വിശുദ്ധ തിരുവെഴുത്തുകളുടെ ഉപദേശം #2

By Emanuel Swedenborg

Studere hoc loco

  
/ 118  
  

2. എന്തായിരുന്നാലും ഇങ്ങനെ ചിന്തിക്കുന്നവന്‍ സ്വര്‍ഗ്ഗത്തിന്‍റെയും ഭൂമിയുടെയും ദൈവമായ യഹോവ തന്നെയാണ് മോശെയിലൂടെയും പ്രവാചകന്മാരിലൂടെയും അരുളിച്ചെയ്തിട്ടുള്ളതെന്ന് പരിഗണിക്കുന്നില്ല. യഹോവ തന്നെ അരുളിച്ചെയ്യുന്നത് ദൈവീകമായ സത്യമാകയാല്‍, പ്രവാചകന്മാരിലൂടെ അരുളിച്ചെയ്തതും ദൈവീകമായ സത്യം തന്നെ ആകുന്നു എന്നും അവൻ അറിയുന്നില്ല. തന്നെയുമല്ല, യഹോവയാം കര്‍ത്താവു തന്നെയാണ് സുവിശേഷകന്മാര്‍ രേഖപ്പെടുത്തിയ വചനം അരുളിച്ചെയ്തത് എന്നും, അവയില്‍ ഭൂരിഭാഗവും സ്വന്തം വായാലും ശേഷിച്ചത് പരിശുദ്ധാത്മാവാകുന്ന തന്‍റെ വായുടെ ആത്മാവിനാലും ആണ്. തന്‍റെ അധരങ്ങളിലുള്ള പരിശുദ്ധാത്മാവിന്‍റെ ആത്മാവിനാലും അരുളി ചെയ്തതാണെന്നോ അവൻ പരിഗണിക്കുന്നില്ല. ഈ കാരണത്താല്‍ അവന്‍റെ വചനത്തില്‍ ജീവനുണ്ടെന്നും, ബോധദീപ്തമാക്കുന്ന വെളിച്ചം ആണ് അവനെന്നും, അവന്‍ തന്നെയാണ് സത്യം എന്നും കര്‍ത്താവ് തന്നെ പ്രസ്താവിച്ചിട്ടുണ്ട്.

വചനം, പ്രവാചകന്മാാരിലൂടെ യഹോവ തന്നെയാണ് അരുളിചെയ്തതെന്ന് കര്‍ത്താവിനെ സംബന്ധിച്ചുള്ള, നവയെരൂശലേമിന്‍റെ ഉപദേശം എന്ന ഗ്രന്ഥത്തില്‍ 52, 53 ഖണ്ഡികയില്‍ വ്യക്തമാക്കിയിട്ടുണ്ട്. സുവിശേഷകന്മാരില്‍ക്കൂടി കര്‍ത്താവ് അരുളിച്ചെയ്ത വചനങ്ങള്‍ ജീവന്‍ ആകുന്നു എന്ന് യോഹന്നാന്‍റെ സുവിശേഷത്തില്‍ പ്രസ്താവിച്ചിട്ടുണ്ട്.

"ഞാന്‍ നിങ്ങളോട് സംസാരിച്ച വചനങ്ങള്‍ ആത്മാവും, ജീവനും ആകുന്നു." (യോഹന്നാൻ 6:63)

അവനില്‍ ജീവന്‍ ഉണ്ടായിരുന്നു; ജീവന്‍ മനുഷ്യരുടെ വെളിച്ചം ആയിരുന്നു. (യോഹന്നാൻ 1:4)

അതേ സുവിശേഷത്തില്‍:

യേശു യാക്കോബിന്‍റെ ഉറവിങ്കല്‍ വച്ച് ശമര്യസ്ത്രീയോട് ഇപ്രകാരം അരുളിച്ചെയ്തു: നീ ദൈവത്തിന്‍റെ ദാനവും, നിന്നോട് കുടിപ്പാന്‍ ചോദിക്കുന്നവന്‍ ആരെന്നും അറിഞ്ഞു എങ്കില്‍ നീ അവനോട് ചോദിക്കയും അവന്‍ ജീവനുള്ള വെള്ളം നിനക്ക് തരികയും ചെയ്യുമായിരുനനു... "ഞാന്‍ കൊടുക്കുന്ന വെള്ളം കുടിക്കുന്നവനോ, ഒരു നാളും ദാഹിക്കയില്ല. ഞാന്‍ കൊടുക്കുന്ന വെള്ളം അവനില്‍ നിത്യജീവങ്കലേക്ക് പൊങ്ങിവരുന്ന നീരുറവയായിരിക്കും എന്ന് ഉത്തരം പറഞ്ഞു. (യോഹന്നാൻ 4:6, 10, 14)

ആവര്‍ത്തനപുസ്തകം 33:28 ല്‍ രേഖപ്പെടുത്തിയിരിക്കുന്നതു പോലെ തന്നെ, യാക്കോബിന്‍റെ ഉറവയെ കുറിക്കുന്നത് വചനത്തെ ആകുന്നു.

വെള്ളം ദ്യോതിപ്പിക്കുന്നത് വചനത്തിന്‍റെ സത്യവും ആകുന്നു.

അതേ സുവിശേഷകനില്‍ തന്നെ:

ദാഹിക്കുന്നവന്‍ എല്ലാം അവന്‍റെ അടുക്കല്‍ വന്ന് കുടിക്കട്ടെ എന്നില്‍ വിളിക്കുന്നവന്‍റെ ഉള്ളില്‍ നിന്ന് തിരുവെഴുത്തു പറയുന്നതുപോലെ ജീവജലത്തിന്‍റെ നദികള്‍ ഒഴുകും എന്ന് വിളിച്ചു പറഞ്ഞു (യോഹന്നാൻ 7:37, 38)

അതേ സുവിശേഷകനില്‍ തന്നെ:

പത്രോസ് അവനോട്: നിത്യജീവന്‍റെ വചനങ്ങള്‍ നിന്‍റെ പക്കല്‍ ഉണ്ട് എന്ന് ഉത്തരം പറഞ്ഞു. (യോഹന്നാൻ 6:68)

ഈ കാരണം കൊണ്ട് മര്‍ക്കോസിന്‍റെ സുവിശേഷത്തില്‍ യേശു ഇപ്രകാരം അരുളിചെയ്യുന്നു:

ആകാശവും ഭൂമിയും ഒഴിഞ്ഞുപോകും, എന്‍റെ വചനങ്ങളോ ഒഴിഞ്ഞുപോകയില്ല. (മര്‍ക്കോസ് 13:31)

കര്‍ത്താവിന്‍റെ വചനങ്ങള്‍ ജീവന്‍ ആകുന്നു; എന്തുകൊണ്ടെന്നാല്‍ അവന്‍ തന്നെ ജീവനും സത്യവും ആകുന്നു എന്ന് യോഹന്നാനില്‍ അവന്‍ പഠിപ്പിക്കുന്നു:

ഞാന്‍ തന്നേ വഴിയും സത്യവും ജീവനും ആകുന്നു (യോഹന്നാൻ 14:6)

വീണ്ടും അതില്‍ തന്നെ:

ആദിയില്‍ വചനം ഉണ്ടായിരുന്നു. വചനം ദൈവത്തോടു കൂടെയായിരുന്നു. വചനം ദൈവമായിരുന്നു. (യോഹന്നാൻ 1:1)

അവനില്‍ ജീവന്‍ ഉണ്ടായിരുന്നു; ജീവന്‍ മനുഷ്യരുടെ വെളിച്ചം ആയിരുന്നു. (യോഹന്നാൻ 1:4)

വചനം എന്നാല്‍ ഇവിടെ വിവക്ഷിക്കപ്പെടുന്നത്: "ദൈവീക സത്യം" എന്ന് ആകുന്നു. അതില്‍ മാത്രമാണ് ജീവനും വെളിച്ചവും ഉള്ളത്. കര്‍ത്താവില്‍ നിന്നുള്ളതും, കര്‍ത്താവ് തന്നെ ആയിരിക്കുന്നതുമായ വചനം ഈ കാരണത്താല്‍ ഇപ്രകാരം വിളിക്കപ്പെടുന്നു:

ജീവജലത്തിന്‍റെ ഒരു ഉറവ. (യിരെമ്യാവ് 2:13, 17:13, 31:9)

രക്ഷയുടെ ഒരു ഉറവ. (യെശയ്യാവ് 12:3)

ഒരു ഉറവ്. (സെഖര്യാവ് 13:1)

ജീവജലനദി. (വെളിപ്പാട് 22:1)

തന്നെയുമല്ല, ഇപ്രപകാരവും അരുളിച്ചെയ്തിരുന്നു:

സിംഹാസനത്തിന്‍റെ മദ്ധ്യേ ഉള്ള കുഞ്ഞാട് അവരെ മേച്ച് ജീവജലത്തിന്‍റെ ഉറവുകളിലേക്ക് നടത്തുകയും. (വെളിപ്പാട് 7:17)

മനുഷ്യരോടൊത്ത് കര്‍ത്താവ് വസിക്കുന്ന സങ്കേതനഗരമെന്നും, സമാഗമനകൂടാരമെന്നും വചനത്തെ വിളിക്കപ്പെട്ടിരുക്കുന്നത് മറ്റിതര വേദഭാഗങ്ങളോടൊപ്പൊവും.

  
/ 118