ദിവ്യ സ്നേഹവും ജ്ഞാനവും #10

작가: 엠마누엘 스베덴보리

해당 구절 연구하기

  
/ 432  
  

10. ഭൗതിക ലോകത്ത് എന്നപോലെ ആത്മീയ ലോകത്തും സ്ഥലകാല ദൂരപരിധികള്‍ ഉണ്ട് എന്ന തോന്നല്‍ നിലനില്‍ക്കുന്നുണ്ടെങ്കില്‍ അത് സ്നേഹവും ജ്ഞാനവും അല്ലെങ്കില്‍ നന്‍മയും സത്യവും എന്ന നിലയിലുള്ള ആത്മീയ അനുഭവങ്ങള്‍ കൊണ്ടുമാത്രമാണു. ഇവിടെ മനസ്സിലാക്കേണ്ട മറ്റൊരു കാര്യം കര്‍ത്താവിന്‍റെ സാന്നിദ്ധ്യം ദൂതന്മാരോടു ചേര്‍ന്ന് സ്വര്‍ഗ്ഗം ആകമാനം ഉണ്ടെങ്കിലും താന്‍ അവരെക്കാള്‍ ഉയര്‍ന്ന ഒരു തലത്തില്‍, ഒരു സൂര്യന്‍ എന്നപോലെ പ്രത്യക്ഷീഭവിക്കുകയത്രെ. സ്നേഹവും ജ്ഞാനവും ഒരുവനിലേക്ക് സംക്രമിക്കപ്പെടുന്നതോടെ കര്‍ത്താവുമായുള്ള അടുപ്പം സംജാതമാകുന്നു; സ്വര്‍ഗ്ഗത്തിലെ ദൂതന്മാര്‍ സ്നേഹവും ജ്ഞാനവും ഏറെ ആര്‍ജ്ജിച്ചവരാകയാല്‍ അത് അത്രയും അനുഭവിച്ചിട്ടില്ലാത്തവരെയപേക്ഷിച്ച് കര്‍ത്താവുമായി വളരെ സമീവസ്ഥരായി കാണപ്പെടുന്നു. ഇതില്‍നിന്നും മനസ്സിലാക്കുന്ന മറ്റൊരു കാര്യം മൂന്ന് സ്വര്‍ഗ്ഗങ്ങള്‍ ഉണ്ട്. എന്നും അവ ഒന്ന് മറ്റൊന്നില്‍ നിന്ന് വ്യതിരക്തമാണ് എന്നുമത്രെ; തന്നെയുമല്ല, അവിടത്തെ സമൂഹങ്ങളും അങ്ങനെതന്നെ ആയിരിക്കും. അതേസമയം അവയ്ക്കു താഴെയുള്ള നരകങ്ങള്‍ സ്നേഹത്തിന്‍റെയും ജ്ഞാനത്തിന്‍റെയും സ്വീകര്‍ത്താക്കള്‍ ആയിരുന്നില്ല എന്നതിനാല്‍ ഏറെ അകലെയുമത്രെ.

ഭൗമിക ജീവിത നാളുകളില്‍തന്നെ ദൈവിക നിറവിന്‍റെ അനുഭവത്തിലായിരിക്കുന്ന മനുഷ്യരെ സംബന്ധിച്ചിടത്തോളവും ഇത് ഒരു യാഥാര്‍ത്ഥ്യമാണ്. കര്‍ത്താവിന് സ്ഥലകാല പരിധിയില്ല എന്നതുതന്നെ ഇവയ്ക്ക് കാരണം.

  
/ 432