ഘട്ടം 335

പഠനം

     

കൊരിന്ത്യർ 1 4:14-21

14 നിങ്ങളെ നാണിപ്പിപ്പാനല്ല, എന്റെ പ്രിയ മക്കളോടു എന്നപോലെ ബുദ്ധിപറഞ്ഞുകൊണ്ടു ഇതു എഴുതുന്നു.

15 നിങ്ങള്‍ക്കു ക്രിസ്തുവില്‍ പതിനായിരം ഗുരുക്കന്മാര്‍ ഉണ്ടെങ്കിലും പിതാക്കന്മാര്‍ ഏറെയില്ല; ക്രിസ്തുയേശുവില്‍ ഞാനല്ലോ നിങ്ങളെ സുവിശേഷത്താല്‍ ജനിപ്പിച്ചതു.

16 ആകയാല്‍ എന്റെ അനുകാരികള്‍ ആകുവിന്‍ എന്നു ഞാന്‍ നിങ്ങളെ പ്രബോധിപ്പിക്കുന്നു.

17 ഇതുനിമിത്തം കര്‍ത്താവില്‍ വിശ്വസ്തനും എന്റെ പ്രിയ മകനുമായ തിമൊഥെയോസിനെ നിങ്ങളുടെ അടുക്കല്‍ അയച്ചിരിക്കുന്നു. ഞാന്‍ എങ്ങും ഏതു സഭയിലും ഉപദേശിക്കുന്നതുപോലെ ക്രിസ്തുവിലുള്ള എന്റെ വഴികള്‍ അവന്‍ നിങ്ങളെ ഔര്‍പ്പിക്കും.

18 എങ്കിലും ഞാന്‍ നിങ്ങളുടെ അടുക്കല്‍ വരികയില്ല എന്നുവെച്ചുചിലര്‍ ചീര്‍ത്തിരിക്കുന്നു.

19 കര്‍ത്താവിന്നു ഇഷ്ടം എങ്കില്‍ ഞാന്‍ വേഗം നിങ്ങളുടെ അടുക്കല്‍ വന്നു, ചീര്‍ത്തിരിക്കുന്നവരുടെ വാക്കല്ല ശക്തി തന്നേ കണ്ടറിയും.

20 ദൈവരാജ്യം വചനത്തിലല്ല ശക്തിയിലത്രേ ആകുന്നു.

21 നിങ്ങള്‍ക്കു ഏതു വേണം? ഞാന്‍ വടിയോടുകൂടെയോ സ്നേഹത്തിലും സൌമ്യാത്മാവിലുമോ നിങ്ങളുടെ അടുക്കല്‍ വരേണ്ടതു?

കൊരിന്ത്യർ 1 5

1 നിങ്ങളുടെ ഇടയില്‍ ദുര്‍ന്നടപ്പു ഉണ്ടെന്നു കേള്‍ക്കുന്നു. ഒരുത്തന്‍ തന്റെ അപ്പന്റെ ഭാര്‍യ്യയെ വെച്ചുകൊള്ളുന്നുപോല്‍; അതു ജാതികളില്‍പോലും ഇല്ലാത്ത ദുര്‍ന്നടപ്പു തന്നേ.

2 എന്നിട്ടും നിങ്ങള്‍ ചീര്‍ത്തിരിക്കുന്നു; ഈ ദുഷ്കര്‍മ്മം ചെയ്തവനെ നിങ്ങളുടെ ഇടയില്‍ നിന്നു നീക്കുവാന്‍ തക്കവണ്ണം നിങ്ങള്‍ ദുഃഖിച്ചിട്ടുമില്ല.

3 ഞാനോ ശരീരംകൊണ്ടു ദൂരസ്ഥന്‍ എങ്കിലും ആത്മാവുകൊണ്ടു കൂടെയുള്ളവനായി, നിങ്ങളുടെ മദ്ധ്യേ ഇരിക്കുന്നവനായി തന്നേ, ഈ ദുഷ്കര്‍മ്മം ചെയ്തവനെക്കുറിച്ചു

4 നിങ്ങളും എന്റെ ആത്മാവും നമ്മുടെ കര്‍ത്താവായ യേശുവിന്റെ ശക്തിയോടെ ഒന്നിച്ചു കൂടീട്ടു നമ്മുടെ കര്‍ത്താവായ യേശുവിന്റെ നാമത്തില്‍ അവനെ,

5 ആത്മാവു കര്‍ത്താവായ യേശുവിന്റെ നാളില്‍ രക്ഷിക്കപ്പെടേണ്ടതിന്നു ജഡസംഹാരത്തിന്നായി സാത്താന്നു ഏല്പിക്കേണം എന്നു വിധിച്ചിരിക്കുന്നു.

6 നിങ്ങളുടെ പ്രശംസ നന്നല്ല; അസാരം പുളിമാവു പിണ്ഡത്തെ മുഴുവനും പുളിപ്പിക്കുന്നു എന്നു അറിയുന്നില്ലയോ?

7 നിങ്ങള്‍ പുളിപ്പില്ലാത്തവരായിരിപ്പാന്‍ തക്കവണ്ണം പുതിയ പിണ്ഡം ആകേണ്ടതിന്നു പഴയ പുളിമാവിനെ നീക്കിക്കളവിന്‍ . നമ്മുടെ പെസഹകൂഞ്ഞാടും അറുക്കപ്പെട്ടിരിക്കുന്നു; ക്രിസ്തു തന്നേ.

8 ആകയാല്‍ നാം പഴയ പുളിമാവുകൊണ്ടല്ല, തിന്മയും ദുഷ്ടതയും ആയ പുളിമാവുകൊണ്ടുമല്ല, സ്വച്ഛതയും സത്യവുമായ പുളിപ്പില്ലായ്മകൊണ്ടുതന്നേ ഉത്സവം ആചരിക്ക.

9 ദുര്‍ന്നടപ്പുകാരോടു സംസര്‍ഗ്ഗം അരുതു എന്നു ഞാന്‍ എന്റെ ലേഖനത്തില്‍ നിങ്ങള്‍ക്കു എഴുതീട്ടുണ്ടല്ലോ.

10 അതു ഈ ലോകത്തിലെ ദുര്‍ന്നടപ്പുകാരോടോ അത്യാഗ്രഹികളോടോ പിടിച്ചുപറിക്കാരോടോ വിഗ്രഹാരാധികളോടോ അരുതു എന്നല്ലല്ലോ; അങ്ങനെ എങ്കില്‍ നിങ്ങള്‍ ലോകം വിട്ടു പോകേണ്ടിവരും.

12 പുറത്തുള്ളവരെ വിധിപ്പാന്‍ എനിക്കു എന്തു കാര്‍യ്യം? നിങ്ങള്‍ അകത്തുള്ളവരെ അല്ലയോ വിധിക്കുന്നതു; പുറത്തുള്ളവരെ ദൈവം വിധിക്കുന്നു.

13 ആ ദുഷ്ടനെ നിങ്ങളുടെ ഇടയില്‍നിന്നു നീക്കിക്കളവിന്‍ .

കൊരിന്ത്യർ 1 6

1 നിങ്ങളില്‍ ഒരുത്തന്നു മറ്റൊരുത്തനോടു ഒരു കാര്‍യ്യം ഉണ്ടെങ്കില്‍ വിശുദ്ധന്മാരുടെ മുമ്പാകെ അല്ല, അഭക്തന്മാരുടെ മുമ്പില്‍ വ്യവഹാരത്തിന്നു പോകുവാന്‍ തുനിയുന്നുവോ?

2 വിശുദ്ധന്മാര്‍ ലോകത്തെ വിധിക്കും എന്നു അറിയുന്നില്ലയോ? ലോകത്തെ നിങ്ങള്‍ വിധിക്കുമെങ്കില്‍ ഏറ്റവും ചെറിയ സംഗതികളെ വിധിപ്പാന്‍ നിങ്ങള്‍ അയോഗ്യരോ?

3 നാം ദൂതന്മാരെ വിധിക്കും എന്നു നിങ്ങള്‍ അറിയുന്നില്ലയോ? ഐഹികകാര്‍യ്യങ്ങളെ എത്ര അധികം?

4 എന്നാല്‍ നിങ്ങള്‍ക്കു ഐഹികകാര്‍യ്യങ്ങളെക്കുറിച്ചു വ്യവഹാരം ഉണ്ടെങ്കില്‍ വിധിപ്പാന്‍ സഭ ഗണ്യമാക്കാത്തവരെ ഇരുത്തുന്നുവോ?

5 നിങ്ങള്‍ക്കു ലജ്ജെക്കായി ഞാന്‍ ചോദിക്കുന്നു; ഇങ്ങനെ സഹോദരന്മാര്‍ക്കും മദ്ധ്യേ കാര്‍യ്യം തീര്‍പ്പാന്‍ പ്രാപ്തിയുള്ളോരു ജ്ഞാനിയും നിങ്ങളുടെ ഇടയില്‍ ഇല്ലയോ?

6 അല്ല, സഹോദരന്‍ സഹോദരനോടു വ്യവഹരിക്കുന്നു; അതും അവിശ്വാസികളുടെ മുമ്പില്‍ തന്നേ.

7 നിങ്ങള്‍ക്കു തമ്മില്‍ വ്യവഹാരം ഉണ്ടാകുന്നതു തന്നേ കേവലം പോരായ്മയാകുന്നു; അതിന്നു പകരം നിങ്ങള്‍ അന്യായം സഹിച്ചുകൊള്ളാത്തതു എന്തു? നഷ്ടം ഏറ്റുകൊള്ളാത്തതു എന്തു?

8 അല്ല, നിങ്ങള്‍ അന്യായം ചെയ്കയും നഷ്ടം വരുത്തുകയും ചെയ്യുന്നു; അതും സഹോദരന്മാര്‍ക്കും തന്നേ.

9 അന്യായം ചെയ്യുന്നവര്‍ ദൈവരാജ്യം അവകാശമാക്കുകയില്ല എന്നു അറിയുന്നില്ലയോ? നിങ്ങളെത്തന്നേ വഞ്ചിക്കാതിരിപ്പിന്‍ ; ദുര്‍ന്നടപ്പുകാര്‍, വിഗ്രഹാരാധികള്‍, വ്യഭിചാരികള്‍, സ്വയഭോഗികള്‍, പുരുഷകാമികള്‍,

10 കള്ളന്മാര്‍, അത്യാഗ്രഹികള്‍, മദ്യപന്മാര്‍, വാവിഷ്ഠാണക്കാര്‍, പിടിച്ചുപറിക്കാര്‍ എന്നിവര്‍ ദൈവരാജ്യം അവകാശമാക്കുകയില്ല.

11 നിങ്ങളും ചിലര്‍ ഈ വകക്കാരായിരുന്നു; എങ്കിലും നിങ്ങള്‍ കര്‍ത്താവായ യേശുക്രിസ്തുവിന്റെ നാമത്തിലും നമ്മുടെ ദൈവത്തിന്റെ ആത്മാവിനാലും നിങ്ങളെത്തന്നേ കഴുകി ശുദ്ധീകരണവും നീതീകരണവും പ്രാപിച്ചിരിക്കുന്നു.

12 സകലത്തിന്നും എനിക്കു കര്‍ത്തവ്യം ഉണ്ടു എങ്കിലും സകലവും പ്രയോജനമുള്ളതല്ല; സകലത്തിന്നും എനിക്കു കര്‍ത്തവ്യം ഉണ്ടു എങ്കിലും ഞാന്‍ യാതൊന്നിന്നും അധീനനാകയില്ല.

13 ഭോജ്യങ്ങള്‍ വയറ്റിന്നും വയറു ഭോജ്യങ്ങള്‍ക്കും ഉള്ളതു; എന്നാല്‍ ദൈവം ഇതിനെയും അതിനെയും ഇല്ലായ്മയാക്കും. ശരീരമോ ദുര്‍ന്നടപ്പിന്നല്ല കര്‍ത്താവിന്നത്രേ; കര്‍ത്താവു ശരീരത്തിന്നും.

14 എന്നാല്‍ ദൈവം കര്‍ത്താവിനെ ഉയിര്‍പ്പിച്ചതുപോലെ നമ്മെയും തന്റെ ശക്തിയാല്‍ ഉയിര്‍പ്പിക്കും.

15 നിങ്ങളുടെ ശരീരങ്ങള്‍ ക്രിസ്തുവിന്റെ അവയവങ്ങള്‍ ആകുന്നു എന്നു അറിയുന്നില്ലയോ? ക്രിസ്തുവിന്റെ അവയവങ്ങളെ ഞാന്‍ എടുത്തു വേശ്യയുടെ അവയവങ്ങള്‍ ആക്കാമോ? ഒരുനാളും അരുതു.

16 വേശ്യയോടു പറ്റിച്ചേരുന്നവന്‍ അവളുമായി ഏകശരീരമാകുന്നു എന്നു നിങ്ങള്‍ അറിയുന്നില്ലയോ? ഇരുവരും ഒരു ദേഹമായിത്തീരും എന്നുണ്ടല്ലോ.

17 കര്‍ത്താവിനോടു പറ്റിച്ചേരുന്നവനോ അവനുമായി ഏകാത്മാവു ആകുന്നു.

18 ദുര്‍ന്നടപ്പു വിട്ടു ഔടുവിന്‍ . മനുഷ്യന്‍ ചെയ്യുന്ന ഏതു പാപവും ശരീരത്തിന്നു പുറത്താകുന്നു. ദുര്‍ന്നടപ്പുകാരനോ സ്വന്തശരീരത്തിന്നു വിരോധമായി പാപം ചെയ്യുന്നു.

19 ദൈവത്തിന്റെ ദാനമായി നിങ്ങളില്‍ ഇരിക്കുന്ന പരിശുദ്ധാത്മാവിന്റെ മന്ദിരമാകുന്നു നിങ്ങളുടെ ശരീരം എന്നും നിങ്ങളെ വിലെക്കു വാങ്ങിയിരിക്കയാല്‍ നിങ്ങള്‍ താന്താങ്ങള്‍ക്കുള്ളവരല്ല എന്നും അറിയുന്നില്ലയോ?

20 അകയാല്‍ നിങ്ങളുടെ ശരീരംകൊണ്ടു ദൈവത്തെ മഹത്വപ്പെടുത്തുവിന്‍ .

കൊരിന്ത്യർ 1 7

1 നിങ്ങള്‍ എഴുതി അയച്ച സംഗതികളെക്കുറിച്ചു എന്റെ അഭിപ്രായം എന്തെന്നാല്‍സ്ത്രീയെ തൊടാതിരിക്കുന്നതു മനുഷ്യന്നു നല്ലതു.

2 എങ്കിലും ദുര്‍ന്നടപ്പുനിമിത്തം ഔരോരുത്തന്നു സ്വന്തഭാര്‍യ്യയും ഔരോരുത്തിക്കു സ്വന്തഭര്‍ത്താവും ഉണ്ടായിരിക്കട്ടെ.

3 ഭര്‍ത്താവു ഭാര്‍യ്യക്കും ഭാര്‍യ്യ ഭര്‍ത്താവിന്നും കടംപെട്ടിരിക്കുന്നതു ചെയ്യട്ടെ.

4 ഭര്‍യ്യയുടെ ശരീരത്തിന്മേല്‍ അവള്‍ക്കല്ല ഭര്‍ത്താവിന്നത്രേ അധികാരമുള്ളതു; അങ്ങനെ ഭര്‍ത്താവിന്റെ ശരീരത്തിന്മേല്‍ അവന്നല്ല ഭാര്‍യ്യെക്കത്രേ അധികാരം.

5 പ്രാര്‍ത്ഥനെക്കു അവസരമുണ്ടാവാന്‍ ഒരു സമയത്തേക്കു പരസ്പരസമ്മതത്തോടെ അല്ലാതെ തമ്മില്‍ വേറുപെട്ടിരിക്കരുതു; നിങ്ങളുടെ അജിതേന്ദ്രിയത്വം നിമിത്തം സാത്താന്‍ നിങ്ങളെ പരീക്ഷിക്കാതിരിക്കേണ്ടതിന്നു വീണ്ടും ചേര്‍ന്നിരിപ്പിന്‍ .

6 ഞാന്‍ ഇതു കല്പനയായിട്ടല്ല അനുവാദമായിട്ടത്രേ പറയുന്നതു.

7 സകല മനുഷ്യരും എന്നെപ്പോലെ ആയിരിക്കേണം എന്നു ഞാന്‍ ഇച്ഛിക്കുന്നു. എങ്കിലും ഒരുവന്നു ഇങ്ങനെയും ഒരുവന്നു അങ്ങനെയും താന്താന്റെ കൃപാവരം ദൈവം നല്കിയിരിക്കുന്നു.

8 വിവാഹം കഴിയാത്തവരോടും വിധവമാരോടുംഅവര്‍ എന്നെപ്പോലെ പാര്‍ത്തുകൊണ്ടാല്‍ അവര്‍ക്കും കൊള്ളാം എന്നു ഞാന്‍ പറയുന്നു.

9 ജിതേന്ദ്രിയത്വമില്ലെങ്കിലോ അവര്‍ വിവാഹം ചെയ്യട്ടെ; അഴലുന്നതിനെക്കാള്‍ വിവാഹം ചെയ്യുന്നതു നല്ലതു.

10 വിവാഹം കഴിഞ്ഞവരോടോ ഞാനല്ല കര്‍ത്താവു തന്നേ കല്പിക്കുന്നതു

11 ഭാര്‍യ്യ ഭര്‍ത്താവിനെ വേറുപിരിയരുതു; പിരിഞ്ഞു എന്നു വരികിലോ വിവാഹംകൂടാതെ പാര്‍ക്കേണം; അല്ലെന്നു വരികില്‍ ഭര്‍ത്താവോടു നിരന്നുകൊള്ളേണം; ഭര്‍ത്താവു ഭാര്‍യ്യയെ ഉപേക്ഷിക്കയുമരുതു.

12 എന്നാല്‍ ശേഷമുള്ളവരോടു കര്‍ത്താവല്ല ഞാന്‍ തന്നേ പറയുന്നതുഒരു സഹോദരന്നു അവിശ്വാസിയായ ഭാര്‍യ്യ ഉണ്ടായിരിക്കയും അവള്‍ അവനോടുകൂടെ പാര്‍പ്പാന്‍ സമ്മതിക്കയും ചെയ്താല്‍ അവളെ ഉപേക്ഷിക്കരുതു.

13 അവിശ്വസിയായ ഭര്‍ത്താവുള്ള ഒരു സ്ത്രീയും, അവന്‍ അവളോടുകൂടെ പാര്‍പ്പാന്‍ സമ്മതിക്കുന്നു എങ്കില്‍, ഭര്‍ത്താവിനെ ഉപേക്ഷിക്കരുതു.

14 അവിശ്വാസിയായ ഭര്‍ത്താവു ഭാര്‍യ്യ മുഖാന്തരം വിശുദ്ധീകരിക്കപ്പെട്ടും അവിശ്വാസിയായ ഭാര്‍യ്യ സഹോദരന്‍ മുഖാന്തരം വിശുദ്ധീകരിക്കപ്പെട്ടുമിരിക്കുന്നു; അല്ലെങ്കില്‍ നിങ്ങളുടെ മക്കള്‍ അശുദ്ധര്‍ എന്നു വരും; ഇപ്പോഴോ അവര്‍ വിശുദ്ധര്‍ ആകുന്നു.

15 അവിശ്വാസി വേറുപിരിയുന്നു എങ്കില്‍ പിരിയട്ടെ; ഈ വകയില്‍ സഹോദരനോ സഹോദരിയോ ബദ്ധരായിരിക്കുന്നില്ല; എന്നാല്‍ സമാധാനത്തില്‍ ജീവിപ്പാന്‍ ദൈവം നമ്മെ വിളിച്ചിരിക്കുന്നു.

16 സ്ത്രീയേ, നീ ഭര്‍ത്താവിന്നു രക്ഷവരുത്തും എന്നു നിനക്കു എങ്ങനെ അറിയാം? പുരുഷാ, നീ ഭാര്‍യ്യെക്കു രക്ഷ വരുത്തും എന്നു നിനക്കു എങ്ങനെ അറിയാം?

17 എന്നാല്‍ ഔരോരുത്തന്നു കര്‍ത്താവു വിഭാഗിച്ചുകൊടുത്തതുപോലെയും ഔരോരുത്തനെ ദൈവം വിളിച്ചതുപോലെയും അവനവന്‍ നടക്കട്ടെ; ഇങ്ങനെ ആകുന്നു ഞാന്‍ സകല സഭകളിലും ആജ്ഞാപിക്കുന്നതു.

18 ഒരുത്തന്‍ പരിച്ഛേദനയോടെ വിളിക്കപ്പെട്ടുവോ? അഗ്രചര്‍മ്മം വരുത്തരുതു; ഒരുത്തന്‍ അഗ്രചര്‍മ്മത്തോടെ വിളിക്കപ്പെട്ടുവോ? പരിച്ഛേദന ഏല്‍ക്കരുതു.

19 പരിച്ഛേദന ഒന്നുമില്ല, അഗ്രചര്‍മ്മവും ഒന്നുമില്ല, ദൈവകല്പന പ്രമാണിക്കുന്നതത്രേ കാര്‍യ്യം.

20 ഔരോരുത്തന്‍ വിളിക്കപ്പെട്ട സ്ഥിതിയില്‍ തന്നേ വസിച്ചുകൊള്ളട്ടെ.

21 നീ ദാസനായി വിളിക്കപ്പെട്ടുവോ? വ്യസനിക്കരുതു. സ്വതന്ത്രന്‍ ആകുവാന്‍ കഴിയുമെങ്കിലും അതില്‍ തന്നേ ഇരുന്നുകൊള്‍ക.

22 ദാസനായി കര്‍ത്താവില്‍ വിളിക്കപ്പെട്ടവന്‍ കര്‍ത്താവിന്റെ സ്വതന്ത്രന്‍ ആകുന്നു. അങ്ങനെ തന്നേ സ്വതന്ത്രനായി വിളിക്കപ്പെട്ടവന്‍ ക്രിസ്തുവിന്റെ ദാസനാകുന്നു.

23 നിങ്ങളെ വിലെക്കുവാങ്ങിയിരിക്കുന്നു; മനുഷ്യര്‍ക്കും ദാസന്മാരാകരുതു.

24 സഹോദരന്മാരേ, ഔരോരുത്തന്‍ വിളിക്കപ്പെട്ട സ്ഥിതിയില്‍ തന്നേ ദൈവസന്നിധിയില്‍ വസിക്കട്ടെ.

25 കന്യകമാരെക്കുറിച്ചു എനിക്കു കര്‍ത്താവിന്റെ കല്പനയില്ല; എങ്കിലും വിശ്വസ്തന്‍ ആകുവാന്തക്കവണ്ണം കര്‍ത്താവിന്റെ കരുണ ലഭിച്ചവനായി ഞാന്‍ അഭിപ്രായം പറയുന്നു.

26 ഇപ്പോഴത്തെ കഷ്ടത നിമിത്തം ഞാന്‍ പറഞ്ഞതുപോലെ മനുഷ്യന്‍ അങ്ങനെ തന്നേ ഇരിക്കുന്നതു അവന്നു നന്നു എന്നു എനിക്കു തോന്നുന്നു.

27 നീ ഭാര്‍യ്യയോടു ബന്ധിക്കപ്പെട്ടിരിക്കുന്നുവോ? വേറുപാടു അന്വേഷിക്കരുതു. നീ ഭാര്‍യ്യ ഇല്ലാത്തവനോ? ഭാര്‍യ്യയെ അന്വേഷിക്കരുതു.

28 നീ വിവാഹം ചെയ്താലും ദോഷമില്ല; കന്യകയും വിവാഹം ചെയ്താല്‍ ദോഷമില്ല; എങ്കിലും ഇങ്ങനെയുള്ളവര്‍ക്കും ജഡത്തില്‍ കഷ്ടത ഉണ്ടാകും; അതു നിങ്ങള്‍ക്കു വരരുതു എന്നു എന്റെ ആഗ്രഹം.

29 എന്നാല്‍ സഹോദരന്മാരേ, ഇതൊന്നു ഞാന്‍ പറയുന്നുകാലം ചുരുങ്ങിയിരിക്കുന്നു;

30 ഇനി ഭാര്‍യ്യമാരുള്ളവര്‍ ഇല്ലാത്തവരെപ്പോലെയും കരയുന്നവര്‍ കരയാത്തവരെപ്പോലെയും സന്തോഷിക്കുന്നവര്‍ സന്തോഷിക്കാത്തവരെപ്പോലെയും വിലെക്കു വാങ്ങുന്നവര്‍ കൈവശമാക്കാത്തവരെപ്പോലെയും

31 ലോകത്തെ അനുഭവിക്കുന്നവര്‍ അതിനെ അനുഭവിക്കാത്തവരെപ്പോലെയും ആയിരിക്കേണം. ഈ ലോകത്തിന്റെ രൂപം ഒഴിഞ്ഞുപോകുന്നുവല്ലോ.

32 നിങ്ങള്‍ ചിന്താകുലമില്ലാത്തവരായിരിക്കേണം എന്നു ഞാന്‍ ഇച്ഛിക്കുന്നു. വിവാഹം ചെയ്യാത്തവന്‍ കര്‍ത്താവിനെ എങ്ങനെ പ്രസാദിപ്പിക്കും എന്നുവെച്ചു കര്‍ത്താവിന്നുള്ളതു ചിന്തിക്കുന്നു;

33 വിവാഹം ചെയ്തവന്‍ ഭാര്‍യ്യയെ എങ്ങനെ പ്രസാദിപ്പിക്കും എന്നുവെച്ചു ലോകത്തിന്നുള്ളതു ചിന്തിക്കുന്നു.

34 അതുപോലെ ഭാര്‍യ്യയായവള്‍ക്കും കന്യകെക്കും തമ്മില്‍ വ്യത്യാസം ഉണ്ടു. വിവാഹം കഴിയാത്തവള്‍ ശരീരത്തിലും ആത്മാവിലും വിശുദ്ധയാകേണ്ടതിന്നു കര്‍ത്താവിന്നുള്ളതു ചിന്തിക്കുന്നു; വിവാഹം കഴിഞ്ഞവള്‍ ഭര്‍ത്താവിനെ എങ്ങനെ പ്രസാദിപ്പിക്കും എന്നുവെച്ചു ലോകത്തിന്നുള്ളതു ചിന്തിക്കുന്നു.

35 ഞാന്‍ ഇതു നിങ്ങള്‍ക്കു കുടുക്കിടുവാനല്ല, യോഗ്യത വിചാരിച്ചും നിങ്ങള്‍ ചാപല്യം കൂടാതെ കര്‍ത്താവിങ്കല്‍ സ്ഥിരമായ്‍വസിക്കേണ്ടതിന്നും നിങ്ങളുടെ ഉപകാരത്തിന്നായിട്ടത്രേ പറയുന്നതു.

36 എന്നാല്‍ ഒരുത്തന്‍ തന്റെ കന്യകെക്കു പ്രായം കടന്നാല്‍ താന്‍ ചെയ്യുന്നതു അയോഗ്യം എന്നു നിരൂപിക്കുന്നു എങ്കില്‍ അങ്ങനെ വേണ്ടിവന്നാല്‍ ഇഷ്ടംപോലെ ചെയ്യട്ടെ; അവന്‍ ദോഷം ചെയ്യുന്നില്ല; അവര്‍ വിവാഹം ചെയ്യട്ടെ.

37 എങ്കിലും നിര്‍ബ്ബന്ധമില്ലാതെ തന്റെ ഇഷ്ടം നടത്തുവാന്‍ അധികാരമുള്ളവനും ഹൃദയത്തില്‍ സ്ഥിരതയുള്ളവനുമായ ഒരുവന്‍ തന്റെ കന്യകയെ സൂക്ഷിച്ചുകൊള്‍വാന്‍ സ്വന്ത ഹൃദയത്തില്‍ നിര്‍ണ്ണയിച്ചു എങ്കില്‍ അവന്‍ ചെയ്യുന്നതു നന്നു.

38 അങ്ങനെ ഒരുത്തന്‍ തന്റെ കന്യകയെ വിവാഹം കഴിപ്പിക്കുന്നതു നന്നു; വിവാഹം കഴിപ്പിക്കാതിരിക്കുന്നതു ഏറെ നന്നു.

39 ഭര്‍ത്താവു ജീവിച്ചിരിക്കുന്ന കാലത്തോളം സ്ത്രീ ബന്ധിക്കപ്പെട്ടിരിക്കുന്നു; ഭര്‍ത്താവു മരിച്ചുപോയാല്‍ തനിക്കു മനസ്സുള്ളവനുമായി വിവാഹം കഴിവാന്‍ സ്വാതന്ത്ര്യം ഉണ്ടു; കര്‍ത്താവില്‍ വിശ്വസിക്കുന്നവനുമായി മാത്രമേ ആകാവു.

40 എന്നാല്‍ അവള്‍ അങ്ങനെതന്നേ പാര്‍ത്തുകൊണ്ടാല്‍ ഭാഗ്യമേറിയവള്‍ എന്നു എന്റെ അഭിപ്രായം; ദൈവാത്മാവു എനിക്കും ഉണ്ടു എന്നു തോന്നുന്നു.