ഘട്ടം 117

പഠനം

     

ദിനവൃത്താന്തം 1 3:10-24

10 ശലോമോന്റെ മകന്‍ രെഹബെയാം; അവന്റെ മകന്‍ അബീയാവു; അവന്റെ മകന്‍ ആസാ;

11 അവന്റെ മകന്‍ യെഹോശാഫാത്ത്; അവന്റെ മകന്‍ യഹോരാം; അവന്റെ മകന്‍ അഹസ്യാവു;

12 അവന്റെ മകന്‍ യോവാശ്; അവന്റെ മകന്‍ അമസ്യാവു; അവന്റെ മകന്‍ അസര്‍യ്യാവു. അവന്റെ മകന്‍ യോഥാം; അവന്റെ മകന്‍ ആഹാസ്;

13 അവന്റെ മകന്‍ ഹിസ്കീയാവു; അവന്റെ മകന്‍ മനശ്ശെ;

14 അവന്റെ മകന്‍ ആമോന്‍ ; അവന്റെ മകന്‍ യോശീയാവു.

15 യോശീയാവിന്റെ പുത്രന്മാര്‍ആദ്യജാതന്‍ യോഹാനാന്‍ ; രണ്ടാമന്‍ യെഹോയാക്കീം; മൂന്നാമന്‍ സിദെക്കിയാവു; നാലാമന്‍ ശല്ലൂം.

16 യെഹോയാക്കീമിന്റെ പുത്രന്മാര്‍അവന്റെ മകന്‍ യെഖൊന്യാവു; അവന്റെ മകന്‍ സിദെക്കിയാവു.

17 ബദ്ധനായ യെഖൊന്യാവിന്റെ പുത്രന്മാര്‍അവന്റെ മകന്‍ ശെയല്ത്തീയേല്‍,

18 മല്‍ക്കീരാം, പെദായാവു, ശെനസ്സര്‍, യെക്കമ്യാവു, ഹോശാമാ, നെദബ്യാവു.

19 പെദായാവിന്റെ മക്കള്‍സെരുബ്ബാബേല്‍, ശിമെയി. സെരുബ്ബാബേലിന്റെ മക്കള്‍മെശുല്ലാം, ഹനന്യാവു, അവരുടെ സഹോദരി ശെലോമീത്ത് എന്നിവരും

20 ഹശൂബാ, ഔഹെല്‍, ബേരെഖ്യാവു, ഹസദ്യാവു, യൂശബ്-ഹേസെദ് എന്നീ അഞ്ചുപേരും തന്നേ.

21 ഹനന്യാവിന്റെ മക്കള്‍പെലത്യാവു, യെശയ്യാവു, രെഫായാവിന്റെ മക്കള്‍, അര്‍ന്നാന്റെ മക്കള്‍, ഔബദ്യാവിന്റെ മക്കള്‍, ശെഖന്യാവിന്റെ മക്കള്‍.

22 ശെഖന്യാവിന്റെ മക്കള്‍ശെമയ്യാവു; ശെമയ്യാവിന്റെ മക്കള്‍ഹത്തൂശ്, യിഗാല്‍, ബാരീഹ്, നെയര്‍യ്യാവിന്റെ മക്കള്‍

23 എല്യോവേനായി, ഹിസ്കീയാവു, അസ്രീക്കാം ഇങ്ങനെ മൂന്നുപേര്‍.

24 എല്യോവേനായിയുടെ മക്കള്‍ഹോദവ്യാവു, എല്യാശീബ്, പെലായാവു, അക്കൂബ്, യോഹാനാന്‍ , ദെലായാവു, അനാനി ഇങ്ങനെ ഏഴുപേര്‍.

ദിനവൃത്താന്തം 1 4

1 യെഹൂദയുടെ പുത്രന്മാര്‍പേരെസ്, ഹെസ്രോന്‍ , കര്‍മ്മി, ഹൂര്‍, ശോബല്‍.

2 ശോബലിന്റെ മകനായ രെയായാവു യഹത്തിനെ ജനപ്പിച്ചു; യഹത്ത് അഹൂമായിയെയും ലാഹദിനെയും ജനിപ്പിച്ചു. ഇവര്‍ സോരത്യരുടെ കുലങ്ങള്‍.

3 ഏതാമിന്റെ അപ്പനില്‍ നിന്നുത്ഭവിച്ചവര്‍ ഇവര്‍യിസ്രെയേല്‍, യിശ്മാ, യിദ്ബാശ്; അവരുടെ സഹോദരിക്കു ഹസ്സെലൊല്പോനി എന്നു പേര്‍.

4 പെനൂവേല്‍ ഗെദോരിന്റെ അപ്പനും, ഏസെര്‍ ഹൂശയുടെ അപ്പനും ആയിരുന്നു. ഇവര്‍ ബേത്ത്ളേഹെമിന്റെ അപ്പനായ എഫ്രാത്തയുടെ ആദ്യജാതനായ ഹൂരിന്റെ പുത്രന്മാര്‍.

5 തെക്കോവയുടെ അപ്പനായ അശ്ഹൂരിന്നു ഹേലാ, നയരാ എന്ന രണ്ടു ഭാര്യമാര്‍ ഉണ്ടായിരുന്നു.

6 നയരാ അവന്നു അഹുസ്സാം, ഹേഫെര്‍, തേമനി, ഹായഹസ്താരി എന്നിവരെ പ്രസവിച്ചു. ഇവര്‍ നയരയുടെ പുത്രന്മാര്‍.

7 ഹേലയുടെ പുത്രന്മാര്‍സേരെത്ത്, യെസോഹര്‍, എത്നാന്‍ .

8 കോസ് ആനൂബിനെയും സോബേബയെയും ഹാരൂമിന്റെ മകനായ അഹര്‍ഹേലിന്റെ കുലങ്ങളെയും ജനിപ്പിച്ചു.

9 യബ്ബേസ് തന്റെ സഹോദരന്മാരെക്കാള്‍ ഏറ്റവും മാന്യന്‍ ആയിരുന്നു; അവന്റെ അമ്മഞാന്‍ അവനെ വ്യസനത്തോടെ പ്രസവിച്ചു എന്നു പറഞ്ഞു അവന്നു യബ്ബേസ് എന്നു പേരിട്ടു.

10 യബ്ബേസ് യിസ്രായേലിന്റെ ദൈവത്തോടുനീ എന്നെ നിശ്ചയമായി അനുഗ്രഹിച്ചു എന്റെ അതിര്‍ വിസ്താരമാക്കുകയും നിന്റെ കൈ എന്നോടുകൂടെ ഇരുന്നു അനര്‍ത്ഥം എനിക്കു വ്യസനകാരണമായി തീരാതവണ്ണം എന്നെ കാക്കുകയും ചെയ്താല്‍ കൊള്ളായിരുന്നു എന്നു അപേക്ഷിച്ചു. അവന്‍ അപേക്ഷിച്ചതിനെ ദൈവം അവന്നു നല്കി.

11 ശൂഹയുടെ സഹോദരനായ കെലൂബ് മെഹീരിനെ ജനിപ്പിച്ചു; ഇവന്‍ എസ്തോന്റെ അപ്പന്‍ .

12 എസ്തോന്‍ ബേത്ത്-രാഫയെയും പാസേഹയെയും ഈര്‍നാഹാസിന്റെ അപ്പനായ തെഹിന്നയെയും ജനിപ്പിച്ചു. ഇവര്‍ രേഖാനിവാസികള്‍ ആകുന്നു.

13 കെനസ്സിന്റെ പുത്രന്മാര്‍ഒത്നീയേല്‍, സെരായാവു; ഒത്നീയേലിന്റെ പുത്രന്മാര്‍ഹഥത്ത്.

14 മെയോനോഥയി ഒഫ്രയെ ജനിപ്പിച്ചു; സെരായാവു ഗേ-ഹരാശീമിന്റെ അപ്പനായ യോവാബിനെ ജനിപ്പിച്ചു; അവര്‍ കൌശലപ്പണിക്കാര്‍ ആയിരുന്നുവല്ലോ.

15 യെഫുന്നെയുടെ മകനായ കാലേബിന്റെ പുത്രന്മാര്‍ഈരൂ, ഏലാ, നായം; ഏലയുടെ പുത്രന്മാര്‍കെനസ്.

16 യെഹലലേലിന്റെ പുത്രന്മാര്‍സീഫ്, സീഫാ, തീര്‍യ്യാ, അസരെയേല്‍.

17 എസ്രയുടെ പുത്രന്മാര്‍യേഥെര്‍, മേരെദ്, ഏഫെര്‍, യാലോന്‍ എന്നിവരായിരുന്നു. അവള്‍ മിര്‍യ്യാമിനെയും ശമ്മയെയും എസ്തെമോവയുടെ അപ്പനായ യിശ്ബഹിനെയും പ്രസവിച്ചു.

18 അവന്റെ ഭാര്യയായ യെഹൂദീയ ഗെദോരിന്റെ അപ്പനായ യേരെദിനെയും സോഖോവിന്റെ അപ്പനായ ഹേബെരിനെയും സാനോഹയുടെ അപ്പനായ യെക്കൂഥീയേലിനെയും പ്രസവിച്ചു. ഇവരാകുന്നു മേരെദ് പരിഗ്രഹിച്ച ഫറവോന്റെ മകളായ ബിഥ്യയുടെ പുത്രന്മാര്‍.

19 നഹമിന്റെ സഹോദരിയും ഹോദീയാവിന്റെ ഭാര്യയുമായവളുടെ പുത്രന്മാര്‍ഗര്‍മ്മ്യനായ കെയീലയുടെ അപ്പനും മയഖാത്യനായ എസ്തെമോവയും തന്നേ.

20 ശീമോന്റെ പുത്രന്മാര്‍അമ്നോന്‍ , രിന്നാ, ബെന്‍ -ഹാനാന്‍ , തീലോന്‍ . യിശിയുടെ പുത്രന്മാര്‍സോഹേത്ത്, ബെന്‍ -സോഹേത്ത്.

21 യെഹൂദയുടെ മകനായ ശേലയുടെ പുത്രന്മാര്‍ലേഖയുടെ അപ്പനായ ഏരും മാരേശയുടെ അപ്പനായ ലദയും ബേത്ത്-അശ്ബെയയില്‍ ശണപടം നെയ്യുന്ന കൈത്തൊഴില്‍ക്കാരുടെ കുലങ്ങളും;

22 യോക്കീമും കോസേബാനിവാസികളും മോവാബില്‍ അധികാരം ഉണ്ടായിരുന്ന യോവാശ്, സാരാഫ് എന്നിവരും യാശുബീ-ലേഹെമും തന്നേ. ഇവ പുരാണവൃത്താന്തങ്ങള്‍ അല്ലോ.

23 ഇവര്‍ നെതായീമിലും ഗെദേരയിലും പാര്‍ത്ത കുശവന്മാര്‍ ആയിരുന്നു; അവര്‍ രാജാവിനോടുകൂടെ അവന്റെ വേല ചെയ്‍വാന്‍ അവിടെ പാര്‍ത്തു.

24 ശിമെയോന്റെ പുത്രന്മാര്‍നെമൂവേല്‍, യാമീന്‍ , യാരീബ്, സേരഹ്, ശൌല്‍;

25 അവന്റെ മകന്‍ ശല്ലൂം; അവന്റെ മകന്‍ മിബ്ശാം; അവന്റെ മകന്‍ മിശ്മാ.

26 മിശ്മയുടെ പുത്രന്മാര്‍അവന്റെ മകന്‍ ഹമ്മൂവേല്‍; അവന്റെ മകന്‍ സക്കൂര്‍; അവന്റെ മകന്‍ ശിമെയി;

27 ശിമെയിക്കു പതിനാറു പുത്രന്മാരും ആറു പുത്രിമാരും ഉണ്ടായിരുന്നു; എങ്കിലും അവന്റെ സഹോദരന്മാര്‍ക്കും അധികം മക്കളില്ലായ്കയാല്‍ അവരുടെ കുലമെല്ലാം യെഹൂദാമക്കളോളം വര്‍ദ്ധിച്ചില്ല.

28 അവര്‍ ബേര്‍-ശേബയിലും

29 മോലാദയിലും ഹസര്‍-ശൂവാലിലും ബില്‍ഹയിലും

30 ഏസെമിലും തോലാദിലും ബെഥൂവേലിലും

31 ഹൊര്‍മ്മയിലും സിക്ളാഗിലും ബേത്ത്-മര്‍ക്കാബോത്തിലും ഹസര്‍-സൂസീമിലും ബേത്ത്-ബിരിയിലും ശയരയീമിലും പാര്‍ത്തു. ഇവ ദാവീദിന്റെ വാഴ്ചവരെ അവരുടെ പട്ടണങ്ങള്‍ ആയിരുന്നു.

32 അവരുടെ ഗ്രാമങ്ങള്‍ഏതാം, അയീന്‍ , രിമ്മോന്‍ , തോഖെന്‍ , ആശാന്‍ ഇങ്ങനെ അഞ്ചു പട്ടണവും

33 ഈ പട്ടണങ്ങളുടെ ചുറ്റും ബാല്‍വരെ ഇവേക്കുള്ള സകലഗ്രാമങ്ങളും തന്നേ. ഇവ അവരുടെ വാസസ്ഥലങ്ങള്‍. അവര്‍ക്കും സ്വന്തവംശാവലിയും ഉണ്ടായിരുന്നു.

34 മെശോബാബ്, യമ്ളേക്, അമസ്യാവിന്റെ മകനായ യോശാ, യോവേല്‍,

35 അസീയേലിന്റെ മകനായ സെരായാവിന്റെ മകനായ യോശിബ്യാവിന്റെ മകനായ യേഹൂ, എല്യോവേനായി,

36 യയക്കോബാ, യെശോഹായാവു, അസായാവു, അദീയേല്‍, യസീമീയേല്‍,

37 ബെനായാവു, ശെമെയാവിന്റെ മകനായ ശിമ്രിയുടെ മകനായ യെദായാവിന്റെ മകനായ അല്ലോന്റെ മകനായ ശിഫിയുടെ മകനായ സീസാ;

38 പേര്‍ വിവരം പറഞ്ഞിരിക്കുന്ന ഇവര്‍ തങ്ങളുടെ കുലങ്ങളില്‍ പ്രഭുക്കന്മാരായിരുന്നു; അവരുടെ പിതൃഭവനങ്ങള്‍ ഏറ്റവും വര്‍ദ്ധിച്ചിരുന്നു.

39 അവര്‍ തങ്ങളുടെ ആട്ടിന്‍ കൂട്ടങ്ങള്‍ക്കു മേച്ചല്‍ തിരയേണ്ടതിന്നു ഗെദോര്‍പ്രവേശനത്തോളം താഴ്വരയുടെ കിഴക്കുവശംവരെ യാത്രചെയ്തു.

40 അവര്‍ പുഷ്ടിയുള്ളതും നല്ലതുമായ മേച്ചല്‍ കണ്ടെത്തി; ദേശം വിസ്താരവും സ്വസ്ഥതയും സമാധാനവും ഉള്ളതായിരുന്നു; അവിടത്തെ പൂര്‍വ്വനിവാസികള്‍ ഹാംവംശക്കാരായിരുന്നു.

41 പേര്‍വിവരം എഴുതിയിരിക്കുന്ന ഇവര്‍ യെഹൂദ്യരാജാവായ യഹിസ്കീയാവിന്റെ കാലത്തു അവിടെ ചെന്നു അവരുടെ കൂടാരങ്ങളെയും അവിടെ ഉണ്ടായിരുന്ന മെയൂന്യരെയും ആക്രമിച്ചു, ഇന്നുവരെ അവര്‍ക്കും നിര്‍മ്മൂലനാശം വരുത്തുകയും അവിടെ തങ്ങളുടെ ആട്ടിന്‍ കൂട്ടങ്ങള്‍ക്കു മേച്ചല്‍ ഉള്ളതുകൊണ്ടു അവര്‍ക്കും പകരം പാര്‍ക്കയും ചെയ്തു.

42 ശിമെയോന്യരായ ഇവരില്‍ അഞ്ഞൂറുപേര്‍, യിശിയുടെ പുത്രന്മാരായ, പെലത്യാവു, നെയര്‍യ്യാവു, രെഫായാവു, ഉസ്സീയേല്‍ എന്നീ തലവന്മാരോടുകൂടെ സേയീര്‍പര്‍വ്വതത്തിലേക്കു യാത്രചെയ്തു.

43 അവര്‍ അമാലേക്യരില്‍ ചാടിപ്പോയിരുന്ന ശിഷ്ടജനത്തെ വെട്ടിക്കൊന്നു ഇന്നുവരെ അവിടെ പാര്‍ക്കുംന്നു.

ദിനവൃത്താന്തം 1 5

1 യിസ്രായേലിന്റെ ആദ്യജാതനായ രൂബേന്റെ പുത്രന്മാര്‍:--അവനല്ലോ ആദ്യജാതന്‍ ; എങ്കിലും അവന്‍ തന്റെ പിതാവിന്റെ ശയ്യയെ അശുദ്ധമാക്കിയതുകൊണ്ടു അവന്റെ ജ്യേഷ്ഠാവകാശം യിസ്രായേലിന്റെ മകനായ യോസേഫിന്റെ പുത്രന്മാര്‍ക്കും ലഭിച്ചു; വംശാവലി ജ്യേഷ്ഠാവകാശപ്രകാരം എണ്ണുവാനുള്ളതുമല്ല.

2 യെഹൂദാ തന്റെ സഹോദരന്മാരെക്കാള്‍ പ്രബലനായ്തീര്‍ന്നു; അവനില്‍ നിന്നു പ്രഭു ഉത്ഭവിച്ചു; ജ്യേഷ്ഠാവകാശമോ യോസേഫിന്നു ലഭിച്ചു--

3 യിസ്രായേലിന്റെ ആദ്യജാതനായ രൂബേന്റെ പുത്രന്മാര്‍ഹാനോക്ക്, പല്ലൂ, ഹെസ്രോന്‍ , കര്‍മ്മി.

4 യോവേലിന്റെ പുത്രന്മാര്‍അവന്റെ മകന്‍ ശെമയ്യാവു; അവന്റെ മകന്‍ ഗോഗ്; അവന്റെ മകന്‍ ശിമെയി; അവന്റെ മകന്‍ മീഖാ;

5 അവന്റെ മകന്‍ രെയായാവു; അവന്റെ മകന്‍ ബാല്‍;

6 അവന്റെ മകന്‍ ബെയേര; അവനെ അശ്ശൂര്‍രാജാവായ തിഗ്ളത്ത്-പിലേസര്‍ ബദ്ധനാക്കി കൊണ്ടുപോയി; അവന്‍ രൂബേന്യരില്‍ പ്രഭുവായിരുന്നു.

7 അവരുടെ വംശാവലി തലമുറതലമുറയായി എഴുതിയിരുന്ന പ്രകാരം കുലം കുലമായി അവന്റെ സഹോദരന്മാര്‍ ആരെന്നാല്‍തലവനായ യയീയേല്‍,

8 സെഖര്‍യ്യാവു, അരോവേരില്‍ നെബോവും ബാല്‍-മെയോനുംവരെ പാര്‍ത്ത ബേല; അവന്‍ യോവേലിന്റെ മകനായ ശേമയുടെ മകനായ ആസാസിന്റെ മകനായിരുന്നു.

9 അവരുടെ കന്നുകാലികള്‍ ഗിലെയാദ് ദേശത്തു പെരുകിയിരുന്നതുകൊണ്ടു അവര്‍ കിഴക്കോട്ടു ഫ്രാത്ത് നദിമുതല്‍ മരുഭൂമിവരെ പാര്‍ത്തു.

10 ശൌലിന്റെ കാലത്തു അവര്‍ ഹഗ്രീയരോടു യുദ്ധംചെയ്തു; അവര്‍ അവരുടെ കയ്യാല്‍ പട്ടുപോയശേഷം അവര്‍ ഗിലെയാദിന്നു കിഴക്കു എല്ലാടവും കൂടാരം അടിച്ചു പാര്‍ത്തു.

11 ഗാദിന്റെ പുത്രന്മാര്‍ അവര്‍ക്കും എതിരെ ബാശാന്‍ ദേശത്തു സല്‍ക്കാവരെ പാര്‍ത്തു.

12 തലവനായ യോവേല്‍, രണ്ടാമനായ ശാഫാം, യനായി, ബാശാനിലെ ശാഫാത്ത്.

13 അവരുടെ പിതൃഭവനത്തിലെ സഹോദരന്മാര്‍മീഖായേല്‍, മെശുല്ലാം, ശേബ, യോരായി, യക്കാന്‍ , സീയ, ഏബെര്‍ ഇങ്ങനെ ഏഴുപേര്‍.

14 ഇവര്‍ ഹൂരിയുടെ മകനായ അബിഹയീലിന്റെ പുത്രന്മാരായിരുന്നു. ഹൂരി യാരോഹയുടെ മകന്‍ ; അവന്‍ ഗിലെയാദിന്റെ മകന്‍ ; അവന്‍ മീഖായേലിന്റെ മകന്‍ ; അവന്‍ യെശീശയുടെ മകന്‍ ; അവന്‍ യഹദോവിന്റെ മകന്‍ ;

15 അവന്‍ ബൂസിന്റെ മകന്‍ ; ഗൂനിയുടെ മകനായ അബ്ദീയേലിന്റെ മകന്‍ അഹി അവരുടെ പിതൃഭവനത്തില്‍ തലവനായിരുന്നു.

16 അവര്‍ ഗിലെയാദിലെ ബാശാനിലും അതിന്നുള്‍പ്പെട്ട പട്ടണങ്ങളിലും അവരുടെ അതിരുകളോളം ശാരോനിലെ എല്ലാപുല്പുറങ്ങളിലും പാര്‍ത്തു.

17 ഇവരുടെ വംശാവലി ഒക്കെയും യെഹൂദാരാജാവായ യോഥാമിന്റെ കാലത്തും യിസ്രായേല്‍രാജാവായ യൊരോബെയാമിന്റെ കാലത്തും എഴുതിയിരിക്കുന്നു.

18 രൂബേന്യരും ഗാദ്യരും മനശ്ശെയുടെ പാതി ഗോത്രക്കാരും ശൂരന്മാരും വാളും പരിചയും എടുപ്പാനും വില്ലുകുലെച്ചു എയ്‍വാനും പ്രാപ്തിയുള്ളവരും യുദ്ധസാമര്‍ത്ഥ്യമുള്ളവരുമായ പടച്ചേവകര്‍ നാല്പത്തുനാലായിരത്തെഴുനൂറ്ററുപതു പേരുണ്ടായിരുന്നു.

19 അവര്‍ ഹഗ്രീയരോടും യെതൂര്‍, നാഫീശ്, നോദാബ് എന്നിവരോടും യുദ്ധം ചെയ്തു.

20 അവരുടെ നേരെ അവര്‍ക്കും സഹായം ലഭിക്കയാല്‍ ഹഗ്രീയരും കൂടെയുള്ളവരെല്ലാവരും അവരുടെ കയ്യില്‍ അകപ്പെട്ടു; അവര്‍ യുദ്ധത്തില്‍ ദൈവത്തോടു നിലവിളിച്ചു അവനില്‍ ആശ്രയം വെച്ചതു കൊണ്ടു അവന്‍ അവരുടെ പ്രാര്‍ത്ഥന കേട്ടരുളി.

21 അവന്‍ അമ്പതിനായിരം ഒട്ടകം, രണ്ടുലക്ഷത്തമ്പതിനായിരം ആടു, രണ്ടായിരം കഴുത എന്നിങ്ങനെ അവരുടെ കന്നുകാലികളെയും ഒരു ലക്ഷം ആളുകളെയും പിടിച്ചു കെണ്ടുപോയി.

22 യുദ്ധം ദൈവഹിതത്താല്‍ ഉണ്ടായതുകൊണ്ടു അധികംപേര്‍ ഹതന്മാരായി വീണു. അവര്‍ പ്രവാസകാലംവരെ അവര്‍ക്കും പകരം പാര്‍ത്തു.

23 മനശ്ശെയുടെ പാതിഗോത്രക്കാര്‍ ദേശത്തു പാര്‍ത്തു. ബാശാന്‍ മുതല്‍ ബാല്‍-ഹെര്‍മ്മോനും, സെനീരും, ഹെര്‍മ്മോന്‍ പര്‍വ്വതവും വരെ പെരുകി പരന്നു.

24 അവരുടെ പിതൃഭവനങ്ങളുടെ തലവന്മാരാവിതുഏഫെര്‍, യിശി, എലീയേല്‍, അസ്ത്രിയേല്‍, യിരെമ്യാവു, ഹോദവ്യാവു, യഹദീയേല്‍; ഇവര്‍ ശൂരന്മാരും ശ്രുതിപ്പെട്ടവരും തങ്ങളുടെ പിതൃഭവനങ്ങള്‍ക്കു തലവന്മാരും ആയിരുന്നു.

25 എന്നാല്‍ അവര്‍ തങ്ങളുടെ പിതാക്കന്മാരുടെ ദൈവത്തോടു ദ്രോഹം ചെയ്തു, ദൈവം അവരുടെ മുമ്പില്‍നിന്നു നശിപ്പിച്ചുകളഞ്ഞ ദേശത്തെ ജാതികളുടെ ദേവന്മാരോടു ചേര്‍ന്നു പരസംഗമായി നടന്നു.

26 ആകയാല്‍ യിസ്രായേലിന്റെ ദൈവം അശ്ശൂര്‍രാജാവായ പൂലിന്റെയും അശ്ശൂര്‍രാജാവായ തിഗ്ളത്ത്-പില്‍നേസരിന്റെയും മനസ്സുണര്‍ത്തി; അവന്‍ രൂബേന്യരെയും ഗാദ്യരെയും മനശ്ശെയുടെ പാതി ഗോത്രത്തെയും പിടിച്ചു ഹലഹിലേക്കും ഹാബോരിലേക്കും ഹാരയിലേക്കും ഗോസാന്‍ നദീതീരത്തേക്കും കൊണ്ടുപോയി; അവിടെ അവര്‍ ഇന്നുവരെയും ഇരിക്കുന്നു.

ദിനവൃത്താന്തം 1 6:1-30

1 ലേവിയുടെ പുത്രന്മാര്‍ഗേര്‍ശോന്‍ , കെഹാത്ത്, മെരാരി.

2 കെഹാത്തിന്റെ പുത്രന്മാര്‍അമ്രാം, യിസ്ഹാര്‍, ഹെബ്രോന്‍ , ഉസ്സീയേല്‍.

3 അമ്രാമിന്റെ മക്കള്‍അഹരോന്‍ , മോശെ, മിര്‍യ്യാം, അഹരോന്റെ പുത്രന്മാര്‍നാദാബ്, അബീഹൂ, ഏലെയാസാര്‍, ഈഥാമാര്‍.

4 എലെയാസാര്‍ ഫീനെഹാസിനെ ജനിപ്പിച്ചു; ഫീനെഹാസ് അബീശൂവയെ ജനിപ്പിച്ചു;

5 അബിശൂവ ബുക്കിയെ ജനിപ്പിച്ചു; ബുക്കി ഉസ്സിയെ ജനിപ്പിച്ചു;

6 ഉസ്സി സെരഹ്യാവെ ജനിപ്പിച്ചു; സെരഹ്യാവു മെരായോത്തിനെ ജനിപ്പിച്ചു;

7 മെരായോത്ത് അമര്‍യ്യാവെ ജനിപ്പിച്ചു;

8 അമര്‍യ്യാവു അഹിത്തൂബിനെ ജനിപ്പിച്ചു; അഹീത്തൂബ് സാദോക്കിനെ ജനിപ്പിച്ചു; സാദോക്‍ അഹീമാസിനെ ജനിപ്പിച്ചു;

9 അഹിമാസ് അസര്‍യ്യാവെ ജനിപ്പിച്ചു; അസര്‍യ്യാവു യോഹാനാനെ ജനിപ്പിച്ചു;

10 യോഹാനാന്‍ അസര്‍യ്യാവെ ജനിപ്പിച്ചു; ഇവനാകുന്നു ശലോമോന്‍ യെരൂശലേമില്‍ പണിത ആലയത്തില്‍ പൌരോഹിത്യം നടത്തിയതു.

11 അസര്‍യ്യാവു അമര്‍യ്യാവെ ജനിപ്പിച്ചു; അമര്‍യ്യാവു അഹീത്തൂബിനെ ജനിപ്പിച്ചു;

12 അഹീത്തൂബ് സാദോക്കിനെ ജനിപ്പിച്ചു; സാദോക്‍ ശല്ലൂമിനെ ജനിപ്പിച്ചു;

13 ശല്ലൂം ഹില്‍ക്കീയാവെ ജനിപ്പിച്ചു; ഹില്‍ക്കീയാവു അസര്‍യ്യാവെ ജനിപ്പിച്ചു;

14 അസര്‍യ്യാവു സെരായാവെ ജനിപ്പിച്ചു; സെരായാവു യെഹോസാദാക്കിനെ ജനിപ്പിച്ചു.

15 യഹോവാ നെബൂഖദ് നേസ്സര്‍മുഖാന്തരം യെഹൂദയെയും യെരൂശലേമിനെയും പ്രവാസത്തിലേക്കു കൊണ്ടുപോയപ്പോള്‍ യെഹോസാദാക്കും പോകേണ്ടിവന്നു.

16 ലേവിയുടെ പുത്രന്മാര്‍ഗേര്‍ശോം, കെഹാത്ത്, മെരാരി.

17 ഗേര്‍ശോമിന്റെ പുത്രന്മാരുടെ പേരുകള്‍ ആവിതുലിബ്നി, ശിമെയി.

18 കെഹാത്തിന്റെ പുത്രന്മാര്‍അമ്രാം, യിസ്ഹാര്‍, ഹെബ്രോന്‍ , ഉസ്സീയേല്‍.

19 മെരാരിയുടെ പുത്രന്മാര്‍മഹ്ളി, മൂശി.

20 ലേവ്യരുടെ പിതൃഭവനങ്ങളിന്‍ പ്രകാരം അവരുടെ കുലങ്ങള്‍ ഇവ തന്നേ. ഗേര്‍ശോമിന്റെ മകന്‍ ലിബ്നി; അവന്റെ മകന്‍ യഹത്ത്; അവന്റെ മകന്‍ സിമ്മാ;

21 അവന്റെ മകന്‍ യോവാഹ്; അവന്റെ മകന്‍ ഇദ്ദോ; അവന്റെ മകന്‍ സേരഹ്; അവന്റെ മകന്‍ യെയഥ്രായി.

22 കെഹാത്തിന്റെ പുത്രന്മാര്‍അവന്റെ മകന്‍ അമ്മീനാദാബ്; അവന്റെ മകന്‍ കോരഹ്; അവന്റെ മകന്‍ അസ്സീര്‍;

23 അവന്റെ മകന്‍ എല്‍ക്കാനാ; അവന്റെ മകന്‍ എബ്യാസാഫ്; അവന്റെ മകന്‍ അസ്സീര്‍;

24 അവന്റെ മകന്‍ തഹത്ത്; അവന്റെ മകന്‍ ഊരീയേല്‍; അവന്റെ മകന്‍ ഉസ്സീയാവു; അവന്റെ മകന്‍ ശൌല്‍.

25 എല്‍ക്കാനയുടെ പുത്രന്മാര്‍അവന്റെ മകന്‍ അമാസായി; അവന്റെ മകന്‍ അഹിമോത്ത്.

26 എല്‍ക്കാനയുടെ പുത്രന്മാര്‍അവന്റെ മകന്‍ സോഫായി; അവന്റെ മകന്‍ നഹത്ത്;

27 അവന്റെ മകന്‍ എലീയാബ്; അവന്റെ മകന്‍ യെരോഹാം; അവന്റെ മകന്‍ എല്‍ക്കാനാ;

28 ശമൂവേലിന്റെ പുത്രന്മാര്‍ആദ്യജാതന്‍ യോവേല്‍, രണ്ടാമന്‍ അബീയാവു.

29 മെരാരിയുടെ പുത്രന്മാര്‍മഹ്ളി; അവന്റെ മകന്‍ ലിബ്നി; അവന്റെ മകന്‍ ശിമെയി; അവന്റെ മകന്‍ ഉസ്സാ;

30 അവന്റെ മകന്‍ ശിമെയാ; അവന്റെ മകന്‍ ഹഗ്ഗീയാവു; അവന്റെ മകന്‍ അസായാവു.