Krok 242

Studie

     

യിരേമ്യാവു 34

1 യോശീയാവിന്റെ മകനായി യെഹൂദാരാജാവായ യെഹോയാക്കീമിന്റെ കാലത്തു യിരെമ്യാവിന്നു യഹോവയിങ്കല്‍നിന്നുണ്ടായ അരുളപ്പാടു എന്തെന്നാല്‍

2 നീ രേഖാബ്യഗൃഹത്തിന്റെ അടുക്കല്‍ ചെന്നു അവരോടു സംസാരിച്ചു അവരെ യഹോവയുടെ ആലയത്തിന്റെ ഒരു മുറിയില്‍ കൊണ്ടുവന്നു അവര്‍ക്കും വീഞ്ഞുകുടിപ്പാന്‍ കൊടുക്ക.

3 അങ്ങനെ ഞാന്‍ ഹബസിന്യാവിന്റെ മകനായ യിരെമ്യാവിന്റെ മകന്‍ യയസന്യാവെയും അവന്റെ സഹോദരന്മാരെയും അവന്റെ സകലപുത്രന്മാരെയും രേഖാബ്യഗൃഹം മുഴുവനെയും കൂട്ടി

4 യഹോവയുടെ ആലയത്തില്‍ പ്രഭുക്കന്മാരുടെ മുറിക്കരികെ ശല്ലൂമിന്റെ മകനായ വാതില്‍ കാവല്‍ക്കാരന്‍ മയസേയാവിന്റെ മുറിക്കു മീതെ ഇഗ്ദല്യാവിന്റെ മകനും ദൈവപുരുഷനുമായ ഹാനാന്റെ പുത്രന്മാരുടെ മുറിയില്‍ കൊണ്ടുവന്നു.

5 പിന്നെ ഞാന്‍ , രേഖാബ്യഗൃഹക്കാരുടെ മുമ്പില്‍ വീഞ്ഞു നിറെച്ച കുടങ്ങളും പാനപാത്രങ്ങളും വെച്ചു അവരോടുവീഞ്ഞു കുടിപ്പിന്‍ എന്നു പറഞ്ഞു.

6 അതിന്നു അവര്‍ പറഞ്ഞതുഞങ്ങള്‍ വീഞ്ഞു കുടിക്കയില്ല; രേഖാബിന്റെ മകനായി ഞങ്ങളുടെ പിതാവായ യോനാദാബ് ഞങ്ങളോടുനിങ്ങള്‍ ചെന്നു പാര്‍ക്കുംന്ന ദേശത്തു ദീര്‍ഘയുസ്സോടെ ഇരിക്കേണ്ടതിന്നു

7 നിങ്ങളും നിങ്ങളുടെ മക്കളും ഒരിക്കലും വീഞ്ഞു കുടിക്കരുതു; വീടു പണിയരുതു; വിത്തു വിതെക്കരുതു; മുന്തിരിത്തോട്ടം ഉണ്ടാക്കരുതു; ഈവക ഒന്നും നിങ്ങള്‍ക്കുണ്ടാകയുമരുതു; നിങ്ങള്‍ ജീവപര്യന്തം കൂടാരങ്ങളില്‍ പാര്‍ക്കേണം എന്നിങ്ങനെ കല്പിച്ചിരിക്കുന്നു.

8 അങ്ങനെ ഞങ്ങളും ഭാര്യമാരും പുത്രന്മാരും പുത്രിമാരും ഞങ്ങളുടെ ജീവകാലത്തൊരിക്കലും വീഞ്ഞു കുടിക്കയോ

9 പാര്‍പ്പാന്‍ വീടു പണികയോ ചെയ്യാതെ രേഖാബിന്റെ മകനായി ഞങ്ങളുടെ പിതാവായ യോനാദാബ് ഞങ്ങളോടു കല്പിച്ച സകലത്തിലും അവന്റെ വാക്കു കേട്ടനുസരിച്ചുവരുന്നു; ഞങ്ങള്‍ക്കു മുന്തിരിത്തോട്ടവും വയലും വിത്തും ഇല്ല.

10 ഞങ്ങള്‍ കൂടാരങ്ങളില്‍ പാര്‍ത്തു, ഞങ്ങളുടെ പിതാവായ യോനാദാബ് ഞങ്ങളോടു കല്പിച്ചതുപോലെ ഒക്കെയും അനുസരിച്ചു നടക്കുന്നു.

11 എന്നാല്‍ ബാബേല്‍രാജാവായ നെബൂഖദ്നേസര്‍ ദേശത്തെ ആക്രമിച്ചപ്പോള്‍ ഞങ്ങള്‍വരുവിന്‍ കല്ദയരുടെ സൈന്യത്തിന്റെയും അരാമ്യരുടെ സൈന്യത്തിന്റെയും മുമ്പില്‍നിന്നു നമുക്കു യെരൂശലേമിലേക്കു പോയ്ക്കളയാം എന്നു പറഞ്ഞു; അങ്ങനെ ഞങ്ങള്‍ യെരൂശലേമില്‍ പാര്‍ത്തുവരുന്നു.

12 അപ്പോള്‍ യഹോവയുടെ അരുളപ്പാടു യിരെമ്യാവിന്നുണ്ടായതെന്തെന്നാല്‍

13 യിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുനീ ചെന്നു യെഹൂദാപുരുഷന്മാരോടും യെരൂശലേംനിവാസികളോടും പറയേണ്ടതുഎന്റെ വചനങ്ങളെ അനുസരിക്കേണ്ടതിന്നു നിങ്ങള്‍ പ്രബോധനം കൈാക്കൊള്ളുന്നില്ലയോ? എന്നു യഹോവയുടെ അരുളപ്പാടു.

14 രേഖാബിന്റെ മകനായ യോനാദാബ് തന്റെ പുത്രന്മാരോടു വീഞ്ഞു കുടിക്കരുതെന്നു കല്പിച്ചതു അവര്‍ നിവര്‍ത്തിക്കുന്നു; അവര്‍ പിതാവിന്റെ കല്പന പ്രമാണിച്ചു ഇന്നുവരെ കുടിക്കാതെ ഇരിക്കുന്നു; എന്നാല്‍ ഞാന്‍ ഇടവിടാതെ നിങ്ങളോടു സംസാരിച്ചിട്ടും നിങ്ങള്‍ എന്നെ അനുസരിച്ചിട്ടില്ല.

15 നിങ്ങള്‍ ഔരോരുത്തന്‍ താന്താന്റെ ദുര്‍മ്മാര്‍ഗ്ഗം വിട്ടുതിരിഞ്ഞു നിങ്ങളുടെ പ്രവൃത്തികളെ നന്നാക്കുവിന്‍ ; അന്യദേവന്മാരോടു ചേര്‍ന്നു അവരെ സേവിക്കരുതു; അപ്പോള്‍ ഞാന്‍ നിങ്ങള്‍ക്കും നിങ്ങളുടെ പിതാക്കന്മാര്‍ക്കും തന്ന ദേശത്തു നിങ്ങള്‍ള്‍ വസിക്കുമെന്നിങ്ങനെ പ്രവാചകന്മാരായ എന്റെ സകലദാസന്മാരെയും ഞാന്‍ ഇടവിടാതെ നിങ്ങളുടെ അടുക്കല്‍ അയച്ചു പറയിച്ചിട്ടും നിങ്ങള്‍ ചെവി ചായിക്കയോ എന്റെ വാക്കു കേട്ടനുസരിക്കയോ ചെയ്തിട്ടില്ല.

16 രേഖാബിന്റെ മകനായ യോനാദാബിന്റെ പുത്രന്മാര്‍ അവരുടെ പിതാവു കല്പിച്ച കല്പന പ്രമാണിച്ചിരിക്കുന്നു; ഈ ജനമോ, എന്റെ വാക്കു കേട്ടനുസരിച്ചിട്ടില്ല.

17 അതുകൊണ്ടു യിസ്രായേലിന്റെ ദൈവമായി സൈന്യങ്ങളുടെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുഞാന്‍ പറഞ്ഞിട്ടും അവര്‍ കേള്‍ക്കയോ വിളിച്ചിട്ടും അവര്‍ ഉത്തരം പറകയോ ചെയ്യായ്കകൊണ്ടു, ഞാന്‍ യെഹൂദയുടെ മേലും യെരൂശലേമിലെ സകലനിവാസികളുടെ മേലും ഞാന്‍ അവര്‍ക്കും വിധിച്ചിരിക്കുന്ന അനര്‍ത്ഥമൊക്കെയും വരുത്തും.

18 പിന്നെ യിരെമ്യാവു രേഖാബ്യഗൃഹത്തോടു പറഞ്ഞതുയിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു. നിങ്ങള്‍ നിങ്ങളുടെ പിതാവായ യോനാദാബിന്റെ കല്പന പ്രാണിച്ചു അവന്റെ ആജ്ഞയൊക്കെയും അനുസരിച്ചു അവന്‍ കല്പിച്ചതുപോലെ ഒക്കെയും ചെയ്തിരിക്കകൊണ്ടു,

19 എന്റെ മുമ്പാകെ നില്പാന്‍ രേഖാബിന്റെ മകനായ യോനാദാബിന്നു ഒരു പുരുഷന്‍ ഒരിക്കലും ഇല്ലാതെ വരികയില്ല എന്നു യിസ്രായേലിന്റെ ദൈവമായ യഹോവ അരുളിച്ചെയ്യുന്നു.

യിരേമ്യാവു 35

1 യോശീയാവിന്റെ മകനായി യെഹൂദാരാജാവായ യെഹോയാക്കീമിന്റെ നാലാം ആണ്ടില്‍ യഹോവയിങ്കല്‍നിന്നു യിരെമ്യാവിന്നുണ്ടായ അരുളപ്പാടാവിതു

2 നീ ഒരു പുസ്തകച്ചുരുള്‍ മേടിച്ചു, ഞാന്‍ യോശീയാവിന്റെ കാലത്തു നിന്നോടു സംസാരിച്ചുതുടങ്ങിയ നാള്‍മുതല്‍ ഇന്നുവരെയും യിസ്രായേലിനെയും യെഹൂദയെയും സകലജാതികളെയുംകുറിച്ചു ഞാന്‍ നിന്നോടു അരുളിച്ചെയ്ത വചനങ്ങളൊക്കെയും അതില്‍ എഴുതുക.

3 പക്ഷേ യെഹൂദാഗൃഹം ഞാന്‍ അവര്‍ക്കും വരുത്തുവാന്‍ വിചാരിക്കുന്ന സകല അനര്‍ത്ഥത്തെയും കുറിച്ചു കേട്ടിട്ടു ഔരോരുത്തന്‍ താന്താന്റെ ദുര്‍മ്മാര്‍ഗ്ഗം വിട്ടുതിരിവാനും ഞാന്‍ അവരുടെ അകൃത്യവും പാപവും ക്ഷമിപ്പാനും ഇടവരും.

4 അങ്ങനെ യിരെമ്യാവു നേര്‍യ്യാവിന്റെ മകനായ ബാരൂക്കിനെ വിളിച്ചു; യഹോവ യിരെമ്യാവോടു അരുളിച്ചെയ്ത സകലവചനങ്ങളെയും അവന്റെ വാമൊഴിപ്രകാരം ബാരൂക്‍ ഒരു പുസ്തകച്ചുരുളില്‍ എഴുതി.

5 യിരെമ്യാവു ബാരൂക്കിനോടു കല്പിച്ചതുഞാന്‍ അടെക്കപ്പെട്ടിരിക്കുന്നു; എനിക്കു യഹോവയുടെ ആലയത്തില്‍ പോകുവാന്‍ കഴിവില്ല.

6 ആകയാല്‍ നീ ചെന്നു എന്റെ വാമൊഴികേട്ടു എഴുതിയ ചുരുളില്‍നിന്നു യഹോവയുടെ വചനങ്ങളെ യഹോവയുടെ ആലയത്തില്‍ ഉപവാസദിവസത്തില്‍ തന്നേ ജനം കേള്‍ക്കെ വായിക്ക; അതതു പട്ടണങ്ങളില്‍നിന്നു വരുന്ന എല്ലായെഹൂദയും കേള്‍ക്കെ നീ അതു വായിക്കേണം.

7 പക്ഷെ അവര്‍ യഹോവയുടെ മുമ്പില്‍ വീണു അപേക്ഷിച്ചുകൊണ്ടു ഔരോരുത്തന്‍ താന്താന്റെ ദുര്‍മ്മാര്‍ഗ്ഗം വിട്ടുതിരിയും; യഹോവ ഈ ജനത്തിന്നു വിധിച്ചിരിക്കുന്ന കോപവും ക്രോധവും വലിയതല്ലോ.

8 യിരെമ്യാപ്രവാചകന്‍ തന്നോടു കല്പിച്ചതുപോലെയൊക്കെയും നേര്‍യ്യാവിന്റെ മകനായ ബാരൂക്‍ ചെയ്തു, യഹോവയുടെ ആലയത്തില്‍ ആ പുസ്തകത്തില്‍നിന്നു യഹോവയുടെ വചനങ്ങളെ വായിച്ചു കേള്‍പ്പിച്ചു.

9 യോശീയാവിന്റെ മകനായി യെഹൂദാരാജാവായ യെഹോയാക്കീമിന്റെ അഞ്ചാം ആണ്ടില്‍, ഒമ്പതാം മാസത്തില്‍, അവര്‍ യെരൂശലേമിലെ സകല ജനത്തിന്നും യെഹൂദാപട്ടണങ്ങളില്‍നിന്നു യെരൂശലേമില്‍ വന്ന സകലജനത്തിന്നും യഹോവയുടെ മുമ്പാകെ ഒരു ഉപവാസം പ്രസിദ്ധമാക്കി,

10 അപ്പോള്‍ ബാരൂക്‍ യഹോവയുടെ ആലയത്തില്‍, യഹോവയുടെ ആലയത്തിന്റെ പുതിയവാതിലിന്റെ പ്രവേശനത്തിങ്കല്‍, മേലത്തെ മുറ്റത്തു, ശാഫാന്റെ മകനായ ഗെമര്‍യ്യാരായസക്കാരന്റെ മുറിയില്‍വെച്ചു ആ പുസ്തകത്തില്‍നിന്നു യിരെമ്യാവിന്റെ വചനങ്ങളെ സകലജനത്തെയും വായിച്ചു കേള്‍പ്പിച്ചു.

11 ശാഫാന്റെ മകനായ ഗെമര്‍യ്യാവിന്റെ മകന്‍ മീഖായാവു യഹോവയുടെ വചനങ്ങളൊക്കെയും പുസ്തകത്തില്‍നിന്നു വായിച്ചു കേട്ടപ്പോള്‍

12 അവന്‍ രാജഗൃഹത്തില്‍ രായസക്കാരന്റെ മുറിയില്‍ ചെന്നു; അവിടെ സകലപ്രഭുക്കന്മാരും ഇരുന്നിരുന്നു; രായസക്കാരന്‍ എലീശാമായും ശെമയ്യാവിന്റെ മകന്‍ ദെലായാവും അഖ്ബോരിന്റെ മകന്‍ എല്‍നാഥാനും ശാഫാന്റെ മകന്‍ ഗെമര്‍യ്യാവും ഹനന്യാവിന്റെ മകന്‍ സിദെക്കീയാവും ശേഷം പ്രഭുക്കന്മാരും തന്നേ.

13 ബാരൂക്‍ ജനത്തെ പുസ്തകം വായിച്ചു കേള്‍പ്പിച്ചപ്പോള്‍, താന്‍ കേട്ടിരുന്ന വചനങ്ങളൊക്കെയും മീഖായാവു അവരോടു പ്രസ്താവിച്ചു.

14 അപ്പോള്‍ സകലപ്രഭുക്കന്മാരും കൂശിയുടെ മകനായ ശെലെമ്യാവിന്റെ മകനായ നഥന്യാവിന്റെ മകന്‍ യെഹൂദിയെ ബാരൂക്കിന്റെ അടുക്കല്‍ അയച്ചുനീ ജനത്തെ വായിച്ചുകേള്‍പ്പിച്ച പുസ്തകച്ചുരുള്‍ എടുത്തുകൊണ്ടു വരിക എന്നു പറയിച്ചു; അങ്ങനെ നേര്‍യ്യാവിന്റെ മകന്‍ ബാരൂക്‍ പുസ്തകച്ചുരുള്‍ എടുത്തുകൊണ്ടു അവരുടെ അടുക്കല്‍ വന്നു.

15 അവര്‍ അവനോടുഇവിടെ ഇരുന്നു അതു വായിച്ചുകേള്‍പ്പിക്ക എന്നു പറഞ്ഞു; ബാരൂക്‍ വായിച്ചുകേള്‍പ്പിച്ചു.

16 ആ വചനങ്ങളൊക്കെയും കേട്ടപ്പോള്‍ അവര്‍ ഭയപ്പെട്ടു തമ്മില്‍ തമ്മില്‍ നോക്കി, ബാരൂക്കിനോടുഈ വചനങ്ങളൊക്കെയും ഞങ്ങള്‍ രാജാവിനെ അറിയിക്കും എന്നു പറഞ്ഞു.

17 നീ ഈ വചനങ്ങളൊക്കെയും എങ്ങനെയാകുന്നു എഴുതിയതു? അവന്‍ പറഞ്ഞുതന്നിട്ടോ? ഞങ്ങളോടു പറക എന്നു അവര്‍ ബാരൂക്കിനോടു ചോദിച്ചു.

18 ബാരൂക്‍ അവരോടുഅവന്‍ ഈ വചനങ്ങളൊക്കെയും പറഞ്ഞുതന്നു, ഞാന്‍ മഷികൊണ്ടു പുസ്തകത്തില്‍ എഴുതി എന്നുത്തരം പറഞ്ഞു.

19 അപ്പോള്‍ പ്രഭുക്കന്മാര്‍ ബാരൂക്കിനോടുപോയി നീയും യിരെമ്യാവും കൂടെ ഒളിച്ചുകൊള്‍വിന്‍ ; നിങ്ങള്‍ ഇന്നേടത്തു ഇരിക്കുന്നു എന്നു ആരും അറിയരുതു എന്നു പറഞ്ഞു.

യിരേമ്യാവു 36

1 യെഹോയാക്കീമിന്റെ മകനായ കൊന്യാവിന്നു പകരം യോശീയാവിന്റെ മകനായ സിദെക്കീയാവു രാജാവായി; അവനെ ബാബേല്‍രാജാവായ നെബൂഖദ്നേസര്‍ യെഹൂദാദേശത്തു രാജാവാക്കിയിരുന്നു.

2 എന്നാല്‍ അവനാകട്ടെ അവന്റെ ഭൃത്യന്മാരാകട്ടെ ദേശത്തിലെ ജനമാകട്ടെ യിരെമ്യാപ്രവാചകന്‍ മുഖാന്തരം യഹോവ അരുളിച്ചെയ്ത വചനങ്ങളെ കേട്ടനുസരിച്ചില്ല.

3 സിദെക്കീയാരാജാവു ശെലെമ്യാവിന്റെ മകനായ യെഹൂഖലിനെയും മയസേയാവിന്റെ മകനായ സെഫന്യാപുരോഹിതനെയും യിരെമ്യാപ്രവാചകന്റെ അടുക്കല്‍ അയച്ചുനീ നമ്മുടെ ദൈവമായ യഹോവയോടു ഞങ്ങള്‍ക്കുവേണ്ടി പക്ഷവാദം കഴിക്കേണം എന്നു പറയിച്ചു.

4 യിരെമ്യാവിന്നോ ജനത്തിന്റെ ഇടയില്‍ വരത്തുപോകൂണ്ടായിരുന്നു; അവനെ തടവിലാക്കിയിരുന്നില്ല.

5 ഫറവോന്റെ സൈന്യം മിസ്രയീമില്‍നിന്നു പുറപ്പെട്ടു എന്ന വര്‍ത്തമാനം യെരൂശലേമിനെ നിരോധിച്ചുപാര്‍ത്ത കല്ദയര്‍ കേട്ടപ്പോള്‍ അവര്‍ യെരൂശലേമിനെ വിട്ടുപോയി.

6 അന്നു യിരെമ്യാപ്രവാചകന്നു യഹോവയുടെ അരുളപ്പാടുണ്ടായതെന്തെന്നാല്‍

7 യിസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുഅരുളപ്പാടു ചോദിപ്പാന്‍ നിങ്ങളെ എന്റെ അടുക്കല്‍ അയച്ച യെഹൂദാരാജാവിനോടു നിങ്ങള്‍ പറയേണ്ടതുനിങ്ങള്‍ക്കു സഹായത്തിന്നായി പുറപ്പെട്ടിരിക്കുന്ന ഫറവോന്റെ സൈന്യം തങ്ങളുടെ ദേശമായ മിസ്രയീമിലേക്കു മടങ്ങിപ്പോകും.

8 കല്ദയരോ മടങ്ങിവന്നു ഈ നഗരത്തോടു യുദ്ധം ചെയ്തു അതിനെ പിടിച്ചു തീ വെച്ചു ചുട്ടുകളയും.

9 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുകല്ദയര്‍ നിശ്ചയമായിട്ടു നമ്മെ വിട്ടുപോകും എന്നു പറഞ്ഞു നിങ്ങളെത്തന്നേ വിഞ്ചിക്കരുതു; അവര്‍ വിട്ടുപോകയില്ല.

10 നിങ്ങളോടു യുദ്ധംചെയ്യുന്ന കല്ദയരുടെ സര്‍വ്വ സൈന്യത്തേയും നിങ്ങള്‍ തോല്പിച്ചിട്ടു, മുറിവേറ്റ ചിലര്‍ മാത്രം ശേഷിച്ചിരുന്നാലും അവര്‍ ഔരോരുത്തന്‍ താന്താന്റെ കൂടാരത്തില്‍ നിന്നു എഴുന്നേറ്റുവന്നു ഈ നഗരത്തെ തീവെച്ചു ചുട്ടുകളയും.

11 ഫറവോന്റെ സൈന്യംനിമിത്തം കല്ദയരുടെ സൈന്യം യെരൂശലേമിനെ വിട്ടുപോയപ്പോള്‍

12 യിരെമ്യാവു ബെന്യാമീന്‍ ദേശത്തു ചെന്നു സ്വജനത്തിന്റെ ഇടയില്‍ തന്റെ ഔഹരി വാങ്ങുവാന്‍ യെരൂശലേമില്‍നിന്നു പുറപ്പെട്ടു.

13 അവന്‍ ബെന്യാമീന്‍ വാതില്‍ക്കല്‍ എത്തിയപ്പോള്‍, അവിടത്തെ കാവല്‍ക്കാരുടെ അധിപതിയായി ഹനന്യാവിന്റെ മകനായ ശെലെമ്യാവിന്റെ മകന്‍ യിരീയാവു എന്നു പേരുള്ളവന്‍ യിരെമ്യാപ്രവാചകനെ പിടിച്ചുനീ കല്ദയരുടെ പക്ഷം ചേരുവാന്‍ പോകുന്നു എന്നു പറഞ്ഞു.

14 അതിന്നു യിരെമ്യാവുഅതു നേരല്ല, ഞാന്‍ കല്ദയരുടെ പക്ഷം ചേരുവാനല്ല പോകുന്നതു എന്നു പറഞ്ഞു; യിരീയാവു അതു കൂട്ടാക്കാതെ യിരെമ്യാവെ പിടിച്ചു പ്രഭുക്കന്മാരുടെ അടുക്കല്‍ കൊണ്ടുചെന്നു.

15 പ്രഭുക്കന്മാര്‍ യിരെമ്യാവോടു കോപിച്ചു അവനെ അടിച്ചു രായസക്കാരനായ യോനാഥാന്റെ വീട്ടില്‍ തടവില്‍ വെച്ചു; അതിനെ അവര്‍ കാരാഗൃഹമാക്കിയിരുന്നു.

16 അങ്ങനെ യിരെമ്യാവു കുണ്ടറയിലെ നിലവറകളില്‍ ആയി അവിടെ ഏറെനാള്‍ പാര്‍ക്കേണ്ടിവന്നു.

17 അനന്തരം സിദെക്കീയാരാജാവു ആളയച്ചു അവനെ വരുത്തിയഹോവയിങ്കല്‍നിന്നു വല്ല അരുളപ്പാടും ഉണ്ടോ എന്നു രാജാവു അരമനയില്‍വെച്ചു അവനോടു രഹസ്യമായി ചോദിച്ചു; അതിന്നു യിരെമ്യാവുഉണ്ടു; നീ ബാബേല്‍രാജാവിന്റെ കയ്യില്‍ ഏല്പിക്കപ്പെടും എന്നു പറഞ്ഞു.

18 പിന്നെ യിരെമ്യാവു സിദെക്കീയാരാജാവിനോടു പറഞ്ഞതുനിങ്ങള്‍ എന്നെ കാരാഗൃഹത്തില്‍ ആക്കുവാന്‍ തക്കവണ്ണം ഞാന്‍ നിന്നോടോ നിന്റെ ഭൃത്യന്മാരോടോ ഈ ജനത്തോടോ എന്തു കുറ്റം ചെയ്തു.

19 ബാബേല്‍രാജാവു നിങ്ങളുടെ നേരെയും ഈ ദേശത്തിന്റെ നേരെയും വരികയില്ല എന്നു നിങ്ങളോടു പ്രവചിച്ച നിങ്ങളുടെ പ്രവാചകന്മാര്‍ ഇപ്പോള്‍ എവിടെ?

20 ആകയാല്‍ യജമാനനായ രാജാവേ, കേള്‍ക്കേണമേ! എന്റെ അപേക്ഷ തിരുമനസ്സുകൊണ്ടു കൈക്കൊള്ളേണമേ! ഞാന്‍ രായസക്കാരനായ യോനാഥാന്റെ വീട്ടില്‍ കിടന്നു മരിക്കാതെയിരിക്കേണ്ടതിന്നു എന്നെ വീണ്ടും അവിടെ അയക്കരുതേ.

21 അപ്പോള്‍ സിദെക്കീയാരാജാവുയിരെമ്യാവെ കാവല്‍പുരമുറ്റത്തു ഏല്പിപ്പാനും നഗരത്തില്‍ ആഹാരം തീരെ ഇല്ലാതാകുംവരെ അപ്പക്കാരുടെ തെരുവില്‍നിന്നു ദിവസം പ്രതി ഒരു അപ്പം അവന്നു കൊടുപ്പാനും കല്പിച്ചു. അങ്ങനെ യിരെമ്യാവു കാവല്‍പുരമുറ്റത്തു പാര്‍ത്തു.