ഘട്ടം 84

പഠനം

     

ശമൂവേൽ 1 9:11-27

11 അവര്‍ പട്ടണത്തിലേക്കുള്ള കയറ്റം കയറിച്ചെല്ലുമ്പോള്‍ വെള്ളംകോരുവാന്‍ പോകുന്ന ബാല്യക്കാരത്തികളെ കണ്ടു അവരോടുദര്‍ശകന്‍ ഇവിടെ ഉണ്ടോ എന്നു ചോദിച്ചു.

12 അവര്‍ അവരോടുഉണ്ടു; അതാ, നിങ്ങളുടെ മുമ്പില്‍; വേഗം ചെല്ലുവിന്‍ ; ഇന്നു പൂജാഗിരിയില്‍ ജനത്തിന്റെ വക ഒരു യാഗം ഉള്ളതുകൊണ്ടു അവന്‍ ഇന്നു പട്ടണത്തില്‍ വന്നിട്ടുണ്ടു.

13 നിങ്ങള്‍ പട്ടണത്തില്‍ കടന്ന ഉടനെ അവന്‍ പൂജാഗിരിയില്‍ ഭക്ഷണത്തിന്നു പോകുമ്മുമ്പെ നിങ്ങള്‍ അവനെ കാണേണം; അവന്‍ യാഗത്തെ അനുഗ്രഹിക്കേണ്ടതാകകൊണ്ടു അവന്‍ ചെല്ലുവോളം ജനം ഭക്ഷിക്കയില്ല; അതിന്റെ ശേഷം മാത്രമേ ക്ഷണിക്കപ്പെട്ടവര്‍ ഭക്ഷിക്കയുള്ളു; വേഗം ചെല്ലുവിന്‍ ; ഇപ്പോള്‍ അവനെ കാണാം എന്നുത്തരം പറഞ്ഞു.

14 അങ്ങനെ അവര്‍ പട്ടണത്തില്‍ ചെന്നു; പട്ടണത്തില്‍ കടന്നപ്പോള്‍ ഇതാ, ശമൂവേല്‍ പൂജാഗിരിക്കു പോകുവാനായി അവരുടെ നേരെ വരുന്നു.

15 എന്നാല്‍ ശൌല്‍ വരുന്നതിന്നു ഒരു ദിവസം മുമ്പെ യഹോവ അതു ശമൂവേലിന്നു വെളിപ്പെടുത്തി

16 നാളെ ഇന്നേരത്തു ബെന്യാമീന്‍ ദേശക്കാരനായ ഒരാളെ ഞാന്‍ നിന്റെ അടുക്കല്‍ അയക്കും; എന്റെ ജനമായ യിസ്രായേലിനെ ഭരിക്കേണ്ടതിന്നു നീ അവനെ അഭിഷേകം ചെയ്യേണം; അവന്‍ എന്റെ ജനത്തെ ഫെലിസ്ത്യരുടെ കയ്യില്‍ നിന്നു രക്ഷിക്കും. എന്റെ ജനത്തിന്റെ നിലവിളി എന്റെ അടുക്കല്‍ എത്തിയിരിക്കകൊണ്ടു ഞാന്‍ അവരെ കടാക്ഷിച്ചിരിക്കുന്നു എന്നു അരുളിച്ചെയ്തിരുന്നു.

17 ശമൂവേല്‍ ശൌലിനെ കണ്ടപ്പോള്‍ യഹോവ അവനോടുഞാന്‍ നിന്നോടു അരുളിച്ചെയ്ത ആള്‍ ഇതാ; ഇവനാകുന്നു എന്റെ ജനത്തെ ഭരിപ്പാനുള്ളവന്‍ എന്നു കല്പിച്ചു.

18 അന്നേരം ശൌല്‍ പടിവാതില്‍ക്കല്‍ ശമൂവേലിന്റെ അടുക്കല്‍ എത്തിദര്‍ശകന്റെ വീടു എവിടെ എന്നു പറഞ്ഞുതരേണമേ എന്നു ചോദിച്ചു.

19 ശമൂവേല്‍ ശൌലിനോടുദര്‍ശകന്‍ ഞാന്‍ തന്നേ; എന്റെ കൂടെ പൂജാഗിരിക്കു പോരുവിന്‍ ; നിങ്ങള്‍ ഇന്നു എന്നോടുകൂടെ ഭക്ഷണം കഴിക്കേണം; നാളെ ഞാന്‍ നിന്നെ യാത്രയയക്കാം; നിന്റെ ഹൃദയത്തില്‍ ഉള്ളതൊക്കെയും പറഞ്ഞുതരാം.

20 മൂന്നു ദിവസം മുമ്പെ കാണാതെപോയ കഴുതകളെക്കുറിച്ചു ചിന്തിക്കേണ്ടാ; അവയെ കണ്ടുകിട്ടിയിരിക്കുന്നു. എന്നാല്‍ യിസ്രായേലിന്റെ ആഗ്രഹമൊക്കെയും ആരുടെമേല്‍? നിന്റെമേലും നിന്റെ സര്‍വ്വപിതൃഭവനത്തിന്മേലും അല്ലയോ എന്നു പറഞ്ഞു.

21 അതിന്നു ശൌല്‍ഞാന്‍ യിസ്രായേല്‍ഗോത്രങ്ങളില്‍ ഏറ്റവും ചെറുതായ ബെന്യാമീന്‍ ഗോത്രത്തിലുള്ളവനും എന്റെ കുടുംബം ബെന്യാമീന്‍ ഗോത്രത്തിലെ സകല കുടുംബങ്ങളിലുംവെച്ചു ഏറ്റവും ചെറിയതുമായിരിക്കെ നീ ഇങ്ങനെ എന്നോടു പറയുന്നതു എന്തു എന്നു ഉത്തരം പറഞ്ഞു.

22 പിന്നെ ശമൂവേല്‍ ശൌലിനെയും അവന്റെ ഭൃത്യനെയും കൂട്ടി വിരുന്നുശാലയില്‍ കൊണ്ടുചെന്നു ക്ഷണിക്കപ്പെട്ടവരുടെ ഇടയില്‍ അവര്‍ക്കും പ്രധാനസ്ഥലം കൊടുത്തു; ക്ഷണിക്കപ്പെട്ടവര്‍ ഏകദേശം മുപ്പതുപേര്‍ ഉണ്ടായിരുന്നു.

23 ശമൂവേല്‍ വെപ്പുകാരനോടുനിന്റെ പക്കല്‍ വെച്ചുകൊള്‍ക എന്നു പറഞ്ഞു ഞാന്‍ തന്നിട്ടുള്ള ഔഹരി കൊണ്ടുവരിക എന്നു പറഞ്ഞു.

24 വെപ്പുകാരന്‍ കൈക്കുറകും അതിന്മേല്‍ ഉള്ളതും കൊണ്ടുവന്നു ശൌലിന്റെ മുമ്പില്‍വെച്ചു. നിനക്കായി സൂക്ഷിച്ചു വെച്ചിരിക്കുന്നതു ഇതാ; തിന്നുകൊള്‍ക; ഞാന്‍ ഉത്സവത്തിന്നു ആളുകളെ ക്ഷണിച്ചിട്ടുണ്ടു എന്നു പറഞ്ഞുകൊണ്ടു ഇതു ഉത്സവത്തിന്നു വേണ്ടി നിനക്കായി സൂക്ഷിച്ചിരിക്കുന്നു എന്നു ശമൂവേല്‍ പറഞ്ഞു. അങ്ങനെ ശൌല്‍ അന്നു ശമൂവേലിനോടു കൂടെ ഭക്ഷണം കഴിച്ചു.

25 അവര്‍ പൂജാഗിരിയില്‍നിന്നു പട്ടണത്തിലേക്കു ഇറങ്ങിവന്നശേഷം അവന്‍ വീട്ടിന്റെ മുകളില്‍ വെച്ചു ശൌലുമായി സംസാരിച്ചു.

26 അവര്‍ അതികാലത്തു അരുണോദയത്തിങ്കല്‍ എഴുന്നേറ്റു; ശമൂവേല്‍ മുകളില്‍നിന്നു ശൌലിനെ വിളിച്ചുഎഴുന്നേല്‍ക്ക, ഞാന്‍ നിന്നെ യാത്ര അയക്കാം എന്നു പറഞ്ഞു. ശൌല്‍ എഴുന്നേറ്റു, അവര്‍ രണ്ടുപേരും, അവനും ശമൂവേലും തന്നേ, വെളിയിലേക്കു പുറപ്പെട്ടു.

27 പട്ടണത്തിന്റെ അറ്റത്തു എത്തിയപ്പോള്‍ ശമൂവേല്‍ ശൌലിനോടുഭൃത്യന്‍ മുമ്പെ കടന്നു പോകുവാന്‍ പറക; - അവന്‍ കടന്നുപോയി;-- ഞാന്‍ നിന്നോടു ദൈവത്തിന്റെ അരുളപ്പാടു അറിയിക്കേണ്ടതിന്നു നീ അല്പം നില്‍ക്ക എന്നു പറഞ്ഞു.

ശമൂവേൽ 1 10

1 അപ്പോള്‍ ശമൂവേല്‍ തൈലപാത്രം എടുത്തു അവന്റെ തലയില്‍ ഒഴിച്ചു അവനെ ചുംബിച്ചു പറഞ്ഞതുയഹോവ തന്റെ അവകാശത്തിന്നു പ്രഭുവായി നിന്നെ അഭിഷേകം ചെയ്തിരിക്കുന്നു.

2 നീ ഇന്നു എന്നെ പിരിഞ്ഞുപോകുമ്പോള്‍ ബെന്യാമീന്റെ അതിരിങ്കലെ സെല്‍സഹില്‍ റാഹേലിന്റെ കല്ലറെക്കരികെവെച്ചു രണ്ടാളെ കാണും; നീ അന്വേഷിപ്പാന്‍ പുറപ്പെട്ടുപോന്ന കഴുതകളെ കണ്ടുകിട്ടിയിരിക്കുന്നു; നിന്റെ അപ്പന്‍ കഴുതയെക്കുറിച്ചുള്ള ചിന്ത വിട്ടുഎന്റെ മകന്നുവേണ്ടി ഞാന്‍ എന്തു ചെയ്യേണ്ടു എന്നു പറഞ്ഞു നിങ്ങളെക്കുറിച്ചു വിഷാദിച്ചിരിക്കുന്നു എന്നു അവര്‍ നിന്നോടു പറയും.

3 അവിടെനിന്നു നീ മുമ്പോട്ടു ചെന്നു താബോരിലെ കരുവേലകത്തിന്നരികെ എത്തുമ്പോള്‍ ഒരുത്തന്‍ മൂന്നു ആട്ടിന്‍ കുട്ടിയെയും വേറൊരുത്തന്‍ മൂന്നു അപ്പവും വേറൊരുത്തന്‍ ഒരു തുരുത്തി വീഞ്ഞും ചുമന്നുകൊണ്ടു ഇങ്ങനെ മൂന്നു പുരുഷന്മാര്‍ ബേഥേലില്‍ ദൈവത്തിന്റെ അടുക്കല്‍ പോകുന്നതായി നിനക്കു എതിര്‍പെടും.

4 അവര്‍ നിന്നോടു കുശലം ചോദിക്കും; നിനക്കു രണ്ടു അപ്പവും തരും; നീ അതു അവരുടെ കയ്യില്‍നിന്നു വാങ്ങിക്കൊള്ളേണം.

5 അതിന്റെ ശേഷം നീ ഫെലിസ്ത്യരുടെ പട്ടാളം ഉള്ള ദൈവഗിരിക്കു എത്തും; അവിടെ പട്ടണത്തില്‍ കടക്കുമ്പോള്‍ മുമ്പില്‍ വീണ, തപ്പു, കുഴല്‍, കിന്നരം എന്നിവയോടുകൂടെ പൂജാഗിരിയില്‍നിന്നു ഇറങ്ങിവരുന്ന ഒരു പ്രവാചകഗണത്തെ കാണും; അവര്‍ പ്രവചിച്ചുകൊണ്ടിരിക്കും.

6 യഹോവയുടെ ആത്മാവു ശക്തിയോടെ നിന്റെമേല്‍ വന്നിട്ടു നീയും അവരോടുകൂടെ പ്രവചിക്കയും ആള്‍ മാറിയതുപോലെ ആയ്തീരുകയും ചെയ്യും.

7 ഈ അടയാളങ്ങള്‍ നിനക്കു സംഭവിക്കുമ്പോള്‍ യുക്തമെന്നു തോന്നുന്നതു ചെയ്ക; ദൈവം നിന്നോടുകൂടെ ഉണ്ടു.

8 എന്നാല്‍ നീ എനിക്കു മുമ്പെ ഗില്ഗാലിലേക്കു പോകേണം; ഹോമയാഗങ്ങളും സമാധാനയാഗങ്ങളും കഴിപ്പാന്‍ ഞാന്‍ നിന്റെ അടുക്കല്‍ വരും; ഞാന്‍ നിന്റെ അടുക്കല്‍ വന്നു നീ ചെയ്യേണ്ടതെന്തെന്നു പറഞ്ഞുതരുവോളം ഏഴു ദിവസം അവിടെ കാത്തിരിക്കേണം.

9 ഇങ്ങനെ അവന്‍ ശമൂവേലിനെ വിട്ടുപിരിഞ്ഞപ്പോള്‍ ദൈവം അവന്നു വേറൊരു ഹൃദയംകൊടുത്തു; ആ അടയാളങ്ങളെല്ലാം അന്നു തന്നേ സംഭവിച്ചു.

10 അവര്‍ അവിടെ ഗിരിയിങ്കല്‍ എത്തിയപ്പോള്‍ ഒരു പ്രവാചകഗണം ഇതാ, അവന്നെതിരെ വരുന്നു; ദൈവത്തിന്റെ ആത്മാവു ശക്തിയോടെ അവന്റെമേല്‍ വന്നു; അവന്‍ അവരുടെ ഇടയില്‍ പ്രവചിച്ചു.

11 അവനെ മുമ്പെ അറിഞ്ഞവര്‍ ഒക്കെയും അവന്‍ പ്രവാചകന്മാരുടെ കൂട്ടത്തില്‍ പ്രവചിക്കുന്നതു കണ്ടപ്പോള്‍കീശിന്റെ മകന്നു എന്തു സംഭവിച്ചു? ശൌലും പ്രവാചകന്മാരുടെ കൂട്ടത്തില്‍ ആയോ എന്നു ജനം തമ്മില്‍ തമ്മില്‍ പറഞ്ഞു.

12 അതിന്നു അവിടത്തുകാരില്‍ ഒരുത്തന്‍ ആരാകുന്നു അവരുടെ ഗുരുനാഥന്‍ എന്നു പറഞ്ഞു. ആകയാല്‍ ശൌലും ഉണ്ടോ പ്രവാചകഗണത്തില്‍ എന്നുള്ളതു പഴഞ്ചൊല്ലായി തീര്‍ന്നു.

13 അവന്‍ പ്രവചിച്ചു കഴിഞ്ഞശേഷം ഗിബെയയില്‍ എത്തി.

14 ശൌലിന്റെ ഇളയപ്പന്‍ അവനോടും അവന്റെ ഭൃത്യനോടുംനിങ്ങള്‍ എവിടെ പോയിരുന്നു എന്നു ചോദിച്ചു. കഴുതകളെ തിരയുവാന്‍ പോയിരുന്നു; അവയെ കാണായ്കയാല്‍ ഞങ്ങള്‍ ശമൂവേലിന്റെ അടുക്കല്‍ പോയി എന്നു അവന്‍ പറഞ്ഞു.

15 ശമൂവേല്‍ നിങ്ങളോടു പറഞ്ഞതു എന്നെ അറിയിക്കേണം എന്നു ശൌലിന്റെ ഇളയപ്പന്‍ പറഞ്ഞു.

16 ശൌല്‍ തന്റെ ഇളയപ്പനോടുകഴുതകളെ കണ്ടുകിട്ടിയിരിക്കുന്നു എന്നു അവന്‍ ഞങ്ങളോടു തിട്ടമായി അറിയിച്ചു എന്നു പറഞ്ഞു; എങ്കിലും ശമൂവേല്‍ രാജത്വം സംബന്ധിച്ചു പറഞ്ഞതു അവന്‍ അവനോടു അറിയിച്ചില്ല.

17 അനന്തരം ശമൂവേല്‍ ജനത്തെ മിസ്പയില്‍ യഹോവയുടെ സന്നിധിയില്‍ വിളിച്ചുകൂട്ടി,

18 യിസ്രായേല്‍മക്കളോടു പറഞ്ഞതെന്തെന്നാല്‍യിസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുഞാന്‍ യിസ്രായേലിനെ മിസ്രയീമില്‍നിന്നു കൊണ്ടുവന്നു മിസ്രയീമ്യരുടെ കയ്യില്‍നിന്നും നിങ്ങളെ ഉപദ്രവിച്ച സകലരാജ്യക്കാരുടെയും കയ്യില്‍നിന്നും നിങ്ങളെ വിടുവിച്ചു.

19 നിങ്ങളോ സകല അനര്‍ത്ഥങ്ങളില്‍നിന്നും കഷ്ടങ്ങളില്‍നിന്നും നിങ്ങളെ രക്ഷിച്ച നിങ്ങളുടെ ദൈവത്തെ ഇന്നു ത്യജിച്ചുഞങ്ങള്‍ക്കു ഒരു രാജാവിനെ നിയമിച്ചുതരേണമെന്നു അവനോടു പറഞ്ഞിരിക്കുന്നു. ആകയാല്‍ നിങ്ങള്‍ ഇപ്പോള്‍ ഗോത്രംഗോത്രമായും സഹസ്രംസഹസ്രമായും യഹോവയുടെ സന്നിധിയില്‍ നില്പിന്‍ .

20 അങ്ങനെ ശമൂവേല്‍ യിസ്രായേല്‍ഗോത്രങ്ങളെയെല്ലാം അടുത്തു വരുമാറാക്കി; ബെന്യാമീന്‍ ഗോത്രത്തിന്നു ചീട്ടു വീണു.

21 അവന്‍ ബെന്യാമീന്‍ ഗോത്രത്തെ കുടുംബംകുടുംബമായി അടുത്തുവരുമാറാക്കി; മത്രികുടുംബത്തിന്നു ചീട്ടു വീണു; പിന്നെ കീശിന്റെ മകനായ ശൌലിന്നു ചീട്ടുവീണു; അവര്‍ അവനെ അന്വേഷിച്ചപ്പോള്‍ കണ്ടില്ല.

22 അവര്‍ പിന്നെയും യഹോവയോടുആയാള്‍ ഇവിടെ വന്നിട്ടുണ്ടോ എന്നു ചോദിച്ചു. അതിന്നു യഹോവഅവന്‍ സാമാനങ്ങളുടെ ഇടയില്‍ ഒളിച്ചിരിക്കുന്നു എന്നു അരുളിച്ചെയ്തു.

23 അവര്‍ ഔടിച്ചെന്നു അവിടെനിന്നു അവനെ കൊണ്ടുവന്നു. ജനമദ്ധ്യേ നിന്നപ്പോള്‍ അവന്‍ ജനത്തില്‍ എല്ലാവരെക്കാളും തോള്‍മുതല്‍ പൊക്കമേറിയവനായിരുന്നു.

24 അപ്പോള്‍ ശമൂവേല്‍ സര്‍വ്വജനത്തോടുംയഹോവ തിരഞ്ഞെടുത്തവനെ നിങ്ങള്‍ കാണുന്നുവോ? സര്‍വ്വജനത്തിലും അവനെപ്പോലെ ഒരുത്തനും ഇല്ലല്ലോ എന്നു പറഞ്ഞു. ജനമെല്ലാംരാജാവേ, ജയ ജയ എന്നു ആര്‍ത്തു.

25 അതിന്റെ ശേഷം ശമൂവേല്‍ രാജധര്‍മ്മം ജനത്തെ പറഞ്ഞുകേള്‍പ്പിച്ചു; അതു ഒരു പുസ്തകത്തില്‍ എഴുതി യഹോവയുടെ സന്നിധിയില്‍ വെച്ചു. പിന്നെ ശമൂവേല്‍ ജനത്തെയെല്ലാം വീട്ടിലേക്കു പറഞ്ഞയച്ചു.

26 ശൌലും ഗിബെയയില്‍ തന്റെ വീട്ടിലേക്കു പോയി; ദൈവം മനസ്സില്‍ തോന്നിച്ച ഒരു ആള്‍ക്കൂട്ടവും അവനോടുകൂടെ പോയി.

27 എന്നാല്‍ ചില നീചന്മാര്‍ഇവന്‍ നമ്മെ എങ്ങനെ രക്ഷിക്കും എന്നു പറഞ്ഞു അവനെ ധിക്കരിച്ചു, അവന്നു കാഴ്ച കൊണ്ടുവരാതിരുന്നു. അവനോ അതു ഗണ്യമാക്കിയില്ല .

ശമൂവേൽ 1 11

1 അനന്തരം അമ്മോന്യനായ നാഹാശ് പുറപ്പെട്ടുവന്നു ഗിലെയാദിലെ യാബേശിന്നു നേരെ പാളയം ഇറങ്ങി; യാബേശ് നിവാസികള്‍ ഒക്കെയും നാഹാശിനോടുഞങ്ങളോടു ഒരു ഉടമ്പടി ചെയ്യേണം; എന്നാല്‍ ഞങ്ങള്‍ നിന്നെ സേവിക്കാം എന്നു പറഞ്ഞു.

2 അമ്മോന്യനായ നാഹാശ് അവരോടുനിങ്ങളുടെ വലങ്കണ്ണൊക്കെയും ചുഴന്നെടുക്കയും എല്ലായിസ്രായേലിന്മേലും ഈ നിന്ദ വരുത്തുകയും ചെയ്യും എന്നുള്ള സമ്മതത്തിന്മേല്‍ ഞാന്‍ നിങ്ങളോടു ഉടമ്പടി ചെയ്യാം എന്നു പറഞ്ഞു.

3 യാബേശിലെ മൂപ്പന്മാര്‍ അവനോടുഞങ്ങള്‍ യിസ്രായേല്‍ദേശത്തെല്ലാടവും ദൂതന്മാരെ അയപ്പാന്‍ തക്കവണ്ണം ഞങ്ങള്‍ക്കു ഏഴു ദിവസത്തെ ഇട തരേണം; ഞങ്ങളെ രക്ഷിപ്പാന്‍ ആരുമില്ലെങ്കില്‍ ഞങ്ങള്‍ നിന്റെ അടുക്കല്‍ ഇറങ്ങിവരാം എന്നു പറഞ്ഞു.

4 ദൂതന്മാര്‍ ശൌലിന്റെ ഗിബെയയില്‍ ചെന്നു ആ വര്‍ത്തമാനം ജനത്തെ പറഞ്ഞു കേള്‍പ്പിച്ചു; ജനമെല്ലാം ഉറക്കെ കരഞ്ഞു.

5 അപ്പോള്‍ ഇതാ, ശൌല്‍ കന്നുകാലികളെയും കൊണ്ടു വയലില്‍നിന്നു വരുന്നു. ജനം കരയുന്ന സംഗതി എന്തു എന്നു ശൌല്‍ ചോദിച്ചു. അവര്‍ യാബേശ്യരുടെ വര്‍ത്തമാനം അവനെ അറിയിച്ചു.

6 ശൌല്‍ വര്‍ത്തമാനം കേട്ടപ്പോള്‍ ദൈവത്തിന്റെ ആത്മാവു അവന്റെമേല്‍ ശക്തിയോടെ വന്നു; അവന്റെ കോപം ഏറ്റവും ജ്വലിച്ചു.

7 അവന്‍ ഒരേര്‍ കാളയെ പിടിച്ചു കഷണംകഷണമായി ഖണ്ഡിച്ചു ദൂതന്മാരുടെ കയ്യില്‍ യിസ്രായേല്‍ദേശത്തെല്ലാടവും കൊടുത്തയച്ചുആരെങ്കിലും ശൌലിന്റെയും ശമൂവേലിന്റെയും പിന്നാലെ പുറപ്പെട്ടുവരാതിരുന്നാല്‍ അവന്റെ കാളകളെ ഇങ്ങനെ ചെയ്യും എന്നു പറയിച്ചു. അപ്പോള്‍ യഹോവയുടെ ഭീതി ജനത്തിന്മേല്‍ വീണു, അവര്‍ ഏകമനസ്സോടെ പുറപ്പെട്ടു.

8 അവന്‍ ബേസെക്കില്‍വെച്ചു അവരെ എണ്ണി; യിസ്രായേല്യര്‍ മൂന്നു ലക്ഷവും യെഹൂദ്യര്‍ മുപ്പതിനായിരവും ഉണ്ടായിരുന്നു.

9 വന്ന ദൂതന്മാരോടു അവര്‍നിങ്ങള്‍ ഗിലെയാദിലെ യാബേശ്യരോടുനാളെ വെയില്‍ മൂക്കുമ്പോഴേക്കു നിങ്ങള്‍ക്കു രക്ഷ ഉണ്ടാകും എന്നു പറവിന്‍ എന്നു പറഞ്ഞു. ദൂതന്മാര്‍ ചെന്നു യാബേശ്യരോടു അറിയിച്ചപ്പോള്‍ അവര്‍ സന്തോഷിച്ചു.

10 പിന്നെ യാബേശ്യര്‍നാളെ ഞങ്ങള്‍ നിങ്ങളുടെ അടുക്കല്‍ ഇറങ്ങിവരും; നിങ്ങള്‍ക്കു ബോധിച്ചതൊക്കെയും ഞങ്ങളോടു ചെയ്തുകൊള്‍വിന്‍ എന്നു പറഞ്ഞയച്ചു.

11 പിറ്റെന്നാള്‍ ശൌല്‍ ജനത്തെ മൂന്നു കൂട്ടമായി വിഭാഗിച്ചു; അവര്‍ പ്രഭാതയാമത്തില്‍ പാളയത്തിന്റെ നടുവിലേക്കു ചെന്നു വെയില്‍ മൂക്കുംവരെ അമ്മോന്യരെ സംഹരിച്ചു; ശേഷിച്ചവരോ രണ്ടു പേര്‍ ഒന്നിച്ചിരിക്കാതവണ്ണം ചിതറിപ്പോയി.

12 അനന്തരം ജനം ശമൂവേലിനോടുശൌല്‍ ഞങ്ങള്‍ക്കു രാജാവായിരിക്കുമോ എന്നു പറഞ്ഞതു ആര്‍? അവരെ ഏല്പിച്ചുതരേണം; ഞങ്ങള്‍ അവരെ കൊന്നുകളയും എന്നു പറഞ്ഞു.

13 അതിന്നു ശൌല്‍ഇന്നു ഒരു മനുഷ്യനെയും കൊല്ലരുതു; ഇന്നു യഹോവ യസ്രായേലിന്നു രക്ഷ വരുത്തിയിരിക്കുന്നുവല്ലോ എന്നു പറഞ്ഞു.

14 പിന്നെ ശമൂവേല്‍ ജനത്തോടുവരുവിന്‍ ; നാം ഗില്ഗാലില്‍ ചെന്നു, അവിടെവെച്ചു രാജത്വം പുതുക്കുക എന്നു പറഞ്ഞു.

15 അങ്ങനെ ജനമെല്ലാം ഗില്ഗാലില്‍ ചെന്നു; അവര്‍ ശൌലിനെ ഗില്ഗാലില്‍ യഹോവയുടെ സന്നിധിയില്‍വെച്ചു രാജാവാക്കി. അവര്‍ അവിടെ യഹോവയുടെ സന്നിധിയില്‍ സമാധാനയാഗങ്ങള്‍ കഴിച്ചു; ശൌലും യിസ്രായേല്യരൊക്കെയും ഏറ്റവും സന്തോഷിച്ചു.

ശമൂവേൽ 1 12:1-18

1 അനന്തരം ശമൂവേല്‍ എല്ലായിസ്രായേലിനോടും പറഞ്ഞതെന്തെന്നാല്‍നിങ്ങള്‍ എന്നോടു പറഞ്ഞതില്‍ ഒക്കെയും ഞാന്‍ നിങ്ങളുടെ അപേക്ഷ കേട്ടു, നിങ്ങള്‍ക്കു ഒരു രാജാവിനെയും വാഴിച്ചുതന്നു.

2 ഇപ്പോള്‍ രാജാവു നിങ്ങളുടെ നായകനായിരിക്കുന്നു; ഞാനോ വൃദ്ധനും നരച്ചവനുമായി; എന്റെ മക്കള്‍ നിങ്ങളോടുകൂടെ ഉണ്ടു; എന്റെ ബാല്യം മുതല്‍ ഇന്നുവരെയും ഞാന്‍ നിങ്ങള്‍ക്കു നായകനായിരുന്നു.

3 ഞാന്‍ ഇതാ, ഇവിടെ നിലക്കുന്നുഞാന്‍ ഒരുത്തന്റെ കാളയെ അപഹരിച്ചിട്ടുണ്ടോ? ഒരുത്തന്റെ കഴുതയെ അപഹരിച്ചിട്ടുണ്ടോ? ഞാന്‍ വല്ലവനെയും ചതിച്ചിട്ടുണ്ടോ? വല്ലവനെയും പീഡിപ്പിച്ചിട്ടുണ്ടോ? ഞാന്‍ വല്ലവന്റെയും കയ്യില്‍നിന്നു കൈക്കൂലി വാങ്ങി എന്റെ കണ്ണു കുരുടാക്കീട്ടുണ്ടോ? യഹോവയുടെയും അവന്റെ അഭിഷിക്തന്റെയും മുമ്പാകെ എന്റെ നേരെ സാക്ഷീകരിപ്പിന്‍ ; ഞാന്‍ അതു മടക്കിത്തരാം.

4 അതിന്നു അവര്‍നീ ഞങ്ങളെ ചതിക്കയോ പീഡിപ്പിക്കയോ യാതൊരുത്തന്റെയും കയ്യില്‍നിന്നു വല്ലതും അപഹരിക്കയോ ചെയ്തിട്ടില്ല എന്നു പറഞ്ഞു.

5 അവന്‍ പിന്നെയും അവരോടുനിങ്ങള്‍ എന്റെ പേരില്‍ ഒന്നും കണ്ടില്ല എന്നുള്ളതിന്നു യഹോവ സാക്ഷി; അവന്റെ അഭിഷിക്തനും ഇന്നു സാക്ഷി എന്നു പറഞ്ഞു.

6 അപ്പോള്‍ ശമൂവേല്‍ ജനത്തോടു പറഞ്ഞതെന്തെന്നാല്‍മോശെയെയും അഹരോനെയും കല്പിച്ചാക്കുകയും നിങ്ങളുടെ പിതാക്കന്മാരെ മിസ്രയീംദേശത്തുനിന്നു കൊണ്ടുവരികയും ചെയ്തവന്‍ യഹോവ തന്നേ.

7 ആകയാല്‍ ഇപ്പോള്‍ ഒത്തുനില്പിന്‍ ; യഹോവ നിങ്ങള്‍ക്കും നിങ്ങളുടെ പിതാക്കന്മാര്‍ക്കും ചെയ്തിട്ടുള്ള സകലനീതികളെയും കുറിച്ചു ഞാന്‍ യഹോവയുടെ മുമ്പാകെ നിങ്ങളോടു വ്യവഹരിക്കും.

8 യാക്കോബ് മിസ്രയീമില്‍ചെന്നു പാര്‍ത്തു; അവിടെവെച്ചു നിങ്ങളുടെ പിതാക്കന്മാര്‍ യഹോവയോടു നിലവിളിച്ചപ്പോള്‍ യഹോവ മോശെയെയും അഹരോനെയും അയച്ചു; അവര്‍ നിങ്ങളുടെ പിതാക്കന്മാരെ മിസ്രയീമില്‍നിന്നു കൊണ്ടുവന്നു ഈ സ്ഥലത്തു പാര്‍ക്കുംമാറാക്കി.

9 എന്നാല്‍ അവര്‍ തങ്ങളുടെ ദൈവമായ യഹോവയെ മറന്നപ്പോള്‍ അവന്‍ അവരെ ഹാസോരിലെ സേനാപതിയായ സീസെരയുടെ കയ്യിലും ഫെലിസ്ത്യരുടെ കയ്യിലും മോവാബ്രാജാവിന്റെ കയ്യിലും ഏല്പിച്ചു, അവര്‍ അവരോടു യുദ്ധം ചെയ്തു.

10 അപ്പോള്‍ അവര്‍ യഹോവയോടു നിലവിളിച്ചുഞങ്ങള്‍ യഹോവയെ ഉപേക്ഷിച്ചു ബാല്‍വിഗ്രഹങ്ങളെയും അസ്തോരെത്ത് പ്രതിഷ്ഠകളെയും സേവിച്ചു പാപം ചെയ്തിരിക്കുന്നു; ഇപ്പോള്‍ ഞങ്ങളെ ശത്രുക്കളുടെ കയ്യില്‍നിന്നു രക്ഷിക്കേണമേ; എന്നാല്‍ ഞങ്ങള്‍ നിന്നെ സേവിക്കും എന്നു പറഞ്ഞു.

11 എന്നാറെ യഹോവ യെരുബ്ബാല്‍, ബെദാന്‍ , യിഫ്താഹ്, ശമൂവേല്‍ എന്നിവരെ അയച്ചു ചുറ്റുമുള്ള ശത്രുക്കളുടെ കയ്യില്‍നിന്നു നിങ്ങളെ വിടുവിച്ചു; നിങ്ങള്‍ നിര്‍ഭയമായി വസിച്ചു.

12 പിന്നെ അമ്മോന്യരുടെ രാജാവായ നാഹാശ് നിങ്ങളുടെ നേരെ വരുന്നതു നിങ്ങള്‍ കണ്ടപ്പോള്‍ നിങ്ങളുടെ ദൈവമായ യഹോവ നിങ്ങള്‍ക്കു രാജാവായിരിക്കെ നിങ്ങള്‍ എന്നോടുഒരു രാജാവു ഞങ്ങളുടെമേല്‍ വാഴേണം എന്നു പറഞ്ഞു.

13 ഇപ്പോള്‍ ഇതാ, നിങ്ങള്‍ തിരഞ്ഞെടുത്തവനും ആഗ്രഹിച്ചവനുമായ രാജാവു; യഹോവ നിങ്ങള്‍ക്കു ഒരു രാജാവിനെ കല്പിച്ചാക്കിയിരിക്കുന്നു.

14 നിങ്ങള്‍ യഹോവയുടെ കല്പനയെ മറുക്കാതെ യഹോവയെ ഭയപ്പെട്ടു അവനെ സേവിച്ചു അവന്റെ വാക്കു അനുസരിക്കയും നിങ്ങളും നിങ്ങളെ വാഴുന്ന രാജാവും നിങ്ങളുടെ ദൈവമായ യഹോവയോടു ചേര്‍ന്നിരിക്കയും ചെയ്താല്‍ കൊള്ളാം.

15 എന്നാല്‍ നിങ്ങള്‍ യഹോവയുടെ വാക്കു അനുസരിക്കാതെ യഹോവയുടെ കല്പനയെ മറുത്താല്‍ യഹോവയുടെ കൈ നിങ്ങളുടെ പിതാക്കന്മാര്‍ക്കും വിരോധമായിരുന്നതുപോലെ നിങ്ങള്‍ക്കും വിരോധമായിരിക്കും.

16 ആകയാല്‍ ഇപ്പോള്‍ നിന്നു യഹോവ നിങ്ങള്‍ കാണ്‍കെ ചെയ്‍വാന്‍ പോകുന്ന ഈ വലിയ കാര്യം കണ്ടുകൊള്‍വിന്‍ .

17 ഇതു കോതമ്പുകൊയ്ത്തിന്റെ കാലമല്ലോ; ഞാന്‍ യഹോവയോടു അപേക്ഷിക്കും; അവന്‍ ഇടിയും മഴയും അയക്കും; നിങ്ങള്‍ ഒരു രാജാവിനെ ചോദിക്കയാല്‍ യഹോവയോടു ചെയ്ത ദോഷം എത്ര വലിയതെന്നു നിങ്ങള്‍ അതിനാല്‍ കണ്ടറിയും.

18 അങ്ങനെ ശമൂവേല്‍ യഹോവയോടു അപേക്ഷിച്ചു; യഹോവ അന്നു ഇടിയും മഴയും അയച്ചു; ജനമെല്ലാം യഹോവയെയും ശമൂവേലിനെയും ഏറ്റവും ഭയപ്പെട്ടു.