ഘട്ടം 260

പഠനം

     

യേഹേസ്കേൽ 38:10-23

10 യഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുഅന്നാളില്‍ നിന്റെ ഹൃദയത്തില്‍ ചില ആലോചനകള്‍ തോന്നും;

11 നീ ഒരു ദുരുപായം നിരൂപിക്കും; മതിലില്ലാത്ത ഗ്രാമങ്ങള്‍ ഉള്ള ദേശത്തു ഞാന്‍ ചെല്ലും; കൊള്ളയിടേണ്ടതിന്നും കവര്‍ച്ച ചെയ്യേണ്ടതിന്നും ശൂന്യമായ്ക്കിടന്നിട്ടും വീണ്ടും നിവാസികളുള്ള സ്ഥലങ്ങള്‍ക്കു നേരെയും ജാതികളുടെ ഇടയില്‍നിന്നു ശേഖരിക്കപ്പെട്ടും കന്നുകാലികളെയും ധനത്തെയും സമ്പാദിച്ചും ഭൂമിയുടെ മദ്ധ്യേ വസിച്ചും ഇരിക്കുന്ന ഒരു ജനത്തിന്റെ നേരെയും കൈ നീട്ടേണ്ടതിന്നും

12 ഒട്ടൊഴിയാതെ മതിലും ഔടാമ്പലും കതകും കൂടാതെ നിര്‍ഭയം വസിച്ചു സ്വൈരമായിരിക്കുന്നവരുടെ നേരെ ഞാന്‍ ചെല്ലും എന്നും നീ പറയും.

13 ശെബയും ദെദാനും തര്‍ശീശ് വര്‍ത്തകന്മാരും അതിലെ സകല ബാലസിംഹങ്ങളും നിന്നോടുനീ കൊള്ളയിടുവാനോ വന്നതു? കവര്‍ച്ചചെയ്‍വാനും വെള്ളിയും പൊന്നും എടുത്തു കൊണ്ടുപോകുവാനും കന്നുകാലികളെയും ധനത്തെയും അപഹരിപ്പാനും ഏറ്റവും വലിയ കൊള്ള നടത്തുവാനും ആകുന്നുവോ നീ നിന്റെ സമൂഹത്തെ കൂട്ടിയിരിക്കുന്നതു എന്നു പറയും.

14 ആകയാല്‍ മനുഷ്യപുത്രാ, നീ പ്രവചിച്ചു ഗോഗിനോടു പറയേണ്ടതു. യഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുഎന്റെ ജനമായ യിസ്രായേല്‍ നിര്‍ഭയമായി വസിക്കുന്ന അന്നാളില്‍ നീ അതു അറികയില്ലയോ?

15 നീയും നിന്നോടുകൂടെ പലജാതികളും ഒട്ടൊഴിയാതെ കുതിരപ്പുറത്തു കയറി ഒരു മഹാസമൂഹവും മഹാസൈന്യവുമായി നിന്റെ ദിക്കില്‍നിന്നു, വടക്കെ അറ്റത്തുനിന്നു തന്നേ, വരും.

16 ദേശത്തെ മറെക്കേണ്ടതിന്നുള്ള ഒരു മേഘംപോലെ നീ എന്റെ ജനമായ യിസ്രായേലിന്റെ നേരെ വരും; ഗോഗേ, അന്ത്യകാലത്തു ജാതികള്‍ കാണ്‍കെ ഞാന്‍ എന്നെത്തന്നേ നിങ്കല്‍ വിശുദ്ധീകരിക്കുമ്പോള്‍ അവര്‍ എന്നെ അറിയേണ്ടതിന്നു ഞാന്‍ നിന്നെ എന്റെ ദേശത്തിന്റെ നേരെ വരുത്തും.

17 യഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുഞാന്‍ നിന്നെ യിസ്രായേലിന്നു വിരോധമായി വരുത്തും എന്നു പണ്ടത്തെ കാലത്തു അനേകം സംവത്സരങ്ങളായി പ്രവചിച്ചുപോന്ന അവരുടെ പ്രവാചകന്മാരായ എന്റെ ദാസന്മാര്‍മുഖാന്തരം ഞാന്‍ അന്നു അരുളിച്ചെയ്തതു നിന്നെക്കുറിച്ചല്ലയോ?

18 യിസ്രായേല്‍ദേശത്തിന്നു വിരോധമായി ഗോഗ് വരുന്ന അന്നാളില്‍ എന്റെ ക്രോധം എന്റെ മൂക്കില്‍ ഉജ്ജ്വലിക്കും എന്നു യഹോവയായ കര്‍ത്താവിന്റെ അരുളപ്പാടു.

19 അന്നാളില്‍ നിശ്ചയമായിട്ടു യിസ്രായേല്‍ദേശത്തു ഒരു വലിയ ഭൂകമ്പം ഉണ്ടാകും എന്നു ഞാന്‍ എന്റെ തീക്ഷ്ണതയിലും എന്റെ കോപാഗ്നിയിലും അരുളിച്ചെയ്തിരിക്കുന്നു.

20 അങ്ങനെ സമുദ്രത്തിലെ മത്സ്യവും ആകാശത്തിലെ പറവയും കാട്ടിലെ മൃഗവും നിലത്തിഴയുന്ന ഇഴജാതിയൊക്കെയും ഭൂതലത്തിലെ സകലമനുഷ്യരും എന്റെ സന്നിധിയില്‍ വിറെക്കും; മലകള്‍ ഇടിഞ്ഞുപോകും; കടുന്തൂക്കങ്ങള്‍ വീണുപോകും; എല്ലാ മതിലും നിലംപരിചാകും.

21 ഞാന്‍ എന്റെ സകല പര്‍വ്വതങ്ങളോടും അവന്റെ നേരെ വാളെടുപ്പാന്‍ കല്പിക്കും എന്നു യഹോവയായ കര്‍ത്താവിന്റെ അരുളപ്പാടു; ഔരോരുത്തന്റെ വാള്‍ അവനവന്റെ സഹോദരന്നു വിരോധമായിരിക്കും.

22 ഞാന്‍ മഹാമാരികൊണ്ടും രക്തംകൊണ്ടും അവനെ ന്യായംവിധിക്കും; ഞാന്‍ അവന്റെമേലും അവന്റെ പടക്കൂട്ടങ്ങളുടെമേലും അവനോടുകൂടെയുള്ള പല ജാതികളുടെമേലും പെരുമഴയും വലിയ ആലിപ്പഴവും തീയും ഗന്ധകവും വര്‍ഷിപ്പിക്കും.

23 ഇങ്ങനെ ഞാന്‍ എന്നെത്തന്നേ മഹത്വീകരിക്കയും എന്നെത്തന്നേ വിശുദ്ധീകരിക്കയും പല ജാതികളും കാണ്‍കെ എന്നെത്തന്നേ വെളിപ്പെടുത്തുകയും ഞാന്‍ യഹോവ എന്നു അവര്‍ അറികയും ചെയ്യും.

യേഹേസ്കേൽ 39

1 നീയോ, മനുഷ്യപുത്രാ, ഗോഗിനെക്കുറിച്ചു പ്രവചിച്ചു പറയേണ്ടതു; യഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുരോശ്, മേശെക്, തൂബല്‍ എന്നിവയുടെ പ്രഭുവായ ഗോഗേ, ഞാന്‍ നിനക്കു വിരോധമായിരിക്കുന്നു.

2 ഞാന്‍ നിന്നെ വഴിതെറ്റിച്ചു നിന്നില്‍ ആറിലൊന്നു ശേഷിപ്പിച്ചു നിന്നെ വടക്കെ അറ്റത്തുനിന്നു പുറപ്പെടുവിച്ചു യിസ്രായേല്‍ പര്‍വ്വതങ്ങളില്‍ വരുത്തും.

3 നിന്റെ ഇടങ്കയ്യില്‍നിന്നു ഞാന്‍ നിന്റെ വില്ലു തെറിപ്പിച്ചു വലങ്കയ്യില്‍നിന്നു നിന്റെ അമ്പു വീഴിക്കും.

4 നീയും നിന്റെ എല്ലാ പടക്കൂട്ടങ്ങളും നിന്നോടുകൂടെയുള്ള ജാതികളും യിസ്രായേല്‍പര്‍വ്വതങ്ങളില്‍ വീഴും; ഞാന്‍ നിന്നെ കഴുകുമുതലായ പറവെക്കൊക്കെയും കാട്ടുമൃഗത്തിന്നും ഇരയായി കൊടുക്കും.

5 നീ വെളിന്‍ പ്രദേശത്തു വീഴും; ഞാനല്ലോ അതു കല്പിച്ചിരിക്കുന്നതു എന്നു യഹോവയായ കര്‍ത്താവിന്റെ അരുളപ്പാടു.

6 മാഗോഗിലും തീരപ്രദേശങ്ങളില്‍ നിര്‍ഭയം വസിക്കുന്നവരുടെ ഇടയിലും ഞാന്‍ തീ അയക്കും; ഞാന്‍ യഹോവ എന്നു അവര്‍ അറിയും

7 ഇങ്ങനെ ഞാന്‍ എന്റെ വിശുദ്ധനാമം എന്റെ ജനമായ യിസ്രായേലിന്റെ നടുവില്‍ വെളിപ്പെടുത്തും; ഇനി എന്റെ വിശുദ്ധനാമം അശുദ്ധമാക്കുവാന്‍ ഞാന്‍ സമ്മതിക്കയില്ല; ഞാന്‍ യിസ്രായേലില്‍ പരിശുദ്ധനായ യഹോവയാകുന്നു എന്നു ജാതികള്‍ അറിയും.

8 ഇതാ, അതു വരുന്നു; അതു സംഭവിക്കും എന്നു യഹോവയായ കര്‍ത്താവിന്റെ അരുളപ്പാടു; ഇതത്രേ ഞാന്‍ അരുളിച്ചെയ്ത ദിവസം.

10 പറമ്പില്‍നിന്നു വിറകു പെറുക്കുകയോ കാട്ടില്‍നിന്നു ഒന്നും വെട്ടുകയോ ചെയ്യാതെ ആയുധങ്ങളെ തന്നേ അവര്‍ കത്തിക്കും; തങ്ങളെ കൊള്ളയിട്ടവരെ അവര്‍ കൊള്ളയിടുകയും തങ്ങളെ കവര്‍ച്ച ചെയ്തവരെ കവര്‍ച്ച ചെയ്കയും ചെയ്യും എന്നു യഹോവയായ കര്‍ത്താവിന്റെ അരുളപ്പാടു.

11 അന്നു ഞാന്‍ ഗോഗിന്നു യിസ്രായേലില്‍ ഒരു ശ്മശാനഭൂമി കൊടുക്കും. കടലിന്നു കിഴക്കുവശത്തു വഴിപോക്കരുടെ താഴ്വര തന്നേ; വഴിപോക്കര്‍ക്കും അതു വഴിമുടക്കമായ്തീരും; അവിടെ അവര്‍ ഗോഗിനെയും അവന്റെ സകല പുരുഷാരത്തെയും അടക്കം ചെയ്യും; അവര്‍ അതിന്നു ഹാമോന്‍ -ഗോഗ് (ഗോഗ് പുരുഷാരത്തിന്റെ) താഴ്വര എന്നു പേര്‍ വിളിക്കും.

12 യിസ്രായേല്‍ഗൃഹം അവരെ അടക്കം ചെയ്തുതീര്‍ത്തു ദേശത്തെ വെടിപ്പാക്കുവാന്‍ ഏഴു മാസം വേണ്ടിവരും.

13 ദേശത്തിലെ ജനം എല്ലാംകൂടി അവരെ അടക്കംചെയ്യും; ഞാന്‍ എന്നെത്തന്നേ മഹത്വീകരിക്കുന്ന നാളില്‍ അതു അവര്‍ക്കും കീര്‍ത്തിയായിരിക്കും എന്നു യഹോവയായ കര്‍ത്താവിന്റെ അരുളപ്പാടു.

14 ദേശമെല്ലാം വെടിപ്പാക്കേണ്ടതിന്നു അതില്‍ ശേഷിച്ച ശവങ്ങളെ അടക്കുവാന്‍ ദേശത്തില്‍ ചുറ്റി സഞ്ചരിക്കുന്ന നിത്യപ്രവൃത്തിക്കാരെ നിയമിക്കും; ഏഴുമാസം കഴിഞ്ഞശേഷം അവര്‍ പരിശോധന കഴിക്കും.

15 ദേശത്തു ചുറ്റി സഞ്ചരിക്കുന്നവര്‍ സഞ്ചരിക്കുമ്പോള്‍ അവരില്‍ ഒരുവന്‍ ഒരു മനുഷ്യാസ്ഥി കണ്ടാല്‍ അതിന്നരികെ ഒരു അടയാളം വേക്കും; അടക്കം ചെയ്യുന്നവര്‍ അതു ഹാമോന്‍ -ഗോഗ് താഴ്വരയില്‍ കൊണ്ടുപോയി അടക്കംചെയ്യും.

16 ഒരു നഗരത്തിന്നും ഹമോനാ (പുരുഷാരം) എന്നു പേരുണ്ടാകും; ഇങ്ങനെ അവര്‍ ദേശത്തെ വെടിപ്പാക്കും.

17 മനുഷ്യപുത്രാ, യഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുസകലവിധ പക്ഷികളോടും എല്ലാ കാട്ടുമൃഗങ്ങളോടും നീ പറയേണ്ടുന്നതുംനിങ്ങള്‍ കൂടിവരുവിന്‍ ; നിങ്ങള്‍ മാംസം തിന്നുകയും രക്തം കുടിക്കയും ചെയ്യണ്ടേതിന്നു ഞാന്‍ യിസ്രായേല്‍പര്‍വ്വതങ്ങളില്‍ ഒരു മഹായാഗമായി നിങ്ങള്‍ക്കു വേണ്ടി അറുപ്പാന്‍ പോകുന്ന എന്റെ യാഗത്തിന്നു നാലുപുറത്തു നിന്നും വന്നുകൂടുവിന്‍ .

19 ഞാന്‍ നിങ്ങള്‍ക്കു വേണ്ടി അറുത്തിരിക്കുന്ന എന്റെ യാഗത്തില്‍നിന്നു നിങ്ങള്‍ തൃപ്തരാകുവോളം മേദസ്സു തിന്നുകയും ലഹരിയാകുവോളം രക്തം കുടിക്കുകയും ചെയ്യും.

20 ഇങ്ങനെ നിങ്ങള്‍ എന്റെ മേശയിങ്കല്‍ കുതിരകളെയും വാഹനമൃഗങ്ങളെയും വീരന്മാരെയും സകലയോദ്ധാക്കളെയും തിന്നു തൃപ്തരാകും എന്നു യഹോവയായ കര്‍ത്താവിന്റെ അരുളപ്പാടു.

21 ഞാന്‍ എന്റെ മഹത്വത്തെ ജാതികളുടെ ഇടയില്‍ സ്ഥാപിക്കും; ഞാന്‍ നടത്തിയിരിക്കുന്ന എന്റെ ന്യായവിധിയും ഞാന്‍ അവരുടെമേല്‍ വെച്ച എന്റെ കയ്യും സകല ജാതികളും കാണും.

22 അങ്ങനെ അന്നുമുതല്‍ മേലാല്‍, ഞാന്‍ തങ്ങളുടെ ദൈവമായ യഹോവയെന്നു യിസ്രായേല്‍ഗൃഹം അറിയും.

23 യിസ്രായേല്‍ഗൃഹം തങ്ങളുടെ അകൃത്യംനിമിത്തം പ്രവാസത്തിലേക്കു പോകേണ്ടിവന്നു എന്നും അവര്‍ എന്നോടു ദ്രോഹം ചെയ്തതുകൊണ്ടു ഞാന്‍ എന്റെ മുഖം അവര്‍ക്കും മറെച്ചു, അവരൊക്കെയും വാള്‍കൊണ്ടു വീഴേണ്ടതിന്നു അവരെ അവരുടെ വൈരികളുടെ കയ്യില്‍ ഏല്പിച്ചു എന്നും ജാതികള്‍ അറിയും.

24 അവരുടെ അശുദ്ധിക്കും അവരുടെ അതിക്രമങ്ങള്‍ക്കും തക്കവണ്ണം ഞാന്‍ അവരോടു പ്രവര്‍ത്തിച്ചു എന്റെ മുഖം അവര്‍ക്കും മറെച്ചു.

25 അതുകൊണ്ടു യഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുഇപ്പോള്‍ ഞാന്‍ യാക്കോബിന്റെ പ്രവാസികളെ മടക്കിവരുത്തി യിസ്രായേല്‍ഗൃഹത്തോടൊക്കെയും കരുണ ചെയ്തു എന്റെ വിശുദ്ധനാമംനിമിത്തം തീക്ഷണത കാണിക്കും.

26 ഞാന്‍ അവരെ ജാതികളുടെ ഇടയില്‍നിന്നു മടക്കിവരുത്തി അവരുടെ ശത്രുക്കളുടെ ദേശങ്ങളില്‍ നിന്നു അവരെ ശേഖരിച്ചു പല ജാതികളും കാണ്‍കെ എന്നെത്തന്നേ അവരില്‍ വിശുദ്ധീകരിച്ചശേഷം

27 ആരും അവരെ ഭയപ്പെടുത്താതെ അവര്‍ തങ്ങളുടെ ദേശത്തു നിര്‍ഭയമായി വസിക്കുമ്പോള്‍, തങ്ങളുടെ ലജ്ജയും എന്നോടു ചെയ്തിരിക്കുന്ന സര്‍വ്വദ്രോഹങ്ങളും മറക്കും.

28 ഞാന്‍ അവരെ ജാതികളുടെ ഇടയില്‍ ബദ്ധരായി കൊണ്ടുപോകുമാറാക്കുകയും അവരില്‍ ആരെയും അവിടെ വിട്ടേക്കാതെ അവരുടെ ദേശത്തേക്കു കൂട്ടിവരുത്തുകയും ചെയ്തതിനാല്‍ ഞാന്‍ അവരുടെ ദൈവമായ യഹോവ എന്നു അവര്‍ അറിയും.

29 ഞാന്‍ യിസ്രായേല്‍ഗൃഹത്തിന്മേല്‍ എന്റെ ആത്മാവിനെ പകര്‍ന്നിരിക്കയാല്‍ ഇനി എന്റെ മുഖം അവര്‍ക്കും മറെക്കയുമില്ല എന്നു യഹോവയായ കര്‍ത്താവിന്റെ അരുളപ്പാടു.

യേഹേസ്കേൽ 40

1 ഞങ്ങളുടെ പ്രവാസത്തിന്റെ ഇരുപത്തഞ്ചാം ആണ്ടിന്റെ ആരംഭത്തിങ്കല്‍ പത്താം തിയ്യതി, നഗരം പിടിക്കപ്പെട്ടതിന്റെ പതിനാലാം ആണ്ടില്‍, അന്നേ തിയ്യതി തന്നേ യഹോവയുടെ കൈ എന്റെ മേല്‍ വന്നു എന്നെ അവിടേക്കു കൊണ്ടുപോയി.

2 ദിവ്യദര്‍ശനങ്ങളില്‍ അവന്‍ എന്നെ യിസ്രായേല്‍ദേശത്തു കൊണ്ടുചെന്നു ഏറ്റവും ഉയര്‍ന്ന ഒരു പര്‍വ്വതത്തിന്മേല്‍ നിര്‍ത്തി; അതിന്മേല്‍ തെക്കുമാറി ഒരു നഗരത്തിന്റെ രൂപംപോലെ ഒന്നു കാണ്മാനുണ്ടായിരുന്നു.

3 അവന്‍ എന്നെ അവിടെ കൊണ്ടുചെന്നു; അവിടെ ഒരു പുരുഷന്‍ ഉണ്ടായിരുന്നു; അവന്‍ കാഴ്ചെക്കു താമ്രംപോലെ ആയിരുന്നു; അവന്റെ കയ്യില്‍ ഒരു ചണച്ചരടും അളവുദണ്ഡും ഉണ്ടായിരുന്നു; അവന്‍ പടിവാതില്‍ക്കല്‍നിന്നു.

4 ആ പുരുഷന്‍ എന്നോടുമനുഷ്യപുത്രാ, നീ കണ്ണുകൊണ്ടു നോക്കി ചെവികൊണ്ടു കേട്ടു ഞാന്‍ നിന്നെ കാണിപ്പാന്‍ പോകുന്ന എല്ലാറ്റിലും ശ്രദ്ധവെക്കുക; ഞാന്‍ അവ നിനക്കു കാണിച്ചുതരുവാനായിട്ടാകുന്നു നിന്നെ ഇവിടെ കൊണ്ടുവന്നതു; നീ കാണുന്നതൊക്കെയും യിസ്രായേല്‍ഗൃഹത്തോടു അറിയിക്ക എന്നു കല്പിച്ചു.

5 എന്നാല്‍ ആലയത്തിന്നു പുറമെ ചുറ്റും ഒരു മതില്‍ ഉണ്ടായിരുന്നു; ആ പുരുഷന്റെ കയ്യില്‍ ആറു മുഴം നീളമുള്ള ഒരു അളവുദണ്ഡു ഉണ്ടായിരുന്നു; മുഴമോ ഒരു മുഴവും നാലു വിരലും അത്രേ; അവന്‍ മതില്‍ അളന്നു; വീതി ഒരു ദണ്ഡു, ഉയരം ഒരു ദണ്ഡു;

6 പിന്നെ അവന്‍ കിഴക്കോട്ടു ദര്‍ശനമുള്ള ഗോപുരത്തിങ്കല്‍ ചെന്നു അതിന്റെ പതനങ്ങളില്‍ കയറി ഗോപുരത്തിന്റെ ഉമ്മരപ്പടി അളന്നു; അതിന്റെ വീതി ഒരു ദണ്ഡു; മറ്റെ ഉമ്മരപ്പടിയുടെ വീതിയും ഒരു ദണ്ഡു;

7 ഔരോ മാടത്തിന്നും ഒരു ദണ്ഡു നീളവും ഒരു ദണ്ഡു വീതിയും ഉണ്ടായിരുന്നു; മാടങ്ങള്‍ തമ്മില്‍ അയ്യഞ്ചു മുഴം അകന്നിരുന്നു; ഗോപുരത്തിന്റെ ഉമ്മരപ്പടി അകത്തു ഗോപുരത്തിന്റെ പൂമുഖത്തിന്നരികെ ഒരു ദണ്ഡായിരുന്നു.

8 അവന്‍ ഗോപുരത്തിന്റെ പൂമുഖം അകത്തു വശം അളന്നു; ഒരു ദണ്ഡു.

9 അവന്‍ ഗോപുരത്തിന്റെ പൂമുഖം അളന്നു; അതു എട്ടു മുഴവും അതിന്റെ കട്ടളക്കാലുകള്‍ ഈരണ്ടു മുഴവും ആയിരുന്നു; ഗോപുരത്തിന്റെ പൂമുഖം അകത്തോട്ടായിരുന്നു.

10 കിഴക്കോട്ടു ദര്‍ശനമുള്ള ഗോപുരത്തിന്റെ മാടങ്ങള്‍ ഇപ്പുറത്തു മൂന്നും അപ്പുറത്തു മൂന്നും ആയിരുന്നു; മൂന്നിന്നും ഒരേ അളവും ഇപ്പുറത്തും അപ്പുറത്തും ഉള്ള കട്ടളക്കാലുകള്‍ക്കു ഒരേ അളവും ആയിരുന്നു.

11 അവന്‍ ഗോപുരപ്രവേശനത്തിന്റെ വീതി അളന്നു; പത്തു മുഴം; ഗോപുരത്തിന്റെ നീളം അളന്നുപതിമൂന്നു മുഴം.

12 മാടങ്ങളുടെ മുമ്പില്‍ ഇപ്പുറത്തു ഒരു മുഴമുള്ളോരു അതിരഴിയും അപ്പുറത്തു ഒരു മുഴമുള്ളോരു അതിരഴിയും ഉണ്ടായിരുന്നു; ഇപ്പുറത്തും അപ്പുറത്തും ഔരോ മാടവും ആറാറു മുഴം ഉള്ളതായിരുന്നു.

13 അവന്‍ ഒരു മാടത്തിന്റെ മേല്പുരമുതല്‍ മറ്റേതിന്റെ മേല്പുരവരെ അളന്നു; വാതിലോടു വാതില്‍ ഇരുപത്തഞ്ചു മുഴമായിരുന്നു.

14 അവന്‍ പൂമുഖം അളന്നുഇരുപതു മുഴം; ഗോപുരത്തിന്റെ മാടങ്ങള്‍ ചുറ്റും പ്രാകാരത്തിലേക്കു തുറന്നിരുന്നു.

15 പ്രവേശനവാതിലിന്റെ മുന്‍ ഭാഗം തുടങ്ങി അകത്തെ വാതില്‍ക്കലെ പൂമുഖത്തിന്റെ മുന്‍ ഭാഗംവരെ അമ്പുത മുഴമായിരുന്നു.

16 ഗോപുരത്തിന്നും പൂമുഖത്തിന്നും അകത്തേക്കു ചുറ്റിലും മാടങ്ങളിലും ഇടത്തൂണുകളിലും അഴിയുള്ള ജാലകങ്ങള്‍ ഉണ്ടായിരുന്നു; ആ ജാലകങ്ങള്‍ അകത്തു ചുറ്റും ഉണ്ടായിരുന്നു; ഔരോ ഇടത്തൂണിന്മേലും ഈന്തപ്പനകളും ഉണ്ടായിരുന്നു.

17 പിന്നെ അവന്‍ എന്നെ പുറത്തെ പ്രാകാരത്തിലേക്കു കൊണ്ടുചെന്നു; അവിടെ പ്രാകാരത്തിന്നു ചുറ്റും മണ്ഡപങ്ങളും ഔരോ കല്തളവും ഉണ്ടായിരുന്നു; കല്തളത്തിങ്കല്‍ മുപ്പതു മണ്ഡപം ഉണ്ടായിരുന്നു.

18 കല്തളം ഗോപുരങ്ങളുടെ നീളത്തിന്നു ഒത്തവണ്ണം ഗോപുരങ്ങളുടെ പാര്‍ശ്വത്തില്‍ ആയിരുന്നു; അതു താഴത്തെ കലളം.

19 പിന്നെ അവന്‍ താഴത്തെ ഗോപുരത്തിന്റെ മുന്‍ ഭാഗം മുതല്‍ അകത്തെ പ്രാകാരത്തിന്റെ പുറത്തെ മുന്‍ ഭാഗംവരെയുള്ള അകലം അളന്നു; കിഴക്കോട്ടും വടക്കോട്ടും നൂറീതു മുഴമായിരുന്നു.

20 വടക്കോട്ടു ദര്‍ശനമുള്ള പുറത്തെ പ്രാകാരഗോപുരത്തിന്റെ നീളവും വീതിയും അവന്‍ അളന്നു.

21 അതിന്റെ മാടങ്ങള്‍ ഇപ്പുറത്തു മൂന്നും അപ്പുറത്തു മൂന്നും ആയിരുന്നു; അതിന്റെ ഇടത്തൂണുകളും പൂമുഖവും ഒന്നാമത്തെ ഗോപുരത്തിന്റെ അളവുപോലെ ആയിരുന്നു; അതിന്റെ നീളം അമ്പതു മുഴവും വീതി ഇരുപത്തഞ്ചു മുഴവുമായിരുന്നു.

22 അതിന്റെ ജാലകങ്ങളും പൂമുഖവും ഈന്തപ്പനകളും കിഴക്കോട്ടു ദര്‍ശനമുള്ള ഗോപുരത്തിന്റെ അളവുപോലെ ആയിരുന്നു; ഏഴു പതനത്താല്‍ അതിലേക്കു കയറാം; അതിന്റെ പൂമുഖം അതിന്റെ അകത്തുഭാഗത്തായിരുന്നു.

23 അകത്തെ പ്രാകാരത്തിന്നു വടക്കോട്ടും കിഴക്കോട്ടും ഉള്ള ഗോപുരത്തിന്നു നേരെ ഒരു ഗോപുരം ഉണ്ടായിരുന്നു; ഒരു ഗോപുരം മുതല്‍ മറ്റെ ഗോപുരംവരെ അവന്‍ അളന്നുനൂറു മുഴം.

24 പിന്നെ അവന്‍ എന്നെ തെക്കോട്ടു കൊണ്ടുചെന്നു; തെക്കോട്ടു ഒരു ഗോപുരം; അതിന്റെ ഇടത്തൂണുകളും പൂമുഖവും അവന്‍ ഈ അളവുപോലെ തന്നേ അളന്നു.

25 ആ ജാലകങ്ങള്‍ പോലെ ഇതിന്നും അതിന്റെ പൂമുഖത്തിന്നും ചുറ്റും ജാലകങ്ങള്‍ ഉണ്ടായിരുന്നു; നീളം അമ്പതു മുഴവും വീതി ഇരുപത്തഞ്ചു മുഴവും ആയിരുന്നു.

26 അതിലേക്കു കയറുവാന്‍ ഏഴു പതനം ഉണ്ടായിരുന്നു; അതിന്റെ പൂമുഖം അതിന്റെ അകത്തുഭാഗത്തായിരുന്നു; അതിന്നു അതിന്റെ ഇടത്തൂണുകളിന്മേല്‍ ഈന്തപ്പനകള്‍ ഇപ്പുറത്തൊന്നും അപ്പുറത്തൊന്നും ഉണ്ടായിരുന്നു.

27 അകത്തെ പ്രാകാരത്തിന്നു തെക്കോട്ടു ഒരു ഗോപുരം ഉണ്ടായിരുന്നു; തെക്കോട്ടു ഒരു ഗോപുരം മുതല്‍ മറ്റെഗോപുരംവരെ അവന്‍ അളന്നുനൂറു മുഴം.

28 പിന്നെ അവന്‍ തെക്കെ ഗോപുരത്തില്‍കൂടി എന്നെ അകത്തെ പ്രാകാരത്തില്‍ കൊണ്ടു ചെന്നു; അവന്‍ തെക്കെ ഗോപുരവും ഈ അളവുപോലെ തന്നേ അളന്നു.

29 അതിന്റെ മാടങ്ങളും ഇടത്തൂണുകളും പൂമുഖവും ഈ അളവുപോലെ തന്നേ ആയിരുന്നു; അതിന്നും അതിന്റെ പൂമുഖത്തിന്നും ചുറ്റും ജാലകങ്ങള്‍ ഉണ്ടായിരുന്നു; അതു അമ്പതു മുഴം നീളവും ഇരുപത്തഞ്ചു മുഴം വീതിയും ഉള്ളതായിരുന്നു.

30 പൂമുഖങ്ങള്‍ ചുറ്റും ഇരുപത്തഞ്ചു മുഴം നീളവും അഞ്ചുമുഴം വീതിയും ഉള്ളവയായിരുന്നു.

31 അതിന്റെ പൂമുഖം പുറത്തെ പ്രാകാരത്തിന്റെ നേരെ ആയിരുന്നു; അതിന്റെ ഇടത്തൂണുകളിന്മേല്‍ ഈന്തപ്പനകള്‍ ഉണ്ടായിരുന്നു; അതിലേക്കു കയറുവാന്‍ എട്ടു പതനം ഉണ്ടായിരുന്നു.

32 പിന്നെ അവന്‍ എന്നെ കിഴക്കു അകത്തെ പ്രാകാരത്തിലേക്കു കൊണ്ടുചെന്നു; അവന്‍ ഗോപുരത്തെ ഈ അളവുപോലെ തന്നേ അളന്നു.

33 അതിന്റെ മാടങ്ങളും ഇടത്തൂണുകളും പൂമുഖവും ഈ അളവുപോലെ തന്നേ ആയിരുന്നു; അതിന്നു അതിന്റെ പൂമുഖത്തിന്നും ചുറ്റും ജാലകങ്ങള്‍ ഉണ്ടായിരുന്നു; അതു അമ്പതു മുഴം നീളവും ഇരുപത്തഞ്ചു മുഴം വീതിയും ഉള്ളതായിരുന്നു;

34 അതിന്റെ പൂമുഖം പുറത്തെ പ്രാകാരത്തിന്നു നേരെ ആയിരുന്നു; അതിന്റെ ഇടത്തൂണുകളിന്മേല്‍ ഇപ്പുറത്തും അപ്പുറത്തും ഈന്തപ്പനകള്‍ ഉണ്ടായിരുന്നു; അതിലേക്കു കയറുവാന്‍ എട്ടു പതനം ഉണ്ടായിരുന്നു.

35 പിന്നെ അവന്‍ എന്നെ വടക്കെ ഗോപുരത്തിലേക്കു കൊണ്ടുചെന്നു, ഈ അളവുപോലെ തന്നേ അതും അളന്നു.

36 അവന്‍ അതിന്റെ മാടങ്ങളും ഇടത്തൂണുകളും പൂമുഖവും അളന്നു; ചുറ്റും അതിന്നു ജാലകങ്ങള്‍ ഉണ്ടായിരുന്നു; അതിന്റെ നീളം അമ്പതു മുഴവും വീതി ഇരുപത്തഞ്ചു മുഴവും ആയിരുന്നു.

37 അതിന്റെ പൂമുഖം പുറത്തെ പ്രാകാരത്തിന്നു നേരെ ആയിരുന്നു; ഇടത്തൂണുകളിന്മേല്‍ ഇപ്പുറത്തും അപ്പുറത്തും ഈന്തപ്പനകള്‍ ഉണ്ടായിരുന്നു; അതിലേക്കു കയറുവാന്‍ എട്ടു പതനം ഉണ്ടായിരുന്നു.

38 അവിടെ ഒരു അറ ഉണ്ടായിരുന്നു; അതിലേക്കുള്ള പ്രവേശനം ഗോപുരത്തിന്റെ പൂമുഖത്തില്‍കൂടി ആയിരുന്നു; അവിടെ അവര്‍ ഹോമയാഗം കഴുകും.

39 ഗോപുരത്തിന്റെ പൂമുഖത്തു ഇപ്പുറത്തു രണ്ടു മേശയും അപ്പുറത്തു രണ്ടു മേശയും ഉണ്ടായിരുന്നു; അവയുടെ മേല്‍ ഹോമയാഗവും പാപയാഗവും അകൃത്യയാഗവും അറുക്കും.

40 ഗോപുരപ്രവേശനത്തിങ്കല്‍ കയറുമ്പോള്‍ പുറമെ വടക്കുവശത്തു രണ്ടുമേശയും പൂമുഖത്തിന്റെ മറുവശത്തു രണ്ടുമേശയും ഉണ്ടായിരുന്നു.

41 ഗോപുരത്തിന്റെ പാര്‍ശ്വഭാഗത്തു ഇപ്പുറത്തു നാലും അപ്പുറത്തു നാലും ഇങ്ങിനെ എട്ടു മേശ ഉണ്ടായിരുന്നു; അവയുടെ മേല്‍ അവര്‍ യാഗങ്ങളെ അറുക്കും.

42 ഹോമയാഗത്തിന്നുള്ള നാലു മേശയും ചെത്തിയ കല്ലുകൊണ്ടു ഒന്നര മുഴം നീളവും ഒന്നര മുഴം വീതിയും ഒരു മുഴം ഉയരവുമായി ഉണ്ടാക്കിയിരുന്നു; അവയുടെ മേല്‍ അവര്‍ ഹോമയാഗവും ഹനനയാഗവും അറുപ്പാനുള്ള ആയുധങ്ങള്‍ വേക്കും.

43 അകത്തു ചുറ്റിലും നാലു വിരല്‍ നീളമുള്ള കൊളുത്തുകള്‍ തറെച്ചിരുന്നു; എന്നാല്‍ മേശകളുടെ മേല്‍ നിവേദിതമാംസം വേക്കും.

44 അകത്തെ ഗോപുരത്തിന്നു പുറത്തു, അകത്തെ പ്രാകാരത്തില്‍ തന്നേ, രണ്ടു മണ്ഡപം ഉണ്ടായിരുന്നു; ഒന്നു വടക്കെ ഗോപുരത്തിന്റെ പാര്‍ശ്വത്തു തെക്കോട്ടു ദര്‍ശനമുള്ളതായിരുന്നു; മറ്റേതു തെക്കെ ഗോപുരത്തിന്റെ പാര്‍ശ്വത്തു വടക്കോട്ടു ദര്‍ശനമുള്ളതായിരുന്നു.

45 അവന്‍ എന്നോടു കല്പിച്ചതുതെക്കോട്ടു ദര്‍ശനമുള്ള ഈ മണ്ഡപം ആലയത്തിന്റെ വിചാരകരായ പുരോഹിതന്മാര്‍ക്കുംള്ളതു.

46 വടക്കോട്ടു ദര്‍ശനമുള്ള മണ്ഡപം യാഗപീഠത്തിന്റെ വിചാരകരായ പുരോഹിതന്മാര്‍ക്കുംള്ളതു; ഇവര്‍ യഹോവേക്കു ശുശ്രൂഷ ചെയ്യേണ്ടതിന്നു അടുത്തുചെല്ലുന്ന ലേവ്യരില്‍ സാദോക്കിന്റെ പുത്രന്മാരാകുന്നു.

47 അവന്‍ പ്രാകാരത്തെ അളന്നു; അതു നൂറു മുഴം നീളവും നൂറു മുഴം വീതിയും ഇങ്ങനെ ചതുരശ്രമായിരുന്നു; യാഗപീഠമോ ആലയത്തിന്റെ മുന്‍ വശത്തായിരുന്നു.

48 പിന്നെ അവന്‍ എന്നെ ആലയത്തിന്റെ പൂമുഖത്തു കൊണ്ടുചെന്നു; അവന്‍ പൂമുഖത്തിന്റെ മുറിച്ചുവര്‍ അളന്നു, ഇപ്പുറത്തുള്ളതു അഞ്ചു മുഴം; അപ്പുറത്തുള്ളതു അഞ്ചു മുഴം; മുറിച്ചുവരിന്റെ വീതിയോ ഇപ്പുറത്തു മൂന്നു മുഴവും അപ്പുറത്തു മൂന്നു മുഴവും ആയിരുന്നു.

49 പൂമുഖത്തിന്റെ നീളം ഇരുപതു മുഴം, വീതി പന്ത്രണ്ടു മുഴം, അതിലേക്കു കയറുവാനുള്ള പതനം പത്തു; മുറിച്ചുവരുകള്‍ക്കരികെ ഇപ്പുറത്തു ഒന്നും അപ്പുറത്തു ഒന്നുമായി തൂണുകള്‍ ഉണ്ടായിരുന്നു.