അന്ത്യന്യായവിധി #32

Од страна на Емануел Сведенборг

Проучи го овој пасус

  
/ 74  
  

32. ഈ കാര്യങ്ങള്‍ക്കായി ചില സ്വര്‍ഗ്ഗീയ രഹസ്യങ്ങള്‍ ഞാന്‍ കൂട്ടിച്ചേര്‍ക്കുന്നതായിരിക്കും. ഇവ സ്വര്‍ഗ്ഗവും നരകവും എന്ന പുസ്തകത്തില്‍ സൂചിപ്പിച്ചിരുന്നുവെങ്കിലും ഇതു വരെയും വിവരിച്ചിട്ടുണ്ടായിരുന്നില്ല. മരണശേഷം എല്ലാവരും ഏതെങ്കിലും സമൂഹവമായി ചേര്‍ക്കപ്പെട്ടിരിക്കും, അവര്‍ ആത്മീയലോകത്തേക്ക് എത്തിച്ചേരുമ്പോള്‍ തന്നെ 427-497). ഒരു ആത്മാവ് അവന്‍റെ പ്രഥമ അവസ്ഥയില്‍ ഇതിനേക്കുറിച്ച് അജ്ഞനാണ്, കാരണം അവന്‍ ബാഹ്യതയിലാണ് ഇതുവരെയും ആന്തരികതയില്‍ അല്ല. അവന്‍ ഈ അവസ്ഥയില്‍ ആകുമ്പോള്‍ എങ്ങോട്ടെല്ലാം അവന്‍റെ മനസ്സിന്‍റെ ആഗ്രഹങ്ങള്‍ അവനെ പ്രേരിപ്പിക്കുന്നതിനനുസരിച്ച് അങ്ങോട്ടും ഇങ്ങോട്ടും പോകുന്നു.

[2] എന്നാല്‍ വാസ്തവത്തില്‍ അവന്‍റെ സ്നേഹം എവിടെയാണോ അവിടെയാണ് അവന്‍ നിലകൊള്ളുന്നത്. അതായത് അവന് സ്വന്തമായിരിക്കുന്ന സ്നേഹത്തിന് സമാനരായിരിക്കുന്ന ആളുകളുടെ സമൂഹത്തിലായിരിക്കും അവന്‍ ചെന്നു ചേരുക. ഒരു ആത്മാവ് അങ്ങിനെയുള്ള അവസ്ഥയില്‍ ആയിരിക്കു മ്പോള്‍ അവന്‍ അവന്‍റെ ശരീരത്തോടു കൂടിയാണെന്ന ധാരണയോടെ പല സ്ഥലങ്ങളിലും പ്രത്യക്ഷപ്പെടുന്നു. എന്നാല്‍ ഇത് കേവലൊരു ആവിര്‍ഭാവം മാത്രമാണ്. ആയതിനാല്‍ പൊടുന്നനെ അവന്‍റെ സ്വന്തം കര്‍ത്തൃത്വ സ്നേഹത്തിലേക്ക് കര്‍ത്താവിനാല്‍ അവനെ നയിക്കുന്നു, മറ്റുള്ളവരുടെ ദൃഷ്ടിയില്‍ നിന്നും പൊടുന്നനെ അവന്‍ അപ്രത്യക്ഷനാകുന്നു. അവന്‍ അവനെ ബന്ധപ്പെടുത്തിയിരിക്കുന്ന സമൂഹത്തില്‍ സ്വന്തക്കാരുടെ കൂടെയായിരിക്കും. ഈ സവിശേഷത ആത്മീക ലോകത്ത് നിലകൊള്ളുന്നു, മാത്രവുമല്ല ഇതിന്‍റെ കാരണത്തെക്കുറിച്ച് അജ്ഞരായിരി ക്കുന്നവര്‍ക്ക് ഇത് ആശ്ചര്യകരമാണ്. തന്മിത്തം ആത്മാക്കളെ ഒരുമിച്ച് ചേര്‍ത്ത് ന്യായം വിധിക്കുമ്പോള്‍ പൊടുന്നനെ തന്നെ, നന്മയുളളവനെ സ്വര്‍ഗ്ഗസമൂഹത്തില്‍ അവനോട് ബന്ധപ്പെട്ടിരി ക്കുന്നവരോടൊപ്പവും ദുഷ്ടനെ നരകസമൂഹത്തില്‍ അവന്‍റേതായ സ്ഥലത്ത് അവനോട് ബന്ധപ്പെട്ടിരിക്കുന്ന വരോടൊപ്പവുമായി വേര്‍പെടുത്തും.

[3] ആത്മീയ ലോകത്തേക്കാളുപരി വേറെ മറ്റൊരിടത്തും അന്ത്യന്യായവിധി സംഭവിക്കുന്നില്ല എന്നുള്ളത് ഈ പരിചിന്തനങ്ങളില്‍ നിന്നും കാണാന്‍ കഴിയുന്നതാണ്. ഓരോരുത്തരും അവന്‍റെ സ്വന്തം ജീവിതത്തിന്‍റെ സമാനതകളില്‍ ആയിരിക്കുക മാത്രമല്ല പിന്നെയോ സമാനജീവിതത്തില്‍ ആയിരിക്കുന്നവരോ ടൊപ്പവും അവന്‍ ആയിരിക്കുന്നു, അങ്ങനെ ഓരോരുത്തരും അവരവരുടെ സ്വന്തക്കാര്‍ക്കിടയിലും. എന്നാല്‍ പ്രാകൃതിക ലോകത്ത് മറിച്ചാണ്. അവിടെ നല്ലവനും ദുഷ്ടനും ഒരുമിച്ച് ജീവിക്കാന്‍ കഴിയുന്നു. ഒരുവന്‍ എന്തെന്നതിനേക്കുറിച്ച് മറ്റൊരുവന്‍ അജ്ഞനാണ്. അവരുടെ ജീവസ്നേഹത്തിന് അനുസരിച്ച് ഇവിടെ ആരെയും വേര്‍തിരിച്ചിട്ടില്ല. തീര്‍ച്ചയായും പ്രാകൃതിക ശരീരത്തോടെ സ്വര്‍ഗ്ഗത്തിലോ നരകത്തിലോ ആയിരിക്കുക അസാധ്യമാണ്. ഒരുവന്‍ സ്വര്‍ഗ്ഗത്തിലോ നരകത്തിലോ പ്രവേശിക്കുന്നതിന് മുന്‍പ് അവന്‍റെ ജഡശരീരത്തെ ഉപേക്ഷിക്കേണ്ടത് അത്യന്താപേക്ഷിതമാണ്, കാരണം ആത്മീയശരീരത്തെയാണ് ന്യായം വിധിക്കേണ്ടി യിരിക്കുന്നത്. അതുകൊണ്ട്, മുകളില്‍ പറഞ്ഞതുപോലെ ആത്മീക മനുഷ്യനാണ് ന്യായം വിധിക്കപ്പെടുന്നത്, പ്രാകൃതിക മനുഷ്യനെയല്ല. സഭയുടെ അന്ത്യത്തിങ്കല്‍ ഒരു അന്ത്യന്യായവിധി നിലകൊള്ളുന്നു.

  
/ 74