26
അപ്പോള്‍ ദാവീദ് തന്റെ അടുക്കല്‍ നിലക്കുന്നവരോടുഈ ഫെലിസ്ത്യനെകൊന്നു യിസ്രായേലില്‍നിന്നു നിന്ദയെ നീക്കിക്കളയുന്നവന്നു എന്തു കൊടുക്കും? ജീവനുള്ള ദൈവത്തിന്റെ സേനകളെ നിന്ദിപ്പാന്‍ ഈ അഗ്രചര്‍മ്മിയായ ഫെലിസ്ത്യന്‍ ആര്‍ എന്നു പറഞ്ഞു.
27
അതിന്നു ജനംഅവനെ കൊല്ലുവന്നു ഇന്നിന്നതൊക്കെയും കൊടുക്കും എന്നു അവനോടു ഉത്തരം പറഞ്ഞു.
28
അവരോടു അവന്‍ സംസാരിക്കുന്നതു അവന്റെ മൂത്ത ജ്യേഷ്ഠന്‍ എലീയാബ് കേട്ടു ദാവീദിനോടു കോപിച്ചുനീ ഇവിടെ എന്തിന്നു വന്നു? മരുഭൂമിയില്‍ ആ കുറെ ആടുള്ളതു നീ ആരുടെ പക്കല്‍ വിട്ടേച്ചുപോന്നു? നിന്റെ അഹങ്കാരവും നിഗളഭാവവും എനിക്കറിയാം; പട കാണ്മാനല്ലേ നീ വന്നതു എന്നു പറഞ്ഞു.
29
അതിന്നു ദാവീദ്ഞാന്‍ ഇപ്പോള്‍ എന്തു ചെയ്തു? ഒരു വാക്കല്ലേ പറഞ്ഞുള്ളു എന്നു പറഞ്ഞു.
30
അവന്‍ അവനെ വിട്ടുമാറി മറ്റൊരുത്തനോടു അങ്ങനെ തന്നേ ചോദിച്ചു; ജനം മുമ്പിലത്തേപ്പോലെ തന്നേ ഉത്തരം പറഞ്ഞു.
31
ദാവീദ് പറഞ്ഞ വാക്കുകള്‍ പരസ്യമായപ്പോള്‍ ശൌലിന്നും അറിവു കിട്ടി; അവന്‍ അവനെ വിളിച്ചുവരുത്തി.
32
ദാവീദ് ശൌലിനോടുഇവന്റെ നിമിത്തം ആരും അധൈര്യപ്പെടേണ്ടാ; അടിയന്‍ ചെന്നു ഈ ഫെലിസ്ത്യനോടു അങ്കം പൊരുതും എന്നു പറഞ്ഞു.
33
ശൌല്‍ ദാവീദിനോടുഈ ഫെലിസ്ത്യനോടു ചെന്നു അങ്കം പൊരുതുവാന്‍ നിനക്കു പ്രാപ്തിയില്ല; നീ ബാലന്‍ അത്രേ; അവനോ, ബാല്യംമുതല്‍ യോദ്ധാവാകുന്നു എന്നു പറഞ്ഞു.
34
ദാവീദ് ശൌലിനോടു പറഞ്ഞതുഅടിയന്‍ അപ്പന്റെ ആടുകളെ മേയിച്ചുകൊണ്ടിരിക്കുമ്പോള്‍ ഒരിക്കല്‍ ഒരു സിംഹവും ഒരിക്കല്‍ ഒരു കരടിയും വന്നു കൂട്ടത്തില്‍ നിന്നു ആട്ടിന്‍ കുട്ടിയെ പിടിച്ചു.
35
ഞാന്‍ പിന്തുടര്‍ന്നു അതിനെ അടിച്ചു അതിന്റെ വായില്‍നിന്നു ആട്ടിന്‍ കുട്ടിയെ വിടുവിച്ചു, അതു എന്റെ നേരെ വന്നപ്പോള്‍ ഞാന്‍ അതിനെ താടിക്കു പിടിച്ചു അടിച്ചു കൊന്നു.
36
ഇങ്ങനെ അടിയന്‍ സിംഹത്തെയും കരടിയെയും കൊന്നു; ഈ അഗ്രചര്‍മ്മിയായ ഫെലിസ്ത്യന്‍ ജീവനുള്ള ദൈവത്തിന്റെ സൈന്യത്തെ നിന്ദിച്ചിരിക്കകൊണ്ടു അവനും അവയില്‍ ഒന്നിനെപ്പോലെ ആകും.
37
ദാവീദ് പിന്നെയുംസിംഹത്തിന്റെ കയ്യില്‍നിന്നും കരടിയുടെ കയ്യില്‍നിന്നും എന്നെ രക്ഷിച്ച യഹോവ ഈ ഫെലിസ്ത്യന്റെ കയ്യില്‍നിന്നും എന്നെ രക്ഷിക്കും എന്നു പറഞ്ഞു. ശൌല്‍ ദാവീദിനോടുചെല്ലുക; യഹോവ നിന്നോടുകൂടെ ഇരിക്കും എന്നു പറഞ്ഞു.
38
ശൌല്‍ തന്റെ പടയങ്കി ദാവീദിനെ ധരിപ്പിച്ചു അവന്റെ തലയില്‍ താമ്രശിരസ്ത്രംവെച്ചു; തന്റെ കവചവും അവനെ ഇടുവിച്ചു.
39
പടയങ്കിമേല്‍ അവന്റെ വാളും കെട്ടി ദാവീദ് നടപ്പാന്‍ നോക്കി; എന്നാല്‍ അവന്നു ശീലമില്ലായിരുന്നു; ദാവീദ് ശൌലിനോടുഞാന്‍ ശീലിച്ചിട്ടില്ലായ്കയാല്‍ ഇവ ധരിച്ചുംകൊണ്ടു നടപ്പാന്‍ എനിക്കു കഴികയില്ല എന്നു പറഞ്ഞു, അവയെ ഊരിവെച്ചു.
40
പിന്നെ അവന്‍ തന്റെ വടി എടുത്തു, തോട്ടില്‍നിന്നു മിനുസമുള്ള അഞ്ചു കല്ലും തിരഞ്ഞെടുത്തു ഇടയസ്സഞ്ചിയായ പൊക്കണത്തില്‍ ഇട്ടു, കയ്യില്‍ കവിണയുമായി ഫെലിസ്ത്യനോടു അടുത്തു.
41
ഫെലിസ്ത്യനും ദാവീദിനോടു അടുത്തു; പരിചക്കാരനും അവന്റെ മുമ്പെ നടന്നു.
42
ഫെലിസ്ത്യന്‍ നോക്കി ദാവീദിനെ കണ്ടപ്പോള്‍ അവനെ നിന്ദിച്ചു; അവന്‍ തീരെ ബാലനും പവിഴനിറമുള്ളവനും കോമളരൂപനും ആയിരുന്നു.
43
ഫെലിസ്ത്യന്‍ ദാവീദിനോടുനീ വടികളുമായി എന്റെ നേരെ വരുവാന്‍ ഞാന്‍ നായോ എന്നു ചോദിച്ചു, തന്റെ ദേവന്മാരുടെ നാമം ചൊല്ലി ദാവീദിനെ ശപിച്ചു.
44
ഫെലിസ്ത്യന്‍ പിന്നെയും ദാവീദിനോടുഇങ്ങോട്ടു വാ; ഞാന്‍ നിന്റെ മാംസം ആകാശത്തിലെ പക്ഷികള്‍ക്കും കാട്ടിലെ മൃഗങ്ങള്‍ക്കും ഇരയാക്കുന്നുണ്ടു എന്നു പറഞ്ഞു.
45
ദാവീദ് ഫെലിസ്ത്യനോടു പറഞ്ഞതുനീ വാളും കുന്തവും വേലുമായി എന്റെ നേരെ വരുന്നു; ഞാനോ നീ നിന്ദിച്ചിട്ടുള്ള യിസ്രായേല്‍നിരകളുടെ ദൈവമായ സൈന്യങ്ങളുടെ യഹോവയുടെ നാമത്തില്‍ നിന്റെ നേരെ വരുന്നു.
46
യഹോവ ഇന്നു നിന്നെ എന്റെ കയ്യില്‍ ഏല്പിക്കും; ഞാന്‍ നിന്നെ കൊന്നു നിന്റെ തല ഛേദിച്ചുകളയും; അത്രയുമല്ല ഞാന്‍ ഇന്നു ഫെലിസ്ത്യ സൈന്യങ്ങളുടെ ശവങ്ങളെ ആകാശത്തിലെ പക്ഷികള്‍ക്കും ഭൂമിയിലെ മൃഗങ്ങള്‍ക്കും ഇരയാക്കും; യിസ്രായേലില്‍ ഒരു ദൈവം ഉണ്ടെന്നു സര്‍വ്വഭൂമിയും അറിയും.
47
യഹോവ വാള്‍കൊണ്ടും കുന്തംകൊണ്ടുമല്ല രക്ഷിക്കുന്നതു എന്നു ഈ സംഘമെല്ലാം അറിവാന്‍ ഇടവരും; യുദ്ധം യഹോവേക്കുള്ളതു; അവന്‍ നിങ്ങളെ ഞങ്ങളുടെ കയ്യില്‍ ഏല്പിച്ചുതരും.
48
പിന്നെ ഫെലിസ്ത്യന്‍ ദാവീദിനോടു എതിര്‍പ്പാന്‍ നേരിട്ടടുത്തപ്പോള്‍ ദാവീദ് ബദ്ധപ്പെട്ടു ഫെലിസ്ത്യനോടു എതിര്‍പ്പാന്‍ അണിക്കു നേരെ ഔടി.
49
ദാവീദ് സഞ്ചിയില്‍ കയ്യിട്ടു ഒരു കല്ലു എടുത്തു കവിണയില്‍വെച്ചു വീശി ഫെലിസ്ത്യന്റെ നെറ്റിക്കു എറിഞ്ഞു. കല്ലു അവന്റെ നെറ്റിയില്‍ കൊണ്ടു പതിഞ്ഞു;
50
അവന്‍ കവിണ്ണുവീണു. ഇങ്ങനെ ദാവീദ് ഒരു കവിണയും ഒരു കല്ലുംകൊണ്ടു ഫെലിസ്ത്യനെ ജയിച്ചു, ഫെലിസ്ത്യനെ കൊന്നു മുടിച്ചു; എന്നാല്‍ ദാവീദിന്റെ കയ്യില്‍ വാള്‍ ഇല്ലായിരുന്നു.
51
ആകയാല്‍ ദാവീദ് ഔടിച്ചെന്നു ഫെലിസ്ത്യന്റെ പുറത്തു കയറിനിന്നു അവന്റെ വാള്‍ ഉറയില്‍നിന്നു ഊരിയെടുത്തു അവനെ കൊന്നു, അവന്റെ തല വെട്ടിക്കളഞ്ഞു. തങ്ങളുടെ മല്ലന്‍ മരിച്ചുപോയി എന്നു ഫെലിസ്ത്യര്‍ കണ്ടിട്ടു ഔടിപ്പോയി.
52
യിസ്രായേല്യരും യെഹൂദ്യരും പുറപ്പെട്ടു ആര്‍ത്തുംകൊണ്ടു ഗത്തും എക്രോന്‍ വാതിലുകളുംവരെ ഫെലിസ്ത്യരെ പിന്തുടര്‍ന്നു; ഫെലിസ്ത്യഹതന്മാര്‍ ശയരയീമിന്നുള്ള വഴിയില്‍ ഗത്തും എക്രോനുംവരെ വീണുകിടന്നു.
53
ഇങ്ങനെ യിസ്രായേല്‍മക്കള്‍ ഫെലിസ്ത്യരെ ഔടിക്കയും മടങ്ങിവന്നു അവരുടെ പാളയം കൊള്ളയിടുകയും ചെയ്തു.
54
എന്നാല്‍ ദാവീദ് ഫെലിസ്ത്യന്റെ തല എടുത്തു അതിനെ യെരൂശലേമിലേക്കു കൊണ്ടുവന്നു; അവന്റെ ആയുധവര്‍ഗ്ഗമോ തന്റെ കൂടാരത്തില്‍ സൂക്ഷിച്ചുവെച്ചു.
55
ദാവീദ് ഫെലിസ്ത്യന്റെ നേരെ ചെല്ലുന്നതു ശൌല്‍ കണ്ടപ്പോള്‍ സേനാധിപതിയായ അബ്നേരിനോടുഅബ്നേരേ, ഈ ബാല്യക്കാരന്‍ ആരുടെ മകന്‍ എന്നു ചോദിച്ചതിന്നു അബ്നേര്‍രാജാവേ, തിരുമേനിയാണ ഞാന്‍ അറിയുന്നില്ല എന്നു പറഞ്ഞു.
56
ഈ ബാല്യക്കാരന്‍ ആരുടെ മകന്‍ എന്നു നീ അന്വേഷിക്കേണം എന്നു രാജാവു കല്പിച്ചു.
57
ദാവീദ് ഫെലിസ്ത്യനെ സംഹരിച്ചു മടങ്ങിവരുമ്പോള്‍ അബ്നേര്‍ അവനെ കൂട്ടി ശൌലിന്റെ മുമ്പാകെ കൊണ്ടുചെന്നു; ഫെലിസ്ത്യന്റെ തലയും അവന്റെ കയ്യില്‍ ഉണ്ടായിരുന്നു.
58
ശൌല്‍ അവനോടുബാല്യക്കാരാ, നീ ആരുടെ മകന്‍ എന്നു ചോദിച്ചു; ഞാന്‍ ബേത്ത്ളേഹെമ്യനായ നിന്റെ ദാസന്‍ യിശ്ശായിയുടെ മകന്‍ എന്നു ദാവീദ് പറഞ്ഞു.