ഘട്ടം 271

പഠനം

     

ആമോസ് 1

1 തെക്കോവയിലെ ഇടയന്മാരില്‍ ഒരുത്തനായ ആമോസ് യെഹൂദാരാജാവായ ഉസ്സീയാവിന്റെ കാലത്തും യിസ്രായേല്‍രാജാവായ യോവാശിന്റെ മകനായ യൊരോബെയാമിന്റെ കാലത്തും ഭൂകമ്പത്തിന്നു രണ്ടു സംവത്സരം മുമ്പെ യിസ്രായേലിനെക്കുറിച്ചു ദര്‍ശിച്ച വചനങ്ങള്‍.

2 അവന്‍ പറഞ്ഞതോ യഹോവ സീയോനില്‍നിന്നു ഗര്‍ജ്ജിച്ചു, യെരൂശലേമില്‍നിന്നു തന്റെ നാദം കേള്‍പ്പിക്കും. അപ്പോള്‍ ഇടയന്മാരുടെ മേച്ചല്പുറങ്ങള്‍ ദുഃഖിക്കും; കര്‍മ്മേലിന്റെ കൊടുമുടി വാടിപ്പോകും.

3 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുദമ്മേശെക്കിന്റെ മൂന്നോ നാലോ അതിക്രമംനിമിത്തം, അവര്‍ ഗിലെയാദിനെ ഇരിമ്പുമെതിവണ്ടികൊണ്ടു മെതിച്ചിരിക്കയാല്‍ തന്നേ, ഞാന്‍ ശിക്ഷ മടക്കിക്കളകയില്ല.

4 ഞാന്‍ ഹസായേല്‍ഗൃഹത്തില്‍ ഒരു തീ അയക്കും; അതു ബെന്‍ ഹദദിന്റെ അരമനകളെ ദഹിപ്പിച്ചുകളയും.

5 ഞാന്‍ ദമ്മേശെക്കിന്റെ ഔടാമ്പല്‍ തകര്‍ത്തു, ആവെന്‍ താഴ്വരയില്‍നിന്നു നിവാസിയെയും ഏദെന്‍ ഗൃഹത്തില്‍നിന്നു ചെങ്കോല്‍ പിടിക്കുന്നവനെയും ഛേദിച്ചുകളയും; അരാമ്യര്‍ ബദ്ധന്മാരായി കീറിലേക്കു പോകേണ്ടിവരും എന്നു യഹോവ അരുളിച്ചെയ്യുന്നു.

6 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുഗസ്സയുടെ മൂന്നോ നാലോ അതിക്രമംനിമിത്തം, അവര്‍ എദോമിന്നു ഏല്പിക്കേണ്ടതിന്നും ബദ്ധന്മാരെ ആസകലം കൊണ്ടുപോയിരിക്കയാല്‍, ഞാന്‍ ശിക്ഷ മടക്കിക്കളകയില്ല.

7 ഞാന്‍ ഗസ്സയുടെ മതിലിന്നകത്തു ഒരു തീ അയക്കും; അതു അതിന്റെ അരമനകളെ ദഹിപ്പിച്ചുകളയും.

8 ഞാന്‍ അസ്തോദില്‍നിന്നു നിവാസിയെയും അസ്കെലോനില്‍നിന്നു ചെങ്കോല്‍ പിടിക്കുന്നവനെയും ഛേദിച്ചുകളയും; എന്റെ കൈ എക്രോന്റെ നേരെ തിരിക്കും; ഫെലിസ്ത്യരില്‍ ശേഷിപ്പുള്ളവര്‍ നശിച്ചുപോകും എന്നു യഹോവയായ കര്‍ത്താവു അരുളിച്ചെയ്യുന്നു.

9 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുസോരിന്റെ മൂന്നോ നാലോ അതിക്രമംനിമിത്തം, അവര്‍ സഹോദരസഖ്യത ഔര്‍ക്കാതെ ബദ്ധന്മാരെ ആസകലം എദോമിന്നു ഏല്പിച്ചുകളഞ്ഞിരിക്കയാല്‍, ഞാന്‍ ശിക്ഷ മടക്കിക്കളകയില്ല.

10 ഞാന്‍ സോരിന്റെ മതിലിന്നകത്തു ഒരു തീ അയക്കും; അതു അതിന്റെ അരമനകളെ ദഹിപ്പിച്ചുകളയും.

11 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുഎദോമിന്റെ മൂന്നോ നാലോ അതിക്രമംനിമിത്തം, അവന്‍ തന്റെ സഹോദരനെ വാളോടുകൂടെ പിന്തുടര്‍ന്നു, തന്റെ കോപം സദാകാലം കടിച്ചുകീറുവാന്‍ തക്കവണ്ണം സഹതാപം വിട്ടുകളകയും ദ്വേഷ്യം സദാകാലം വെച്ചുകൊള്‍കയും ചെയ്തിരിക്കയാല്‍, ഞാന്‍ ശിക്ഷ മടക്കിക്കളകയില്ല.

12 ഞാന്‍ തേമാനില്‍ ഒരു തീ അയക്കും; അതു ബൊസ്രയിലെ അരമനകളെ ദഹിപ്പിച്ചുകളയും.

13 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുഅമ്മോന്യരുടെ മൂന്നോ നാലോ അതിക്രമം നിമിത്തം, അവര്‍ തങ്ങളുടെ അതിര്‍ വിസ്താരമാക്കേണ്ടതിന്നു ഗിലെയാദിലെ ഗര്‍ഭിണികളെ പിളര്‍ന്നുകളഞ്ഞിരിക്കയാല്‍, ഞാന്‍ ശിക്ഷ മടക്കിക്കളകയില്ല.

14 ഞാന്‍ രബ്ബയുടെ മതിലിന്നകത്തു ഒരു തീ കത്തിക്കും; അതു യുദ്ധദിവസത്തിലെ ആര്‍പ്പോടും പിശറുള്ള നാളിലെ കൊടുങ്കാറ്റോടുംകൂടെ അതിലെ അരമനകളെ ദഹിപ്പിച്ചുകളയും.

15 അവരുടെ രാജാവു പ്രവാസത്തിലേക്കു പോകേണ്ടിവരും; അവനും അവന്റെ പ്രഭുക്കന്മാരും ഒരുപോലെ തന്നേ എന്നു യഹോവ അരുളിച്ചെയ്യുന്നു.

ആമോസ് 2

1 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുമോവാബിന്റെ മൂന്നോ നാലോ അതിക്രമം നിമിത്തം അവന്‍ എദോംരാജാവിന്റെ അസ്ഥികളെ ചുട്ടു കുമ്മായമാക്കിക്കളഞ്ഞിരിക്കയാല്‍ തന്നെ, ഞാന്‍ ശിക്ഷ മടക്കിക്കളകയില്ല.

2 ഞാന്‍ മോവാബില്‍ ഒരു തീ അയക്കും; അതു കെരീയോത്തിന്റെ അരമനകളെ ദഹിപ്പിച്ചുകളയും; മോവാബ് കലഹത്തോടും ആര്‍പ്പോടും കാഹളനാദത്തോടും കൂടെ മരിക്കും.

3 ഞാന്‍ ന്യായാധിപതിയെ അതിന്റെ നടുവില്‍നിന്നു ഛേദിച്ചു, അതിന്റെ സകലപ്രഭുക്കന്മാരെയും അവനോടുകൂടെ കൊല്ലും എന്നു യഹോവ അരുളിച്ചെയ്യുന്നു.

4 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുയെഹൂദയുടെ മൂന്നോ നാലോ അതിക്രമംനിമിത്തം, അവര്‍ യഹോവയുടെ ന്യായപ്രമാണത്തെ നിരസിക്കയും അവന്റെ ചട്ടങ്ങളെ പ്രമാണിക്കാതെയിരിക്കയും അവരുടെ പിതാക്കന്മാര്‍ പിന്തുടര്‍ന്നുപോന്ന അവരുടെ വ്യാജമൂര്‍ത്തികള്‍ അവരെ തെറ്റിനടക്കുമാറാക്കുകയും ചെയ്തിരിക്കയാല്‍ തന്നേ, ഞാന്‍ ശിക്ഷ മടക്കിക്കളകയില്ല.

5 ഞാന്‍ യെഹൂദയില്‍ ഒരു തീ അയക്കും; അതു യെരൂശലേമിലെ അരമനകളെ ദഹിപ്പിച്ചുകളയും.

6 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുയിസ്രായേലിന്റെ മൂന്നോ നാലോ അതിക്രമം നിമിത്തം, അവര്‍ നീതിമാനെ പണത്തിന്നും ദരിദ്രനെ ഒരുകൂട്ടു ചെരിപ്പിന്നും വിറ്റുകളഞ്ഞിരിക്കയാല്‍ തന്നേ, ഞാന്‍ ശിക്ഷ മടക്കിക്കളകയില്ല.

7 അവര്‍ എളിയവരുടെ തലയില്‍ മണ്‍പൊടി കാണ്മാന്‍ കാംക്ഷിക്കയും സാധുക്കളുടെ വഴി മറിച്ചുകളകയും ചെയ്യുന്നുഎന്റെ വിശുദ്ധനാമത്തെ അശുദ്ധമാക്കുവാന്‍ തക്കവണ്ണം ഒരു പുരുഷനും അവന്റെ അപ്പനും ഒരേ യുവതിയുടെ അടുക്കല്‍ ചെല്ലുന്നു.

8 അവര്‍ ഏതു ബലിപീഠത്തിന്നരികത്തും പണയം വാങ്ങിയ വസ്ത്രം വിരിച്ചു കിടന്നുറങ്ങുകയും പിഴ അടെച്ചവരുടെ വീഞ്ഞു തങ്ങളുടെ ദൈവത്തിന്റെ ആലയത്തില്‍വെച്ചു കുടിക്കയും ചെയ്യുന്നു.

9 ഞാനോ അമോര്‍യ്യനെ അവരുടെ മുമ്പില്‍നിന്നു നശിപ്പിച്ചുകളഞ്ഞു; അവന്റെ ഉയരം ദേവദാരുക്കളുടെ ഉയരംപോലെയായിരുന്നു; അവര്‍ കരുവേലകങ്ങള്‍പോലെ ശക്തിയുള്ളവനുമായിരുന്നു; എങ്കിലും ഞാന്‍ മീതെ അവന്റെ ഫലവും താഴെ അവന്റെ വേരും നശിപ്പിച്ചുകളഞ്ഞു.

10 ഞാന്‍ നിങ്ങളെ മിസ്രയീംദേശത്തുനിന്നു പുറപ്പെടുവിച്ചു, അമോര്‍യ്യന്റെ ദേശത്തെ കൈവശമാക്കേണ്ടതിന്നു നിങ്ങളെ നാല്പതു സംവത്സരം മരുഭൂമിയല്‍കൂടി നടത്തി.

11 ഞാന്‍ നിങ്ങളുടെ പുത്രന്മാരില്‍ ചിലരെ പ്രവാചകന്മാരായും നിങ്ങളുടെ യൌവനക്കാരില്‍ ചിലരെ വ്രതസ്ഥന്മാരായും എഴുന്നേല്പിച്ചു; അങ്ങനെ തന്നേ അല്ലയോ യിസ്രായേല്‍മക്കളേ, എന്നു യഹോവയുടെ അരുളപ്പാടു.

12 എന്നാല്‍ നിങ്ങള്‍ വ്രതസ്ഥന്മാര്‍ക്കും വീഞ്ഞു കുടിപ്പാന്‍ കൊടുക്കയും പ്രവാചകന്മാരോടുപ്രവചിക്കരുതു എന്നു കല്പിക്കയും ചെയ്തു.

13 കറ്റ കയറ്റി വണ്ടി അമര്‍ത്തുന്നതുപോലെ ഞാന്‍ നിങ്ങളെ നിങ്ങള്‍ ഇരിക്കുന്നിടത്തു അമര്‍ത്തിക്കളയും.

14 അങ്ങനെ വേഗവാന്മാര്‍ക്കും ശരണം നശിക്കും; ബലവാന്റെ ശക്തി നിലനില്‍ക്കയില്ല; വീരന്‍ തന്റെ ജീവനെ രക്ഷിക്കയില്ല;

15 വില്ലാളി ഉറെച്ചുനില്‍ക്കയില്ല; ശീഘ്രഗാമി തന്നെത്താന്‍ വിടുവിക്കയില്ല; കുതിര കയറി ഔടുന്നവന്‍ തന്റെ ജീവനെ രക്ഷിക്കയുമില്ല.

16 വീരന്മാരില്‍ ധൈര്യമേറിയവന്‍ അന്നാളില്‍ നഗ്നനായി ഔടിപ്പോകും എന്നു യഹോവയുടെ അരുളപ്പാടു.

ആമോസ് 3

1 യിസ്രായേല്‍മക്കളേ, നിങ്ങളെക്കുറിച്ചും ഞാന്‍ മിസ്രയീംദേശത്തുനിന്നു പുറപ്പെടുവിച്ച സര്‍വ്വവംശത്തെക്കുറിച്ചും യഹോവ അരുളിച്ചെയ്തിരിക്കുന്ന ഈ വചനം കേള്‍പ്പിന്‍ !

2 ഭൂമിയിലെ സകലവംശങ്ങളിലുംവെച്ചു ഞാന്‍ നിങ്ങളെ മാത്രം തിരഞ്ഞെടുത്തിരിക്കുന്നു; അതുകൊണ്ടു ഞാന്‍ നിങ്ങളുടെ അകൃത്യങ്ങളൊക്കെയും നിങ്ങളില്‍ സന്ദര്‍ശിക്കും.

3 രണ്ടുപേര്‍ തമ്മില്‍ ഒത്തിട്ടല്ലാതെ ഒരുമിച്ചു നടക്കുമോ? ഇരയില്ലാതിരിക്കുമ്പോള്‍ സിംഹം കാട്ടില്‍ അലറുമോ?

4 ഒന്നിനെയും പിടിച്ചിട്ടല്ലാതെ ബാലസിംഹം ഗുഹയില്‍നിന്നു ഒച്ച പുറപ്പെടുവിക്കുമോ?

5 കുടുക്കില്ലാതിരിക്കെ പക്ഷി നിലത്തെ കണിയില്‍ അകപ്പെടുമോ? ഒന്നും പിടിപെടാതെ കണി നിലത്തുനിന്നു പൊങ്ങുമോ?

6 നഗരത്തില്‍ കാഹളം ഊതുമ്പോള്‍ ജനം പേടിക്കാതിരിക്കുമോ? യഹോവ വരുത്തീട്ടല്ലാതെ നഗരത്തില്‍ അനര്‍ത്ഥം ഭവിക്കുമോ?

7 യഹോവയായ കര്‍ത്താവു പ്രവാചകന്മാരായ തന്റെ ദാസന്മാര്‍ക്കും തന്റെ രഹസ്യം വെളിപ്പെടുത്താതെ ഒരു കാര്യവും ചെയ്കയില്ല.

8 സിംഹം ഗര്‍ജ്ജിച്ചിരിക്കുന്നു; ആര്‍ ഭയപ്പെടാതിരിക്കും? യഹോവയായ കര്‍ത്താവു അരുളിച്ചെയ്തിരിക്കുന്നു; ആര്‍ പ്രവചിക്കാതിരിക്കും?

9 ശമര്‍യ്യാപര്‍വ്വതങ്ങളില്‍ വന്നുകൂടി അതിന്റെ നടുവിലുള്ള മഹാ കലഹങ്ങളെയും അതിന്റെ മദ്ധ്യേയുള്ള പീഡനങ്ങളെയും നോക്കുവിന്‍ എന്നു അസ്തോദിലെ അരമനകളിന്മേലും മിസ്രയീംദേശത്തിലെ അരമനകളിന്മേലും ഘോഷിച്ചുപറവിന്‍ !

10 തങ്ങളുടെ അരമനകളില്‍ അന്യായവും സാഹസവും സംഗ്രഹിച്ചുവെക്കുന്നവര്‍ ന്യായം പ്രവര്‍ത്തിപ്പാന്‍ അറിയുന്നില്ല എന്നു യഹോവയുടെ അരുളപ്പാടു.

11 അതുകൊണ്ടു യഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുദേശത്തിന്നു ചുറ്റും ഒരു വൈരി ഉണ്ടാകും; അവന്‍ നിന്റെ ഉറപ്പു നിങ്കല്‍നിന്നു താഴ്ത്തിക്കളയും; നിന്റെ അരമനകള്‍ കൊള്ളയായ്യ്തീരും.

12 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുഒരു ഇടയന്‍ രണ്ടു കാലോ ഒരു കാതോ സിംഹത്തിന്റെ വായില്‍നിന്നു വലിച്ചെടുക്കുന്നതുപോലെ ശമര്‍യ്യയില്‍ കിടക്കയുടെ കോണിലും പട്ടുമെത്തമേലും ഇരിക്കുന്ന യിസ്രായേല്‍മക്കള്‍ വിടുവിക്കപ്പെടും.

13 നിങ്ങള്‍ കേട്ടു യാക്കോബ്ഗൃഹത്തോടു സാക്ഷീകരിപ്പിന്‍ എന്നു സൈന്യങ്ങളുടെ ദൈവമായ യഹോവയായ കര്‍ത്താവിന്റെ അരുളപ്പാടു.

14 ഞാന്‍ യിസ്രായേലിന്റെ അതിക്രമങ്ങള്‍നിമിത്തം അവനെ സന്ദര്‍ശിക്കുന്ന നാളില്‍ ബലിപീഠത്തിന്റെ കൊമ്പുകള്‍ മുറിഞ്ഞു നിലത്തു വീഴുവാന്തക്കവണ്ണം ഞാന്‍ ബേഥേലിലെ ബലിപീഠങ്ങളെയും സന്ദര്‍ശിക്കും. ഞാന്‍ ഹേമന്തഗൃഹവും ഗ്രീഷ്മഗൃഹവും ഒരുപോലെ തകര്‍ത്തുകളയും; ദന്തഭവനങ്ങള്‍ നശിച്ചുപോകും; പലവീടുകളും മുടിഞ്ഞുപോകും എന്നു യഹോവയുടെ അരുളപ്പാടു.

ആമോസ് 4

1 എളിയവരെ പീഡിപിക്കയും ദരിദ്രന്മാരെ തകര്‍ക്കുംകയും തങ്ങളുടെ ഭര്‍ത്താക്കന്മാരോടുകൊണ്ടുവരുവിന്‍ ; ഞങ്ങള്‍ കുടിക്കട്ടെ എന്നു പറകയും ചെയ്യുന്ന ശമര്‍യ്യാപര്‍വ്വതത്തിലെ ബാശാന്യപശുക്കളേ, ഈ വചനം കേള്‍പ്പിന്‍ .

2 ഞാന്‍ നിങ്ങളെ കൊളുത്തുകൊണ്ടും നിങ്ങളുടെ സന്തതിയെ ചൂണ്ടല്‍കൊണ്ടും പിടിച്ചു കൊണ്ടുപോകുന്ന കാലം നിങ്ങള്‍ക്കു വരും എന്നു യഹോവയായ കര്‍ത്താവു തന്റെ വിശുദ്ധിയെച്ചൊല്ലി സത്യം ചെയ്തിരിക്കുന്നു.

3 അപ്പോള്‍ നിങ്ങള്‍ ഔരോരുത്തി നേരെ മുമ്പോട്ടു മതില്‍ പിളര്‍പ്പുകളില്‍കൂടി പുറത്തുചെല്ലുകയും രിമ്മോനെ എറിഞ്ഞുകളകയും ചെയ്യും എന്നു യഹോവയുടെ അരുളപ്പാടു.

4 ബേഥേലില്‍ചെന്നു അതിക്രമം ചെയ്‍വിന്‍ ; ഗില്ഗാലില്‍ ചെന്നു അതിക്രമം വര്‍ദ്ധിപ്പിപ്പിന്‍ ; രാവിലെതോറും നിങ്ങളുടെ ഹനനയാഗങ്ങളെയും മൂന്നാംനാള്‍ തോറും നിങ്ങളുടെ ദശാംശങ്ങളെയും കൊണ്ടു ചെല്ലുവിന്‍ .

5 പുളിച്ചമാവുകൊണ്ടുള്ള സ്തോത്ര യാഗം അര്‍പ്പിപ്പിന്‍ ; സ്വമേധാര്‍പ്പിതങ്ങളെ ഘോഷിച്ചു പ്രസിദ്ധമാക്കുവിന്‍ ; അങ്ങനെ അല്ലോ, യിസ്രായേല്‍മക്കളേ നിങ്ങള്‍ക്കു ഇഷ്ടമായിരിക്കുന്നതു എന്നു യഹോവയായ കര്‍ത്താവിന്റെ അരുളപ്പാടു.

7 കൊയ്ത്തിന്നു ഇനി മൂന്നു മാസമുള്ളപ്പോള്‍ ഞാന്‍ നിങ്ങള്‍ക്കു മഴ മുടക്കിക്കളഞ്ഞു; ഞാന്‍ ഒരു പട്ടണത്തില്‍ മഴ പെയ്യിക്കയും മറ്റെ പട്ടണത്തില്‍ മഴ പെയ്യിക്കാതിരിക്കയും ചെയ്തു; ഒരു കണ്ടത്തില്‍ മഴ പെയ്തു; മഴ പെയ്യാത്ത മറ്റെ കണ്ടം വരണ്ടുപോയി.

8 രണ്ടുമൂന്നു പട്ടണം വെള്ളം കുടിപ്പാന്‍ ഒരു പട്ടണത്തിലേക്കു ഉഴന്നുചെന്നു, ദാഹം തീര്‍ന്നില്ലതാനും; എന്നിട്ടും നിങ്ങള്‍ എങ്കലേക്കു തിരിഞ്ഞില്ല എന്നു യഹോവയുടെ അരുളപ്പാടു.

9 ഞാന്‍ നിങ്ങളെ വെണ്‍കതിര്‍കൊണ്ടും വിഷമഞ്ഞുകൊണ്ടും ശിക്ഷിച്ചു; നിങ്ങളുടെ തോട്ടങ്ങളെയും മുന്തിരിപ്പറമ്പുകളെയും അത്തിവൃക്ഷങ്ങളെയും ഒലിവുമരങ്ങളെയും പലപ്പോഴും തുള്ളന്‍ തിന്നുകളഞ്ഞു; എന്നിട്ടും നിങ്ങള്‍ എങ്കലേക്കു തിരിഞ്ഞില്ല എന്നു യഹോവയുടെ അരുളപ്പാടു.

10 മിസ്രയീമില്‍ എന്നപ്പോലെ ഞാന്‍ മഹാമാരി നിങ്ങളടെ ഇടയില്‍ അയച്ചു നിങ്ങളുടെ യൌവനക്കാരെ വാള്‍കൊണ്ടു കൊന്നു നിങ്ങളുടെ കുതിരകളെ പിടിച്ചു കൊണ്ടുപോയി; നിങ്ങളുടെ പാളയങ്ങളിലെ നാറ്റം ഞാന്‍ നിങ്ങളുടെ മൂക്കില്‍ കയറുമാറാക്കി; എന്നിട്ടും നിങ്ങള്‍ എങ്കലേക്കു തിരിഞ്ഞില്ല എന്നു യഹോവയുടെ അരുളപ്പാടു.

11 ദൈവം സൊദോമിനെയും ഗൊമോരയെയും ഉന്മൂലനാശം ചെയ്തതുപോലെ ഞാന്‍ നിങ്ങളുടെ ഇടയില്‍ ഒരു ഉന്മൂലനാശം വരുത്തി, നിങ്ങള്‍ കത്തുന്ന തീയില്‍നിന്നു വലിച്ചെടുക്കപ്പെട്ട ഒരു കൊള്ളിപോലെ ആയിരുന്നു; എന്നിട്ടും നിങ്ങള്‍ എങ്കലേക്കു തിരിഞ്ഞില്ല എന്നു യഹോവയുടെ അരുളപ്പാടു.

12 അതുകൊണ്ടു യിസ്രായേലേ, ഞാന്‍ ഇങ്ങനെ നിന്നോടു ചെയ്യും; യിസ്രായേലേ, ഞാന്‍ ഇതു നിന്നോടു ചെയ്‍വാന്‍ പോകുന്നതു കൊണ്ടു നിന്റെ ദൈവത്തെ എതിരേല്പാന്‍ ഒരുങ്ങിക്കൊള്‍ക.

13 പര്‍വ്വതങ്ങളെ നിര്‍മ്മക്കയും കാറ്റിനെ സൃഷ്ടിക്കയും മനുഷ്യനോടു അവന്റെ നിരൂപണം ഇന്നതെന്നു അറിയിക്കയും പ്രഭാതത്തെ അന്ധകാരമാക്കുകയും ഭൂമിയുടെ ഉന്നതികളിന്മേല്‍ നടകൊള്ളുകയും ചെയ്യുന്ന ഒരുത്തനുണ്ടു; സൈന്യങ്ങളുടെ ദൈവമായ യഹോവ എന്നാകുന്നു അവന്റെ നാമം.

ആമോസ് 5

1 യിസ്രായേല്‍ഗൃഹമേ, ഞാന്‍ നിങ്ങളെക്കുറിച്ചു വിലാപംചൊല്ലുന്ന ഈ വചനം കേള്‍പ്പിന്‍ !

2 യിസ്രായേല്‍കന്യക വീണിരിക്കുന്നു; ഇനി എഴുന്നേല്‍ക്കയും ഇല്ല; അവള്‍ നിലത്തോടു പറ്റിക്കിടക്കുന്നു; അവളെ നിവിര്‍ക്കുംവാന്‍ ആരുമില്ല.

3 യഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുയിസ്രായേല്‍ഗൃഹത്തില്‍ ആയിരം പേരുമായി പുറപ്പെട്ട പട്ടണത്തില്‍ നൂറുപേര്‍ മാത്രം ശേഷിക്കും; നൂറു പേരുമായി പുറപ്പെട്ടതിന്നു പത്തുപേര്‍ മാത്രം ശേഷിക്കും.

4 യഹോവ യിസ്രായേല്‍ഗൃഹത്തോടു ഇപ്രകാരം അരുളിച്ചെയ്യുന്നുനിങ്ങള്‍ ജീവിച്ചിരിക്കേണ്ടതിന്നു എന്നെ അന്വേഷിപ്പിന്‍ .

5 ബേഥേലിനെ അന്വേഷിക്കരുതു; ഗില്ഗാലിലേക്കു ചെല്ലരുതു; ബേര്‍-ശേബയിലേക്കു കടക്കയുമരുതു; ഗില്ഗാല്‍ പ്രവാസത്തിലേക്കു പോകേണ്ടിവരും; ബേഥേല്‍ നാസ്തിയായി ഭവിക്കും.

6 നിങ്ങള്‍ ജീവിച്ചിരിക്കേണ്ടതിന്നു യഹോവയെ അന്വേഷിപ്പിന്‍ ; അല്ലെങ്കില്‍ അവന്‍ ബേഥേലില്‍ ആര്‍ക്കും കെടുത്തുവാന്‍ കഴിയാത്ത ഒരു തീപോലെ യോസേഫ്ഗൃഹത്തിന്മേല്‍ ചാടി അതിനെ ദഹിപ്പിച്ചുകളയും.

7 ന്യായത്തെ കാഞ്ഞിരം ആക്കിത്തീര്‍ക്കുംകയും നീതിയെ നിലത്തു തള്ളിയിട്ടുകളകയും ചെയ്യുന്നവരേ,

8 കാര്‍ത്തികയെയും മകയിരത്തെയും സൃഷ്ടിക്കയും അന്ധതമസ്സിനെ പ്രഭാതമാക്കി മാറ്റുകയും പകലിനെ രാത്രിയാക്കി ഇരുട്ടുകയും സമുദ്രത്തിലെ വെള്ളത്തെ വിളിച്ചു ഭൂതലത്തില്‍ പകരുകയും ചെയ്യുന്നവനെ അന്വേഷിപ്പിന്‍ ; യഹോവ എന്നാകുന്നു അവന്റെ നാമം.

9 അവന്‍ കോട്ടെക്കു നാശം വരുവാന്‍ തക്കവണ്ണം ബലവാന്റെ മേല്‍ നാശം മിന്നിക്കുന്നു.

10 ഗോപുരത്തിങ്കല്‍ ന്യായം വിധിക്കുന്നവനെ അവര്‍ ദ്വേഷിക്കയും പരമാര്‍ത്ഥം സംസാരിക്കുന്നവനെ വെറുക്കുകയും ചെയ്യുന്നു.

11 അങ്ങിനെ നിങ്ങള്‍ എളിയവനെ ചവിട്ടിക്കളകയും അവനോടു കോഴയായി ധാന്യം വാങ്ങുകയും ചെയ്യുന്നതിനാല്‍ നിങ്ങള്‍ വെട്ടുകല്ലുകൊണ്ടു വീടു പണിയും; അതില്‍ പാര്‍ക്കയില്ലതാനും; നിങ്ങള്‍ മനോഹരമായ മുന്തിരിത്തോട്ടങ്ങള്‍ ഉണ്ടാക്കും; അവയിലെ വീഞ്ഞു കുടിക്കയില്ലതാനും;

12 നീതിമാനെ ക്ളേശിപ്പിച്ചു കൈക്കൂലി വാങ്ങുകയും ഗോപുരത്തിങ്കല്‍ ദരിദ്രന്മാരുടെ ന്യായം മറിച്ചുകളകയും ചെയ്യുന്നവരേ, നിങ്ങളുടെ അതിക്രമങ്ങള്‍ അനവധിയും നിങ്ങളുടെ പാപങ്ങള്‍ കഠിനവും എന്നു ഞാന്‍ അറിയുന്നു.

13 അതുകൊണ്ടു ബുദ്ധിമാന്‍ ഈ കാലത്തു മിണ്ടാതിരിക്കുന്നു; ഇതു ദുഷ്കാലമല്ലോ;

14 നിങ്ങള്‍ ജീവിച്ചിരിക്കേണ്ടതിന്നു തിന്മയല്ല നന്മ തന്നേ അന്വേഷിപ്പിന്‍ ; അപ്പോള്‍ നിങ്ങള്‍ പറയുന്നതുപോലെ സൈന്യങ്ങളുടെ ദൈവമായ യഹോവ നിങ്ങളോടുകൂടെ ഇരിക്കും.

15 നിങ്ങള്‍ തിന്മ ദ്വേഷിച്ചു നന്മ ഇച്ഛിച്ചു ഗോപുരത്തിങ്കല്‍ ന്യായം നിലനിര്‍ത്തുവിന്‍ ; പക്ഷേ സൈന്യങ്ങളുടെ ദൈവമായ യഹോവ യോസേഫില്‍ ശേഷിപ്പുള്ളവരോടു കൃപ കാണിക്കും.

16 അതുകൊണ്ടു സൈന്യങ്ങളുടെ ദൈവമായ യഹോവ എന്ന കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു; സകല വീഥികളിലും വിലാപം ഉണ്ടാകും; എല്ലാ തെരുക്കളിലും അവര്‍അയ്യോ, അയ്യോ എന്നു പറയും; അവര്‍ കൃഷിക്കാരെ ദുഃഖിപ്പാനും പ്രലാപജ്ഞന്മാരെ വിലാപിപ്പാനും വിളിക്കും.

17 ഞാന്‍ നിന്റെ നടുവില്‍ കൂടി കടന്നുപോകുന്നതുകൊണ്ടു എല്ലാ മുന്തിരിത്തോട്ടങ്ങളിലും വിലാപമുണ്ടാകും എന്നു യഹോവ അരുളിച്ചെയ്യുന്നു.

18 യഹോവയുടെ ദിവസത്തിന്നായി വാഞ്ഛിക്കുന്ന നിങ്ങള്‍ക്കു അയ്യോ കഷ്ടം! യഹോവയുടെ ദിവസംകൊണ്ടു നിങ്ങള്‍ക്കു എന്തു ഗുണം! അതു വെളിച്ചമല്ല ഇരുട്ടത്രേ.

19 അതു ഒരുത്തന്‍ സിംഹത്തിന്റെ മുമ്പില്‍നിന്നു ഔടിപ്പോയിട്ടു കരടി അവന്നു എതിര്‍പ്പെടുകയോ വീട്ടില്‍ ചെന്നു കൈവെച്ചു ചുമരോടു ചാരീട്ടു സര്‍പ്പം അവനെ കടിക്കയോ ചെയ്യുന്നതുപോലെ ആകുന്നു.

20 യഹോവയുടെ ദിവസം വെളിച്ചമല്ല, ഇരുള്‍ തന്നെയല്ലോ; ഒട്ടും പ്രകാശമില്ലാതെ അന്ധതമസ്സു തന്നേ.

21 നിങ്ങളുടെ മത്സരങ്ങളെ ഞാന്‍ ദ്വേഷിച്ചു നിരസിക്കുന്നു; നിങ്ങളുടെ സഭായോഗങ്ങളില്‍ എനിക്കു പ്രസാദമില്ല.

22 നിങ്ങള്‍ എനിക്കു ഹോമയാഗങ്ങളും ഭോജനയാഗങ്ങളും അര്‍പ്പിച്ചാലും ഞാന്‍ പ്രസാദിക്കയില്ല; തടിച്ച മൃഗങ്ങള്‍കൊണ്ടുള്ള നിങ്ങളുടെ സമാധാനയാഗങ്ങളെ ഞാന്‍ കടാക്ഷിക്കയില്ല.

23 നിന്റെ പാട്ടുകളുടെ സ്വരം എന്റെ മുമ്പില്‍നിന്നു നീക്കുക; നിന്റെ വീണാനാദം ഞാന്‍ കേള്‍ക്കയില്ല.

24 എന്നാല്‍ ന്യായം വെള്ളംപോലെയും നീതി വറ്റാത്ത തോടുപോലെയും കവിഞ്ഞൊഴുകട്ടെ.

25 യിസ്രായേല്‍ഗൃഹമേ, നിങ്ങള്‍ മരുഭൂമിയില്‍ എനിക്കു നാല്പതു സംവത്സരം ഹനനയാഗങ്ങളും ഭോജനയാഗങ്ങളും അര്‍പ്പിച്ചുവോ?

26 നിങ്ങള്‍ക്കു ഉണ്ടാക്കിയ വിഗ്രഹങ്ങളായി നിങ്ങളുടെ നക്ഷത്രദേവനായ കീയൂനെയും നിങ്ങളുടെ രാജാവായ സിക്കൂത്തിനെയും നിങ്ങള്‍ ചുമന്നുകൊണ്ടു പോകേണ്ടിവരും.

27 ഞാന്‍ നിങ്ങളെ ദമ്മേശെക്കിന്നു അപ്പുറം പ്രവാസത്തിലേക്കു പോകുമാറാക്കും എന്നു യഹോവ അരുളിച്ചെയ്യുന്നു; സൈന്യങ്ങളുടെ ദൈവം എന്നാകുന്നു അവന്റെ നാമം.

ആമോസ് 6

1 സീയോനില്‍ സ്വൈരികളായി ശമര്‍യ്യാപര്‍വ്വതത്തില്‍ നിര്‍ഭയരായി ജാതികളില്‍ പ്രധാനമായതില്‍ ശ്രേഷ്ഠന്മാരായി യിസ്രായേല്‍ഗൃഹം വന്നു ചേരുന്നവരായുള്ളോരേ, നിങ്ങള്‍ക്കു അയ്യോ കഷ്ടം!

2 നിങ്ങള്‍ കല്നെക്കു ചെന്നു നോക്കുവിന്‍ ; അവിടെ നിന്നു മഹതിയായ ഹമാത്തിലേക്കു പോകുവിന്‍ ; ഫെലിസ്ത്യരുടെ ഗത്തിലേക്കു ചെല്ലുവിന്‍ ; അവ ഈ രാജ്യങ്ങളെക്കാള്‍ നല്ലവയോ? അവയുടെ ദേശം നിങ്ങളുടെ ദേശത്തെക്കാള്‍ വിസ്താരമുള്ളതോ?

3 നിങ്ങള്‍ ദുര്‍ദ്ദിവസം അകറ്റിവെക്കുകയും സാഹസത്തിന്റെ ഇരിപ്പിടം അടുപ്പിക്കയും ചെയ്യുന്നു.

4 നിങ്ങള്‍ ആനക്കൊമ്പു കൊണ്ടുള്ള കട്ടിലുകളിന്മേല്‍ ചാരിയിരിക്കയും നിങ്ങളുടെ ശയ്യകളിന്മേല്‍ നിവിര്‍ന്നു കിടക്കയും ആട്ടിന്‍ കൂട്ടത്തില്‍നിന്നു കുഞ്ഞാടുകളെയും തൊഴുത്തില്‍നിന്നു പശുക്കിടാക്കളെയും തിന്നുകയും ചെയ്യുന്നു.

5 നിങ്ങള്‍ വീണാനാദത്തോടെ വ്യര്‍ത്ഥസംഗീതം ചെയ്തു ദാവീദ് എന്നപോലെ വാദിത്രങ്ങളെ ഉണ്ടാക്കുന്നു.

6 നിങ്ങള്‍ കലശങ്ങളില്‍ വീഞ്ഞു കുടിക്കയും വിശേഷതൈലം പൂശുകയും ചെയ്യുന്നു; യോസേഫിന്റെ കേടിനെക്കുറിച്ചു വ്യസനിക്കുന്നില്ലതാനും.

7 അതുകൊണ്ടു അവര്‍ ഇപ്പോള്‍ പ്രവാസികളില്‍ മുമ്പരായി പ്രവാസത്തിലേക്കു പോകും; നിവിര്‍ന്നു കിടക്കുന്നവരുടെ മദ്യപാനഘോഷം തീര്‍ന്നുപോകും.

8 യഹോവയായ കര്‍ത്താവു തന്നെച്ചൊല്ലി സത്യം ചെയ്തിരിക്കുന്നു എന്നു സൈന്യങ്ങളുടെ ദൈവമായ യഹോവയുടെ അരുളപ്പാടുഞാന്‍ യാക്കോബിന്റെ ഗര്‍വ്വത്തെ വെറുത്തു അവന്റെ അരമനകളെ ദ്വേഷിക്കുന്നു; ഞാന്‍ പട്ടണവും അതിലുള്ളതൊക്കെയും ഏല്പിച്ചുകൊടുക്കും;

9 ഒരു വീട്ടില്‍ പത്തു പുരുഷന്മാര്‍ ശേഷിച്ചിരുന്നാലും അവര്‍ മരിക്കും;

10 ഒരു മനുഷ്യന്റെ ചാര്‍ച്ചക്കാരന്‍ , അവനെ ദഹിപ്പിക്കേണ്ടുന്നവന്‍ തന്നേ, അവന്റെ അസ്ഥികളെ വീട്ടില്‍നിന്നു നീക്കേണ്ടതിന്നു അവനെ ചുമന്നുകൊണ്ടു പോകുമ്പോള്‍ അവന്‍ വീട്ടിന്റെ അകത്തെ മൂലയില്‍ ഇരിക്കുന്നവനോടുനിന്റെ അടുക്കല്‍ ഇനി വല്ലവരും ഉണ്ടോ? എന്നു ചോദിക്കുന്നതിന്നു അവന്‍ ആരുമില്ല എന്നു പറഞ്ഞാല്‍ അവന്‍ യഹോവയുടെ നാമത്തെ കീര്‍ത്തിച്ചുകൂടായ്കയാല്‍ നീ മിണ്ടാതിരിക്ക എന്നു പറയും.

11 യഹോവ കല്പിച്ചിട്ടു വലിയ വീടു ഇടിഞ്ഞും ചെറിയ വീടു പിളര്‍ന്നും തകര്‍ന്നുപോകും.

12 കുതിര പാറമേല്‍ ഔടുമോ? അവിടെ കാളയെ പൂട്ടു ഉഴുമോ? എന്നാല്‍ നിങ്ങള്‍ ന്യായത്തെ നഞ്ചായും നീതിഫലത്തെ കാഞ്ഞിരമായും മാറ്റിയിരിക്കുന്നു.

13 നിങ്ങള്‍ മിത്ഥ്യാവസ്തുവില്‍ സന്തോഷിച്ചുംകൊണ്ടുസ്വന്തശക്തിയാല്‍ ഞങ്ങള്‍ പ്രാബല്യം പ്രാപിച്ചിട്ടില്ലയോ എന്നു പറയുന്നു.

14 എന്നാല്‍ യിസ്രായേല്‍ഗൃഹമേ, ഞാന്‍ നിങ്ങളുടെ നേരെ ഒരു ജാതിയെ എഴുന്നേല്പിക്കും; അവര്‍ ഹമാത്തിലേക്കുള്ള പ്രവേശനംമുതല്‍ അരാബയിലെ തോടുവരെ നിങ്ങളെ ഞെരുക്കും എന്നു സൈന്യങ്ങളുടെ ദൈവമായ യഹോവയുടെ അരുളപ്പാടു.

ആമോസ് 7

1 യഹോവയായ കര്‍ത്താവു എനിക്കു കാണിച്ചു തന്നതെന്തെന്നാല്‍പുല്ലു രണ്ടാമതു മുളെച്ചു തുടങ്ങിയപ്പോള്‍ അവന്‍ വിട്ടിലുകളെ നിര്‍മ്മിച്ചുഅതു രാജാവിന്റെ വക പുല്ലു അരിഞ്ഞ ശേഷം മുളെച്ച രണ്ടാമത്തെ പുല്ലു ആയിരുന്നു.

2 എന്നാല്‍ അവ ദേശത്തിലെ സസ്യം തിന്നുതീര്‍ന്നപ്പോള്‍ ഞാന്‍ യഹോവയായ കര്‍ത്താവേ, ക്ഷമിക്കേണമേ; യാക്കോബ് എങ്ങനെ നിവിര്‍ന്നുനിലക്കും? അവന്‍ ചെറിയവനല്ലോ എന്നു പറഞ്ഞു.

3 യഹോവ അതിനെക്കുറിച്ചു അനുതപിച്ചു; അതു സംഭവിക്കയില്ല എന്നു യഹോവ അരുളിച്ചെയ്തു.

4 യഹോവയായ കര്‍ത്താവു എനിക്കു കാണിച്ചുതന്നതെന്തെന്നാല്‍യഹോവയായ കര്‍ത്താവു തീയാല്‍ വ്യവഹരിപ്പാന്‍ അതിനെ വിളിച്ചു; അതു വലിയ ആഴിയെ വറ്റിച്ചുകളഞ്ഞിട്ടു യഹോവയുടെ ഔഹരിയെയും തിന്നുകളവാന്‍ ഭാവിച്ചു.

5 അപ്പോള്‍ ഞാന്‍ യഹോവയായ കര്‍ത്താവേ, മതിയാക്കേണമേ; യാക്കോബ് എങ്ങനെ നിവിര്‍ന്നുനിലക്കും? അവന്‍ ചെറിയവനല്ലോ എന്നു പറഞ്ഞു.

6 യഹോവ അതിനെക്കുറിച്ചു അനുതപിച്ചു; അതു സംഭവിക്കയില്ല എന്നു യഹോവയായ കര്‍ത്താവു അരുളിച്ചെയ്തു.

7 അവന്‍ എനിക്കു കാണിച്ചുതന്നതെന്തെന്നാല്‍കര്‍ത്താവു കയ്യില്‍ തൂക്കുകട്ട പിടിച്ചുകൊണ്ടു തൂക്കുകട്ട തൂക്കിയുണ്ടാക്കിയോരു മതിലിന്മേല്‍ നിന്നു.

8 യഹോവ എന്നോടുആമോസേ, നീ എന്തു കാണുന്നു എന്നു ചോദിച്ചതിന്നു ഒരു തൂക്കുകട്ട എന്നു ഞാന്‍ പറഞ്ഞു. അതിന്നു കര്‍ത്താവുഞാന്‍ എന്റെ ജനമായ യിസ്രായേലിന്റെ നടുവില്‍ ഒരു തൂക്കുകട്ട പിടിക്കും; ഞാന്‍ ഇനി അവരെ ശിക്ഷിക്കാതെ വിടുകയില്ല;

9 യിസ്ഹാക്കിന്റെ പൂജാഗിരികള്‍ പാഴും യിസ്രായേലിന്റെ വിശുദ്ധമന്ദിരങ്ങള്‍ ശൂന്യവുമായ്തീരും; ഞാന്‍ യൊരോബെയാംഗൃഹത്തോടു വാളുമായി എതിര്‍ത്തുനിലക്കും എന്നു അരുളിച്ചെയ്തു.

10 എന്നാല്‍ ബേഥേലിലെ പുരോഹിതനായ അമസ്യാവു യിസ്രായേല്‍രാജാവായ യൊരോബെയാമിന്റെ അടുക്കല്‍ ആളയച്ചുആമോസ് യിസ്രായേല്‍ഗൃഹത്തിന്റെ മദ്ധ്യേ നിനക്കു വിരോധമായി കൂട്ടുകെട്ടുണ്ടാക്കുന്നു; അവന്റെ വാക്കു ഒക്കെയും സഹിപ്പാന്‍ ദേശത്തിന്നു കഴിവില്ല.

11 യൊരോബെയാം വാള്‍കൊണ്ടു മരിക്കും; യിസ്രായേല്‍ സ്വദേശം വിട്ടു പ്രവാസത്തിലേക്കു പോകേണ്ടിവരും എന്നിങ്ങനെ ആമോസ് പറയുന്നു എന്നു പറയിച്ചു.

12 എന്നാല്‍ ആമോസിനോടു അമസ്യാവുഎടോ ദര്‍ശകാ, യെഹൂദാദേശത്തിലേക്കു ഔടിപ്പൊയ്ക്കൊള്‍ക; അവിടെ പ്രവചിച്ചു അഹോവൃത്തി കഴിച്ചുകൊള്‍ക.

13 ബേഥേലിലോ ഇനി പ്രവചിക്കരുതു; അതു രാജാവിന്റെ വിശുദ്ധമന്ദിരവും രാജധാനിയുമല്ലോ എന്നു പറഞ്ഞു.

14 അതിന്നു ആമോസ് അമസ്യാവോടുഞാന്‍ പ്രവാചകനല്ല, പ്രവാചകശിഷ്യനുമല്ല, ഇടയനും കാട്ടത്തിപ്പഴം പെറുക്കുന്നവനും അത്രേ.

15 ഞാന്‍ ആടുകളെ നോക്കിക്കൊണ്ടിരിക്കുമ്പോള്‍ യഹോവ എന്നെ പിടിച്ചുനീ ചെന്നു എന്റെ ജനമായ യിസ്രായേലിനോടു പ്രവചിക്ക എന്നു യഹോവ എന്നോടു കല്പിച്ചു എന്നു ഉത്തരം പറഞ്ഞു.

16 ആകയാല്‍ നീ യഹോവയുടെ വചനം കേള്‍ക്കയിസ്രായേലിനെക്കുറിച്ചു പ്രവചിക്കരുതു; യിസ്ഹാക്ഗൃഹത്തിന്നു നിന്റെ വചനം പൊഴിക്കരുതു എന്നു നീ പറയുന്നുവല്ലോ.

17 അതുകൊണ്ടു യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുനിന്റെ ഭാര്യ നഗരത്തില്‍ വേശ്യയാകും; നിന്റെ പുത്രന്മാരും പുത്രിമാരും വാള്‍കൊണ്ടു വീഴും; നിന്റെ ദേശം അളവു നൂല്‍കൊണ്ടു വിഭാഗിക്കപ്പെടും; നീയോ ഒരു അശുദ്ധദേശത്തുവെച്ചു മരിക്കും; യിസ്രായേല്‍ സ്വദേശം വിട്ടു പ്രവാസത്തിലേക്കു പോകേണ്ടിവരും.

ആമോസ് 8

1 യഹോവയായ കര്‍ത്താവു എനിക്കു ഒരു കൊട്ട പഴുത്ത പഴം കാണിച്ചുതന്നു.

2 ആമോസേ, നീ എന്തു കാണുന്നു എന്നു അവന്‍ ചോദിച്ചതിന്നുഒരു കൊട്ട പഴുത്തപഴം എന്നു ഞാന്‍ പറഞ്ഞു. യഹോവ എന്നോടു അരുളിച്ചെയ്തതുഎന്റെ ജനമായ യിസ്രായേലിന്നു പഴുപ്പു വന്നിരിക്കുന്നു; ഞാന്‍ ഇനി അവരെ ശിക്ഷിക്കാതെ വിടുകയില്ല.

3 അന്നാളില്‍ മന്ദിരത്തിലെ ഗീതങ്ങള്‍ മുറവിളിയാകും എന്നു യഹോവയായ കര്‍ത്താവിന്റെ അരുളപ്പാടു. ശവം അനവധി! എല്ലാടത്തും അവയെ എറിഞ്ഞുകളയും; മിണ്ടരുതു.

4 ഞങ്ങള്‍ ഏഫയെ കുറെച്ചു ശേക്കേലിനെ വലുതാക്കി കള്ളത്തുലാസ്സുകൊണ്ടു വഞ്ചന പ്രവര്‍ത്തിച്ചു എളിയവരെ പണത്തിന്നും ദരിദ്രന്മാരെ ഒരു കൂട്ടു ചെരിപ്പിന്നും മേടിക്കേണ്ടതിന്നും കോതമ്പിന്റെ പതിര്‍ വില്‍ക്കേണ്ടതിന്നും

5 ധാന്യവ്യാപാരം ചെയ്‍വാന്‍ തക്കവണ്ണം അമാവാസിയും കോതമ്പുപീടിക തുറന്നുവെപ്പാന്‍ തക്കവണ്ണം ശബ്ബത്തും എപ്പോള്‍ കഴിഞ്ഞുപോകും എന്നു പറഞ്ഞു,

6 ദരിദ്രന്മാരെ വിഴുങ്ങുവാനും ദേശത്തിലെ സാധുക്കളെ ഇല്ലാതാക്കുവാനും പോകുന്നവരേ, ഇതു കേള്‍പ്പിന്‍ .

7 ഞാന്‍ അവരുടെ പ്രവൃത്തികളില്‍ യാതൊന്നും ഒരുനാളും മറക്കയില്ല എന്നു യഹോവ യാക്കോബിന്റെ മഹിമയെച്ചൊല്ലി സത്യം ചെയ്തിരിക്കുന്നു.

8 അതു നിമിത്തം ഭൂമി നടുങ്ങുകയും അതില്‍ പാര്‍ക്കുംന്ന ഏവനും ഭ്രമിച്ചുപോകയും ചെയ്കയില്ലയോ? അതു മുഴുവനും നീലനദിപോലെ പൊങ്ങും; മിസ്രയീമിലെ നദിപോലെ പൊങ്ങുകയും താഴുകയും ചെയ്യും.

9 അന്നാളില്‍ ഞാന്‍ ഉച്ചെക്കു സൂര്യനെ അസ്തമിപ്പിക്കയും പട്ടാപ്പകല്‍ ഭൂമിയെ ഇരുട്ടാക്കുകയും ചെയ്യും.

10 ഞാന്‍ നിങ്ങളുടെ ഉത്സവങ്ങളെ ദുഃഖമായും നിങ്ങളുടെ ഗീതങ്ങളെ വിലാപമായും മാറ്റും; ഞാന്‍ ഏതു അരയിലും രട്ടും ഏതു തലയിലും കഷണ്ടിയും വരുത്തും; ഞാന്‍ അതിനെ ഒരു ഏകജാതനെക്കുറിച്ചുള്ള വിലാപംപോലെയും അതിന്റെ അവസാനത്തെ കൈപ്പുള്ള ദിവസംപോലെയും ആക്കും എന്നു യഹോവയായ കര്‍ത്താവിന്റെ അരുളപ്പാടു.

11 അപ്പത്തിന്നായുള്ള വിശപ്പല്ല വെള്ളത്തിന്നായുള്ള ദാഹവുമല്ല, യഹോവയുടെ വചനങ്ങളെ കേള്‍ക്കേണ്ടതിന്നുള്ള വിശപ്പുതന്നേ ഞാന്‍ ദേശത്തേക്കു അയക്കുന്ന നാളുകള്‍ വരുന്നു എന്നു യഹോവയായ കര്‍ത്താവിന്റെ അരുളപ്പാടു.

12 അന്നു അവര്‍ സമുദ്രംമുതല്‍ സമുദ്രംവരെയും വടക്കുമുതല്‍ കിഴക്കുവരെയും ഉഴന്നുചെന്നു യഹോവയുടെ വചനം അന്വേഷിച്ചു അലഞ്ഞുനടക്കും; കണ്ടുകിട്ടുകയില്ലതാനും.

13 അന്നാളില്‍ സൌന്ദര്യമുള്ള കന്യകമാരും യൌവനക്കാരും ദാഹംകൊണ്ടു ബോധംകെട്ടുവീഴും.

14 ദാനേ, നിന്റെ ദൈവത്താണ, ബേര്‍-ശേബാമാര്‍ഗ്ഗത്താണ എന്നു പറഞ്ഞുംകൊണ്ടു ശമര്‍യ്യയുടെ അകൃത്യത്തെച്ചൊല്ലി സത്യം ചെയ്യുന്നവര്‍ വീഴും; ഇനി എഴുന്നേല്‍ക്കയുമില്ല.

ആമോസ് 9

1 യഹോവ യാഗപീഠത്തിന്നു മീതെ നിലക്കുന്നതു ഞാന്‍ കണ്ടു; അവന്‍ അരുളിച്ചെയ്തതെന്തെന്നാല്‍ഉത്തരങ്ങള്‍ കുലുങ്ങുമാറു നീ പോതികയെ അടിക്ക; അവ എല്ലാവരുടെയും തലമേല്‍ വീഴുവാന്‍ തക്കവണ്ണം തകര്‍ത്തു കളക; അവരുടെ സന്തതിയെ ഞാന്‍ വാള്‍ കൊണ്ടു കൊല്ലും; അവരില്‍ ആരും ഔടിപ്പോകയില്ല. അവരില്‍ ആരും വഴുതിപ്പോകയുമില്ല.

2 അവര്‍ പാതാളത്തില്‍ തുരന്നുകടന്നാലും അവിടെനിന്നു എന്റെ കൈ അവരെ പിടിക്കും; അവര്‍ ആകാശത്തിലേക്കു കയറിപ്പോയാലും അവിടെനിന്നു ഞാന്‍ അവരെ ഇറക്കും.

3 അവര്‍ കര്‍മ്മേലിന്റെ കൊടുമുടിയില്‍ ഒളിച്ചിരുന്നാലും ഞാന്‍ അവരെ തിരഞ്ഞു അവിടെനിന്നു പിടിച്ചുകൊണ്ടുവരും; അവര്‍ എന്റെ ദൃഷ്ടിയില്‍നിന്നു സമുദ്രത്തിന്റെ അടിയില്‍ മറഞ്ഞിരുന്നാലും ഞാന്‍ അവിടെ സര്‍പ്പത്തോടു കല്പിച്ചിട്ടു അതു അവരെ കടിക്കും.

4 അവര്‍ ശത്രുക്കളുടെ മുമ്പില്‍ പ്രവാസത്തിലേക്കു പോയാലും ഞാന്‍ അവിടെ വാളിനോടു കല്പിച്ചിട്ടു അതു അവരെ കൊല്ലും. നന്മെക്കായിട്ടല്ല തിന്മെക്കായിട്ടു തന്നേ ഞാന്‍ അവരുടെ മേല്‍ ദൃഷ്ടിവേക്കും.

5 സൈന്യങ്ങളുടെ യഹോവയായ കര്‍ത്താവു ദേശത്തെ തൊടുന്നു; അതു ഉരുകിപ്പോകുന്നു; അതില്‍ പാര്‍ക്കുംന്നവര്‍ ഒക്കെയും വിലപിക്കും; അതു മുഴുവനും നീലനദിപോലെ പൊങ്ങുകയും മിസ്രയീമിലെ നദിപോലെ താഴുകയും ചെയ്യും.

6 അവന്‍ ആകാശത്തില്‍ തന്റെ മാളികമുറികളെ പണിയുകയും ഭൂമിയില്‍ തന്റെ കമാനത്തിന്നു അടിസ്ഥാനം ഇടുകയും സമുദ്രത്തിലെ വെള്ളത്തെ വിളിച്ചു ഭൂതലത്തില്‍ പകരുകയും ചെയ്യുന്നു; യഹോവ എന്നാകുന്നു അവന്റെ നാമം.

7 യിസ്രായേല്‍മക്കളേ നിങ്ങള്‍ എനിക്കു കൂശ്യരെപ്പോലെ അല്ലയോ എന്നു യഹോവയുടെ അരുളപ്പാടു; ഞാന്‍ യിസ്രായേലിനെ മിസ്രയീംദേശത്തുനിന്നും ഫെലിസ്ത്യരെ കഫ്തോരില്‍നിന്നും അരാമ്യരെ കീറില്‍നിന്നും കൊണ്ടുവന്നില്ലയോ?

8 യഹോവയായ കര്‍ത്താവിന്റെ ദൃഷ്ടി പാപമുള്ള രാജ്യത്തിന്മേല്‍ ഇരിക്കുന്നു; ഞാന്‍ അതിനെ ഭൂതലത്തില്‍നിന്നു നശിപ്പിക്കും; എങ്കിലും ഞാന്‍ യാക്കോബ്ഗൃഹത്തെ മുഴുവനും നശിപ്പിക്കയില്ല എന്നു യഹോവയുടെ അരുളപ്പാടു.

9 അരിപ്പകൊണ്ടു അരിക്കുന്നതുപോലെ ഞാന്‍ യിസ്രായേല്‍ഗൃഹത്തെ സകലജാതികളുടെയും ഇടയില്‍ അരിപ്പാന്‍ കല്പിക്കും; ഒരു മണിപോലും നിലത്തു വീഴുകയില്ല.

10 അനര്‍ത്ഥം ഞങ്ങളെ തുടര്‍ന്നെത്തുകയില്ല, എത്തിപ്പിടക്കയുമില്ല എന്നു പറയുന്നവരായി എന്റെ ജനത്തിലുള്ള സകലപാപികളും വാള്‍കൊണ്ടു മരിക്കും.

11 അവര്‍ എദോമില്‍ ശേഷിച്ചിരിക്കുന്നവരുടെയും എന്റെ നാമം വിളക്കപ്പെടുന്ന സകല ജാതികളുടെയും ദേശത്തെ കൈവശമാക്കേണ്ടതിന്നു വീണുപോയ

12 ദാവീദിന്‍ കൂടാരത്തെ ഞാന്‍ അന്നാളില്‍ നിവിര്‍ത്തുകയും അതിന്റെ പിളര്‍പ്പുകളെ അടെക്കയും അവന്റെ ഇടിവുകളെ തീര്‍ക്കുംകയും അതിനെ പുരാതനകാലത്തില്‍ എന്നപോലെ പണിയുകയും ചെയ്യും എന്നാകുന്നു ഇതു അനുഷ്ഠിക്കുന്ന യഹോവയുടെ അരുളപ്പാടു.

13 ഉഴുന്നവന്‍ കൊയ്യുന്നവനെയും മുന്തിരിപ്പഴം ചവിട്ടുന്നവന്‍ വിതെക്കുന്നവനെയും തുടര്‍ന്നെത്തുകയും പര്‍വ്വതങ്ങള്‍ പുതുവീഞ്ഞു പൊഴിക്കയും എല്ലാ കുന്നുകളും ഉരുകിപ്പോകയും ചെയ്യുന്ന നാളുകള്‍ വരും എന്നു യഹോവയുടെ അരുളപ്പാടു.

14 അപ്പോള്‍ ഞാന്‍ എന്റെ ജനമായ യിസ്രായേലിന്റെ പ്രവാസികളെ മടക്കിവരുത്തും ശൂന്യമായിപ്പോയിരുന്ന പട്ടണങ്ങളെ അവര്‍ പണിതു പാര്‍ക്കയും മുന്തിരിത്തോട്ടങ്ങള്‍ ഉണ്ടാക്കി അവയിലെ വീഞ്ഞു കുടിക്കയും തോട്ടങ്ങള്‍ ഉണ്ടാക്കി അവയിലെ ഫലം അനുഭവിക്കയും ചെയ്യും.

15 ഞാന്‍ അവരെ അവരുടെ ദേശത്തു നടും; ഞാന്‍ അവര്‍ക്കും കൊടുത്തിരിക്കുന്ന ദേശത്തുനിന്നു അവരെ ഇനി പറിച്ചുകളകയുമില്ല എന്നു നിന്റെ ദൈവമായ യഹോവ അരുളിച്ചെയ്യുന്നു.