단계 205

공부

     

സദൃശ്യവാക്യങ്ങൾ 2:10-22

10 ജ്ഞാനം നിന്റെ ഹൃദയത്തില്‍ പ്രവേശിക്കും; പരിജ്ഞാനം നിന്റെ മനസ്സിന്നു ഇമ്പമായിരിക്കും.

11 വകതിരിവു നിന്നെ കാക്കും; വിവേകം നിന്നെ സൂക്ഷിക്കും.

12 അതു നിന്നെ ദുഷ്ടന്റെ വഴിയില്‍നിന്നും വികടം പറയുന്നവരുടെ കൂട്ടത്തില്‍നിന്നും വിടുവിക്കും.

13 അവര്‍ ഇരുട്ടുള്ള വഴികളില്‍ നടക്കേണ്ടതിന്നു നേരെയുള്ള പാത വിട്ടുകളകയും

14 ദോഷപ്രവൃത്തിയില്‍ സന്തോഷിക്കയും ദുഷ്ടന്റെ വികടങ്ങളില്‍ ആനന്ദിക്കയും ചെയ്യുന്നു.

15 അവര്‍ വളഞ്ഞവഴിക്കു പോകുന്നവരും ചൊവ്വല്ലാത്ത പാതയില്‍ നടക്കുന്നവരും ആകുന്നു.

16 അതു നിന്നെ പരസ്ത്രീയുടെ കയ്യില്‍നിന്നും ചക്കരവാക്കു പറയുന്ന അന്യസ്ത്രീയുടെ വശത്തുനിന്നും വിടുവിക്കും.

17 അവള്‍ തന്റെ യൌവനകാന്തനെ ഉപേക്ഷിച്ചു തന്റെ ദൈവത്തിന്റെ നിയമം മറന്നുകളഞ്ഞിരിക്കുന്നു.

18 അവളുടെ വീടു മരണത്തിലേക്കും അവളുടെ പാതകള്‍ പ്രേതന്മാരുടെ അടുക്കലേക്കും ചാഞ്ഞിരിക്കുന്നു.

19 അവളുടെ അടുക്കല്‍ ചെല്ലുന്ന ഒരുത്തനും മടങ്ങിവരുന്നില്ല; ജീവന്റെ പാതകളെ പ്രാപിക്കുന്നതുമില്ല.

20 അതുകൊണ്ടു നീ സജ്ജനത്തിന്റെ വഴിയില്‍ നടന്നു നീതിമാന്മാരുടെ പാതകളെ പ്രമാണിച്ചുകൊള്‍ക.

21 നേരുള്ളവര്‍ ദേശത്തു വസിക്കും; നിഷ്കളങ്കന്മാര്‍ അതില്‍ ശേഷിച്ചിരിക്കും.

22 എന്നാല്‍ ദുഷ്ടന്മാര്‍ ദേശത്തുനിന്നു ഛേദിക്കപ്പെടും; ദ്രോഹികള്‍ അതില്‍നിന്നു നിര്‍മ്മൂലമാകും.

സദൃശ്യവാക്യങ്ങൾ 3

1 മകനേ, എന്റെ ഉപദേശം മറക്കരുതു; നിന്റെ ഹൃദയം എന്റെ കല്പനകളെ കാത്തുകൊള്ളട്ടെ.

2 അവ ദീര്‍ഘായുസ്സും ജീവകാലവും സമാധാനവും നിനക്കു വര്‍ദ്ധിപ്പിച്ചുതരും.

3 ദയയും വിശ്വസ്തതയും നിന്നെ വിട്ടുപോകരുതു; അവയെ നിന്റെ കഴുത്തില്‍ കെട്ടിക്കൊള്‍ക; നിന്റെ ഹൃദയത്തിന്റെ പലകയില്‍ എഴുതിക്കൊള്‍ക.

4 അങ്ങനെ നീ ദൈവത്തിന്നും മനുഷ്യര്‍ക്കും ബോദ്ധ്യമായ ലാവണ്യവും സല്‍ബുദ്ധിയും പ്രാപിക്കും.

5 പൂര്‍ണ്ണഹൃദയത്തോടെ യഹോവയില്‍ ആശ്രയിക്ക; സ്വന്ത വിവേകത്തില്‍ ഊന്നരുതു.

6 നിന്റെ എല്ലാവഴികളിലും അവനെ നിനെച്ചുകൊള്‍ക; അവന്‍ നിന്റെ പാതകളെ നേരെയാക്കും;

7 നിനക്കു തന്നേ നീ ജ്ഞാനിയായ്തോന്നരുതു; യഹോവയെ ഭയപ്പെട്ടു ദോഷം വിട്ടുമാറുക.

8 അതു നിന്റെ നാഭിക്കു ആരോഗ്യവും അസ്ഥികള്‍ക്കു തണുപ്പും ആയിരിക്കും.

9 യഹോവയെ നിന്റെ ധനംകൊണ്ടും എല്ലാവിളവിന്റെയും ആദ്യഫലംകൊണ്ടും ബഹുമാനിക്ക.

10 അങ്ങനെ നിന്റെ കളപ്പുരകള്‍ സമൃദ്ധിയായി നിറയും; നിന്റെ ചക്കുകളില്‍ വീഞ്ഞു കവിഞ്ഞൊഴുകും.

11 മകനേ, യഹോവയുടെ ശിക്ഷയെ നിരസിക്കരുതു; അവന്റെ ശാസനയിങ്കല്‍ മുഷികയും അരുതു.

12 അപ്പന്‍ ഇഷ്ടപുത്രനോടു ചെയ്യുന്നതുപോലെ യഹോവ താന്‍ സ്നേഹിക്കുന്നവനെ ശിക്ഷിക്കുന്നു.

13 ജ്ഞാനം പ്രാപിക്കുന്ന മനുഷ്യനും വിവേകം ലഭിക്കുന്ന നരനും ഭാഗ്യവാന്‍ .

14 അതിന്റെ സമ്പാദനം വെള്ളിയുടെ സമ്പാദനത്തിലും അതിന്റെ ലാഭം തങ്കത്തിലും നല്ലതു.

15 അതു മുത്തുകളിലും വിലയേറിയതു; നിന്റെ മനോഹരവസ്തുക്കള്‍ ഒന്നും അതിന്നു തുല്യമാകയില്ല.

16 അതിന്റെ വലങ്കയ്യില്‍ ദീര്‍ഘായുസ്സും ഇടങ്കയ്യില്‍ ധനവും മാനവും ഇരിക്കുന്നു.

17 അതിന്റെ വഴികള്‍ ഇമ്പമുള്ള വഴികളും അതിന്റെ പാതകളെല്ലാം സമാധാനവും ആകുന്നു.

18 അതിനെ പിടിച്ചുകൊള്ളുന്നവര്‍ക്കും അതു ജീവ വൃക്ഷം; അതിനെ കരസ്ഥമാക്കുന്നവര്‍ ഭാഗ്യവാന്മാര്‍.

19 ജ്ഞാനത്താല്‍ യഹോവ ഭൂമിയെ സ്ഥാപിച്ചു; വിവേകത്താല്‍ അവന്‍ ആകാശത്തെ ഉറപ്പിച്ചു.

20 അവന്റെ പരിജ്ഞാനത്താല്‍ ആഴങ്ങള്‍ പിളര്‍ന്നു; മേഘങ്ങള്‍ മഞ്ഞു പൊഴിക്കുന്നു.

21 മകനേ, ജ്ഞാനവും വകതിരിവും കാത്തുകൊള്‍ക; അവ നിന്റെ ദൃഷ്ടിയില്‍നിന്നു മാറിപ്പോകരുതു.

22 അവ നിനക്കു ജീവനും നിന്റെ കഴുത്തിന്നു അലങ്കാരവും ആയിരിക്കും.

23 അങ്ങനെ നീ നിര്‍ഭയമായി വഴിയില്‍ നടക്കും; നിന്റെ കാല്‍ ഇടറുകയുമില്ല.

24 നീ കിടപ്പാന്‍ പോകുമ്പോള്‍ നിനക്കു പേടി ഉണ്ടാകയില്ല; കിടക്കുമ്പോള്‍ നിന്റെ ഉറക്കം സുഖകരമായിരിക്കും.

25 പെട്ടെന്നുള്ള പേടി ഹേതുവായും ദുഷ്ടന്മാര്‍ക്കും വരുന്ന നാശംനിമിത്തവും നീ ഭയപ്പെടുകയില്ല.

26 യഹോവ നിന്റെ ആശ്രയമായിരിക്കും; അവന്‍ നിന്റെ കാല്‍ കുടുങ്ങാതവണ്ണം കാക്കും.

27 നന്മ ചെയ്‍വാന്‍ നിനക്കു പ്രാപ്തിയുള്ളപ്പോള്‍ അതിന്നു യോഗ്യന്മാരായിരിക്കുന്നവര്‍ക്കും ചെയ്യാതിരിക്കരുതു.

28 നിന്റെ കയ്യില്‍ ഉള്ളപ്പോള്‍ കൂട്ടുകാരനോടുപോയിവരിക, നാളെത്തരാം എന്നു പറയരുതു.

29 കൂട്ടുകാരന്‍ സമീപേ നിര്‍ഭയം വസിക്കുമ്പോള്‍, അവന്റെ നേരെ ദോഷം നിരൂപിക്കരുതു.

30 നിനക്കു ഒരു ദോഷവും ചെയ്യാത്ത മനുഷ്യനോടു നീ വെറുതെ ശണ്ഠയിടരുതു.

31 സാഹസക്കാരനോടു നീ അസൂയപ്പെടരുതു; അവന്റെ വഴികള്‍ ഒന്നും തിരഞ്ഞെടുക്കയുമരുതു.

32 വക്രതയുള്ളവന്‍ യഹോവേക്കു വെറുപ്പാകുന്നു; നീതിമാന്മാര്‍ക്കോ അവന്റെ സഖ്യത ഉണ്ടു.

33 യഹോവയുടെ ശാപം ദുഷ്ടന്റെ വീട്ടില്‍ ഉണ്ടു; നീതിമാന്മാരുടെ വാസസ്ഥലത്തെയോ അവന്‍ അനുഗ്രഹിക്കുന്നു.

34 പരിഹാസികളെ അവന്‍ പരിഹസിക്കുന്നു; എളിയവക്കോ അവന്‍ കൃപ നലകുന്നു.

35 ജ്ഞാനികള്‍ ബഹുമാനത്തെ അവകാശമാക്കും; ഭോഷന്മാരുടെ ഉയര്‍ച്ചയോ അപമാനം തന്നേ.

സദൃശ്യവാക്യങ്ങൾ 4

1 മക്കളേ, അപ്പന്റെ പ്രബോധനം കേട്ടു വിവേകം പ്രാപിക്കേണ്ടതിന്നു ശ്രദ്ധിപ്പിന്‍ .

2 ഞാന്‍ നിങ്ങള്‍ക്കു സല്‍ബുദ്ധി ഉപദേശിച്ചുതരുന്നു; എന്റെ ഉപദേശം നിങ്ങള്‍ ഉപേക്ഷിക്കരുതു.

3 ഞാന്‍ എന്റെ അപ്പന്നു മകനും എന്റെ അമ്മെക്കു ഔമനയും ഏകപുത്രനും ആയിരുന്നു;

4 അവന്‍ എന്നെ പഠിപ്പിച്ചു, എന്നോടു പറഞ്ഞതുഎന്റെ വചനങ്ങളെ ഹൃദയത്തില്‍ സംഗ്രഹിച്ചുകൊള്‍ക; എന്റെ കല്പനകളെ പ്രമാണിച്ചു ജീവിക്ക.

5 ജ്ഞാനം സമ്പാദിക്കവിവേകം നേടുക; മറക്കരുതു; എന്റെ വചനങ്ങളെ വിട്ടുമാറുകയുമരുതു.

6 അതിനെ ഉപേക്ഷിക്കരുതു; അതു നിന്നെ കാക്കും; അതില്‍ പ്രിയം വെക്കുക; അതു നിന്നെ സൂക്ഷിക്കും;

7 ജ്ഞാനംതന്നേ പ്രധാനം; ജ്ഞാനം സമ്പാദിക്ക; നിന്റെ സകലസമ്പാദ്യത്താലും വിവേകം നേടുക.

8 അതിനെ ഉയര്‍ത്തുക; അതു നിന്നെ ഉയര്‍ത്തും; അതിനെ ആലിംഗനം ചെയ്താല്‍ അതു നിനക്കു മാനം വരുത്തും.

9 അതു നിന്റെ തലയെ അലങ്കാരമാല അണിയിക്കും; അതു നിന്നെ ഒരു മഹത്വകിരീടം ചൂടിക്കും.

10 മകനേ കേട്ടു എന്റെ വചനങ്ങളെ കൈക്കൊള്‍ക; എന്നാല്‍ നിനക്കു ദീര്‍ഘായുസ്സുണ്ടാകും.

11 ജ്ഞാനത്തിന്റെ മാര്‍ഗ്ഗം ഞാന്‍ നിന്നെ ഉപദേശിക്കുന്നുനേരെയുള്ള പാതയില്‍ ഞാന്‍ നിന്നെ നടത്തുന്നു.

12 നടക്കുമ്പോള്‍ നിന്റെ കാലടിക്കു ഇടുക്കം വരികയില്ല; ഔടുമ്പോള്‍ നീ ഇടറുകയുമില്ല.

13 പ്രബോധനം മുറുകെ പിടിക്ക; വിട്ടുകളയരുതു; അതിനെ കാത്തുകൊള്‍ക, അതു നിന്റെ ജീവനല്ലോ.

14 ദുഷ്ടന്മാരുടെ പാതയില്‍ നീ ചെല്ലരുതു; ദുര്‍ജ്ജനത്തിന്റെ വഴിയില്‍ നടക്കയുമരുതു;

15 അതിനോടു അകന്നുനില്‍ക്ക; അതില്‍ നടക്കരുതു; അതു വിട്ടുമാറി കടന്നുപോക.

16 അവര്‍ ദോഷം ചെയ്തിട്ടല്ലാതെ ഉറങ്ങുകയില്ല; വല്ലവരെയും വീഴിച്ചിട്ടല്ലാതെ അവര്‍ക്കും ഉറക്കം വരികയില്ല.

17 ദുഷ്ടതയുടെ ആഹാരംകൊണ്ടു അവര്‍ ഉപജീവിക്കുന്നു; ബലാല്‍ക്കാരത്തിന്റെ വീഞ്ഞു അവന്‍ പാനം ചെയ്യുന്നു.

18 നീതിമാന്മാരുടെ പാതയോ പ്രഭാതത്തിന്റെ വെളിച്ചംപോലെ; അതു നട്ടുച്ചവരെ അധികമധികം ശോഭിച്ചു വരുന്നു.

19 ദുഷ്ടന്മാരുടെവഴി അന്ധകാരംപോലെയാകുന്നു; ഏതിങ്കല്‍ തട്ടി വീഴും എന്നു അവര്‍ അറിയുന്നില്ല.

20 മകനേ, എന്റെ വചനങ്ങള്‍ക്കു ശ്രദ്ധതരിക; എന്റെ മൊഴികള്‍ക്കു നിന്റെ ചെവി ചായിക്ക.

21 അവ നിന്റെ ദൃഷ്ടിയില്‍നിന്നു മാറിപ്പോകരുതു; നിന്റെ ഹൃദയത്തിന്റെ നടുവില്‍ അവയെ സൂക്ഷിച്ചുവെക്കുക.

22 അവയെ കിട്ടുന്നവര്‍ക്കും അവ ജീവനും അവരുടെ സര്‍വ്വദേഹത്തിന്നും സൌഖ്യവും ആകുന്നു.

23 സകലജാഗ്രതയോടുംകൂടെ നിന്റെ ഹൃദയത്തെ കാത്തുകൊള്‍ക; ജീവന്റെ ഉത്ഭവം അതില്‍നിന്നല്ലോ ആകുന്നതു.

24 വായുടെ വക്രത നിങ്കല്‍നിന്നു നീക്കിക്കളക; അധരങ്ങളുടെ വികടം നിങ്കല്‍നിന്നകറ്റുക.

25 നിന്റെ കണ്ണു നേരെ നോക്കട്ടെ; നിന്റെ കണ്ണിമ ചൊവ്വെ മുമ്പോട്ടു മിഴിക്കട്ടെ.

26 നിന്റെ കാലുകളുടെ പാതയെ നിരപ്പാക്കുക; നിന്റെ വഴികളെല്ലാം സ്ഥിരമായിരിക്കട്ടെ.

27 ഇടത്തോട്ടോ വലത്തോട്ടോ തിരിയരുതു; നിന്റെ കാലിനെ ദോഷം വിട്ടകലുമാറാക്കുക.

സദൃശ്യവാക്യങ്ങൾ 5:1-14

1 മകനേ, വകതിരിവിനെ കാത്തുകൊള്ളേണ്ടതിന്നും നിന്റെ അധരങ്ങള്‍ പരിജ്ഞാനത്തെ പാലിക്കേണ്ടതിന്നും

2 ജ്ഞാനത്തെ ശ്രദ്ധിച്ചു എന്റെ ബോധത്തിന്നു ചെവി ചായിക്ക.

3 പരസ്ത്രീയുടെ അധരങ്ങളില്‍നിന്നു തേന്‍ ഇറ്റിറ്റു വീഴുന്നു; അവളുടെ അണ്ണാക്കു എണ്ണയെക്കാള്‍ മൃദുവാകുന്നു.

4 പിന്നത്തേതിലോ അവള്‍ കാഞ്ഞിരംപോലെ കൈപ്പും ഇരുവായ്ത്തലവാള്‍പോലെ മൂര്‍ച്ചയും ഉള്ളവള്‍ തന്നേ.

5 അവളുടെ കാലുകള്‍ മരണത്തിലേക്കു ഇറങ്ങിച്ചെല്ലുന്നു; അവളുടെ കാലടികള്‍ പാതാളത്തിലേക്കു ഔടുന്നു.

6 ജീവന്റെ മാര്‍ഗ്ഗത്തില്‍ അവള്‍ ചെല്ലാതവണ്ണം അവളുടെ പാതകള്‍ അസ്ഥിരമായിരിക്കുന്നു; അവള്‍ അറിയുന്നതുമില്ല.

7 ആകയാല്‍ മക്കളേ, എന്റെ വാക്കു കേള്‍പ്പിന്‍ ; എന്റെ വായിലെ മൊഴികളെ വിട്ടുമാറരുതു.

8 നിന്റെ വഴിയെ അവളോടു അകറ്റുക; അവളുടെ വീട്ടിന്റെ വാതിലോടു അടുക്കരുതു.

9 നിന്റെ യൌവനശക്തി അന്യന്മാര്‍ക്കും നിന്റെ ആണ്ടുകള്‍ ക്രൂരന്നും കൊടുക്കരുതു.

10 കണ്ടവര്‍ നിന്റെ സമ്പത്തു തിന്നുകളയരുതു. നിന്റെ പ്രയത്നഫലം വല്ലവന്റെയും വീട്ടില്‍ ആയ്പോകരുതു.

11 നിന്റെ മാംസവും ദേഹവും ക്ഷയിച്ചിട്ടു നീ ഒടുവില്‍ നെടുവീര്‍പ്പിട്ടുകൊണ്ടു

12 അയ്യോ! ഞാന്‍ പ്രബോധനം വെറുക്കയും എന്റെ ഹൃദയം ശാസനയെ നിരസിക്കയും ചെയ്തുവല്ലോ.

13 എന്റെ ഉപദേഷ്ടാക്കന്മാരുടെ വാക്കു ഞാന്‍ അനുസരിച്ചില്ല; എന്നെ പ്രബോധിപ്പിച്ചവര്‍ക്കും ഞാന്‍ ചെവികൊടുത്തില്ല.

14 സഭയുടെയും സംഘത്തിന്റെയും മദ്ധ്യേ ഞാന്‍ ഏകദേശം സകലദോഷത്തിലും അകപ്പെട്ടുപോയല്ലോ എന്നിങ്ങനെ പറവാന്‍ സംഗതിവരരുതു.