25
തന്റെ ജനത്തെ പകെപ്പാനും തന്റെ ദാസന്മാരോടു ഉപായം പ്രയോഗിപ്പാനും അവന്‍ അവരുടെ ഹൃദയത്തെ മറിച്ചുകളഞ്ഞു.
26
അവന്‍ തന്റെ ദാസനായ മോശെയെയും താന്‍ തിരഞ്ഞെടുത്ത അഹരോനെയും അയച്ചു.
27
ഇവര്‍ അവരുടെ ഇടയില്‍ അവന്റെ അടയാളങ്ങളും ഹാമിന്റെ ദേശത്തു അത്ഭുതങ്ങളും കാണിച്ചു.
28
അവന്‍ ഇരുള്‍ അയച്ചു ദേശത്തെ ഇരുട്ടാക്കി; അവര്‍ അവന്റെ വചനത്തോടു മറുത്തതുമില്ല;
29
അവന്‍ അവരുടെ വെള്ളത്തെ രക്തമാക്കി, അവരുടെ മത്സ്യങ്ങളെ കൊന്നുകളഞ്ഞു.
30
അവരുടെ ദേശത്തു തവള വ്യാപിച്ചു രാജാക്കന്മാരുടെ പള്ളിയറകളില്‍പോലും നിറഞ്ഞു.
31
അവന്‍ കല്പിച്ചപ്പോള്‍ നായീച്ചയും അവരുടെ ദേശത്തെല്ലാം പേനും വന്നു;
32
അവന്‍ അവര്‍ക്കും മഴെക്കു പകരം കല്‍മഴയും അവരുടെ ദേശത്തില്‍ അഗ്നിജ്വാലയും അയച്ചു.
33
അവന്‍ അവരുടെ മുന്തിരിവള്ളികളും അത്തി വൃക്ഷങ്ങളും തകര്‍ത്തു; അവരുടെ ദേശത്തിലെ വൃക്ഷങ്ങളും നശിപ്പിച്ചു.
34
അവന്‍ കല്പിച്ചപ്പോള്‍ വെട്ടുക്കിളിയും തുള്ളനും അനവധിയായി വന്നു,
35
അവരുടെ ദേശത്തിലെ സസ്യം ഒക്കെയും അവരുടെ വയലിലെ വിളയും തിന്നുകളഞ്ഞു.
36
അവന്‍ അവരുടെ ദേശത്തിലെ എല്ലാകടിഞ്ഞൂലിനെയും അവരുടെ സര്‍വ്വവീര്യത്തിന്‍ ആദ്യഫലത്തെയും സംഹരിച്ചു.
37
അവന്‍ അവരെ വെള്ളിയോടും പൊന്നിനോടും കൂടെ പുറപ്പെടുവിച്ചു; അവരുടെ ഗോത്രങ്ങളില്‍ ഒരു ബലഹീനനും ഉണ്ടായിരുന്നില്ല.
38
അവര്‍ പുറപ്പെട്ടപ്പോള്‍ മിസ്രയീം സന്തോഷിച്ചു; അവരെയുള്ള പേടി അവരുടെമേല്‍ വീണിരുന്നു.
39
അവന്‍ തണലിന്നായി ഒരു മേഘം വിരിച്ചു; രാത്രിയില്‍ വെളിച്ചത്തിന്നായി തീ നിറുത്തി.
40
അവര്‍ ചോദിച്ചപ്പോള്‍ അവന്‍ കാടകളെ കൊടുത്തു; സ്വര്‍ഗ്ഗീയഭോജനംകൊണ്ടും അവര്‍ക്കും തൃപ്തിവരുത്തി.
41
അവന്‍ പാറയെ പിളര്‍ന്നു, വെള്ളം ചാടി പുറപ്പെട്ടു; അതു ഉണങ്ങിയ നിലത്തുകൂടി നദിയായി ഒഴുകി.
42
അവന്‍ തന്റെ വിശുദ്ധവചനത്തെയും തന്റെ ദാസനായ അബ്രാഹാമിനെയും ഔര്‍ത്തു.
43
അവന്‍ തന്റെ ജനത്തെ സന്തോഷത്തോടും താന്‍ തിരഞ്ഞെടുത്തവരെ ഘോഷത്തോടും കൂടെ പുറപ്പെടുവിച്ചു.
44
അവര്‍ തന്റെ ചട്ടങ്ങളെ പ്രമാണിക്കയും തന്റെ ന്യായപ്രമാണങ്ങളെ ആചരിക്കയും ചെയ്യേണ്ടതിന്നു
45
അവന്‍ ജാതികളുടെ ദേശങ്ങളെ അവര്‍ക്കും കൊടുത്തു; അവര്‍ വംശങ്ങളുടെ അദ്ധ്വാനഫലം കൈവശമാക്കുകയും ചെയ്തു. യഹോവയെ സ്തുതിപ്പിന്‍ .