നവയെരുശലേമും അതിന്റെ സ്വർഗ്ഗീയ ഉപദേശവും #2

By Emanuel Swedenborg

Studere hoc loco

  
/ 325  
  

2. നവ യെരുശലേമിനേയും അതിന്‍റെ ഉപദേശങ്ങളേയും പരിഗണിക്കുന്നതിനു മുമ്പ് പുതിയ സ്വര്‍ഗത്തേയും പുതിയ ഭൂമിയേയും കുറിച്ച് അല്പം പറയേണ്ടതുണ്ട്. അന്ത്യ ന്യായവിധിയും ബാബിലോണിന്‍റെ നാശവും എന്ന ഹ്രസ്വ രചനയില്‍ ഒഴിഞ്ഞു പോയ ' മുമ്പിലത്തെ സ്വര്‍ഗ്ഗവും ഭൂമിയും' എന്നതുകൊണ്ട് എന്താണ് അര്‍ത്ഥമാക്കുന്നതെന്ന് എടുത്തു കാണിച്ചിട്ടുണ്ട്. അവ ഒഴിഞ്ഞു പോയതിനു ശേഷം, അങ്ങനെ അന്ത്യ ന്യായവിധി നിവര്‍ത്തിയാകയും കര്‍ത്താവിനാല്‍ രൂപീകരിച്ച പുതിയ സ്വര്‍ഗ്ഗം സൃഷ്ടിക്കപ്പെടുകയും ചെയ്തു. കര്‍ത്താവിന്‍റെ ആഗമസ്വർഗ്ഗീയ രഹസ്യങ്ങൾ ഘണ്ഠിക വഴിയായി അന്നു മുതല്‍ ഇന്നുവരെ ജനിച്ചിരിക്കുന്നവരും വിശ്വാസത്തിന്‍റെയും സാര്‍വത്രീക സ്നേഹത്തിന്‍റേയും ജീവിതം നയിച്ചവരുമായ സകലരും ചേരുന്ന സ്വര്‍ഗ്ഗമാണത് എന്തുകൊണ്ടെന്നാല്‍ സ്വര്‍ഗ്ഗത്തിന്‍റെ ഘടനകള്‍ ഇതു നിമിത്തം മാത്രമാണ്. എല്ലാ സംയുക്തങ്ങള്‍ക്കും ആശയവിനിമയങ്ങള്‍ക്കും അനുസരിച്ചുള്ള സ്വര്‍ഗ്ഗത്തിന്‍റെ രൂപഘടനയ്ക്ക് പ്രഭാവമായിരിക്കുന്നത് കര്‍ത്തവിങ്കല്‍ നിന്നും നിര്‍ഗളിക്കുന്ന ദിവ്യ നന്മയില്‍ നിന്നുള്ള ദിവ്യസത്യമാണ്. ദിവ്യ സത്യത്തിന നുസരിച്ചുള്ള ഒരു ജീവിതത്തിനാല്‍ ഒരുവന്‍ തന്‍റെ ആത്മാവിനോട് ഈ രൂപം ധരിക്കുന്നു. ഈ പ്രഭാവത്തില്‍ നിന്നുമാണ് അത്തരത്തിലുള്ള സ്വര്‍ഗ്ഗം. (സ്വര്‍ഗ്ഗവും നരകവും 200-212) ആത്മലോകത്തില്‍ സ്നേഹം സംയുക്തമായിരിക്കു ന്നതിനാല്‍ പൊതു നന്മയ്ക്കും പരസ്പര പൂരകമായും ഒരുവന്‍ അവനോടൊപ്പം ഒന്നായിരിക്കുന്ന സ്നേഹത്താല്‍ തന്നെപോലെ തന്നെ അന്യരെ സ്നേഹിക്കയും സാര്‍വത്രീക സ്നേഹത്തിനാലും വിശ്വാസത്തിനാലും ഒരു ജീവിതം കഴിക്കുന്നവനു വിശേഷിച്ച് അതിന്‍റെ ഗുണമേയെന്തെന്നും ആരെ കൊണ്ടാണ് പുതിയ സ്വര്‍ഗ്ഗം രൂപികരിച്ചിരിക്കുന്നതെന്നും അതു ഏക മനസിന്‍റേതും കൂടിയാണെന്നും ഇതില്‍ നിന്നും അറിയാവുന്നതാണ്. അതുകൊണ്ട് എല്ലാവരും ഒരേ പോലെ പ്രവര്‍ത്തിക്കുമ്പോള്‍ നിരവധി ആളുകളില്‍ നിന്നു , അതെ സ്വര്‍ഗ്ഗത്തിന്‍റെ ഘടനയ്ക്കു അനുസരിച്ചു ഒത്തു ചേര്‍ന്നിട്ടുള്ള എണ്ണമറ്റ ആളുകളില്‍നിന്നും ഏക മനസ്സ് ആവിര്‍ഭവിക്കുന്നു, അതു ഒന്നായി മാറുന്നു; അവിടെ വേര്‍തിരിക്കയും വിഭാഗിക്കപ്പടുകയും ചെയ്യുന്ന ഒന്നുമില്ല, മറിച്ച് എല്ലാം സംയുക്തമാക്കുകയും ഐക്യപ്പെടുത്തുകയും ചെയ്യുന്നു.

  
/ 325