ജീവിതത്തിന്റെ ഉപദേശം #9

Por Emanuel Swedenborg

Estudiar este pasaje

  
/ 114  
  

9. നന്മയായത് ഒരുവനും അവനിൽ നിന്ന് തന്നെ ചെയ്യുവാൻ കഴിയുന്നതല്ല

സഭ വിശ്വാസത്തെ സാർവത്രീക സ്നേഹത്തിൽ നിന്നും വേർപെടുത്തുക നിമിത്തം നന്മയായത് ഏതൊരുവനും അവനിൽ നിന്നൊ അതൊ ദൈവത്തിൽ നിന്നൊ എന്ന് ഇതിനു മുമ്പ് ആരും തന്നെ അറിയുന്നില്ല, സാർവ്വത്രീക സ്നേഹത്തിന്റെ പ്രകടനമാണ് നന്മ. ഒരു മനുഷ്യൻ ദരിദ്രർക്കു ദാനം നൽകുക, ആവശ്യക്കാരെ സഹായിക്കുക, സഭകൾക്കും ആതുരാലയങ്ങൾക്കും സംഭാവന നൽകുക, സഭയുടേയും രാജ്യത്തിന്റേയും സഹപൗരന്മാരുടെയും ക്ഷേമകാര്യങ്ങൾ വികസിപ്പിക്കുക, ആരാധനാലയങ്ങളിൽ പങ്കെടുക്കയും ജാഗ്രതയോടേയും ഭക്തിയോടേയും പ്രാർത്ഥിക്കയും വചനവും ഭക്തിപുസ്തകങ്ങൾ വായിക്കയും രക്ഷയെ കുറിച്ച് ചിന്തിക്കയും എന്നിരിന്നാൽ കൂടിയും അവൻ ചെയ്യുന്ന നന്മ അവനിൽ നിന്നാണോ അതൊ ദൈവത്തിൽ നിന്നാണൊ എന്നും അവൻ അറിയുന്നില്ല. ദൈവത്തിൽ നിന്നു അവൻ സമാനമായ കാര്യങ്ങൾ ചെയ്യാൻ ഇടയുണ്ട്, മറിച്ചു അവനിൽ നിന്നും അവൻ നന്മ ചെയ്തേക്കാം, അവ ദൈവത്തിങ്കൽ നിന്നാണ് ചെയ്തെതെങ്കിൽ അവ നന്മയാണ്, അവനിൽ നിന്നാണ് ചെയ്യുന്നതെങ്കിൽ അവ നന്മയല്ല. തീർത്തും തിന്മയാകുന്ന സ്വയത്തിൽ നിന്നു ചെയ്യുന്നതായ നല്ല പ്രവർത്തികൾ അവിടെ ഉണ്ടെന്നുള്ളത് തീർച്ചയാണ്, വഞ്ചനാപരവും വ്യാജവുമായ കാപട്യ സത്പ്രവർത്തികളെ പോലെ.

  
/ 114