ദിവ്യ സ്നേഹവും ജ്ഞാനവും #301

Por Emanuel Swedenborg

Estudiar este pasaje

  
/ 432  
  

301. സ്ഥലപരിധികള്‍ക്കു വിധേയപ്പെടാത്ത ദൂത ചിന്തകള്‍ അനുസരിച്ച് ദൈവമനുഷ്യന്‍ എന്ന കര്‍ത്താവല്ലാതെ മറ്റൊന്നും തന്നെ സൃഷ്ടിക്കപ്പെട്ട പ്രപഞ്ചത്തില്‍ നിലനില്‍ക്കുന്നില്ല. കര്‍ത്താവില്‍ നിന്നുള്ള ജീവന്‍ കൂടാതെ, അതായത് സൂര്യനിലൂടെ ലഭ്യമാവുന്നവയില്ലാതെ, സൃഷ്ടിക്കപ്പെട്ട പ്രപഞ്ചത്തിലെ ഒരു വസ്തുവും ചലനാത്മകമാകുന്നില്ല. മറ്റൊരുവിധത്തില്‍ പറയുന്നപക്ഷം ദൈവത്തിലാണ് നമ്മുടെ ജീവിതവും നമ്മുടെ ചാലകശക്തിയും നമ്മുടെ നിലനില്‍പുതന്നെയും.

അന്തരീക്ഷങ്ങളില്‍ പ്രകടമായിരിക്കുന്ന ആത്മീയ, ലൗകിക ലോകങ്ങളിലെ മൂന്നു തലങ്ങളും ഭൂതലത്തില്‍ എന്നതുപോലെ അവയുടെ ബാഹ്യപ്രകൃതത്തില്‍ പദാര്‍ത്ഥങ്ങളായി രൂപപ്പെടുന്നു.

  
/ 432