153. കര്‍ത്താവിന്‍റെ സൃഷ്ടികര്‍മ്മത്തില്‍ രണ്ട് സൂര്യന്‍മാര്‍ ഉണ്ടായിരുന്നു, ഒന്ന് ആത്മീയ സൂര്യനും മറ്റത് ഭൗമിക ലോക സൂര്യനും. എന്നാല്‍ കര്‍ത്താവ് തന്‍റെ സൃഷ്ടികര്‍മ്മം അപ്പാടെ നിര്‍വ്വഹിച്ചത് ആത്മീയ സൂര്യനില്‍ കൂടെ മാത്രമായിരുന്നു. ഭൗമിക സൂര്യനില്‍ കൂടെ ആയിരുന്നില്ല, ഭൗമിക സൂര്യന്‍ ആത്മീയ സൂര്യനെയപേക്ഷിച്ച് വളരെ താഴെ ആണല്ലൊ. ദൂരെ പരിധിയില്‍ നോക്കുമ്പോള്‍ ഭൗമിക സൂര്യന്‍ മുകളില്‍ നിന്ന് താഴേയ്ക്ക് ഏതാണ് മദ്ധ്യതലത്തിലാണ്. ഭൗമിക സൂര്യനു മുകളിലാണ് ആത്മീയ ലോകം, ഭൗമിക ലോകമാകട്ടെ, താഴെയായിട്ടും, ഭൗമിക ലോക സൂര്യനെ സൃഷ്ടിച്ചത് ഒരു സഹായി എന്ന നിലയില്‍ മാത്രമത്രെ. ഒരു പകരക്കാരനെപ്പോലെയെന്നു പറയാം. അതെക്കുറിച്ച് കൂടുതലായി ഭാഗങ്ങളില്‍ വിശദീകരിക്കുന്നുണ്ട്.