ഘട്ടം 34: Read Chapter 17

 

പഠനം

     

ലൂക്കോസ് 17

1 അവന്‍ തന്റെ ശിഷ്യന്മാരോടു പറഞ്ഞതുഇടര്‍ച്ചകള്‍ വരാതിരിക്കുന്നതു അസാദ്ധ്യം; എങ്കിലും അവ വരുത്തുന്നവന്നു അയ്യോ കഷ്ടം.

2 അവന്‍ ഈ ചെറിയവരില്‍ ഒരുത്തന്നു ഇടര്‍ച്ച വരുത്തുന്നതിനെക്കാള്‍ ഒരു തിരിക്കല്ലു അവന്റെ കഴുത്തില്‍ കെട്ടി അവനെ കടലില്‍ എറിഞ്ഞുകളയുന്നതു അവന്നു നന്നു.

3 സൂക്ഷിച്ചുകൊള്‍വിന്‍ ; സഹോദരന്‍ പിഴച്ചാല്‍ അവനെ ശാസിക്ക; അവന്‍ മാനസാന്തരപ്പെട്ടാല്‍ അവനോടു ക്ഷമിക്ക.

4 ദിവസത്തില്‍ ഏഴുവട്ടം നിന്നോടു പിഴെക്കയും ഏഴുവട്ടവും നിന്റെ അടുക്കല്‍ വന്നുഞാന്‍ മാനസാന്തരപ്പെടുന്നു എന്നു പറകയും ചെയ്താല്‍ അവനോടു ക്ഷമിക്ക.

5 അപ്പൊസ്തലന്മാര്‍ കര്‍ത്താവിനോടുഞങ്ങള്‍ക്കു വിശ്വാസം വര്‍ദ്ധിപ്പിച്ചുതരേണമേ എന്നു പറഞ്ഞു.

6 അതിന്നു കര്‍ത്താവു പറഞ്ഞതുനിങ്ങള്‍ക്കു കടകുമണിയോളം വിശ്വാസം ഉണ്ടെങ്കില്‍ ഈ കാട്ടത്തിയോടുവേരോടെ പറിഞ്ഞു കടലില്‍ നട്ടുപോക എന്നു പറഞ്ഞാല്‍ അതു നിങ്ങളെ അനുസരിക്കും.

7 നിങ്ങളില്‍ ആര്‍ക്കെങ്കിലും ഉഴുകയോ മേയ്ക്കയോ ചെയ്യുന്ന ഒരു ദാസന്‍ ഉണ്ടെന്നിരിക്കട്ടെ. അവന്‍ വയലില്‍നിന്നു വരുമ്പോള്‍നീ ക്ഷണത്തില്‍ വന്നു ഊണിന്നു ഇരിക്ക എന്നു അവനോടു പറയുമോ? അല്ല

8 എനിക്കു അത്താഴം ഒരുക്കുക; ഞാന്‍ തിന്നുകുടിച്ചു തീരുവോളം അരകെട്ടി എനിക്കു ശുശ്രൂഷചെയ്ക; പിന്നെ നീയും തിന്നു കുടിച്ചുകൊള്‍ക എന്നു പറകയില്ലയോ?

9 തന്നോടു കല്പിച്ചതു ദാസന്‍ ചെയ്തതുകൊണ്ടു അവന്നു നന്ദിപറയുമോ?

10 അവ്വണ്ണം നിങ്ങളോടു കല്പിച്ചതു ഒക്കെയും ചെയ്തശേഷംഞങ്ങള്‍ പ്രയോജനം ഇല്ലാത്ത ദാസന്മാര്‍; ചെയ്യേണ്ടതേ ചെയ്തിട്ടുള്ളു എന്നു നിങ്ങളും പറവിന്‍ .

11 അവന്‍ യെരൂശലേമിലേക്കു യാത്രചെയ്കയില്‍ ശമര്യക്കും ഗലീലെക്കും നടുവില്‍കൂടി കടക്കുമ്പോള്‍

12 ഒരു ഗ്രാമത്തില്‍ ചെല്ലുന്നേരം കുഷ്ഠരോഗികളായ പത്തു പുരുഷന്മാര്‍ അവന്നു എതിര്‍പെട്ടു

13 അകലെ നിന്നുകൊണ്ടുയേശൂ, നായക, ഞങ്ങളോടു കരുണയുണ്ടാകേണമേ എന്നു ഉറക്കെ പറഞ്ഞു.

14 അവന്‍ അവരെ കണ്ടിട്ടുനിങ്ങള്‍ പോയി പുരോഹിതന്മാര്‍ക്കും നിങ്ങളെ തന്നേ കാണിപ്പിന്‍ എന്നു പറഞ്ഞു; പോകയില്‍ തന്നേ അവര്‍ ശുദ്ധരായ്തീര്‍ന്നു.

15 അവരില്‍ ഒരുത്തന്‍ തനിക്കു സൌഖ്യംവന്നതു കണ്ടു ഉച്ചത്തില്‍ ദൈവത്തെ മഹത്വപ്പെടുത്തിക്കൊണ്ടു മടങ്ങിവന്നു അവന്റെ കാല്‍ക്കല്‍ കവിണ്ണു വീണു അവന്നു നന്ദി പറഞ്ഞു;

16 അവനോ ശമര്യക്കാരന്‍ ആയിരുന്നു

17 പത്തുപേര്‍ ശുദ്ധരായ്തീര്‍ന്നില്ലയോ? ഒമ്പതുപേര്‍ എവിടെ?

18 ഈ അന്യജാതിക്കാരനല്ലാതെ ദൈവത്തിന്നു മഹത്വം കൊടുപ്പാന്‍ മടങ്ങിവന്നവരായി ആരെയും കാണുന്നില്ലല്ലോ എന്നു യേശു പറഞ്ഞിട്ടു അവനോടു

19 എഴുന്നേറ്റു പൊയ്ക്കൊള്‍ക; നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു എന്നു പറഞ്ഞു.

20 ദൈവരാജ്യം എപ്പോള്‍ വരുന്നു എന്നു പരീശന്മാര്‍ ചോദിച്ചതിന്നുദൈവരാജ്യം കാണത്തക്കവണ്ണമല്ല വരുന്നതു;

21 ഇതാ ഇവിടെ എന്നും അതാ അവിടെ എന്നും പറകയും ഇല്ല; ദൈവരാജ്യം നിങ്ങളുടെ ഇടയില്‍ തന്നേ ഉണ്ടല്ലോ എന്നു അവന്‍ ഉത്തരം പറഞ്ഞു.

22 പിന്നെ അവന്‍ തന്റെ ശിഷ്യന്മാരോടു പറഞ്ഞതുനിങ്ങള്‍ മനുഷ്യപുത്രന്റെ ഒരു ദിവസം കാണ്മാന്‍ ആഗ്രഹിക്കുന്ന കാലം വരും;

23 കാണുകയില്ലതാനും. അന്നു നിങ്ങളോടുഇതാ ഇവിടെ എന്നും അതാ അവിടെ എന്നും പറയും; നിങ്ങള്‍ പോകരുതു, പിന്‍ ചെല്ലുകയുമരുതു.

24 മിന്നല്‍ ആകാശത്തിങ്കീഴെ ദിക്കോടുദിക്കെല്ലാം തിളങ്ങി മിന്നുന്നതുപോലെ മനുഷ്യപുത്രന്‍ തന്റെ ദിവസത്തില്‍ ആകും.

25 എന്നാല്‍ ആദ്യം അവന്‍ വളരെ കഷ്ടം അനുഭവിക്കയും ഈ തലമുറ അവനെ തള്ളിക്കളകയും വേണം.

26 നോഹയുടെ കാലത്തു സംഭവിച്ചതുപോലെ മനുഷ്യപുത്രന്റെ നാളിലും ഉണ്ടാകും.

27 നോഹ പെട്ടകത്തില്‍ കടന്ന നാള്‍വരെ അവര്‍ തിന്നും കുടിച്ചും വിവാഹം കഴിച്ചും വിവാഹത്തിന്നു കൊടുത്തും പോന്നു; ജലപ്രളയം വന്നു, അവരെ എല്ലാവരെയും മുടിച്ചുകളഞ്ഞു.

28 ലോത്തിന്റെ കാലത്തു സംഭവിച്ചതുപോലെയും തന്നേ; അവര്‍ തിന്നും കുടിച്ചുംകൊണ്ടും വിറ്റും നട്ടും പണിതും പോന്നു.

29 എന്നാല്‍ ലോത്ത് സൊദോം വിട്ട നാളില്‍ ആകാശത്തുനിന്നു തീയും ഗന്ധകവും പെയ്തു എല്ലാവരെയും മുടിച്ചുകളഞ്ഞു.

30 മനുഷ്യപുത്രന്‍ വെളിപ്പെടുന്ന നാളില്‍ അവ്വണ്ണം തന്നേ ആകും.

31 അന്നു വീട്ടിന്മേല്‍ ഇരിക്കുന്നവന്‍ വീട്ടിന്നകത്തുള്ള സാധനം എടുപ്പാന്‍ ഇറങ്ങിപ്പോകരുതു; അവ്വണം വയലില്‍ ഇരിക്കുന്നവനും പിന്നോക്കം തിരിയരുതു.

32 ലോത്തിന്റെ ഭാര്യയെ ഔര്‍ത്തുകൊള്‍വിന്‍ .

33 തന്റെ ജീവനെ നേടുവാന്‍ നോക്കുന്നവനെല്ലാം അതിനെ കളയും; അതിനെ കളയുന്നവനെല്ലാം അതിനെ രക്ഷിക്കും.

34 ആ രാത്രിയില്‍ രണ്ടുപേര്‍ ഒരു കിടക്കമേല്‍ ആയിരിക്കും; ഒരുത്തനെ കൈക്കൊള്ളും; മറ്റവനെ ഉപേക്ഷിക്കും.

35 രണ്ടുപേര്‍ ഒന്നിച്ചു പൊടിച്ചുകൊണ്ടിരിക്കും; ഒരുത്തിയെ കൈക്കൊള്ളും;

36 മറ്റവളെ ഉപേക്ഷിക്കും (രണ്ടുപേര്‍ വയലില്‍ ഇരിക്കും; ഒരുത്തനെ കൈക്കൊള്ളും; മറ്റവനെ ഉപേക്ഷിക്കും) എന്നു ഞാന്‍ നിങ്ങളോടു പറയുന്നു.

37 അവര്‍ അവനോടുകര്‍ത്താവേ, എവിടെ എന്നു ചോദിച്ചതിന്നുശവം ഉള്ളേടത്തു കഴുക്കള്‍ കൂടും എന്നു അവന്‍ പറഞ്ഞു.