ദിവ്യ സ്നേഹവും ജ്ഞാനവും # 91

By ემანუელ შვედენბორგი

შეისწავლეთ ეს პასაჟი.

  
/ 432  
  

91. രണ്ടു ലോകങ്ങളിലേയും താപവും പ്രകാശവും ഇത്രകണ്ട് വ്യത്യസ്തത പുലര്‍ത്തുന്നുവെങ്കില്‍ ഭൗമികലോകത്ത് അധിവസിക്കുന്നവര്‍ക്ക് ആത്മീയലോകത്ത് അധിവസിക്കുന്നവരെ കണ്ടു മനസ്സിലാക്കുക അസാദ്ധ്യം തന്നെയെന്ന് വളരെ വ്യക്തമാണ്. ഭൗമിക പ്രകാശം കാണുന്ന മനുഷ്യരുടെ നേത്രങ്ങള്‍ക്ക് അവരുടെ ലോകത്തുള്ള വസ്തുക്കള്‍ മാത്രം ബാധകമാകുമ്പോള്‍ ദൂതന്മാരുടെ നേത്രങ്ങള്‍ക്ക് ബാധകമാകുന്നത് അവരുടേതായ ലോകത്തെ വസ്തുക്കള്‍ മാത്രമാകും. അതായത് രണ്ട് സാഹചര്യങ്ങളിലും അവരവരുടേതായ പ്രകാശരശ്മികള്‍ സ്വീകരിക്കുക എന്നത് സാദ്ധ്യമാകുന്നു.

ഇതൊക്കെ മനസ്സിലാക്കിത്തരുന്ന ഒരു കാര്യം തങ്ങളുടെ നഗ്നനേത്രങ്ങള്‍ക്ക് ദൂത്ന്മാരൊ ആത്മാക്കളൊ ഗോചരമാകുന്നില്ല എന്ന കാരണത്താല്‍ മാലാഖകളുടം ആത്മാക്കളും സജീവരായി ഉണ്ട് എന്ന യാഥാര്‍ത്ഥ്യത്തെ വിശ്വസിക്കാന്‍ കൂട്ടാക്കാത്തവര്‍ എത്രയൊ അജ്ഞരാണെന്ന വസ്തുതയാണ്.

  
/ 432