ഘട്ടം 280

പഠനം

     

സെഖർയ്യാവു 8

1 സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാല്‍

2 സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുഞാന്‍ മഹാ തീക്ഷണതയോടെ സീയോന്നുവേണ്ടി എരിയുന്നു; ഞാന്‍ അതിന്നുവേണ്ടി മഹാക്രോധത്തോടെ എരിയുന്നു.

3 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുഞാന്‍ സീയോനിലേക്കു മടങ്ങിവന്നു യെരൂശലേമിന്റെ മദ്ധ്യേ വസിക്കും; യെരൂശലേമിന്നു സത്യ നഗരം എന്നും സൈന്യങ്ങളുടെ യഹോവയുടെ പര്‍വ്വതത്തിന്നു വിശുദ്ധപര്‍വ്വതം എന്നും പേര്‍ പറയും.

4 സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുഇനിയും യെരൂശലേമിന്റെ വീഥികളില്‍ വൃദ്ധന്മാരും വൃദ്ധമാരും ഇരിക്കും; വാര്‍ദ്ധക്യംനിമിത്തം ഔരോരുത്തന്‍ കയ്യില്‍ വടി പടിക്കും.

5 നഗരത്തിന്റെ വീഥികള്‍ ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും കൊണ്ടു നിറഞ്ഞിരിക്കും; അവര്‍ അതിന്റെ വീഥികളില്‍ കളിച്ചുകൊണ്ടിരിക്കും.

6 സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുഅതു ഈ കാലത്തില്‍ ഈ ജനത്തിന്റെ ശേഷിപ്പുള്ളവര്‍ക്കും അതിശയമായി തോന്നുന്നു എങ്കില്‍ എനിക്കും അതിശയമായി തോന്നുമോ എന്നു സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാടു.

7 സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുഞാന്‍ എന്റെ ജനത്തെ ഉദയദേശത്തുനിന്നും അസ്തമയദേശത്തുനിന്നും രക്ഷിക്കും.

8 ഞാന്‍ അവരെ കൊണ്ടുവരും; അവര്‍ യെരൂശലേമില്‍ പാര്‍ക്കും; സത്യത്തിലും നീതിയിലും അവര്‍ എനിക്കു ജനമായും ഞാന്‍ അവര്‍ക്കും ദൈവമായും ഇരിക്കും.

9 സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുസൈന്യങ്ങളുടെ യഹോവയുടെ ആലയമായ മന്ദിരം പണിയേണ്ടതിന്നു അടിസ്ഥാനം ഇട്ട നാളില്‍ ഉണ്ടായിരുന്ന പ്രവാചകന്മാരുടെ വായില്‍നിന്നു ഈ വചനങ്ങളെ ഈ കാലത്തു കേള്‍ക്കുന്നവരേ, ധൈര്യപ്പെടുവിന്‍ .

10 ഈ കാലത്തിന്നുമുമ്പെ മനുഷ്യന്നു കൂലിയില്ല, മൃഗത്തിന്നു കൂലിയില്ല; പോക്കുവരത്തു ചെയ്യുന്നവന്നു വൈരി നിമിത്തം സമാധാനവുമില്ല; ഞാന്‍ സകല മനുഷ്യരെയും തമ്മില്‍ തമ്മില്‍ വിരോധമാക്കിയിരുന്നു.

11 ഇപ്പോഴോ ഞാന്‍ ഈ ജനത്തിന്റെ ശേഷിപ്പുള്ളവരോടു മുമ്പിലത്തെ കാലത്തു എന്നപോലെയല്ല എന്നു സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാടു.

12 വിത സമാധാനത്തോടെ ആയിരിക്കും; മുന്തിരിവള്ളി ഫലം കായക്കും; ഭൂമി അനുഭവം നലകും; ആകാശം മഞ്ഞു പെയ്യിക്കും; ഈ ജനത്തിന്റെ ശേഷിപ്പുള്ളവര്‍ക്കും ഞാന്‍ ഇവയൊക്കെയും അവകാശമായി കൊടുക്കും.

13 യെഹൂദാഗൃഹവും യിസ്രായേല്‍ഗൃഹവുമായുള്ളോരേ, നിങ്ങള്‍ ജാതികളുടെ ഇടയില്‍ ശാപമായിരുന്നതുപോലെ ഞാന്‍ നിങ്ങളെ രക്ഷിച്ചിട്ടു നിങ്ങള്‍ അനുഗ്രഹമായ്തീരും; നിങ്ങള്‍ ഭയപ്പെടാതെ ധൈര്യമായിരിപ്പിന്‍ .

14 സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു; നിങ്ങളുടെ പിതാക്കന്മാര്‍ എന്നെ കോപിപ്പിച്ചപ്പോള്‍ ഞാന്‍ നിങ്ങള്‍ക്കു തിന്മ വരുത്തുവാന്‍ വിചാരിക്കയും അനുതപിക്കാതിരിക്കയും ചെയ്തതുപോലെ

15 ഞാന്‍ ഈ കാലത്തു യെരൂശലേമിന്നും യെഹൂദാഗൃഹത്തിന്നും വീണ്ടും നന്മ വരുത്തുവാന്‍ വിചാരിക്കുന്നു; നിങ്ങള്‍ ഭയപ്പെടേണ്ടാ എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.

16 നിങ്ങള്‍ ചെയ്യേണ്ടുന്ന കാര്യങ്ങള്‍ ഇവയാകുന്നുഔരോരുത്തന്‍ താന്താന്റെ കൂട്ടുകാരനോടു സത്യം പറവിന്‍ ; നിങ്ങളുടെ ഗോപുരങ്ങളില്‍ നേരോടും സമാധാനത്തോടുംകൂടെ ന്യായപാലനം ചെയ്‍വിന്‍ .

17 നിങ്ങളില്‍ ആരും തന്റെ കൂട്ടുകാരന്റെ നേരെ ഹൃദയത്തില്‍ ദോഷം നിരൂപിക്കരുതു; കള്ളസ്സത്യത്തില്‍ ഇഷ്ടം തോന്നുകയും അരുതു; ഇതെല്ലാം ഞാന്‍ വെറുക്കുന്നതല്ലോ എന്നു യഹോവയുടെ അരുളപ്പാടു.

18 സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാല്‍

19 സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുനാലാം മാസത്തെ ഉപവാസവും അഞ്ചാം മാസത്തെ ഉപവാസവും ഏഴാം മാസത്തെ ഉപവാസവും പത്താം മാസത്തെ ഉപവാസവും യെഹൂദാഗൃഹത്തിന്നു ആനന്ദവും സന്തോഷവും പ്രമോദമായുള്ള ഉത്സവങ്ങളും ആയിരിക്കേണം; അതുകൊണ്ടു സത്യവും സമാധാനവും ഇഷ്ടപ്പെടുവിന്‍ .

20 സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുഇനി ജാതികളും അനേക പട്ടണങ്ങളിലെ നിവാസികളും വരുവാന്‍ ഇടയാകും.

21 ഒരു പട്ടണത്തിലെ നിവാസികള്‍ മറ്റൊന്നിലേക്കു ചെന്നുവരുവിന്‍ , നമുക്കു യഹോവയെ പ്രസാദിപ്പിക്കേണ്ടതിന്നും സൈന്യങ്ങളുടെ യഹോവയെ അന്വേഷിക്കേണ്ടതിന്നും പോകാം; ഞാനും പോരുന്നു എന്നു പറയും.

22 അങ്ങനെ അനേകജാതികളും ബഹുവംശങ്ങളും യെരൂശലേമില്‍ സൈന്യങ്ങളുടെ യഹോവയെ അന്വേഷിപ്പാനും യഹോവയെ പ്രസാദിപ്പിപ്പാനും വരും.

23 സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുആ കാലത്തു ജാതികളുടെ സകലഭാഷകളിലുംനിന്നു പത്തുപേര്‍ ഒരു യെഹൂദന്റെ വസ്ത്രാഗ്രം പിടിച്ചുദൈവം നിങ്ങളോടു കൂടെ ഉണ്ടെന്നു ഞങ്ങള്‍ കേട്ടിരിക്കയാല്‍ ഞങ്ങള്‍ നിങ്ങളോടുകൂടെ പോരുന്നു എന്നു പറയും.

സെഖർയ്യാവു 9

1 പ്രവാചകം. യഹോവയുടെ അരുളപ്പാടു ഹദ്രാക്‍ ദേശത്തിന്നു വിരോധമായിരിക്കുന്നു; ദമ്മേശെക്കിന്മേല്‍ അതു വന്നമരും; യഹോവ, മനുഷ്യരിലും യിസ്രായേലിന്റെ സകല ഗോത്രങ്ങളിലും ദൃഷ്ടിവെക്കുന്നു.

2 അതിനോടു തൊട്ടിരിക്കുന്ന ഹമാത്തിന്നും ജ്ഞാനം ഏറിയ സോരിന്നും സീദോന്നും അങ്ങനെ തന്നേ.

3 സോര്‍ തനിക്കു ഒരു കോട്ട പണിതു, പൊടിപോലെ വെള്ളിയും വീഥികളിലെ ചെളിപോലെ തങ്കവും സ്വരൂപിച്ചു.

4 എന്നാല്‍ കര്‍ത്താവു അവളെ ഇറക്കി, അവളുടെ കൊത്തളം കടലില്‍ ഇട്ടുകളയും; അവള്‍ തീക്കു ഇരയായ്തീരുകയും ചെയ്യും.

5 അസ്കലോന്‍ അതു കണ്ടു ഭയപ്പെടും; ഗസ്സയും എക്രോനും കണ്ടു ഏറ്റവും വിറെക്കും; അവളുടെ പ്രത്യാശെക്കു ഭംഗം വരുമല്ലോ; ഗസ്സയില്‍നിന്നു രാജാവു നശിച്ചുപോകും; അസ്കലോന്നു നിവാസികള്‍ ഇല്ലാതെയാകും.

6 അസ്തോദില്‍ ഒരു കൌലടേയജാതി പാര്‍ക്കും; ഫെലിസ്ത്യരുടെ ഗര്‍വ്വം ഞാന്‍ ഛേദിച്ചുകളയും.

7 ഞാന്‍ അവന്റെ രക്തം അവന്റെ വായില്‍നിന്നും അവന്റെ വെറുപ്പുകള്‍ അവന്റെ പല്ലിന്നിടയില്‍നിന്നും നീക്കിക്കളയും; എന്നാല്‍ അവനും നമ്മുടെ ദൈവത്തിന്നു ഒരു ശേഷിപ്പായ്തീരും; അവന്‍ യെഹൂദയില്‍ ഒരു മേധാവിയെപ്പോലെയും എക്രോന്‍ ഒരു യെബൂസ്യനെപ്പോലെയും ആകും.

8 ആരും പോക്കുവരുത്തു ചെയ്യാതിരിക്കേണ്ടതിന്നു ഞാന്‍ ഒരു പട്ടാളമായി എന്റെ ആലയത്തിന്നു ചുറ്റും പാളയമിറങ്ങും; ഇനി ഒരു പീഡകനും അവരുടെ ഇടയില്‍കൂടി കടക്കയില്ല; ഇപ്പോള്‍ ഞാന്‍ സ്വന്തകണ്ണുകൊണ്ടു കണ്ടുവല്ലോ.

9 സീയോന്‍ പുത്രിയേ, ഉച്ചത്തില്‍ ഘോഷിച്ചാനന്ദിക്ക; യെരൂശലേംപുത്രിയേ, ആര്‍പ്പിടുക! ഇതാ, നിന്റെ രാജാവു നിന്റെ അടുക്കല്‍ വരുന്നു; അവന്‍ നീതിമാനും ജയശാലിയും താഴ്മയുള്ളവനും ആയി കഴുതപ്പുറത്തും പെണ്‍കഴുതയുടെ കുട്ടിയായ ചെറുകഴുതപ്പുറത്തും കയറിവരുന്നു.

10 ഞാന്‍ എഫ്രയീമില്‍നിന്നു രഥത്തെയും യെരൂശലേമില്‍നിന്നു കുതിരയെയും ഛേദിച്ചുകളയും; പടവില്ലും ഒടിഞ്ഞുപോകും; അവന്‍ ജാതികളോടു സമാധാനം കല്പിക്കും; അവന്റെ ആധിപത്യം സമുദ്രംമുതല്‍ സമുദ്രംവരെയും നദിമുതല്‍ ഭൂമിയുടെ അറ്റങ്ങളോളവും ആയിരിക്കും.

11 നീയോ--നിന്റെ നിയമരക്തം ഹേതുവായി ഞാന്‍ നിന്റെ ബദ്ധന്മാരെ വെള്ളമില്ലാത്ത കുഴിയില്‍നിന്നു വിട്ടയക്കും.

12 പ്രത്യാശയുള്ള ബദ്ധന്മാരേ, കോട്ടയിലേക്കു മടങ്ങിവരുവിന്‍ ; ഞാന്‍ നിനക്കു ഇരട്ടിയായി പകരം നലകും എന്നു ഞാന്‍ ഇന്നു തന്നേ പ്രസ്താവിക്കുന്നു.

13 ഞാന്‍ എനിക്കു യെഹൂദയെ വില്ലായി കുലെച്ചും എഫ്രയീമിനെ നിറെച്ചുമിരിക്കുന്നു; സീയോനേ, ഞാന്‍ നിന്റെ പുത്രന്മാരെ യവനദേശമേ, നിന്റെ പുത്രന്മാരുടെ നേരെ ഉണര്‍ത്തി നിന്നെ ഒരു വീരന്റെ വാള്‍ പോലെയാക്കും.

14 യഹോവ അവര്‍ക്കും മീതെ പ്രത്യക്ഷനാകും; അവന്റെ അസ്ത്രം മിന്നല്‍ പോലെ പുറപ്പെടും; യഹോവയായ കര്‍ത്താവു കാഹളം ഊതി തെക്കന്‍ ചുഴലിക്കാറ്റുകളില്‍ വരും.

15 സൈന്യങ്ങളുടെ യഹോവ അവരെ പരിചകൊണ്ടു മറെക്കും; അവര്‍ മാംസം തിന്നു കവിണക്കല്ലു ചവിട്ടിക്കളകയും രക്തം കുടിച്ചു വീഞ്ഞുകൊണ്ടെന്നപോലെ ഘോഷിക്കയും യാഗകലശങ്ങള്‍പോലെയും യാഗപീഠത്തിന്റെ കോണുകള്‍പോലെയും നിറഞ്ഞിരിക്കയും ചെയ്യും.

16 അന്നാളില്‍ അവരുടെ ദൈവമായ യഹോവ അവരെ തന്റെ ജനമായ ആട്ടിന്‍ കൂട്ടത്തെപ്പോലെ രക്ഷിക്കും; അവര്‍ അവന്റെ ദേശത്തു ഒരു കിരീടത്തിന്റെ രത്നംപോലെ പൊങ്ങി ശോഭിക്കും.

17 അതിന്നു എത്ര ശ്രീത്വവും അതിന്നു എത്ര സൌന്ദര്യവും ഉണ്ടു; ധാന്യം യുവാക്കളെയും വീഞ്ഞു യുവതികളെയും പുഷ്ടീകരിക്കുന്നു.

സെഖർയ്യാവു 10

1 പിന്മഴയുടെ കാലത്തു യഹോവയോടു മഴെക്കു അപേക്ഷിപ്പിന്‍ ; യഹോവ മിന്നല്‍പിണര്‍ ഉണ്ടാക്കുന്നുവല്ലോ; അവന്‍ അവര്‍ക്കും വയലിലെ ഏതു സസ്യത്തിന്നുംവേണ്ടി മാരി പെയ്യിച്ചുകൊടുക്കും.

2 ഗൃഹബിംബങ്ങള്‍ മിത്ഥ്യാത്വം സംസാരിക്കയും ലക്ഷണം പറയുന്നവര്‍ വ്യാജം ദര്‍ശിച്ചു വ്യര്‍ത്ഥസ്വപ്നം പ്രസ്താവിച്ചു വൃഥാ ആശ്വസിപ്പിക്കയും ചെയ്യുന്നു; അതുകൊണ്ടു അവര്‍ ആടുകളെപ്പോലെ പുറപ്പെട്ടു ഇടയന്‍ ഇല്ലായ്കകൊണ്ടു വലഞ്ഞിരിക്കുന്നു.

3 എന്റെ കോപം ഇടയന്മാരുടെ നേരെ ജ്വലിച്ചിരിക്കുന്നു; ഞാന്‍ കോലാട്ടുകൊറ്റന്മാരെ സന്ദര്‍ശിക്കും; സൈന്യങ്ങളുടെ യഹോവ യെഹൂദാഗൃഹമായ തന്റെ ആട്ടിന്‍ കൂട്ടത്തെ സന്ദര്‍ശിച്ചു അവരെ പടയില്‍ തനിക്കു മനോഹരതുരഗം ആക്കും.

4 അവന്റെ പക്കല്‍നിന്നു മൂലക്കല്ലും അവന്റെ പക്കല്‍നിന്നു ആണിയും അവന്റെ പക്കല്‍നിന്നു പടവില്ലും അവന്റെ പക്കല്‍നിന്നു ഏതു അധിപതിയും വരും.

5 അവര്‍ യുദ്ധത്തില്‍ ശത്രുക്കളെ വീഥികളിലെ ചേറ്റില്‍ ചവിട്ടിക്കളയുന്ന വീരന്മാരെപ്പോലെയാകും; യഹോവ അവരോടുകൂടെയുള്ളതുകൊണ്ടു അവര്‍ കുതിരച്ചേവകര്‍ ലജ്ജിച്ചുപോവാന്‍ തക്കവണ്ണം പൊരുതും.

6 ഞാന്‍ യെഹൂദാഗൃഹത്തെ ബലപ്പെടുത്തുകയും യോസേഫ്ഗൃഹത്തെ രക്ഷിക്കയും എനിക്കു അവരോടു കരുണയുള്ളതുകൊണ്ടു അവരെ മടക്കിവരുത്തുകയും ചെയ്യും; ഞാന്‍ അവരെ തള്ളിക്കളഞ്ഞിട്ടില്ലാത്തതുപോലെയിരിക്കും; ഞാന്‍ അവരുടെ ദൈവമായ യഹോവയല്ലോ; ഞാന്‍ അവര്‍ക്കും ഉത്തരമരുളും.

7 എഫ്രയീമ്യര്‍ വീരനെപ്പോലെയാകും; അവരുടെ ഹൃദയം വീഞ്ഞുകൊണ്ടെന്നപോലെ സന്തോഷിക്കും; അവരുടെ പുത്രന്മാര്‍ അതു കണ്ടു സന്തോഷിക്കും; അവരുടെ ഹൃദയം യഹോവയില്‍ ഘോഷിച്ചാനന്ദിക്കും.

8 ഞാന്‍ അവരെ വീണ്ടെടുത്തിരിക്കയാല്‍ അവരെ ചൂളകുത്തി ശേഖരിക്കും; അവര്‍ പെരുകിയിരുന്നതുപോലെ പെരുകും.

9 ഞാന്‍ അവരെ ജാതികളുടെ ഇടയില്‍ വിതറും; ദൂരദേശങ്ങളില്‍വെച്ചു അവര്‍ എന്നെ ഔര്‍ക്കും; അവര്‍ മക്കളോടുകൂടെ ജീവിച്ചു മടങ്ങിവരും.

10 ഞാന്‍ അവരെ മിസ്രയീംദേശത്തുനിന്നു മടക്കിവരുത്തും; അശ്ശൂരില്‍നിന്നു അവരെ ശേഖരിക്കും; ഗിലെയാദ് ദേശത്തിലേക്കും ലെബാനോനിലേക്കും അവരെ കൊണ്ടുവരും; അവര്‍ക്കും ഇടം പോരാതെവരും.

11 അവന്‍ കഷ്ടതയുടെ സമുദ്രത്തിലൂടെ കടന്നു, സമുദ്രത്തിലെ ഔളങ്ങളെ അടിക്കും; നീലനദിയുടെ ആഴങ്ങളൊക്കെയും വറ്റിപ്പോകയും അശ്ശൂരിന്റെ ഗര്‍വ്വം താഴുകയും മിസ്രയീമിന്റെ ചെങ്കോല്‍ നീങ്ങിപ്പോകയും ചെയ്യും.

12 ഞാന്‍ അവരെ യഹോവയില്‍ ബലപ്പെടുത്തും; അവര്‍ അവന്റെ നാമത്തില്‍ സഞ്ചരിക്കും എന്നു യഹോവയുടെ അരുളപ്പാടു.

സെഖർയ്യാവു 11

1 ലെബാനോനേ, നിന്റെ ദേവദാരുക്കള്‍ തീക്കു ഇരയായ്തീരേണ്ടതിന്നു വാതില്‍ തുറന്നുവെക്കുക.

2 ദേവദാരു വീണും മഹത്തുക്കള്‍ നശിച്ചും ഇരിക്കയാല്‍ സരളവൃക്ഷമേ, ഔളിയിടുക; ദുര്‍ഗ്ഗമവനം വീണിരിക്കയാല്‍ ബാശാനിലെ കരുവേലങ്ങളേ, ഔളിയിടുവിന്‍ !

3 ഇടയന്മാരുടെ മഹത്വം നശിച്ചിട്ടു അവര്‍ മുറയിടുന്നതു കേട്ടുവോ? യോര്‍ദ്ദാന്റെ മുറ്റു കാടു നശിച്ചിട്ടു ബാലസിംഹങ്ങളുടെ ഗര്‍ജ്ജനം കേട്ടുവോ?

4 എന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുഅറുപ്പാനുള്ള ആടുകളെ മേയ്ക്ക.

5 അവയെ മേടിക്കുന്നവര്‍ കുറ്റം എന്നു എണ്ണാതെ അവയെ അറുക്കുന്നു; അവയെ വിലക്കുന്നവരോഞാന്‍ ധനവാനായ്തീര്‍ന്നതുകൊണ്ടു യഹോവേക്കു സ്തോത്രം എന്നു പറയുന്നു; അവയുടെ ഇടയന്മാര്‍ അവയെ ആദരിക്കുന്നില്ല.

6 ഞാന്‍ ഇനി ദേശനിവാസികളെ ആദരിക്കയില്ല എന്നു യഹോവയുടെ അരുളപ്പാടു; ഞാന്‍ മനുഷ്യരെ ഔരോരുത്തനെ അവനവന്റെ കൂട്ടുകാരന്റെ കയ്യിലും അവനവന്റെ രാജാവിന്റെ കയ്യിലും ഏല്പിക്കും; അവന്‍ ദേശത്തെ തകര്‍ത്തുകളയും; അവരുടെ കയ്യില്‍നിന്നു ഞാന്‍ അവരെ രക്ഷിക്കയുമില്ല.

7 അങ്ങനെ അറുപ്പാനുള്ള ആടുകളെ, കൂട്ടത്തില്‍ അരിഷ്ടത ഏറിയവയെ തന്നേ, മേയിച്ചുകൊണ്ടിരിക്കുമ്പോള്‍ ഞാന്‍ രണ്ടു കോല്‍ എടുത്തു ഒന്നിന്നു ഇമ്പം എന്നും മറ്റേതിന്നു ഒരുമ എന്നും പേരിട്ടു; അങ്ങനെ ഞാന്‍ ആടുകളെ മേയിച്ചുകൊണ്ടിരുന്നു.

8 എന്നാല്‍ ഞാന്‍ ഒരു മാസത്തില്‍ മൂന്നു ഇടയന്മാരെ ഛേദിച്ചുകളഞ്ഞു; എനിക്കു അവരോടു വെറുപ്പു തോന്നി, അവര്‍ക്കും എന്നോടും നീരസം തോന്നിയിരുന്നു.

9 ഞാന്‍ നിങ്ങളെ മേയ്ക്കയില്ല; മരിക്കുന്നതു മരിക്കട്ടെ, കാണാതെപോകുന്നതു കാണാതൈ പോകട്ടെ; ശേഷിച്ചിരിക്കുന്നവ ഒന്നു ഒന്നിന്റെ മാംസം തിന്നുകളയട്ടെ എന്നു ഞാന്‍ പറഞ്ഞു.

10 അനന്തരം ഞാന്‍ ഇമ്പം എന്ന കോല്‍ എടുത്തുഞാന്‍ സകലജാതികളോടും ചെയ്തിരുന്ന എന്റെ നിയമത്തെ മുറിക്കേണ്ടതിന്നു അതിനെ മുറിച്ചുകളഞ്ഞു.

11 അതു ആ ദിവസത്തില്‍ തന്നേ മുറിഞ്ഞുപോയി; അങ്ങനെ, എന്നെ നോക്കിക്കൊണ്ടിരുന്ന കൂട്ടത്തില്‍ അരിഷ്ടതയേറിയവ അതു ദൈവത്തിന്റെ അരുളപ്പാടു എന്നു ഗ്രഹിച്ചു.

12 ഞാന്‍ അവരോടുനിങ്ങള്‍ക്കു മനസ്സുണ്ടെങ്കില്‍ എന്റെ കൂലി തരുവിന്‍ ; ഇല്ലെന്നുവരികില്‍ തരേണ്ടാ എന്നു പറഞ്ഞു; അങ്ങനെ അവര്‍ എന്റെ കൂലിയായി മുപ്പതു വെള്ളിക്കാശു തൂക്കിത്തന്നു.

13 എന്നാല്‍ യഹോവ എന്നോടുഅതു ഭണ്ഡാരത്തില്‍ ഇട്ടുകളക; അവര്‍ എന്നെ മതിച്ചിരിക്കുന്ന മനോഹരമായോരു വില തന്നേ എന്നു കല്പിച്ചു; അങ്ങനെ ഞാന്‍ ആ മുപ്പതു വെള്ളിക്കാശു വാങ്ങി യഹോവയുടെ ആലയത്തിലെ ഭണ്ഡാരത്തില്‍ ഇട്ടുകളഞ്ഞു.

14 അനന്തരം ഞാന്‍ , യെഹൂദയും യിസ്രായേലും തമ്മിലുള്ള സഹോദരത്വം ഭിന്നിപ്പിക്കേണ്ടതിന്നു ഒരുമ എന്ന മറ്റെ കോല്‍ മുറിച്ചുകളഞ്ഞു.

15 എന്നാല്‍ യഹോവ എന്നോടു കല്പിച്ചതുനീ ഇനി ഒരു തുമ്പുകെട്ട ഇടയന്റെ കോപ്പു എടുത്തുകൊള്‍ക.

16 ഞാന്‍ ദേശത്തില്‍ ഒരു ഇടയനെ എഴുന്നേല്പിക്കും; അവന്‍ കാണാതെപോയവയെ നോക്കുകയോ ചിതറിപ്പോയവയെ അന്വേഷിക്കയോ മുറിവേറ്റവയെ പൊറുപ്പിക്കയോ ദീനമില്ലാത്തവയെ പോറ്റുകയോ ചെയ്യാതെ തടിച്ചവയുടെ മാംസം തിന്നുകയും കുളമ്പുകളെ കീറിക്കളകയും ചെയ്യും.

17 ആട്ടിന്‍ കൂട്ടത്തെ ഉപേക്ഷിച്ചുകളയുന്ന തുമ്പുകെട്ട ഇടയന്നു അയ്യോ കഷ്ടം! അവന്റെ ഭുജത്തിന്നും വലങ്കണ്ണിന്നും വരള്‍ച! അവന്റെ ഭുജം അശേഷം വരണ്ടും വലങ്കണ്ണു അശേഷം ഇരുണ്ടും പോകട്ടെ.

സെഖർയ്യാവു 12

1 പ്രവാചകം, യിസ്രായേലിനെക്കുറിച്ചുള്ള യഹോവയുടെ അരുളപ്പാടു; ആകാശം വിരിക്കയും ഭൂമിയുടെ അടിസ്ഥാനം ഇടുകയും മനുഷ്യന്റെ ആത്മാവിനെ അവന്റെ ഉള്ളില്‍ നിര്‍മ്മിക്കയും ചെയ്തിരിക്കുന്ന യഹോവയുടെ അരുളപ്പാടു.

2 ഞാന്‍ യെരൂശലേമിനെ ചുറ്റുമുള്ള സകലജാതികള്‍ക്കും ഒരു പരിഭ്രമപാത്രമാക്കും; യെരൂശലേമിന്റെ നിരോധത്തിങ്കല്‍ അതു യെഹൂദെക്കും വരും.

3 അന്നാളില്‍ ഞാന്‍ യെരൂശലേമിനെ സകലജാതികള്‍ക്കും ഭാരമുള്ള കല്ലാക്കി വേക്കും; അതിനെ ചുമക്കുന്നവരൊക്കെയും കഠിനമായി മുറിവേലക്കും; ഭൂമിയിലെ സകലജാതികളും അതിന്നു വിരോധമായി കൂടിവരും.

4 അന്നാളില്‍ ഞാന്‍ ഏതു കുതിരയെയും സ്തംഭനംകൊണ്ടും പുറത്തു കയറിയവനെ ഭ്രാന്തുകൊണ്ടും ബാധിക്കും; യെഹൂദാഗൃഹത്തിന്മേല്‍ ഞാന്‍ കണ്ണു തുറക്കയും ജാതികളുടെ ഏതു കുതിരയെയും അന്ധതപിടിപ്പിക്കയും ചെയ്യുമെന്നു യഹോവയുടെ അരുളപ്പാടു.

5 അപ്പോള്‍ യെഹൂദാമേധാവികള്‍യെരൂശലേംനിവാസികള്‍ അവരുടെ ദൈവമായ സൈന്യങ്ങളുടെ യഹോവ നിമിത്തം നമുക്കു ബലമായിരിക്കുന്നു എന്നു ഹൃദയത്തില്‍ പറയും.

6 അന്നാളില്‍ ഞാന്‍ യെഹൂദാമേധാവികളെ വിറകിന്റെ ഇടയില്‍ തീച്ചട്ടിപോലെയും കറ്റയുടെ ഇടയില്‍ തീപ്പന്തംപോലെയും ആക്കും; അവര്‍ വലത്തുഭാഗത്തും ഇടത്തുഭാഗത്തും ചുറ്റുമുള്ള സകലജാതികളെയും തിന്നുകളയും; യെരൂശലേമിന്നു സ്വസ്ഥാനത്തു, യെരൂശലേമില്‍ തന്നേ, വീണ്ടും നിവാസികള്‍ ഉണ്ടാകും.

7 ദാവീദ്ഗൃഹത്തിന്റെ പ്രശംസയും യെരൂശലേംനിവാസികളുടെ പ്രശംസയും യെഹൂദയുടെ നേരെ ഏറിപ്പോകാതിരിക്കേണ്ടതിന്നു യഹോവ യെഹൂദാകൂടാരങ്ങളെ ആദ്യം രക്ഷിക്കും.

8 അന്നാളില്‍ യഹോവ യെരൂശലേംനിവാസികളെ പരിചകൊണ്ടു മറെക്കും; അവരുടെ ഇടയില്‍ ഇടറിനടക്കുന്നവന്‍ അന്നാളില്‍ ദാവീദിനെപ്പോലെ ആയിരിക്കും; ദാവീദ്ഗൃഹം ദൈവത്തെപ്പോലെയും അവരുടെ മുമ്പിലുള്ള യഹോവയുടെ ദൂതനെപ്പോലെയും ആയിരിക്കും.

9 അന്നാളില്‍ ഞാന്‍ യെരൂശലേമിന്റെ നേരെ വരുന്ന സകലജാതികളെയും നശിപ്പിപ്പാന്‍ നോക്കും.

10 ഞാന്‍ ദാവീദ്ഗൃഹത്തിന്മേലും യെരൂശലേംനിവാസികളുടെമേലും കൃപയുടെയും യാചനകളുടെയും ആത്മാവിനെ പകരും; തങ്ങള്‍ കുത്തീട്ടുള്ളവങ്കലേക്കു അവര്‍ നോക്കും; ഏകജാതനെക്കുറിച്ചു വിലപിക്കുന്നതുപോലെ അവര്‍ അവനെക്കുറിച്ചു വിലപിക്കും; ആദ്യജാതനെക്കുറിച്ചു വ്യസനിക്കുന്നതുപോലെ അവന്‍ അവനെക്കുറിച്ചു വ്യസനിക്കും.

11 അന്നാളില്‍ മെഗിദ്ദോതാഴ്വരയിലുള്ള ഹദദ്-രിമ്മോനിലെ വിലാപംപോലെ യെരൂശലേമില്‍ ഒരു മഹാവിലാപം ഉണ്ടാകും.

12 ദേശം കുലംകുലമായി വെവ്വേറെ വിലപിക്കും; ദാവീദ്ഗൃഹത്തിന്റെ കുലം പ്രത്യേകവും അവരുടെ സ്ത്രീജനം പ്രത്യേകവും; നാഥാന്‍ ഗൃഹത്തിന്റെ കുലം പ്രത്യേകവും അവരുടെ സ്ത്രീജനം പ്രത്യേകവും;

13 ലേവിഗൃഹത്തിന്റെ കുലം പ്രത്യേകവും അവരുടെ സ്ത്രീജനം പ്രത്യേകവും; ശിമെയി കുലം പ്രത്യേകവും; അവരുടെ സ്ത്രീജനം പ്രത്യേകവും;

14 ശേഷിച്ചിരിക്കുന്ന കുലങ്ങളൊക്കെയും അതതു കുലം പ്രത്യേകവും അവരുടെ സ്ത്രീജനം പ്രത്യേകവും വിലപിക്കും.

സെഖർയ്യാവു 13

1 അന്നാളില്‍ ദാവീദ്ഗൃഹത്തിന്നും യെരൂശലേംനിവാസികള്‍ക്കും പാപത്തിന്റെയും മാലിന്യത്തിന്റെയും പരിഹാരത്തിന്നായി ഒരു ഉറവു തുറന്നിരിക്കും.

2 അന്നാളില്‍ ഞാന്‍ ദേശത്തുനിന്നു വിഗ്രഹങ്ങളുടെ പേര്‍ ഇല്ലാതാക്കും; ഇനി അവയെ ഔര്‍ക്കയുമില്ല; ഞാന്‍ പ്രവാചകന്മാരെയും മലിനാത്മാവിനെയും ദേശത്തുനിന്നു നീക്കിക്കളയും എന്നു യഹോവയുടെ അരുളപ്പാടു.

3 ആരെങ്കിലും ഇനി പ്രവചിക്കുമ്പോള്‍ അവനെ ജനിപ്പിച്ച അപ്പനും അമ്മയും അവനോടുയഹോവയുടെ നാമത്തില്‍ ഭോഷകു സംസാരിക്കുന്നതുകൊണ്ടു നീ ജീവനോടിരിക്കയില്ല എന്നു പറകയും അവനെ ജനിപ്പിച്ച അപ്പനും അമ്മയും അവന്‍ പ്രവചിക്കയില്‍തന്നേ അവനെ കുത്തിക്കളകയും ചെയ്യും.

4 അന്നാളില്‍ പ്രവാചകന്മാര്‍ പ്രവചിക്കയില്‍ ഔരോരുത്തന്‍ താന്താന്റെ ദര്‍ശനത്തെക്കുറിച്ചു ലജ്ജിക്കും; ലജ്ജിക്കേണ്ടതിന്നു അവര്‍ രോമമുള്ള മേലങ്കി ധരിക്കയുമില്ല.

5 ഞാന്‍ പ്രവാചകനല്ല, കൃഷിക്കാരനത്രേ; എന്റെ ബാല്യത്തില്‍ തന്നേ ഒരാള്‍ എന്നെ വിലെക്കു മേടിച്ചിരിക്കുന്നു എന്നു അവന്‍ പറയും. എന്നാല്‍ അവനോടു

6 നിന്റെ കയ്യില്‍ കാണുന്ന ഈ മുറിവുകള്‍ എന്തു എന്നു ചോദിക്കുന്നതിന്നു അവന്‍ എന്നെ സ്നേഹിക്കുന്നവരുടെ വീട്ടില്‍വെച്ചു ഞാന്‍ അടികൊണ്ടതാകുന്നു എന്നു ഉത്തരം പറയും.

7 വാളേ, എന്റെ ഇടയന്റെ നേരെയും എന്റെ കൂട്ടാളിയായ പുരുഷന്റെ നേരെയും ഉണരുക എന്നു സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാടു; ആടുകള്‍ ചിതറിപ്പോകേണ്ടതിന്നു ഇടയനെ വെട്ടുക; ഞാന്‍ ചെറിയവരുടെ നേരെ കൈ തിരിക്കും.

8 എന്നാല്‍ സര്‍വ്വദേശത്തിലും മൂന്നില്‍ രണ്ടംശം ഛേദിക്കപ്പെട്ടു പ്രാണനെ വിടും; മൂന്നില്‍ ഒരംശം ശേഷിച്ചിരിക്കും എന്നു യഹോവയുടെ അരുളപ്പാടു.

9 മൂന്നില്‍ ഒരംശം ഞാന്‍ തീയില്‍ കൂടി കടത്തി വെള്ളി ഊതിക്കഴിക്കുന്നതുപോലെ അവരെ ഊതിക്കഴിക്കും; പൊന്നു ശോധന കഴിക്കുന്നതുപോലെ അവരെ ശോധനകഴിക്കും; അവര്‍ എന്റെ നാമത്തെ വിളിച്ചപേക്ഷിക്കയും ഞാന്‍ അവര്‍ക്കും ഉത്തരം അരുളുകയും ചെയ്യും; അവര്‍ എന്റെ ജനം എന്നു ഞാന്‍ പറയും; യഹോവ എന്റെ ദൈവം എന്നു അവരും പറയും.

സെഖർയ്യാവു 14

1 അവര്‍ നിന്റെ നടുവില്‍വെച്ചു നിന്റെ കൊള്ള വിഭാഗിപ്പാനുള്ള യഹോവയുടെ ഒരു ദിവസം വരുന്നു.

2 ഞാന്‍ സകലജാതികളെയും യെരൂശലേമിനോടു യുദ്ധത്തിന്നായി കൂട്ടിവരുത്തും; നഗരം പിടിക്കപ്പെടുകയും വീടുകളെ കൊള്ളയിടുകയും സ്ത്രീകളെ വഷളാക്കുകയും നഗരത്തിന്റെ പാതി പ്രവാസത്തിലേക്കു പോകയും ചെയ്യും; ജനത്തില്‍ ശേഷിപ്പുള്ളവരോ നഗരത്തില്‍നിന്നു ഛേദിക്കപ്പെടുകയില്ല.

3 എന്നാല്‍ യഹോവ പുറപ്പെട്ടു, താന്‍ യുദ്ധദിവസത്തില്‍ പൊരുതതുപോലെ ആ ജാതികളോടു പൊരുതും.

4 അന്നാളില്‍ അവന്റെ കാല്‍ യെരൂശലേമിന്നെതിരെ കിഴക്കുള്ള ഒലിവു മലയില്‍ നിലക്കും; ഒലിവുമല കഴിക്കുപടിഞ്ഞാറായി നടുവെ പിളര്‍ന്നുപോകും; ഏറ്റവും വലിയോരു താഴ്വര ഉളവായ്‍വരും; മലയുടെ ഒരു പാതി വടക്കോട്ടും മറ്റെ പാതി തെക്കോട്ടും വാങ്ങിപ്പോകും.

5 എന്നാല്‍ മലകളുടെ താഴ്വര ആസല്‍വരെ എത്തുന്നതുകൊണ്ടു നിങ്ങള്‍ എന്റെ മലകളുടെ താഴ്വരയിലേക്കു ഔടിപ്പോകും; യെഹൂദാരാജാവായ ഉസ്സീയാവിന്റെ കാലത്തു നിങ്ങള്‍ ഭൂകമ്പം ഹേതുവായി ഔടിപ്പോയതുപോലെ നിങ്ങള്‍ ഔടിപ്പോകും; എന്റെ ദൈവമായ യഹോവയും തന്നോടുകൂടെ സകലവിശുദ്ധന്മാരും വരും.

6 അന്നാളില്‍ വെളിച്ചം ഉണ്ടാകയില്ല; ജ്യോതിര്ഗ്ഗോളങ്ങള്‍ മറഞ്ഞുപോകും.

7 യഹോവ മാത്രം അറിയുന്ന ഒരു ദിവസം വരും; അതു പകലല്ല, രാത്രിയുമല്ല. സന്ധ്യാസമയത്തോ വെളിച്ചമാകും.

8 അന്നാളില്‍ ജീവനുള്ള വെള്ളം യെരൂശലേമില്‍ നിന്നു പുറപ്പെട്ടു പാതി കിഴക്കെ കടലിലേക്കും പാതി പടിഞ്ഞാറെ കടലിലേക്കും ഒഴുകും; അതു ഉഷ്ണകാലത്തും ശീതകാലത്തും ഉണ്ടാകും;

9 യഹോവ സര്‍വ്വഭൂമിക്കും രാജാവാകും; അന്നാളില്‍ യഹോവ ഏകനും അവന്റെ നാമം ഏകവും ആയിരിക്കും.

10 ദേശം മുഴവനും മാറി ഗേബ മുതല്‍ യെരൂശലേമിന്നു തെക്കു രിമ്മോന്‍ വരെ സമഭൂമിയായ്തീരും; നഗരമോ, ഉന്നതമായി സ്വസ്ഥാനത്തു ബെന്യാമീന്‍ ഗോപുരം മുതല്‍ പണ്ടത്തെ ഗോപുരത്തിന്റെ സ്ഥാനംവരെ, കോണ്‍ഗോപുരംവരെ തന്നേ, ഹനനേല്‍ഗോപുരംമുതല്‍ രാജാവിന്റെ ചക്കാലകള്‍വരെയും നിവാസികള്‍ ഉള്ളതാകും.

11 അവന്‍ അതില്‍ പാര്‍ക്കും; ഇനി സംഹാരശപഥം ഉണ്ടാകയില്ല; യെരൂശലേം നിര്‍ഭയം വസിക്കും.

12 യെരൂശലേമിനോടു യുദ്ധം ചെയ്ത സകലജാതികളെയും യഹോവ ശിക്ഷിപ്പാനുള്ള ശിക്ഷയാവിതുഅവര്‍ നിവിര്‍ന്നു നിലക്കുമ്പോള്‍ തന്നേ അവരുടെ മാംസം ചീഞ്ഞഴുകിപ്പോകും; അവരുടെ കണ്ണു തടത്തില്‍ തന്നേ ചീഞ്ഞഴുകിപ്പോകും; അവരുടെ നാവു വായില്‍ തന്നേ ചീഞ്ഞഴുകിപ്പോകും.

13 അന്നാളില്‍ യഹോവയാല്‍ ഒരു മഹാപരാഭവം അവരുടെ ഇടയില്‍ ഉണ്ടാകും; അവര്‍ ഔരോരുത്തന്‍ താന്താന്റെ കൂട്ടുകരന്റെ കൈ പിടിക്കും; ഒരുവന്റെ കൈ മറ്റവന്റെ നേരെ പൊങ്ങും.

14 യെഹൂദയും യെരൂശലേമില്‍വെച്ചു യുദ്ധം ചെയ്യും; ചുറ്റുമുള്ള സകലജാതികളുടെയും ധനമായ പൊന്നും വെള്ളിയും വസ്ത്രവും അനവധിയായി ശേഖരിക്കപ്പെടും.

15 അങ്ങനെ ഈ പാളയങ്ങളിലുള്ള കുതിര, കോവര്‍കഴുത, ഒട്ടകം, കഴുത എന്നീ സകലമൃഗങ്ങള്‍ക്കും ഈ ബാധപോലെയുള്ള ഒരു ബാധയുണ്ടാകും.

16 എന്നാല്‍ യെരൂശലേമിന്നു നേരെ വന്ന സകലജാതികളിലും ശേഷിച്ചിരിക്കുന്ന ഏവനും സൈന്യങ്ങളുടെ യഹോവയായ രാജാവിനെ നമസ്കരിപ്പാനും കൂടാരപ്പെരുനാള്‍ ആചരിപ്പാനും ആണ്ടുതോറും വരും.

17 ഭൂമിയിലെ സകലവംശങ്ങളിലും ആരെങ്കിലും സൈന്യങ്ങളുടെ യഹോവയായ രാജാവിനെ നമസ്കരിപ്പാന്‍ യെരൂശലേമിലേക്കു വരാത്തപക്ഷം അവര്‍ക്കും മഴയുണ്ടാകയില്ല.

18 മിസ്രയീംവംശം വരാത്തപക്ഷം അവര്‍ക്കും ഉണ്ടാകയില്ല; കൂടാരപ്പെരുന്നാള്‍ ആചരിക്കേണ്ടതിന്നു വരാതിരിക്കുന്ന ജാതികളെ യഹോവ ശിക്ഷിപ്പാനുള്ള ശിക്ഷ തന്നേ അവര്‍ക്കുംണ്ടാകും.

19 കൂടാരപ്പെരുനാള്‍ ആചരിക്കേണ്ടതിന്നു വരാതിരിക്കുന്ന മിസ്രയീമിന്നുള്ള പാപശിക്ഷയും സകല ജാതികള്‍ക്കും ഉള്ള പാപശിക്ഷയും ഇതു തന്നേ.

20 അന്നാളില്‍ കുതിരകളുടെ മണികളിന്മേല്‍ യഹോവേക്കു വിശുദ്ധം എന്നു എഴുതിയിരിക്കും; യഹോവയുടെ ആലയത്തിലെ കലങ്ങളും യാഗപീഠത്തിന്‍ മുമ്പിലുള്ള കലശങ്ങള്‍പോലെ ആയിരിക്കും.

21 യെരൂശലേമിലും യെഹൂദയിലും ഉള്ള കലമൊക്കെയും സൈന്യങ്ങളുടെ യഹോവേക്കു വിശുദ്ധമായിരിക്കും; യാഗം കഴിക്കുന്നവരൊക്കെയും വന്നു വാങ്ങി അവയില്‍ വേവിക്കും; അന്നുമുതല്‍ സൈന്യങ്ങളുടെ യഹോവയുടെ ആലയത്തില്‍ ഒരു കനാന്യനും ഉണ്ടാകയില്ല.