ഘട്ടം 327

പഠനം

     

പ്രവൃത്തികൾ 19

1 അപ്പൊല്ലോസ് കൊരിന്തില്‍ ഇരിക്കുമ്പോള്‍ പൌലോസ് ഉള്‍പ്രദേശങ്ങളില്‍ കൂടി സഞ്ചരിച്ചു എഫെസോസില്‍ എത്തി ചില ശിഷ്യന്മാരെ കണ്ടു

2 നിങ്ങള്‍ വിശ്വസിച്ചിട്ടു പരിശുദ്ധാത്മാവിനെ പ്രാപിച്ചുവോ എന്നു അവരോടു ചോദിച്ചതിന്നുപരിശുദ്ധാത്മാവു ഉണ്ടന്നെുപോലും ഞങ്ങള്‍ കേട്ടിട്ടില്ല എന്നു അവര്‍ പറഞ്ഞു.

3 എന്നാല്‍ ഏതായിരുന്നു നിങ്ങളുടെ സ്നാനം എന്നു അവന്‍ അവരോടു ചോദിച്ചതിന്നുയോഹന്നാന്റെ സ്നാനം എന്നു അവര്‍ പറഞ്ഞു.

4 അതിന്നു പൌലൊസ്യോഹന്നാന്‍ മനസാന്തരസ്നാനമത്രേ കഴിപ്പിച്ചു തന്റെ പിന്നാലെ വരുന്നവനായ യേശുവില്‍ വിശ്വസിക്കേണം എന്നു ജനത്തോടു പറഞ്ഞു എന്നു പറഞ്ഞു.

5 ഇതു കേട്ടാറെ അവര്‍ കര്‍ത്താവായ യേശുവിന്റെ നാമത്തില്‍ സ്നാനം ഏറ്റു.

6 പൌലൊസ് അവരുടെ മേല്‍ കൈവെച്ചപ്പോള്‍ പരിശുദ്ധാത്മാവു അവരുടെമേല്‍ വന്നു അവര്‍ അന്യഭാഷകളില്‍ സംസാരിക്കയും പ്രവചിക്കയും ചെയ്തു.

7 ആ പുരുഷന്മാര്‍ എല്ലാം കൂടി പന്ത്രണ്ടോളം ആയിരുന്നു.

8 പിന്നെ അവന്‍ പള്ളിയില്‍ ചെന്നു ദൈവരാജ്യത്തെക്കുറിച്ചു സംവാദിച്ചും സമ്മതിപ്പിച്ചുംകൊണ്ടു മൂന്നു മാസത്തോളം പ്രാഗത്ഭ്യത്തോടെ പ്രസംഗിച്ചു.

9 എന്നാല്‍ ചിലര്‍ കഠിനപ്പെട്ടു അനുസരിക്കാതെ പുരുഷാരത്തിന്റെ മുമ്പാകെ ഈ മാര്‍ഗ്ഗത്തെ ദുഷിച്ചപ്പോള്‍ അവന്‍ അവരെ വിട്ടു ശിഷ്യന്മാരെ വേര്‍തിരിച്ചു, തുറന്നൊസിന്റെ പാഠശാലയില്‍ ദിനംപ്രതി സംവാദിച്ചുപോന്നു.

10 അതു രണ്ടു സംവത്സരത്തോളം നടക്കയാല്‍ ആസ്യയില്‍ പാര്‍ക്കുംന്ന യെഹൂദന്മാരും യവനന്മാരും എല്ലാം കര്‍ത്താവിന്റെ വചനം കേള്‍പ്പാന്‍ ഇടയായി.

11 ദൈവം പൌലൊസ് മുഖാന്തരം അസാധാരണയായ വീര്യപ്രവൃത്തികളെ ചെയ്യിക്കയാല്‍

12 അവന്റെ മെയ്മേല്‍നിന്നു റൂമാലും ഉത്തരീയവും രോഗികളുടെമേല്‍ കൊണ്ടുവന്നിടുകയും വ്യാധികള്‍ അവരെ വിട്ടുമാറുകയും ദുരാത്മാക്കള്‍ പുപ്പെടുകയും ചെയ്തു.

13 എന്നാല്‍ ദേശാന്തരികളായി നടക്കുന്ന മന്ത്രവാദികളായ ചില യഹൂദന്മാര്‍പൌലൊസ് പ്രസംഗിക്കുന്ന യേശുവിന്റെ നാമത്തില്‍ ഞാന്‍ നിങ്ങളോടു ആണയിടുന്നു എന്നു പറഞ്ഞു യേശുവിന്റെ നാമം ചൊല്ലുവാന്‍ തുനിഞ്ഞു.

14 ഇങ്ങനെ ചെയ്തവര്‍ മഹാപുരോഹിതനായ സ്കേവാ എന്ന ഒരു യേഹൂദന്റെ ഏഴു പുത്രന്മാര്‍ ആയിരുന്നു.

15 ദുരാത്മാവു അവരോടുയേശുവിനെ ഞാന്‍ അറിയുന്നു; പൌലൊസിനെയും പരിചയമുണ്ടു; എന്നാല്‍ നിങ്ങള്‍ ആര്‍ എന്നു ചോദിച്ചു.

16 പിന്നെ ദുരാത്മാവുള്ള മനുഷ്യന്‍ അവരുടെമേല്‍ ചാടി അവരെ ഇരുവരെയും കീഴടക്കി ജയിക്കയാല്‍ അവര്‍ നഗ്നരും മുറിവേറ്റവരുമായി ആ വീട്ടില്‍നിന്നു ഔടിപ്പോയി.

17 ഇതു എഫേസൊസില്‍ പാര്‍ക്കുംന്ന സകല യെഹൂദന്മാരും യവനന്മാരും അറിഞ്ഞു; അവര്‍ക്കും ഒക്കെയും ഭയം തട്ടി, കര്‍ത്താവായ യേശുവിന്റെ നാമം മഹിമപ്പെട്ടു

18 വിശ്വസിച്ചവരില്‍ അനേകരും വന്നു തങ്ങളുടെ പ്രവര്‍ത്തികളെ ഏറ്റുപറഞ്ഞു അറിയിച്ചു.

19 ക്ഷുദ്രപ്രയോഗം ചെയ്തിരുന്ന പലരും തങ്ങളുടെ പുസ്തകങ്ങളെ കൊണ്ടുവന്നു എല്ലാവരും കാണ്‍കെ ചുട്ടുകളഞ്ഞു; അവയുടെ വില കണകൂ കൂട്ടിയാറെ അമ്പതിനായിരം വെള്ളിക്കാശു എന്നു കണ്ടു.

20 ഇങ്ങനെ കര്‍ത്താവിന്റെ വചനം ശക്തിയോടെ പരന്നു പ്രബലപ്പെട്ടു.

21 ഇതു കഴിഞ്ഞിട്ടു പൌലൊസ് മക്കെദോന്യയിലും അഖായയിലും കൂടി കടന്നു യെരൂശലേമിലേക്കും പോകേണം എന്നു മനസ്സില്‍ നിശ്ചയിച്ചുഞാന്‍ അവിടെ ചെന്നശേഷം റോമയും കാണേണം എന്നു പറഞ്ഞു.

22 തനിക്കു ശുശ്രൂഷ ചെയ്യുന്നവരില്‍ തിമൊഥെയൊസ്, എരസ്തൊസ് എന്ന രണ്ടുപേരെ മക്കെദോന്യയിലേക്കു അയച്ചിട്ടു താന്‍ കുറെക്കാലം ആസ്യയില്‍ താമസിച്ചു.

23 ആ കാലത്തു ഈ മാര്‍ഗ്ഗത്തെച്ചൊല്ലി വലിയ കലഹം ഉണ്ടായി.

24 വെള്ളികൊണ്ടു അര്‍ത്തെമിസ് ദേവിയുടെ ക്ഷേത്രരൂപങ്ങളെ തീര്‍ക്കുംന്ന ദെമേത്രിയൊസ് എന്ന തട്ടാന്‍ തൊഴില്‍ക്കാര്‍ക്കും വളരെ ലാഭം വരുത്തി വന്നു.

25 അവന്‍ അവരെയും ആ വകയില്‍ ഉള്‍പ്പെട്ട വേലക്കാരെയും കൂട്ടിവരുത്തിപുരുഷന്മാരേ, നമ്മുടെ സമ്പാദ്യം ഈ തൊഴില്‍കൊണ്ടു ആകുന്നു എന്നു നിങ്ങള്‍ക്കു ബോദ്ധ്യമല്ലോ.

26 എന്നാല്‍ ഈ പൌലൊസ് എന്നവന്‍ കയ്യാല്‍ തീര്‍ത്തതു ദേവന്മാര്‍ അല്ല എന്നു പറഞ്ഞുകൊണ്ടു എഫെസൊസില്‍ മാത്രമല്ല, മിക്കവാറും ആസ്യയില്‍ ഒക്കെയും വളരെ ജനങ്ങളെ സമ്മതിപ്പിച്ചു മറിച്ചുകളഞ്ഞു എന്നു നിങ്ങള്‍ കണ്ടും കേട്ടും ഇരിക്കുന്നുവല്ലോ.

27 അതിനാല്‍ നമ്മുടെ ഈ കാര്യം ആക്ഷേപത്തില്‍ ആകുവാന്‍ അടുത്തിരിക്കുന്നതുമല്ലാതെ അര്‍ത്തെമിസ് മഹാദേവിുടെ ക്ഷേത്രം ഏതുമില്ല എന്നു വരികയും ആസ്യമുഴുവനും ഭൂതലവും ഭജിച്ചുപോരുന്നവളുടെ മാഹാത്മ്യം ഒടുങ്ങിപ്പോകയും ചെയ്യും എന്നു പറഞ്ഞു.

28 അവര്‍ ഇതു കേട്ടു ക്രോധം നിറഞ്ഞവരായിഎഫെസ്യരുടെ അര്‍ത്തെമിസ് മഹാദേവി എന്നു ആര്‍ത്തു.

29 പട്ടണം മുഴുവനും കലഹം കൊണ്ടു നിറഞ്ഞു, അവര്‍ പൌലൊസിന്റെ കൂട്ടുയാത്രക്കാരായ ഗായൊസ് അരിസ്തര്‍ഹോസ് എന്ന മക്കെദോന്യരെ പിടിച്ചുകൊണ്ടു രംഗസ്ഥലത്തേക്കു ഒരുമനപ്പെട്ടു പാഞ്ഞു ചെന്നു.

30 പൌലൊസ് ജനസമൂഹത്തില്‍ ചെല്ലുവാന്‍ ഭാവിച്ചാറെ ശിഷ്യന്മാര്‍ അവനെ വിട്ടില്ല.

31 ആസ്യധിപന്മാരില്‍ ചിലര്‍ അവന്റെ സ്നേഹിതന്മാര്‍ ആകയാല്‍രംഗസ്ഥലത്തു ചെന്നു പോകരുത് എന്നു അവരും അവന്റെ അടുക്കല്‍ ആളയച്ചു അപേക്ഷിച്ചു.

32 ജനസംഘം കലക്കത്തിലായി മിക്കപേരും തങ്ങള്‍ വന്നുകൂടിയ സംഗതി എന്തെന്നു അറിയായ്കയാല്‍ ചിലര്‍ ഇങ്ങനെയും ചിലര്‍ അങ്ങനെയും ആര്‍ത്തു.

33 യെഹൂദന്മാര്‍ മുമ്പോട്ടു ഉന്തിക്കൊണ്ടുവന്ന അലക്സന്തരിനെ പുരുഷാരത്തില്‍ ചിലര്‍ സംസാരിപ്പാന്‍ ഉത്സാഹിപ്പിച്ചു; അലക്സാന്തര്‍ ആംഗ്യം കാട്ടി ജനസമൂഹത്തോടു പ്രതിവാദിപ്പാന്‍ ഭാവിച്ചു.

34 എന്നാല്‍ അവന്‍ യെഹൂദന്‍ എന്നു അറിഞ്ഞപ്പോള്‍എഫെസ്യരുടെ അര്‍ത്തെമിസ് മഹാദേവി എന്നു എല്ലാവരും കൂടി രണ്ടു മണിനേരത്തോളം ഏകശബ്ദത്തോടെ ആര്‍ത്തുകൊണ്ടിരുന്നു.

35 പിന്നെ പട്ടണമേനവന്‍ പുരുഷാരത്തെ അമര്‍ത്തി പറഞ്ഞതുഎഫെസ്യപുരുഷന്മാരേ, എഫെസോസ് പട്ടണം അര്‍ത്തെമിസ് മഹാദേവിക്കും ദ്യോവില്‍നിന്നു വീണ ബിംബത്തിന്നും ക്ഷേത്രപലക എന്നു അറിയാത്ത മനുഷ്യന്‍ ആര്‍?

36 ഇതു എതിര്‍മൊഴിയില്ലാത്തതാകയാല്‍ നിങ്ങള്‍ തിടുക്കമായി ഒന്നും ചെയ്യാതെ അടങ്ങിപ്പാര്‍ക്കേണ്ടതാകുന്നു.

37 ഈ പുരുഷന്മാരെ നിങ്ങള്‍ കൂട്ടികൊണ്ടുവന്നുവല്ലോ; അവര്‍ ക്ഷേത്രം കവര്‍ച്ച ചെയ്യുന്നവരല്ല, നമ്മുടെ ദേവിയെ ദുഷിക്കുന്നവരുമല്ല.

39 വേറെ കാര്യം ചൊല്ലി ആകുന്നു വാദം എങ്കില്‍ ധര്‍മ്മസഭയില തീര്‍ക്കാമല്ലോ.

40 ഇന്നത്തെ കലഹത്തിന്നു കാരണമില്ലായ്കയാല്‍ അതു നിമിത്തം നമ്മുടെ പേരില്‍ കുറ്റം ചുമത്തുവാന്‍ ഇടയുണ്ടു സ്പഷ്ടം; ഈ ആള്‍ക്കൂട്ടത്തിന്നു ഉത്തരം പറവാന്‍ നമുക്കു വക ഒന്നുമില്ലല്ലോ.

41 ഇങ്ങനെ പറഞ്ഞു അവന്‍ സഭയയെ പിരിച്ചുവിട്ടു.

പ്രവൃത്തികൾ 20

1 കലഹം ശമിച്ചശേഷം പൌലൊസ് ശിഷ്യന്മാരെ കൂട്ടിവരുത്തി പ്രബോധിപ്പിച്ചിട്ടു യാത്രപറഞ്ഞു മക്കെദോന്യെക്കു പുറപ്പെട്ടു പോയി.

2 ആ പ്രദേശങ്ങളില്‍ കൂടി സഞ്ചരിച്ചു അവരെ ഏറിയോന്നു പ്രബോധിപ്പിച്ചിട്ടു യവനദേശത്തു എത്തി.

3 അവിടെ മൂന്നു മാസം കഴിച്ചിട്ടു സുറിയെക്കു കപ്പല്‍ കയറിപ്പോകുവാന്‍ ഭാവിക്കുമ്പോള്‍ യെഹൂദന്മാര്‍ അവന്റെ നേരെ കൂട്ടുകെട്ടു ഉണ്ടാക്കുകയാല്‍ മക്കെദോന്യവഴിയായി മടങ്ങിപ്പോകുവാന്‍ നിശ്ചയിച്ചു.

4 ബെരോവയിലെ പുറൊസിന്റെ മകന്‍ സോപത്രൊസും തെസ്സലോനിക്ക്യരായ അരിസ്തര്‍ഹൊസും സെക്കുന്തൊസും ദെര്‍ബ്ബെക്കാരനായ ഗായൊസും തിമൊഥെയൊസും ആസ്യക്കാരായ തുഹിക്കൊസും ത്രൊഫിമൊസും ആസ്യവരെ അവനോടു കൂടെ പോയി.

5 അവര്‍ മുമ്പെ പോയി ത്രോവാസില്‍ ഞങ്ങള്‍ക്കായി കാത്തിരുന്നു.

6 ഞങ്ങളോ പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുനാള്‍ കഴിഞ്ഞിട്ടു ഫിലിപ്പിയില്‍ നിന്നു കപ്പല്‍ കയറി അഞ്ചു ദിവസംകൊണ്ടു ത്രോവാസില്‍ അവരുടെ അടുക്കല്‍ എത്തി, ഏഴു ദിവസം അവിടെ പാര്‍ത്തു.

7 ആഴ്ചവട്ടത്തിന്റെ ഒന്നാം ദിവസത്തില്‍ ഞങ്ങള്‍ അപ്പം നുറുക്കുവാന്‍ കൂടിവന്നപ്പോള്‍ പൌലൊസ് പിറ്റെന്നാള്‍ പുറപ്പെടുവാന്‍ ഭാവിച്ചതുകൊണ്ടു അവരോടു സംഭാഷിച്ചു പാതിരവരെയും പ്രസംഗം നീട്ടി.

8 ഞങ്ങള്‍ കൂടിയിരുന്ന മാളികയില്‍ വളരെ വിളകൂ ഉണ്ടായിരുന്നു. അവിടെ യൂത്തിക്കൊസ് എന്ന യൌവനക്കാരന്‍ കിളിവാതില്‍ക്കല്‍ ഇരുന്നു ഗാഢനിദ്ര പിടിച്ചു.

9 പൌലൊസ് വളരെ നേരം സംഭാഷിക്കയാല്‍ നിദ്രാവശനായി മൂന്നാം തട്ടില്‍ നിന്നു താഴെ വീണു; അവനെ മരിച്ചവനായി എടുത്തു കൊണ്ടുവന്നു.

10 പൌലൊസ് ഇറങ്ങിച്ചെന്നു അവന്റെമേല്‍ വീണു തഴുകി ഭ്രമിക്കേണ്ടാ; അവന്റെ പ്രാണന്‍ അവനില്‍ ഉണ്ടു എന്നു പറഞ്ഞു.

11 പിന്നെ അവന്‍ കയറിച്ചെന്നു അപ്പം നുറുക്കി തിന്നു പുലരുവോളം സംഭാഷിച്ചു പുറപ്പെട്ടു പോയി.

12 അവര്‍ ആ ബാലനെ ജീവനുള്ളവനായി കൊണ്ടുവന്നു അത്യന്തം ആശ്വസിച്ചു.

13 ഞങ്ങള്‍ മുമ്പായി കപ്പല്‍ കയറ്റി പൌലൊസിനെ അസ്സൊസില്‍ വെച്ചു കയറ്റിക്കൊള്‍വാന്‍ വിചാരിച്ചു അവിടേക്കു ഔടി; അവന്‍ കാല്‍നടയായി വരുവാന്‍ വിചാരിച്ചു ഇങ്ങനെ ചട്ടംകെട്ടിയിരുന്നു.

14 അവന്‍ അസ്സൊസില്‍ ഞങ്ങളോടു ചേര്‍ന്നപ്പോള്‍ അവനെ കയറ്റി മിതുലേനയില്‍ എത്തി;

15 അവിടെ നിന്നു നീക്കി, പിറ്റെന്നാള്‍ ഖിയൊസ് ദ്വീപിന്റെ തൂക്കില്‍ എത്തി, മറുനാള്‍ സാമൊസ് ദ്വീപില്‍ അണഞ്ഞു. പിറ്റേന്നു മിലേത്തൊസില്‍ എത്തി.

16 കഴിയും എങ്കില്‍ പെന്തകൊസ്ത് നാളേക്കു യെരൂശലേമില്‍ എത്തേണ്ടതിന്നു പൌലൊസ് ബദ്ധപ്പെടുകയാല്‍ ആസ്യയില്‍ കാലതാമസം വരരുതു എന്നുവെച്ചു എഫെസൊസില്‍ അടുക്കാതെ ഔടേണം എന്നു നിശ്ചയിച്ചിരുന്നു.

17 മിലേത്തൊസില്‍ നിന്നു അവന്‍ എഫെസൊസിലേക്കു ആളയച്ചു സഭയിലെ മൂപ്പന്മാരെ വരുത്തി.

18 അവര്‍ അവന്റെ അടുക്കല്‍ വന്നപ്പോള്‍ അവന്‍ അവരോടു പറഞ്ഞതു

19 ഞാന്‍ ആസ്യയില്‍ വന്ന ഒന്നാം നാള്‍ മുതല്‍ എല്ലായ്പോഴും നിങ്ങളോടുകൂടെ എങ്ങനെയിരുന്നു എന്നും വളരെ താഴ്മയോടും കണ്ണുനീരോടും യെഹൂദന്മാരുടെ കൂട്ടുകെട്ടുകളാല്‍ എനിക്കു ഉണ്ടായ കഷ്ടങ്ങളോടും കൂടെ

20 കര്‍ത്താവിനെ സേവിച്ചു വന്നു എന്നും പ്രായോജനമുള്ളതു ഒന്നും മറെച്ചുവെക്കാതെ പരസ്യമായും വീടുതോറും നിങ്ങളോടു അറിയക്കയും ഉപദേശിക്കയും ചെയ്തു എന്നും

21 ദൈവത്തിങ്കലേക്കുള്ള മാനസാന്തരവും നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിലുള്ള വിശ്വാസവും യെഹൂദന്മാര്‍ക്കും യവനന്മാര്‍ക്കും സാക്ഷീകരിച്ചു എന്നും നിങ്ങള്‍ അറിയുന്നുവല്ലോ.

22 ഇപ്പോള്‍ ഇതാ ഞാന്‍ ആത്മാവിനാല്‍ ബന്ധിക്കപ്പെട്ടവാനയി യേരൂശലേമിലേക്കു പോകുന്നു.

23 ബന്ധനങ്ങളും കഷ്ടങ്ങളും എനിക്കായി കാത്തിരിക്കുന്നു എന്നു പരിശുദ്ധാത്മാവു പട്ടണം തോറും സാക്ഷ്യം പറയുന്നതല്ലാതെ അവിടെ എനിക്കു നേരിടുവാനുള്ള ഒന്നും ഞാന്‍ അറിയുന്നില്ല.

24 എങ്കിലും ഞാന്‍ എന്റെ പ്രാണനെ വിലയേറിയതായി എണ്ണുന്നില്ല; എന്റെ ഔട്ടവും ദൈവകൃപയുടെ സുവിശേഷത്തിന്നു സാക്ഷ്യം പറയേണ്ടതിന്നു കര്‍ത്താവായ യേശുതന്ന ശുശ്രൂഷയും തികെക്കേണം എന്നേ എനിക്കുള്ളു.

25 എന്നാല്‍ നിങ്ങളുടെ ഇടയില്‍ ദൈവരാജ്യം പ്രസംഗിച്ചുകൊണ്ടു നടന്നവനായ എന്റെ മുഖം നിങ്ങള്‍ ആരും ഇനി കാണ്‍കയില്ല എന്നു ഞാന്‍ അറിയുന്നു.

26 അതുകൊണ്ടു നിങ്ങളില്‍ ആരെങ്കിലും നശിച്ചുപോയാല്‍ ഞാന്‍ കുറ്റക്കാരനല്ല എന്നു ഞാന്‍ ഇന്നേ ദിവസം നിങ്ങളോടു സാക്ഷ്യം പറയുന്നു.

27 ദൈവത്തിന്റെ ആലോചന ഒട്ടും മറെച്ചുവെക്കാതെ ഞാന്‍ മുഴുവനും അറിയിച്ചുതന്നിരിക്കുന്നുവല്ലോ.

28 നിങ്ങളെത്തന്നേയും താന്‍ സ്വന്തരക്തത്താല്‍ സമ്പാദിച്ചിരിക്കുന്ന ദൈവത്തിന്റെ സഭയെ മേയ്പാന്‍ പരിശുദ്ധാത്മാവു നിങ്ങളെ അദ്ധ്യക്ഷരാക്കിവെച്ച ആട്ടിന്‍ കൂട്ടം മുഴുവനെയും സൂക്ഷിച്ചുകൊള്‍വിന്‍ .

29 ഞാന്‍ പോയ ശേഷം ആട്ടിന്‍ കൂട്ടത്തെ ആദരിക്കാത്ത കൊടിയ ചെന്നായ്ക്കള്‍ നിങ്ങളുടെ ഇടയില്‍ കടക്കും എന്നു ഞാന്‍ അറിയുന്നു.

30 ശിഷ്യന്മാരെ തങ്ങളുടെ പിന്നാലെ വലിച്ചുകളവാനായി വിപരീതോപദേശം പ്രസ്താവിക്കുന്ന പുരുഷന്മാര്‍ നിങ്ങളുടെ ഇടയില്‍ നിന്നും എഴുന്നേലക്കും.

31 അതു കൊണ്ടു ഉണര്‍ന്നിരിപ്പിന്‍ ; ഞാന്‍ മൂന്നു സംവത്സരം രാപ്പകല്‍ ഇടവിടാതെ കണ്ണുനീര്‍ വാര്‍ത്തുംകൊണ്ടു ഔരോരുത്തന്നു ബുദ്ധിപറഞ്ഞുതന്നതു ഔര്‍ത്തുകൊള്‍വിന്‍ .

32 നിങ്ങള്‍ക്കു ആത്മികവര്‍ദ്ധന വരുത്തുവാനും സകല വിശുദ്ധന്മാരോടുംകൂടെ അവകാശം തരുവാനും കഴിയുന്ന ദൈവത്തിലും അവന്റെ കൃപയുടെ വചനത്തിലും ഞാന്‍ ഇപ്പോള്‍ നിങ്ങളെ ഭരമേല്പിക്കുന്നു.

33 ആരുടെയും വെള്ളിയോ പൊന്നോ വസ്ത്രമോ ഞാന്‍ മോഹിച്ചിട്ടില്ല.

34 എന്റെ മുട്ടിനും എന്നോടുകൂടെയുള്ളവര്‍ക്കും വേണ്ടി ഞാന്‍ ഈ കൈകളാല്‍ അദ്ധ്വാനിച്ചു എന്നു നങ്ങള്‍ തന്നേ അറിയുന്നുവല്ലോ.

35 ഇങ്ങനെ പ്രയത്നം ചെയ്തു പ്രാപ്തിയില്ലാത്തവരെ സാഹായിക്കയും, വാങ്ങുന്നതിനെക്കാള്‍ കൊടുക്കുന്നതു ഭാഗ്യം എന്നു കര്‍ത്താവായ യേശുതാന്‍ പറഞ്ഞ വാക്കു ഔര്‍ത്തുകൊള്‍കയും വേണ്ടതു എന്നു ഞാന്‍ എല്ലാം കൊണ്ടും നിങ്ങള്‍ക്കു ദൃഷ്ടാന്തം കാണിച്ചിരിക്കുന്നു.

36 ഇങ്ങനെ പറഞ്ഞിട്ടു അവന്‍ മുട്ടുകുത്തി അവരെല്ലാവരോടും കൂടെ പ്രാര്‍ത്ഥിച്ചു.

37 എല്ലാവരും വളരെ കരഞ്ഞു.