Passo 250

Studio

     

യേഹേസ്കേൽ 1

1 മുപ്പതാം ആണ്ടു നാലാം മാസം അഞ്ചാം തിയ്യതി ഞാന്‍ കെബാര്‍നദീതീരത്തു പ്രവാസികളുടെ ഇടയില്‍ ഇരിക്കുമ്പോള്‍ സ്വര്‍ഗ്ഗം തുറന്നു ഞാന്‍ ദിവ്യദര്‍ശനങ്ങളെ കണ്ടു.

2 യെഹോയാഖീന്‍ രാജാവിന്റെ പ്രവാസത്തിന്റെ അഞ്ചാം ആണ്ടില്‍ മേല്പറഞ്ഞ മാസം അഞ്ചാം തിയ്യതി തന്നേ,

3 കല്ദയദേശത്തു കെബാര്‍നദീതീരത്തുവെച്ചു ബൂസിയുടെ മകന്‍ യെഹെസ്കേല്‍ പുരോഹിതന്നു യഹോവയുടെ അരുളപ്പാടു ഉണ്ടായി; അവിടെ യഹോവയുടെ കയ്യും അവന്റെമേല്‍ വന്നു.

4 ഞാന്‍ നോക്കിയപ്പോള്‍ വടക്കുനിന്നു ഒരു കൊടുങ്കാറ്റും വലിയോരു മേഘവും പാളിക്കത്തുന്ന തീയും വരുന്നതു കണ്ടു; അതിന്റെ ചുറ്റും ഒരു പ്രകാശവും അതിന്റെ നടുവില്‍ നിന്നു, തീയുടെ നടുവില്‍നിന്നു തന്നേ, ശുക്ളസ്വര്‍ണ്ണംപോലെ ഒരു കാഴ്ചയും ഉണ്ടായിരുന്നു.

5 അതിന്റെ നടുവില്‍ നാലു ജീവികളുടെ സാദൃശ്യം കണ്ടു; അവയുടെ രൂപമോഅവേക്കു മനുഷ്യസാദൃശ്യം ഉണ്ടായിരുന്നു.

6 ഔരോന്നിന്നു നന്നാലു മുഖവും നന്നാലു ചിറകും ഉണ്ടായിരുന്നു.

7 അവയുടെ കാല്‍ ചൊവ്വുള്ളതും കാലടി കാളക്കിടാവിന്റെ കുളമ്പുപോലെയും ആയിരുന്നു; മിനുക്കിയ താമ്രംപോലെ അവ മിന്നിക്കൊണ്ടിരുന്നു.

8 അവേക്കു നാലു ഭാഗത്തും ചിറകിന്റെ കീഴായി മനുഷ്യക്കൈ ഉണ്ടായിരുന്നു; നാലിന്നും മുഖങ്ങളും ചിറകുകളും ഇങ്ങനെ ആയിരുന്നു.

9 അവയുടെ ചിറകുകള്‍ ഒന്നോടൊന്നു തൊട്ടിരുന്നു; പോകുമ്പോള്‍ അവ തിരിയാതെ ഔരോന്നും നേരെ മുമ്പോട്ടു പോകും.

10 അവയുടെ മുഖരൂപമോഅവേക്കു മനുഷ്യമുഖം ഉണ്ടായിരുന്നു; നാലിന്നും വലത്തുഭാഗത്തു സിംഹമുഖവും ഇടത്തുഭാഗത്തു കാളമുഖവും ഉണ്ടായിരുന്നു; നാലിന്നും കഴുകുമുഖവും ഉണ്ടായിരുന്നു.

11 ഇങ്ങനെയായിരുന്നു അവയുടെ മുഖങ്ങള്‍; അവയുടെ ചിറകുകള്‍ മേല്‍ഭാഗം വിടര്‍ന്നിരുന്നു; ഈരണ്ടു ചിറകു തമ്മില്‍ തൊട്ടും ഈരണ്ടു ചിറകുകൊണ്ടു ശരീരം മറെച്ചും ഇരുന്നു.

12 അവ ഔരോന്നും നേരെ മുമ്പോട്ടു പോകും; പോകുമ്പോള്‍ അവ തിരിയാതെ ആത്മാവിന്നു പോകേണ്ടിയ ഇടത്തേക്കു തന്നേ പോകും.

13 ജീവികളുടെ നടുവില്‍ കത്തിക്കൊണ്ടിരിക്കുന്ന തീക്കനല്‍പോലെയും പന്തങ്ങള്‍ പോലെയും ഒരു കാഴ്ച ഉണ്ടായിരുന്നു; അതു ജീവികളുടെ ഇടയില്‍ സഞ്ചരിച്ചുകൊണ്ടിരുന്നു; ആ തീ തേജസ്സുള്ളതായിരുന്നു. തീയില്‍നിന്നു മിന്നല്‍ പുറപ്പെട്ടുകൊണ്ടിരുന്നു.

14 ജീവികള്‍ മിന്നല്‍പോലെ അങ്ങോട്ടും ഇങ്ങോട്ടും ഔടിക്കൊണ്ടിരുന്നു.

15 ഞാന്‍ ജീവികളെ നോക്കിയപ്പോള്‍ നിലത്തു ജീവികളുടെ അരികെ നാലു മുഖത്തിന്നും നേരെ ഔരോ ചക്രം കണ്ടു.

16 ചക്രങ്ങളുടെ കാഴ്ചയും പണിയും പുഷ്പരാഗത്തിന്റെ കാഴ്ചപോലെ ആയിരുന്നു; അവേക്കു നാലിന്നും ഒരു ഭാഷ തന്നേ ആയിരുന്നു; അവയുടെ കാഴ്ചയും പണിയും ചക്രത്തില്‍കൂടി മറ്റൊരു ചക്രം ഉള്ളതുപോലെ ആയിരുന്നു.

17 അവേക്കു നാലുഭാഗത്തേക്കും പോകാം; തിരിവാന്‍ ആവശ്യമില്ല.

18 അവയുടെ വട്ടു പൊക്കമേറിയതും ഭയങ്കരവും ആയിരുന്നു; നാലിന്റെയും വട്ടുകള്‍ക്കു ചുറ്റും അടുത്തടുത്തു കണ്ണുണ്ടായിരുന്നു.

19 ജീവികള്‍ പോകുമ്പോള്‍ ചക്രങ്ങളും ചേരത്തന്നേ പോകും; ജീവകള്‍ ഭൂമിയില്‍നിന്നു പൊങ്ങുമ്പോള്‍ ചക്രങ്ങളും പൊങ്ങും.

20 ആത്മാവിന്നു പോകേണ്ടിയ ഇടത്തൊക്കെയും അവ പോകും; ജീവികളുടെ ആത്മാവു ചക്രങ്ങളില്‍ ആയിരുന്നതുകൊണ്ടു ചക്രങ്ങള്‍ അവയോടുകൂടെ പൊങ്ങും.

22 ജീവികളുടെ തലെക്കു മീതെ ഭയങ്കരമായോരു പളുങ്കുപോലെയുള്ള ഒരു വിതാനത്തിന്റെ രൂപം ഉണ്ടായിരുന്നു; അതു അവയുടെ തലെക്കു മീതെ വിരിഞ്ഞിരുന്നു.

23 വിതാനത്തിന്റെ കീഴെ അവയുടെ ചിറകുകള്‍ നേക്കുനേരെ വിടര്‍ന്നിരുന്നു; അതതിന്റെ ശരീരത്തെ ഈ ഭാഗവും ആ ഭാഗവും മൂടുവാന്‍ ഔരോന്നിന്നും ഈരണ്ടുണ്ടായിരുന്നു.

24 അവ പോകുമ്പോള്‍ ചിറകുകളുടെ ഇരെച്ചല്‍ വലിയ വെള്ളത്തിന്റെ ഇരെച്ചല്‍പോലെയും സര്‍വ്വശക്തന്റെ നാദംപോലെയും ഒരു സൈന്യത്തിന്റെ ആരവം പോലെയും ഉള്ള മുഴക്കമായി ഞാന്‍ കേട്ടു; നിലക്കുമ്പോള്‍ അവ ചിറകു താഴ്ത്തും.

25 അവയുടെ തലെക്കു മീതെയുള്ള വിതാനത്തിന്മേല്‍ നിന്നു ഒരു നാദം പുറപ്പെട്ടു; നിലക്കുമ്പോള്‍ അവ ചിറകു താഴ്ത്തും.

26 അവയുടെ തലെക്കു മീതെയുള്ള വിതാനത്തിന്നു മീതെ നീലക്കല്ലിന്റെ കാഴ്ചപോലെ സിംഹാസനത്തിന്റെ രൂപവും സിംഹാസനത്തിന്റെ രൂപത്തിന്മേല്‍ അതിന്നു മീതെ മനുഷ്യസാദൃശ്യത്തില്‍ ഒരു രൂപവും ഉണ്ടായിരുന്നു.

27 അവന്റെ അരമുതല്‍ മേലോട്ടു അതിന്നകത്തു ചുറ്റും തിക്കൊത്ത ശുക്ളസ്വര്‍ണ്ണംപോലെ ഞാന്‍ കണ്ടു; അവന്റെ അരമുതല്‍ കീഴോട്ടു തീ പോലെ ഞാന്‍ കണ്ടു; അതിന്റെ ചുറ്റും പ്രകാശവും ഉണ്ടായിരുന്നു.

28 അതിന്റെ ചുറ്റുമുള്ള പ്രകാശം മഴയുള്ള ദിവസത്തില്‍ മേഘത്തില്‍ കാണുന്ന വില്ലിന്റെ കാഴ്ചപോലെ ആയിരുന്നു. യഹോവയുടെ മഹത്വത്തിന്റെ പ്രത്യക്ഷത ഇങ്ങനെ ആയിരുന്നു കണ്ടതു; അതു കണ്ടിട്ടു ഞാന്‍ കവിണ്ണുവീണു; സംസാരിക്കുന്ന ഒരുത്തന്റെ ശബ്ദവും ഞാന്‍ കേട്ടു.

യേഹേസ്കേൽ 2

1 അവന്‍ എന്നോടുമനുഷ്യപുത്രാ, നിവിര്‍ന്നുനില്‍ക്ക; ഞാന്‍ നിന്നോടു സംസാരിക്കും എന്നു കല്പിച്ചു.

2 അവന്‍ എന്നോടു സംസാരിച്ചപ്പോള്‍ ആത്മാവു എന്നില്‍ വന്നു എന്നെ നിവിര്‍ന്നുനിലക്കുമാറാക്കി; അവന്‍ എന്നോടു സംസാരിക്കുന്നതു ഞാന്‍ കേട്ടു.

3 അവന്‍ എന്നോടു അരുളിച്ചെയ്തതുമനുഷ്യപുത്രാ, എന്നോടു മത്സരിച്ചിരിക്കുന്ന മത്സരികളായ യിസ്രായേല്‍മക്കളുടെ അടുക്കല്‍ ഞാന്‍ നിന്നെ അയക്കുന്നു; അവരും അവരുടെ പിതാക്കന്മാരും ഇന്നുവരെ എന്നോടു അതിക്രമം ചെയ്തിരിക്കുന്നു.

4 മക്കളോ ധാര്‍ഷ്ട്യവും ദുശ്ശാഠ്യവും ഉള്ളവരത്രെ; അവരുടെ അടുക്കലാകുന്നു ഞാന്‍ നിന്നെ അയക്കുന്നതു; യഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു എന്നു നീ അവരോടു പറയേണം.

5 കേട്ടാലും കേള്‍ക്കാഞ്ഞാലും--അവര്‍ മത്സരഗൃഹമല്ലോ--തങ്ങളുടെ ഇടയില്‍ ഒരു പ്രവാചകന്‍ ഉണ്ടായിരുന്നു എന്നു അവര്‍ അറിയേണം.

6 നീയോ, മനുഷ്യപുത്രാ, അവരെ പേടിക്കരുതു; പറക്കാരയും മുള്ളും നിന്റെ അരികെ ഉണ്ടായിരുന്നാലും തേളുകളുടെ ഇടയില്‍ നീ പാര്‍ത്താലും അവരുടെ വാക്കു പേടിക്കരുതു; അവര്‍ മത്സരഗൃഹമല്ലോ; നീ അവരുടെ വാക്കു പേടിക്കരുതു; അവരുടെ നോട്ടം കണ്ടു ഭ്രമിക്കയുമരുതു.

7 അവര്‍ കേട്ടാലും കേള്‍ക്കാഞ്ഞാലും നീ എന്റെ വചനങ്ങളെ അവരോടു പ്രസ്താവിക്കേണം; അവര്‍ മഹാമത്സരികള്‍ അല്ലോ.

8 നീയോ, മനുഷ്യപുത്രാ, ഞാന്‍ നിന്നോടു സംസാരിക്കുന്നതു കേള്‍ക്ക; നീ ആ മത്സരഗൃഹംപോലെ മത്സരക്കാരനായിരിക്കരുതു; ഞാന്‍ നിനക്കു തരുന്നതു നീ വായ്തുറന്നു തിന്നുക.

9 ഞാന്‍ നോക്കിയപ്പോള്‍ഒരു കൈ എങ്കലേക്കു നീട്ടിയിരിക്കുന്നതും അതില്‍ ഒരു പുസ്തകച്ചുരുള്‍ ഇരിക്കുന്നതും കണ്ടു.

10 അവന്‍ അതിനെ എന്റെ മുമ്പില്‍ വിടര്‍ത്തിഅതില്‍ അകത്തും പുറത്തും എഴുത്തുണ്ടായിരുന്നു; വിലാപങ്ങളും സങ്കടവും കഷ്ടവും അതില്‍ എഴുതിയിരുന്നു.

യേഹേസ്കേൽ 3

1 അവന്‍ എന്നോടുമനുഷ്യപുത്രാ, നീ കാണുന്നതു തിന്നുകഈ ചുരുള്‍ തിന്നിട്ടു ചെന്നു യിസ്രായേല്‍ഗൃഹത്തോടു സംസാരിക്ക എന്നു കല്പിച്ചു.

2 ഞാന്‍ വായ്തുറന്നു, അവന്‍ ആ ചുരുള്‍ എനിക്കു തിന്മാന്‍ തന്നു എന്നോടു

3 മനുഷ്യപുത്രാ, ഞാന്‍ നിനക്കു തരുന്ന ഈ ചുരുള്‍ നീ വയറ്റില്‍ ആക്കി ഉദരം നിറെക്ക എന്നു കല്പിച്ചു; അങ്ങനെ ഞാന്‍ അതു തിന്നു; അതു വായില്‍ തേന്‍ പോലെ മധുരമായിരുന്നു.

4 പിന്നെ അവന്‍ എന്നോടു കല്പിച്ചതുമനുഷ്യപുത്രാ, നീ യിസ്രായേല്‍ഗൃഹത്തിന്റെ അടുക്കല്‍ ചെന്നു എന്റെ വചനങ്ങളെ അവരോടു പ്രസ്താവിക്ക.

5 അവ്യക്തവാക്കും കനത്ത നാവും ഉള്ള ജാതിയുടെ അടുക്കല്‍ അല്ല, യിസ്രായേല്‍ഗൃഹത്തിന്റെ അടുക്കലത്രേ നിന്നെ അയക്കുന്നതു;

6 അവ്യക്തവാക്കും കനത്ത നാവും ഉള്ളവരായി, നിനക്കു വാക്കു ഗ്രഹിച്ചുകൂടാത്ത അനേകം ജാതികളുടെ അടുക്കലല്ല; അവരുടെ അടുക്കല്‍ ഞാന്‍ നിന്നെ അയച്ചെങ്കില്‍ അവര്‍ നിന്റെ വാക്കു കേള്‍ക്കുമായിരുന്നു.

7 യിസ്രായേല്‍ഗൃഹമോ നിന്റെ വാക്കു കേള്‍ക്കയില്ല; എന്റെ വാക്കു കേള്‍പ്പാന്‍ അവര്‍ക്കും മനസ്സില്ലല്ലോ; യിസ്രായേല്‍ഗൃഹമൊക്കെയും കടുത്ത നെറ്റിയും കഠിനഹൃദയവും ഉള്ളവരത്രെ.

8 എന്നാല്‍ ഞാന്‍ നിന്റെ മുഖം അവരുടെ മുഖത്തിന്നു നേരെ കഠിനവും നിന്റെ നെറ്റി അവരുടെ നെറ്റിക്കു നേരെ കടുപ്പവും ആക്കിയിരിക്കുന്നു.

9 ഞാന്‍ നിന്റെ നെറ്റി തീക്കല്ലിനെക്കാള്‍ കടുപ്പമുള്ള വജ്രംപോലെ ആക്കിയിരിക്കുന്നു; അവര്‍ മത്സരഗൃഹമെങ്കിലും നീ അവരെ പേടിക്കരുതു; അവരുടെ നോട്ടം കണ്ടു ഭ്രമിക്കയുമരുതു.

10 അവന്‍ പിന്നെയും എന്നോടു കല്പിച്ചതുമനുഷ്യപുത്രാ, ഞാന്‍ നിന്നോടു സംസാരിക്കുന്ന വചനങ്ങളൊക്കെയും ചെവികൊണ്ടു കേട്ടു ഹൃദയത്തില്‍ കൈക്കൊള്‍ക.

11 നീ നിന്റെ ജനത്തിന്‍ പുത്രന്മാരായ പ്രവാസികളുടെ അടുക്കല്‍ ചെന്നു, അവര്‍ കേട്ടാലും കേള്‍ക്കാഞ്ഞാലും അവരോടു സംസാരിച്ചുയഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു എന്നു പറക.

12 അപ്പോള്‍ ആത്മാവു എന്നെ എടുത്തുയഹോവയുടെ മഹത്വം സ്വസ്ഥലത്തുനിന്നു അനുഗ്രഹിക്കപ്പെടുമാറാകട്ടെ എന്നു ഞാന്‍ വലിയ മുഴക്കത്തോടെ ഒരു ശബ്ദം എന്റെ പിറകില്‍ കേട്ടു.

13 ജീവികളുടെ ചിറകു തമ്മില്‍ തട്ടുന്ന ഒച്ചയും അവയുടെ അരികെയുള്ള ചക്രങ്ങളുടെ ഇരെച്ചലും വലിയ മുഴക്കമുള്ളോരു ശബ്ദവും ഞാന്‍ കേട്ടു.

14 ആത്മാവു എന്നെ എടുത്തുകൊണ്ടുപോയി; ഞാന്‍ വ്യസനത്തോടും മനസ്സിന്റെ ഉഷ്ണത്തോടും കൂടെ പോയി, യഹോവയുടെ കൈ ശക്തിയോടെ എന്റെ മേല്‍ ഉണ്ടായിരുന്നു.

15 അങ്ങനെ ഞാന്‍ കെബാര്‍നദീതീരത്തു പാര്‍ത്ത തേല്‍-ആബീബിലെ പ്രവാസികളുടെ അടുക്കല്‍, അവര്‍ പാര്‍ത്തെടത്തു തന്നേ എത്തി, അവരുടെ മദ്ധ്യേ ഏഴു ദിവസം സ്തംഭിച്ചുകൊണ്ടു പാര്‍ത്തു.

16 ഏഴു ദിവസം കഴിഞ്ഞിട്ടു യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതു എന്തെന്നാല്‍

17 മനുഷ്യപുത്രാ, ഞാന്‍ നിന്നെ യിസ്രായേല്‍ഗൃഹത്തിന്നു കാവല്‍ക്കാരനാക്കിയിരിക്കുന്നു; നീ എന്റെ വായില്‍നിന്നു വചനം കേട്ടു എന്റെ നാമത്തില്‍ അവരെ പ്രബോധിപ്പിക്കേണം.

18 ഞാന്‍ ദുഷ്ടനോടുനീ മരിക്കും എന്നു കല്പിക്കുമ്പോള്‍ നീ അവനെ ഔര്‍പ്പിക്കയോ ദുഷ്ടനെ ജീവനോടെ രക്ഷിക്കേണ്ടതിന്നു അവന്‍ തന്റെ ദുര്‍മ്മാര്‍ഗ്ഗം വിടുവാന്‍ അവനെ ഔര്‍പ്പിച്ചുകൊണ്ടും ഒന്നും പറകയോ ചെയ്യാഞ്ഞാല്‍, ദുഷ്ടന്‍ തന്റെ അകൃത്യത്തില്‍ മരിക്കും; അവന്റെ രക്തമോ ഞാന്‍ നിന്നോടു ചോദിക്കും.

19 എന്നാല്‍ നീ ദുഷ്ടനെ ഔര്‍പ്പിച്ചിട്ടും അവന്‍ തന്റെ ദുഷ്ടതയും ദുര്‍മ്മാര്‍ഗ്ഗവും വിട്ടുതിരിയുന്നില്ലെങ്കില്‍ അവന്‍ തന്റെ അകൃത്യത്തില്‍ മരിക്കും; നീയോ നിന്റെ പ്രാണനെ രക്ഷിച്ചിരിക്കുന്നു.

20 അഥവാ, നീതിമാന്‍ തന്റെ നീതി വിട്ടുമാറി നീതികേടു പ്രവര്‍ത്തിച്ചിട്ടു ഞാന്‍ അവന്റെ മുമ്പില്‍ ഇടര്‍ച്ച വെക്കുന്നുവെങ്കില്‍ അവന്‍ മരിക്കും; നീ അവനെ ഔര്‍പ്പിക്കായ്കകൊണ്ടു അവന്‍ തന്റെ പാപത്തില്‍ മരിക്കും; അവന്‍ ചെയ്ത നീതി അവന്നു കണക്കിടുകയുമില്ല; അവന്റെ രക്തമോ ഞാന്‍ നിന്നോടു ചോദിക്കും.

21 എന്നാല്‍ നീതിമാന്‍ പാപം ചെയ്യാതെയിരിക്കേണ്ടതിന്നു നീ നീതിമാനെ ഔര്‍പ്പിച്ചിട്ടു അവന്‍ പാപം ചെയ്യാതെ ഇരുന്നാല്‍, അവന്‍ പ്രബോധനം കൈക്കൊണ്ടിരിക്കയാല്‍ അവന്‍ ജീവിക്കും; നീയും നിന്റെ പ്രാണനെ രക്ഷിച്ചിരിക്കുന്നു.

22 യഹോവയുടെ കൈ അവിടെ പിന്നെയും എന്റെമേല്‍ വന്നു; അവന്‍ എന്നോടുനീ എഴുന്നേറ്റു സമഭൂമിയിലേക്കു പോക; അവിടെവെച്ചു ഞാന്‍ നിന്നോടു സംസാരിക്കും എന്നു കല്പിച്ചു.

23 അങ്ങനെ ഞാന്‍ എഴുന്നേറ്റു സമഭൂമിയിലേക്കു പോയി; ഞാന്‍ കെബാര്‍ നദീതീരത്തു കണ്ട മഹത്വംപോലെ അവിടെ യഹോവയുടെ മഹത്വം നിലക്കുന്നതു കണ്ടു ഞാന്‍ കവിണ്ണുവീണു.

24 അപ്പോള്‍ ആത്മാവു എന്നില്‍ വന്നു എന്നെ നിവര്‍ന്നുനിലക്കുമാറാക്കി, എന്നോടു സംസാരിച്ചുനീ ചെന്നു നിന്റെ വീട്ടിന്നകത്തു കതകടെച്ചു പാര്‍ക്ക.

25 എന്നാല്‍ മനുഷ്യപുത്രാ, നിനക്കു അവരുടെ ഇടയില്‍ പെരുമാറുവാന്‍ കഴിയാതവണ്ണം അവര്‍ നിന്നെ കയറുകൊണ്ടു കെട്ടും.

26 നീ ഊമനായി അവര്‍ക്കും ശാസകനാകാതെയിരിക്കേണ്ടതിന്നു ഞാന്‍ നിന്റെ നാവിനെ നിന്റെ അണ്ണാക്കോടു പറ്റുമാറാക്കും; അവര്‍ മത്സരഗൃഹമല്ലോ.

27 ഞാന്‍ നിന്നോടു സംസാരിക്കുമ്പോള്‍ ഞാന്‍ നിന്റെ വായി തുറക്കും; നീ അവരോടുയഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു എന്നു പറയേണം; കേള്‍ക്കുന്നവന്‍ കേള്‍ക്കട്ടെ; കേള്‍ക്കാത്തവന്‍ കേള്‍ക്കാതെ ഇരിക്കട്ടെ; അവര്‍ മത്സരഗൃഹമല്ലോ.

യേഹേസ്കേൽ 4

1 മനുഷ്യപുത്രാ, നീ ഒരു ഇഷ്ടിക എടുത്തു നിന്റെ മുമ്പില്‍ വെച്ചു അതില്‍ യെരൂശലേംനഗരം വരെച്ചു, അതിനെ നിരോധിച്ചു,

2 അതിന്റെനേരെ കൊത്തളം പണിതു വാടകോരി പാളയം അടിച്ചു ചുറ്റും യന്ത്രമുട്ടികളെ വെക്കുക.

3 പിന്നെ ഒരു ഇരുമ്പുചട്ടി എടുത്തു നിനക്കും നഗരത്തിന്നും മദ്ധ്യേ ഇരിമ്പുമതിലായി വെക്കുക; നിന്റെ മുഖം അതിന്റെനേരെ വെച്ചു, അതു നിരോധത്തില്‍ ആകേണ്ടതിന്നു അതിനെ നിരോധിക്ക; ഇതു യിസ്രായേല്‍ഗൃഹത്തിന്നു ഒരടയാളം ആയിരിക്കട്ടെ;

4 പിന്നെ നീ ഇടത്തുവശം ചരിഞ്ഞുകിടന്നു യിസ്രായേല്‍ഗൃഹത്തിന്റെ അകൃത്യം അതിന്മേല്‍ ചുമത്തുക; നീ ആ വശം കിടക്കുന്ന ദിവസങ്ങളുടെ എണ്ണത്തോളം അവരുടെ അകൃത്യം വഹിക്കേണം.

5 ഞാന്‍ അവരുടെ അകൃത്യത്തിന്റെ സംവത്സരങ്ങളെ നിനക്കു ദിവസങ്ങളായി എണ്ണും; അങ്ങനെ മുന്നൂറ്റി തൊണ്ണൂറു ദിവസം നീ യിസ്രായേല്‍ ഗൃഹത്തിന്റെ അകൃത്യം വഹിക്കേണം.

6 ഇതു തികെച്ചിട്ടു നീ വലത്തുവശം ചരിഞ്ഞു കിടന്നു യെഹൂദാഗൃഹത്തിന്റെ അകൃത്യം നാല്പതു ദിവസം വഹിക്കേണം; ഒരു സംവത്സരത്തിന്നു ഒരു ദിവസംവീതം ഞാന്‍ നിനക്കു നിയമിച്ചിരിക്കുന്നു.

7 നീ യെരൂശലേമിന്റെ നിരോധത്തിന്നുനേരെ നിന്റെ മുഖവും നഗ്നമായ ഭുജവും വെച്ചു അതിന്നു വിരോധമായി പ്രവചിക്കേണം.

8 നിന്റെ നിരോധകാലം തികയുവോളം നീ ഒരു വശത്തുനിന്നു മറുവശത്തേക്കു തിരിയാതെ ഇരിക്കേണ്ടതിന്നു ഞാന്‍ ഇതാ, കയറുകൊണ്ടു നിന്നെ കെട്ടുന്നു.

9 നീ കോതമ്പും യവവും അമരയും ചെറുപയറും തിനയും ചോളവും എടുത്തു ഒരു പാത്രത്തില്‍ ഇട്ടു അവകൊണ്ടു അപ്പം ഉണ്ടാക്കുക; നീ വശംചരിഞ്ഞു കിടക്കുന്ന ദിവസങ്ങളുടെ എണ്ണത്തിന്നൊത്തവണ്ണം മുന്നൂറ്റിതൊണ്ണൂറു ദിവസം അതു തിന്നേണം.

10 നീ ഭക്ഷിക്കുന്ന ആഹാരം ഒരു ദിവസത്തേക്കു ഇരുപതു ശേക്കെല്‍ തൂക്കമായിരിക്കേണം; നേരത്തോടു നേരം നീ അതുകൊണ്ടു ഉപജീവിച്ചുകൊള്ളേണം.

11 വെള്ളവും അളവുപ്രകാരം ഹീനില്‍ ആറില്‍ ഒരു ഔഹരി നീ കുടിക്കേണം; നേരത്തോടുനേരം നീ അതു കുടിക്കേണം.

12 നീ അതു യവദോശപോലെ തിന്നേണം; അവര്‍ കാണ്‍കെ നീ മാനുഷമലമായ കാഷ്ഠം കാത്തിച്ചു അതു ചുടേണം.

13 ഇങ്ങനെ തന്നേ യിസ്രായേല്‍മക്കള്‍, ഞാന്‍ അവരെ നീക്കിക്കളയുന്ന ജാതികളുടെ ഇടയില്‍ തങ്ങളുടെ ആഹാരം മലിനമായി ഭക്ഷിക്കും എന്നു യഹോവ അരുളിച്ചെയ്തു.

14 അതിന്നു ഞാന്‍ അയ്യോ, യഹോവയായ കര്‍ത്താവേ, എനിക്കു ഒരിക്കലും ഒരു മാലിന്യവും ഭവിച്ചിട്ടില്ല; ഞാന്‍ ബാല്യംമുതല്‍ ഇന്നുവരെ താനേ ചത്തതിനെയോ പറിച്ചുകീറിപ്പോയതിനെയോ തിന്നിട്ടില്ല; അറെപ്പായുള്ള മാംസം എന്റെ വായില്‍ വെച്ചിട്ടുമില്ല എന്നു പറഞ്ഞു.

15 അവന്‍ എന്നോടുനോക്കുക മാനുഷകാഷ്ഠത്തിന്നു പകരം ഞാന്‍ നിനക്കു പശുവിന്‍ ചാണകം അനുവദിക്കുന്നു; അതു കത്തിച്ചു നിന്റെ അപ്പം ചുട്ടുകൊള്‍ക എന്നു കല്പിച്ചു.

16 മനുഷ്യപുത്രാ, അപ്പവും വെള്ളവും അവര്‍ക്കും മുട്ടിപ്പോകേണ്ടതിന്നും ഔരോരുത്തനും സ്തംഭിച്ചു അകൃത്യം നിമിത്തം ക്ഷയിച്ചുപോകേണ്ടതിന്നും

17 ഞാന്‍ യെരൂശലേമില്‍ അപ്പം എന്ന കോല്‍ ഒടിച്ചുകളയും; അവര്‍ തൂക്കപ്രകാരവും പേടിയോടെയും അപ്പം തിന്നും; അവര്‍ അളവു പ്രകാരവും സ്തംഭനത്തോടെയും വെള്ളം കുടിക്കും എന്നു അവന്‍ എന്നോടു അരുളിച്ചെയ്തു.

യേഹേസ്കേൽ 5

1 മനുഷ്യപുത്രാ, നീ മൂര്‍ച്ചയുള്ളോരു വാള്‍ എടുത്തു ക്ഷൌരക്കത്തിയായി പ്രയോഗിച്ചു നിന്റെ തലയും താടിയും ക്ഷൌരംചെയ്ക; പിന്നെ തുലാസ്സു എടുത്തു രോമം തൂക്കി വിഭാഗിക്ക.

2 നിരോധകാലം തികയുമ്പോള്‍ മൂന്നില്‍ ഒന്നു നീ നഗരത്തിന്റെ നടുവില്‍ തീയില്‍ ഇട്ടു ചുട്ടുകളയേണം; മൂന്നില്‍ ഒന്നു എടുത്തു അതിന്റെ ചുറ്റും വാള്‍കൊണ്ടു അടിക്കേണം; മൂന്നില്‍ ഒന്നു കാറ്റത്തു ചിതറിച്ചുകളയേണം; അവയുടെ പിന്നാലെ ഞാന്‍ വാളൂരും.

3 അതില്‍നിന്നു കുറഞ്ഞോരു സംഖ്യ നീ എടുത്തു നിന്റെ വസ്ത്രത്തിന്റെ കോന്തലെക്കല്‍ കെട്ടേണം.

4 ഇതില്‍നിന്നു പിന്നെയും നീ അല്പം എടുത്തു തീയില്‍ ഇട്ടു ചുട്ടുകളയേണം; അതില്‍നിന്നു യിസ്രായേല്‍ ഗൃഹത്തിലേക്കെല്ലാം ഒരു തീ പുറപ്പെടും.

5 യഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുഇതു യെരൂശലേം ആകുന്നു; ഞാന്‍ അതിനെ ജാതികളുടെ മദ്ധ്യേ വെച്ചിരിക്കുന്നു; അതിന്നു ചുറ്റും രാജ്യങ്ങള്‍ ഉണ്ടു

6 അതു ദുഷ്പ്രവൃത്തിയില്‍ ജാതികളെക്കാള്‍ എന്റെ ന്യായങ്ങളോടും, ചുറ്റുമുള്ള രാജ്യങ്ങളെക്കാള്‍ എന്റെ ചട്ടങ്ങളോടും മത്സരിച്ചിരിക്കുന്നു; എന്റെ ന്യായങ്ങളെ അവര്‍ തള്ളിക്കളഞ്ഞു; എന്റെ ചട്ടങ്ങളെ അവര്‍ അനുസരിച്ചുനടന്നിട്ടുമില്ല.

7 അതുകൊണ്ടു യഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുനിങ്ങള്‍ നിങ്ങളുടെ ചുറ്റുമുള്ള ജാതികളെക്കാള്‍ അധികം മത്സരിച്ചു, എന്റെ ചട്ടങ്ങളെ അനുസരിച്ചുനടക്കാതെയും എന്റെ ന്യായങ്ങളെ പ്രമാണിക്കാതെയും ചുറ്റുമുള്ള ജാതികളുടെ ന്യായങ്ങളെപ്പോലും ആചരിക്കാതെയും ഇരിക്കകൊണ്ടു

8 യഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുഇതാ, ഞാന്‍ തന്നേ നിനക്കു വിരോധമായിരിക്കുന്നു; ജാതികള്‍ കാണ്‍കെ ഞാന്‍ നിന്റെ നടുവില്‍ ന്യായവിധികളെ നടത്തും.

9 ഞാന്‍ ചെയ്തിട്ടില്ലാത്തതും മേലാല്‍ ഒരിക്കലും ചെയ്യാത്തതും ആയ കാര്യം നിന്റെ സകല മ്ളേച്ഛതകളും നിമിത്തം ഞാന്‍ നിന്നില്‍ പ്രവര്‍ത്തിക്കും.

10 ആകയാല്‍ നിന്റെ മദ്ധ്യേ അപ്പന്മാര്‍ മക്കളെ തിന്നും; മക്കള്‍ അപ്പന്മാരെയും തിന്നും; ഞാന്‍ നിന്നില്‍ ന്യായവിധി നടത്തും; നിന്നിലുള്ള ശേഷിപ്പിനെ ഒക്കെയും ഞാന്‍ എല്ലാ കാറ്റുകളിലേക്കും ചിതറിച്ചുകളയും.

11 അതുകൊണ്ടു യഹോവയായ കര്‍ത്താവു അരുളിച്ചെയ്യുന്നതുനിന്റെ എല്ലാ വെറുപ്പുകളാലും സകല മ്ളേച്ഛതകളാലും എന്റെ വിശുദ്ധമന്ദിരത്തെ നീ അശുദ്ധമാക്കിയതുകൊണ്ടു, എന്നാണ, ഞാനും നിന്നെ ആദരിയാതെ എന്റെ കടാക്ഷം നിങ്കല്‍നിന്നു മാറ്റിക്കളയും; ഞാന്‍ കരുണ കാണിക്കയുമില്ല.

12 നിന്നില്‍ മൂന്നില്‍ ഒന്നു മഹാമാരികൊണ്ടു മരിക്കും; ക്ഷാമംകൊണ്ടും അവര്‍ നിന്റെ നടുവില്‍ മുടിഞ്ഞുപോകും; മൂന്നില്‍ ഒന്നു നിന്റെ ചുറ്റും വാള്‍ കൊണ്ടു വീഴും; മൂന്നില്‍ ഒന്നു ഞാന്‍ എല്ലാ കാറ്റുകളിലേക്കും ചിതറിച്ചുകളകയും അവരുടെ പിന്നാലെ വാളൂരുകയും ചെയ്യും.

13 അങ്ങനെ എന്റെ കോപത്തിന്നു നിവൃത്തി വരും; ഞാന്‍ അവരോടു എന്റെ ക്രോധം തീര്‍ത്തു തൃപ്തനാകും; എന്റെ ക്രോധം അവരില്‍ നിവര്‍ത്തിക്കുമ്പോള്‍ യഹോവയായ ഞാന്‍ എന്റെ തീക്ഷണതയില്‍ അതിനെ അരുളിച്ചെയ്തു എന്നു അവര്‍ അറിയും.

14 വഴിപോകുന്നവരൊക്കെയും കാണ്‍കെ ഞാന്‍ നിന്നെ നിന്റെ ചുറ്റുമുള്ള ജാതികളുടെ ഇടയില്‍ ശൂന്യവും നിന്ദയുമാക്കും.

15 ഞാന്‍ കോപത്തോടും ക്രോധത്തോടും കഠിനശിക്ഷകളോടും കൂടെ നിന്നില്‍ ന്യായവിധി നടത്തുമ്പോള്‍ നീ നിന്റെ ചുറ്റുമുള്ള ജാതികള്‍ക്കു നിന്ദയും ആക്ഷേപവും ബുദ്ധിയുപദേശവും സ്തംഭനഹേതുവും ആയിരിക്കും; യഹോവയായ ഞാന്‍ അരുളിച്ചെയ്തിരിക്കുന്നു.

16 നിങ്ങളെ നശിപ്പിക്കേണ്ടതിന്നു ക്ഷാമം എന്ന നാശകരമായ ദുരസ്ത്രങ്ങള്‍ ഞാന്‍ എയ്യുമ്പോള്‍, നിങ്ങള്‍ക്കു ക്ഷാമം വര്‍ദ്ധിപ്പിച്ചു നിങ്ങളുടെ അപ്പം എന്ന കോല്‍ ഒടിച്ചുകളയും. നിന്നെ മക്കളില്ലാതെയാക്കേണ്ടതിന്നു ഞാന്‍ ക്ഷാമത്തെയും ദുഷ്ടമൃഗങ്ങളെയും നിങ്ങളുടെ ഇടയില്‍ അയക്കും; മഹാമാരിയും കുലയും നിന്നില്‍ കടക്കും; ഞാന്‍ വാളും നിന്റെ നേരെ വരുത്തും; യഹോവയായ ഞാന്‍ അരുളിച്ചെയ്തിരിക്കുന്നു.

യേഹേസ്കേൽ 6

1 യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാല്‍

2 മനുഷ്യപുത്രാ, നീ യിസ്രായേല്‍പര്‍വ്വതങ്ങളുടെ നേരെ മുഖം തിരിച്ചു അവര്‍ക്കും വിരോധമായി പ്രവചിച്ചു പറയേണ്ടതു

3 യിസ്രായേല്‍പര്‍വ്വതങ്ങളേ, യഹോവയായ കര്‍ത്താവിന്റെ വചനം കേള്‍പ്പിന്‍ ! മലകളോടും കുന്നുകളോടും നീരൊഴുക്കുകളോടും താഴ്വരയോടും യഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുഞാന്‍ നിങ്ങളുടെ നേരെ വാള്‍ വരുത്തുംഞാന്‍ നിങ്ങളുടെ പൂജാഗിരികളെ നശിപ്പിക്കും.

4 നിങ്ങളുടെ ബലിപീഠങ്ങള്‍ ശൂന്യമാകും; നിങ്ങളുടെ സൂര്യസ്തംഭങ്ങള്‍ തകര്‍ന്നുപോകും; നിങ്ങളുടെ നിഹതന്മാരെ ഞാന്‍ നിങ്ങളുടെ വിഗ്രഹങ്ങളുടെ മുമ്പില്‍ വീഴിക്കും.

5 ഞാന്‍ യിസ്രായേല്‍മക്കളുടെ ശവങ്ങളെ അവരുടെ വിഗ്രഹങ്ങളുടെ മുമ്പില്‍ ഇടും; ഞാന്‍ നിങ്ങളുടെ അസ്ഥികളെ നിങ്ങളുടെ ബലിപീഠങ്ങള്‍ക്കു ചുറ്റും ചിതറിക്കും.

6 നിങ്ങളുടെ ബലിപീഠങ്ങള്‍ ഇടിഞ്ഞു ശൂന്യമാകയും നിങ്ങളുടെ വിഗ്രഹങ്ങള്‍ തകര്‍ന്നു മുടിഞ്ഞുപോകയും നിങ്ങളുടെ സൂര്യസ്തംഭങ്ങളെ വെട്ടിക്കളയുകയും നിങ്ങളുടെ പണികള്‍ നശിച്ചുപോകയും ചെയ്‍വാന്‍ തക്കവണ്ണം നിങ്ങള്‍ പാര്‍ക്കുംന്നേടത്തൊക്കെയും പട്ടണങ്ങള്‍ പാഴായും പൂജാഗിരികള്‍ ശൂന്യമായും തീരും.

7 നിഹതന്മാര്‍ നിങ്ങളുടെ നടുവില്‍ വീഴും; ഞാന്‍ യഹോവ എന്നു നിങ്ങള്‍ അറിയും.

8 എങ്കിലും നിങ്ങള്‍ ദേശങ്ങളില്‍ ചിതറിപ്പോകുമ്പോള്‍ വാളിന്നു തെറ്റിപ്പോയവര്‍ ജാതികളുടെ ഇടയില്‍ നിങ്ങള്‍ക്കു ഉണ്ടാകേണ്ടതിന്നു ഞാന്‍ ഒരു ശേഷിപ്പിനെ വെച്ചേക്കും.

9 എന്നെ വിട്ടകന്നു പരസംഗം ചെയ്യുന്ന അവരുടെ ഹൃദയത്തെയും വിഗ്രഹങ്ങളോടു ചേര്‍ന്നു പരസംഗം ചെയ്യുന്ന അവരുടെ കണ്ണുകളെയും ഞാന്‍ തകര്‍ത്തുകളഞ്ഞശേഷം, നിങ്ങളില്‍ ചാടിപ്പോയവര്‍, അവരെ പിടിച്ചു കൊണ്ടുപോയ ജാതികളുടെ ഇടയില്‍വെച്ചു എന്നെ ഔര്‍ക്കും; അവരുടെ സകലമ്ളേച്ഛതകളാലും ചെയ്ത ദോഷങ്ങള്‍ നിമിത്തം അവര്‍ക്കും തങ്ങളോടു തന്നേ വെറുപ്പുതോന്നും.

10 ഞാന്‍ യഹോവ എന്നു അവര്‍ അറിയും; ഈ അനര്‍ത്ഥം അവര്‍ക്കും വരുത്തുമെന്നു വെറുതെയല്ല ഞാന്‍ അരുളിച്ചെയ്തിരിക്കുന്നതു.

11 യഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുയിസ്രായേല്‍ഗൃഹത്തിന്റെ ദോഷകരമായ സകലമ്ളേച്ഛതകളുംനിമിത്തം നീ കൈകൊണ്ടടിച്ചു, കാല്‍കൊണ്ടു ചവിട്ടി, അയ്യോ കഷ്ടം! എന്നു പറക; അവര്‍ വാള്‍കൊണ്ടും ക്ഷാമം കൊണ്ടും മഹാമാരികൊണ്ടും വീഴും.

12 ദൂരത്തുള്ളവന്‍ മഹാമാരികൊണ്ടു മരിക്കും; സമീപത്തുള്ളവന്‍ വാള്‍കൊണ്ടു വീഴും; ശേഷിച്ചിരിക്കുന്നവനും രക്ഷപ്പെട്ടവനും ക്ഷാമംകൊണ്ടു മരിക്കും; ഇങ്ങനെ ഞാന്‍ എന്റെ ക്രോധം അവരില്‍ നിവര്‍ത്തിക്കും.

13 അവര്‍ തങ്ങളുടെ സകലവിഗ്രഹങ്ങള്‍ക്കും സൌരഭ്യവാസന അര്‍പ്പിച്ച സ്ഥലമായി ഉയരമുള്ള എല്ലാ കുന്നിന്മേലും സകല പര്‍വ്വത ശിഖരങ്ങളിലും എല്ലാപച്ചമരത്തിന്‍ കീഴിലും തഴെച്ചിരിക്കുന്ന എല്ലാ കരുവേലകത്തിന്‍ കീഴിലും അവരുടെ നിഹതന്മാര്‍ അവരുടെ ബലിപീഠങ്ങളുടെ ചുറ്റും അവരുടെ വിഗ്രഹങ്ങളുടെ ഇടയില്‍ വീണു കിടക്കുമ്പോള്‍ ഞാന്‍ യഹോവ എന്നു നിങ്ങള്‍ അറിയും.

14 ഞാന്‍ അവരുടെ നേരെ കൈ നീട്ടി, അവരുടെ സകലവാസസ്ഥലങ്ങളിലും ദേശത്തെ രിബ്ളാമരുഭൂമിയെക്കാള്‍ അധികം നിര്‍ജ്ജനവും ശൂന്യവുമാക്കും; അപ്പോള്‍ ഞാന്‍ യഹോവയെന്നു അവര്‍ അറിയും.

യേഹേസ്കേൽ 7

1 യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാല്‍മനുഷ്യപുത്രാ,

2 മനുഷ്യപുത്രാ, യഹോവയായ കര്‍ത്താവു യിസ്രായേല്‍ദേശത്തോടു ഇപ്രകാരം അരുളിച്ചെയ്യുന്നുഅവസാനം! ദേശത്തിന്റെ നാലുഭാഗത്തും അവസാനം വന്നിരിക്കുന്നു.

4 എന്റെ കണ്ണു നിന്നെ ആദരിക്കാതെയും ഞാന്‍ കരുണ കാണിക്കാതെയും നിന്റെ നടപ്പിന്നു തക്കവണ്ണം നിന്നോടു പകരം ചെയ്യും; നിന്റെ മ്ളേച്ഛതകള്‍ നിന്റെ നടുവില്‍ വെളിപ്പെട്ടുവരും; ഞാന്‍ യഹോവ എന്നു നിങ്ങള്‍ അറിയും.

5 യഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുഒരു അനര്‍ത്ഥം ഒരു അനര്‍ത്ഥം ഇതാ, വരുന്നു!

6 അവസാനം വന്നിരിക്കുന്നു! അവസാനം വന്നിരിക്കുന്നു! അതു നിന്റെ നേരെ ഉണര്‍ന്നുവരുന്നു! ഇതാ, അതു വരുന്നു.

7 ദേശനിവാസിയേ, ആപത്തു നിനക്കു വന്നിരിക്കുന്നു; കാലമായി, നാള്‍ അടുത്തു; മലകളില്‍ ആര്‍പ്പുവിളി; സന്തോഷത്തിന്റെ ആര്‍പ്പുവിളിയല്ല.

8 ഇപ്പോള്‍ ഞാന്‍ വേഗത്തില്‍ എന്റെ ക്രോധം നിന്റെമേല്‍ പകര്‍ന്നു, എന്റെ കോപം നിന്നില്‍ നിവര്‍ത്തിക്കും; ഞാന്‍ നിന്റെ നടപ്പിന്നു തക്കവണ്ണം നിന്നെ ന്യായം വിധിച്ചു നിന്റെ സകലമ്ളേച്ഛതകള്‍ക്കും നിന്നോടു പകരം ചെയ്യും.

9 എന്റെ കണ്ണു ആദരിക്കാതെയും ഞാന്‍ കരുണ കാണിക്കാതെയും നിന്റെ നടപ്പിന്നു തക്കവണ്ണം ഞാന്‍ നിന്നോടു പകരം ചെയ്യും; നിന്റെ മ്ളേച്ഛതകള്‍ നിന്റെ നടുവില്‍ വെളിപ്പെട്ടുവരും; യഹോവയായ ഞാനാകുന്നു ദണ്ഡിപ്പിക്കുന്നതു എന്നു നിങ്ങള്‍ അറിയും.

10 ഇതാ, നാള്‍; ഇതാ, അതു വരുന്നു; നിന്റെ ആപത്തു പുറപ്പെട്ടിരിക്കുന്നു; വടി പൂത്തു അഹങ്കാരം തളിര്‍ത്തിരിക്കുന്നു.

11 സാഹസം ദുഷ്ടതയുടെ വടിയായിട്ടു വളര്‍ന്നിരിക്കുന്നു; അവരിലോ അവരുടെ കോലാഹലത്തിലോ അവരുടെ സമ്പത്തിലോ ഒന്നും ശേഷിക്കയില്ല; അവരെക്കുറിച്ചു വിലാപം ഉണ്ടാകയുമില്ല.

12 കാലം വന്നിരിക്കുന്നു; നാള്‍ അടുത്തിരിക്കുന്നു; അതിന്റെ സകല കോലാഹലത്തിന്മേലും ക്രോധം വന്നിരിക്കയാല്‍ വാങ്ങുന്നവന്‍ സന്തോഷിക്കയും വിലക്കുന്നവന്‍ ദുഃഖിക്കയും വേണ്ടാ.

13 അവര്‍ ജീവിച്ചിരുന്നാലും വിലക്കുന്നവന്നു വിറ്റതു മടക്കിക്കിട്ടുകയില്ല; ദര്‍ശനം അതിന്റെ സകലകോലാഹലത്തെയും കുറിച്ചുള്ളതാകുന്നു; ആരും മടങ്ങിവരികയില്ല; അകൃത്യത്തില്‍ ജീവിതം കഴിക്കുന്ന ഒരുത്തനും ശക്തി പ്രാപിക്കയില്ല.

14 അവര്‍ കാഹളം ഊതി സകലവും ഒരുക്കുന്നു; എന്നാല്‍ എന്റെ ക്രോധം അതിന്റെ സകല കോലാഹലത്തിന്മേലും വന്നിരിക്കയാല്‍ ആരും യുദ്ധത്തിന്നു പോകുന്നില്ല,

15 പുറത്തു വാള്‍, അകത്തു മഹാമാരിയും ക്ഷാമവും; വയലില്‍ ഇരിക്കുന്നവന്‍ വാള്‍കൊണ്ടു മരിക്കും; പട്ടണത്തില്‍ ഇരിക്കുന്നവന്‍ ക്ഷാമത്തിന്നും മഹാമാരിക്കും ഇരയായിത്തീരും.

16 എന്നാല്‍ അവരില്‍വെച്ചു ചാടിപ്പോകുന്നവര്‍ ചാടിപ്പോകയും ഔരോരുത്തനും താന്താന്റെ അകൃത്യത്തെക്കുറിച്ചു താഴ്വരകളിലെ പ്രാവുകളെപ്പോലെ മലകളില്‍ ഇരുന്നു കുറുകുകയും ചെയ്യും.

17 എല്ലാകൈകളും തളരും; എല്ലാമുഴങ്കാലുകളും വെള്ളംപോലെ ഒഴുകും.

18 അവര്‍ രട്ടുടുക്കും; ഭീതി അവരെ മൂടും; സകലമുഖങ്ങളിലും ലജ്ജയും എല്ലാതലകളിലും കഷണ്ടിയും ഉണ്ടായിരിക്കും.

19 അവര്‍ തങ്ങളുടെ വെള്ളി വീഥികളില്‍ എറിഞ്ഞുകളയും; പൊന്നു അവര്‍ക്കും മലമായി തോന്നും; അവരുടെ വെള്ളിക്കും പൊന്നിന്നും യഹോവയുടെ കോപദിവസത്തില്‍ അവരെ വിടുവിപ്പാന്‍ കഴികയില്ല; അതിനാല്‍ അവരുടെ വിശപ്പടങ്ങുകയില്ല, അവരുടെ വയറു നിറകയും ഇല്ല; അതു അവര്‍ക്കും അകൃത്യഹേതു ആയിരുന്നുവല്ലോ.

20 അതുകൊണ്ടുള്ള ആഭരണങ്ങളുടെ ഭംഗി അവര്‍ ഡംഭത്തിന്നായി പ്രയോഗിച്ചു; അതുകൊണ്ടു അവര്‍ തങ്ങള്‍ക്കു മ്ളേച്ഛവിഗ്രഹങ്ങളെയും മലിനബിംബങ്ങളെയും ഉണ്ടാക്കി; ആകയാല്‍ ഞാന്‍ അതു അവര്‍ക്കും മലമാക്കിയിരിക്കുന്നു.

21 ഞാന്‍ അതു അന്യന്മാരുടെ കയ്യില്‍ കവര്‍ച്ചയായും ഭൂമിയിലെ ദുഷ്ടന്മാര്‍ക്കും കൊള്ളയായും കൊടുക്കും; അവര്‍ അതു അശുദ്ധമാക്കും.

22 ഞന്‍ എന്റെ മുഖം അവരില്‍നിന്നു തിരിക്കും. അവര്‍ എന്റെ വിധിയെ അശുദ്ധമാക്കും; കവര്‍ച്ചക്കാര്‍ അതിന്നകത്തു കടന്നു അതിനെ അശുദ്ധമാക്കും.

23 ദേശം രക്തപാതകംകൊണ്ടും നഗരം സാഹസംകൊണ്ടും നിറഞ്ഞിരിക്കയാല്‍ നീ ഒരു ചങ്ങല ഉണ്ടാക്കുക.

24 ഞാന്‍ ജാതികളില്‍ അതിദുഷ്ടന്മാരായവരെ വരുത്തും; അവര്‍ അവരുടെ വീടുകളെ കൈവശമാക്കും; ഞാന്‍ ബലവാന്മാരുടെ പ്രതാപം ഇല്ലാതെയാക്കും; അവരുടെ വിശുദ്ധസ്ഥലങ്ങള്‍ അശുദ്ധമായിത്തീരും.

25 നാശം വരുന്നു! അവര്‍ സമാധാനം അന്വേഷിക്കും; എന്നാല്‍ അതു ഇല്ലാതെ ഇരിക്കും;

26 അപകടത്തിന്മേല്‍ അപകടവും ശ്രുതിമേല്‍ ശ്രുതിയും വന്നുകൊണ്ടിരിക്കും; അവര്‍ പ്രവാചകനോടു ദര്‍ശനം അന്വേഷിക്കും; എന്നാല്‍ പുരോഹിതന്റെ പക്കല്‍നിന്നു ഉപദേശവും മൂപ്പന്മാരുടെ പക്കല്‍നിന്നു ആലോചനയും പൊയ്പോകും.

27 രാജാവു ദുഃഖിക്കും പ്രഭു സ്തംഭനം ധരിക്കും; ദേശത്തെ ജനത്തിന്റെ കൈകള്‍ വിറെക്കും; ഞാന്‍ അവരുടെ നടപ്പിന്നു തക്കവണ്ണം അവരോടു പകരം ചെയ്യും; അവര്‍ക്കും ന്യായമായതുപോലെ അവരെ വിധിക്കും; ഞാന്‍ യഹോവ എന്നു അവര്‍ അറിയും.

യേഹേസ്കേൽ 8

1 ആറാം ആണ്ടു ആറാം മാസം അഞ്ചാം തിയ്യതി, ഞാന്‍ വീട്ടില്‍ ഇരിക്കയും യെഹൂദാമൂപ്പന്മാര്‍ എന്റെ മുമ്പില്‍ ഇരിക്കയും ചെയ്തപ്പോള്‍ അവിടെ യഹോവയായ കര്‍ത്താവിന്റെ കൈ എന്റെമേല്‍ വന്നു.

2 അപ്പോള്‍ ഞാന്‍ മനുഷ്യസാദൃശത്തില്‍ ഒരു രൂപം കണ്ടു; അവന്റെ അരമുതല്‍ കീഴോട്ടു തീപോലെയും അരമുതല്‍ മേലോട്ടു ശുക്ളസ്വര്‍ണ്ണത്തിന്റെ പ്രഭപോലെയും ആയിരുന്നു.

3 അവന്‍ കൈപോലെ ഒന്നു നീട്ടി എന്നെ തലമുടിക്കു പിടിച്ചു; ആത്മാവു എന്നെ ഭൂമിയുടെയും ആകാശത്തിന്റെയും മദ്ധ്യേ ഉയര്‍ത്തി ദിവ്യദര്‍ശനങ്ങളില്‍ യെരൂശലേമില്‍ വടക്കോട്ടുള്ള അകത്തെ വാതില്‍ക്കല്‍ കൊണ്ടുചെന്നു; അവിടെ തീഷ്ണത ജനിപ്പിക്കുന്ന തീക്ഷണതാ ബിംബത്തിന്റെ ഇരിപ്പിടം ഉണ്ടായിരുന്നു.

4 അവിടെ ഞാന്‍ സമഭൂമിയില്‍ കണ്ട ദര്‍ശനം പോലെ യിസ്രായേലിന്റെ ദൈവത്തിന്റെ മഹത്വം ഉണ്ടായിരുന്നു.

5 അവന്‍ എന്നോടുമനുഷ്യപുത്രാ, തലപൊക്കി വടക്കോട്ടു നോക്കുക എന്നു കല്പിച്ചു; ഞാന്‍ തലപൊക്കി വടക്കോട്ടു നോക്കി; യാഗപീഠത്തിന്റെ വാതിലിന്നു വടക്കോട്ടു, പ്രവേശനത്തിങ്കല്‍ തന്നേ, ആ തിക്ഷണതാബിംബത്തെ കണ്ടു.

6 അവന്‍ എന്നോടുമനുഷ്യപുത്രാ, അവര്‍ ചെയ്യുന്നതു, ഞാന്‍ എന്റെ വിശുദ്ധമന്ദിരം വിട്ടു പോകേണ്ടതിന്നു യിസ്രായേല്‍ഗൃഹം ഇവിടെ ചെയ്യുന്ന മഹാമ്ളേച്ഛതകള്‍ തന്നേ, നീ കാണുന്നുവോ? ഇതിലും വലിയ മ്ളേച്ഛതകളെ നീ കാണും എന്നു അരുളിച്ചെയ്തു.

7 അവന്‍ എന്നെ പ്രാകാരത്തിന്റെ വാതില്‍ക്കല്‍ കൊണ്ടുപോയി; ഞാന്‍ നോക്കിയപ്പോള്‍ ചുവരില്‍ ഒരു ദ്വാരം കണ്ടു.

8 അവന്‍ എന്നോടുമനുഷ്യ പുത്രാ, ചുവര്‍ കുത്തിത്തുരക്കുക എന്നു പറഞ്ഞു; ഞാന്‍ ചുവര്‍ കുത്തിത്തുരന്നാറെ ഒരു വാതില്‍ കണ്ടു.

9 അവന്‍ എന്നോടുഅകത്തു ചെന്നു, അവര്‍ ഇവിടെ ചെയ്യുന്ന വല്ലാത്ത മ്ളേച്ഛതകളെ നോക്കുക എന്നു കല്പിച്ചു.

10 അങ്ങനെ ഞാന്‍ അകത്തു ചെന്നുവെറുപ്പായുള്ള ഔരോ തരം ഇഴജാതികളെയും മൃഗങ്ങളെയും യിസ്രായേല്‍ഗൃഹത്തിന്റെ സകലവിഗ്രഹങ്ങളെയും ചുറ്റും ചുവരിന്മേല്‍ വരെച്ചിരിക്കുന്നതു കണ്ടു.

11 അവയുടെ മുമ്പില്‍ യിസ്രായേല്‍ ഗൃഹത്തിന്റെ മൂപ്പന്മാരില്‍ എഴുപതുപേരും ശാഫാന്റെ മകനായ യയസന്യാവു അവരുടെ നടുവിലും ഔരോരുത്തന്‍ കയ്യില്‍ ധൂപകലശം പിടിച്ചുകൊണ്ടു നിന്നു; ധൂപമേഘത്തിന്റെ വാസന പൊങ്ങിക്കൊണ്ടിരുന്നു.

12 അപ്പോള്‍ അവന്‍ എന്നോടുമനുഷ്യപുത്രാ, യിസ്രായേല്‍ഗൃഹത്തിന്റെ മൂപ്പന്മാര്‍ ഇരുട്ടത്തു ഔരോരുത്തന്‍ താന്താന്റെ ബിംബങ്ങളുടെ അറകളില്‍ ചെയ്യുന്നതു നീ കാണുന്നുവോ? യഹോവ നമ്മെ കാണുന്നില്ല, യഹോവ ദേശത്തെ വിട്ടുപോയിരിക്കുന്നു എന്നു അവര്‍ പറയുന്നു എന്നരുളിച്ചെയ്തു.

13 അവര്‍ ഇതിലും വലിയ മ്ളേച്ഛതകളെ ചെയ്യുന്നതു നീ കാണും എന്നും അവന്‍ എന്നോടു അരുളിച്ചെയ്തു.

14 അവന്‍ എന്നെ യഹോവയുടെ ആലയത്തില്‍ വടക്കോട്ടുള്ള വാതിലിന്റെ പ്രവേശനത്തിങ്കല്‍ കൊണ്ടുപോയി, അവിടെ സ്ത്രീകള്‍ തമ്മൂസിനെക്കുറിച്ചു കരഞ്ഞുംകൊണ്ടു ഇരിക്കുന്നതു ഞാന്‍ കണ്ടു.

15 അവന്‍ എന്നോടുമനുഷ്യപുത്രാ, നീ കാണുന്നുവോ? ഇതിലും വലിയ മ്ളേച്ഛതകളെ ഇനിയും കാണും എന്നു അരുളിച്ചെയ്തു.

16 അവന്‍ എന്നെ യഹോവയുടെ ആലയത്തിന്റെ അകത്തെ പ്രാകാരത്തില്‍ കൊണ്ടുപോയി, യഹോവയുടെ മന്ദിരത്തിന്റെ വാതില്‍ക്കല്‍ മണ്ഡപത്തിന്നും യാഗപീഠത്തിന്നും നടുവെ ഏകദേശം ഇരുപത്തഞ്ചു പുരുഷന്മാര്‍ തങ്ങളുടെ മുതുകു യഹോവയുടെ മന്ദിരത്തിന്റെ നേരെയും മുഖം കിഴക്കോട്ടും തിരിച്ചുകൊണ്ടു നിന്നിരുന്നു; അവര്‍ കിഴക്കോട്ടു നോക്കി സൂര്യനെ നമസ്കരിക്കയായിരുന്നു.

17 അപ്പോള്‍ അവന്‍ എന്നോടുമനുഷ്യപുത്രാ, നീ കാണുന്നുവോ? യെഹൂദാഗൃഹം ഇവിടെ ചെയ്യുന്ന മ്ളേച്ഛതകള്‍ പോരാഞ്ഞിട്ടോ, അവര്‍ എന്നെ അധികമധികം കോപിപ്പിപ്പാന്‍ ദേശത്തെ സാഹസംകൊണ്ടു നിറെക്കുന്നതു? കണ്ടില്ലേ അവര്‍ ചുള്ളി മൂക്കിന്നു തൊടുവിക്കുന്നതു?

18 ആകയാല്‍ ഞാനും ക്രോധത്തോടെ പ്രവര്‍ത്തിക്കും; എന്റെ കണ്ണു ആദരിക്കയില്ല; ഞാന്‍ കരുണ കാണിക്കയുമില്ല; അവര്‍ അത്യുച്ചത്തില്‍ എന്നോടു നിലവിളിച്ചാലും ഞാന്‍ അപേക്ഷ കേള്‍ക്കയില്ല എന്നു അരുളിച്ചെയ്തു.