333. കര്‍ത്താവില്‍നിന്ന് ആത്മീയ ഭാവങ്ങള്‍ കൈകൊള്ളേണ്ടതിന് എല്ലാ സംഗതികളും മതാധിഷ്ഠിതം എന്നുവരുന്നു; ആ പശ്ചാത്തലത്തില്‍ ആരാധനയുടെ സാംഗത്യം ഉണ്ട്. അതായത് ദൈവത്തില്‍നിന്ന് കൈക്കൊള്ളേണ്ടവയും ദൈവത്തില്‍നിന്നു ലഭ്യമാകുന്ന അറിവും, അങ്ങനെ നന്മയെക്കുറിച്ചും സത്യത്തെക്കുറിച്ചും നിത്യജീവിതത്തെക്കുറിച്ചും, ആര്‍ജ്ജിക്കുന്നത് നേരത്തേ പറഞ്ഞതുപോലെ രക്ഷകര്‍ത്താക്കളില്‍നിന്നും ഗുരുഭൂതന്‍മാരില്‍നിന്നും ധ്യാനാത്മകസന്ദേശങ്ങളില്‍കൂടിയും ഒക്കെ ആയിരിക്കും. ക്രൈസ്തവ സമൂഹത്തെ സംബന്ധിച്ചിടത്തോളം തിരുവചനാധിഷ്ഠിതമായ സിദ്ധാന്തങ്ങളും പ്രമാണങ്ങളും പഠനത്തിന് സഹായകരമായിരിക്കും; ഒപ്പം സ്വയം നടത്താവുന്ന തിരുവചന മനനങ്ങള്‍ പ്രയോജനപ്രദമാണ്.
ഈ ദൃശപ്രവൃത്തികളെല്ലാം അതിന്‍റെ വിശാലമായ മാനത്തില്‍ ശരീരത്തിന്‍റെ പ്രവൃത്തികളായ വളര്‍ച്ചയ്ക്കുവേണ്ടുന്ന പോഷക മൂല്യങ്ങള്‍, വസ്ത്രങ്ങള്‍, താമസസ്ഥലങ്ങള്‍, ആസ്വാദനങ്ങള്‍, സ്ഥായിയായ ശരീരത്തിന്‍റെ നിലനില്‍പ് വേണ്ടുന്നവ എന്നിങ്ങനെ കാണാന്‍ സാധിക്കുന്നു. ഇവ ആത്മാവിനോട് ബന്ധപ്പെടുമ്പോള്‍ പോഷകമൂല്യങ്ങള്‍ സ്നേഹത്തിനും വസ്ത്രധാരണം ജ്ഞാനസത്യങ്ങള്‍ക്കും താമസസ്ഥലം സ്വര്‍ഗ്ഗത്തിനും ആസ്വാദനങ്ങള്‍ സ്വര്‍ഗ്ഗീയ സന്തോഷത്തിനും സംരക്ഷണം തിന്‍മയില്‍ നിന്നുള്ള കാവലും സ്ഥായിയായ അവസ്ഥ നിത്യജീവനും ആയി മാറിവരുന്നു.
ഇവയെല്ലാം കര്‍ത്താവില്‍നിന്ന് ലഭ്യമാകുന്നു, ശാരീരിക ആവശ്യങ്ങളെല്ലാം കര്‍ത്താവുതന്നെ നിറവേറ്റുന്നു; അപ്പോള്‍ മനുഷ്യന്‍ ഒരു ദാസനോ കാര്യവിചാരകനോ മാത്രം ആകുന്നു, കര്‍ത്താവിന്‍റെതായ സര്‍വ്വ വസ്തുക്കളുടേയും കാര്യവിചാരകന്‍.