ദിവ്യ സ്നേഹവും ജ്ഞാനവും #12

작가: 엠마누엘 스베덴보리

해당 구절 연구하기

  
/ 432  
  

12. ക്രൈസ്തവ സമൂഹത്തിലെ സാധാരണക്കാരുടെ മനസ്സില്‍ ദൈവം ഒരു മനുഷ്യന്‍ തന്നെയാണ്; ത്രിത്വത്തെ സംബന്ധിച്ച അത്താനാസിയോസിന്‍റെ ഉപദേശത്തില്‍ ദൈവം ഒരു 'ആളത്വം' എന്ന നിലയ്ക്ക് വിശേഷിപ്പിക്കപ്പെട്ടിരിക്കുന്നു. എന്നാല്‍ സാധാരണക്കാരേക്കാള്‍ കൂടുതലായി അറിവ് ആര്‍ജ്ജിച്ചിട്ടുള്ളവര്‍ ദൈവത്തെ മനസ്സിലാക്കുന്നത് അദൃശ്യനായിട്ടത്രെ. ഇതിനുദാഹരണം മനുഷ്യന്‍ എന്ന നിലയ്ക്ക് സ്വര്‍ഗ്ഗവും ഭൂമിയും സൃഷ്ടിക്കപ്പെടുകയും പ്രപഞ്ചത്തില്‍ നിറഞ്ഞുനില്‍ക്കുകയും ചെയ്യുന്ന ദൈവം മനുഷ്യനാണെന്ന ആശയം അവര്‍ക്ക് ഉള്‍ക്കൊള്ളുവാന്‍ സാധിക്കുന്നില്ല. ദിവ്യത്വം സ്ഥലകാല പരിധിയില്‍ ബന്ധിതമല്ല എന്ന സത്യം നിരാകരിക്കുന്ന പക്ഷം ദൈവസംബന്ധിയായ ഇത്തരം കാരങ്ങളും അതേപോലെ മറ്റുപലതും അവര്‍ക്ക് ഗ്രഹിക്കുക അസാദ്ധ്യംതന്നെ. എന്നാല്‍ കര്‍ത്താവില്‍ മാത്രം ശ്രദ്ധപതിപ്പിക്കുന്നവര്‍ക്ക് മനുഷ്യ ദൈവത്വവും അങ്ങനെ ദൈവം ഒരു മനുഷ്യന്‍ എന്ന ആശയവും മനസ്സിലാക്കുവാന്‍ സാധിക്കുന്നു.

  
/ 432