1
ന്യായാധിപന്മാര്‍ ന്യായപാലനം നടത്തിയ കാലത്തു ഒരിക്കല്‍ ദേശത്തു ക്ഷാമം ഉണ്ടായി; യെഹൂദയിലെ ബേത്ത്ളേഹെമിലുള്ള ഒരു ആള്‍ തന്റെ ഭാര്യയും രണ്ടു പുത്രന്മാരുമായി മോവാബ് ദേശത്ത് പരദേശിയായി പാര്‍പ്പാന്‍ പോയി.
2
അവന്നു എലീമേലെക്‍ എന്നും ഭാര്യെക്കു നൊവൊമി എന്നും രണ്ടു പുത്രന്മാര്‍ക്കും മഹ്ളോന്‍ എന്നും കില്യോന്‍ എന്നും പേര്‍. അവര്‍ യെഹൂദയിലെ ബേത്ത്ളഹെമില്‍നിന്നുള്ള എഫ്രാത്യര്‍ ആയിരുന്നു; അവര്‍ മോവാബ് ദേശത്തു ചെന്നു അവിടെ താമസിച്ചു.
3
എന്നാല്‍ നൊവൊമിയുടെ ഭര്‍ത്താവായ എലീമേലെക്‍ മരിച്ചു; അവളും രണ്ടു പുത്രന്മാരും ശേഷിച്ചു.
4
അവര്‍ മോവാബ്യസ്ത്രീകളെ വിവാഹം കഴിച്ചു ഒരുത്തിക്കു ഒര്‍പ്പാ എന്നും മറ്റവള്‍ക്കു രൂത്ത് എന്നും പേര്‍; അവര്‍ ഏകദേശം പത്തു സംവത്സരം അവിടെ പാര്‍ത്തു.
5
പിന്നെ മഹ്ളോനും കില്യോനും ഇരുവരും മരിച്ചു; അങ്ങനെ രണ്ടു പുത്രന്മാരും ഭര്‍ത്താവും കഴിഞ്ഞിട്ടു ആ സ്ത്രീ മാത്രം ശേഷിച്ചു.
6
യഹോവ തന്റെ ജനത്തെ സന്ദര്‍ശിച്ചു ആഹാരം കൊടുത്തപ്രകാരം അവള്‍ മോവാബ് ദേശത്തുവെച്ചു കേട്ടിട്ടു മോവാബ് ദേശം വിട്ടു മടങ്ങിപ്പോകുവാന്‍ തന്റെ മരുമക്കളോടുകൂടെ പുറപ്പെട്ടു.
7
അങ്ങനെ അവള്‍ മരുമക്കളുമായി പാര്‍ത്തിരുന്ന സ്ഥലം വിട്ടു യെഹൂദാദേശത്തേക്കു മടങ്ങിപ്പോകുവാന്‍ യാത്രയായി.
8
എന്നാല്‍ നൊവൊമി മരുമക്കള്‍ ഇരുവരോടുംനിങ്ങള്‍ താന്താന്റെ അമ്മയുടെ വീട്ടിലേക്കു മടങ്ങിപ്പോകുവിന്‍ ; മരിച്ചവരോടും എന്നോടും നിങ്ങള്‍ ചെയ്തതുപോലെ യഹോവ നിങ്ങളോടും ദയചെയ്യുമാറാകട്ടെ.
9
നിങ്ങള്‍ താന്താന്റെ ഭര്‍ത്താവിന്റെ വീട്ടില്‍ വിശ്രാമം പ്രാപിക്കേണ്ടതിന്നു യഹോവ നിങ്ങള്‍ക്കു കൃപ നലകുമാറാകട്ടെ എന്നു പറഞ്ഞു അവരെ ചുംബിച്ചു; അവര്‍ ഉച്ചത്തില്‍ കരഞ്ഞു.
10
അവര്‍ അവളോടുഞങ്ങളും നിന്നോടുകൂടെ നിന്റെ ജനത്തിന്റെ അടുക്കല്‍ പോരുന്നു എന്നു പറഞ്ഞു.
11
അതിന്നു നൊവൊമി പറഞ്ഞതുഎന്റെ മക്കളേ, നിങ്ങള്‍ മടങ്ങിപ്പൊയ്ക്കൊള്‍വിന്‍ ; എന്തിന്നു എന്നോടുകൂടെ പോരുന്നു? നിങ്ങള്‍ക്കു ഭര്‍ത്താക്കന്മാരായിരിപ്പാന്‍ ഇനി എന്റെ ഉദരത്തില്‍ പുത്രന്മാര്‍ ഉണ്ടോ?
12
എന്റെ മക്കളേ, മടങ്ങിപ്പൊയ്ക്കൊള്‍വിന്‍ ; ഒരു പുരുഷന്നു ഭാര്യയായിരിപ്പാന്‍ എനിക്കു പ്രായം കഴിഞ്ഞുപോയി; അല്ല, അങ്ങനെ ഒരു ആശ എനിക്കുണ്ടായിട്ടു ഈ രാത്രി തന്നേ ഒരു പുരുഷന്നു ഭാര്യയായി പുത്രന്മാരെ പ്രസവിച്ചാലും
13
അവര്‍ക്കും പ്രായമാകുവോളം നിങ്ങള്‍ അവര്‍ക്കായിട്ടു കാത്തിരിക്കുമോ? നിങ്ങള്‍ ഭര്‍ത്താക്കന്മാരെ എടുക്കാതെ നിലക്കുമോ? അതു വേണ്ടാ, എന്റെ മക്കളേ; യഹോവയുടെ കൈ എനിക്കു വിരോധമായി പുറപ്പെട്ടിരിക്കയാല്‍ നിങ്ങളെ വിചാരിച്ചു ഞാന്‍ വളരെ വ്യസനിക്കുന്നു.
14
അവര്‍ പിന്നെയും പൊട്ടിക്കരഞ്ഞു; ഒര്‍പ്പാ അമ്മാവിയമ്മയെ ചുംബിച്ചു പിരിഞ്ഞു; രൂത്തോ അവളോടു പറ്റിനിന്നു.
15
അപ്പോള്‍ അവള്‍നിന്റെ സഹോദരി തന്റെ ജനത്തിന്റെയും തന്റെ ദേവന്റെയും അടുക്കല്‍ മടങ്ങിപ്പോയല്ലോ; നീയും നിന്റെ സഹോദരിയുടെ പിന്നാലെ പൊയ്ക്കൊള്‍ക എന്നു പറഞ്ഞു.
16
അതിന്നു രൂത്ത്നിന്നെ വിട്ടുപിരിവാനും നിന്റെ കൂടെ വരാതെ മടങ്ങിപ്പോകുവാനും എന്നോടു പറയരുതേ; നീ പോകുന്നേടത്തു ഞാനും പോരും; നീ പാര്‍ക്കുംന്നേടത്തു ഞാനും പാര്‍ക്കും; നിന്റെ ജനം എന്റെ ജനം, നിന്റെ ദൈവം എന്റെ ദൈവം.
17
നീ മരിക്കുന്നേടത്തു ഞാനും മരിച്ചു അടക്കപ്പെടും; മരണത്താലല്ലാതെ ഞാന്‍ നിന്നെ വിട്ടുപിരിഞ്ഞാല്‍ യഹോവ തക്കവണ്ണവും അധികവും എന്നോടു ചെയ്യുമാറാകട്ടെ എന്നു പറഞ്ഞു.
18
തന്നോടു കൂടെ പോരുവാന്‍ അവള്‍ ഉറെച്ചിരിക്കുന്നു എന്നു കണ്ടപ്പോള്‍ അവള്‍ അവളോടു സംസാരിക്കുന്നതു മതിയാക്കി.
19
അങ്ങനെ അവര്‍ രണ്ടുപേരും ബേത്ത്ളേഹെംവരെ നടന്നു; അവര്‍ ബേത്ത്ളേഹെമില്‍ എത്തിയപ്പോള്‍ പട്ടണം മുഴുവനും അവരുടെനിമിത്തം ഇളകി; ഇവള്‍ നൊവൊമിയോ എന്നു സ്ത്രീജനം പറഞ്ഞു.
20
അവള്‍ അവരോടു പറഞ്ഞതുനൊവൊമി എന്നല്ല മാറാ എന്നു എന്നെ വിളിപ്പിന്‍ ; സര്‍വ്വശക്തന്‍ എന്നോടു ഏറ്റവും കൈപ്പായുള്ളതു പ്രവര്‍ത്തിച്ചിരിക്കുന്നു.
21
നിറഞ്ഞവളായി ഞാന്‍ പോയി, ഒഴിഞ്ഞവളായി യഹോവ എന്നെ മടക്കിവരുത്തിയിരിക്കുന്നു; യഹോവ എനിക്കു വിരോധമായി സാക്ഷീകരിക്കയും സര്‍വ്വശക്തന്‍ എന്നെ ദുഃഖിപ്പിക്കയും ചെയ്തിരിക്കെ നിങ്ങള്‍ എന്നെ നൊവൊമി എന്നു വിളിക്കുന്നതു എന്തു?
22
ഇങ്ങനെ നൊവൊമി മോവാബ് ദേശത്തുനിന്നു കൂടെ പോന്ന മരുമകള്‍ രൂത്ത് എന്ന മോവാബ്യസ്ത്രീയുമായി മടങ്ങിവന്നു; അവര്‍ യവക്കൊയ്ത്തിന്റെ ആരംഭത്തില്‍ ബേത്ത്ളേഹെമില്‍ എത്തി.