സ്വർഗ്ഗത്തിന്റെ രഹസ്യങ്ങള്‍ #946

작가: 엠마누엘 스베덴보리

해당 구절 연구하기

  
/ 10837  

946. അടുത്ത ലോകത്തില്‍ ഇപ്രകാരം ഒക്കെ സംഭവിക്കും എന്ന് ആരും തന്നെ വിശ്വസിക്കുകയില്ലെന്ന് ഞാന്‍ ചില ആത്മാക്കളോട് സംസാരിക്കുകയുണ്ടായി. മരണാനന്തരം ഒരു ജീവിതം ഉണ്ടെന്ന് മനുഷ്യര്‍ക്ക് യാതൊരു ധാരണയുമില്ല. എന്തെങ്കിലും ധാരണ ഉണ്ടെന്ന് പറഞ്ഞാല്‍ത്തന്നെ അത് അവ്യക്തവും, വികലവുമായ ഒരു പൊതുവായ ചിന്താഗതി മാത്രമാണ്. അവര്‍ക്ക് യാതൊരു ആത്മാവിനെയും സ്വന്തം കണ്ണാല്‍ കാണാന്‍ കഴിയുന്നില്ലെന്നുള്ള ഒരു തടസ്സവാദവും അവര്‍ക്കുണ്ട്. അതുമാത്രമല്ല, പണ്ഡിതډാര്‍ പോലും ആത്മാവും പ്രാണനും സ്ഥിതി ചെയ്യുന്നുണ്ട് എന്ന് സ്ഥിരീകരിച്ചിട്ടും, അവര്‍ പിന്നെയും അതേക്കുറിച്ച് തെളിവുകള്‍ നല്‍കുന്ന സാങ്കേതിക കാര്യങ്ങള്‍ കണ്ടുപിടിക്കുന്നതിനായി സാങ്കേതികപദങ്ങള്‍ ഉപയോഗിച്ചുകൊണ്ടിരിക്കുകയാണ്. അവയാകട്ടെ അവരുടെ പരിജ്ഞാനത്തെ, ഈ വിഷയത്തെക്കുറിച്ചുള്ള വിജ്ഞാനത്തെ മങ്ങുന്നതിന് അല്ല, അണഞ്ഞു പോകുന്നതിന് ഇടയാക്കിത്തീര്‍ക്കുകയാണ് ചെയ്യുന്നത്. ആ കാരണത്താല്‍, മാത്രമല്ല, അവര്‍ അവരുടെ സ്വന്തകാര്യങ്ങളിലേക്കും, ഭൗതീക നേട്ടങ്ങളിലേക്കും ശ്രദ്ധവയ്ക്കുകയാല്‍ അവര്‍ പൊതുനډയെക്കുറിച്ചും സ്വര്‍ഗ്ഗത്തെക്കുറിച്ചും ചിന്തിക്കുന്നതേയില്ല. ഈ കാരണത്താല്‍ പണ്ഡിതډാര്‍ക്കുപോലും ബുദ്ധിശക്തിയുള്ള മനുഷ്യര്‍ക്ക് ഉണ്ടായിരിക്കുന്നതിനേക്കാള്‍ കുറവ് വിശ്വാസം മാത്രമേ ഈകാര്യങ്ങളിലും ഉണ്ടാകുന്നുള്ളു.

  
/ 10837