ഘട്ടം 194

പഠനം

     

സങ്കീർത്തനങ്ങൾ 118:10-29

10 സകലജാതികളും എന്നെ ചുറ്റിവളഞ്ഞു; യഹോവയുടെ നാമത്തില്‍ ഞാന്‍ അവരെ ഛേദിച്ചുകളയും.

11 അവര്‍ എന്നെ വളഞ്ഞു; അതേ, അവര്‍ എന്നെ വളഞ്ഞു; യഹോവയുടെ നാമത്തില്‍ ഞാന്‍ അവരെ ഛേദിച്ചുകളയും.

12 അവര്‍ തേനീച്ചപോലെ എന്നെ ചുറ്റിവളഞ്ഞു; മുള്‍തീപോലെ അവര്‍ കെട്ടുപോയി; യഹോവയുടെ നാമത്തില്‍ ഞാന്‍ അവരെ ഛേദിച്ചുകളയും.

13 ഞാന്‍ വീഴുവാന്‍ തക്കവണ്ണം നീ എന്നെ തള്ളി; എങ്കിലും യഹോവ എന്നെ സഹായിച്ചു.

14 യഹോവ എന്റെ ബലവും എന്റെ കീര്‍ത്തനവും ആകുന്നു; അവന്‍ എനിക്കു രക്ഷയായും തീര്‍ന്നു.

15 ഉല്ലാസത്തിന്റെയും ജയത്തിന്റെയും ഘോഷം നീതിമാന്മാരുടെ കൂടാരങ്ങളില്‍ ഉണ്ടു; യഹോവയുടെ വലങ്കൈ വീര്യം പ്രവര്‍ത്തിക്കുന്നു.

16 യഹോവയുടെ വലങ്കൈ ഉയര്‍ന്നിരിക്കുന്നു; യഹോവയുടെ വലങ്കൈ വീര്യം പ്രവര്‍ത്തിക്കുന്നു.

17 ഞാന്‍ മരിക്കയില്ല; ഞാന്‍ ജീവനോടെയിരുന്നു യഹോവയുടെ പ്രവൃത്തികളെ വര്‍ണ്ണിക്കും.

18 യഹോവ എന്നെ കഠിനമായി ശിക്ഷിച്ചു; എന്നാലും അവന്‍ എന്നെ മരണത്തിന്നു ഏല്പിച്ചിട്ടില്ല.

19 നീതിയുടെ വാതിലുകള്‍ എനിക്കു തുറന്നു തരുവിന്‍ ; ഞാന്‍ അവയില്‍കൂടി കടന്നു യഹോവേക്കു സ്തോത്രം ചെയ്യും.

20 യഹോവയുടെ വാതില്‍ ഇതു തന്നേ; നീതിമാന്മാര്‍ അതില്‍കൂടി കടക്കും.

21 നീ എനിക്കു ഉത്തരമരുളി എന്റെ രക്ഷയായി തീര്‍ന്നിരിക്കയാല്‍ ഞാന്‍ നിനക്കു സ്തോത്രം ചെയ്യും.

22 വീടുപണിയുന്നവര്‍ തള്ളിക്കളഞ്ഞ കല്ലു മൂലക്കല്ലായി തീര്‍ന്നിരിക്കുന്നു.

23 ഇതു യഹോവയാല്‍ സംഭവിച്ചു നമ്മുടെ ദൃഷ്ടിയില്‍ ആശ്ചര്യം ആയിരിക്കുന്നു.

24 ഇതു യഹോവ ഉണ്ടാക്കിയ ദിവസം; ഇന്നു നാം സന്തോഷിച്ചു ആനന്ദിക്ക.

25 യഹോവേ, ഞങ്ങളെ രക്ഷിക്കേണമേ; യഹോവേ, ഞങ്ങള്‍ക്കു ശുഭത നല്കേണമേ.

26 യഹോവയുടെ നാമത്തില്‍ വരുന്നവന്‍ വാഴ്ത്തപ്പെട്ടവന്‍ ; ഞങ്ങള്‍ യഹോവയുടെ ആലയത്തില്‍നിന്നു നിങ്ങളെ അനുഗ്രഹിക്കുന്നു.

27 യഹോവ തന്നേ ദൈവം; അവന്‍ നമുക്കു പ്രകാശം തന്നിരിക്കുന്നു; യാഗപീഠത്തിന്റെ കൊമ്പുകളോളം യാഗപശുവിനെ കയറുകൊണ്ടു കെട്ടുവിന്‍ .

28 നീ എന്റെ ദൈവമാകുന്നു; ഞാന്‍ നിനക്കു സ്തോത്രം ചെയ്യും; നീ എന്റെ ദൈവമാകുന്നു; ഞാന്‍ നിന്നെ പുകഴ്ത്തും.

29 യഹോവേക്കു സ്തോത്രം ചെയ്‍വിന്‍ ; അവന്‍ നല്ലവനല്ലോ; അവന്റെ ദയ എന്നേക്കും ഉള്ളതാകുന്നു.

സങ്കീർത്തനങ്ങൾ 119:1-40

1 ആലേഫ്

2 യഹോവയുടെ ന്യായപ്രമാണം അനുസരിച്ചു നടപ്പില്‍ നിഷ്കളങ്കരായവര്‍ ഭാഗ്യവാന്മാര്‍.

3 അവന്റെ സാക്ഷ്യങ്ങളെ പ്രമാണിച്ചു പൂര്‍ണ്ണഹൃദയത്തോടെ അവനെ അന്വേഷിക്കുന്നവര്‍ ഭാഗ്യവാന്മാര്‍.

4 അവര്‍ നീതികേടു പ്രവര്‍ത്തിക്കാതെ അവന്റെ വഴികളില്‍തന്നേ നടക്കുന്നു.

5 നിന്റെ പ്രമാണങ്ങളെ കൃത്യമായി ആചരിക്കേണ്ടതിന്നു നീ അവയെ കല്പിച്ചുതന്നിരിക്കുന്നു.

6 നിന്റെ ചട്ടങ്ങളെ ആചരിക്കേണ്ടതിന്നു എന്റെ നടപ്പു സ്ഥിരമായെങ്കില്‍ കൊള്ളായിരുന്നു.

7 നിന്റെ സകലകല്പനകളെയും സൂക്ഷിക്കുന്നേടത്തോളം ഞാന്‍ ലജ്ജിച്ചുപോകയില്ല.

8 നിന്റെ നീതിയുള്ള വിധികളെ പഠിച്ചിട്ടു ഞാന്‍ പരമാര്‍ത്ഥഹൃദയത്തോടെ നിനക്കു സ്തോത്രം ചെയ്യും.

9 ഞാന്‍ നിന്റെ ചട്ടങ്ങളെ ആചരിക്കും; എന്നെ അശേഷം ഉപേക്ഷിക്കരുതേ.ബേത്ത്.

10 ബാലന്‍ തന്റെ നടപ്പിനെ നിര്‍മ്മലമാക്കുന്നതു എങ്ങനെ? നിന്റെ വചനപ്രകാരം അതിനെ സൂക്ഷിക്കുന്നതിനാല്‍ തന്നേ.

11 ഞാന്‍ പൂര്‍ണ്ണഹൃദയത്തോടെ നിന്നെ അന്വേഷിക്കുന്നു; നിന്റെ കല്പനകള്‍ വിട്ടുനടപ്പാന്‍ എനിക്കു ഇടവരരുതേ.

12 ഞാന്‍ നിന്നോടു പാപം ചെയ്യാതിരിക്കേണ്ടതിന്നു നിന്റെ വചനത്തെ ഹൃദയത്തില്‍ സംഗ്രഹിക്കുന്നു.

13 യഹോവേ, നീ വാഴ്ത്തപ്പെട്ടവന്‍ ; നിന്റെ ചട്ടങ്ങളെ എനിക്കു ഉപദേശിച്ചു തരേണമേ.

14 ഞാന്‍ എന്റെ അധരങ്ങള്‍കൊണ്ടു നിന്റെ വായുടെ വിധികളെ ഒക്കെയും വര്‍ണ്ണിക്കുന്നു.

15 ഞാന്‍ സര്‍വ്വസമ്പത്തിലും എന്നപോലെ നിന്റെ സാക്ഷ്യങ്ങളുടെ വഴിയില്‍ ആനന്ദിക്കുന്നു.

16 ഞാന്‍ നിന്റെ പ്രമാണങ്ങളെ ധ്യാനിക്കയും നിന്റെ വഴികളെ സൂക്ഷിക്കയും ചെയ്യുന്നു.

17 ഞാന്‍ നിന്റെ ചട്ടങ്ങളില്‍ രസിക്കും; നിന്റെ വചനത്തെ മറക്കയുമില്ല. ഗീമെല്‍.

18 ജീവച്ചിരിക്കേണ്ടതിന്നു അടിയന്നു നന്മ ചെയ്യേണമേ; എന്നാല്‍ ഞാന്‍ നിന്റെ വചനം പ്രാമണിക്കും.

19 നിന്റെ ന്യായപ്രമാണത്തിലെ അത്ഭുതങ്ങളെ കാണേണ്ടതിന്നു എന്റെ കണ്ണുകളെ തുറക്കേണമേ.

20 ഞാന്‍ ഭൂമിയില്‍ പരദേശിയാകുന്നു; നിന്റെ കല്പനകളെ എനിക്കു മറെച്ചുവെക്കരുതേ.

21 നിന്റെ വിധികള്‍ക്കായുള്ള നിത്യവാഞ്ഛകൊണ്ടു എന്റെ മനസ്സു തകര്‍ന്നിരിക്കുന്നു.

22 നിന്റെ കല്പനകളെ വിട്ടുനടക്കുന്നവരായി ശപിക്കപ്പെട്ട അഹങ്കാരികളെ നീ ഭര്‍ത്സിക്കുന്നു.

23 നിന്ദയും അപമാനവും എന്നോടു അകറ്റേണമേ; ഞാന്‍ നിന്റെ സാക്ഷ്യങ്ങളെ പ്രമാണിക്കുന്നു.

24 പ്രഭുക്കന്മാരും ഇരുന്നു എനിക്കു വിരോധമായി സംഭാഷിക്കുന്നു; എങ്കിലും അടിയന്‍ നിന്റെ ചട്ടങ്ങളെ ധ്യാനിക്കുന്നു.

25 നിന്റെ സാക്ഷ്യങ്ങള്‍ എന്റെ പ്രമോദവും എന്റെ ആലോചനക്കാരും ആകുന്നു. ദാലെത്ത്.

26 എന്റെ പ്രാണന്‍ പൊടിയോടു പറ്റിയിരിക്കുന്നു; തിരുവചനപ്രകാരം എന്നെ ജീവിപ്പിക്കേണമേ.

27 എന്റെ വഴികളെ ഞാന്‍ വിവരിച്ചപ്പോള്‍ നീ എനിക്കു ഉത്തരമരുളി; നിന്റെ ചട്ടങ്ങളെ എനിക്കു ഉപദേശിച്ചുതരേണമേ.

28 നിന്റെ പ്രമാണങ്ങളുടെ വഴി എന്നെ ഗ്രഹിപ്പിക്കേണമേ; എന്നാല്‍ ഞാന്‍ നിന്റെ അത്ഭുതങ്ങളെ ധ്യാനിക്കും.

29 എന്റെ പ്രാണന്‍ വിഷാദംകൊണ്ടു ഉരുകുന്നു; നിന്റെ വചനപ്രകാരം എന്നെ നിവിര്‍ത്തേണമേ.

30 ഭോഷ്കിന്റെ വഴി എന്നോടു അകറ്റേണമേ; നിന്റെ ന്യായപ്രമാണം എനിക്കു കൃപയോടെ നല്കേണമേ.

31 വിശ്വസ്തതയുടെ മാര്‍ഗ്ഗം ഞാന്‍ തിരഞ്ഞെടുത്തിരിക്കുന്നു; നിന്റെ വിധികളെ എന്റെ മുമ്പില്‍ വെച്ചിരിക്കുന്നു.

32 ഞാന്‍ നിന്റെ സാക്ഷ്യങ്ങളോടു പറ്റിയിരിക്കുന്നു; യഹോവേ, എന്നെ ലജ്ജിപ്പിക്കരുതേ.

33 നീ എന്റെ ഹൃദയത്തെ വിശാലമാക്കുമ്പോള്‍ ഞാന്‍ നിന്റെ കല്പനകളുടെ വഴിയില്‍ ഔടും.ഹേ.

34 യഹോവേ, നിന്റെ ചട്ടങ്ങളുടെ വഴി എന്നെ ഉപദേശിക്കേണമേ; ഞാന്‍ അതിനെ അവസാനത്തോളം പ്രമാണിക്കും.

35 ഞാന്‍ നിന്റെ ന്യായപ്രമാണം കാക്കേണ്ടതിന്നും അതിനെ പൂര്‍ണ്ണഹൃദയത്തോടെ പ്രമാണിക്കേണ്ടതിന്നും എനിക്കു ബുദ്ധി നല്കേണമേ.

36 നിന്റെ കല്പനകളുടെ പാതയില്‍ എന്നെ നടത്തേണമേ; ഞാന്‍ അതില്‍ ഇഷ്ടപ്പെടുന്നുവല്ലോ.

37 ദുരാദായത്തിലേക്കല്ല, നിന്റെ സാക്ഷ്യങ്ങളിലേക്കു തന്നേ. എന്റെ ഹൃദയം ചായുമാറാക്കേണമേ.

38 വ്യാജത്തെ നോക്കാതവണ്ണം എന്റെ കണ്ണുകളെ തിരിച്ചു നിന്റെ വഴികളില്‍ എന്നെ ജീവിപ്പിക്കേണമേ.

39 നിന്നോടുള്ള ഭക്തിയെ വര്‍ദ്ധിപ്പിക്കുന്നതായ നിന്റെ വചനത്തെ അടിയന്നു നിവര്‍ത്തിക്കേണമേ.

40 ഞാന്‍ പേടിക്കുന്ന നിന്ദയെ അകറ്റിക്കളയേണമേ; നിന്റെ വിധികള്‍ നല്ലവയല്ലോ.