അന്ത്യന്യായവിധി #31

By Emanuel Swedenborg

Studere hoc loco

  
/ 74  
  

31. മനുഷ്യന്‍റെ പ്രാകൃതിക ജീവനെ ഒന്നും തന്നെ ബാധിക്കുന്നില്ല, മറിച്ച് പ്രാകൃതത്തില്‍ ആയിരിക്കുന്ന അവന്‍റെ ആത്മീയ ജീവിതത്തെയാണ്. തന്മിത്തം പ്രാകൃതമായിരി ക്കുന്നത് എന്താണോ അതില്‍ തന്നെ ജീവന്‍ ഇല്ല. അതില്‍ പ്രത്യക്ഷപ്പെടുന്നതായ ജീവന്‍ ആത്മീയ മനുഷ്യന്‍റെ ജീവനില്‍ നിന്നാണ്. അപ്രകാരം അത് അര്‍ത്ഥമാക്കുന്നത് മനുഷ്യന്‍റെ ആത്മീകതയെയാണ് ന്യായം വിധിക്കുന്നത് എന്നാണ്. ഈ ലോകത്തില്‍ അവന്‍റെ ജീവന്‍ എപ്രകാരമായിരുന്നോ അപ്രകാരം തന്നെയാണ് മനുഷ്യന്‍ മരണാനന്തരവും എന്നത് സ്വര്‍ഗ്ഗവും നരകവും എന്ന പ്രബന്ധത്തില്‍ കാണാന്‍ കഴിയുന്നതായിരിക്കും (470-484).

  
/ 74