32
ദാവീദ് അബീഗയിലിനോടു പറഞ്ഞതുഎന്നെ എതിരേല്പാന്‍ നിന്നെ ഇന്നു അയച്ചിരിക്കുന്ന യിസ്രായേലിന്റെ ദൈവമായ യഹോവേക്കു സ്തോത്രം.
33
നിന്റെ വിവേകം സ്തുത്യം; രക്തപാതകവും സ്വന്തകയ്യാല്‍ പ്രതികാരവും ചെയ്യാതവണ്ണം എന്നെ ഇന്നു തടുത്തിരിക്കുന്ന നീയും അനുഗ്രഹിക്കപ്പെട്ടവള്‍.
34
നിന്നോടു ദോഷം ചെയ്യാതവണ്ണം എന്നെ തടുത്തിരിക്കുന്ന യിസ്രായേലിന്റെ ദൈവമായ യഹോവയാണ, നീ ബദ്ധപ്പെട്ടു എന്നെ എതിരേറ്റു വന്നിരുന്നില്ലെങ്കില്‍ നേരം പുലരുമ്പോഴേക്കു പുരുഷപ്രജയൊന്നും നാബാലിന്നു ശേഷിക്കയില്ലായിരുന്നു.
35
പിന്നെ അവള്‍ കൊണ്ടുവന്നതു ദാവീദ് അവളുടെ കയ്യില്‍നിന്നു വാങ്ങി അവളോടുസമാധാനത്തോടെ വീട്ടിലേക്കു പോക; ഇതാ, ഞാന്‍ നിന്റെ വാക്കു കേട്ടു നിന്റെ മുഖം ആദരിച്ചിരിക്കുന്നു എന്നു പറഞ്ഞു.
36
അബീഗയില്‍ നാബാലിന്റെ അടുക്കല്‍ എത്തിയപ്പോള്‍ അവന്‍ തന്റെ വീട്ടില്‍ രാജവിരുന്നുപോലെ ഒരു വിരുന്നു കഴിക്കുന്നതു കണ്ടു; നാബാലിന്റെ ഹൃദയം ആനന്ദത്തിലായി അവന്നു നന്നാ ലഹരിപിടിച്ചിരുന്നു; അതുകൊണ്ടു അവള്‍ നേരം വെളുക്കുംവരെ വിവരം ഒന്നും അവനെ അറിയിച്ചില്ല.
37
എന്നാല്‍ രാവിലെ നാബാലിന്റെ വീഞ്ഞു ഇറങ്ങിയശേഷം അവന്റെ ഭാര്യ അവനോടു വിവരം അറിയിച്ചപ്പോള്‍ അവന്റെ ഹൃദയം അവന്റെ ഉള്ളില്‍ നിര്‍ജ്ജീവമായി അവന്‍ കല്ലിച്ചുപോയി.
38
പത്തുദിവസം കഴിഞ്ഞശേഷം യഹോവ നാബാലിനെ ദണ്ഡിപ്പിച്ചു, അവന്‍ മരിച്ചുപോയി.
39
നാബാല്‍ മരിച്ചു എന്നു ദാവീദ് കേട്ടപ്പോള്‍എന്നെ നിന്ദിച്ച നിന്ദെക്കായിട്ടു നാബാലിനോടു വ്യവഹരിക്കയും തന്റെ ദാസനെ തിന്മചെയ്യാതവണ്ണം തടുക്കയും ചെയ്ത യഹോവേക്കു സ്തോത്രം. നാബാലിന്റെ ദുഷ്ടത യഹോവ അവന്റെ തലയില്‍ തന്നേ വരുത്തിയിരിക്കുന്നു എന്നു പറഞ്ഞു. പിന്നെ ദാവീദ് അബീഗയിലിനെ തനിക്കു ഭാര്യയായിപരിഗ്രഹിക്കേണ്ടതിന്നു അവളോടു സംസാരിപ്പാന്‍ ആളയച്ചു.
40
ദാവീദിന്റെ ഭൃത്യന്മാര്‍ കര്‍മ്മേലില്‍ അബീഗയിലിന്റെ അടുക്കല്‍ ചെന്നു അവളോടുനീ ദാവീദിന്നു ഭാര്യയായ്തീരുവാന്‍ നിന്നെ കൊണ്ടുചെല്ലേണ്ടതിന്നു ഞങ്ങളെ അവന്‍ നിന്റെ അടുക്കല്‍ അയച്ചിരിക്കുന്നു എന്നു പറഞ്ഞു.
41
അവള്‍ എഴുന്നേറ്റു നിലംവരെ തലകുനിച്ചുഇതാ, അടിയന്‍ യജമാനന്റെ ദാസന്മാരുടെ കാലുകളെ കഴുകുന്ന ദാസി എന്നു പറഞ്ഞു.
42
ഉടനെ അബീഗയില്‍ എഴുന്നേറ്റു തന്റെ പരിചാരകികളായ അഞ്ചു ബാല്യക്കാരത്തികളുമായി കഴുതപ്പുറത്തു കയറി ദാവീദിന്റെ ദൂതന്മാരോടുകൂടെ ചെന്നു അവന്നു ഭാര്യയായി തീര്‍ന്നു.
43
യിസ്രായേലില്‍നിന്നു ദാവീദ് അഹീനോവമിനെയും കൊണ്ടുവന്നു; അവര്‍ ഇരുവരും അവന്നു ഭാര്യമാരായ്തീര്‍ന്നു.
44
ശൌലോ തന്റെ മകളും ദാവീദിന്റെ ഭാര്യയുമായിരുന്ന മീഖളിനെ ഗല്ലീമ്യനായ ലയീശിന്റെ മകന്‍ ഫല്തിക്കു കൊടുത്തിരുന്നു.