4. 2. ദിവ്യസ്നേഹവും. ദിവ്യജ്ഞാനവും കര്‍ത്താവില്‍ നിന്ന് ഒന്നായാണ് നിര്‍ഗളിക്കുന്നതു. 'ദിവ്യസ്നേഹവും ദിവ്യജ്ഞാനവും എന്ന കൃതിയില്‍ ഞാന്‍ കാണിച്ചിട്ടുള്ളതില്‍ നിന്നും ഇതു വളരെസ്പഷ്ടമാണു വിശേഷാല്‍ ആ പ്രമേയങ്ങളില്‍: സത്തയും അസ്ഥിത്വവും കര്‍ത്താവില്‍ അഭേദ്യമായി ഒന്നാണു (14-17) .
അനശ്വര സംഗതികള്‍ അവനില്‍ ഒന്നാണു (17-22) . ദിവ്യസ്നേഹം ദിവ്യജ്ഞാനത്തിന്‍റേതും ദിവ്യ ജ്ഞാനം ദിവ്യസ്നേഹത്തിന്‍റേതും ആകുന്നു (34-39) .
ദിവ്യജ്ഞാനവും ആയി വൈവാഹികബന്ധത്തില്‍ ആയില്ലെങ്കില്‍ ദിവ്യസ്നേഹത്തിന് യാതൊരു ഫലവും ഉളവാകുന്നില്ല (ഖണ്ഠി ക 401-403) . സ്നേഹ ത്തിനു ജ്ഞാനത്തിന്‍റെ സംയോഗം കൂടാതെ യാതൊ ന്നും ചെയ്യുവാന്‍ കഴിയുന്നതല്ല (409-410) .
സൂര്യനില്‍ നിന്നു എപ്രകാരം വെളിച്ചവും ചൂടും പ്രസരിക്കുന്നുവോ അപ്രകാരം കര്‍ത്താവില്‍ നിന്ന് ആത്മീയ ഊഷ്മളതയും പ്രകാശവും പ്രസരിക്കുന്നു. ദിവ്യസ്നേഹവും. ദിവ്യജ്ഞാനവും അപ്രകാരം തന്നെ കര്‍ത്താവില്‍ ഏകീഭവിച്ച് അവനില്‍ ഒന്നായിരിക്കുന്നു (99-102 ) . ആ ഗ്രന്ഥത്തില്‍ കാണിച്ചിട്ടുള്ള ഈ പ്രമേയങ്ങളില്‍ നിന്നും ഇപ്പോഴത്തെ പ്രമേയങ്ങളുടെ സത്യം സ്പഷ്ടമാകുന്നു. എന്നാലും. തികച്ചും വ്യത്യസ്തമായ രണ്ടു സംഗതികളില്‍ ഒരേ രീതിയില്‍ പ്രവര്‍ത്തിക്കുന്നത് എപ്രകാരമാണെന്ന് എന്നു അറിയാത്തതു പോലെ. ഘടനയില്‍ നിന്നും വേറിട്ടു ഒന്നില്ല എന്നും ഘടന അതു തന്നെ ഒരു ഐക്യത്തെ ഉണ്ടാക്കുന്നുവെന്നുകാണിക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അപ്പോള്‍ ഒരു രൂപം ഒന്നായി ഉണ്ടാക്കുന്നതിനു അവയിലേക്കു പൂര്‍ണ്ണതയോടെ അതിലേക്കു പ്രവേശിക്കുന്ന ഘടകങ്ങള്‍ വ്യതിരിക്തമായി വിത്യാസമുണ്ട് എന്നാലും ഐക്യപ്പെട്ടിരിക്കുന്നു. ഞാന്‍ ഒന്നുകൂടി വ്യക്തമാക്കാം. ഒരു പ്രത്യേകരൂപത്തിന്‍റെ ഘടകങ്ങള്‍ വ്യത്യസ്തമായിത്തോന്നാം എങ്കിലും അവ പരസ്പരം ചേരുമ്പോള്‍ പൂര്‍ണ്ണതയുള്ള ഒരു രൂപം ഉണ്ടാകുന്നതുകൊണ്ട് ആ ഘടകങ്ങള്‍ക്ക് വ്യത്യസ്തത ഉണ്ടായിരുന്നാലും ഏകതാനമായ ഒരു ഉണ്മയുടെ അവിഭാജ്യ ഭാഗങ്ങള്‍ തന്നെയാകുന്നു. [2] ഒരു രൂപത്തില്‍നിന്ന് വ്യത്യസ്തമായി യാതൊന്നിനും പൂര്‍ണ്ണമായ ഉണ്മ രൂപീകരിക്കപ്പെടുകയില്ല യഥാര്‍ത്ഥവും കൃത്യവുമായ മാനസികശ്രദ്ധാ കേന്ദ്രീകരണമുള്ള ഏതൊരു വ്യക്തിക്കും നിസംശയമായും ഗ്രഹിക്കുവാന്‍ കഴിയുന്നതാണ്. അതായത് ഒരു പ്രത്യേക രൂപമില്ലെങ്കില്‍ യാതൊന്നിനും സ്വയം ഒരു പൂര്‍ണ്ണതയെ നിര്‍മ്മിക്കുവാന്‍ കഴിയുകയില്ല എന്ന്. പൂര്‍ണ്ണമായ ഒരു സംഗതി ഉത്ഭവിച്ചാല്‍ അത് ഒരു രൂപം ആയിരിക്കും ആസ്തിത്വത്തിലേക്ക് വരുന്ന ഏതൊന്നും (101) രൂപത്തില്‍ നിന്ന് ഗുണം. സ്വഭാവങ്ങള്‍. അവസ്ഥാഭേദങ്ങള്‍. ബന്ധങ്ങള്‍ മുതലായവയെ സ്വീകരിക്കുന്നു. ആകയാല്‍. ഒരു രൂപമില്ലാത്ത യാതൊന്നിനും യാതൊരു പ്രവര്‍ത്തനശേഷിയും ഫലവും ഇല്ല. അപ്രകാരം യാതൊരു പ്രവര്‍ത്തനശക്തിയുമില്ലാത്തവയൊന്നും ഒരു പദാര്‍ത്ഥമേ ആകുന്നില്ല. ഗുണവിശേഷങ്ങള്‍ എല്ലാം (101) രൂപത്തില്‍ നിന്ന് ഉത്ഭവിക്കുന്നവയാകുന്നു. രൂപമാണ് ഗുണങ്ങളുടെ ഉറവിടം. സര്‍വ്വോപരി. ഓരോ രൂപത്തിന്‍റേയും ഘടകങ്ങള്‍ എല്ലാം - ആ രൂപം സമ്പൂര്‍ണ്ണമായെങ്കില്‍ - ഒരു ചങ്ങലയിലെ കണ്ണികളെപ്പോലെ പരസ്പരം ബന്ധിതമായി നിലകൊള്ളുന്നതാണ്. അതില്‍ നിന്ന് വ്യക്തമാകുന്നതെന്തെന്നാല്‍ (101) രൂപമാണ് അതിനെ സമ്പൂര്‍ണ്ണമാക്കുന്നത് എന്നാകുന്നു. ആകയാല്‍ (101) ഗുണങ്ങളായ. സ്വഭാവഗുണം. അവസ്ഥ പ്രവര്‍ത്തനശേഷി മുതലായവയെല്ലാം. രൂപത്തിന്‍റെ ഘടകങ്ങളില്‍നിന്ന് ലഭ്യമാകത്തക്ക വിധം (101) സമ്പൂര്‍ണ്ണ രൂപത്തെ അടിസ്ഥാനമായി സ്ഥിതിചെയ്യുകയും ചെയ്യുന്നു. [3] ഈ ലോകത്തില്‍ നാം കണ്ണിനാല്‍ കാണുന്ന സര്‍വ്വസംഗതികളും ഇപ്രകാരംഐക്യതയുള്ളവയാകുന്നു. അതുപോലെ തന്നെ അന്തരീക പ്രകൃയിലുള്ളതോ അല്ലെങ്കില്‍. ആത്മീകലോകത്തിലും നമുക്ക് നമ്മുടെ നഗ്ന നേത്രങ്ങളാല്‍ കാണ്മാന്‍ കഴിയാത്ത സകല കാര്യങ്ങളും അത്തരത്തില്‍ തന്നെയാണ്. ഓരോ വ്യക്തിയും ഇപ്രകാരം സമ്പൂര്‍ണ്ണതയുളളത് ആകുന്നു. അപ്രകാരം തന്നെയാണ് മാനവ സമൂഹവും മുഴുവനും. സര്‍വ്വോപരി. സഭയും ഇപ്രകാരം സമ്പൂണ്ണതയുളളത് ആകുന്നു. അതുപോലെതന്നെ കര്‍ത്താവിന്‍റെ കാഴ്ചയിലുളള ദൂതന്മാരുടെ സ്വര്‍ഗ്ഗവും സമ്പൂര്‍ണ്ണമാകുന്നു. ചുരുക്കത്തില്‍. കര്‍ത്താവിനാല്‍ സൃഷ്ടിക്കപ്പെട്ടിട്ടുളള ഈ പ്രപഞ്ചവും. (101) പരിപൂര്‍ണ്ണതയില്‍ മാത്രമല്ല. ഓരോരോ ഘടകത്തിലും. അംശത്തിലും സമ്പൂര്‍ണ്ണമാകുന്നു. സര്‍വ്വവും ചേര്‍ന്നുളള സമ്പൂര്‍ണ്ണതയും. അതിലെ ഓരോരോഭാഗവും ഒരു രൂപമായിരിക്കണമെങ്കില്‍. അവയെ സൃഷ്ടിച്ചവനായ സൃഷ്ടാവും തികവുളള ഒരു രൂപമായിരിക്കേണ്ടതാകുന്നു. അതുപോലെ തന്നെ ഓരോരോ സംഗതിയും അതാതിന്‍റെ രൂപത്തിന്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് അനിവാര്യവും അടിസ്ഥാനപരവുമായ സമ്പൂര്‍ണ്ണരൂപത്തില്‍ നിന്ന് തന്നെ ആകുന്നു. ദിവ്യസ്നേഹവും. ജ്ഞാനവും എന്ന ഗ്രന്ഥത്തില്‍ നല്‍കിയിരുന്ന നിരവധി പ്രസ്താവനകള്‍ക്കും കാരണവും അടിസ്ഥാനവും ഇതുതന്നെയാകുന്നു. ഉദാഹരണമായി. ചുവടേ ചേര്‍ത്തിരിക്കുന്നതുപോലെ ദിവ്യ സ്നേഹവും. ജ്ഞാനവും പദാര്‍ത്ഥവും രൂപവും ആകുന്നു. (ഖണ്ഠിക 40-43) . ദിവ്യ സ്നേഹവും ജ്ഞാനവും രൂപപരിപൂര്‍ണ്ണം ആകുന്നു. അവ പരസ്പരവും. മൊത്തമായും സ്വതന്ത്രമായും. സ്വരൂപമായും. അതുല്യമായും സ്ഥിതിചെയ്യുന്നു (44-46) . ദിവ്യസ്നേഹവും ദിവ്യ ജ്ഞാനവും കര്‍ത്താവിങ്കല്‍ ഏകവുംസംമ്പൂര്‍ണ്ണവുമാകുന്നു (14-17)[14-16]. (ന്നു (18-22) [17-22] ) . അവ കര്‍ത്താവില്‍ നിന്ന് ഏകമായി ഉത്ഭവിച്ച് പ്രസരിക്കുന്നു. അന്യത. എവിടേക്കും വ്യാപിക്കുകയും ചെയ്യുന്നു (99-102. കൂടാതെ മറ്റൊരിടത്തും [ഖണ്ഠിക 125] ) . [4] ഒരു രൂപം. ഒരുഐക്യതയെ ഉളളവാക്കുകയും. (101) ഘടക സംഗതികള്‍ വ്യത്യസ്തതയുളളവയാണെങ്കിലും പരസ്പരം ബന്ധിതവും. സംയോജിക്കപ്പെടുന്നവയുമാകുന്നു അവയുടെ ഘടകങ്ങള്‍ ഉയര്‍ത്തപ്പെടാതിരുന്നാല്‍ആ വസ്തുതയെ അംഗരീകരിപ്പാന്‍ വളരെ ബുദ്ധിമുട്ടുളള കാര്യമാകുന്നു. ഒരു രൂപത്തിന്‍റെ ഘടകഭാഗങ്ങള്‍ക്ക് സമാനമായതും തുല്യവുമായ രൂപസാദൃശ്യമുണ്ടായിരിക്കുമ്പോഴാണ് അവയെല്ലാം തമ്മില്‍ ചേര്‍ന്ന് ഒരു സമ്പൂര്‍ണ്ണ രൂപവും ആകും എന്നതു കൊണ്ടാണ് ഇപ്രകാരം സംഭവിക്കുന്നത്. ഞാന്‍ ഇതെക്കുറിച്ച് പലപ്പോഴും ദുതന്മാരോട് സംസാരിച്ചിട്ടുണ്ട്. അവരുടെ ഇടയില്‍ വിശേഷ ജ്ഞാനം സമൃദ്ധമായുളളവര്‍ ഈ രഹസ്യം വ്യക്തമായി ഗ്രഹിച്ചിട്ടുണ്ടെന്നും. ജ്ഞാനം കുറഞ്ഞവര്‍ അവ്യക്തമായി മാത്രം ഗ്രഹിച്ചിട്ടുളളു എന്നും അവര്‍ എന്നോട് പറഞ്ഞിട്ടുണ്ട്. എങ്കിലും. (101) സത്യം ഇപ്രകാരമാണ്. ഒരു രൂപത്തിന്ന് (101) ഘടകങ്ങളെക്കാള്‍ വ്യക്തതയുംസമ്പൂര്‍ണ്ണതയുമുണ്ട്. ഒരു സവിശേഷ രീതിയില്‍ അവയെല്ലാം പരസ്പരം സമ്മേളിച്ച് ഒരു രൂപമായിത്തീരുന്നതാകുന്നു. സ്വര്‍ഗ്ഗത്തിലുളള വിവിധ സമുഹങ്ങളെ. ഈ വസ്തുതയ്ക്ക്പിന്‍ബലമായി ദുതന്മാര്‍ എടുത്തുകാണിച്ചിരിക്കുന്നു. അവയെല്ലാം സമ്മേളിച്ചാണ് സ്വര്‍ഗ്ഗം രൂപീകൃതം ആയിട്ടുളളത്. ഒരോ ദുത സമുഹത്തിലെയും ഘടകങ്ങളായ ദൂതന്മാര്‍ ഓരോരുത്തരുംസമ്പൂര്‍ണ്ണരൂപങ്ങള്‍ ആകുന്നു. അവര്‍ പരസ്പരം ഇഷ്ടപ്പെടുന്നു. പരസ്പരം സ്നേഹിക്കുന്നു-അവര്‍ ഓരോരുത്തരും സ്വതന്ത്രരുമാണ്-അവരവരുടെ ഇച്ഛയുടേയും. പ്രത്യക്ഷമായ സ്വതന്ത്രത്തിന്‍റെയും അടിസ്ഥാനത്തില്‍ അവര്‍ തമ്മില്‍ സ്നേഹിക്കുകയും. അവര്‍ ഒത്തൊരുമിച്ച് ദുതസമുഹം സമ്പൂര്‍ണ്ണരൂപം കൈകൊളളുകയും ചെയ്യുന്നു. ദൃഷ്ടാന്തത്തിലൂടെ വ്യക്തമാക്കപ്പെട്ടിരിക്കുന്നത് നന്മയും സത്യവും തമ്മിലുളള ബാന്ധവം (വിവാഹ ബന്ധം) ആകുന്നു. വ്യക്തമായും സത്യമായും അവ രണ്ടു സംഗതികളാകുന്നു കുറെക്കൂടി വ്യക്തമാക്കട്ടെ. അവ ഒരുമിച്ച് ഒരു ഐക്യരൂപമായിത്തീരുകയും ചെയ്യുന്നു. സ്നേഹത്തെയും. ജ്ഞാനത്തെയും സംബന്ധിച്ചും ഈ സംഗതി അപ്രകാരം തന്നെ ആകുന്നു. അവ്യക്തമായ ഏതൊന്നു ആശയക്കുഴപ്പം സൃഷ്ടിക്കുന്നു. രൂപത്തെ സംബന്ധിച്ചും അപൂര്‍ണ്ണത ഉളവാക്കുന്നതും ഇപ്രകാരമുളള അവ്യക്തതയാകുന്നു. [5] തികച്ചും വ്യത്യസ്തമായ സംഗതികള്‍ സംയോജിച്ച് ഏകതാനമായ ഒരു സമ്പൂര്‍ണ്ണത ഉണ്ടാകുന്നതിന്‍റെ രീതികളെക്കുറിച്ച് ദുതന്മാരും നിരവധി തെളിവുകള്‍ സമൃദ്ധമായി നല്‍കിയിട്ടുണ്ട്. ഒരു വ്യക്തിയുടെ ആന്തരികഭാഗങ്ങള്‍ എല്ലാം തികച്ചും വ്യത്യസ്തമായവയാണ്. അപ്രകാരമുളള അസംഖ്യം ഭാഗങ്ങള്‍ കോശങ്ങളാലും പേശികളാലും. ഞരമ്പുകളാലും പരസ്പരം ബന്ധിക്കപ്പെട്ടും ഒരു ശരീരമായിത്തീരുന്നു-ഘടകങ്ങള്‍ ഓരോന്നും വ്യത്യസ്തമായിരിക്കാമെങ്കിലും അവ തമ്മില്‍ സമജ്ജമായി സംയോജിച്ച് ഏകതാനമായ ഒരു സമ്പൂര്‍ണ്ണ ശരീരമായിത്തീരുന്നു. സ്നേഹത്തിന്‍റെയും അതിന്‍റെ ഘടകങ്ങളെയും കാര്യവും ഇങ്ങനെ തന്നെ ആണെന്ന് അവര്‍ എന്നോട് പറഞ്ഞു സ്നേഹവും അതിന്‍റെ ഘടകങ്ങളും ജ്ഞാനവും അതിന്‍റെ ഘടകങ്ങളും. ഇപ്രകാരം തന്നെ. കാരണം സ്നേഹവും ജ്ഞാനവും ഒന്നായി മാത്രം ദര്‍ശിക്കുന്നു. ' ദിവ്യസ്നേഹവും ജ്ഞാനവും' (14-22) എന്ന ഗ്രന്ഥത്തിലും. 'സ്വര്‍ഗ്ഗവുംനരകവും' എന്ന ഗ്രന്ഥത്തിലും (56, 489 [56, 71, 418] . ഇവയെക്കുറിച്ച് കുടുതല്‍ കാര്യങ്ങള്‍ പ്രതിപാതിച്ചിട്ടുണ്ട് ഇവയെല്ലാം 'ദുതവിജ്ഞാനം' സംബന്ധമായ കാര്യമാകയാലാണ് ഞാന്‍ ഇവയെല്ലാം ഉള്‍ക്കൊളളിച്ചിരിക്കുന്നത്.