ഘട്ടം 3: Babel

പഠനം

     

ഉല്പത്തി 11

1 ഭൂമിയില്‍ ഒക്കെയും ഒരേ ഭാഷയും ഒരേ വാക്കും ആയിരുന്നു.

2 എന്നാല്‍ അവര്‍ കിഴക്കോട്ടു യാത്ര ചെയ്തു, ശിനാര്‍ദേശത്തു ഒരു സമഭൂമി കണ്ടു അവിടെ കുടിയിരുന്നു.

3 അവര്‍ തമ്മില്‍വരുവിന്‍ , നാം ഇഷ്ടക അറുത്തു ചുടുക എന്നു പറഞ്ഞു. അങ്ങനെ അവര്‍ ഇഷ്ടക കല്ലായും പശമണ്ണു കുമ്മായമായും ഉപയോഗിച്ചു.

4 വരുവിന്‍ , നാം ഭൂതലത്തില്‍ ഒക്കെയും ചിതറിപ്പോകാതിരിപ്പാന്‍ ഒരു പട്ടണവും ആകാശത്തോളം എത്തുന്ന ഒരു ഗോപുരവും പണിക; നമുക്കു ഒരു പേരുമുണ്ടാക്കുക എന്നു അവര്‍ പറഞ്ഞു.

5 മനുഷ്യര്‍ പണിത പട്ടണവും ഗോപുരവും കാണോണ്ടതിന്നു യഹോവ ഇറങ്ങിവന്നു.

6 അപ്പോള്‍ യഹോവഇതാ, ജനം ഒന്നു അവര്‍ക്കെല്ലാവര്‍ക്കും ഭാഷയും ഒന്നു; ഇതും അവര്‍ ചെയ്തു തുടങ്ങുന്നു; അവര്‍ ചെയ്‍വാന്‍ നിരൂപിക്കുന്നതൊന്നും അവര്‍ക്കും അസാദ്ധ്യമാകയില്ല.

7 വരുവിന്‍ ; നാം ഇറങ്ങിച്ചെന്നു, അവര്‍ തമ്മില്‍ ഭാഷതിരിച്ചറിയാതിരിപ്പാന്‍ അവരുടെ ഭാഷ കലക്കിക്കളക എന്നു അരുളിച്ചെയ്തു.

8 അങ്ങനെ യഹോവ അവരെ അവിടെനിന്നു ഭൂതലത്തിലെങ്ങും ചിന്നിച്ചു; അവര്‍ പട്ടണം പണിയുന്നതു വിട്ടുകളഞ്ഞു.

9 സര്‍വ്വഭൂമിയിലെയും ഭാഷ യഹോവ അവിടെവെച്ചു കലക്കിക്കളകയാല്‍ അതിന്നു ബാബേല്‍ എന്നു പേരായി; യഹോവ അവരെ അവിടെനിന്നു ഭൂതലത്തില്‍ എങ്ങും ചിന്നിച്ചുകളഞ്ഞു.

10 ശേമിന്റെ വംശപാരമ്പര്യമാവിതുശേമിന്നു നൂറു വയസ്സായപ്പോള്‍ അവന്‍ ജലപ്രളയത്തിന്നു പിമ്പു രണ്ടു സംവത്സരം കഴിഞ്ഞശേഷം അര്‍പ്പക്ഷാദിനെ ജനിപ്പിച്ചു.

11 അര്‍പ്പക്ഷാദിനെ ജനിപ്പിച്ചശേഷം ശേം അഞ്ഞൂറു സംവത്സരം ജീവിച്ചിരുന്നു പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിച്ചു.

12 അര്‍പ്പക്ഷാദിന്നു മുപ്പത്തഞ്ചു വയസ്സായപ്പോള്‍ അവന്‍ ശാലഹിനെ ജനിപ്പിച്ചു.

13 ശാലഹിനെ ജനിപ്പിച്ചശേഷം അര്‍പ്പക്ഷാദ് നാനൂറ്റിമൂന്നു സംവത്സരം ജീവിച്ചിരുന്നു പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിച്ചു.

14 ശാലഹിന്നു മുപ്പതു വയസ്സായപ്പോള്‍ അവന്‍ ഏബെരിനെ ജനിപ്പിച്ചു.

15 ഏബെരിനെ ജനിപ്പിച്ചശേഷം ശാലഹ് നാനൂറ്റി മൂന്നു സംവത്സരം ജീവിച്ചിരുന്നു പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിച്ചു.

16 ഏബെരിന്നു മുപ്പത്തിനാലു വയസ്സായപ്പോള്‍ അവന്‍ പേലെഗിനെ ജനിപ്പിച്ചു.

17 പേലെഗിനെ ജനിപ്പിച്ചശേഷം ഏബെര്‍ നാനൂറ്റിമുപ്പതു സംവത്സരം ജീവിച്ചിരുന്നു പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിച്ചു.

18 പേലെഗിന്നു മുപ്പതു വയ്സായപ്പോള്‍ അവന്‍ രെയൂവിനെ ജനിപ്പിച്ചു.

19 രെയൂവിനെ ജനിപ്പിച്ചശേഷം പേലെഗ് ഇരൂനൂറ്റൊമ്പതു സംവത്സരം ജീവിച്ചിരുന്നു പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിച്ചു.

20 രെയൂവിന്നു മുപ്പത്തിരണ്ടു വയസ്സായപ്പോള്‍ അവന്‍ ശെരൂഗിനെ ജനിപ്പിച്ചു.

21 ശെരൂഗിനെ ജനിപ്പിച്ചശേഷം രെയൂ ഇരുനൂറ്റേഴു സംവത്സരം ജീവിച്ചിരുന്നു പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിച്ചു.

22 ശെരൂഗിന്നു മുപ്പതു വയസ്സായപ്പോള്‍ അവന്‍ നാഹോരിനെ ജനിപ്പിച്ചു.

23 നാഹോരിനെ ജനിപ്പിച്ചശേഷം ശേരൂഗ് ഇരുനൂറു സംവത്സരം ജീവിച്ചിരുന്നു പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിച്ചു.

24 നാഹോരിന്നു ഇരുപത്തൊമ്പതു വയസ്സായപ്പോള്‍ അവന്‍ തേരഹിനെ ജനിപ്പിച്ചു.

25 തേരഹിനെ ജനിപ്പിച്ചശേഷം നാഹോര്‍ നൂറ്റി പത്തൊമ്പതു സംവത്സരം ജീവിച്ചിരുന്നു പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിച്ചു.

26 തേരഹിന്നു എഴുപതു വയസ്സായപ്പോള്‍ അവന്‍ അബ്രാം, നാഹോര്‍, ഹാരാന്‍ എന്നിവരെ ജനിപ്പിച്ചു.

27 തേരഹിന്റെ വംശപാരമ്പര്യമാവിതുതേരഹ് അബ്രാമിനെയും നാഹോരിനെയും ഹാരാനെയും ജനിപ്പിച്ചു; ഹാരാന്‍ ലോത്തിനെ ജനിപ്പിച്ചു.

28 എന്നാല്‍ ഹാരാന്‍ തന്റെ ജന്മദേശത്തുവെച്ചു, കല്‍ദയരുടെ ഒരു പട്ടണമായ ഊരില്‍വെച്ചു തന്നേ, തന്റെ അപ്പനായ തേരഹിന്നു മുമ്പെ മരിച്ചുപോയി.

29 അബ്രാമും നാഹോരും ഭാര്യമാരെ എടുത്തു; അബ്രാമിന്റെ ഭാര്യെക്കു സാറായി എന്നും നാഹോരിന്റെ ഭാര്യെക്കു മില്‍ക്കാ എന്നും പേര്‍. ഇവള്‍ മില്‍ക്കയുടെയും യിസ്കയുടെയും അപ്പനായ ഹാരാന്റെ മകള്‍ തന്നെ.

30 സാറായി മച്ചിയായിരുന്നു; അവള്‍ക്കു സന്തതി ഉണ്ടായിരുന്നില്ല.

31 തേരഹ് തന്റെ മകനായ അബ്രാമിനെയും ഹാരാന്റെ മകനായ തന്റെ പൌത്രന്‍ ലോത്തിനെയും തന്റെ മകനായ അബ്രാമിന്റെ ഭാര്യയായി മരുമകളായ സാറായിയെയും കൂട്ടി കല്‍ദയരുടെ പട്ടണമായ ഊരില്‍നിന്നു കനാന്‍ ദേശത്തേക്കു പോകുവാന്‍ പുറപ്പെട്ടു; അവര്‍ ഹാരാന്‍ വരെ വന്നു അവിടെ പാര്‍ത്തു.

32 തേരഹിന്റെ ആയുഷ്കാലം ഇരുനൂറ്റഞ്ചു സംവത്സരം ആയിരുന്നു; തേരഹ് ഹാരാനില്‍വെച്ചു മരിച്ചു.

ഉല്പത്തി 12

1 യഹോവ അബ്രാമിനോടു അരുളിച്ചെയ്തതെന്തെന്നാല്‍നീ നിന്റെ ദേശത്തെയും ചാര്‍ച്ചക്കാരെയും പിതൃഭവനത്തെയും വിട്ടു പുറപ്പെട്ടു ഞാന്‍ നിന്നെ കാണിപ്പാനിരിക്കുന്ന ദേശത്തെക്കു പോക.

2 ഞാന്‍ നിന്നെ വലിയോരു ജാതിയാക്കും; നിന്നെ അനുഗ്രഹിച്ചു നിന്റെ പേര്‍ വലുതാക്കും; നീ ഒരു അനുഗ്രഹമായിരിക്കും.

3 നിന്നെ അനുഗ്രഹിക്കുന്നവരെ ഞാന്‍ അനുഗ്രഹിക്കും. നിന്നെ ശപിക്കുന്നവരെ ഞാന്‍ ശപിക്കും; നിന്നില്‍ ഭൂമിയിലെ സകല വംശങ്ങളും അനുഗ്രഹിക്കപ്പെടും.

4 യഹോവ തന്നോടു കല്പിച്ചതുപോലെ അബ്രാം പുറപ്പെട്ടു; ലോത്തും അവനോടുകൂടെ പോയി; ഹാരാനില്‍നിന്നു പുറപ്പെടുമ്പോള്‍ അബ്രാമിന്നു എഴുപത്തഞ്ചു വയസ്സായിരുന്നു.

5 അബ്രാം തന്റെ ഭാര്യയായ സാറായിയെയും സഹോദരന്റെ മകനായ ലോത്തിനെയും തങ്ങള്‍ ഉണ്ടാക്കിയ സമ്പത്തുകളെയൊക്കെയും തങ്ങള്‍ ഹാരാനില്‍ വെച്ചു സമ്പാദിച്ച ആളുകളെയും കൂട്ടിക്കൊണ്ടു കനാന്‍ ദേശത്തേക്കു പോകുവാന്‍ പുറപ്പെട്ടു കനാന്‍ ദേശത്തു എത്തി.

6 അബ്രാം ശേഖേമെന്ന സ്ഥലംവരെയും ഏലോന്‍ മോരെവരെയും ദേശത്തുകൂടി സഞ്ചരിച്ചു. അന്നു കനാന്യന്‍ ദേശത്തു പാര്‍ത്തിരുന്നു.

7 യഹോവ അബ്രാമിന്നു പ്രത്യക്ഷനായിനിന്റെ സന്തതിക്കു ഞാന്‍ ഈ ദേശം കൊടുക്കുമെന്നു അരുളിച്ചെയ്തു. തനിക്കു പ്രത്യക്ഷനായ യഹോവേക്കു അവന്‍ അവിടെ ഒരു യാഗപീഠം പണിതു.

8 അവന്‍ അവിടെനിന്നു ബേഥേലിന്നു കിഴക്കുള്ള മലെക്കു പുറപ്പെട്ടു; ബേഥേല്‍ പടിഞ്ഞാറും ഹായി കിഴക്കുമായി കൂടാരം അടിച്ചു; അവിടെ അവന്‍ യഹോവേക്കു ഒരു യാഗപീഠം പണിതു യഹോവയുടെ നാമത്തില്‍ ആരാധിച്ചു.

9 അബ്രാം പിന്നെയും തെക്കോട്ടു യാത്രചെയ്തുകൊണ്ടിരുന്നു.

10 ദേശത്തു ക്ഷാമം ഉണ്ടായി; ദേശത്തു ക്ഷാമം കഠിനമായി തീര്‍ന്നതുകൊണ്ടു അബ്രാം മിസ്രയീമില്‍ ചെന്നുപാര്‍പ്പാന്‍ അവിടേക്കു പോയി.

11 മിസ്രയീമില്‍ എത്തുമാറായപ്പോള്‍ അവന്‍ തന്റെ ഭാര്യ സാറായിയോടു പറഞ്ഞതുഇതാ, നീ സൌന്ദര്യമുള്ള സ്ത്രീയെന്നു ഞാന്‍ അറിയുന്നു.

12 മിസ്രയീമ്യര്‍ നിന്നെ കാണുമ്പോള്‍ ഇവള്‍ അവന്റെ ഭാര്യയെന്നു പറഞ്ഞു എന്നെകൊല്ലുകയും നിന്നെ ജീവനോടെ രക്ഷിക്കയും ചെയ്യും.

13 നീ എന്റെ സഹോദരിയെന്നു പറയേണം; എന്നാല്‍ നിന്റെ നിമിത്തം എനിക്കു നന്മവരികയും ഞാന്‍ ജീവിച്ചിരിക്കയും ചെയ്യും.

14 അങ്ങനെ അബ്രാം മിസ്രയീമില്‍ എത്തിയപ്പോള്‍ സ്ത്രീ അതി സുന്ദരി എന്നു മിസ്രയീമ്യര്‍ കണ്ടു.

15 ഫറവോന്റെ പ്രഭുക്കന്മാരും അവളെ കണ്ടു, ഫറവോന്റെ മുമ്പാകെ അവളെ പ്രശംസിച്ചു; സ്ത്രീ ഫറവോന്റെ അരമനയില്‍ പോകേണ്ടിവന്നു.

16 അവളുടെ നിമിത്തം അവന്‍ അബ്രാമിന്നു നന്മ ചെയ്തു; അവന്നു ആടുമാടുകളും ആണ്‍കഴുതകളും ദാസന്മാരും ദാസിമാരും പെണ്‍കഴുതകളും ഒട്ടകങ്ങളും ഉണ്ടായിരുന്നു.

17 അബ്രാമിന്റെ ഭാര്യയായ സാറായിനിമിത്തം യഹോവ ഫറവോനെയും അവന്റെ കുടുംബത്തെയും അത്യന്തം ദണ്ഡിപ്പിച്ചു.

18 അപ്പോള്‍ ഫറവോന്‍ അബ്രാമിനെ വിളിച്ചുനീ എന്നോടു ഈ ചെയ്തതു എന്തു? അവള്‍ നിന്റെ ഭാര്യയെന്നു എന്നെ അറിയിക്കാഞ്ഞതു എന്തു?

19 അവള്‍ എന്റെ സഹോദരിയെന്നു എന്തിന്നു പറഞ്ഞു? ഞാന്‍ അവളെ ഭാര്യയായിട്ടു എടുപ്പാന്‍ സംഗതി വന്നുപോയല്ലോ; ഇപ്പോള്‍ ഇതാ, നിന്റെ ഭാര്യ; അവളെ കൂട്ടിക്കൊണ്ടു പോക എന്നു പറഞ്ഞു.

20 ഫറവോന്‍ അവനെക്കുറിച്ചു തന്റെ ആളുകളോടു കല്പിച്ചു; അവര്‍ അവനെയും അവന്റെ ഭാര്യയെയും അവന്നുള്ള സകലവുമായി പറഞ്ഞയച്ചു.

ഉല്പത്തി 13

1 ഇങ്ങനെ അബ്രാമും ഭാര്യയും അവന്നുള്ളതൊക്കെയും അവനോടുകൂടെ ലോത്തും മിസ്രയീമില്‍നിന്നു പുറപ്പെട്ടു തെക്കെ ദേശത്തു വന്നു.

2 കന്നുകാലി, വെള്ളി, പൊന്നു ഈ വകയില്‍ അബ്രാം ബഹുസമ്പന്നനായിരുന്നു.

3 അവന്‍ തന്റെ യാത്രയില്‍ തെക്കുനിന്നു ബേഥേല്‍വരെയും ബേഥേലിന്നും ഹായിക്കും മദ്ധ്യേ തനിക്കു ആദിയില്‍ കൂടാരം ഉണ്ടായിരുന്നതും താന്‍ ആദിയില്‍ ഉണ്ടാക്കിയ യാഗപീഠമിരുന്നതുമായ സ്ഥലംവരെയും ചെന്നു.

4 അവിടെ അബ്രാം യഹോവയുടെ നാമത്തില്‍ ആരാധിച്ചു.

5 അബ്രാമിനോടുകൂടെവന്ന ലോത്തിന്നും ആടുമാടുകളും കൂടാരങ്ങളും ഉണ്ടായിരുന്നു.

6 അവര്‍ ഒന്നിച്ചുപാര്‍പ്പാന്‍ തക്കവണ്ണം ദേശത്തിന്നു അവരെ വഹിച്ചു കൂടാഞ്ഞു; സമ്പത്തു വളരെ ഉണ്ടായിരുന്നതുകൊണ്ടു അവര്‍ക്കും ഒന്നിച്ചുപാര്‍പ്പാന്‍ കഴിഞ്ഞില്ല.

7 അബ്രാമിന്റെ കന്നുകാലികളുടെ ഇടയന്മാര്‍ക്കും ലോത്തിന്റെ കന്നുകാലികളുടെ ഇടയന്മാര്‍ക്കും തമ്മില്‍ പിണക്കമുണ്ടായി; കനാന്യരും പെരിസ്യരും അന്നു ദേശത്തു പാര്‍ത്തിരുന്നു.

8 അതു കൊണ്ടു അബ്രാം ലോത്തിനോടുഎനിക്കും നിനക്കും എന്റെ ഇടയന്മാര്‍ക്കും നിന്റെ ഇടയന്മാര്‍ക്കും തമ്മില്‍ പിണക്കം ഉണ്ടാകരുതേ; നാം സഹോദരന്മാരല്ലോ.

9 ദേശമെല്ലാം നിന്റെ മുമ്പാകെ ഇല്ലയോ? എന്നെ വിട്ടുപിരിഞ്ഞാലും. നീ ഇടത്തോട്ടെങ്കില്‍ ഞാന്‍ വലത്തോട്ടു പൊയ്ക്കൊള്ളാം; നീ വലത്തോട്ടെങ്കില്‍ ഞാന്‍ ഇടത്തോട്ടു പൊയ്ക്കൊള്ളാം എന്നു പറഞ്ഞു.

10 അപ്പോള്‍ ലോത്ത് നോക്കി, യോര്‍ദ്ദാന്നരികെയുള്ള പ്രദേശം ഒക്കെയും നീരോട്ടമുള്ളതെന്നു കണ്ടു; യഹോവ സൊദോമിനെയും ഗൊമോരയെയും നശിപ്പിച്ചതിന്നു മുമ്പെ അതു യഹോവയുടെ തോട്ടംപോലെയും സോവര്‍വരെ മിസ്രയീംദേശംപോലെയും ആയിരുന്നു.

11 ലോത്ത് യോര്‍ദ്ദാന്നരികെയുള്ള പ്രദേശം ഒക്കെയും തിരഞ്ഞെടുത്തു; ഇങ്ങനെ ലോത്ത് കിഴക്കോട്ടു യാത്രയായി; അവര്‍ തമ്മില്‍ പരിഞ്ഞു.

12 അബ്രാം കനാന്‍ ദേശത്തു പാര്‍ത്തു; ലോത്ത് ആ പ്രദേശത്തിലെ പട്ടണങ്ങളില്‍ പാര്‍ത്തു സൊദോംവരെ കൂടാരം നീക്കി നീക്കി അടിച്ചു.

13 സൊദോംനിവാസികള്‍ ദുഷ്ടന്മാരും യഹോവയുടെ മുമ്പാകെ മഹാപാപികളും ആയിരുന്നു.

14 ലോത്ത് അബ്രാമിനെ വിട്ടു പിരിഞ്ഞശേഷം യഹോവ അബ്രാമിനോടു അരുളിച്ചെയ്തതുതലപൊക്കി, നീ ഇരിക്കുന്ന സ്ഥലത്തു നിന്നു വടക്കോട്ടും തെക്കോട്ടും കിഴക്കോട്ടും പടിഞ്ഞാറോട്ടും നോക്കുക.

15 നീ കാണുന്ന ഭൂമി ഒക്കെയും ഞാന്‍ നിനക്കും നിന്റെ സന്തതിക്കും ശാശ്വതമായി തരും.

16 ഞാന്‍ നിന്റെ സന്തതിയെ ഭൂമിയിലെ പൊടിപോലെ ആക്കുംഭൂമിയിലെ പൊടിയെ എണ്ണുവാന്‍ കഴിയുമെങ്കില്‍ നിന്റെ സന്തതിയെയും എണ്ണാം.

17 നീ പുറപ്പെട്ടു ദേശത്തു നെടുകെയും കുറുകെയും സഞ്ചരിക്ക; ഞാന്‍ അതു നിനക്കു തരും.

18 അപ്പോള്‍ അബ്രാം കൂടാരം നീക്കി ഹെബ്രോനില്‍ മമ്രേയുടെ തോപ്പില്‍ വന്നു പാര്‍ത്തു; അവിടെ യഹോവേക്കു ഒരു യാഗപീഠം പണിതു.

ഉല്പത്തി 14

1 ശിനാര്‍ രാജാവായ അമ്രാഫെല്‍, എലാസാര്‍രാജാവായ അര്‍യ്യോക്, ഏലാം രാജാവായ കെദൊര്‍ലായോമെര്‍, ജാതികളുടെ രാജാവായ തീദാല്‍ എന്നിവരുടെ കാലത്തു

2 ഇവര്‍ സൊദോം രാജാവായ ബേരാ, ഗൊമോരാരാജാവായ ബിര്‍ശാ, ആദ്മാരാജാവായ ശിനാബ്, സെബോയീം രാജാവായ ശെമേബെര്‍, സോവര്‍ എന്ന ബേലയിലെ രാജാവു എന്നിവരോടു യുദ്ധം ചെയ്തു.

3 ഇവരെല്ലാവരും സിദ്ദീംതാഴ്വരിയില്‍ ഒന്നിച്ചുകൂടി. അതു ഇപ്പോള്‍ ഉപ്പുകടലാകുന്നു.

4 അവര്‍ പന്ത്രണ്ടു സംവത്സരം കെദൊര്‍ലായോമെരിന്നു കീഴടങ്ങിയിരിന്നു; പതിമൂന്നാം സംവത്സരത്തില്‍ മത്സരിച്ചു.

5 അതുകൊണ്ടു പതിനാലാം സംവത്സരത്തില്‍ കെദൊര്‍ലായോമെരും അവനോടുകൂടെയുള്ള രാജാക്കന്മാരുംവന്നു, അസ്തെരോത്ത് കര്‍ന്നയീമിലെ രെഫായികളെയും ഹാമിലെ സൂസ്യരെയും ശാവേകിര്‍യ്യാത്തയീമിലെ ഏമ്യരെയും

6 സേയീര്‍മലയിലെ ഹോര്‍യ്യരെയും മരുഭൂമിക്കു സമീപമുള്ള ഏല്‍പാരാന്‍ വരെ തോല്പിച്ചു.

7 പിന്നെഅവര്‍ തിരിഞ്ഞു കാദേശ് എന്ന ഏന്‍ മിശ്പാത്തില്‍വന്നു അമലേക്യരുടെ ദേശമൊക്കെയും ഹസെസോന്‍ -താമാരില്‍ പാര്‍ത്തിരുന്ന അമോര്‍യ്യരെയും കൂടെ തോല്പിച്ചു.

8 അപ്പോള്‍ സൊദോംരാജാവും ഗൊമോരാരാജാവും ആദ്മാരാജാവും സെബോയീംരാജാവും സോവര്‍ എന്ന ബേലയിലെ രാജാവും പുറപ്പെട്ടു സിദ്ധീംതാഴ്വരയില്‍ വെച്ചു

9 ഏലാംരാജാവായ കെദൊര്‍ലായോമെര്‍, ജാതികളുടെ രാജാവായ തീദാല്‍, ശിനാര്‍രാജാവായ അമ്രാഫെല്‍, എലാസാര്‍ രാജാവായ അര്‍യ്യോക്‍ എന്നിവരുടെ നേരെ പട നിരത്തി; നാലു രാജാക്കന്മാര്‍ അഞ്ചു രാജാക്കന്മാരുടെ നേരെ തന്നെ.

10 സിദ്ദീംതാഴ്വരയില്‍ കീല്‍കുഴികള്‍ വളരെയുണ്ടായിരുന്നു; സൊദോംരാജാവും ഗൊമോരാ രാജാവും ഔടിപ്പോയി അവിടെ വീണു; ശേഷിച്ചവര്‍ പര്‍വ്വതത്തിലേക്കു ഔടിപ്പോയി.

11 സൊദോമിലും ഗൊമോരയിലും ഉള്ള സമ്പത്തും ഭക്ഷണ സാധനങ്ങളും എല്ലാം അവര്‍എടുത്തുകൊണ്ടുപോയി.

12 അബ്രാമിന്റെ സഹോദരന്റെ മകനായി സൊദോമില്‍ പാര്‍ത്തിരുന്ന ലോത്തിനെയും അവന്റെ സമ്പത്തിനെയും അവര്‍ കൊണ്ടുപോയി.

13 ഔടിപ്പോന്ന ഒരുത്തന്‍ വന്നു എബ്രായനായ അബ്രാമിനെ അറിയിച്ചു. അവന്‍ എശ്ക്കോലിന്റെയും ആനേരിന്റെയും സഹോദരനായി അമോര്‍യ്യനായ മമ്രേയുടെ തോപ്പില്‍ പാര്‍ത്തിരുന്നു; അവര്‍ അബ്രാമിനോടു സഖ്യത ചെയ്തവര്‍ ആയിരുന്നു.

14 തന്റെ സഹോദരനെ ബദ്ധനാക്കികൊണ്ടു പോയി എന്നു അബ്രാം കേട്ടപ്പോള്‍ അവന്‍ തന്റെ വീട്ടില്‍ ജനിച്ചവരും അഭ്യാസികളുമായ മുന്നൂറ്റിപതിനെട്ടു പേരെ കൂട്ടിക്കൊണ്ടു ദാന്‍ വരെ പിന്‍ തുടര്‍ന്നു.

15 രാത്രിയില്‍ അവനും അവന്റെ ദാസന്മാരും അവരുടെ നേരെ ഭാഗംഭാഗമായി പിരിഞ്ഞു ചെന്നു അവരെ തോല്പിച്ചു ദമ്മേശെക്കിന്റെ ഇടത്തുഭാഗത്തുള്ള ഹോബാവരെ അവരെ പിന്‍ തുടര്‍ന്നു.

16 അവന്‍ സമ്പത്തൊക്കെയും മടക്കിക്കൊണ്ടു വന്നു; തന്റെ സഹോദരനായ ലോത്തിനെയും അവന്റെ സമ്പത്തിനെയും സ്ത്രീകളെയും ജനത്തെയും കൂടെ മടക്കിക്കൊണ്ടുവന്നു.

17 അവന്‍ കെദൊര്‍ലായോമെരിനെയും കൂടെയുള്ള രാജാക്കന്മാരെയും തോല്പിച്ചിട്ടു മടങ്ങിവന്നപ്പോള്‍ സൊദോംരാജാവു രാജതാഴ്വര എന്ന ശാവേതാഴ്വരവരെ അവനെ എതിരേറ്റുചെന്നു.

18 ശാലേംരാജാവായ മല്‍ക്കീസേദെക്‍ അപ്പവും വീഞ്ഞുംകൊണ്ടുവന്നു; അവന്‍ അത്യുന്നതനായ ദൈവത്തിന്റെ പുരോഹിതനായിരുന്നു.

19 അവന്‍ അവനെ അനുഗ്രഹിച്ചുസ്വര്‍ഗ്ഗത്തിന്നും ഭൂമിക്കും നാഥനായി അത്യുന്നതനായ ദൈവത്താല്‍ അബ്രാം അനുഗ്രഹിക്കപ്പെടുമാറാകട്ടെ;

20 സൊദോംരാജാവു അബ്രാമിനോടുആളുകളെ എനിക്കു തരിക; സമ്പത്തു നീ എടുത്തുകൊള്‍ക എന്നുപറഞ്ഞു.

21 അതിന്നു അബ്രാം സൊദോംരാജാവിനോടുപറഞ്ഞതുഞാന്‍ അബ്രാമിനെ സമ്പന്നനാക്കിയെന്നു നീ പറയാതിരിപ്പാന്‍ ഞാന്‍ ഒരു ചരടാകട്ടെ ചെരിപ്പുവാറാകട്ടെ നിനക്കുള്ളതില്‍ യാതൊന്നുമാകട്ടെ എടുക്കയില്ല എന്നു ഞാന്‍

22 സ്വര്‍ഗ്ഗത്തിന്നും ഭൂമിക്കും നാഥനായി അത്യുന്നതദൈവമായ യഹോവയിങ്കലേക്കു കൈ ഉയര്‍ത്തിസത്യം ചെയ്യുന്നു.

23 ബാല്യക്കാര്‍ ഭക്ഷിച്ചതും എന്നോടുകൂടെ വന്ന ആനേര്‍, എശ്ക്കോല്‍, മമ്രേ എന്നീ പുരുഷന്മാരുടെ ഔഹരിയും മാത്രമേ വേണ്ടു; ഇവര്‍ തങ്ങളുടെ ഔഹരി എടുത്തുകൊള്ളട്ടെ.

ഉല്പത്തി 15

1 അതിന്റെ ശേഷം അബ്രാമിന്നു ദര്‍ശനത്തില്‍ യഹോവയുടെ അരുളപ്പാടു ഉണ്ടായതെന്തെന്നാല്‍അബ്രാമേ, ഭയപ്പെടേണ്ടാ; ഞാന്‍ നിന്റെ പരിചയും നിന്റെ അതി മഹത്തായ പ്രതിഫലവും ആകുന്നു.

2 അതിന്നു അബ്രാംകര്‍ത്താവായ യഹോവേ, നീ എനിക്കു എന്തു തരും? ഞാന്‍ മക്കളില്ലാത്തവനായി നടക്കുന്നുവല്ലോ; എന്റെ അവകാശി ദമ്മേശെക്കുകാരനായ ഈ എല്യേസര്‍ അത്രേ എന്നു പറഞ്ഞു.

3 നീ എനിക്കു സന്തതിയെ തന്നിട്ടില്ല, എന്റെ വീട്ടില്‍ ജനിച്ച ദാസന്‍ എന്റെ അവകാശിയാകുന്നു എന്നും അബ്രാം പറഞ്ഞു.

4 അവന്‍ നിന്റെ അവകാശിയാകയില്ല; നിന്റെ ഉദരത്തില്‍നിന്നുപുറപ്പെടുന്നവന്‍ തന്നേ നിന്റെ അവകാശിയാകും. എന്നു അവന്നു യഹോവയുടെ അരുളപ്പാടുണ്ടായി.

5 പിന്നെ അവന്‍ അവനെ പുറത്തു കൊണ്ടുചെന്നുനീ ആകാശത്തേക്കു നോക്കുക; നക്ഷത്രങ്ങളെ എണ്ണുവാന്‍ കഴിയുമെങ്കില്‍ എണ്ണുക എന്നു കല്പിച്ചു. നിന്റെ സന്തതിഇങ്ങനെ ആകും എന്നും അവനോടു കല്പിച്ചു.

6 അവന്‍ യഹോവയില്‍ വിശ്വസിച്ചു; അതു അവന്‍ അവന്നു നീതിയായി കണക്കിട്ടു.

7 പിന്നെ അവനോടുഈ ദേശത്തെ നിനക്കു അവകാശമായി തരുവാന്‍ കല്‍ദയപട്ടണമായ ഊരില്‍നിന്നു നിന്നെ കൂട്ടിക്കൊണ്ടുവന്ന യഹോവ ഞാന്‍ ആകുന്നു എന്നു അരുളിച്ചെയ്തു.

8 കര്‍ത്താവായ യഹോവേ, ഞാന്‍ അതിനെ അവകാശമാക്കുമെന്നുള്ളതുഎനിക്കു എന്തൊന്നിനാല്‍ അറിയാം എന്നു അവന്‍ ചോദിച്ചു.

9 അവന്‍ അവനോടുനീ മൂന്നു വയസ്സുള്ള ഒരു പശുക്കിടാവിനെയും മൂന്നുവയസ്സുള്ള ഒരു കോലാടിനെയും മൂന്നു വയസ്സുള്ള ഒരു ആട്ടുകൊറ്റനെയും ഒരു കുറുപ്രാവിനെയും ഒരു പ്രാവിന്‍ കുഞ്ഞിനെയും കൊണ്ടുവരിക എന്നു കല്പിച്ചു.

10 ഇവയെയൊക്കെയും അവന്‍ കൊണ്ടുവന്നു ഒത്തനടുവെ പിളര്‍ന്നു ഭാഗങ്ങളെ നേര്‍ക്കുംനേരെ വെച്ചു; പക്ഷികളെയോ അവന്‍ പിളര്‍ന്നില്ല.

11 ഉടലുകളിന്മേല്‍ റാഞ്ചന്‍ പക്ഷികള്‍ഇറങ്ങി വന്നപ്പോള്‍ അബ്രാം അവയെ ആട്ടിക്കളഞ്ഞു.

12 സൂര്യന്‍ അസ്തമിക്കുമ്പോള്‍ അബ്രാമിന്നു ഒരു ഗാഢനിദ്ര വന്നു; ഭീതിയും അന്ധതമസ്സും അവന്റെ മേല്‍ വീണു.

13 അപ്പോള്‍ അവന്‍ അബ്രാമിനോടുനിന്റെ സന്തതി സ്വന്തമല്ലാത്ത ദേശത്തു നാനൂറു സംവത്സരം പ്രവാസികളായിരുന്നു ആ ദേശക്കാരെ സേവിക്കും; അവര്‍ അവരെ പീഡിപ്പിക്കുമെന്നു നീ അറിഞ്ഞുകൊള്‍ക.

14 എന്നാല്‍ അവര്‍ സേവിക്കുന്ന ജാതിയെ ഞാന്‍ വിധിക്കും; അതിന്റെ ശേഷം അവര്‍ വളരെ സമ്പത്തോടുംകൂടെ പുറപ്പെട്ടുപോരും.

15 നീയോ സമാധാനത്തോടെ നിന്റെ പിതാക്കന്മാരോടു ചേരും; നല്ല വാര്‍ദ്ധക്യത്തില്‍ അടക്കപ്പെടും.

16 നാലാം തലമുറക്കാര്‍ ഇവിടേക്കു മടങ്ങിവരും; അമോര്‍യ്യരുടെ അക്രമം ഇതുവരെ തികഞ്ഞിട്ടില്ല എന്നു അരുളിച്ചെയ്തു.

17 സൂര്യന്‍ അസ്തമിച്ചു ഇരുട്ടായശേഷം ഇതാ, പുകയുന്ന ഒരു തീച്ചൂള; ആ ഭാഗങ്ങളുടെ നടുവെ ജ്വലിക്കുന്ന ഒരു പന്തം കടന്നുപോയി.

18 അന്നു യഹോവ അബ്രാമിനോടു ഒരു നിയമം ചെയ്തുനിന്റെ സന്തതിക്കു ഞാന്‍ മിസ്രയീംനദി തുടങ്ങി ഫ്രാത്ത് നദിയായ മഹാനദിവരെയുള്ള ഈ ദേശത്തെ,

19 കേന്യര്‍, കെനിസ്യര്‍, കദ്മോന്യര്‍, ഹിത്യര്‍,

20 പെറിസ്യര്‍, രെഫായീമ്യര്‍, അമോര്‍യ്യര്‍,

21 കനാന്യര്‍, ഗിര്‍ഗ്ഗശ്യര്‍, യെബൂസ്യര്‍ എന്നിവരുടെ ദേശത്തെ തന്നേ, തന്നിരിക്കുന്നു എന്നു അരുളിച്ചെയ്തു.