11
അവര്‍ വയലില്‍വെച്ചു ഒരു മിസ്രയീമ്യനെ കണ്ടു ദാവീദിന്റെ അടുക്കല്‍ കൊണ്ടുചെന്നു; അവന്നു അപ്പം കൊടുത്തു അവന് തിന്നു; അവന്നു കുടിപ്പാന്‍ വെള്ളവും കൊടുത്തു.
12
അവര്‍ അവന്നു ഒരു കഷണം അത്തിയടയും രണ്ടു ഉണക്കമുന്തിരിക്കുലയും കൊടുത്തു; അതു തിന്നപ്പോള്‍ അവന്നു ഉയിര്‍വീണു; മൂന്നു രാവും മൂന്നു പകലും അവന് ആഹാരം കഴിക്കയോ വെള്ളം കുടിക്കയോ ചെയ്തിട്ടില്ലായിരുന്നു.
13
ദാവീദ് അവനോടുനീ ആരുടെ ആള്? എവിടുത്തുകാരന്‍ എന്നു ചോദിച്ചതിന്നു അവന് ഞാന്‍ ഒരു മിസ്രയീമ്യബാല്യക്കാരന്‍ ; ഒരു അമാലേക്യന്റെ ഭൃത്യന് . മൂന്നു ദിവസം മുമ്പെ എനിക്കു ദീനം പിടിച്ചതുകൊണ്ടു എന്റെ യജമാനന് എന്നെ ഉപേക്ഷിച്ചുകളഞ്ഞു.
14
ഞങ്ങള്‍ ക്രേത്യരുടെ തെക്കെനാടും യെഹൂദ്യദേശവും കാലേബിന്റെ തെക്കെദിക്കും ആക്രമിച്ചു; സിക്ളാഗ് ഞങ്ങള്‍ തീവെച്ചു ചുട്ടുകളഞ്ഞു.
15
ദാവീദ് അവനോടുഅപ്പരിഷയുടെ അടുക്കലേക്കു നീ വഴികാണിച്ചുതരുമോ എന്നു ചോദിച്ചതിന്നു അവന് നീ എന്നെ കൊല്ലുകയോ എന്റെ യജമാനന്റെ കയ്യില്‍ ഏല്പിക്കയോ ചെയ്കയില്ലെന്നു ദൈവനാമത്തില്‍ എന്നോടു സത്യം ചെയ്താല്‍ അപ്പരിഷയുടെ അടുക്കലേക്കു വഴികാണിച്ചുതരാം എന്നു പറഞ്ഞു.
16
അങ്ങനെ അവന് അവനെ കൂട്ടിക്കൊണ്ടു ചെന്നപ്പോള്‍ അവര്‍ ഭൂതലത്തെങ്ങും പരന്നു തിന്നുകയും കുടിക്കയും ഫെലിസ്ത്യദേശത്തുനിന്നും യെഹൂദാദേശത്തുനിന്നും അപഹരിച്ചു കൊണ്ടുവന്ന വലിയ കൊള്ളനിമിത്തം ഉത്സവം ഘോഷിക്കയും ചെയ്യുന്നതു കണ്ടു.
17
ദാവീദ് അവരെ സന്ധ്യ മുതല്‍ പിറ്റെന്നാള്‍ വൈകുന്നേരംവരെ സംഹരിച്ചു; ഒട്ടകപ്പുറത്തു കയറി ഔടിച്ചു പോയ നാനൂറു ബാല്യക്കാര് അല്ലാതെ അവരില്‍ ഒരുത്തനും ഒഴിഞ്ഞുപോയില്ല.
18
അമാലേക്യര്‍ അപഹരിച്ചു കൊണ്ടുപോയിരുന്നതൊക്കെയും ദാവീദ് വീണ്ടുകൊണ്ടു; തന്റെ രണ്ടു ഭാര്യമാരെയും ദാവീദ് ഉദ്ധരിച്ചു.
19
അവര്‍ അപഹരിച്ചു കൊണ്ടുപോയതില്‍ ചെറുതോ വലുതോ പുത്രന്മാരോ പുത്രിമാരോ കൊള്ളയോ യാതൊന്നും കിട്ടാതിരുന്നില്ല; ദാവീദ് എല്ലാം മടക്കി കൊണ്ടുപോന്നു.
20
ദാവീദ് ആടുമാടുകളെ ഒക്കെയും പിടിച്ചു. അവയെ അവര്‍ തങ്ങളുടെ നാല്ക്കാലികള്ക്കു മുമ്പായി തെളിച്ചു നടത്തിക്കൊണ്ടുഇതു ദാവീദിന്റെ കൊള്ള എന്നു പറഞ്ഞു.
21
ദാവീദിനോടുകൂടെ പോകുവാന്‍ കഴിയാതവണ്ണം ക്ഷീണിച്ചിട്ടു ബെസോര്‍തോട്ടിങ്കല്‍ താമസിപ്പിച്ചിരുന്ന ഇരുനൂറുപേരുടെ അടുക്കല്‍ ദാവീദ് എത്തിയപ്പോള്‍ അവര്‍ ദാവീദിനെയും കൂടെയുള്ള ജനത്തെയും എതിരേറ്റു ചെന്നു; ദാവീദ് ജനത്തിന്റെ സമീപത്തു വന്നു അവരോടു കുശലം ചോദിച്ചു.
22
എന്നാല്‍ ദാവീദിനോടു കൂടെ പോയിരുന്നവരില്‍ ദുഷ്ടരും നീചരുമായ ഏവരുംഇവര്‍ നമ്മോടുകൂടെ പോരാഞ്ഞതിനാല്‍ നാം വിടുവിച്ചു കൊണ്ടുവന്ന കൊള്ളയില്‍ ഔരോരുത്തന്റെ ഭാര്യയെയും മക്കളെയും ഒഴികെ അവര്‍ക്കും ഒന്നും കൊടുക്കരുതു, അവരെ അവര്‍ കൂട്ടിക്കൊണ്ടു പൊയ്ക്കൊള്ളട്ടെ എന്നു പറഞ്ഞു.
23
അപ്പോള്‍ ദാവീദ്എന്റെ സഹോദരന്മാരേ; നമ്മെ രക്ഷിക്കയും നമ്മുടെ നേരെ വന്നിരുന്ന പരിഷയെ നമ്മുടെ കയ്യില്‍ ഏല്പിക്കയും ചെയ്ത യഹോവ നമുക്കു തന്നിട്ടുള്ളതിനെക്കൊണ്ടു നിങ്ങള്‍ ഇങ്ങനെ ചെയ്യരുതു.
24
ഈ കാര്യത്തില്‍ നിങ്ങളുടെ വാക്കു ആര് സമ്മതിക്കും? യുദ്ധത്തിന്നു പോകുന്നവന്റെ ഔഹരിയും സാമാനങ്ങള്‍ക്കരികെ താമസിക്കുന്നവന്റെ ഔഹരിയും ഒരുപോലെ ആയിരിക്കേണം; അവര്‍ സമാംശമായി ഭാഗിച്ചെടുക്കേണം എന്നു പറഞ്ഞു.
25
അന്നുമുതല്‍ കാര്യം അങ്ങനെ തന്നേ നടപ്പായി; അവന് അതു യിസ്രായേലിന്നു ഇന്നുവരെയുള്ള ചട്ടവും നിയമവും ആക്കി.
26
ദാവീദ് സിക്ളാഗില് വന്നശേഷം യെഹൂദാമൂപ്പന്മാരായ തന്റെ സ്നേഹിതന്മാര്ക്കും കൊള്ളയില്‍ ഒരംശം കൊടുത്തയച്ചുഇതാ, യഹോവയുടെ ശത്രുക്കളെ കൊള്ളയിട്ടതില്‍നിന്നു നിങ്ങള്‍ക്കു ഒരു സമ്മാനം എന്നു പറഞ്ഞു.
27
ബേഥേലില്‍ ഉള്ളവര്‍ക്കും തെക്കെ രാമോത്തിലുള്ളവര്‍ക്കും യത്ഥീരില്‍ ഉള്ളവര്‍ക്കും
28
അരോവേരില്‍ ഉള്ളവര്‍ക്കും സിഫ്മോത്തിലുള്ളവര്‍ക്കും എസ്തെമോവയിലുള്ളവര്‍ക്കും
29
രാഖാലിലുള്ളവര്‍ക്കും യെരപ്മേല്യരുടെ പട്ടണങ്ങളിലുള്ളവര്‍ക്കും കേന്യരുടെ പട്ടണങ്ങളിലുള്ളവര്‍ക്കും
30
ഹൊര്‍മ്മയിലുള്ളവര്‍ക്കും കോര്‍-ആശാനില്‍ ഉള്ളവര്‍ക്കും അഥാക്കിലുള്ളവര്‍ക്കും ഹെബ്രോനിലുള്ളവര്‍ക്കും ദാവീദും അവന്റെ ആളുകളും സഞ്ചരിച്ചുവന്ന സകലസ്ഥലങ്ങളിലേക്കും കൊടുത്തയച്ചു.