11
ആകയാല്‍ യിസ്രായേല്‍ രാജാവായ യെഹോവാശ് പുറപ്പെട്ടുചെന്നു, യെഹൂദെക്കുള്ള ബേത്ത്-ശേമെശില്‍വെച്ചു അവനും യെഹൂദാരാജാവായ അമസ്യാവും തമ്മില്‍ നേരിട്ടു.
12
യെഹൂദാ യിസ്രായേലിനോടു തോറ്റു ഔരോരുത്തന്‍ താന്താന്റെ കൂടാരത്തിലേക്കു ഔടിപ്പോയി.
13
അഹസ്യാവിന്റെ മകനായ യെഹോവാശിന്റെ മകന്‍ അമസ്യാവു എന്ന യെഹൂദാരാജാവിനെ യിസ്രായേല്‍രാജാവായ യെഹോവാശ് ബേത്ത്-ശേമെശില്‍വെച്ചു പിടിച്ചിട്ടു യെരൂശലേമിലേക്കു വന്നു, യെരൂശലേമിന്റെ മതില്‍ എഫ്രയീംപടിവാതില്‍മുതല്‍ കോണ്‍പടിവാതില്‍വരെ നാനൂറു മുഴം ഇടിച്ചുകളഞ്ഞു.
14
അവന്‍ യഹോവയുടെ ആലയത്തിലും രാജധാനിയിലെ ഭണ്ഡാരത്തിലും കണ്ട പൊന്നും വെള്ളിയുമൊക്കെയും സകലഉപകരങ്ങളും എടുത്തു ജാമ്യക്കാരെയും പിടിച്ചുകൊണ്ടു ശമര്‍യ്യയിലേക്കു മടങ്ങിപ്പോയി.
15
യെഹോവാശ് ചെയ്ത മറ്റുള്ള വൃത്താന്തങ്ങളും അവന്റെ പരാക്രമപ്രവൃത്തികളും അവന്‍ യെഹൂദാരാജാവായ അമസ്യാവോടു യുദ്ധംചെയ്തതും യിസ്രായേല്‍രാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തില്‍ എഴുതിയിരിക്കുന്നുവല്ലോ.
16
പിന്നെ യെഹോവാശ് തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു. അവനെ ശമര്‍യ്യയില്‍ യിസ്രായേല്‍രാജാക്കന്മാരുടെ അടുക്കല്‍ അടക്കംചെയ്തു; അവന്റെ മകനായ യൊരോബെയാം അവന്നു പകരം രാജാവായി.
17
യിസ്രായേല്‍രാജാവായ യെഹോവാഹാസിന്റെ മകനായ യെഹോവാശിന്റെ മരണശേഷം യെഹൂദാരാജാവായ യോവാശിന്റെ മകന്‍ അമസ്യാവു പതിനഞ്ചു സംവത്സരം ജീവിച്ചിരുന്നു.
18
അമസ്യാവിന്റെ മറ്റുള്ള വൃത്താന്തങ്ങള്‍ യെഹൂദാരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തില്‍ എഴുതിയിരിക്കുന്നുവല്ലോ.
19
യെരൂശലേമില്‍ അവന്നു വിരോധമായി ഒരു കൂട്ടുകെട്ടുണ്ടായിട്ടു അവന്‍ ലാഖീശിലേക്കു ഔടിപ്പോയി; എന്നാല്‍ അവര്‍ അവന്റെ പിന്നാലെ ലാഖീശിലേക്കു ആളയച്ചു അവിടെവെച്ചു അവനെ കൊന്നുകളഞ്ഞു.
20
അവനെ കുതിരപ്പുറത്തുവെച്ചു കൊണ്ടുവന്നു യെരൂശലേമില്‍ ദാവീദിന്റെ നഗരത്തില്‍ തന്റെ പിതാക്കന്മാരുടെ അടുക്കല്‍ അടക്കം ചെയ്തു.
21
യെഹൂദാജനമൊക്കെയും പതിനാറു വയസ്സു പ്രായമുള്ള അസര്‍യ്യാവെ കൊണ്ടുവന്നു അവന്റെ അപ്പനായ അമസ്യാവിന്നു പകരം രാജാവാക്കി.
22
രാജാവു തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചശേഷം ഏലത്ത് പണിതതും അതിനെ യെഹൂദെക്കു വീണ്ടുകൊണ്ടതും ഇവന്‍ തന്നേ.
23
യെഹൂദാരാജാവായ യോവാശിന്റെ മകന്‍ അമസ്യാവിന്റെ പതിനഞ്ചാം ആണ്ടില്‍ യിസ്രായേല്‍രാജാവായ യോവാശിന്റെ മകന്‍ യൊരോബെയാം രാജാവായി ശമര്‍യ്യയില്‍ നാല്പത്തൊന്നു സംവത്സരം വാണു.
24
അവന്‍ യഹോവേക്കു അനിഷ്ടമായുള്ളതു ചെയ്തു, യിസ്രായേലിനെക്കൊണ്ടു പാപം ചെയ്യിച്ച നെബാത്തിന്റെ മകനായ യൊരോബെയാമിന്റെ പാപങ്ങളൊന്നും വിട്ടുമാറിയില്ല.
25
ഗത്ത്-ഹേഫര്‍കാരനായ അമിത്ഥായിയുടെ മകനായ യോനാപ്രവാചകന്‍ എന്ന തന്റെ ദാസന്‍ മുഖാന്തരം യിസ്രായേലിന്റെ ദൈവമായ യഹോവ അരുളിച്ചെയ്ത വചനപ്രകാരം അവന്‍ ഹമാത്തിന്റെ അതിര്‍മുതല്‍ അരാബയിലെ കടല്‍വരെ യിസ്രായേലിന്റെ ദേശത്തെ വീണ്ടും സ്വാധീനമാക്കി.
26
യിസ്രായേലിന്റെ കഷ്ടത എത്രയും കഠിനം, സ്വതന്ത്രനോ അസ്വതന്ത്രനോ ഇല്ല, യിസ്രായേലിന്നു സഹായം ചെയ്യുന്നവനുമില്ല എന്നു യഹോവ കണ്ടിട്ടു,
27
യിസ്രായേലിന്റെ പേര്‍ ആകാശത്തിന്‍ കീഴില്‍നിന്നു മായിച്ചുകളയും എന്നു യഹോവ അരുളിച്ചെയ്യാതെ യോവാശിന്റെ മകനായ യൊരോബെയാംമുഖാന്തരം അവരെ രക്ഷിച്ചു.
28
യൊരോബെയാമിന്റെ മറ്റുള്ള വൃത്താന്തങ്ങളും അവന്‍ ചെയ്തതൊക്കെയും അവന്‍ യുദ്ധംചെയ്തതും യെഹൂദെക്കു ഉണ്ടായിരുന്ന ദമ്മേശെക്കും ഹമാത്തും യിസ്രായേലിന്നു വീണ്ടുകൊണ്ടതില്‍ അവന്‍ കാണിച്ച പരാക്രമവും യിസ്രായേല്‍രാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തില്‍ എഴുതിയിരിക്കുന്നുവല്ലോ.
29
യൊരോബെയാം യിസ്രായേല്‍രാജാക്കന്മാരായ തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; അവന്റെ മകനായ സെഖര്‍യ്യാവു അവന്നു പകരം രാജാവായി.