ദിവ്യ സ്നേഹവും ജ്ഞാനവും #89

작가: 엠마누엘 스베덴보리

해당 구절 연구하기

  
/ 432  
  

89. ഭൗമിക ലോകത്ത മനുഷ്യര്‍ അധിവസിക്കുമ്പോഴെന്നപോലെ ദൂതന്മാരും ആത്മാക്കളും അധിവസിക്കുന്ന ആത്മീയലോകത്തും താപം ഉണ്ട്, പ്രകാശം ഉണ്ട്. ഭൗമിക ലോകത്ത് എങ്ങനെയോ, അതിനു സമാനമായിത്തന്നെ ആത്മീയലോകത്തും താപം ഒരു അനുഭവമാണെങ്കില്‍ പ്രകാശം ഒരു കാഴ്ചയമാണ്. എങ്കില്‍ പോലും നേരത്തെ വിശദീകരിച്ചിരിക്കുന്നതുപോലെ ആത്മീയ ലോകത്തെ പ്രകാശവും താപവും ഭൗമികലോകത്തിന്‍റെതില്‍ നിന്ന് സമാനപ്രകൃതങ്ങളായി യാതൊന്നും ഇല്ലാത്തവണ്ണം ഏറ്റവും വ്യത്യസ്തത പുലര്‍ത്തുന്നവയാണ്. ഒരു ചേതന വസ്തുവില്‍ നിന്ന് അചേതനമായത് എങ്ങനെ വ്യത്യസ്തമാണോ, അതേപോലെയുള്ള വ്യത്യസ്തതയാണ് ഇവ തമ്മില്‍ കാണപ്പെടുന്നത്. ആത്മീയ ലോകത്തുള്ള താപം അതില്‍തന്നെ ചേതനമാണ്, പ്രകാശവും അങ്ങനെതന്നെ. അതേസമയം ഭൗമിക ലോകത്തുള്ള താപം, പ്രകാശം ഇവ അചേതനമാണ്. ഇതിനു കാരണം സംശുദ്ധമായ സ്നേഹം എന്ന സൂര്യനില്‍ നിന്നാണ് ആത്മീയലോകത്ത് താപവും പ്രകാശവും പ്രസരിക്കുന്നത്. എന്നാല്‍ ഭൗമിക ലോകത്ത് സൂര്യന്‍ തീഷ്ണമായ അഗ്നിയത്രെ, അതില്‍ നിന്നാണ് താപവും പ്രകാശവും അവിടെ പ്രസാരണം ചെയ്യപ്പെടുന്നത്. സ്നേഹം സചേതനമാണ്, ദിവ്യസ്നേഹം ജീവന്‍ തന്നെയാണ്, അഗനിയാകട്ടെ, അചേതനമാണ്, സൂര്യനിലെ അഗ്നി അതില്‍തന്നെ മരണവു അചേതനമാണ്, സൂര്യനിലെ അഗ്നി അതില്‍തന്നെ മരണവും അതില്‍ ജീവന്‍റെ പൊടിപ്പുപോലും ഇല്ല എന്നുതന്നെ പറയാം.

  
/ 432