1. പുതിയ സ്വര്‍ഗ്ഗവും പുതിയ ഭൂമിയും ഒപ്പം പുതിയ യരൂശലേമെന്നാല്‍ എന്താണ് അര്‍ത്ഥമാക്കുന്നതെന്നും.
വെളിപാടില്‍ (വെളിപ്പാട് 21:1, 2, 12-24) ഇങ്ങനെ പറയുന്നു, 'ഞാന്‍ ഒരു പുതിയ ആകാശവും പുതിയ ഭൂമിയും കണ്ടു; ഒന്നാമെത്ത ആകാശവും ഒന്നാമത്തെ ഭൂമിയും ഒഴിഞ്ഞുപോയി; പുതിയ യെരൂശലേം എന്ന വിശുദ്ധ നഗരം ഭര്‍ത്താവിനാല്‍ അലങ്കരിച്ചിട്ടുള്ള മണവാട്ടിയെ പോലെ ഒരുങ്ങി സ്വര്‍ഗത്തില്‍ നിന്നു, ദൈവ സന്നിധിയില്‍ നിന്നുതന്നെ ഇറങ്ങുന്നതും ഞാന്‍ കണ്ടു. നഗരത്തിനു പൊക്കമുള്ള വന്മതിലും പന്ത്രണ്ടു ഗോപുരവും ഗോപുരങ്ങളില്‍ പന്ത്രണ്ടു ദൂതന്മാരും ഉണ്ട്; ഇസ്രായേല്‍ മക്കളുടെ പന്ത്രണ്ട് ഗോത്രങ്ങളുടേയും പേര്‍ കൊത്തീട്ടുമുണ്ട്. നഗരത്തിന്‍റെ മതിലിന്നു പന്ത്രണ്ട് അടിസ്ഥാനവും അതില്‍ കുഞ്ഞാടിന്‍റെ പന്ത്രണ്ട് അപ്പോസ്തലന്മാരുടെ പന്ത്രണ്ട് പേരും ഉണ്ട്. അതിന്‍റെ മതില്‍ അളന്നു; മനുഷ്യന്‍റെ അളവിന്, എന്നുവച്ചാല്‍ ദൂതന്‍റെ അളവിനു തന്നെ. നഗരം സമചതുരമായി കിടക്കുന്നു; അതിന്‍റെ വീതിയും നീളവും സമം. അളവുകോല്‍ കൊണ്ടവന്‍ നഗരത്തെ അളന്നു, ആയിരത്തി ഇരുന്നൂറ് നാഴിക കണ്ടു; അതിന്‍റെ നീളവും വീതിയും ഉയരവും സമം തന്നെ, ദൂതന്‍റ അളവിനു തന്നെ നൂറ്റിനാല്‍പത്തി നാലു മുഴം ഉണ്ടായിരുന്നു. മതിലിന്‍റെ പണി സൂര്യകാന്തവും നഗരം സ്ഫടികത്തിനൊത്ത തങ്കവും ആയിരുന്നു. പന്ത്രണ്ടു ഗോപുരവും പന്ത്രണ്ട് മുത്ത്; ഓരോ ഗോപുരവും ഓരോ മുത്തു കൊണ്ടുള്ളതും.... നഗരത്തിന്‍റെ വീഥി സ്ഫടികത്തിനു തുല്യമായ തങ്കവും ആയിരുന്നു. ദൈവ തേജസ്സ് അതിനെ പ്രകാശിപ്പിച്ചു; കുഞ്ഞാട് അതിന്‍റെ വിളക്കാകുന്നു. ജാതികള്‍ അതിന്‍റെ വെളിച്ചത്തില്‍ നടക്കും; ഭൂമിയിലെ രാജാക്കന്മാര്‍ തങ്ങളുടെ മഹത്വം അതിലേക്കു കൊണ്ടുവരും. ഇതു വായിക്കുന്ന വ്യക്തി അതിന്‍റെ വാച്യാര്‍ത്ഥത്തില്‍ മാത്രമേ കാര്യങ്ങളെ മനസ്സിലാക്കുകയുള്ളൂ. വിശേഷിച്ചു പറയുകയാണെങ്കില്‍, ദൃഷ്ടി ഗോചരമായ സ്വര്‍ഗ്ഗം ഭൂമിയോടൊപ്പം നശിക്കും, ഒരു പുതിയ സ്വര്‍ഗം ഉദയം കൊള്ളും; വിശുദ്ധ നഗരമായ യെരൂശലേം ഭൂമിയിലേക്ക് ഇറങ്ങിവരും, വിവരിക്കപ്പെട്ടിരിക്കുന്നതിന്‍ പ്രകാരമുള്ള അളവുകളോടു കൂടിയതായിരിക്കും അത്, തുടങ്ങിയ കാര്യങ്ങള്‍. എന്നാല്‍ ദൂതന്മാര്‍ ഈ വചനങ്ങളെ ആകമാസ്വർഗ്ഗീയ രഹസ്യങ്ങൾ ഘണ്ഠിക വിത്യസ്തമായിട്ടാണ് മനസിലാക്കുന്നത്, എന്നുവെച്ചാല്‍ മനുഷ്യന്‍ പ്രാകൃതമായി അര്‍ത്ഥമാക്കുന്ന ഓരോ വാക്കും അവര്‍ ആത്മീയമായി ഗ്രഹിക്കുന്നു.; അതായത് വചനത്തിന്‍റെ ആത്മീയ പൊരുള്‍ ദൂതന്മാര്‍ ഗ്രഹിക്കുന്ന രീതിക്കനുസരിച്ചുള്ളതാണ് അവയുടെ അര്‍ത്ഥ ശക്തിയും ആന്തരികതയും. ദൂതന്മാരിലെ ആന്തരീകവും ആത്മീയവുമായ അര്‍ത്ഥത്തില്‍ പുതിയ സ്വര്‍ഗ്ഗത്തേയും പുതിയ ഭൂമിയെയും അര്‍ത്ഥമാക്കുന്നത് സ്വര്‍ഗ്ഗത്തിലും അതുപോലെ ഭൂമിയിലുമുള്ള ഒരു നവ്യ സഭയെയാണ്. ഇരു ലോകങ്ങളിലുമുള്ള സഭയെക്കുറിച്ച് താഴെ ചര്‍ച്ച ചെയ്യുന്നതായിരിക്കും. സ്വര്‍ഗ്ഗത്തില്‍ നിന്നു; ദൈവസന്നിധിയില്‍ നിന്നു തന്നെ ഇറങ്ങി വരുന്നതായ യെരുശലേം നഗരത്തിനാല്‍ അര്‍ത്ഥമാക്കുന്നത് ആ സഭയുടെ സ്വര്‍ഗ്ഗീയ ഉപദേശത്തെയാണ്; നീളവും വീതിയും ഉയരവും സമം എന്നത് അതില്‍ സഞ്ചയിച്ചിരിക്കുന്ന ഉപദേശത്തിന്‍റെ നന്മകളും സത്യങ്ങളും എന്നര്‍ത്ഥമാക്കുന്നു. മതിലിനാല്‍ അര്‍ത്ഥമാക്കുന്നത് അതിനെ പരിരക്ഷിക്കുന്ന സത്യങ്ങളെന്നാണ്. മതിലിന്‍റെ അളവ്; മനുഷ്യന്‍റെ അളവിനു എന്നുവെച്ചാല്‍ ദൂതന്‍റെ അളവായ നൂറ്റിനല്‍പ്പത്തിനാലു മുഴം എന്നത് അതിനെ സമഷ്ടമായി പരിരക്ഷിക്കുന്ന സത്യങ്ങളും അവയുടെ ഉല്‍കൃഷ്ടതകളും എന്നര്‍ത്ഥമാക്കുന്നു. മുത്തുകള്‍ കൊണ്ടുള്ളതായ പന്ത്രണ്ട് ഗോപുരങ്ങള്‍ അവതാരികയായ സത്യങ്ങളേയും ഗോപുരങ്ങളിലുള്ള പന്ത്രണ്ടു ദൂതന്മാരെ ക്കുറിക്കുന്നതും അതു തന്നെയാണ്. മതിലിന്‍റെ അടിസ്ഥാനങ്ങള്‍ എല്ലാം വിലയേറിയ കല്ലുകളാല്‍ എന്നത് സ്ഥാപിക്കപ്പെട്ട ആ ഉപദേശങ്ങളുടെ കാര്യവബോധവും എന്നണര്‍ത്ഥമാക്കുന്നത. സാമന്യവും അതിവിശിഷ്ടവുമായ സഭയുടെ എല്ലാ വസ്തുതകളും എന്നാണ് പന്ത്രണ്ടു ഗോത്രങ്ങള്‍ കൊണ്ടര്‍ത്ഥാമാക്കുന്നത്, അതു തന്നെയാണ് പന്ത്രണ്ടു അപ്പോസ്തലന്മാരെയും കുറിച്ചര്‍ത്ഥ മാക്കുന്നത്. നഗരത്തിന്‍റെ വീഥി സ്വച്ഛസ്ഫടികത്തിനു തുല്യമായ തങ്കം ആയിരുന്നു എന്നത് ഉപദേശവും അതിന്‍റെ സത്യങ്ങളും പ്രഭാപൂരിതമായ സ്നേഹത്തിന്‍റ നന്മയെ അര്‍ത്ഥമാക്കുന്നു. ജാതികള്‍ അതിന്‍റെ വെളിച്ചത്തില്‍ നടക്കും; ഭൂമിയിലെ രാജാക്കന്മാര്‍ തങ്ങളുടെ മഹത്വം അതിലേക്കു കൊണ്ടുവരും എന്നത് നന്മയിലും സത്യത്തിലുമുള്ളവര്‍ സഭയുടെ ജംഗമസ്വത്തുക്കള്‍ എന്നര്‍ത്ഥമക്കുന്നു. പരിപൂര്‍ണ്ണ ദൈവവും ദിവ്യമനുഷ്യനുമായ കര്‍ത്താവിനെയാണ് ദൈവവും കുഞ്ഞാടും എന്നതിനാല്‍ അര്‍ത്ഥമാക്കുന്നത്.ആത്മീയവും ഭൗതീകവുമായ ഈ രണ്ട് പൊരുളുകളും അങ്ങനെ ആയിരിക്കെ തന്നെ അതിനു ആസ്പദമായി സേവിക്കുന്ന അക്ഷരത്തിന്‍റെ പ്രകൃതീത അവബോധത്തോട് ആത്മീയ അവബോധം സാദൃശ്യ ആശയത്തിലൂടെ ഒന്നാക്കി തീര്‍ക്കുന്നു. മേല്‍പറഞ്ഞ എല്ലാ പ്രയോഗ ശൈലിയിലും അത്തരത്തിലുള്ള ഒരു ആത്മീയ അര്‍ത്ഥം അടങ്ങിയിട്ടുണ്ട്. ഇപ്പൊഴത്തെ കൃതിയുടെ രൂപകല്‍പ്പനയില്‍ ഇതുള്‍പ്പെട്ടിട്ടില്ലാത്തതിനാല്‍ ഇവിടെ അതിനുള്ള സന്ദര്‍ഭം നമുക്കില്ല