Krok 99

Studie

     

രാജാക്കന്മാർ 1 1

1 ദാവീദ്‍രാജാവു വയസ്സുചെന്നു വൃദ്ധനായപ്പോള്‍ അവനെ കമ്പിളി പുതപ്പിച്ചിട്ടും കുളിര്‍ മാറിയില്ല.

2 ആകയാല്‍ അവന്റെ ഭൃത്യന്മാര്‍ അവനോടുയജമാനനായ രാജാവിന്നുവേണ്ടി കന്യകയായൊരു യുവതിയെ അന്വേഷിക്കട്ടെ; അവള്‍ രാജസന്നിധിയില്‍ ശുശ്രൂഷിച്ചുനില്‍ക്കയും യജമാനനായ രാജാവിന്റെ കുളിര്‍ മാറേണ്ടതിന്നു തിരുമാര്‍വ്വില്‍ കിടക്കയും ചെയ്യട്ടെ എന്നു പറഞ്ഞു.

3 അങ്ങനെ അവര്‍ സൌന്ദര്യമുള്ള ഒരു യുവതിയെ യിസ്രായേല്‍ദേശത്തെല്ലാടവും അന്വേഷിച്ചു ശൂനേംകാരത്തിയായ അബീശഗിനെ കണ്ടു രാജാവിന്റെ അടുക്കല്‍ കൊണ്ടുവന്നു.

4 ആ യുവതി അതിസുന്ദരിയായിരുന്നു; അവള്‍ രാജാവിന്നു പരിചാരകിയായി ശുശ്രൂഷചെയ്തു; എന്നാല്‍ രാജാവു അവളെ പരിഗ്രഹിച്ചില്ല.

5 അനന്തരം ഹഗ്ഗീത്തിന്റെ മകനായ അദോനീയാവു നിഗളിച്ചുംകൊണ്ടുഞാന്‍ രാജാവാകുമെന്നു പറഞ്ഞു രഥങ്ങളെയും കുതിരച്ചേവകരെയും തനിക്കു മുമ്പായി ഔടുവാന്‍ അമ്പതു അകമ്പടികളെയും സമ്പാദിച്ചു.

6 അവന്റെ അപ്പന്‍ അവനെ മുഷിപ്പിക്കരുതെന്നുവെച്ചു അവന്റെ ജീവകാലത്തൊരിക്കലുംനീ ഇങ്ങനെ ചെയ്തതു എന്തു എന്നു അവനോടു ചോദിച്ചിരുന്നില്ല; അവനും ബഹുസുന്ദരനായിരുന്നു. അബ്ശാലോമിന്റെ ശേഷം ആയിരുന്നു അവന്‍ ജനിച്ചതു.

7 അവന്‍ സെരൂയയുടെ മകനായ യോവാബിനോടും പുരോഹിതനായ അബ്യാഥാരിനോടും ആലോചിച്ചുവന്നു; ഇവര്‍ അദോനീയാവിന്നു പിന്തുണയായിരുന്നു.

8 എന്നാല്‍ പുരോഹിതനായ സാദോക്കും യഹോയാദയുടെ മകനായ ബെനായാവും പ്രവാചകനായ നാഥാനും ശിമെയിയും രേയിയും ദാവീദിന്റെ വീരന്മാരും അദോനീയാവിന്റെ പക്ഷം ചേര്‍ന്നിരുന്നില്ല.

9 അദോനീയാവു ഏന്‍ -രോഗേലിന്നു സമീപത്തു സോഹേലെത്ത് എന്ന കല്ലിന്നരികെ വെച്ചു ആടുമാടുകളെയും തടിപ്പിച്ച മൃഗങ്ങളെയും അറുത്തു രാജകുമാരന്മാരായ തന്റെ സകലസഹോദരന്മാരെയും രാജഭൃത്യന്മാരായ യെഹൂദാപുരുഷന്മാരെയൊക്കെയും ക്ഷണിച്ചു.

10 എങ്കിലും നാഥാന്‍ പ്രവാചകനെയും ബെനായാവെയും വീരന്മാരെയും തന്റെ സഹോദരനായ ശലോമോനെയും അവന്‍ ക്ഷണിച്ചില്ല.

11 എന്നാല്‍ നാഥാന്‍ ശലോമോന്റെ അമ്മയായ ബത്ത്-ശേബയോടു പറഞ്ഞതുഹഗ്ഗീത്തിന്റെ മകനായ അദോനീയാവു രാജാവായിരിക്കുന്നു എന്നു നീ കേട്ടില്ലയോ? നമ്മുടെ യജമാനനായ ദാവീദ് അറിഞ്ഞിട്ടുമില്ല.

12 ആകയാല്‍ വരിക; നിന്റെ ജീവനെയും നിന്റെ മകനായ ശലോമോന്റെ ജീവനെയും രക്ഷിക്കേണ്ടതിന്നു ഞാന്‍ നിനക്കു ആലോചന പറഞ്ഞുതരാം.

13 നീ ദാവീദ്‍രാജാവിന്റെ അടുക്കല്‍ ചെന്നുയജമാനനായ രാജാവേ, നിന്റെ മകനായ ശലോമോന്‍ എന്റെ അനന്തരവനായിവാണു എന്റെ സിംഹാസനത്തില്‍ ഇരിക്കും എന്നു നീ അടിയനോടു സത്യം ചെയ്തില്ലയോ? പിന്നെ അദോനീയാവു വാഴുന്നതു എന്തു എന്നു അവനോടു ചോദിക്ക.

14 നീ അവിടെ രാജാവിനോടു സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍, ഞാനും നിന്റെ പിന്നാലെ വന്നു നിന്റെ വാക്കു ഉറപ്പിച്ചുകൊള്ളാം.

15 അങ്ങനെ ബത്ത്-ശേബ പള്ളിയറയില്‍ രാജാവിന്റെ അടുക്കല്‍ ചെന്നു; രാജാവു വയോധികനായിരുന്നു; ശൂനേംകാരത്തിയായ അബീശഗ് രാജാവിന്നു ശുശ്രൂഷ ചെയ്തുകൊണ്ടിരുന്നു.

16 ബത്ത്-ശേബ കുനിഞ്ഞു രാജാവിനെ നമസ്കരിച്ചു നിനക്കു എന്തു വേണം എന്നു രാജാവു ചോദിച്ചു.

17 അവള്‍ അവനോടു പറഞ്ഞതുഎന്റെ യജമാനനേ, നിന്റെ മകന്‍ ശലോമോന്‍ എന്റെ അനന്തരവനായി വാണു എന്റെ സിംഹാസനത്തില്‍ ഇരിക്കും എന്നു നീ നിന്റെ ദൈവമായ യഹോവയുടെ നാമത്തില്‍ അടിയനോടു സത്യം ചെയ്തുവല്ലോ.

18 ഇപ്പോള്‍ ഇതാ, അദോനീയാവു രാജാവായിരിക്കുന്നു; എന്റെ യജമാനനായ രാജാവു അറിയുന്നതുമില്ല.

19 അവന്‍ അനവധി കാളകളെയും തടിപ്പിച്ച മൃഗങ്ങളെയും ആടുകളെയും അറുത്തു, രാജകുമാരന്മാരെയൊക്കെയും പുരോഹിതനായ അബ്യാഥാരിനെയും സേനാധിപതിയായ യോവാബിനെയും ക്ഷണിച്ചു. എങ്കിലും നിന്റെ ദാസനായ ശലോമോനെ അവന്‍ ക്ഷണിച്ചില്ല.

20 യജമാനനായ രാജാവേ, യജമാനനായ രാജാവിന്റെ അനന്തരവനായി സിംഹാസനത്തില്‍ ഇരിക്കേണ്ടതു ആരെന്നു നീ അറിയിക്കേണ്ടതിന്നു എല്ലായിസ്രായേലിന്റെയും കണ്ണു നിന്നെ നോക്കിക്കൊണ്ടിരിക്കുന്നു.

21 അല്ലാഞ്ഞാല്‍, യജമാനനായ രാജാവു തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചശേഷം, ഞാനും എന്റെ മകന്‍ ശലോമോനും കുറ്റക്കാരായിരിക്കും.

22 അവള്‍ രാജാവിനോടു സംസാരിച്ചു കൊണ്ടിരിക്കുമ്പോള്‍ ഇതാ, നാഥാന്‍ പ്രവാചകന്‍ വരുന്നു.

23 നാഥാന്‍ പ്രവാചകന്‍ വന്നിരിക്കുന്നു എന്നു രാജാവിനോടു അറിയിച്ചു. അവന്‍ രാജസന്നിധിയില്‍ ചെന്നു രാജാവിനെ സാഷ്ടാംഗം വീണു നമസ്കരിച്ചു.

24 നാഥാന്‍ പറഞ്ഞതെന്തെന്നാല്‍യജമാനനായ രാജാവേ, അദോനീയാവു എന്റെ അനന്തരവനായി വാണു എന്റെ സിംഹാസനത്തില്‍ ഇരിക്കും എന്നു നീ കല്പിച്ചിട്ടുണ്ടോ?

25 അവന്‍ ഇന്നു ചെന്നു അനവധി കാളകളെയും തടിപ്പിച്ച മൃഗങ്ങളെയും ആടുകളെയും അറുത്തു, രാജകുമാരന്മാരെയൊക്കെയും സേനാധിപതിമാരെയും പുരോഹിതനായ അബ്യാഥാരിനെയും ക്ഷണിച്ചു. അവര്‍ അവന്റെ മുമ്പാകെ ഭക്ഷിച്ചു പാനംചെയ്തുഅദോനീയാരാജാവേ, ജയജയ എന്നു പറയുന്നു.

26 എന്നാല്‍ അടിയനെയും പുരോഹിതനായ സാദോക്കിനെയും യഹോയാദയുടെ മകനായ ബെനായാവെയും നിന്റെ ദാസനായ ശലോമോനെയും അവന്‍ ക്ഷണിച്ചില്ല.

27 യജമാനനായ രാജാവിന്റെ അനന്തരവനായി സിംഹാസനത്തില്‍ ഇരിക്കേണ്ടതു ആരെന്നു അടിയങ്ങളെ നീ അറിയിക്കാതെ ഇരിക്കെ ഈ കാര്യം യജമാനനായ രാജാവിന്റെ കല്പനയാലോ നടന്നതു?

28 ബത്ത്-ശേബയെ വിളിപ്പിന്‍ എന്നു ദാവീദ്‍രാജാവു കല്പിച്ചു. അവള്‍ രാജസന്നിധിയില്‍ചെന്നു രാജാവിന്റെ മുമ്പാകെ നിന്നു.

29 എന്നാറെ രാജാവുഎന്റെ ജീവനെ സകലകഷ്ടത്തില്‍നിന്നും വീണ്ടെുത്തിരിക്കുന്ന യഹോവയാണ,

30 നിന്റെ മകനായ ശലോമോന്‍ എന്റെ അനന്തരവനായി വാണു എനിക്കു പകരം എന്റെ സിംഹാസനത്തില്‍ ഇരിക്കും എന്നു ഞാന്‍ നിന്നോടു യിസ്രായേലിന്റെ ദൈവമായ യഹോവയുടെ നാമത്തില്‍ സത്യംചെയ്തതുപോലെ തന്നേ ഞാന്‍ ഇന്നു നിവര്‍ത്തിക്കും എന്നു സത്യംചെയ്തു പറഞ്ഞു.

31 അപ്പോള്‍ ബത്ത്-ശേബ സാഷ്ടാംഗം വീണു രാജാവിനെ നമസ്കരിച്ചുഎന്റെ യജമാനനായ ദാവീദ്‍രാജാവു ദീര്‍ഘായുസ്സായിരിക്കട്ടെ എന്നു പറഞ്ഞു.

32 പിന്നെ ദാവീദ്പുരോഹിതനായ സാദോക്കിനെയും പ്രവാചകനായ നാഥാനെയും യഹോയാദയുടെ മകനായ ബെനായാവെയും വിളിപ്പിന്‍ എന്നു കല്പിച്ചു. അവര്‍ രാജസന്നിധിയില്‍ ചെന്നുനിന്നു.

33 രാജാവു അവരോടു കല്പിച്ചതെന്തെന്നാല്‍നിങ്ങളുടെ യജമാനന്റെ ഭൃത്യന്മാരെ കൂട്ടിക്കൊണ്ടു എന്റെ മകനായ ശാലോമോനെ എന്റെ കോവര്‍കഴുതപ്പുറത്തു കയറ്റി താഴെ ഗീഹോനിലേക്കു കൊണ്ടുപോകുവിന്‍ .

34 അവിടെവെച്ചു സാദോക്‍ പുരോഹിതനും നാഥാന്‍ പ്രവാചകനും അവനെ യിസ്രായേലിന്നു രാജാവായിട്ടു അഭിഷേകം ചെയ്യേണം; പിന്നെ കാഹളം ഊതിശലമോന്‍ രാജാവേ, ജയജയ എന്നു ഘോഷിച്ചുപറവിന്‍ .

35 അതിന്റെശേഷം നിങ്ങള്‍ അവന്റെ പിന്നാലെ വരുവിന്‍ ; അവന്‍ വന്നു എന്റെ സിംഹാസനത്തില്‍ ഇരുന്നു എനിക്കു പകരം വാഴേണം; യിസ്രായേലിന്നും യെഹൂദെക്കും പ്രഭുവായിരിക്കേണ്ടതിന്നു ഞാന്‍ അവനെ നിയമിച്ചിരിക്കുന്നു.

36 അപ്പോള്‍ യെഹോയാദയുടെ മകന്‍ ബെനായാവു രാജാവിനോടുആമേന്‍ ; യജമാനനായ രാജാവിന്റെ ദൈവമായ യഹോവയും അങ്ങനെ തന്നേ കല്പിക്കുമാറാകട്ടെ.

37 യഹോവ യജമാനനായ രാജാവിനോടുകൂടെ ഇരുന്നതുപോലെ ശലോമോനോടുംകൂടെ ഇരിക്കയും യജമാനനായ ദാവീദ്‍രാജാവിന്റെ സിംഹാസനത്തെക്കാളും അവന്റെ സിംഹാസനത്തെ ശ്രേഷ്ഠമാക്കുകയും ചെയ്യുമാറാകട്ടെ എന്നു ഉത്തരം പറഞ്ഞു.

38 അങ്ങനെ സാദോക്‍ പുരോഹിതനും നാഥാന്‍ പ്രവാചകനും യെഹോയാദയുടെ മകനായ ബെനായാവും ക്രേത്യരും പ്ളേത്യരും ചെന്നു ദാവീദ്‍രാജാവിന്റെ കോവര്‍കഴുതപ്പുറത്തു ശലോമേനെ കയറ്റി ഗീഹോനിലേക്കു കൊണ്ടുപോയി,

39 സാദോക്‍ പുരോഹിതന്‍ തൃക്കൂടാരത്തില്‍നിന്നു തൈലക്കൊമ്പു കൊണ്ടുചെന്നു ശലോമോനെ അഭിഷേകം ചെയ്തു. അവര്‍ കാഹളം ഊതി, ജനമൊക്കെയും ശലോമോന്‍ രാജാവേ, ജയജയ എന്നു ഘോഷിച്ചു പറഞ്ഞു.

40 പിന്നെ ജനമൊക്കയും അവന്റെ പിന്നാലെ ചെന്നു; ജനം കുഴലൂതി; അവരുടെ ഘോഷംകൊണ്ടു ഭൂമികുലുങ്ങുമാറു അത്യന്തം സന്തോഷിച്ചു.

41 അദോനീയാവും കൂടെ ഉണ്ടായിരുന്ന സകല വിരുന്നുകാരും ഭക്ഷണം കഴിഞ്ഞിരിക്കുമ്പോള്‍ അതു കേട്ടു. കാഹളനാദം കേട്ടപ്പോള്‍ യോവാബ്പട്ടണം കലങ്ങിയിരിക്കുന്ന ഈ ആരവം എന്തു എന്നു ചോദിച്ചു.

42 അവന്‍ പറയുമ്പോള്‍ തന്നേ ഇതാ, പുരോഹിതനായ അബ്യാഥാരിന്റെ മകന്‍ യോനാഥാന്‍ വരുന്നു; അദോനീയാവു അവനോടുഅകത്തുവരിക; നീ യോഗ്യപുരുഷന്‍ ; നീ നല്ലവര്‍ത്തമാനം കൊണ്ടുവരുന്നു എന്നു പറഞ്ഞു.

43 യോനാഥാന്‍ അദോനീയാവോടു ഉത്തരം പറഞ്ഞതുനമ്മുടെ യജമാനനായ ദാവീദ് രാജാവു ശലോമോനെ രാജാവാക്കിയിരിക്കുന്നു.

45 സാദോക്‍ പുരോഹിതനും നാഥാന്‍ പ്രവാചകനും അവനെ ഗീഹോനില്‍വെച്ചു രാജാവായിട്ടു അഭിഷേകം ചെയ്തു. അവര്‍ പട്ടണം മുഴങ്ങുംവണ്ണം സന്തോഷിച്ചുകൊണ്ടു അവിടെനിന്നു മടങ്ങിപ്പോയി. ഇതാകുന്നു നിങ്ങള്‍ കേട്ട ഘോഷം.

46 അത്രയുമല്ല ശലോമോന്‍ രാജസിംഹാസനത്തില്‍ ഇരിക്കുന്നു;

47 രാജഭൃത്യന്മാരും നമ്മുടെ യജമാനനായ ദാവീദ്‍രാജാവിനെ അഭിവന്ദനം ചെയ്‍വാന്‍ ചെന്നു; നിന്റെ ദൈവം ശലോമോന്റെ നാമത്തെ നിന്റെ നാമത്തെക്കാള്‍ ഉല്‍കൃഷ്ടവും അവന്റെ സിംഹാസനത്തെ നിന്റെ സിംഹാസനത്തെക്കാള്‍ ശ്രേഷ്ഠവും ആക്കട്ടെ എന്നു പറഞ്ഞു.

48 രാജാവു തന്റെ കട്ടിലിന്മേല്‍ നമസ്കരിച്ചുഇന്നു എന്റെ സിംഹാസനത്തില്‍ എന്റെ സന്തതി ഇരിക്കുന്നതു എന്റെ കണ്ണുകൊണ്ടു കാണ്മാന്‍ സംഗതി വരുത്തിയ യിസ്രായേലിന്റെ ദൈവമായ യഹോവ സ്തുതിക്കപ്പെടുമാറാകട്ടെ എന്നു പറഞ്ഞു.

49 ഉടനെ അദോനീയാവിന്റെ വിരുന്നുകാര്‍ ഒക്കെയും ഭയപ്പെട്ടു എഴുന്നേറ്റു ഔരോരുത്തന്‍ താന്താന്റെ വഴിക്കുപോയി.

50 അദോനീയാവും ശലോമോനെ പേടിച്ചു ചെന്നു യാഗപീഠത്തിന്റെ കൊമ്പുകളെ പിടിച്ചു.

51 അദോനീയാവു ശലോമോന്‍ രാജാവിനെ പേടിക്കുന്നു; ശലോമോന്‍ രാജാവു അടിയനെ വാള്‍കൊണ്ടു കൊല്ലുകയില്ല എന്നു ഇന്നു എന്നോടു സത്യം ചെയ്യട്ടെ എന്നു പറഞ്ഞു. അവന്‍ യാഗപീഠത്തിന്റെ കൊമ്പുകളെ പിടിച്ചിരിക്കുന്നു എന്നു ശലോമോന്‍ വര്‍ത്തമാനം കേട്ടു.

52 അവന്‍ യോഗ്യനായിരുന്നാല്‍ അവന്റെ തലയിലെ ഒരു രോമവും നിലത്തു വീഴുകയില്ല; അവനില്‍ കുറ്റം കണ്ടാലോ അവന്‍ മരിക്കേണം എന്നു ശലോമോന്‍ കല്പിച്ചു.

53 അങ്ങനെ ശലോമോന്‍ രാജാവു ആളയച്ചു അവര്‍ അവനെ യാഗപീഠത്തിങ്കല്‍നിന്നു ഇറക്കി കൊണ്ടുവന്നു. അവന്‍ വന്നു ശലോമോന്‍ രാജാവിനെ നമസ്കരിച്ചു. ശലോമോന്‍ അവനോടുനിന്റെ വീട്ടില്‍ പൊയ്ക്കൊള്‍ക എന്നു കല്പിച്ചു.

രാജാക്കന്മാർ 1 2:1-18

1 ദാവീദിന്നു മരണകാലം അടുത്തുവന്നപ്പോള്‍ അവന്‍ തന്റെ മകനായ ശലോമോനോടു കല്പിച്ചതു എന്തെന്നാല്‍

2 ഞാന്‍ സകലഭൂവാസികളുടെയും വഴിയായി പോകുന്നു; നീ ധൈര്യംപൂണ്ടു പുരുഷനായിരിക്ക.

3 നീ എന്തു ചെയ്താലും എവിടേക്കു തിരിഞ്ഞാലും സകലത്തിലും നീ കൃതാര്‍ത്ഥനാകേണ്ടതിന്നും നിന്റെ മക്കള്‍ പൂര്‍ണ്ണഹൃദയത്തോടും പൂര്‍ണ്ണ മനസ്സോടുംകൂടെ എന്റെ മുമ്പാകെ സത്യമായി നടന്നു തങ്ങളുടെ വഴി സൂക്ഷിച്ചാല്‍ യിസ്രായേലിന്റെ രാജാസനത്തില്‍ ഇരിപ്പാന്‍ ഒരു പുരുഷന്‍ നിനക്കു ഇല്ലാതെ പോകയില്ല എന്നു യഹോവ എന്നോടു അരുളിച്ചെയ്ത വചനം താന്‍ ഉറപ്പിക്കേണ്ടതിന്നുമായി

4 മോശെയുടെ ന്യായപ്രമാണത്തില്‍ എഴുതിയിരിക്കുന്നതുപോലെ നിന്റെ ദൈവമായ യഹോവയുടെ വഴികളില്‍ നടന്നു അവന്റെ ചട്ടങ്ങളും കല്പനകളും വിധികളും സാക്ഷ്യങ്ങളും പ്രമാണിച്ചുംകൊണ്ടു അവന്റെ ആജ്ഞ അനുസരിച്ചുകൊള്‍ക.

5 വിശേഷിച്ചു സെരൂയയുടെ മകന്‍ യോവാബ് എന്നോടു ചെയ്തതു, യിസ്രായേലിന്റെ രണ്ടു സേനാധിപന്മാരായ നേരിന്റെ മകന്‍ അബ്നേരിനോടും യേഥെരിന്റെ മകന്‍ അമാസയോടും ചെയ്തതു തന്നേ നീയും അറിയുന്നുവല്ലോ; അവന്‍ അവരെ കൊന്നു സമാധാനസമയത്തു യുദ്ധരക്തം ചൊരിഞ്ഞു യുദ്ധരക്തം തന്റെ അരക്കച്ചയിലും കാലിലെ ചെരിപ്പിലും ആക്കിയല്ലോ.

6 ആകയാല്‍ നീ ജ്ഞാനം പ്രയോഗിച്ചു അവന്റെ നരയെ സമാധാനത്തോടെ പാതാളത്തില്‍ ഇറങ്ങുവാന്‍ സമ്മതിക്കരുതു.

7 എന്നാല്‍ ഗിലെയാദ്യനായ ബര്‍സില്ലായിയുടെ മക്കള്‍ക്കു നീ ദയകാണിക്കേണം; അവര്‍ നിന്റെ മേശയിങ്കല്‍ ഭക്ഷണം കഴിക്കുന്നവരുടെ കൂട്ടത്തില്‍ ഇരിക്കട്ടെ; നിന്റെ സഹോദരനായ അബ്ശാലോമിന്റെ മുമ്പില്‍നിന്നു ഞാന്‍ ഔടിപ്പോകുമ്പോള്‍ അവര്‍ അങ്ങനെ തന്നേ എന്നോടും പെരുമാറി.

8 പിന്നെ ബഹൂരീമിലെ ബെന്യാമീന്യനായ ഗേരയുടെ മകന്‍ ശിമെയി എന്നൊരുവന്‍ ഉണ്ടല്ലോ; ഞാന്‍ മഹനയീമിലേക്കു പോകുന്ന ദിവസം അവന്‍ എന്നെ കഠിനശാപത്തോടെ ശപിച്ചു; എങ്കിലും അവന്‍ യോര്‍ദ്ദാങ്കല്‍ എന്നെ എതിരേറ്റുവന്നതുകൊണ്ടു അവനെ വാള്‍കൊണ്ടു കൊല്ലുകയില്ല എന്നു ഞാന്‍ യഹോവാനാമത്തില്‍ അവനോടു സത്യംചെയ്തു.

9 എന്നാല്‍ നീ അവനെ ശിക്ഷിക്കാതെ വിടരുതു; നീ ബുദ്ധിമാനല്ലോ; അവനോടു എന്തു ചെയ്യേണമെന്നു നീ അറിയും; അവന്റെ നരയെ രക്തത്തോടെ പാതാളത്തിലേക്കു അയക്കുക.

10 പിന്നെ ദാവീദ് തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; ദാവീദിന്റെ നഗരത്തില്‍ അവനെ അടക്കംചെയ്തു.

11 ദാവീദ് യിസ്രായേലില്‍ വാണ കാലം നാല്പതു സംവത്സരം. അവന്‍ ഹെബ്രോനില്‍ ഏഴു സംവത്സരവും യെരൂശലേമില്‍ മുപ്പത്തുമൂന്നു സംവത്സരവും വാണു.

12 ശലോമോന്‍ തന്റെ അപ്പനായ ദാവീദിന്റെ സിംഹാസനത്തില്‍ ഇരുന്നു; അവന്റെ രാജത്വം ഏറ്റവും സ്ഥിരമായിവന്നു.

13 എന്നാല്‍ ഹഗ്ഗീത്തിന്റെ മകനായ അദോനീയാവു ശലോമോന്റെ അമ്മയായ ബത്ത്-ശേബയെ ചെന്നുകണ്ടു; നിന്റെ വരവു ശുഭമോ എന്നു അവള്‍ ചോദിച്ചതിന്നുശുഭം തന്നേ എന്നു അവന്‍ പറഞ്ഞു.

14 എനിക്കു നിന്നോടു ഒരു കാര്യം പറവാനുണ്ടു എന്നു അവന്‍ പറഞ്ഞു. പറക എന്നു അവള്‍ പറഞ്ഞു.

15 അവന്‍ പറഞ്ഞതു എന്തെന്നാല്‍രാജത്വം എനിക്കുള്ളതായിരുന്നു; ഞാന്‍ വാഴേണ്ടതിന്നു യിസ്രായേലൊക്കെയും പ്രതീക്ഷിച്ചിരുന്നു എന്നു നീ അറിയുന്നുവല്ലോ; എന്നാല്‍ രാജത്വം മറിഞ്ഞു എന്റെ സഹോദരന്നു ആയിപ്പോയി; യഹോവയാല്‍ അതു അവന്നു ലഭിച്ചു.

16 എന്നാല്‍ ഇപ്പോള്‍ ഞാന്‍ നിന്നോടു ഒരു കാര്യം അപേക്ഷിക്കുന്നു; അതു തള്ളിക്കളയരുതേ. നീ പറക എന്നു അവള്‍ പറഞ്ഞു.

17 അപ്പോള്‍ അവന്‍ ശൂനേംകാരത്തിയായ അബീശഗിനെ എനിക്കു ഭാര്യയായിട്ടു തരുവാന്‍ ശലോമോന്‍ രാജാവിനോടു പറയേണമേ; അവന്‍ നിന്റെ അപേക്ഷ തള്ളുകയില്ലല്ലോ എന്നു പറഞ്ഞു.

18 ആകട്ടെ; ഞാന്‍ നിനക്കുവേണ്ടി രാജാവിനോടു സംസാരിക്കാം എന്നു ബത്ത്-ശേബ പറഞ്ഞു.