നഹൂം 3

Სწავლა

   

1 രക്തപാതകങ്ങളുടെ പട്ടണത്തിന്നു അയ്യോ കഷ്ടം! അതു മുഴുവനും വ്യാജവും അപഹാരവും നിറഞ്ഞിരിക്കുന്നു; കവര്‍ച്ച വിട്ടുപോകുന്നതുമില്ല.

2 ചമ്മട്ടിയുടെ ഒച്ച; ചക്രങ്ങള്‍ കിരുകിരുക്കുന്ന ശബ്ദം; പായുന്ന കുതിരകള്‍; ഔടുന്ന രഥങ്ങള്‍!

3 കുതിരകയറുന്ന കുതിരച്ചേവകര്‍; ജ്വലിക്കുന്ന വാള്‍; മിന്നുന്ന കുന്തം; അനേകനിഹതന്മാര്‍; അനവധി ശവങ്ങള്‍; പിണങ്ങള്‍ക്കു കണക്കില്ല; അവര്‍ പിണങ്ങള്‍ തടഞ്ഞു വീഴുന്നു.

4 പരസംഗംകൊണ്ടു ജാതികളെയും ക്ഷുദ്രപ്രയോഗംകൊണ്ടു വംശങ്ങളെയും വിലക്കുന്നവളായി ക്ഷുദ്രനൈപുണ്യവും സൌന്ദര്യവുമുള്ള വേശ്യയുടെ പരസംഗബഹുത്വംനിമിത്തം തന്നേ ഇങ്ങനെ ഭവിച്ചതു.

5 ഞാന്‍ നിന്റെ നേരെ വരും, ഞാന്‍ നിന്റെ വസ്ത്രാഗ്രങ്ങളെ നിന്റെ മുഖംവരെ പൊക്കി ജാതികളെ നിന്റെ നഗ്നതയും രാജ്യങ്ങളെ നിന്റെ നാണിടവും കാണിക്കും എന്നു സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാടു.

6 ഞാന്‍ അമേദ്ധ്യം നിന്റെ മേല്‍ എറിഞ്ഞു നിന്നെ കുത്സിതയും നിന്ദാവിഷയവുമാക്കും.

7 അങ്ങനെ നിന്നെ കാണുന്ന ഏവരും നിന്നെ വിട്ടു ഔടിനീനെവേ ശൂന്യമായിക്കിടക്കുന്നു; ആര്‍ അവളോടു സഹതാപം കാണിക്കും; ഞാന്‍ എവിടെനിന്നു നിനക്കു ആശ്വാസകന്മാരെ അന്വേഷിക്കേണ്ടു എന്നു പറയും.

8 നദികളുടെ ഇടയില്‍ ഇരിക്കുന്നതും ചുറ്റും വെള്ളം ഉള്ളതും സമുദ്രം വാടയും സമുദ്രം മതിലും ആയിരിക്കുന്നതുമായ നോ-അമ്മോനെക്കാള്‍ നീ ഉത്തമ ആകുന്നുവോ? കൂശും മിസ്രയീമും അവളുടെ ബലമായിരുന്നു; അതു സീമയില്ലാത്തതായിരുന്നു; പൂത്യരും ലൂബ്യരും നിന്റെ സഹായകന്മാരുടെ കൂട്ടത്തില്‍ ഉണ്ടായിരുന്നു.

9 എന്നിട്ടും അവള്‍ ബദ്ധയായി പ്രവാസത്തിലേക്കു പോകേണ്ടിവന്നു; അവളുടെ പൈതങ്ങളെ അവര്‍ സകലവീഥികളുടെയും തലെക്കല്‍വെച്ചു തകര്‍ത്തുകളഞ്ഞു; അവളുടെ മാന്യന്മാര്‍ക്കും അവര്‍ ചീട്ടിട്ടു, അവളുടെ സകലമഹാന്മാരെയും ചങ്ങലകൊണ്ടു ബന്ധിച്ചുകളഞ്ഞു.

10 അങ്ങനെ നീയും ലഹരിപിടിച്ചു ബോധംകെട്ടു വീഴും; നീയും ശത്രുനിമിത്തം ഒരു അഭയസ്ഥാനം അന്വേഷിക്കും.

11 നിന്റെ കോട്ടകള്‍ ഒക്കെയും തലപ്പഴത്തോടുകൂടിയ അത്തിവൃക്ഷങ്ങള്‍ പോലെയാകും; കുലുക്കിയാല്‍ അവ തിന്നുന്നവന്റെ വായില്‍തന്നേ വീഴും.

12 നിന്റെ ജനം നിന്റെ നടുവില്‍ പെണ്ണുങ്ങള്‍ ആകുന്നു; നിന്റെ ദേശത്തിന്റെ വാതിലുകള്‍ നിന്റെ ശത്രുക്കള്‍ക്കു വിസ്താരമായി തുറന്നുകിടക്കുന്നു; നിന്റെ ഔടാമ്പലുകള്‍ തീക്കു ഇരയായ്തീര്‍ന്നിരിക്കുന്നു.

13 നിരോധത്തിന്നു വേണ്ടി വെള്ളം കോരിക്കൊള്‍ക; നിന്റെ കൊത്തളങ്ങളെ ഉറപ്പിക്ക; ചെളിയില്‍ ചെന്നു കളിമണ്ണു ചവിട്ടുക; ഇഷ്ടകയച്ചു പിടിക്ക!

14 അവിടെ തീ നിന്നെ ദഹിപ്പിച്ചുകളയും; വാള്‍ നിന്നെ ഛേദിച്ചു വിട്ടില്‍ എന്നപോലെ നിന്നെ തിന്നുകളയും; വിട്ടില്‍ എന്നപോലെ നിന്നെ തന്നേ പെരുക്കുക; വെട്ടുക്കിളി എന്നപോലെ നിന്നെത്തന്നേ പെരുക്കുക.

15 നിന്റെ വര്‍ത്തകന്മാരെ നീ ആകാശത്തിലെ നക്ഷത്രങ്ങളെക്കാള്‍ വര്‍ദ്ധിപ്പിച്ചുവല്ലൊ; വിട്ടില്‍ പടം കഴിച്ചു പറന്നുപോകുന്നു.

16 നിന്റെ പ്രഭുക്കന്മാര്‍ വെട്ടുക്കിളികള്‍പോലെയും നിന്റെ സേനാധിപതിമാര്‍ ശിതമുള്ള ദിവസത്തില്‍ മതിലുകളിന്മേല്‍ പറ്റുന്ന വിട്ടില്‍കൂട്ടംപോലെയും ആകുന്നു; സൂര്യന്‍ ഉദിക്കുമ്പോള്‍ അവ പറന്നുപോകുന്നു; അവ ചെന്നിരിക്കുന്ന സ്ഥലം ആരും അറിയുന്നില്ല.

17 അശ്ശൂര്‍രാജാവേ, നിന്റെ ഇടയന്മാര്‍ ഉറങ്ങുന്നു; നിന്റെ കുലീനന്മാര്‍ വിശ്രമിച്ചു കിടക്കുന്നു; നിന്റെ ജനം പര്‍വ്വതങ്ങളില്‍ ചിതറിയിരിക്കുന്നു; അവരെ കൂട്ടിച്ചേര്‍പ്പാന്‍ ആരുമില്ല.

18 നിന്റെ കേടിന്നു ഉപശാന്തി ഇല്ല; നിന്റെ മുറിവു വിഷമമാകുന്നു; നിന്റെ വര്‍ത്തമാനം കേള്‍ക്കുന്ന ഏവരും നിന്നെക്കുറിച്ചു കൈകൊട്ടും; ആരുടെ മേലാകുന്നു നിന്റെ ദുഷ്ടത ഇടവിടാതെ കവിഞ്ഞുവരാതിരുന്നതു?