चरण 12: Step 12

पढाई करना

     

ഉല്പത്തി 35

1 അനന്തരം ദൈവം യാക്കോബിനോടുനീ പുറപ്പെട്ടു ബേഥേലില്‍ ചെന്നു പാര്‍ക്ക; നിന്റെ സഹോദരനായ ഏശാവിന്റെ മുമ്പില്‍നിന്നു നീ ഔടിപ്പോകുമ്പോള്‍ നിനക്കു പ്രത്യക്ഷനായ ദൈവത്തിന്നു അവിടെ ഒരു യാഗപീഠം ഉണ്ടാക്കുക എന്നു കല്പിച്ചു.

2 അപ്പോള്‍ യാക്കോബ് തന്റെ കുടുംബത്തോടും കൂടെയുള്ള എല്ലാവരോടുംനിങ്ങളുടെ ഇടയിലുള്ള അന്യദേവന്മാരെ നീക്കിക്കളഞ്ഞു നിങ്ങളെ ശുദ്ധീകരിച്ചു വസ്ത്രം മാറുവിന്‍ .

3 നാം പുറപ്പെട്ടു ബേഥേലിലേക്കു പോക; എന്റെ കഷ്ടകാലത്തു എന്റെ പ്രാര്‍ത്ഥന കേള്‍ക്കയും ഞാന്‍ പോയ വഴിയില്‍ എന്നോടു കൂടെയിരിക്കയും ചെയ്ത ദൈവത്തിന്നു ഞാന്‍ അവിടെ ഒരു യാഗപീഠം ഉണ്ടാക്കും എന്നു പറഞ്ഞു.

4 അങ്ങനെ അവര്‍ തങ്ങളുടെ പക്കലുള്ള അന്യദേവന്മാരെ ഒക്കെയും കാതുകളിലെ കുണുക്കുകളെയും യാക്കോബിന്റെ പക്കല്‍ കൊടുത്തു; യാക്കോബ് അവയെ ശെഖേമിന്നരികെയുള്ള കരുവേലകത്തിന്‍ കീഴില്‍ കുഴിച്ചിട്ടു.

5 പിന്നെ അവര്‍ യാത്രപുറപ്പെട്ടു; അവരുടെ ചുറ്റുമിരുന്ന പട്ടണങ്ങളുടെ മേല്‍ ദൈവത്തിന്റെ ഭീതി വീണതു കൊണ്ടു യാക്കോബിന്റെ പുത്രന്മാരെ ആരും പിന്തുടര്‍ന്നില്ല.

6 യാക്കോബും കൂടെയുള്ള ജനമൊക്കെയും കനാന്‍ ദേശത്തിലെ ലൂസ് എന്ന ബേഥേലില്‍ എത്തി.

7 അവിടെ അവന്‍ ഒരു യാഗപീഠം പണിതു; തന്റെ സഹോദരന്റെ മുമ്പില്‍നിന്നു ഔടിപ്പോകുമ്പോള്‍ അവന്നു അവിടെവെച്ചു ദൈവം പ്രത്യക്ഷനായതുകൊണ്ടു അവന്‍ ആ സ്ഥലത്തിന്നു ഏല്‍-ബേഥേല്‍ എന്നു പേര്‍ വിളിച്ചു.

8 റിബെക്കയുടെ ധാത്രിയായ ദെബോരാ മരിച്ചു, അവളെ ബേഥേലിന്നു താഴെ ഒരു കരുവേലകത്തിന്‍ കീഴില്‍ അടക്കി; അതിന്നു അല്ലോന്‍ -ബാഖൂത്ത് (വിലാപവൃക്ഷം)എന്നു പേരിട്ടു.

9 യാക്കോബ് പദ്ദന്‍ -അരാമില്‍നിന്നു വന്ന ശേഷം ദൈവം അവന്നു പിന്നെയും പ്രത്യക്ഷനായി അവനെ അനുഗ്രഹിച്ചു.

10 ദൈവം അവനോടുനിന്റെ പേര്‍ യാക്കോബ് എന്നല്ലോ; ഇനി നിനക്കു യാക്കോബ് എന്നല്ല യിസ്രായേല്‍ എന്നു തന്നെ പേരാകേണം എന്നു കല്പിച്ചു അവന്നു യിസ്രായേല്‍ എന്നു പേരിട്ടു.

11 ദൈവം പിന്നെയും അവനോടുഞാന്‍ സര്‍വ്വശക്തിയുള്ള ദൈവം ആകുന്നു; നീ സന്താനപുഷ്ടിയുള്ളവനായി പെരുകുക; ഒരു ജാതിയും ജാതികളുടെ കൂട്ടവും നിന്നില്‍ നിന്നു ഉത്ഭവിക്കും; രാജാക്കന്മാരും നിന്റെ കടിപ്രദേശത്തു നിന്നു പുറപ്പെടും.

12 ഞാന്‍ അബ്രാഹാമിന്നും യിസ്ഹാക്കിന്നും കൊടുത്തദേശം നിനക്കു തരും; നിന്റെ ശേഷം നിന്റെ സന്തതിക്കും ഈ ദേശം കൊടുക്കും എന്നു അരുളിച്ചെയ്തു.

13 അവനോടു സംസാരിച്ച സ്ഥലത്തുനിന്നു ദൈവം അവനെ വിട്ടു കയറിപ്പോയി.

14 അവന്‍ തന്നോടു സംസാരിച്ചേടത്തു യാക്കോബ് ഒരു കല്‍ത്തൂണ്‍ നിര്‍ത്തി; അതിന്മേല്‍ ഒരു പാനീയയാഗം ഒഴിച്ചു എണ്ണയും പകര്‍ന്നു.

15 ദൈവം തന്നോടു സംസാരിച്ച സ്ഥലത്തിന്നു യാക്കോബ് ബേഥേല്‍ എന്നു പേരിട്ടു.

16 അവര്‍ ബേഥേലില്‍നിന്നു യാത്ര പുറപ്പെട്ടു, എഫ്രാത്തയില്‍ എത്തുവാന്‍ അല്പദൂരം മാത്രമുള്ളപ്പോള്‍ റാഹേല്‍ പ്രസവിച്ചു; പ്രസവിക്കുമ്പോള്‍ അവള്‍ക്കു കഠിന വേദനയുണ്ടായി.

17 അങ്ങനെ പ്രസവത്തില്‍ അവള്‍ക്കു കഠിനവേദനയായിരിക്കുമ്പോള്‍ സൂതികര്‍മ്മിണി അവളോടുഭയപ്പെടേണ്ടാ; ഇതും ഒരു മകനായിരിക്കും എന്നു പറഞ്ഞു.

18 എന്നാല്‍ അവള്‍ മരിച്ചുപോയി; ജീവന്‍ പോകുന്ന സമയം അവള്‍ അവന്നു ബെനോനീ എന്നു പേര്‍ ഇട്ടു; അവന്റെ അപ്പനോ അവന്നു ബെന്യാമീന്‍ എന്നു പേരിട്ടു.

19 റാഹേല്‍ മരിച്ചിട്ടു അവളെ ബേത്ത്ളേഹെം എന്ന എഫ്രാത്തിന്നു പോകുന്ന വഴിയില്‍ അടക്കം ചെയ്തു.

20 അവളുടെ കല്ലറയിന്മേല്‍ യാക്കോബ് ഒരു തൂണ്‍ നിര്‍ത്തി അതു റാഹേലിന്റെ കല്ലറത്തൂണ്‍ എന്ന പോരോടെ ഇന്നുവരെയും നിലക്കുന്നു.

21 പിന്നെ യിസ്രായേല്‍ യാത്ര പുറപ്പെട്ടു, ഏദെര്‍ഗോപുരത്തിന്നു അപ്പുറം കൂടാരം അടിച്ചു.

22 യിസ്രായേല്‍ ആ ദേശത്തു പാര്‍ത്തിരിക്കുമ്പോള്‍ രൂബേന്‍ ചെന്നു തന്റെ അപ്പന്റെ വെപ്പാട്ടിയായ ബില്‍ഹയോടുകൂടെ ശയിച്ചു; യിസ്രായേല്‍ അതുകേട്ടു.

23 യാക്കോബിന്റെ പുത്രന്മാര്‍ പന്ത്രണ്ടു പേരായിരുന്നു. ലേയയുടെ പുത്രന്മാര്‍യാക്കോബിന്റെ ആദ്യജാതന്‍ രൂബേന്‍ , ശിമെയോന്‍ , ലേവി, യെഹൂദാ, യിസ്സാഖാര്‍, സെബൂലൂന്‍ .

24 റാഹേലിന്റെ പുത്രന്മാര്‍യോസേഫും ബെന്യാമീനും.

25 റാഹേലിന്റെ ദാസിയായ ബില്‍ഹയുടെ പുത്രന്മാര്‍ദാനും നഫ്താലിയും.

26 ലേയയുടെ ദാസിയായ സില്പയുടെ പുത്രന്മാര്‍ ഗാദും ആശേരും. ഇവര്‍ യാക്കോബിന്നു പദ്ദന്‍ -അരാമില്‍വെച്ചു ജനിച്ച പുത്രന്മാര്‍.

27 പിന്നെ യാക്കോബ് കിര്യാത്തര്‍ബ്ബാ എന്ന മമ്രേയില്‍ തന്റെ അപ്പനായ യിസ്ഹാക്കിന്റെ അടുക്കല്‍ വന്നു; അബ്രാഹാമും യിസ്ഹാക്കും പാര്‍ത്തിരുന്നഹെബ്രോന്‍ ഇതു തന്നേ.

28 യിസ്ഹാക്കിന്റെ ആയുസ്സു നൂറ്റെണ്പതു സംവത്സരമായിരുന്നു.

29 യിസ്ഹാക്‍ വയോധികനും കാലസമ്പൂര്‍ണ്ണനുമായി പ്രാണനെ വിട്ടു മരിച്ചു തന്റെ ജനത്തോടു ചേര്‍ന്നു; അവന്റെ പുത്രന്മാരായ ഏശാവും യാക്കോബും കൂടി അവനെ അടക്കംചെയ്തു.

ഉല്പത്തി 36

1 എദോം എന്ന ഏശാവിന്റെ വംശപാരമ്പര്യമാവിതു

2 ഏശാവ് ഹിത്യനായ ഏലോന്റെ മകള്‍ ആദാ, ഹിവ്യനായ സിബെയോന്റെ മകളായ അനയുടെ മകള്‍ ഒഹൊലീബാ എന്നീ കനാന്യകന്യകമാരെയും

3 യിശ്മായേലിന്റെ മകളും നെബായോത്തിന്റെ സഹോദരിയുമായ ബാസമത്തിനെയും ഭാര്യമാരായി പരിഗ്രഹിച്ചു.

4 ആദാ ഏശാവിന്നു എലീഫാസിനെ പ്രസവിച്ചു; ബാസമത്ത് രെയൂവേലിനെ പ്രസവിച്ചു;

5 ഒഹൊലീബാമാ യെയൂശിനെയും യലാമിനെയും കോരഹിനെയും പ്രസവിച്ചു; ഇവര്‍ ഏശാവിന്നു കനാന്‍ ദേശത്തുവെച്ചു ജനിച്ച പുത്രന്മാര്‍.

6 എന്നാല്‍ ഏശാവ് തന്റെ ഭാര്യമാരെയും പുത്രന്മാരെയും പുത്രിമാരെയും വീട്ടിലുള്ളവരെയൊക്കെയും തന്റെ ആടുമാടുകളെയും സകലമൃഗങ്ങളെയും കനാന്‍ ദേശത്തു സമ്പാദിച്ച സമ്പത്തൊക്കെയും കൊണ്ടു തന്റെ സഹോദരനായ യാക്കോബിന്റെ സമീപത്തുനിന്നു ദൂരെ ഒരു ദേശത്തേക്കു പോയി.

7 അവര്‍ക്കും ഒന്നിച്ചു പാര്‍പ്പാന്‍ വഹിയാതവണ്ണം അവരുടെ സമ്പത്തു അധികമായിരുന്നു; അവരുടെ ആടുമാടുകള്‍ ഹേതുവായി അവര്‍ പരദേശികളായി പാര്‍ത്തിരുന്ന ദേശത്തിന്നു അവരെ വഹിച്ചുകൂടാതെയിരുന്നു.

8 അങ്ങനെ എദോം എന്നും പേരുള്ള ഏശാവ് സേയീര്‍ പര്‍വ്വതത്തില്‍ കുടിയിരുന്നു.

9 സേയീര്‍പര്‍വ്വതത്തിലുള്ള എദോമ്യരുടെ പിതാവായ ഏശാവിന്റെ വംശപാരമ്പര്യമാവിതു

10 ഏശാവിന്റെ പുത്രന്മാരുടെ പേരുകള്‍ ഇവഏശാവിന്റെ ഭാര്യയായ ആദയുടെ മകന്‍ എലീഫാസ്; ഏശാവിന്റെ ഭാര്യയായ ബാസമത്തിന്റെ മകന്‍ രെയൂവേല്‍.

11 എലീഫാസിന്റെ പുത്രന്മാര്‍തേമാന്‍ , ഔമാര്‍, സെഫോ, ഗത്ഥാം, കെനസ്.

12 തിമ്നാ എന്നവള്‍ ഏശാവിന്റെ മകനായ എലീഫാസിന്റെ വെപ്പാട്ടി ആയിരുന്നു. അവള്‍ എലീഫാസിന്നു അമാലേക്കിനെ പ്രസവിച്ചു; ഇവര്‍ ഏശാവിന്റെ ഭാര്യയായ ആദയുടെ പുത്രന്മാര്‍.

13 രെയൂവേലിന്റെ പുത്രന്മാര്‍നഹത്ത്, സേറഹ്, ശമ്മാ, മിസ്സാ; ഇവര്‍ ഏശാവിന്റെ ഭാര്യയായ ബാസമത്തിന്റെ പുത്രന്മാര്‍.

14 സിബെയോന്റെ മകളായ അനയുടെ മകള്‍ ഒഹൊലീബാമാ എന്ന ഏശാവിന്റെ ഭാര്യയുടെ പുത്രന്മാര്‍ ആരെന്നാല്‍അവള്‍ ഏശാവിന്നു യെയൂശ്, യലാം, കോരഹ് എന്നിവരെ പ്രസവിച്ചു.

15 ഏശാവിന്റെ പുത്രന്മാരിലെ പ്രഭുക്കന്മാര്‍ ആരെന്നാല്‍ഏശാവിന്റെ ആദ്യജാതന്‍ എലീഫാസിന്റെ പുത്രന്മാര്‍തേമാന്‍ പ്രഭു, ഔമാര്‍പ്രഭു, സെഫോപ്രഭു, കെനസ്പ്രഭു,

16 കോരഹ്പ്രഭു, ഗത്ഥാംപ്രഭു, അമാലേക്പ്രഭു; ഇവര്‍ ഏദോംദേശത്തു എലീഫാസില്‍നിന്നു ഉത്ഭവിച്ച പ്രഭുക്കന്മാര്‍; ഇവര്‍ ആദയുടെ പുത്രന്മാര്‍.

17 ഏശാവിന്റെ മകനായ രെയൂവേലിന്റെ പുത്രന്മാര്‍ ആരെന്നാല്‍നഹത്ത്പ്രഭു, സേരഹ്പ്രഭു, ശമ്മാപ്രഭു, മിസ്സാപ്രഭു, ഇവര്‍ എദോംദേശത്തു രെയൂവേലില്‍ നിന്നു ഉത്ഭവിച്ച പ്രഭുക്കന്മാര്‍, ഇവര്‍ ഏശാവിന്റെ ഭാര്യ ബാസമത്തിന്റെ പുത്രന്മാര്‍.

18 ഏശാവിന്റെ ഭാര്യയായ ഒഹൊലീബാമയുടെ പുത്രന്മാര്‍ ആരെന്നാല്‍യെയൂശ്പ്രഭു, യലാംപ്രഭു, കോരഹ്പ്രഭു; ഇവര്‍ അനയുടെ മകളായി ഏശാവിന്റെ ഭാര്യയായ ഒഹൊലീബാമയില്‍ നിന്നു ഉത്ഭവിച്ച പ്രഭുക്കന്മാര്‍.

19 ഇവര്‍ എദോം എന്നും പേരുള്ള ഏശാവിന്റെ പുത്രന്മാരും അവരില്‍നിന്നു ഉത്ഭവിച്ച പ്രഭുക്കന്മാരും ആകുന്നു.

20 ഹോര്‍യ്യനായ സേയീരിന്റെ പുത്രന്മാരായി ദേശത്തിലെ പൂര്‍വ്വനിവാസികളായവര്‍ ആരെന്നാല്‍ലോതാന്‍ , ശോബാല്‍, സിബെയോന്‍ ,

21 അനാ, ദീശോന്‍ , ഏസെര്‍, ദീശാന്‍ ; ഇവര്‍ എദോംദേശത്തു സേയീരിന്റെ പുത്രന്മാരായ ഹോര്യപ്രഭുക്കന്മാര്‍.

22 ലോതാന്റെ പുത്രന്മാര്‍ ഹോരിയും ഹേമാമും ആയിരുന്നു. ലോതാന്റെ സഹോദരി തിമ്നാ.

23 ശോബാലിന്റെ പുത്രന്മാര്‍ ആരെന്നാല്‍അല്‍വാന്‍ , മാനഹത്ത്, ഏബാല്‍, ശെഫോ, ഔനാം.

24 സിബെയോന്റെ പുത്രന്മാര്‍അയ്യാവും അനാവും ആയിരുന്നു; മരുഭൂമിയില്‍ തന്റെ അപ്പനായ സിബെയോന്റെ കഴുതകളെ മേയക്കുമ്പോള്‍ ചൂടുറവുകള്‍ കണ്ടെത്തിയ അനാ ഇവന്‍ തന്നേ.

25 അനാവിന്റെ മക്കള്‍ ഇവര്‍ദീശോനും അനാവിന്റെ മകള്‍ ഒഹൊലീബാമയും ആയിരുന്നു.

26 ദീശോന്റെ പുത്രന്മാര്‍ ആരെന്നാല്‍ഹൊദാന്‍ , എശ്ബാന്‍ , യിത്രാന്‍ , കെരാന്‍ .

27 ഏസെരിന്റെ പുത്രന്മാര്‍ ബില്‍ഹാന്‍ , സാവാന്‍ , അക്കാന്‍ .

28 ദീശാന്റെ പുത്രന്മാര്‍ ഊസും അരാനും ആയിരുന്നു.

29 ഹോര്‍യ്യപ്രഭുക്കന്മാര്‍ ആരെന്നാല്‍ലോതാന്‍ പ്രഭു, ശോബാല്‍ പ്രഭു, സിബെയോന്‍ പ്രഭു, അനാപ്രഭു,

30 ദീശോന്‍ പ്രഭു, ഏസെര്‍പ്രഭു, ദീശാന്‍ പ്രഭു, ഇവര്‍ സേയീര്‍ദേശത്തു വാണ ഹോര്‍യ്യപ്രഭുക്കന്മാര്‍ ആകുന്നു.

31 യിസ്രായേല്‍മക്കള്‍ക്കു രാജാവുണ്ടാകുംമുമ്പെ എദോംദേശത്തു വാണ രാജാക്കന്മാര്‍ ആരെന്നാല്‍

32 ബെയോരിന്റെ പുത്രനായ ബേല എദോമില്‍ രാജാവായിരുന്നു; അവന്റെ പട്ടണത്തിന്നു ദിന്‍ ഹാബാ എന്നു പേര്‍.

33 ബേല മരിച്ചശേഷം ബൊസ്രക്കാരനായ സേരഹിന്റെ മകന്‍ യോബാബ്, അവന്നു പകരം രാജാവായി.

34 യോബാബ് മരിച്ച ശേഷം തേമാന്യദേശക്കാരനായ ഹൂശാം അവന്നു പകരം രാജാവായി.

35 ഹൂശാം മരിച്ചശേഷം മോവാബ് സമഭൂമിയില്‍വെച്ചു മിദ്യാനെ തോല്പിച്ച ബെദദിന്റെ മകന്‍ ഹദദ് അവന്നു പകരം രാജാവായി; അവന്റെ പട്ടണത്തിന്നു അവീത്ത് എന്നു പേര്‍.

36 ഹദദ് മരിച്ച ശേഷം മസ്രേക്കക്കാരന്‍ സമ്ളാ അവന്നു പകരം രാജാവായി.

37 സമ്ളാ മരിച്ചശേഷം നദീതീരത്തുള്ള രെഹോബോത്ത് പട്ടണക്കാരനായ ശൌല്‍ അവന്നു പകരം രാജാവായി.ാരിന്റെ മകന്‍ ബാല്‍ഹാനാന്‍ അവന്നു പകരം രാജാവായി. മെഹേതബേല്‍ എന്നു പേര്‍; അവള്‍ മേസാഹാബിന്റെ മകളായ മത്രേദിന്റെ മകള്‍ ആയിരുന്നു.

38 വംശംവംശമായും ദേശംദേശമായും പേരുപേരായും ഏശാവില്‍ നിന്നു ഉത്ഭവിച്ച പ്രഭുക്കന്മാരുടെ പേരുകള്‍ ആവിതുതിമ്നാ പ്രഭു, അല്‍വാ പ്രഭു, യെഥേത്ത് പ്രഭു, ഒഹൊലീബാമാ പ്രഭു,

39 ഏലാപ്രഭു, പീനോന്‍ പ്രഭു, കെനസ്പ്രഭു, തേമാന്‍ പ്രഭു;

40 മിബ്സാര്‍ പ്രഭു, മഗ്ദീയേല്‍ പ്രഭു, ഈരാംപ്രഭു;

41 ഇവര്‍ താന്താങ്ങളുടെ അവകാശദേശത്തും വാസസ്ഥലങ്ങളിലും വാണ എദോമ്യപ്രഭുക്കന്മാര്‍ ആകുന്നു; എദോമ്യരുടെ പിതാവു ഏശാവ് തന്നേ.

ഉല്പത്തി 37:1-24

1 യാക്കോബ് തന്റെ പിതാവു പരദേശിയായി പാര്‍ത്ത ദേശമായ കനാന്‍ ദേശത്തു വസിച്ചു.

2 യാക്കോബിന്റെ വംശപാരമ്പര്യം എന്തെന്നാല്‍യോസേഫിന്നു പതിനേഴുവയസ്സായപ്പോള്‍ അവന്‍ തന്റെ സഹോദരന്മാരോടുകൂടെ ആടുകളെ മേയിച്ചുകൊണ്ടു ഒരു ബാലനായി തന്റെ അപ്പന്റെ ഭാര്യമാരായ ബില്‍ഹയുടെയും സില്പയുടെയും പുത്രന്മാരോടുകൂടെ ഇരുന്നു അവരെക്കുറിച്ചുള്ള ദുഃശ്രുതി യോസേഫ് അപ്പനോടു വന്നു പറഞ്ഞു.

3 യോസേഫ് വാര്‍ദ്ധക്യത്തിലെ മകനാകകൊണ്ടു യിസ്രായേല്‍ എല്ലാമക്കളിലുംവെച്ചു അവനെ അധികം സ്നേഹിച്ചു ഒരു നിലയങ്കി അവന്നു ഉണ്ടാക്കിച്ചുകൊടുത്തു.

4 അപ്പന്‍ തങ്ങളെ എല്ലാവരെക്കാളും അവനെ അധികം സ്നേഹിക്കുന്നു എന്നു അവന്റെ സഹോദരന്മാര്‍ കണ്ടിട്ടു അവനെ പകെച്ചു; അവനോടു സമാധാനമായി സംസാരിപ്പാന്‍ അവര്‍ക്കും കഴിഞ്ഞില്ല.

5 യോസേഫ് ഒരു സ്വപ്നം കണ്ടു; അതു തന്റെ സഹോദരന്മാരോടു അറിയിച്ചതുകൊണ്ടു അവര്‍ അവനെ പിന്നെയും അധികം പകെച്ചു.

6 അവന്‍ അവരോടു പറഞ്ഞതുഞാന്‍ കണ്ട സ്വപ്നം കേട്ടുകൊള്‍വിന്‍ .

7 നാം വയലില്‍ കറ്റകെട്ടിക്കൊണ്ടിരുന്നു; അപ്പോള്‍ എന്റെ കറ്റ എഴുന്നേറ്റു നിവിര്‍ന്നുനിന്നു; നിങ്ങളുടെ കറ്റകള്‍ ചുറ്റും നിന്നു എന്റെ കറ്റയെ നമസ്കരിച്ചു.

8 അവന്റെ സഹോദരന്മാര്‍ അവനോടുനീ ഞങ്ങളുടെ രാജാവാകുമോ? നീ ഞങ്ങളെ വാഴുമോ എന്നു പറഞ്ഞു, അവന്റെ സ്വപ്നങ്ങള്‍ നിമത്തവും അവന്റെ വാക്കുനിമിത്തവും അവനെ പിന്നെയും അധികം ദ്വേഷിച്ചു.

9 അവന്‍ മറ്റൊരു സ്വപ്നം കണ്ടു തന്റെ സഹോദരന്മാരോടു അറിയിച്ചുഞാന്‍ പിന്നെയും ഒരു സ്വപ്നം കണ്ടു; സൂര്യനും ചന്ദ്രനും പതിനൊന്നു നക്ഷത്രങ്ങളും എന്നെ നമസ്കരിച്ചു എന്നു പറഞ്ഞു.

10 അവന്‍ അതു അപ്പനോടും സഹോദരന്മാരോടും അറിയിച്ചപ്പോള്‍ അപ്പന്‍ അവനെ ശാസിച്ചു അവനോടുനീ ഈ കണ്ട സ്വപ്നം എന്തു? ഞാനും നിന്റെ അമ്മയും നിന്റെ സഹോദരന്മാരും സാഷ്ടാംഗം വീണു നിന്നെ നമസ്കരിപ്പാന്‍ വരുമോ എന്നു പറഞ്ഞു.

11 അവന്റെ സഹോദരന്മാര്‍ക്കും അവനോടു അസൂയ തോന്നി; അപ്പനോ ഈ വാക്കു മനസ്സില്‍ സംഗ്രഹിച്ചു.

12 അവന്റെ സഹോദരന്മാര്‍ അപ്പന്റെ ആടുകളെ മേയ്പാന്‍ ശെഖേമില്‍ പോയിരുന്നു.

13 യിസ്രായേല്‍ യോസേഫിനോടുനിന്റെ സഹോദരന്മാര്‍ ശെഖേമില്‍ ആടുമേയിക്കുന്നുണ്ടല്ലോ; വരിക, ഞാന്‍ നിന്നെ അവരുടെ അടുക്കല്‍ അയക്കും എന്നു പറഞ്ഞതിന്നു അവന്‍ അവനോടുഞാന്‍ പോകാം എന്നു പറഞ്ഞു.

14 അവന്‍ അവനോടുനീ ചെന്നു നിന്റെ സഹോദരന്മാര്‍ക്കും സുഖം തന്നേയോ? ആടുകള്‍ നന്നായിരിക്കുന്നുവോ എന്നു നോക്കി, വന്നു വസ്തുത അറിയിക്കേണം എന്നു പറഞ്ഞു ഹെബ്രോന്‍ താഴ്വരയില്‍ നിന്നു അവനെ അയച്ചു; അവന്‍ ശെഖേമില്‍ എത്തി.

15 അവന്‍ വെളിന്‍ പ്രദേശത്തു ചുറ്റിനടക്കുന്നതു ഒരുത്തന്‍ കണ്ടുനീ എന്തു അന്വേഷിക്കുന്നു എന്നു അവനോടു ചോദിച്ചു.

16 അതിന്നു അവന്‍ ഞാന്‍ എന്റെ സഹോദരന്മാരെ അന്വേഷിക്കുന്നു; അവര്‍ എവിടെ ആടു മേയിക്കുന്നു എന്നു എന്നോടു അറിയിക്കേണമേ എന്നു പറഞ്ഞു.

17 അവര്‍ ഇവിടെ നിന്നു പോയി; നാം ദോഥാനിലേക്കു പോക എന്നു അവര്‍ പറയുന്നതു ഞാന്‍ കേട്ടു എന്നു അവന്‍ പറഞ്ഞു. അങ്ങനെ യോസേഫ് തന്റെ സഹോദരന്മാരെ അന്വേഷിച്ചു ചെന്നു ദോഥാനില്‍വെച്ചു കണ്ടു.

18 അവര്‍ അവനെ ദൂരത്തു നിന്നു കണ്ടിട്ടു അവനെ കൊല്ലേണ്ടതിന്നു അവന്‍ അടുത്തുവരുംമുമ്പെ അവന്നു വിരോധമായി ദുരാലോചന ചെയ്തു

19 അതാ, സ്വപ്നക്കാരന്‍ വരുന്നു; വരുവിന്‍ , നാം അവനെ കൊന്നു ഒരു കുഴിയില്‍ ഇട്ടുകളക;

20 ഒരു ദുഷ്ടമൃഗം അവനെ തിന്നുകളഞ്ഞു എന്നു പറയാം; അവന്റെ സ്വപ്നങ്ങള്‍ എന്താകുമെന്നു നമുക്കു കാണാമല്ലോ എന്നു തമ്മില്‍ തമ്മില്‍ പറഞ്ഞു.

21 രൂബേന്‍ അതു കേട്ടിട്ടുനാം അവന്നു ജീവഹാനി വരുത്തരുതു എന്നു പറഞ്ഞു അവനെ അവരുടെ കയ്യില്‍ നിന്നു വിടുവിച്ചു.

22 അവരുടെ കയ്യില്‍ നിന്നു അവനെ വിടുവിച്ചു അപ്പന്റെ അടുക്കല്‍ കൊണ്ടു പോകേണമെന്നു കരുതിക്കൊണ്ടു രൂബേന്‍ അവരോടുരക്തം ചൊരിയിക്കരുതു; നിങ്ങള്‍ അവന്റെമേല്‍ കൈ വെക്കാതെ മരുഭൂമിയിലുള്ള ആ കുഴിയില്‍ അവനെ ഇടുവിന്‍ എന്നു പറഞ്ഞു.

23 യേസേഫ് തന്റെ സഹോദരന്മാരുടെ അടുക്കല്‍ വന്നപ്പോള്‍ അവന്‍ ഉടുത്തിരുന്ന നിലയങ്കി അവര്‍ ഊരി, അവനെ എടുത്തു ഒരു കുഴിയില്‍ ഇട്ടു.

24 അതു വെള്ളമില്ലാത്ത പൊട്ടകൂഴി ആയിരുന്നു.