ദിവ്യ സ്നേഹവും ജ്ഞാനവും #88

От Емануел Сведенборг

Проучете този пасаж

  
/ 432  
  

88. ആത്മീയതയും ഭൗതികതയും തമ്മില്‍ ഇത്രകണ്ട് വ്യതിയാനം ഉള്ളതിനാല്‍ (മുകളില്‍ (ദിവയ്സ്നേഹവും ജ്ഞാനവും 83) ശ്രദ്ധിക്കുക) ഭൗമിക ലോകസൂര്യനില്‍ നിന്നുള്ള യാതൊന്നും, അതായത് അതിന്‍റെ താപമോ പ്രകാശമോ എന്നു മാത്രമല്ല, ഭൗമിക വസുതുക്കളുമായി ബന്ധപ്പെട്ട യാതൊന്നും തന്നെ ആത്മീയലോകത്തേക്ക് കടക്കുന്നേയില്ല. ആത്മീയ ലോകത്തെ സംബന്ധിച്ചിടത്തോളം അവിടെ ഭൗമിക ലോകത്തിലെ പ്രകാശം കുരാകൂരിരുട്ടത്രെ, താപമാകട്ടെ, മരണവും എങ്കിലും ഭൗമിക താപത്തെ സ്വര്‍ഗ്ഗീയ താപത്തിന്‍റെ സജീവമാക്കാവുന്നതാണ്, അതേപോലെ ഭൗമിക പ്രകാശത്തെ സ്വര്‍ഗ്ഗീയ പ്രകാശത്തിന്‍റെ പ്രസാരണത്താല്‍ പ്രശോഭിതമാക്കാവുന്നതുമത്രെ. ഈ പ്രസാരണം സംഭവിക്കുന്നത് താദാത്മ്യത്താല്‍ മാത്രമാണ്, ഒരുസ്വാഭാവിക തുടര്‍പ്രക്രിയയെന്നവണ്ണം ഇത് ഒരിക്കലും സംഭവ്യമല്ല. ദിവ്യസ്നേഹത്തില്‍ നിന്നും ദിവ്യജ്ഞാനത്തില്‍ നിന്നും രൂപംകൊണ്ട സൂര്യനില്‍ നിന്ന് താപവും പ്രകാശവും പുറപ്പെടുന്നു.

  
/ 432