ഘട്ടം 284

പഠനം

     

മത്തായി 8

1 അവന്‍ മലയില്‍നിന്നു ഇറങ്ങിവന്നാറെ വളരെ പുരുഷാരം അവനെ പിന്‍ തുടര്‍ന്നു.

2 അപ്പോള്‍ ഒരു കുഷ്ഠരോഗി വന്നു അവനെ നമസ്കരിച്ചു കര്‍ത്താവേ, നിനക്കു മനസ്സുണ്ടെങ്കില്‍ എന്നെ ശുദ്ധമാക്കുവാന്‍ കഴിയും എന്നു പറഞ്ഞു.

3 അവന്‍ കൈ നീട്ടി അവനെ തൊട്ടു“എനിക്കു മനസ്സുണ്ടു; നീ ശുദ്ധമാക” എന്നു പറഞ്ഞു; ഉടനെ കുഷ്ഠം മാറി അവന്‍ ശുദ്ധമായി.

4 യേശു അവനോടു“നോകൂ, ആരോടും പറയരുതു; അവര്‍ക്കും സാക്ഷ്യത്തിന്നായി നീ ചെന്നു നിന്നെത്തന്നേ പുരോഹിതന്നു കാണിച്ചു, മോശെ കല്പിച്ച വഴിപാടു കഴിക്ക” എന്നു പറഞ്ഞു.

5 അവന്‍ കഫര്‍ന്നഹൂമില്‍ എത്തിയപ്പോള്‍ ഒരു ശതാധിപന്‍ വന്നു അവനോടു

6 കര്‍ത്താവേ, എന്റെ ബാല്യക്കാരന്‍ പക്ഷവാതം പിടിച്ചു കഠിനമായി വേദനപ്പെട്ടു വീട്ടില്‍ കിടക്കുന്നു എന്നു അപേക്ഷിച്ചു പറഞ്ഞു.

7 അവന്‍ അവനോടു“ഞാന്‍ വന്നു അവനെ സൌഖ്യമാക്കും എന്നു പറഞ്ഞു.”

8 അതിന്നു ശതാധിപന്‍ കര്‍ത്താവേ, നീ എന്റെ പുരെക്കകത്തു വരുവാന്‍ ഞാന്‍ യോഗ്യനല്ല; ഒരു വാക്കുമാത്രം കല്പിച്ചാല്‍ എന്റെ ബാല്യക്കാരന്നു സൌഖ്യം വരും.

9 ഞാനും അധികാരത്തിന്‍ കീഴുള്ള മനുഷ്യന്‍ ആകുന്നു. എന്റെ കീഴില്‍ പടയാളികള്‍ ഉണ്ടു; ഞാന്‍ ഒരുവനോടുപോക എന്നു പറഞ്ഞാല്‍ പോകുന്നു; മറ്റൊരുത്തനോടുവരിക എന്നു പറഞ്ഞാല്‍ വരുന്നു; എന്റെ ദാസനോടുഇതു ചെയ്ക എന്നു പറഞ്ഞാല്‍ അവന്‍ ചെയ്യുന്നു എന്നു ഉത്തരം പറഞ്ഞു.

10 അതു കേട്ടിട്ടു യേശു അതിശയിച്ചു, പിന്‍ ചെല്ലുന്നവരോടു പറഞ്ഞതു“യിസ്രായേലില്‍കൂടെ ഇത്ര വലിയ വിശ്വാസം കണ്ടിട്ടില്ല എന്നു ഞാന്‍ സത്യമായിട്ടു നിങ്ങളോടു പറയുന്നു.

11 കിഴക്കുനിന്നും പടിഞ്ഞാറുനിന്നും അനേകര്‍ വന്നു അബ്രാഹാമിനോടും യിസ്ഹാക്കിനോടും യാക്കോബിനോടും കൂടെ സ്വര്‍ഗ്ഗരാജ്യത്തില്‍ പന്തിക്കിരിക്കും.

12 രാജ്യത്തിന്റെ പുത്രന്മാരേയോ ഏറ്റവും പുറത്തുള്ള ഇരുളിലേക്കു തള്ളിക്കളയും; അവിടെ കരച്ചലും പല്ലുകടിയും ഉണ്ടാകും എന്നു ഞാന്‍ നിങ്ങളോടു പറയുന്നു.”

13 പിന്നെ യേശു ശതാധിപനോടു“പോക, നീ വിശ്വസിച്ചതു പോലെ നിനക്കു ഭവിക്കട്ടെ” എന്നു പറഞ്ഞു. അ നാഴികയില്‍ തന്നേ അവന്റെ ബാല്യക്കാരന്നു സൌഖ്യം വന്നു.

14 യേശു പത്രോസിന്റെ വീട്ടില്‍ വന്നാറെ അവന്റെ അമ്മാവിയമ്മ പനിപിടിച്ചു കിടക്കുന്നതു കണ്ടു.

15 അവന്‍ അവളുടെ കൈതൊട്ടു പനി അവളെ വിട്ടു; അവള്‍ എഴുന്നേറ്റു അവര്‍ക്കും ശുശ്രൂഷ ചെയ്തു.

16 വൈകുന്നേരം ആയപ്പോള്‍ പല ഭൂതഗ്രസ്തരെയും അവന്റെ അടുക്കല്‍ കൊണ്ടുവന്നു; അവന്‍ വാക്കുകൊണ്ടു ദുരാത്മാക്കളെ പുറത്താക്കി സകലദീനക്കാര്‍ക്കും സൌഖ്യം വരുത്തി.

17 അവന്‍ നമ്മുടെ ബലഹീനതകളെ എടുത്തു വ്യാധികളെ ചുമന്നു എന്നു യെശയ്യാപ്രവാചകന്‍ പറഞ്ഞതു നിവൃത്തിയാകുവാന്‍ തന്നേ.

18 എന്നാല്‍ യേശു തന്റെ ചുറ്റും വളരെ പുരുഷാരത്തെ കണ്ടാറെ അക്കരെക്കു പോകുവാന്‍ കല്പിച്ചു.

19 അന്നു ഒരു ശാസ്ത്രി അവന്റെ അടുക്കല്‍ വന്നുഗുരോ, നീ എവിടെ പോയാലും ഞാന്‍ നിന്നെ അനുഗമിക്കാം എന്നു പറഞ്ഞു.

20 യേശു അവനോടു“കുറുനരികള്‍ക്കു കുഴികളും ആകാശത്തിലെ പറവകള്‍ക്കു കൂടുകളും ഉണ്ടു; മനുഷ്യപുത്രന്നോ തലചായിപ്പാന്‍ ഇടം ഇല്ല എന്നു പറഞ്ഞു.”

21 ശിഷ്യന്മാരില്‍ വേറൊരുത്തന്‍ അവനോടുകര്‍ത്താവേ, ഞാന്‍ മുമ്പെപോയി എന്റെ അപ്പനെ അടക്കം ചെയ്‍വാന്‍ അനുവാദം തരേണം എന്നുപറഞ്ഞു.

22 യേശു അവനോടു“നീ എന്റെ പിന്നാലെ വരിക; മരിച്ചവര്‍ തങ്ങളുടെ മരിച്ചവരെ അടക്കം ചെയ്യട്ടെ” എന്നു പറഞ്ഞു.

23 അവന്‍ ഒരു പടകില്‍ കയറിയപ്പോള്‍ അവന്റെ ശിഷ്യന്മാര്‍ കൂടെ ചെന്നു.

24 പിന്നെ കടലില്‍ വലിയ ഔളം ഉണ്ടായിട്ടു പടകു തിരകളാല്‍ മുങ്ങുമാറായി; അവനോ ഉറങ്ങുകയായിരുന്നു.

25 അവര്‍ അടുത്തുചെന്നുകര്‍ത്താവേ രക്ഷിക്കേണമേഞങ്ങള്‍ നശിച്ചുപോകുന്നു എന്നു പറഞ്ഞു അവനെ ഉണര്‍ത്തി.

26 അവന്‍ അവരോടു“അല്പവിശ്വാസികളെ, നിങ്ങള്‍ ഭീരുക്കള്‍ ആകുവാന്‍ എന്തു” എന്നു പറഞ്ഞശേഷം എഴുന്നേറ്റു കാറ്റിനെയും കടലിനെയും ശാസിച്ചപ്പോള്‍ വലിയ ശാന്തതയുണ്ടായി.

27 എന്നാറെ ആ മനുഷ്യര്‍ അതിശയിച്ചുഇവന്‍ എങ്ങനെയുള്ളവന്‍ ? കാറ്റും കടലും കൂടെ ഇവനെ അനുസരിക്കുന്നുവല്ലോ എന്നു പറഞ്ഞു.

28 അവന്‍ അക്കരെ ഗദരേനരുടെ ദേശത്തു എത്തിയാറെ രണ്ടു ഭൂതഗ്രസ്തര്‍ ശവക്കല്ലറകളില്‍ നിന്നു പുറപ്പെട്ടു അവന്നു എതിരെ വന്നു; അവര്‍ അത്യുഗ്രന്മാര്‍ ആയിരുന്നതുകൊണ്ടു ആര്‍ക്കും ആ വഴി നടന്നുകൂടാഞ്ഞു.

29 അവര്‍ നിലവിളിച്ചുദൈവപുത്രാ, ഞങ്ങള്‍ക്കും നിനക്കും തമ്മില്‍ എന്തു? സമയത്തിന്നു മുമ്പെ ഞങ്ങളെ ദണ്ഡിപ്പിപ്പാന്‍ ഇവിടെ വന്നുവോ എന്നു പറഞ്ഞു.

30 അവര്‍ക്കകലെ ഒരു വലിയ പന്നിക്കൂട്ടം മേഞ്ഞുകൊണ്ടിരുന്നു.

31 ഭൂതങ്ങള്‍ അവനോടുഞങ്ങളെ പുറത്താക്കുന്നു എങ്കില്‍ പന്നിക്കൂട്ടത്തിലേക്കു അയക്കേണം എന്നു അപേക്ഷിച്ചു

32 “പൊയ്ക്കൊള്‍വിന്‍ ” എന്നു അവന്‍ അവരോടു പറഞ്ഞു; അവര്‍ പുറപ്പെട്ടു പന്നികളിലേക്കു ചെന്നു; ആ കൂട്ടം എല്ലാം കടുന്തൂക്കത്തൂടെ കടലിലേക്കു പാഞ്ഞു വെള്ളത്തില്‍ മുങ്ങി ചത്തു.

33 മേയക്കുന്നവര്‍ ഔടി പട്ടണത്തില്‍ ചെന്നു സകലവും ഭൂതഗ്രസ്ഥരുടെ വസ്തുതയും അറിയിച്ചു.

34 ഉടനെ പട്ടണം എല്ലാം പുറപ്പെട്ടു യേശുവിന്നു എതിരെ ചെന്നു; അവനെ കണ്ടാറെ തങ്ങളുടെ അതിര്‍ വിട്ടു പോകേണമെന്നു അപേക്ഷിച്ചു.

മത്തായി 9

1 അവന്‍ പടകില്‍ കയറി ഇക്കരെക്കു കടന്നു സ്വന്തപട്ടണത്തില്‍ എത്തി.

2 അവിടെ ചിലര്‍ കിടക്കമേല്‍ കിടക്കുന്ന ഒരു പക്ഷവാതക്കാരനെ അവന്റെ അടുക്കല്‍ കൊണ്ടുവന്നു; യേശു അവരുടെ വിശ്വാസം കണ്ടു പക്ഷവാതക്കാരനോടു“മകനേ, ധൈര്യമായിരിക്ക; നിന്റെ പാപങ്ങള്‍ മോചിച്ചു തന്നിരിക്കുന്നു” എന്നു പറഞ്ഞു.

3 എന്നാല്‍ ശാസ്ത്രിമാരില്‍ ചിലര്‍ഇവന്‍ ദൈവദൂഷണം പറയുന്നു എന്നു ഉള്ളംകൊണ്ടു പറഞ്ഞു.

4 യേശുവോ അവരുടെ നിരൂപണം ഗ്രഹിച്ചു“നിങ്ങള്‍ ഹൃദയത്തില്‍ ദോഷം നിരൂപിക്കുന്നതു എന്തു? നിന്റെ പാപങ്ങള്‍ മോചിച്ചുതന്നിരിക്കുന്നു.

5 എന്നു പറയുന്നതോ, എഴുന്നേറ്റു നടക്ക എന്നു പറയുന്നതോ, ഏതാകുന്നു എളുപ്പം” എന്നു ചോദിച്ചു.

6 എങ്കിലും ഭൂമിയില്‍ പാപങ്ങളെ മോചിപ്പാന്‍ മനുഷ്യപുത്രന്നു അധികാരം ഉണ്ടു എന്നു നിങ്ങള്‍ അറിയേണ്ടതിന്നു-അവന്‍ പക്ഷവാതക്കാരനോടു“എഴുന്നേറ്റു, കിടക്ക എടുത്തു വീട്ടില്‍ പോക” എന്നു പറഞ്ഞു.

7 അവന്‍ എഴുന്നേറ്റു വീട്ടില്‍ പോയി.

8 പുരുഷാരം അതു കണ്ടു ഭയപ്പെട്ടു മനുഷ്യര്‍ക്കും ഇങ്ങനെയുള്ള അധികാരം കൊടുത്ത ദൈവത്തെ മഹത്വപ്പെടുത്തി.

9 യേശു അവിടെനിന്നു പോകുമ്പോള്‍ മത്തായി എന്നു പേരുള്ള ഒരു മനുഷ്യന്‍ ചുങ്കസ്ഥലത്തു ഇരിക്കുന്നതു കണ്ടു“എന്നെ അനുഗമിക്ക” എന്നു അവനോടു പറഞ്ഞു; അവന്‍ എഴുന്നേറ്റു അവനെ അനുഗമിച്ചു.

10 അവന്‍ വീട്ടില്‍ ഭക്ഷണത്തിന്നു ഇരിക്കുമ്പോള്‍ വളരെ ചുങ്കക്കാരും പാപികളും വന്നു യേശുവിനോടും അവന്റെ ശിഷ്യന്മാരോടും കൂടെ പന്തിയില്‍ ഇരുന്നു.

11 പരീശന്മാര്‍ അതു കണ്ടു അവന്റെ ശിഷ്യന്മാരോടുനിങ്ങളുടെ ഗുരു ചുങ്കക്കാരോടും പാപികളോടും കൂടെ ഭക്ഷിക്കുന്നതു എന്തു എന്നു ചോദിച്ചു.

12 യേശു അതു കേട്ടാറെ“ദീനക്കാര്‍ക്കല്ലാതെ സൌഖ്യമുള്ളവര്‍ക്കും വൈദ്യനെക്കൊണ്ടു ആവശ്യമില്ല.

13 യാഗത്തിലല്ല കരുണയില്‍ അത്രേ ഞാന്‍ പ്രസാദിക്കുന്നു എന്നുള്ളതു എന്തു എന്നു പോയി പഠിപ്പിന്‍ . ഞാന്‍ നീതിമാന്മാരെ അല്ല പാപികളെ അത്രേ വിളിപ്പാന്‍ വന്നതു” എന്നു പറഞ്ഞു.

14 യോഹന്നാന്റെ ശിഷ്യന്മാര്‍ അവന്റെ അടുക്കല്‍ വന്നുഞങ്ങളും പരീശന്മാരും വളരെ ഉപവസിക്കുന്നു; നിന്റെ ശിഷ്യന്മാര്‍ ഉപവസിക്കാത്തതു എന്തു എന്നു ചോദിച്ചു.

15 യേശു അവരോടു പറഞ്ഞതു“മണവാളന്‍ കൂടെയുള്ളപ്പോള്‍ തോഴ്മക്കാര്‍ക്കും ദുഃഖിപ്പാന്‍ കഴികയില്ല; മണവാളന്‍ പിരിഞ്ഞുപോകേണ്ടുന്ന നാള്‍ വരും; അന്നു അവര്‍ ഉപവസിക്കും.

16 കോടിത്തുണിക്കണ്ടം ആരും പഴയ വസ്ത്രത്തില്‍ ചേര്‍ത്തു തുന്നുമാറില്ല; തുന്നിച്ചേര്‍ത്താല്‍ അതു കൊണ്ടു വസ്ത്രം കീറും; ചീന്തല്‍ ഏറ്റവും വല്ലാതെയായി തീരും.

17 പുതു വീഞ്ഞു പഴയ തുരുത്തിയില്‍ പകരുമാറുമില്ല; പകര്‍ന്നാല്‍ തുരുത്തി പൊളിഞ്ഞു വീഞ്ഞു ഒഴുകിപ്പോകും; തുരുത്തിയും നശിച്ചുപോകും. പുതുവീഞ്ഞു പുതിയ തുരുത്തിയിലേ പകര്‍ന്നു വെക്കയുള്ളു; അങ്ങനെ രണ്ടും ഭദ്രമായിരിക്കും.”

18 അവന്‍ ഇങ്ങനെ അവരോടു സംസാരിച്ചു കൊണ്ടിരിക്കുമ്പോള്‍ ഒരു പ്രമാണി വന്നു അവനെ നമസ്കരിച്ചുഎന്റെ മകള്‍ ഇപ്പോള്‍ തന്നേ കഴിഞ്ഞുപോയി; എങ്കിലും നീ വന്നു അവളുടെമേല്‍ കൈ വെച്ചാല്‍ അവള്‍ ജീവിക്കും എന്നു പറഞ്ഞു.

19 യേശു എഴുന്നേറ്റു ശിഷ്യന്മാരുമായി അവന്റെ കൂടെ ചെന്നു.

20 അന്നു പന്ത്രണ്ടു സംവത്സരമായിട്ടു രക്തസ്രവമുള്ളോരു സ്ത്രീ

21 അവന്റെ വസ്ത്രം മാത്രം ഒന്നു തൊട്ടാല്‍ എനിക്കു സൌഖ്യം വരും എന്നു ഉള്ളംകൊണ്ടു പറഞ്ഞു, പിറകില്‍ വന്നു അവന്റെ വസ്ത്രത്തിന്റെ തൊങ്ങല്‍ തൊട്ടു.

22 യേശു തിരിഞ്ഞു അവളെ കണ്ടപ്പോള്‍“മകളെ, ധൈര്യപ്പെടുക; നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചു” എന്നു പറഞ്ഞു; ആ നാഴികമുതല്‍ സ്ത്രീക്കു സൌഖ്യം വന്നു.

23 പിന്നെ യേശു പ്രമാണിയുടെ വീട്ടില്‍ കടന്നു, കുഴലൂതുന്നവരെയും ആരവാരക്കൂട്ടത്തെയും കണ്ടിട്ടു

24 “മാറിപ്പോകുവിന്‍ ; ബാല മരിച്ചില്ലല്ലോ ഉറങ്ങുന്നത്രേ” എന്നു പറഞ്ഞു; അവരോ അവനെ പരിഹസിച്ചു.

25 അവന്‍ പുരുഷാരത്തെ പുറത്താക്കി അകത്തു കടന്നു ബാലയുടെ കൈപിടിച്ചു, ബാല എഴുന്നേറ്റു.

26 ഈ വര്‍ത്തമാനം ആ ദേശത്തു ഒക്കെയും പരന്നു.

27 യേശു അവിടെനിന്നു പോകുമ്പോള്‍ രണ്ടു കുരുടന്മാര്‍ദാവീദ് പുത്രാ, ഞങ്ങളോടു കരുണ തോന്നേണമേ എന്നു നിലവിളിച്ചുകൊണ്ടു പിന്തുടര്‍ന്നു.

28 അവന്‍ വീട്ടില്‍ എത്തിയപ്പോള്‍ കുരുടന്മാര്‍ അവന്റെ അടുക്കല്‍ വന്നു. “ഇതു ചെയ്‍വാന്‍ എനിക്കു കഴിയും എന്നു വിശ്വസിക്കുന്നുവോ” എന്നു യേശു ചോദിച്ചതിന്നുഉവ്വു, കര്‍ത്താവേ എന്നു അവര്‍ പറഞ്ഞു.

29 അവന്‍ അവരുടെ കണ്ണു തൊട്ടു“നിങ്ങളുടെ വിശ്വാസം പോലെ നിങ്ങള്‍ക്കു ഭവിക്കട്ടെ” എന്നു പറഞ്ഞു; ഉടനെ അവരുടെ കണ്ണു തുറന്നു.

30 പിന്നെ യേശു“നോക്കുവിന്‍ ; ആരും അറിയരുതു എന്നു അമര്‍ച്ചയായി കല്പിച്ചു.”

31 അവരോ പുറപ്പെട്ടു ആ ദേശത്തിലൊക്കെയും അവന്റെ ശ്രുതിയെ പരത്തി.

32 അവര്‍ പോകുമ്പോള്‍ ചിലര്‍ ഭൂതഗ്രസ്തനായോരു ഊമനെ അവന്റെ അടുക്കല്‍ കൊണ്ടുവന്നു.

33 അവന്‍ ഭൂതത്തെ പുറത്താക്കിയ ശേഷം ഊമന്‍ സംസാരിച്ചുയിസ്രായേലില്‍ ഇങ്ങനെ ഒരുനാളും കണ്ടിട്ടില്ല എന്നു പുരുഷാരം അതിശയിച്ചു.

34 പരീശന്മാരോഇവന്‍ ഭൂതങ്ങളുടെ തലവനെക്കൊണ്ടു ഭൂതങ്ങളെ പുറത്താക്കുന്നു എന്നു പറഞ്ഞു.

35 യേശു പട്ടണംതോറും ഗ്രാമംതോറും സഞ്ചരിച്ചു അവരുടെ പള്ളികളില്‍ ഉപദേശിച്ചു രാജ്യത്തിന്റെ സുവിശേഷം പ്രസംഗിക്കയും സകലവിധദീനവും വ്യാധിയും സൌഖ്യമാക്കുകയും ചെയ്തു.

36 അവന്‍ പുരുഷാരത്തെ ഇടയനില്ലാത്ത ആടുകളെപ്പോലെ കുഴഞ്ഞവരും ചിന്നിയവരുമായി കണ്ടിട്ടു അവരെക്കുറിച്ചു മനസ്സലിഞ്ഞു, തന്റെ ശിഷ്യന്മാരോടു

37 “കൊയ്ത്തു വളരെ ഉണ്ടു സത്യം, വേലക്കാരോ ചുരുക്കം;

38 ആകയാല്‍ കൊയ്ത്തിന്റെ യജമാനനോടു കൊയ്ത്തിലേക്കു വേലക്കാരെ അയക്കേണ്ടതിന്നു യാചിപ്പിന്‍ ” എന്നു പറഞ്ഞു.

മത്തായി 10:1-15

1 അനന്തരം അവന്‍ തന്റെ പന്ത്രണ്ടു ശിഷ്യന്മാരെയും അടുക്കല്‍ വിളിച്ചു, അശുദ്ധാത്മാക്കളെ പുറത്താക്കുവാനും സകലവിധ ദീനവും വ്യാധിയും പൊറുപ്പിപ്പാനും അവര്‍ക്കും അധികാരം കൊടുത്തു.

2 പന്ത്രണ്ടു അപ്പൊസ്തലന്മാരുടെ പേരാവിതുഒന്നാമന്‍ പത്രൊസ് എന്നു പേരുള്ള ശിമോന്‍ , അവന്റെ സഹോദരന്‍ അന്ത്രെയാസ്, സെബെദിയുടെ മകന്‍ യാക്കോബ്,

3 അവന്റെ സഹോദരന്‍ യോഹന്നാന്‍ , ഫിലിപ്പൊസ്, ബര്‍ത്തൊലൊമായി, തോമസ്, ചുങ്കക്കാരന്‍ മത്തായി, അല്ഫായുടെ മകന്‍ യാക്കോബ്,

4 തദ്ദായി, ശിമോന്‍ , യേശുവിനെ കാണിച്ചുകൊടുത്ത ഈസ്കര്യോത്താ യൂദാ.

5 ഈ പന്ത്രണ്ടുപേരെയും യേശു അയക്കുമ്പോള്‍ അവരോടു ആജ്ഞാപിച്ചതെന്തെന്നാല്‍“ജാതികളുടെ അടുക്കല്‍ പോകാതെയും ശമര്യരുടെ പട്ടണത്തില്‍ കടക്കാതെയും

6 യിസ്രായേല്‍ ഗൃഹത്തിലെ കാണാതെ പോയ ആടുകളുടെ അടുക്കല്‍ തന്നേ ചെല്ലുവിന്‍ .

7 നിങ്ങള്‍ പോകുമ്പോള്‍സ്വര്‍ഗ്ഗരാജ്യം സമീപിച്ചിരിക്കുന്നു എന്നു ഘോഷിപ്പിന്‍ .

8 രോഗികളെ സൌഖ്യമാക്കുവിന്‍ ; മരിച്ചവരെ ഉയിര്‍പ്പിപ്പിന്‍ ; കുഷ്ഠരോഗികളെ ശുദ്ധമാക്കുവിന്‍ ; ഭൂതങ്ങളെ പുറത്താക്കുവിന്‍ ; സൌജന്യമായി നിങ്ങള്‍ക്കു ലഭിച്ചു സൌജന്യമായി കൊടുപ്പിന്‍ .

9 മടിശ്ശീലയില്‍ പൊന്നും വെള്ളിയും ചെമ്പും

10 വഴിക്കു പൊക്കണവും രണ്ടു ഉടുപ്പും ചെരിപ്പും വടിയും കരുതരുതു; വേലക്കാരന്‍ തന്റെ ആഹാരത്തിന്നു യോഗ്യനല്ലോ

11 ഏതു പട്ടണത്തിലോ ഗ്രാമത്തിലോ കടക്കുമ്പോള്‍ അവിടെ യോഗ്യന്‍ ആര്‍ എന്നു അന്വേഷിപ്പിന്‍ ; പുറപ്പെടുവോളം അവിടത്തന്നേ പാര്‍പ്പിന്‍ .

12 ആ വീട്ടില്‍ ചെല്ലുമ്പോള്‍ അതിന്നു വന്ദനം പറവിന്‍ .

13 വീട്ടിന്നു യോഗ്യതയുണ്ടെങ്കില്‍ നിങ്ങളുടെ സമാധാനം അതിന്മേല്‍ വരട്ടെ; യോഗ്യതയില്ല എന്നു വരികില്‍ സമാധാനം നിങ്ങളിലേക്കു മടങ്ങിപ്പോരട്ടെ.

14 ആരെങ്കിലും നിങ്ങളെ കൈക്കൊള്ളാതെയും നിങ്ങളുടെ വചനങ്ങളെ കേള്‍ക്കാതെയുമിരുന്നാല്‍ ആ വീടോ പട്ടണമോ വിട്ടു പോകുമ്പോള്‍ നിങ്ങളുടെ കാലിലെ പൊടി തട്ടിക്കളവിന്‍ .

15 ന്യായവിധിദിവസത്തില്‍ ആ പട്ടണത്തെക്കാള്‍ സൊദോമ്യരുടേയും ഗമോര്യരുടെയും ദേശത്തിന്നു സഹിക്കാവതാകും എന്നു ഞാന്‍ സത്യമായിട്ടു നിങ്ങളോടു പറയുന്നു.