16
യോസേഫിന്റെ സഹോദരന്മാര് വന്നിരിക്കുന്നു എന്നുള്ള കേള്‍വി ഫറവോന്റെ അരമനയില്‍ എത്തി; അതു ഫറവോന്നും അവന്റെ ഭൃത്യന്മാര്ക്കും സന്തോഷമായി.
17
ഫറവോന് യോസേഫിനോടു പറഞ്ഞതുനിന്റെ സഹോദരന്മാരോടു നീ പറയേണ്ടതു എന്തെന്നാല്നിങ്ങള് ഇതു ചെയ്വിന് നിങ്ങളുടെ മൃഗങ്ങളുടെ പുറത്തു ചുമടുകയറ്റി പുറപ്പെട്ടു കനാന്‍ ദേശത്തു ചെന്നു നിങ്ങളുടെ
18
അപ്പനെയും കുടുംബങ്ങളെയും കൂട്ടിക്കൊണ്ടു എന്റെ അടുക്കല്‍ വരുവിന്‍ ; ഞാന്‍ നിങ്ങള്‍ക്കു മിസ്രയീംരാജ്യത്തിലെ നന്മ തരും; ദേശത്തിന്റെ പുഷ്ടി നിങ്ങള്‍ അനുഭവിക്കും.
19
നിനക്കു കല്പന തന്നിരിക്കുന്നു; ഇതാകുന്നു നിങ്ങള്‍ ചെയ്യേണ്ടതുനിങ്ങളുടെ പൈതങ്ങള്‍ക്കും ഭാര്യമാര്‍ക്കും വേണ്ടി മിസ്രയീംദേശത്തു നിന്നു രഥങ്ങള്‍ കൊണ്ടുപോയി നിങ്ങളുടെ അപ്പനെ കയറ്റി കൊണ്ടുവരേണം.
20
നിങ്ങളുടെ സാമാനങ്ങളെക്കുറിച്ചു ചിന്തിക്കേണ്ടാ; മിസ്രയീംദേശത്തെങ്ങുമുള്ള നന്മ നിങ്ങള്‍ക്കുള്ളതു ആകുന്നു.
21
യിസ്രായേലിന്റെ പുത്രന്മാര് അങ്ങനെ തന്നേ ചെയ്തു; യേസേഫ് അവര്‍ക്കും ഫറവോന്റെ കല്പന പ്രകാരം രഥങ്ങള്‍ കൊടുത്തു; വഴിക്കു വേണ്ടുന്ന ആഹാരവും കൊടുത്തു.
22
അവരില്‍ ഔരോരുത്തന്നു ഔരോ വസ്ത്രവും ബെന്യാമീന്നോ മുന്നൂറു വെള്ളിക്കാശും അഞ്ചു വസ്ത്രവും കൊടുത്തു.
23
അങ്ങനെ തന്നേ അവന് തന്റെ അപ്പന്നു പത്തു കഴുതപ്പുറത്തു മിസ്രയീമിലെ വിശേഷ സാധനങ്ങളും പത്തു പെണ്‍കഴുതപ്പുറത്തു വഴിച്ചെലവിന്നു ധാന്യവും ആഹാരവും കയറ്റി അയച്ചു.
24
അങ്ങനെ അവന് തന്റെ സഹോദരന്മാരെ യാത്ര അയച്ചു; അവര്‍ പുറപ്പെടുമ്പോള്നിങ്ങള് വഴിയില്‍ വെച്ചു ശണ്ഠകൂടരുതെന്നു അവരോടു പറഞ്ഞു.
25
അവര്‍ മിസ്രയീമില്‍ നിന്നു പുറപ്പെട്ടു കനാന്‍ ദേശത്തു അപ്പനായ യാക്കോബിന്റെ അടുക്കല്‍ എത്തി.
26
അവനോടുയോസേഫ് ജീവനോടിരിക്കുന്നു; അവന് മിസ്രയീംദേശത്തിന്നൊക്കെയും അധിപതിയാകുന്നു എന്നു പറഞ്ഞു. അപ്പോള്‍ യാക്കോബ് സ്തംഭിച്ചുപോയി; അവര്‍ പറഞ്ഞതു വിശ്വസിച്ചതുമില്ല.
27
യോസേഫ് തങ്ങളോടു പറഞ്ഞവാക്കുകളൊക്കെയും അവര്‍ അവനോടു പറഞ്ഞു; തന്നെ കയറ്റികൊണ്ടു പോകുവാന്‍ യോസേഫ് അയച്ച രഥങ്ങളെ കണ്ടപ്പോള്‍ അവരുടെ അപ്പനായ യാക്കോബിന്നു വീണ്ടും ചൈതന്യം വന്നു.
28
മതി; എന്റെ മകന് യേസേഫ് ജീവനോടിരിക്കുന്നു; ഞാന്‍ മരിക്കുംമുമ്പെ അവനെ പോയി കാണും എന്നു യിസ്രായേല്‍ പറഞ്ഞു.