ദിവ്യ സ്നേഹവും ജ്ഞാനവും #300

द्वारा इमानुएल स्वीडनबोर्ग

इस मार्ग का अध्ययन करें

  
/ 432  
  

300. ദൂതന്മാരുടെ ലോകത്തും സ്വാഭാവിക ലോകത്തും അന്തരീക്ഷം ഉണ്ട് എന്ന വസ്തുത നേരത്തെ തന്നെ വിശദമാക്കിയിട്ടുണ്ട്. (ദിവ്യസ്നേഹവും ജ്ഞാനവും 173-178, 179-183). അവിടെ വ്യക്തമായി പറഞ്ഞിരിക്കുന്ന ഒരു സംഗതിയാണ് ആത്മീയലോകത്തുള്ള അന്തരീക്ഷം ആത്മീയ സ്വഭാവം പുലര്‍ത്തുന്നുവെങ്കില്‍ സ്വാഭാവിക ലോകത്തുള്ള അന്തരീക്ഷം സ്വാഭാവിക പ്രകൃതം പുലര്‍ത്തുന്നു എന്നും. ഇവിടെ നമുക്ക് മനസ്സിലാക്കുവാന്‍ സാധിക്കുന്നത് ഇങ്ങനെയാണ്, ആരംഭം മുതല്‍ ആത്മീയ അന്തരീക്ഷം ആത്മീയ സൂര്യനെ ഉള്‍ക്കൊള്ളുന്നു; അതില്‍ ഉള്ള സര്‍വ്വതും അവിടെ ഉണ്ടായിരിക്കുന്നത് അവയുടെ സത്തയിലാണ്. സൂര്യന്‍റെ സാന്നിദ്ധ്യവും സത്തയില്‍ ആയിരിക്കുന്നുവെന്നപോലെതന്നെ, കാലപരിധിക്ക് വിധേയമല്ലാത്ത തങ്ങളുടെ ആത്മീയ ചിന്താവ്യാപാരങ്ങളാല്‍ദൂതന്മാർതിരിച്ചറിഞ്ഞിരിക്കുന്ന സത്യത്തെ ഇങ്ങനെ സംഗ്രഹിക്കാം.

ഒരൊറ്റ വസ്തുവില്‍ നിന്നാണ് സര്‍വ്വ സംഗതികളും. ആ വസ്തു ആത്മീയ ലോക സൂര്യന്‍ തന്നെയാണ്. ദിവ്യത സ്ഥലപരിധികള്‍ക്ക് വിധേയമല്ലാത്തതിനാലും വലുപ്പച്ചെറുപ്പം കണക്കിലെടുക്കാതെ സര്‍വ്വ വസ്തുക്കളിലും ഒരേപോലെ ആയതിനാലും ദൈവ മനുഷ്യനില്‍ നിന്നുള്ള ആദ്യത്തെ ബഹിര്‍ഗമനം ആയ ആത്മീയ സൂര്യനും അതുപോലെതന്നെയത്രെ. തന്നെയുമല്ല, ഈ ഒരു വസ്തു അതായത് സൂര്യന്‍ വിവിധ തലങ്ങളില്‍, വീതിയിലും ഉയരത്തിലും, സൃഷ്ടിക്കപ്പെട്ട ലോകത്തിലെ വിവിധങ്ങളായ സംഗതികളെ അവതരിപ്പിക്കുന്നു.

സ്ഥലപരിധി സംബന്ധമായ ചിന്തകളെ പൂര്‍ണ്ണമായി നിഷ്കാസനം ചെയ്യാത്തിടത്തോളം ഇവ ദുര്‍ഗ്രാഹ്യങ്ങളായി അനുഭവപ്പെടുമെന്നാണ് ദൂതന്മാർ പ്രഖ്യാപിച്ചിരിക്കുന്നത്. അങ്ങനെ സ്ഥല പരിധി സംബന്ധിയായ ചിന്തകളെ മാറ്റി നിര്‍ത്താത്തപക്ഷം തെറ്റായ വിധത്തിലായിരിക്കും ഇവയൊക്കെ ഗ്രഹിക്കപ്പെടുക. എന്നാല്‍, ദൈവം എന്ന സത്തയില്‍ നിന്നാണ് എല്ലാ വസ്തുക്കളും പുറപ്പെടുന്നത് എന്ന് കരുതുന്നുവെങ്കില്‍ തെറ്റായ അപഗ്രഥനങ്ങള്‍ സംഭവ്യമാകുകയില്ല.

  
/ 432