ഘട്ടം 231

പഠനം

     

യെശയ്യാ 60:10-22

10 അന്‍ യജാതിക്കാര്‍‍ നിന്റെ മതിലുകളെ പണിയും; അവരുടെ രാജാക്കന്മാര്‍‍ നിനക്കു ശുശ്രൂഷചെയ്യും; എന്റെ ക്രോധത്തില്‍ ഞാന്‍ നിന്നെ അടിച്ചു; എങ്കിലും എന്റെ പ്രീതിയില്‍ എനിക്കു നിന്നോടു കരുണ തോന്നും

11 ജാതികളുടെ സന്‍ പത്തിനേയും യാത്രാസംഘത്തില്‍ അവരുടെ രാജാക്കന്മാരെയും നിന്റെ അടുക്കല്‍ കൊണ്ടുവരേണ്ടതിന്നു നിന്റെ വാതിലുകള്‍ രാവും പകലും അടെക്കപ്പെടാതെ എല്ലായ്പോഴും തുറന്നിരിക്കും

12 നിന്നെ സേവിക്കാത്ത ജാതിയും രാജ്യവും നശിച്ചുപോകും; ആ ജാതികള്‍ അശേഷം ശൂന്‍ യമായ്പോകും;

13 എന്റെ വിശുദ്ധമന്‍ ദിരമുള്ളസ്ഥലത്തിന്നു ഭംഗിവരുത്തുവാനായി ലെബാനോന്റെ മഹത്വവും സരളവൃക്ഷവും പയിനും പുന്നയും ഒരുപോലെ നിന്റെ അടുക്കല്‍ വരും; അങ്ങനെ ഞാന്‍ എന്റെ പാദസ്ഥാനത്തെ മഹത്വീകരിക്കും

14 നിന്നെ ക്ലേശിപ്പിച്ചവരുടെ പുത്രന്മാര്‍‍ നിന്റെ അടുക്കല്‍ വണങ്ങിക്കൊണ്ടുവരും; നിന്നെ നിന്‍ ദിച്ചവരൊക്കെയും നിന്റെ കാല്‍ പിടിച്ചു നമസ്കരിക്കും; അവര്‍‍ നിന്നെ യഹോവയുടെ നഗരം എന്നും യിസ്രായേലിന്‍ പരിശുദ്ധന്റെ സീയോന്‍ എന്നും വിളിക്കും

15 ആരും കടന്നുപോകാതവണ്ണം നീ നിര്‍‍ജ്ജനവും ദ്വേഷവിഷയവും ആയിരുന്നതിന്നു പകരം ഞാന്‍ നിന്നെ നിത്യമാഹാത്മ്യവും തലമുറതലമുറയായുള്ള ആനന്‍ ദവും ആക്കിത്തീര്‍‍ക്കും

16 നീ ജാതികളുടെ പാല്‍ കുടിക്കും; രാജാക്കന്മാരുടെ മുല കുടിക്കും; യഹോവയായ ഞാന്‍ നിന്റെ രക്ഷകന്‍ എന്നും യാക്കോബിന്റെ വല്ലഭന്‍ നിന്റെ വീണ്ടേടുപ്പുകാരന്‍ എന്നും നീ അറിയും

17 ഞാന്‍ താമ്രത്തിന്നു പകരം സ്വര്‍‍ണ്ണം വരുത്തും; ഇരിന്‍ പിന്നു പകരം വെള്ളിയും മരത്തിന്നു പകരം താമ്രവും കല്ലിന്നു പകരം ഇരിന്‍ പും വരുത്തും; ഞാന്‍ സമാധാനത്തെ നിനക്കു നായകന്മാരും നീതിയെ നിനക്കു അധിപതിമാരും ആക്കും

18 ഇനി നിന്റെ ദേശത്തു സാഹസവും നിന്റെ അതിരിന്നകത്തു ശൂന്‍ യവും നാശവും കേള്‍ക്കയില്ല; നിന്റെ മതിലുകള്‍ക്കു രക്ഷ എന്നും നിന്റെ വാതിലുകള്‍ക്കു സ്തുതി എന്നും നീ പേര്‍‍ പറയും

19 ഇനി പകല്‍ നേരത്തു നിന്റെ വെളിച്ചം സൂര്‍യനല്ല; നിനക്കു നിലാവെട്ടം തരുന്നതു ചന്ദ്രനുമല്ല; യഹോവ നിനക്കു നിത്യപ്രകാശവും നിന്റെ ദൈവം നിന്റെ തേജസ്സും ആകുന്നു

20 നിന്റെ സൂര്‍യന്‍ ഇനി അസ്തമിക്കയില്ല; നിന്റെ ചന്ദ്രന്‍ മറഞ്ഞുപോകയുമില്ല; യഹോവ നിന്റെ നിത്യപ്രകാശമായിരിക്കും; നിന്റെ ദുഃഖകാലം തീര്‍‍ന്നുപോകും

21 നിന്റെ ജനമൊക്കെയും നീതിമാന്മാരാകും; ഞാന്‍ മഹത്വപ്പെടേണ്ടതിന്നു എന്റെ നടുതലയുടെ മുളയും എന്റെ കൈകളുടെ പ്രവൃത്തിയും ആയിട്ടു അവര്‍‍ ദേശത്തെ സദാകാലത്തേക്കു കൈവശമാക്കും

22 കുറഞ്ഞവന്‍ ആയിരവും ചെറിയവന്‍ മഹാജാതിയും ആയിത്തീരും; യഹോവയായ ഞാന്‍ തക്ക സമയത്തു അതിനെ ശീഘ്രമായി നിര്‍‍വത്തിക്കും

യെശയ്യാ 61

1 എളിയവരോടു സദ്വര്‍‍ത്തമാനം ഘോഷിപ്പാന്‍ യഹോവ എന്നെ അഭിഷേകം ചെയ്തിരിക്കകൊണ്ടു യഹോവയായ കര്‍‍ത്താവിന്റെ ആത്മാവു എന്റെ മേല്‍ ഇരിക്കുന്നു; ഹൃദയം തകര്‍‍ന്നവരെ മുറികെട്ടുവാനും തടവുകാര്‍‍കൂ വിടുതലും ബദ്ധന്മാര്‍‍കൂ സ്വാതന്ത്ര്യവും അറിയിപ്പാനും

2 യഹോവയുടെ പ്രസാദവര്‍‍ഷവും നമ്മുടെ ദൈവത്തിന്റെ പ്രതികാരദിവസവും പ്രസിദ്ധമാക്കുവാനും ദുഃഖിതന്മാരെയൊക്കെയും ആശ്വസിപ്പിപ്പാനും

3 സീയോനിലെ ദുഃഖിതന്മാര്‍‍കൂ വെണ്ണീറിന്നു പകരം അലങ്കാരമാലയും ദുഃഖത്തിന്നു പകരം ആനന്‍ ദ തൈലവും വിഷണ്ഡമനസ്സിന്നു പകരം സ്തുതി എന്ന മേലാടയും കൊടുപ്പാനും അവന്‍ എന്നെ അയച്ചിരിക്കുന്നു; അവന്‍ മഹത്വീകരിക്കപ്പെടേണ്ടതിന്നു അവര്‍‍കൂ നീതിവൃക്ഷങ്ങള്‍ എന്നും യഹോവയുടെ നടുതല എന്നും പേരാകും

4 അവര്‍‍ പുരാതനശൂന്‍ യങ്ങളെ പണികയും പൂര്‍‍വ്വന്മാരുടെ നിര്‍‍ജ്ജനസ്ഥലങ്ങളെ നന്നാക്കുകയും തലമുറതലമുറയായി നിര്‍‍ജ്ജനമായിരുന്ന ശൂന്‍ യനഗരങ്ങളെ കേടുപോക്കുകയും ചെയ്യും

5 അന്‍ യജാതിക്കാര്‍‍ നിന്നു നിങ്ങളുടെ ആട്ടിന്‍ കൂട്ടങ്ങളെ മേയക്കും; പരദേശക്കാര്‍‍ നിങ്ങള്‍ക്കു ഉഴുവുകാരും മുന്‍ തിരിത്തോട്ടക്കാരും ആയിരിക്കും

6 നിങ്ങളോ യഹോവയുടെ പുരോഹിതന്മാര്‍‍ എന്നു വിളിക്കപ്പെടും; നമ്മുടെ ദൈവത്തിന്റെ ശുശ്രൂഷകന്മാര്‍‍ എന്നും നിങ്ങള്‍ക്കു പേരാകും; നിങ്ങള്‍ ജാതികളുടെ സന്‍ പത്തു അനുഭവിച്ചു, അവരുടെ മഹത്വത്തിന്നു അവകാശികള്‍ ആയിത്തീരും

7 നാണത്തിന്നുപകരം നിങ്ങള്‍ക്കു ഇരട്ടിയായി പ്രതിഫലം കിട്ടും; ലജ്ജേക്കു പകരം അവര്‍‍ തങ്ങളുടെ ഔഹരിയില്‍ സന്തോഷിക്കും; അങ്ങനെ അവര്‍‍ തങ്ങളുടെ ദേശത്തു ഇരട്ടി അവകാശം പ്രാപിക്കും; നിത്യാനന്‍ ദം അവര്‍‍കൂ ഉണ്ടാകും

8 യഹോവയായ ഞാന്‍ ന്‍ യായത്തെ ഇഷ്ടപ്പെടുകയും അന്‍ യായമായ കവര്‍‍ച്ചയെ വെറുക്കയും ചെയ്യുന്നു; ഞാന്‍ വിശ്വസ്തതയോടെ അവര്‍‍കൂ പ്രതിഫലം കൊടുത്തു അവരോടു ഒരു ശാശ്വത നിയമം ചെയ്യും

9 ജാതികളുടെ ഇടയില്‍ അവരുടെ സന്‍ തതിയെയും വംശങ്ങളുടെ മദ്ധ്യേ അവരുടെ പ്രജയെയും അറിയും; അവരെ കാണുന്നവര്‍‍ ഒക്കെയും അവരെ യഹോവ അനുഗ്രഹിച്ച സന്‍ തി എന്നും അറിയും

10 ഞാന്‍ യഹോവയില്‍ ഏറ്റവും ആനന്‍ ദിക്കും; എന്റെ ഉള്ളം എന്റെ ദൈവത്തില്‍ ഘോഷിച്ചുല്ലസിക്കും; മണവാളന്‍ തലപ്പാവു അണിയുന്നതുപോലെയും മണവാട്ടി ആഭരണങ്ങളാല്‍ തന്നെത്താന്‍ അലങ്കരിക്കുന്നതുപോലെയും അവന്‍ എന്നെ രക്ഷാവസ്ത്രം ധരിപ്പിച്ചു നീതി എന്ന അങ്കി ഇടുവിച്ചിരിക്കുന്നു

11 ഭൂമി തൈകളെ മുളപ്പിക്കുന്നതുപോലെയും തോട്ടം അതില്‍ വിതെച്ച വിത്തിനെ കിളിര്‍‍പ്പിക്കുന്നതുപോലെയും യഹോവയായ കര്‍‍ത്താവു സകല ജാതികളും കാണ്‍കെ നീതിയെയും സ്തുതിയെയും മുളപ്പിക്കും

യെശയ്യാ 62

1 സീയോനെക്കുറിച്ചു ഞാന്‍ മിണ്ടാതെ ഇരിക്കയില്ല, യെരൂശലേമിനെക്കുറിച്ചു ഞാന്‍ അടങ്ങിയിരിക്കയുമില്ല; അതിന്റെ നീതി പ്രകാശംപോലെയും അതിന്റെ രക്ഷ, കത്തുന്ന വിളകൂപോലെയും വിളങ്ങിവരുവോളം തന്നേ

2 ജാതികള്‍ നിന്റെ നീതിയെയും സകലരാജാക്കന്മാരും നിന്റെ മഹത്വത്തെയും കാണും; യഹോവയുടെ വായ് കല്പിക്കുന്ന പുതിയ പേര്‍‍ നിനക്കു വിളിക്കപ്പെടും

3 യഹോവയുടെ കയ്യില്‍ നീ ഭംഗിയുള്ള കിരീടവും നിന്റെ ദൈവത്തിന്റെ കയ്യില്‍ രാജമുടിയും ആയിരിക്കും

4 നിന്നെ ഇനി അസൂബാ (ത്യക്ത) എന്നു വിളിക്കയില്ല; നിന്റെ ദേശത്തെ ശെമാമാ (ശൂന്‍ യം) എന്നു പറകയുമില്ല; നിനക്കു ഹെഫ്സീബാ (ഇഷ്ട) എന്നും നിന്റെ ദേശത്തിന്നു ബെയൂലാ (വിവാഹസ്ഥ) എന്നും പേര്‍‍ ആകും; യഹോവേക്കു നിന്നോടു പ്രിയമുണ്ടല്ലോ; നിന്റെ ദേശത്തിന്നു വിവാഹം കഴിയും

5 യൌവനക്കാരന്‍ കന്‍ യകയെ വിവാഹം ചെയ്യുന്നതുപോലെ നിന്റെ പുത്രന്മാര്‍‍ നിന്നെ വിവാഹം ചെയ്യും; മണവാളന്‍ മണവാട്ടിയില്‍ സന്തോഷിക്കുന്നതുപോലെ നിന്റെ ദൈവം നിന്നില്‍ സന്തോഷിക്കും

6 യെരൂശലേമേ, ഞാന്‍ നിന്റെ മതിലുകളിന്മേല്‍ കാവല്‍ക്കാരെ ആക്കിയിരിക്കുന്നു; അവര്‍‍ രാവോ പകലോ ഒരിക്കലും മിണ്ടാതെയിരിക്കയില്ല; യഹോവയെ ഔര്‍‍പ്പിക്കുന്നവരേ, നിങ്ങള്‍ സ്വസ്ഥമായിരിക്കരുതു

7 അവന്‍ യെരൂശലേമിനെ യഥാസ്ഥാനപ്പെടുത്തുവോളവും ഭൂമിയില്‍ അതിനെ പ്രശംസാവിഷയമാക്കുവോളവും അവന്നു സ്വസ്ഥത കൊടുക്കയുമരുതു

8 ഇനി ഞാന്‍ നിന്റെ ധാന്‍ യം നിന്റെ ശത്രുക്കള്‍ക്കു ആഹാരമായി കൊടുക്കയില്ല; നീ അദ്ധ്വാനിച്ചുണ്ടാക്കിയ വീഞ്ഞു അന്‍ യജാതിക്കാര്‍‍ കുടിച്ചുകളകയുമില്ല എന്നു യഹോവ തന്റെ വലങ്കയ്യും തന്റെ ബലമുള്ള ഭുജവം തൊട്ടു സത്യം ചെയ്തിരിക്കുന്നു

9 അതിനെ ശേഖരിച്ചവര്‍‍ തന്നേ അതു ഭക്ഷിച്ചു യഹോവയെ സ്തുതിക്കും; അതിനെ സംഭരിച്ചവര്‍‍ തന്നേ എന്റെ വിശുദ്ധപ്രാകാരങ്ങളില്‍ വെച്ചു അതു പാനം ചെയ്യും

11 ഇതാ, നിന്റെ രക്ഷ വരുന്നു; കൂലി അവന്റെ പക്കലും പ്രതിഫലം അവന്റെ കയ്യിലും ഉണ്ടു എന്നു സീയോന്‍ പുത്രിയോടു പറവിന്‍ എന്നിങ്ങനെ യഹോവ ഭൂമിയുടെ അറുതിയോളം ഘോഷിപ്പിച്ചിരിക്കുന്നു

12 അവര്‍‍ അവരെ വിശുദ്ധജനമെന്നും യഹോവയുടെ വിമുക്തന്മാരെന്നും വിളിക്കും; നിനക്കോ അന്‍ വേഷിക്കപ്പെട്ടവള്‍ എന്നും ഉപേക്ഷിക്കപ്പെടാത്ത നഗരം എന്നും പേര്‍‍ ആകും

യെശയ്യാ 63

1 എദോമില്‍ നിന്നു, രക്താംബരം ധരിച്ചുകൊണ്ടു ബൊസ്രയില്‍ നിന്നു വരുന്നോരിവന്‍ ആര്‍‍? വസ്ത്രാലംകൃതനായി തന്റെ ശക്തിയുടെ മാഹാത്മ്യത്തില്‍ നടകൊള്ളുന്നോരിവന്‍ ആര്‍‍? നീതിയെ അരുളിച്ചെയ്യുന്നവനും രക്ഷിപ്പാന്‍ വല്ലഭനുമായ ഞാന്‍ തന്നേ

2 നിന്റെ ഉടുപ്പു ചുവന്നിരിക്കുന്നതെന്‍ തു? നിന്റെ വസ്ത്രം മുന്‍ തിരിച്ചകൂ ചവിട്ടുന്നവന്‍ റേതുപോലെ ഇരിക്കുന്നതെന്‍ തു?

3 ഞാന്‍ ഏകനായി മുന്‍ തിരിച്ചകൂ ചവിട്ടി; ജാതികളില്‍ ആരും എന്നോടുകൂടെ ഉണ്ടായിരുന്നില്ല; എന്റെ കോപത്തില്‍ ഞാന്‍ അവരെ ചവിട്ടി, എന്റെ ക്രോധത്തില്‍ അവരെ മെതിച്ചുകളഞ്ഞു; അവരുടെ രക്തം എന്റെ വസ്ത്രത്തില്‍ തെറിച്ചു; എന്റെ ഉടുപ്പൊക്കെയും മലിനമായിരിക്കുന്നു

4 ഞാന്‍ ഒരു പ്രതികാരദിവസം കരുതിയിരുന്നു; എന്റെ വിമുക്തന്മാരുടെ സംവത്സരം വന്നിരുന്നു

5 ഞാന്‍ നോക്കി എങ്കിലും സഹായിപ്പാന്‍ ആരുമില്ലായിരുന്നു; ഞാന്‍ വിസ്മയിച്ചു നോക്കി എങ്കിലും തുണെപ്പാന്‍ ആരെയും കണ്ടില്ല; അതുകൊണ്ടു എന്റെ ഭുജം തന്നേ എനിക്കു രക്ഷ വരുത്തി; എന്റെ ക്രോധം തന്നേ എനിക്കു തുണനിന്നു

6 ഞാന്‍ എന്റെ കോപത്തില്‍ ജാതികളെ ചവിട്ടി, എന്റെ ക്രോധത്തില്‍ അവരെ തകര്‍ത്തു, അവരുടെ രക്തത്തെ ഞാന്‍ നിലത്തു വീഴ്ത്തിക്കളഞ്ഞു

7 യഹോവ നമുക്കു നല്കിയതുപോലെ ഒക്കെയും ഞാന്‍ യഹോവയുടെ പ്രീതിവാത്സല്യത്തെയും യഹോവയുടെ സ്തുതിയെയും അവന്റെ കരുണക്കും മഹാദയെക്കും ഒത്തവണ്ണം അവന്‍ യിസ്രായേല്‍ ഗൃഹത്തിന്നു കാണിച്ച വലിയ നന്മയെയും കീര്‍‍ത്തിക്കും

8 അവര്‍‍ എന്റെ ജനം, കപടം കാണിക്കാത്ത മക്കള്‍ തന്നേ എന്നു പറഞ്ഞു അവന്‍ അവര്‍‍കൂ രക്ഷിതാവായിത്തീര്‍‍ന്നു

9 അവരുടെ കഷ്ടതയില്‍ ഒക്കെയും അവന്‍ കഷ്ടപ്പെട്ടു; അവന്റെ സമ്മുഖദൂതന്‍ അവരെ രക്ഷിച്ചു; തന്റെ സേ്നഹത്തിലും കനിവിലും അവന്‍ അവരെ വീണ്ടേടുത്തു; പുരാതനകാലത്തൊക്കെയും അവന്‍ അവരെ ചുമന്നുകൊണ്ടു നടന്നു

10 എന്നാല്‍ അവര്‍‍ മത്സരിച്ചു അവന്റെ പരിശുദ്ധാത്മാവിനെ ദുഃഖിപ്പിച്ചു; അതുകൊണ്ടു അവന്‍ അവര്‍‍കൂ ശത്രുവായ്തീര്‍‍ന്നു താന്‍ തന്നേ അവരോടു യുദ്ധം ചെയ്തു

11 അപ്പോള്‍ അവന്റെ ജനം മോശെയുടെ കാലമായ പുരാതന കാലം ഔര്‍ത്തു പറഞ്ഞതുഅവരെ തന്റെ ആടുകളുടെ ഇടയനോടുകൂടെ സമുദ്രത്തില്‍ നിന്നു കരേറുമാറാക്കിയവന്‍ എവിടെ? അവരുടെ ഉള്ളില്‍ തന്റെ പരിശുദ്ധാത്മാവിനെ കൊടുത്തവന്‍ എവിടെ?

12 തന്റെ മഹത്വമുള്ള ഭുജം മോശെയുടെ വലങ്കൈക്കല്‍ ചെല്ലുമാറാക്കി തനിക്കു ഒരു ശാശ്വതനാമം ഉണ്ടാക്കേണ്ടതിന്നു അവരുടെ മുന്‍ പില്‍ വെള്ളം വിഭാഗിക്കയും

13 അവര്‍‍ ഇടറാതവണ്ണം മരുഭൂമിയില്‍ ഒരു കുതിരയെപ്പോലെ അവരെ ആഴങ്ങളില്‍ കൂടി നടത്തുകയും ചെയ്തവന്‍ എവിടെ?

14 താഴ്വരയിലേക്കു ഇറങ്ങിച്ചെല്ലുന്ന കന്നുകാലികളെപ്പോലെ യഹോവയുടെ ആത്മാവു അവരെ തഞ്ചുമാറാക്കി; അങ്ങനെ നീ നിനക്കു മഹത്വമുള്ളോരു നാമം ഉണ്ടാക്കേണ്ടതിന്നു നിന്റെ ജനത്തെ നടത്തി

15 സ്വര്‍‍ഗ്ഗത്തില്‍ നിന്നു നോക്കി, വിശുദ്ധിയും മഹത്വവുമുള്ള നിന്റെ വാസസ്ഥലത്തുനിന്നു കടാക്ഷിക്കേണമേ! നിന്റെ തീക്ഷണതയും വീര്‍യപ്രവൃത്തികളും എവിടെ? നിന്റെ മനസ്സലിവും കരുണയും എന്നോടു കാണിക്കാതവണ്ണം നീ അടക്കിവെച്ചിരിക്കുന്നു

16 നീയല്ലോ ഞങ്ങളുടെ പിതാവു; അബ്രാഹാം ഞങ്ങളെ അറിയുന്നില്ല; യിസ്രായേലിന്നു ഞങ്ങളെ തിരിയുന്നതുമില്ല; നീയോ യഹോവേ, ഞങ്ങളുടെ പിതാവാകുന്നു; യുഗാരംഭംമുതല്‍ ഞങ്ങളുടെ വീണ്ടേടുപ്പുകാരന്‍ എന്നാകുന്നു നിന്റെ നാമം

17 യഹോവേ, നീ ഞങ്ങളെ നിന്റെ വഴി വിട്ടു തെറ്റുമാറാക്കുന്നതും നിന്നെ ഭയപ്പെടാതവണ്ണം ഞങ്ങളുടെ ഹൃദയത്തെ കഠിനമാക്കുന്നതും എന്‍ തു? നിന്റെ അവകാശഗോത്രങ്ങളായ നിന്റെ ദാസന്മാര്‍‍നിമിത്തം മടങ്ങിവരേണമേ

18 നിന്റെ വിശുദ്ധജനത്തിന്നു അല്പകാലത്തേക്കു മാത്രം കൈവശമായ ശേഷം നിന്റെ വിശുദ്ധമന്‍ ദിരത്തെ ഞങ്ങളുടെ വൈരികള്‍ ചവിട്ടിക്കളഞ്ഞു

19 ഞങ്ങള്‍ ഇതാ, നീ ഒരിക്കലും വാണിട്ടില്ലാത്തവരും നിന്റെ നാമം വിളിക്കപ്പെട്ടിട്ടില്ലാത്തവരും എന്നപോലെ ആയിത്തീര്‍‍ന്നിരിക്കുന്നു

യെശയ്യാ 64

1 അയ്യോ, ജാതികള്‍ തിരുമുന്‍ പില്‍ വിറെക്കത്തക്കവണ്ണം നിന്റെ നാമത്തെ നിന്റെ വൈരികള്‍ക്കു വെളിപ്പെടുത്തുവാന്‍ തീയില്‍ ചുള്ളി കത്തുന്നതു പോലെയും

2 തീ കൊണ്ടു വെള്ളം തിളക്കുന്നതു പോലെയും മലകള്‍ നിന്റെ മുന്‍ പില്‍ ഉരുകിപ്പോകത്തക്കവണ്ണം നീ ആകാശം കീറി ഇറങ്ങിവന്നെങ്കില്‍ കൊള്ളായിരുന്നു!

3 ഞങ്ങള്‍ വിചാരിച്ചിട്ടില്ലാത്ത ഭയങ്കരകാര്‍യങ്ങളെ നീ പ്രവര്‍‍ത്തിച്ചപ്പോള്‍ നീ ഇറങ്ങിവരികയും മലകള്‍ തിരുമുന്‍ പില്‍ ഉരുകിപ്പോകയും ചെയ്തുവല്ലോ

4 നീയല്ലാതെ ഒരു ദൈവം തന്നേ കാത്തിരിക്കുന്നവന്നു വേണ്ടി പ്രവര്‍‍ത്തിക്കുന്നതു പണ്ടുമുതല്‍ ആരും കേട്ടിട്ടില്ല, ഗ്രഹിച്ചിട്ടില്ല, കണ്ണുകൊണ്ടു കണ്ടിട്ടുമില്ല

5 സന്തോഷിച്ചു നീതി പ്രവര്‍‍ത്തിക്കുന്നവരെ നീ എതിരേലക്കുന്നു; അവര്‍‍ നിന്റെ വഴികളില്‍ നിന്നെ ഔര്‍‍ക്കുന്നു; നീ കോപിച്ചപ്പോള്‍ ഞങ്ങള്‍ പാപത്തില്‍ അകപ്പെട്ടു; ഇതില്‍ ഞങ്ങള്‍ ബഹുകാലം കഴിച്ചു; ഞങ്ങള്‍ക്കു രക്ഷ ഉണ്ടാകുമോ?

6 ഞങ്ങള്‍ എല്ലാവരും അശുദ്ധനെപ്പോലെ ആയ്തീര്‍‍ന്നു; ഞങ്ങളുടെ നീതിപ്രവര്‍‍ത്തികള്‍ ഒക്കെയും കറപിരണ്ട തുണിപോലെ; ഞങ്ങള്‍ എല്ലാവരും ഇലപോലെ വാടിപ്പോകുന്നു; ഞങ്ങളുടെ അകൃത്യങ്ങള്‍ ഞങ്ങളെ കാറ്റുപോലെ പറപ്പിച്ചുകളയുന്നു

7 നിന്റെ നാമത്തെ വിളിച്ചപേക്ഷിക്കുന്നവനും നിന്നെ മുറുകെ പിടിപ്പാന്‍ ഉത്സാഹിക്കുന്നവനും ആരുമില്ല; നിന്റെ മുഖം ഞങ്ങള്‍ കാണാതവണ്ണം നീ മറെച്ചുവെച്ചു ഞങ്ങളുടെ അകൃത്യങ്ങള്‍ക്കു ഞങ്ങളെ ഏല്പിച്ചിരിക്കുന്നു

8 എങ്കിലോ യഹോവേ, നീ ഞങ്ങളുടെ പിതാവു; ഞങ്ങള്‍ കളിമണ്ണും നീ ഞങ്ങളെ മനയുന്നവനും ആകുന്നു; ഞങ്ങള്‍ എല്ലാവരും നിന്റെ കൈപ്പണിയത്രേ;

9 യഹോവേ, ഉഗ്രമായി കോപിക്കരുതേ; അകൃത്യം എന്നേക്കും ഔര്‍‍ക്കരുതേ; അയ്യോ, കടാക്ഷിക്കേണമേ; ഞങ്ങള്‍ എല്ലാവരും നിന്റെ ജനമല്ലോ

10 നിന്റെ വിശുദ്ധനഗരങ്ങള്‍ ഒരു മരുഭൂമിയായിരിക്കുന്നു; സീയോന്‍ മരുഭൂമിയും യെരൂശലേം നിര്‍‍ജ്ജന പ്രദേശവും ആയിത്തീര്‍‍ന്നിരിക്കുന്നു

11 ഞങ്ങളുടെ പിതാക്കന്മാര്‍‍ നിന്നെ സ്തുതിച്ചുപോന്നിരുന്നതായി വിശുദ്ധിയും ഭംഗിയും ഉള്ള ഞങ്ങളുടെ ആലയം തീക്കു ഇരയായ്തീര്‍‍ന്നു; ഞങ്ങള്‍ക്കു മനോഹരമായിരുന്നതൊക്കെയും ശൂന്‍ യമായി കിടക്കുന്നു

12 യഹോവേ, നീ ഇതു കണ്ടു അടങ്ങിയിരിക്കുമോ? നീ മിണ്ടാതെയിരുന്നു ഞങ്ങളെ അതികഠിനമായി ക്ലേശിപ്പിക്കുമോ?

യെശയ്യാ 65

1 എന്നെ ആഗ്രഹിക്കാത്തവര്‍‍ എന്നെ അന്‍ വേഷിപ്പാന്‍ ഇടയായി; എന്നെ അന്‍ വേഷിക്കാത്തവര്‍‍കൂ എന്നെ കണ്ടേത്തുവാന്‍ സംഗതി വന്നു; എന്റെ നാമം വിളിച്ചപേക്ഷിക്കാത്ത ജാതിയോടുഇതാ ഞാന്‍ ‍, ഇതാ ഞാന്‍ എന്നു ഞാന്‍ പറഞ്ഞു

2 സ്വന്‍ ത വിചാരങ്ങളെ അനുസരിച്ചു ആകാത്ത വഴിയില്‍ നടക്കുന്ന മത്സരമുള്ള ജനത്തിങ്കലേക്കു ഞാന്‍ ഇടവിടാതെ കൈ നീട്ടുന്നു

3 അവര്‍‍ എന്റെ മുഖത്തു നോക്കി എല്ലായ്പോഴും എന്നോ കോപിപ്പിക്കുന്നോരു ജനമായി തോട്ടങ്ങളില്‍ ബലികഴിക്കയും ഇഷ്ടികമേല്‍ ധൂപം കാണിക്കയും

4 കല്ലറകളില്‍ കുത്തിയിരിക്കയും ഗുഹകളില്‍ രാപാര്‍‍ക്കയും പന്നിയിറച്ചി തിന്നുകയും പാത്രങ്ങളില്‍ അറെപ്പായ ചാറു നിറെക്കയും മാറി നില്‍ക്ക; ഇങ്ങോട്ടു അടുക്കരുതു;

5 ഞാന്‍ നിന്നെക്കാള്‍ ശുദ്ധന്‍ എന്നു പറകയും ചെയ്യുന്നു; അവര്‍‍ എന്റെ മൂക്കില്‍ പുകയും ഇടവിടാതെ കത്തുന്ന തീയും ആകുന്നു

6 അതു എന്റെ മുന്‍ പാകെ എഴുതിവെച്ചിരിക്കുന്നു; ഞാന്‍ പകരം വീട്ടിയല്ലാതെ അടങ്ങിയിരിക്കയില്ല; അവരുടെ മാര്‍‍വ്വിടത്തിലേക്കു തന്നേ ഞാന്‍ പകരം വീട്ടും

7 നിങ്ങളുടെ അകൃത്യങ്ങള്‍ക്കും മലകളിന്മേല്‍ ധൂപം കാട്ടുകയും കുന്നുകളിന്മേല്‍ എന്നെ ദുഷിക്കയും ചെയ്തിട്ടുള്ള നിങ്ങളുടെ പിതാക്കന്മാരുടെ അകൃത്യങ്ങള്‍ക്കും കൂടെ പകരം വീട്ടും; ഞാന്‍ ആദ്യം അവരുടെ പ്രതിഫലം അവരുടെ മാര്‍‍വ്വിടത്തിലേക്കു അളന്നുകൊടുക്കും എന്നു യഹോവ അരുളിച്ചെയ്യുന്നു

8 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുമുന്‍ തിരിക്കുലയില്‍ പുതുവീഞ്ഞു കണ്ടിട്ടു; നശിപ്പിക്കരുതു; ഒരനുഗ്രഹം അതില്‍ ഉണ്ടു എന്നു പറയുന്നതുപോലെ ഞാന്‍ എന്റെ ദാസന്മാര്‍‍നിമിത്തം പ്രവര്‍‍ത്തിക്കും; എല്ലാവരെയും നശിപ്പിക്കയില്ല

9 ഞാന്‍ യാക്കോബില്‍ നിന്നു ഒരു സന്‍ തതിയെയും യെഹൂദയില്‍ നിന്നു എന്റെ പര്‍‍വ്വതങ്ങള്‍ക്കു ഒരു അവകാശിയെയും ഉത്ഭവിപ്പിക്കും; എന്റെ വൃതന്മാര്‍‍ അതിനെ കൈവശമാക്കുകയും എന്റെ ദാസന്മാര്‍‍ അവിടെ വസിക്കയും ചെയ്യും

10 എന്നെ അന്‍ വേഷിച്ചിട്ടുള്ള എന്റെ ജനത്തിന്നായി ശാരോന്‍ ആടുകള്‍ക്കു മേച്ചല്‍ പുറവും ആഖോര്‍‍താഴ്വര കന്നുകാലികള്‍ക്കു കിടപ്പിടവും ആയിരിക്കും

11 എന്നാല്‍ യഹോവയെ ഉപേക്ഷിക്കയും എന്റെ വിശുദ്ധപര്‍‍വ്വതത്തെ മറക്കയും ഗദ് ദേവന്നു ഒരു മേശ ഒരുക്കി മെനിദേവിക്കു വീഞ്ഞു കലര്‍‍ത്തി നിറെച്ചുവെക്കയും ചെയ്യുന്നവരേ,

12 ഞാന്‍ വിളിച്ചപ്പോള്‍ നിങ്ങള്‍ ഉത്തരം പറയാതെയും ഞാന്‍ അരുളിച്ചെയ്തപ്പോള്‍ കേള്‍ക്കാതെയും എനിക്കു അനിഷ്ടമായുള്ള പ്രവര്‍‍ത്തിച്ചു എനിക്കു പ്രസാദമല്ലാത്തതു തിരഞ്ഞെടുത്തതുകൊണ്ടു ഞാന്‍ നിങ്ങളെ വാളിന്നു നിയമിച്ചുകൊടുക്കും; നിങ്ങള്‍ എല്ലാവരും കുലെക്കു കുനിയേണ്ടിവരും

13 അതുകൊണ്ടു യഹോവയായ കര്‍‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുഇതാ, എന്റെ ദാസന്മാര്‍‍ ഭക്ഷിക്കും; നിങ്ങളോ വിശന്നിരിക്കും; എന്റെ ദാസന്മാര്‍‍ പാനംചെയ്യും; നിങ്ങളോ ദാഹിച്ചിരിക്കും; എന്റെ ദാസന്മാര്‍‍ സന്തോഷിക്കും; നിങ്ങളോ ലജ്ജിച്ചിരിക്കും

14 എന്റെ ദാസന്മാര്‍‍ ഹൃദയാനന്‍ ദംകൊണ്ടു ഘോഷിക്കും; നിങ്ങളോ മനോവ്യസനംകൊണ്ടു നിലവിളിച്ചു മനോവ്യഥയാല്‍ മുറയിടും

15 നിങ്ങളുടെ പേര്‍‍ നിങ്ങള്‍ എന്റെ വൃതന്മാര്‍‍കൂ ഒരു ശാപവാക്കായി വെച്ചേച്ചുപോകും; യഹോവയായ കര്‍‍ത്താവു നിന്നെ കൊന്നുകളയും; തന്റെ ദാസന്മാര്‍‍കൂ അവന്‍ വേറൊരു പേര്‍‍ വിളിക്കും

16 മുന്‍ പിലത്തെ കഷ്ടങ്ങള്‍ മറന്നുപോകയും അവ എന്റെ കണ്ണിന്നു മറഞ്ഞിരിക്കയും ചെയ്കകൊണ്ടു ഭൂമിയില്‍ തന്നെത്താന്‍ അനുഗ്രഹിക്കുന്നവന്‍ സത്യദൈവത്താല്‍ തന്നെത്താന്‍ അനുഗ്രഹിക്കും; ഭൂമിയില്‍ സത്യം ചെയ്യുന്നവന്‍ സത്യദൈവത്തെച്ചൊല്ലി സത്യം ചെയ്യും

17 ഇതാ, ഞാന്‍ പുതിയ ആകാശവും പുതിയ ഭൂമിയും സൃഷ്ടിക്കുന്നു; മുന്‍ പിലത്തെവ ആരും ഔര്‍‍ക്കുകയില്ല; ആരുടെയും മനസ്സില്‍ വരികയുമില്ല

18 ഞാന്‍ സൃഷ്ടിക്കുന്നതിനെക്കുറിച്ചു നിങ്ങള്‍ സന്തോഷിച്ചു എന്നേക്കും ഘോഷിച്ചുല്ലസിപ്പിന്‍ ‍; ഇതാ, ഞാന്‍ യെരൂശലേമിനെ ഉല്ലാസപ്രദമായും അതിലെ ജനത്തെ ആനന്‍ ദപ്രദമായും സൃഷ്ടിക്കുന്നു

19 ഞാന്‍ യെരൂശലേമിനെക്കുറിച്ചു സന്തോഷിക്കയും എന്റെ ജനത്തെക്കുറിച്ചു ആനന്‍ ദിക്കയും ചെയ്യും; കരച്ചലും നിലവിളിയും എനി അതില്‍ കേള്‍ക്കയില്ല;

20 കുറെ ദിവസം മാത്രം ജീവിക്കുന്ന കുട്ടിയും ആയുസ്സു തികയാത്ത വൃദ്ധനും അവിടെ ഇനി ഉണ്ടാകയില്ല; ബാലന്‍ നൂറു വയസ്സു പ്രായമുള്ളവനായി മരിക്കും; പാപിയോ നൂറു വയസ്സുള്ളവനായിരുന്നാലും ശപിക്കപ്പെട്ടവന്‍ എന്നേ വരൂ

21 അവര്‍‍ വീടുകളെ പണിതു പാര്‍‍ക്കും; അവര്‍‍ മുന്‍ തിരിത്തോട്ടങ്ങളെ ഉണ്ടാക്കി അവയിലെ ഫലം അനുഭവിക്കും

22 അവര്‍‍ പണിക, മറ്റൊരുത്തന്‍ പാര്‍‍ക്ക എന്നു വരികയില്ല; അവര്‍‍ നടുക, മറ്റൊരുത്തന്‍ തിന്നുക എന്നും വരികയില്ല; എന്റെ ജനത്തിന്റെ ആയുസ്സു വൃക്ഷത്തിന്റെ ആയുസ്സുപോലെ ആകും; എന്റെ വൃതന്മാര്‍‍ തന്നേ തങ്ങളുടെ അദ്ധ്വാനഫലം അനുഭവിക്കും

23 അവര്‍‍ വൃഥാ അദ്ധ്വാനിക്കയില്ല; ആപത്തിന്നായിട്ടു പ്രസവിക്കയുമില്ല; അവര്‍‍ യഹോവയാല്‍ അനുഗ്രഹിക്കപ്പെട്ടവരുടെ സന്‍ തതിയല്ലോ; അവരുടെ സന്‍ താനം അവരോടുകൂടെ ഇരിക്കും

24 അവര്‍‍ വിളിക്കുന്നതിന്നുമുന്‍ പെ ഞാന്‍ ഉത്തരം അരുളും; അവര്‍‍ സംസാരിച്ചുകൊണ്ടിരിക്കുന്‍ പോള്‍ തന്നേ ഞാന്‍ കേള്‍ക്കും

25 ചെന്നായും കുഞ്ഞാടും ഒരുമിച്ചു മേയും; സിംഹം കാള എന്നപോലെ വൈക്കോല്‍ തിന്നും; സര്‍‍പ്പത്തിന്നു പൊടി ആഹാരമായിരിക്കും; എന്റെ വിശുദ്ധപര്‍‍വ്വതത്തില്‍ എങ്ങും ഒരു ദോഷമോ നാശമോ ആരും ചെയ്കയില്ല എന്നു യഹോവ അരുളിച്ചെയ്യുന്നു

യെശയ്യാ 66

1 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുസ്വര്‍‍ഗ്ഗം എന്റെ സിംഹാസനവും ഭൂമി എന്റെ പാദപീഠവും ആകുന്നു; നിങ്ങള്‍ എനിക്കു പണിയുന്ന ആലയം ഏതുവിധം? എന്റെ വിശ്രാമസ്ഥലവും ഏതു?

2 എന്റെ കൈ ഇതൊക്കെയും ഉണ്ടാക്കി; അങ്ങനെയാകുന്നു ഇതൊക്കെയും ഉളവായതു എന്നു യഹോവ അരുളിച്ചെയ്യുന്നു; എങ്കിലും അരിഷ്ടനും മനസ്സു തകര്‍‍ന്നവനും എന്റെ വചനത്തിങ്കല്‍ വിറെക്കുന്നവനുമായ മനുഷ്യനെ ഞാന്‍ കടാക്ഷിക്കും

3 കാളയെ അറുക്കയും മനുഷ്യനെ കൊല്ലുകയും ചെയ്യുന്നവന്‍ ‍, കുഞ്ഞാടിനെ യാഗം കഴിക്കയും നായുടെ കഴുത്തു ഒടിക്കയും ചെയ്യുന്നവന്‍ ‍, ഭോജനയാഗം കഴിക്കയും പന്നിച്ചോര അര്‍‍പ്പിക്കയും ചെയ്യുന്നവന്‍ ‍, ധൂപം കാണിക്കയും മിത്ഥ്യാമൂര്‍‍ത്തിയെ വാഴ്ത്തുകയും ചെയ്യുന്നവന്‍ ‍, ഇവര്‍‍ സ്വന്‍ തവഴികളെ തിരഞ്ഞെടുക്കയും അവരുടെ മനസ്സു മ്ലേച്ഛവിഗ്രഹങ്ങളില്‍ ഇഷ്ടപ്പെടുകയും ചെയ്യുന്നതുപോലെ ഞാനും അവരെ ഉപദ്രവിക്കുന്നതു തിരഞ്ഞെടുത്തു

4 അവര്‍‍ ഭയപ്പെടുന്നതു അവര്‍‍ക്കും വരുത്തും; ഞാന്‍ വിളിച്ചപ്പോള്‍ ആരും ഉത്തരം പറയാതെയും ഞാന്‍ അരുളിച്ചെയ്തപ്പോള്‍ കേള്‍ക്കാതെയും അവര്‍‍ എനിക്കു അനിഷ്ടമായുള്ളതു ചെയ്തു എനിക്കു പ്രസാദമല്ലാത്തതു തിരഞ്ഞെടുത്തതുകൊണ്ടു തന്നേ

5 യഹോവയുടെ വചനത്തിങ്കല്‍ വിറെക്കുന്നവരേ, അവന്റെ വചനം കേട്ടുകൊള്‍വിന്‍ ‍; നിങ്ങളെ പകെച്ചു, എന്റെ നാമംനിമിത്തം നിങ്ങളെ പുറത്താക്കിക്കളയുന്ന നിങ്ങളുടെ സഹോദരന്മാര്‍‍ഞങ്ങള്‍ നിങ്ങളുടെ സന്തോഷം കണ്ടു രസിക്കേണ്ടതിന്നു യഹോവ തന്നെത്താന്‍ മഹത്വീകരിക്കട്ടെ എന്നു പറയുന്നുവല്ലോ; എന്നാല്‍ അവര്‍‍ ലജ്ജിച്ചുപോകും

6 നഗരത്തില്‍ നിന്നു ഒരു മുഴക്കം കേള്‍ക്കുന്നു; മന്‍ ദിരത്തില്‍ നിന്നു ഒരു നാദം കേള്‍ക്കുന്നു; തന്റെ ശത്രുക്കളോടു പ്രതിക്രിയ ചെയ്യുന്ന യഹോവയുടെ നാദം തന്നേ

7 നോവു കിട്ടും മുന്‍ പെ അവള്‍ പ്രസവിച്ചു; വേദന വരും മുന്‍ പെ അവള്‍ ഒരു ആണ്‍കുഞ്ഞിനെ പ്രസവിച്ചു

8 ഈവക ആര്‍‍ കേട്ടിട്ടുള്ളു? ഇങ്ങനെയുള്ളതു ആര്‍‍ കണ്ടിട്ടുള്ളു? ഒരു ദേശം ഒരു ദിവസംകൊണ്ടു പിറക്കുമോ? ഒരു ജാതി ഒന്നായിട്ടു തന്നേ ജനിക്കുമോ? സീയോനോ നോവുകിട്ടിയ ഉടന്‍ തന്നേ മക്കളേ പ്രസവിച്ചിരിക്കുന്നു

9 ഞാന്‍ പ്രസവദ്വാരത്തിങ്കല്‍ വരുത്തീട്ടു പ്രസവിപ്പിക്കാതെ ഇരിക്കുമോ എന്നു യഹോവ അരുളിച്ചെയ്യുന്നു; പ്രസവിക്കുമാറാക്കീട്ടു ഞാന്‍ ഗര്‍‍ഭപാത്രം അടെച്ചുകളയുമോ എന്നു നിന്റെ ദൈവം അരുളിച്ചെയ്യുന്നു

10 യെരൂശലേമിനെ സേ്നഹിക്കുന്ന ഏവരുമായുള്ളോരേ, അവളോടുകൂടെ സന്തോഷിപ്പിന്‍ അവളെച്ചൊല്ലി ഘോഷിച്ചുല്ലസിപ്പിന്‍ ‍; അവളെച്ചൊല്ലി ദുഃഖിക്കുന്ന ഏവരുമായുള്ളോരേ, അവളോടു കൂടെ അത്യന്‍ തം ആനന്‍ ദിപ്പിന്‍ ‍

11 അവളുടെ സാന്‍ ത്വനസ്തനങ്ങളെ പാനം ചെയ്തു തൃപ്തരാകയും അവളുടെ തേജസ്സിന്‍ കുചാഗ്രങ്ങളെ നുകര്‍‍ന്നു രമിക്കയും ചെയ്വിന്‍ ‍

12 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുനിങ്ങള്‍ക്കു കുടിപ്പാന്‍ വേണ്ടി ഞാന്‍ അവള്‍ക്കു നദിപോലെ സമാധാനവും കവിഞ്ഞൊഴുകുന്ന തോടുപോലെ ജാതികളുടെ മഹത്വവും നീട്ടിക്കൊടുക്കും; നിങ്ങളെ പാര്‍‍ശ്വത്തില്‍ എടുത്തുകൊണ്ടു നടക്കയും മുഴങ്കാലിന്മേല്‍ ഇരുത്തി ലാളിക്കയും ചെയ്യും

13 അമ്മ ആശ്വസിപ്പിക്കുന്നതുപോലെ ഞാന്‍ നിങ്ങളെ ആശ്വസിപ്പിക്കും; നിങ്ങള്‍ യെരൂശലേമില്‍ ആശ്വാസം പ്രാപിക്കും

14 അതു കണ്ടിട്ടു നിങ്ങളുടെ ഹൃദയം സന്തോഷിക്കും; നിങ്ങളുടെ അസ്ഥികള്‍ ഇളന്‍ പുല്ലുപോലെ തഴെക്കും; യഹോവയുടെ കൈ തന്റെ ദാസന്മാര്‍‍കൂ വെളിപ്പെടും; ശത്രുക്കളോടോ അവന്‍ ക്രോധം കാണിക്കും

15 യഹോവ തന്റെ കോപത്തെ ഉഗ്രതയോടും തന്റെ ശാസനയെ അഗ്നിജ്വാലകളോടും കൂടെ നടത്തുവാന്‍ അഗ്നിയില്‍ പ്രത്യക്ഷമാകും; അവന്റെ രഥങ്ങള്‍ ചുഴലിക്കാറ്റുപോലെയിരിക്കും

16 യഹോവ അഗ്നികൊണ്ടും വാള്‍കൊണ്ടും സകലജഡത്തോടും വ്യവഹരിക്കും; യഹോവയുടെ നിഹതന്മാര്‍‍ വളരെ ആയിരിക്കും

17 തോട്ടങ്ങളില്‍ പോകേണ്ടതിന്നു നടുവനെ അനുകരിച്ചു തങ്ങളെ തന്നേ ശുദ്ധീകരിച്ചു വെടിപ്പാക്കുകയും പന്നിയിറച്ചി, അറെപ്പു, ചുണ്ടേലി എന്നിവയെ തിന്നുകയും ചെയ്യുന്നവര്‍‍ ഒരുപോലെ മുടിഞ്ഞുപോകും എന്നു യഹോവയുടെ അരുളപ്പാടു

18 ഞാന്‍ അവരുടെ പ്രവൃത്തികളെയും വിചാരങ്ങളെയും അറിയുന്നു; ഞാന്‍ സകല ജാതികളെയും ഭാഷക്കാരെയും ഒന്നിച്ചുകൂട്ടുന്ന കാലം വരുന്നു; അവര്‍‍ വന്നു എന്റെ മഹത്വം കാണും

19 ഞാന്‍ അവരുടെ ഇടയില്‍ ഒരു അടയാളം പ്രവര്‍‍ത്തിക്കും; അവരില്‍ രക്ഷിക്കപ്പെട്ട ചിലരെ ഞാന്‍ തര്‍‍ശീശ്, വില്ലാളികളായ പൂല്‍ , ലൂദ് എന്നിവരും തൂബാല്‍ യാവാന്‍ എന്നിവരുമായ ജാതികളുടെ അടുക്കലേക്കും എന്റെ കീര്‍‍ത്തി കേള്‍ക്കയും എന്റെ മഹത്വം കാണുകയും ചെയ്തിട്ടില്ലാത്ത ദൂരദ്വീപുകളിലേക്കും അയക്കും; അവര്‍‍ എന്റെ മഹത്വത്തെ ജാതികളുടെ ഇടയില്‍ പ്രസ്താവിക്കും;

20 യിസ്രായേല്‍ മക്കള്‍ യഹോവയുടെ ആലയത്തിലേക്കു വെടിപ്പുള്ള പാത്രങ്ങളില്‍ വഴിപാടു കൊണ്ടുവരുന്നതുപോലെ അവര്‍‍ സകലജാതികളുടെയും ഇടയില്‍ നിന്നു നിങ്ങളുടെ സഹോദരന്മാരെ ഒക്കെയും കുതിരപ്പുറത്തും രഥങ്ങളിലും പല്ലക്കുകളിലും കോവര്‍‍കഴുതപ്പുറത്തും ഒട്ടകപ്പുറത്തും കയറ്റി എന്റെ വിശുദ്ധപര്‍‍വ്വതമായ യെരൂശലേമിലേക്കു യഹോവേക്കു വഴിപാടായി കൊണ്ടുവരും എന്നു യഹോവ അരുളിച്ചെയ്യുന്നു

21 അവരില്‍ നിന്നും ചിലരെ ഞന്‍ പുരോഹിതന്മാരായും ലേവ്യരായും എടുക്കും എന്നു യഹോവ അരുളിച്ചെയ്യുന്നു

22 ഞാന്‍ ഉണ്ടാക്കുന്ന പുതിയ ആകാശവും പുതിയ ഭൂമിയും എന്റെ മുന്‍ പാകെ നിലനിലക്കുന്നതുപോലെ നിങ്ങളുടെ സന്‍ തതിയും നിങ്ങളുടെ പേരും നിലനിലക്കും എന്നു യഹോവയുടെ അരുളപ്പാടു

23 പിന്നെ അമാവാസിതോറും ശബ്ബത്തുതോറും സകലജഡവും എന്റെ സന്നിധിയില്‍ നമസ്കരിപ്പാന്‍ വരും എന്നു യഹോവ അരുളിച്ചെയ്യുന്നു

24 അവര്‍‍ പുറപ്പെട്ടുചെന്നു, എന്നോടു അതിക്രമം ചെയ്ത മനുഷ്യരുടെ ശവങ്ങളെ നോക്കും; അവരുടെ പുഴു ചാകയില്ല; അവരുടെ തീ കെട്ടുപോകയില്ല; അവര്‍‍ സകലജഡത്തിന്നും അറെപ്പായിരിക്കും