ഘട്ടം 241

പഠനം

     

യിരേമ്യാവു 31:21-40

21 നിന്റെ ജനമായ യിസ്രായേലിനെ അടയാളങ്ങള്‍കൊണ്ടും അത്ഭുതങ്ങള്‍കൊണ്ടും ബലമുള്ള കൈകൊണ്ടും നീട്ടിയ ഭുജംകൊണ്ടും മഹാഭീതികൊണ്ടും മിസ്രയീം ദേശത്തുനിന്നു കൊണ്ടുവരികയും

22 അവരുടെ പിതാക്കന്മാര്‍ക്കും കൊടുപ്പാന്‍ നീ അവരോടു സത്യം ചെയ്തതായി പാലും തേനും ഒഴുകുന്ന ഈ ദേശത്തെ അവര്‍ക്കും കൊടുക്കയും ചെയ്തു.

23 അവര്‍ അതില്‍ കടന്നു അതിനെ കൈവശമാക്കി; എങ്കിലും അവര്‍ നിന്റെ വാക്കു അനുസരിക്കയോ നിന്റെ ന്യായപ്രമാണം പോലെ നടക്കയോ ചെയ്തില്ല; ചെയ്‍വാന്‍ നീ അവരോടു കല്പിച്ചതൊന്നും അവര്‍ ചെയ്തില്ല; അതുകൊണ്ടു ഈ അനര്‍ത്ഥം ഒക്കെയും നീ അവര്‍ക്കും വരുത്തിയിരിക്കുന്നു.

24 ഇതാ, വാടകള്‍! നഗരത്തെ പിടിക്കേണ്ടതിന്നു അടുത്തിരിക്കുന്നു! വാളും ക്ഷാമവും മഹാമാരിയും ഹേതുവായി ഈ നഗരം അതിന്നു നേരെ യുദ്ധം ചെയ്യുന്ന കല്ദയരുടെ കയ്യില്‍ ഏല്പിക്കപ്പെട്ടിരിക്കുന്നു; നീ അരുളിചെയ്തതു സംഭവിച്ചിരിക്കുന്നു; നീ അതു കാണുന്നുവല്ലോ.

25 യഹോവയായ കര്‍ത്താവേ, നഗരം കല്ദയരുടെ കയ്യില്‍ ഏല്പിക്കപ്പെട്ടിരിക്കെ, നിലം വിലെക്കു മേടിച്ചു അതിന്നു സാക്ഷികളെ വേക്കുവാന്‍ നീ എന്നോടു കല്പിച്ചുവല്ലോ.

26 അപ്പോള്‍ യഹോവയുടെ അരുളപ്പാടു യിരെമ്യാവിന്നുണ്ടായതെന്തെന്നാല്‍

27 ഞാന്‍ സകലജഡത്തിന്റെയും ദൈവമായ യഹോവയാകുന്നു; എനിക്കു കഴിയാത്ത വല്ല കാര്യവും ഉണ്ടോ?

28 അതുകൊണ്ടു യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുഞാന്‍ ഈ നഗരത്തെ കല്ദയരുടെ കയ്യിലും ബാബേല്‍രാജാവായ നെബൂഖദ്നേസരിന്റെ കയ്യിലും ഏല്പിക്കും; അവന്‍ അതിനെ പിടിക്കും.

29 ഈ നഗരത്തിന്റെ നേരെ യുദ്ധം ചെയ്യുന്ന കല്ദയര്‍ കടന്നു നഗരത്തിന്നു തീ വെച്ചു അതിനെ, എന്നെ കോപിപ്പിക്കേണ്ടതിന്നു മേല്പുരകളില്‍വെച്ചു ബാലിന്നു ധൂപംകാട്ടി അന്യദേവന്മാര്‍ക്കും പാനീയ ബലി പകര്‍ന്നിരിക്കുന്ന വീടുകളോടുകൂടെ ചുട്ടുകളയും.

30 യിസ്രായേല്‍മക്കളും യെഹൂദാമക്കളും ബാല്യംമുതല്‍ എനിക്കു അനിഷ്ടമായുള്ളതു മാത്രം ചെയ്തുവന്നു; യിസ്രായേല്‍മക്കള്‍ തങ്ങളുടെ കൈകളുടെ പ്രവൃത്തികള്‍കൊണ്ടു എന്നെ കോപിപ്പിച്ചതേയുള്ളു എന്നു യഹോവയുടെ അരുളപ്പാടു.

31 അവര്‍ ഈ നഗരത്തെ പാണിത നാള്‍മുതല്‍ ഇന്നുവരെയും ഞാന്‍ അതിനെ എന്റെ മുമ്പില്‍നിന്നു നീക്കിക്കളയത്തക്കവണ്ണം അതു എനിക്കു കോപവും ക്രോധവും വരുത്തിയിരിക്കുന്നു.

32 എന്നെ കോപിപ്പിക്കേണ്ടതിന്നു യിസ്രായേല്‍മക്കളും യെഹൂദാമക്കളും അവരുടെ രാജാക്കന്മാരും പ്രഭുക്കന്മാരും പുരോഹിതന്മാരും പ്രവാചകന്മാരും യെഹൂദാപുരുഷന്മാരും യെരൂശലേംനിവാസികളും ചെയ്ത സകലദോഷവുംനിമിത്തം തന്നേ.

33 അവര്‍ മുഖമല്ല, പുറമത്രേ എങ്കലേക്കു തിരിച്ചിരിക്കുന്നതു; ഞാന്‍ ഇടവിടാതെ അവരെ ഉപദേശിച്ചു പഠിപ്പിച്ചിട്ടും ഉപദേശം കൈക്കൊള്‍വാന്‍ അവര്‍ മനസ്സുവെച്ചില്ല.

34 എന്റെ നാമം വിളിച്ചിരിക്കുന്ന ആലയത്തെ അശുദ്ധമാക്കുവാന്‍ തക്കവണ്ണം അവര്‍ അതില്‍ മ്ളേച്ഛവിഗ്രഹങ്ങളെ പ്രതിഷ്ഠിച്ചു.

35 മോലെക്കിന്നു തങ്ങളുടെ പുത്രന്മാരെയും പുത്രിമാരെയും ദഹിപ്പിക്കേണ്ടതിന്നു അവര്‍ ബെന്‍ ഹിന്നോം താഴ്വരയില്‍ ബാലിന്റെ പൂജാഗിരികളെ പണിതു; ഈ മ്ളേച്ചതകളെ പ്രവര്‍ത്തിച്ചു യെഹൂദയെക്കൊണ്ടു പാപം ചെയ്യിപ്പാന്‍ ഞാന്‍ അവരോടു കല്പിച്ചിട്ടില്ല; എന്റെ മനസ്സില്‍ അതു തോന്നീട്ടുമില്ല.

36 ഇപ്പോള്‍, വാള്‍, ക്ഷാമം, മഹാമാരി എന്നിവയാല്‍ ബാബേല്‍രാജാവിന്റെ കയ്യില്‍ ഏല്പിക്കപ്പെടുന്നു എന്നു നിങ്ങള്‍ പറയുന്ന ഈ നഗരത്തെക്കുറിച്ചു യിസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു;

37 എന്റെ കോപത്തിലും ക്രോധത്തിലും മഹാരോഷത്തിലും ഞാന്‍ അവരെ നീക്കക്കളഞ്ഞ സകലദേശങ്ങളില്‍നിന്നും ഞാന്‍ അവരെ ശേഖരിക്കും; ഞാന്‍ അവരെ ഈ സ്ഥലത്തേക്കു മടക്കിവരുത്തി അതില്‍ നിര്‍ഭയമായി വസിക്കുമാറാക്കും;

38 അവര്‍ എനിക്കു ജനമായും ഞാന്‍ അവര്‍ക്കും ദൈവമായും ഇരിക്കും.

39 അവര്‍ക്കും അവരുടെ ശേഷം അവരുടെ മക്കള്‍ക്കും ഗണംവരത്തക്കവണ്ണം അവര്‍ എന്നെ എന്നേക്കും ഭയപ്പെടേണ്ടതിന്നു ഞാന്‍ അവര്‍ക്കും ഏകമനസ്സും ഏകമാര്‍ഗ്ഗവും കൊടുക്കും.

40 ഞാന്‍ അവരെ വിട്ടുപിരിയാതെ അവര്‍ക്കും നന്മ ചെയ്തുകൊണ്ടിരിക്കും എന്നിങ്ങനെ ഞാന്‍ അവരോടു ഒരു ശാശ്വതനിയമം ചെയ്യും; അവര്‍ എന്നെ വിട്ടുമാറാതെയിരിപ്പാന്‍ എങ്കലുള്ള ഭക്തി ഞാന്‍ അവരുടെ ഹൃദയത്തില്‍ ആക്കും.

യിരേമ്യാവു 32

1 യിരെമ്യാവു കാവല്പുരമുറ്റത്തു അടെക്കപ്പെട്ടിരിക്കുമ്പോള്‍ യഹോവയുടെ അരുളപ്പാടു രണ്ടാം പ്രാവശ്യം അവന്നുണ്ടായതെന്തെന്നാല്‍

2 അതിനെ അനുഷ്ഠിക്കുന്ന യഹോവ, അതിനെ നിവര്‍ത്തിപ്പാന്‍ നിര്‍ണ്ണയിക്കുന്ന യഹോവ, യഹോവ എന്നു നാമം ഉള്ളവന്‍ തന്നേ, ഇപ്രകാരം അരുളിച്ചെയ്യുന്നു;

3 എന്നെ വിളിച്ചപേക്ഷിക്ക; ഞാന്‍ നിനക്കുത്തരം അരുളം; നീ അറിയാത്ത മഹത്തായും അഗോചരമായും ഉള്ള കാര്യങ്ങളെ ഞാന്‍ നിന്നെ അറിയിക്കും.

4 വാടകള്‍ക്കും വാളിന്നും എതിരെ തടുത്തു നില്‍ക്കേണ്ടതിന്നായി ഈ നഗരത്തില്‍ പൊളിച്ചിട്ടിരിക്കുന്ന വീടുകളെയും യെഹൂദാരാജാക്കന്മാരുടെ അരമനകളെയും കുറിച്ചു യിസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു.

5 അവര്‍ കല്ദയരോടു യുദ്ധം ചെയ്‍വാന്‍ ചെല്ലുന്നു; എന്നാല്‍ അതു, ഞാന്‍ എന്റെ കോപത്തിലും എന്റെ ക്രോധത്തിലും സംഹരിച്ചിരിക്കുന്ന മനുഷ്യരുടെ ശവങ്ങള്‍കൊണ്ടു അവയെ നിറെപ്പാനത്രേ; അവരുടെ സകലദോഷവും നിമിത്തം ഞാന്‍ എന്റെ മുഖത്തെ ഈ നഗരത്തിന്നു മറെച്ചിരിക്കുന്നു.

6 ഇതാ, ഞാന്‍ രോഗശാന്തിയും ആരോഗ്യവും വരുത്തി അവരെ സൌഖ്യമാക്കുകയും സമാധാനത്തിന്റെയും സത്യത്തിന്റെയും സമൃദ്ധി അവര്‍ക്കും വെളിപ്പെടുത്തുകയും ചെയ്യും.

7 ഞാന്‍ യെഹൂദയുടെ പ്രവാസികളെയും യിസ്രായേലിന്റെ പ്രവാസികളെയും മടക്കിവരുത്തി പണ്ടത്തെപ്പോലെ അവര്‍ക്കും അഭിവൃത്തി വരുത്തും.

8 അവര്‍ എന്നോടു പിഴെച്ചതായ സകല അകൃത്യത്തെയും ഞാന്‍ നീക്കി അവരെ ശുദ്ധീകരിക്കയും അവര്‍ പാപം ചെയ്തു എന്നോടു ദ്രോഹിച്ചതായ സകല അകൃത്യങ്ങളെയും മോചിക്കയും ചെയ്യും.

9 ഞാന്‍ അവര്‍ക്കും ചെയ്യുന്ന എല്ലാ നന്മയെയും കുറിച്ചു കേള്‍ക്കുന്ന സകലഭൂജാതികളുടെയും മുമ്പാകെ അതു എനിക്കു ആനന്ദനാമവും പ്രശംസയും മഹത്വവും ആയിരിക്കും; ഞാന്‍ അതിന്നു വരുത്തുന്ന എല്ലാനന്മയും നിമിത്തവും സര്‍വ്വ സമാധാനവും നിമിത്തവും അവര്‍ പേടിച്ചു വിറെക്കും.

10 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുമനുഷ്യരും മൃഗവും ഇല്ലാതെ ശൂന്യമായിരിക്കുന്നു എന്നു നിങ്ങള്‍ പറയുന്ന ഈ സ്ഥലത്തും യെഹൂദാപട്ടണങ്ങളിലും മനുഷ്യനോ, നിവാസികളോ, മൃഗമോ ഇല്ലാതെ ശൂന്യമായിരിക്കുന്ന യെരൂശലേംവീഥികളിലും

11 ഇനിയും ആനന്ദഘോഷവും സന്തോഷധ്വനിയും മണവാളന്റെ സ്വരവും മണവാട്ടിയുടെ സ്വരവുംസൈന്യങ്ങളുടെ യഹോവയെ സ്തുതിപ്പിന്‍ , യഹോവ നല്ലവനല്ലോ, അവന്റെ ദയ എന്നേക്കുമുള്ളതു എന്നു പറയുന്നവരുടെ ശബ്ദവും യഹോവയുടെ ആലയത്തില്‍ സ്തോത്രയാഗം കൊണ്ടുവരുന്നവരുടെ ശബ്ദവും കേള്‍ക്കും; ഞാന്‍ ദേശത്തിന്റെ സ്ഥിതി മാറ്റി പണ്ടത്തെപ്പോലെ ആക്കും എന്നു യഹോവ അരുളിച്ചെയ്യുന്നു.

12 സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുമനുഷ്യനും മൃഗവും ഇല്ലാതെ ശൂന്യമായിരിക്കുന്ന ഈ സ്ഥലത്തും അതിന്റെ സകലപട്ടണങ്ങളിലും ആടുകളെ കിടത്തുന്ന ഇടയന്മാര്‍ക്കും ഇനിയും മേച്ചല്‍പുറം ഉണ്ടാകും;

13 മലനാട്ടിലെ പട്ടണങ്ങളിലും താഴ്വീതിയിലെ പട്ടണങ്ങളിലും തെക്കെ പട്ടണങ്ങളിലും ബെന്യാമീന്‍ ദേശത്തും യെരൂശലേമിന്റെ ചുറ്റുവട്ടത്തിലും യെഹൂദാപട്ടണങ്ങളിലും ആടുകള്‍ എണ്ണുന്നവന്റെ കൈകൂ കീഴെ ഇനിയും കടന്നുപോകും എന്നു യഹോവ അരുളിച്ചെയ്യുന്നു.

14 ഞാന്‍ യിസ്രായേല്‍ ഗൃഹത്തോടും യെഹൂദാഗൃഹത്തോടും അരുളിച്ചെയ്ത നല്ലവചനം നിവര്‍ത്തിക്കുന്ന കാലം വരും എന്നു യഹോവയുടെ അരുളപ്പാടു.

15 ആ നാളുകളിലും ആ കാലത്തും ഞാന്‍ ദാവീദിന്നു നീതിയുള്ളോരു മുളയായവനെ മുളെപ്പിക്കും; അവന്‍ ദേശത്തു നീതിയും ന്യായവും നടത്തും.

16 അന്നാളില്‍ യെഹൂദാ രക്ഷിക്കപ്പെടും; യെരൂശലേം നിര്‍ഭയമായ്‍വസിക്കും; അതിന്നു യഹോവ നമ്മുടെ നീതി എന്നു പേര്‍ പറയും.

17 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുയിസ്രായേല്‍ ഗൃഹത്തിന്റെ സിംഹാസനത്തില്‍ ഇരിപ്പാന്‍ ദാവീദിന്നു ഒരു പുരുഷന്‍ ഇല്ലാതെ വരികയില്ല.

18 ദിനംപ്രതി ഹോമയാഗം കഴിപ്പാനും ഭോജനയാഗം ദഹിപ്പിപ്പാനും ഹനനയാഗം അര്‍പ്പിപ്പാനും എന്റെ മുമ്പാകെ ലേവ്യ പുരോഹിതന്മാര്‍ക്കും ഒരു പുരുഷന്‍ ഇല്ലാതെ വരികയുമില്ല.

19 യിരെമ്യാവിന്നു യഹോവയുടെ അരുളപ്പാടു ഉണ്ടായതെന്തെന്നാല്‍

20 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുതക്കസമയത്തു പകലും രാവും ഇല്ലാതിരിക്കത്തക്കവണ്ണം പകലിനോടുള്ള എന്റെ നിയമവും രാത്രിയോടുള്ള എന്റെ നിയമവും ദുര്‍ബ്ബലമാക്കുവാന്‍ നിങ്ങള്‍ക്കു കഴിയുമെങ്കില്‍,

21 എന്റെ ദാസനായ ദാവീദിന്നു അവന്റെ സിംഹാസനത്തില്‍ ഇരുന്നു വാഴുവാന്‍ ഒരു മകന്‍ ഇല്ലാതെ വരത്തക്കവണ്ണം അവനോടും എന്റെ ശുശ്രൂഷകന്മാരായ ലേവ്യപുരോഹിതന്മാരോടും ഉള്ള എന്റെ നിയമവും ദുര്‍ബ്ബലമായ്‍വരാം.

22 ആകാശത്തിലെ സൈന്യത്തെ എണ്ണുവാനും കടല്പുറത്തെ മണല്‍ അളക്കുവാനും കഴിയാത്തതുപോലെ ഞാന്‍ എന്റെ ദാസനായ ദാവീദിന്റെ സന്തതിയെയും എന്റെ ശുശ്രൂഷകന്മാരായ ലേവ്യരെയും വര്‍ദ്ധിപ്പിക്കും.

23 യഹോവയുടെ അരുളപ്പാടു യിരെമ്യാവിന്നുണ്ടായതെന്തെന്നാല്‍

24 യഹോവ തിരഞ്ഞെടുത്തിരിക്കുന്ന രണ്ടു വംശങ്ങളെയും അവന്‍ തള്ളിക്കളഞ്ഞു എന്നു ഈ ജനം പറയുന്നതു നീ ശ്രദ്ധിക്കുന്നില്ലയോ? ഇങ്ങനെ അവന്‍ എന്റെ ജനത്തെ അതു ഇനി ഒരു ജാതിയല്ല എന്നു ദുഷിച്ചു പറയുന്നു.

25 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു; പകലിനോടും രാത്രിയോടും ഉള്ള എന്റെ നിയമം നിലനിലക്കുന്നില്ലെങ്കില്‍, ഞാന്‍ ആകാശത്തിന്റെയും ഭൂമിയുടെയും വ്യവസ്ഥ നിയമിച്ചിട്ടില്ലെങ്കില്‍,

26 ഞാന്‍ യാക്കോബിന്റെയും എന്റെ ദാസനായ ദാവീദിന്റെയും സന്തതിയെ അബ്രാഹാമിന്റെയും യിസ്ഹാക്കിന്റെയും യാക്കോബിന്റെയും സന്തതിക്കു അധിപതിമാരായിരിപ്പാന്‍ അവന്റെ സന്തതിയില്‍ നിന്നു ഒരാളെ എടുക്കാതവണ്ണം തള്ളിക്കളയും. അവരുടെ പ്രവാസികളെ ഞാന്‍ മടക്കിവരുത്തുകയും അവര്‍ക്കും കരുണകാണിക്കയും ചെയ്യും.

യിരേമ്യാവു 33

1 ബാബേല്‍രാജാവായ നെബൂഖദ്നേസരും അവന്റെ സകലസൈന്യവും അവന്റെ ആധിപത്യത്തിന്‍ കീഴുള്ള സകല ഭൂരാജ്യങ്ങളും സകല ജാതികളും യെരൂശലേമിനോടും അതിന്റെ എല്ലാ പട്ടണങ്ങളോടും യുദ്ധം ചെയ്തുകൊണ്ടിരിക്കുമ്പോള്‍, യിരെമ്യാവിന്നു യഹോവയിങ്കല്‍നിന്നുണ്ടായ അരുളപ്പാടു എന്തെന്നാല്‍

2 യിസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുനീ ചെന്നു, യെഹൂദാരാജാവായ സിദെക്കീയാവോടു പറയേണ്ടതെന്തെന്നാല്‍യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുഞാന്‍ ഈ നഗരത്തെ ബാബേല്‍രാജാവിന്റെ കയ്യില്‍ ഏല്പിക്കും; അവന്‍ അതിനെ തീ വെച്ചു ചുട്ടുകളയും.

3 നീ അവന്റെ കയ്യില്‍നിന്നു ഒഴിഞ്ഞുപോകാതെ പിടിപെട്ടു അവന്റെ കയ്യില്‍ ഏല്പിക്കപ്പെടും; നീ ബാബേല്‍രാജാവിനെ കണ്ണോടു കണ്ണു കാണുകയും അവന്‍ വായോടുവായ് നിന്നോടു സംസാരിക്കയും നീ ബാബേലിലേക്കു പോകേണ്ടിവരികയും ചെയ്യും.

4 എങ്കിലും യെഹൂദാരാജാവായ സിദെക്കീയാവേ, യഹോവയുടെ വചനം കേള്‍ക്ക! നിന്നെക്കുറിച്ചു യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു

5 നീ വാളാല്‍ മരിക്കയില്ല; നീ സമാധാനത്തോടെ മരിക്കും; നിനക്കു മുമ്പുണ്ടായിരുന്ന പണ്ടത്തെ രാജാക്കന്മാരായ നിന്റെ പിതാക്കന്മാര്‍ക്കും വേണ്ടി സുഗന്ധദഹനം കഴിച്ചതുപോലെ അവര്‍ നിനക്കുവേണ്ടിയും കഴിക്കും; അയ്യോ തമ്പുരാനേ! എന്നു ചൊല്ലി അവര്‍ നിന്നെക്കുറിച്ചു വിലപിക്കും; അതു ഞാന്‍ കല്പിച്ച വചനമല്ലോ എന്നു യഹോവയുടെ അരുളപ്പാടു.

6 യിരെമ്യാ പ്രവാചകന്‍ ഈ വചനങ്ങളെ ഒക്കെയും യെരൂശലേമില്‍ യെഹൂദാരാജാവായ സിദെക്കീയാവോടു പ്രസ്താവിച്ചു.

7 അന്നു ബാബേല്‍രാജാവിന്റെ സൈന്യം യെരൂശലേമിനോടും ലാക്കീശ്, അസെക്കാ എന്നിങ്ങനെ യെഹൂദയില്‍ ശേഷിച്ചിരുന്ന എല്ലാ പട്ടണങ്ങളോടും യുദ്ധം ചെയ്തുകൊണ്ടിരുന്നു; യെഹൂദാപട്ടണങ്ങളില്‍വെച്ചു ഉറപ്പുള്ള പട്ടണങ്ങളായി ശേഷിച്ചിരുന്നതു ഇവയത്രേ.

8 ആരും തന്റെ സഹോദരനായ ഒരു യെഹൂദനെക്കൊണ്ടു അടിമവേല ചെയ്യിക്കാതെ എബ്രായദാസനെയും എബ്രായദാസിയെയും

9 സ്വതന്ത്രരായി വിട്ടയക്കേണ്ടതിന്നു ഒരു വിമോചനം പ്രസിദ്ധമാക്കേണമെന്നു സിദെക്കീയാരാജാവു യെരൂശലേമിലെ സകല ജനത്തോടും ഒരു നിയമം ചെയ്തശേഷം, യിരെമ്യാവിന്നു യഹോവയിങ്കല്‍നിന്നുണ്ടായ അരുളപ്പാടു.

10 ആരും തന്റെ ദാസനെക്കൊണ്ടും ദാസിയെക്കൊണ്ടും ഇനി അടിമവേല ചെയ്യിക്കാതെ അവരെ സ്വതന്ത്രരായി വിട്ടയക്കേണമെന്നുള്ള നിയമത്തില്‍ ഉള്‍പ്പെട്ട സകല പ്രഭുക്കന്മാരും സര്‍വ്വജനവും അതു അനുസരിച്ചു അവരെ വിട്ടയച്ചിരുന്നു.

11 പിന്നീടോ അവര്‍ വ്യത്യാസം കാണിച്ചു, സ്വതന്ത്രരായി വിട്ടയച്ചിരുന്ന ദാസന്മാരെയും ദാസിമാരെയും മടക്കിവരുത്തി അവരെ വീണ്ടും ദാസീദാസന്മാരാക്കിത്തീര്‍ത്തു.

12 അതുകൊണ്ടു യഹോവയുടെ അരുളപ്പാടു യിരെമ്യാവിന്നു യഹോവയിങ്കല്‍ നിന്നുണ്ടായതെന്തെന്നാല്‍

13 യിസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുഞാന്‍ നിങ്ങളുടെ പിതാക്കന്മാരെ അടിമവീടായ മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്ന നാളില്‍ അവരോടു ഒരു നിയമം ചെയ്തു

14 തന്നെത്താന്‍ നിനക്കു വില്‍ക്കയും ആറുസംവത്സരം നിന്നെ സേവിക്കയും ചെയ്തു എബ്രായസഹോദരനെ ഒടുക്കം ഏഴാം സംവത്സരത്തില്‍ വിട്ടയക്കേണം; അവനെ സ്വതന്ത്രനായി നിന്റെ അടുക്കല്‍നിന്നു വിട്ടയക്കേണം എന്നു കല്പിച്ചിരുന്നു; എങ്കിലും നിങ്ങളുടെ പിതാക്കന്മാര്‍ എന്റെ കല്പന അനുസരിച്ചില്ല, ചെവി ചായിച്ചതുമില്ല.

15 നിങ്ങളോ ഇന്നു തിരിഞ്ഞു ഔരോരുത്തന്‍ തന്റെ കൂട്ടുകാരന്നു വിമോചനം പ്രസിദ്ധമാക്കിയതിനാല്‍ എനിക്കു ഹിതമായതു പ്രവര്‍ത്തിച്ചു, എന്റെ നാമം വിളിച്ചിരിക്കുന്ന ആലയത്തില്‍വെച്ചു എന്റെ മുമ്പാകെ ഒരു നിയമം ചെയ്തു.

16 എങ്കിലും നിങ്ങള്‍ വ്യത്യാസം കാണിച്ചു എന്റെ നാമത്തെ അശുദ്ധമാക്കി ഔരോരുത്തന്‍ ഇഷ്ടംപോലെ പോയ്ക്കൊള്‍വാന്‍ വിമോചനം കൊടുത്തു അയച്ചിരുന്ന തന്റെ ദാസനെയും ദാസിയെയും മടക്കിവരുത്തി ദാസീദാസന്മാരാക്കിയിരിക്കുന്നു.

17 അതുകൊണ്ടു യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുഔരോരുത്തന്‍ താന്താന്റെ സഹോദരന്നും കൂട്ടുകാരന്നും വിമോചനം പ്രസിദ്ധമാക്കുവാന്‍ തക്കവണ്ണം നിങ്ങള്‍ എന്റെ വാക്കു കേട്ടില്ലല്ലോ; ഇതാ, ഞാന്‍ ഒരു വിമോചനം പ്രസിദ്ധമാക്കുന്നു; അതു വാളിന്നും മഹാമാരിക്കും ക്ഷാമത്തിന്നു മത്രേ; ഭൂമിയിലെ സകലരാജ്യങ്ങളിലും ഞാന്‍ നിങ്ങളെ ഭീതിവിഷയമാക്കിത്തീര്‍ക്കും എന്നു യഹോവയുടെ അരുളപ്പാടു.

18 കാളകൂട്ടിയെ രണ്ടായി പിളര്‍ന്നു അതിന്റെ പിളര്‍പ്പുകളുടെ നടുവെ കടന്നുകൊണ്ടു എന്റെ മുമ്പാകെ ചെയ്ത നിയമത്തിലെ സംഗതികള്‍ നിവര്‍ത്തിക്കാതെ എന്റെ നിയമം ലംഘിച്ചിരിക്കുന്നവരെ,

19 കാളകൂട്ടിയുടെ പിളര്‍പ്പുകളുടെ നടുവെ കടന്നുപോയ യെഹൂദാപ്രഭുക്കന്മാരെയും യെരൂശലേം പ്രഭുക്കന്മാരെയും ഷണ്ഡന്മാരെയും പുരോഹിതന്മാരെയും ദേശത്തിലെ സകലജനത്തെയും തന്നേ, ഞാന്‍ ഏല്പിക്കും.

20 അവരുടെ ശത്രുക്കളുടെ കയ്യിലും അവര്‍ക്കും പ്രാണഹാനി വരുത്തുവാന്‍ നോക്കുന്നവരുടെ കയ്യിലും ഞാന്‍ അവരെ ഏല്പിക്കും; അവരുടെ ശവങ്ങള്‍ ആകാശത്തിലെ പക്ഷികള്‍ക്കും ഭൂമിയിലെ മൃഗങ്ങള്‍ക്കും ഇരയായ്തീരും.

21 യെഹൂദാരാജാവായ സിദെക്കീയാവെയും അവന്റെ പ്രഭുക്കന്മാരെയും ഞാന്‍ അവരുടെ ശത്രുക്കളുടെ കയ്യിലും അവര്‍ക്കും പ്രാണഹാനി വരുത്തുവാന്‍ നോക്കുന്നവരുടെ കയ്യിലും നിങ്ങളെ വിട്ടുപോയിരിക്കുന്ന ബാബേല്‍രാജാവിന്റെ സൈന്യത്തിന്റെ കയ്യിലും ഏല്പിക്കും.

22 ഞാന്‍ കല്പിച്ചു അവരെ ഈ നഗരത്തിലേക്കു മടക്കി വരുത്തും; അവര്‍ അതിനെ യുദ്ധം ചെയ്തു പിടിച്ചു തീ വെച്ചു ചുട്ടുകളയും; ഞാന്‍ യെഹൂദാപട്ടണങ്ങളെ നിവാസികളില്ലാതെ ശൂന്യമാക്കും എന്നു യഹോവയുടെ അരുളപ്പാടു.