ഘട്ടം 90: The Word taught by means of people, but still directly by the Lord

     

ഈ ഭാഗം പഠിക്കുക

Question to Consider:

Only the Lord accomplishes real teaching. How might this idea affect the tone and choice of words we might use in presenting our understanding of what is true to others?


ദിവ്യ പരിപാലനം #172

ഗ്രന്ഥസൂചിക വിവരങ്ങൾ കാണുക
വഴി ഇമ്മാനുവൽ സ്വീഡൻബർഗ്

172. വിശുദ്ധ തിരുവെഴത്തിനെക്കുറിച്ച് നവയെരൂശലേമിന്റെ ഉപദേശത്തില്‍ ഇപ്രകാരം ദൃശ്യമാക്കിയിട്ടുള്ളതാണ് അതായത് കര്‍ത്താവാണ് തിരുവചനം എന്നും സഭയുടെ ഉപദേശം സമസ്തവും തിരുവചനത്തില്‍ നിന്നു തന്നെയാണ് സ്വീകരിക്കപ്പെടുന്നതെന്ന്. കര്‍ത്താവ് തന്നെ തിരു വചനം ആകയാല്‍ തിരുവചനത്തില്‍ നിന്ന് പഠിപ്പിക്കപ്പെടുന്ന മനുഷ്യന്‍ കര്‍ത്താവിനാല്‍ത്തന്നെയാണ് പഠിപ്പിക്കപ്പെടുന്നത് ഇത് ഗ്രഹിപ്പാന്‍ പ്രയാസമേകയാല്‍ ചുവടേ ചേര്‍ത്തിരിക്കുന്നതായ ക്രമപ്രകാരം അതിനെ വിശദമാക്കാവുന്നതാകുന്നു. (a) തിരുവചനം കര്‍ത്താവില്‍ നിന്നുള്ളതും. കര്‍ത്താവിനെക്കുറിച്ചുളളതും ആകയാല്‍ കര്‍ത്താവുതന്നെയാണ് തിരുവചനം. (b) തിരുവചനം ദിവ്യമായ സത്യം ആകയാലും ദിവ്യമായ നന്മയോട് ചേര്‍ന്നുള്ളത് ആകായാലും ആകുന്നു. c) തിരുവചനത്തില്‍ നിന്ന് പഠിപ്പിക്കപ്പെടുക എന്നാല്‍ അത് അവനില്‍ നിന്ന് പഠിപ്പിക്കപ്പെടുന്നു എന്നാകുന്നു ആകയാല്‍(d) അത് പ്രസംഗത്തിലൂടെ നിര്‍വ്വഹിക്കപ്പെടുന്നു എന്നതുകൊണ്ട് അതിന്‍റെ ഉത്തരക്ഷണത നഷ്ടപ്പെടുന്നില്ല

[2] (a) തിരുവചനം കര്‍ത്താവില്‍നിന്നുള്ളതും കര്‍ത്താവിനെക്കുറിച്ചുള്ളതും ആകയാല്‍ കര്‍ത്താവുതന്നെയാണ് തിരുവചനം. തിരുവചനം കര്‍ത്താവില്‍ നിന്നുള്ളത് ആകുന്നു എന്ന് സഭയിലുള്ള ആരും തന്നെ നിഷേധിക്കുന്നില്ലെങ്കിലും. അത് അവനെക്കുറിച്ചു തന്നെയുള്ളതാകുന്നു എന്ന് അറിയപ്പെടുന്നില്ല. (നവയെരൂശലേമിന്‍റെ ഉപദേശത്തില്‍ കര്‍ത്താവിനെക്കുറിച്ച് പ്രതിപാദിക്കുന്ന 1-7 ഖണ്ഡികകളിലും 37-44) ഇത് വ്യക്തമാക്കപ്പെട്ടിട്ടുണ്ടല്ലൊ. (നവയെരൂശലേമിന്‍റെ ഉപദേശത്താല്‍ വിശുദ്ധതിരുവചനത്തെക്കുറിച്ച് 62-69ഖണ്ഡികകളിലും. 80-90 ഖണ്ഡികളിലും. 98-100 ഖണ്ഡിക) ലിലും പ്രതിപാദിക്കപ്പെട്ടിട്ടുണ്ടല്ലൊ. വചനം കർത്താവിൽ നിന്ന് മാത്രം വരുന്നതും കർത്താവിനെക്കുറിച്ച് മാത്രമുള്ളതുമായതിനാൽ, വചനത്തിൽ നിന്ന് നമ്മെ പഠിപ്പിക്കുമ്പോൾ നാം കർത്താവിൽ നിന്നാണ് പഠിപ്പിക്കപ്പെടുന്നത്. വചനം യഥാർത്ഥത്തിൽ ദൈവികമാണ്. ദൈവത്വവും, ഉറവിടവും, വിഷയവും എന്നിവയല്ലാതെ ദൈവികമായ എന്തെങ്കിലും ആശയവിനിമയം നടത്താനും അത് നമ്മുടെ ഹൃദയങ്ങളിൽ ദൃഠപ്പെടുത്താനും ആർക്കാണ് കഴിയുക? അതുകൊണ്ടാണ് കർത്താവ് തന്റെ ശിഷ്യന്മാരുമായി അവനുമായുള്ള ഐക്യത്തെക്കുറിച്ച് സംസാരിക്കുമ്പോൾ അവർ അവനിൽ വസിക്കുന്നതിനെക്കുറിച്ചും അവന്റെ വാക്കുകൾ അവരിൽ നിലനിൽക്കുന്നതിനെക്കുറിച്ചും സംസാരിക്കുന്നത്(15:7) എന്നാകുന്നു അവന്‍റെ വചനങ്ങള്‍ ആത്മാവും ജീവനും ആകുന്നു എന്ന് (6:63) . അവന്‍റെ വചനങ്ങളെ പാലിക്കുന്നവരോടൊത്ത് അവന്‍ വസിക്കുന്നു എന്ന് (14:20-24) ആകയാല്‍ കര്‍ത്താവിനെക്കുറിച്ച് ചിന്തിക്കുക എന്നാല്‍ വചനത്തെക്കുറിച്ച് ചിന്തിക്കുക എന്നാണ് അര്‍ത്ഥം. അതുപോലെ തന്നെ വചനത്തില്‍ കൂടെ ചിന്തിക്കുക എന്ന് സാരം.

വിശുദ്ധ തിരുവെഴുത്തുകളെ സംബന്ധിച്ച് നവയെരൂശലേമിന്‍റെ ഉപദേശത്തില്‍ ആദിയോടന്ത്യം വിശദമാക്കിയിട്ടുള്ളതാണല്ലോ അതായത് തിരുവചനത്തിലുള്ള സമസ്തകാര്യങ്ങളും സ്വര്‍ഗ്ഗവുമായി വാര്‍ത്താവിനിമയബന്ധം ഉള്ളതാണല്ലൊ. സ്വര്‍ഗ്ഗം എന്നത് കര്‍ത്താവാകയാല്‍ തിരുവചനത്തിലെ എല്ലാ സംഗതികള്‍ക്കും കര്‍ത്താവുമായിത്തന്നെവാര്‍ത്താവിനിമയ ബന്ധം ഉള്ളതാകുന്നു. സ്വര്‍ഗ്ഗത്തിലെ ദൂതന്മാര്‍ക്ക് ഇതുപോലെതന്നെ കര്‍ത്താവില്‍ നിന്നുള്ള ബന്ധം ഉണ്ട്.

[3] (b) തിരുവചനം. ദിവ്യമായ സത്യത്തിന് ദിവ്യമായ നന്മയുമായുള്ള സംയോജനമാകയാല്‍ കര്‍ത്താവുതന്നെയാണ് തിരുവചനം. യോഹന്നാന്‍റെ സുവിശേഷത്തിലെ ഈ വചനപ്രകാരം കര്‍ത്താവ് തന്നെയാണ് വചനമെന്ന് അവര്‍ പഠിപ്പിക്കുന്നു. ആദിയില്‍ വചനം ഉണ്ടായിരുന്നു. വചനം ദൈ ദൈവത്തോടുക്കൂടി ആയിരുന്നു. വചനം ദൈവമായിരുന്നു. വചനം ജഡമായിത്തീര്‍ന്ന് നമ്മുടെ ഇടയില്‍ പാർത്തു (1:1, 14) തിരുവചനത്തിലൂടെ ദൈവം മനുഷ്യനെ പഠിപ്പിക്കുന്നു എന്നു മാത്രമാണ് ഇതപര്യന്തം ഈ വേദഭാഗത്തെക്കുറിച്ച്മനസ്സിലാക്കിയിട്ടുള്ള സംഗതി. കര്‍ത്താവ് തിരുവചനം അല്ലെന്നുള്ല അതിശയോക്തിപരമായ സംഗതി ആയിട്ടാണ് വിശദീകരിക്കപ്പെട്ടിട്ടുള്ളത്. എന്തുകൊണ്ടെന്നാല്‍ അതിനെ വര്‍ണ്ണിക്കുകയും വ്യാഖാനിക്കുകയും ചെയ്തിട്ടുള്ളവര്‍ക്ക്. തിരുവചനം ദിവ്യസ്നേഹത്തോടു ചേര്‍ന്നുള്ള ദിവ്യസത്യമാണെന്ന് അറിഞ്ഞുക്കൂടായിരുന്നു. ഇവയെല്ലാം കര്‍ത്താവ് തന്നെ ആകുന്നു എന്ന് ദിവ്യസ്നേഹവും ജ്ഞാനവും എന്ന ധ്യാന പ്രബന്ധത്തിന്‍റെ അദ്ധ്യായം ഒന്നില്‍ വിവരിച്ചിട്ടുണ്ട്. അതുപോലെതന്നെ. (വിശുദ്ധതിരുവെഴുത്തുകളെക്കുറിച്ച് നവയെരൂശലേമിന്‍റെ ഉപദേശത്തില്‍ ഖണ്ഡിക 1-36) അവ തിരു വചനം തന്നെ ആകുന്നു എന്ന് വിശദമാക്കിയിട്ടുണ്ട്.

[4] കര്‍ത്താവ് എപ്രകാരമാണ് ദിവ്യമായ നന്മയോട്ചേര്‍ന്നുള്ള ദിവ്യമായ സത്യം ആയിരിക്കുന്നതെന്ന് സംഗ്രഹമായിട്ട് പറഞ്ഞുതരാം. ഓരോ മനുഷ്യജീവിയും അവന്‍റെ മുഖവും ശരീരവും കൊണ്ട് അല്ല മനുഷ്യനാകുന്നത് പ്രത്യുത. അവന്‍റെ സ്നേഹത്തിന്‍റെ നന്മകൊണ്ടും. അവന്‍റെ ജ്ഞാനത്തിന്‍റെ സത്യം കൊണ്ടുമാണ്. മാത്രമല്ല. ഒരു മനുഷ്യന്‍ അവയില്‍ നിന്ന് മനുഷ്യനായിരിക്കുന്നത് അവന്‍റെ നന്മതന്നെയും അവന്‍റെ സത്യം തന്നെയുമാകുന്നു. അഥവാ. അതുതന്നെയല്ലോ. സ്നേഹം തന്നെയും. ജ്ഞാനം തന്നെയും ആകുന്നു. അങ്ങനെ അവ വചനം തന്നെയാകുന്നു. ആദിയില്‍ ഉണ്ടായിരുന്നതും. ദൈവത്തോടുക്കൂടി ആയിരുന്നതും ദൈവം ആയിരുന്നതും. ജഡം ആയിത്തീര്‍ന്നതുമായ വചനം

[5] (c) തിരുവചനത്തില്‍ നിന്ന് പഠിപ്പിക്കപ്പെടുക എന്നാല്‍ കര്‍ത്താവിനാല്‍ത്തന്നെ പഠിപ്പിക്കപ്പെടുക എന്നാകുന്നു. അതിന്‍റെ അര്‍ത്ഥംഎന്തെന്നാല്‍ ഒരുവന്‍ നന്മയില്‍ നിന്നു തന്നെയും സത്യത്തില്‍ നിന്നു തന്നെയും അഥവാ സ്നേഹത്തില്‍ നിന്നുതന്നെയും. ജ്ഞാനത്തില്‍ നിന്നു തന്നെയും പഠിപ്പിക്കപ്പെടുന്നു എന്നാണ്. അതായത് ഇവ തിരുവചനം തന്നെ ആണെന്ന് സാരം.

ഓരോരുത്തനും അവനവന്‍റെ സ്നേഹത്തോട് ഇണങ്ങുന്ന പരിജ്ഞാനത്തിന്‍ പ്രകാരമാണ് പഠിപ്പിക്കപ്പെടുന്നത്. അതിന് അതീതമായിപ്പോന്നയാതൊന്നും നിനനിലക്കുന്നില്ല. കര്‍ത്താവിനാല്‍ പഠിപ്പിക്കപ്പെടുന്ന എല്ലാവരും ഭബലോകത്തുല്‍ ആയിരിക്കുമ്പോള്‍ തിരുവചനത്തില്‍ നിന്ന് ഏതാനും സത്യങ്ങള്‍ മാത്രമാണ് ഉപദേശിക്കപ്പെടുന്നത്. എന്നാല്‍ അധികകാര്യങ്ങളും അവര്‍ ദൂതന്മാരായിത്തീരുമ്പോഴാണ് പഠിപ്പിക്കപ്പെടുന്നത് എന്തുകൊണ്ടെന്നാല്‍ തിരുവചനത്തിന്‍റെ ആന്തരീക കാര്യങ്ങള്‍. ദിവ്യമായ ആത്മീക കാര്യങ്ങളും. ദിവ്യമായ സ്വര്‍ഗ്ഗീയ കാര്യങ്ങളും ആണ്. അവയെ ഇപ്പോള്‍ സ്ഥാപിച്ചിരുന്നാലും.

അവന്‍റെ മരണാനന്തരം അവന്‍ സ്വര്‍ഗ്ഗത്തില്‍ എത്തുകയും ദൂതജ്ഞാനത്തില്‍ ആയിരിക്കുകയും ചെയ്യുന്നതുവരെ അവയെ ബോധപൂര്‍വ്വം സ്വായത്തമായി സമാര്‍ജ്ജിക്കുന്നുണ്ടാവില്ല. എന്തുകൊണ്ടെന്നാല്‍ മാനുഷീകമായ ജ്ഞാനവുമായി താരതമ്യം ചെയ്യുമ്പോള്‍. അതായത് അവനു മുമ്പുണ്ടായിരുന്ന ജ്ഞാനവുമായി തുലനം ചെയ്യുമ്പോള്‍. അത് അപ്രമാദിത്വം ഉള്ളവയായിത്തീരുന്നു. അതായത് ദൂതജ്ഞാനത്തെ നിര്‍മ്മിക്കുന്നതും സംഘടിപ്പിക്കുന്നതുമായ ദിവ്യമായ ആത്മീകതയും ദിവ്യമായ സ്വര്‍ഗ്ഗീയ സംഗതികളും തിരുവചനത്തിലുള്ള സമസ്ത സംഗതികളിലും ഉള്‍ക്കൊണ്ടിരിക്കുന്നു. ഇവയെക്കുറിച്ച്(നവയെറുശലേമിനെക്കുറിച്ചുള്ള ഉപദേശത്തില്‍. വിശുദ്ധതിരുവെഴുത്തുകളെക്കുറിച്ചുള്ള ഭാഗത്ത് 5-26) ഖണ്ഡികകളില്‍) കാണാവുന്നതാണ്.

[6] (d) പ്രസംഗ പ്രഭാഷണം എന്ന മാദ്ധ്യമത്തിലൂടെയാണ്ഇത് പഠിപ്പിക്കല്‍ നടപ്പെടുന്നതെങ്കിലും അതിന്‍റെ ശീഘ്രത യാതൊരു കാരണവശാലും നഷ്ടപ്പെട്ടുപോകുന്നില്ല. അനിവാര്യമായും മാതാപിതാക്കള്‍. അദ്ധ്യാപകര്‍ മാതാപിതക്കള്‍ അദ്ധ്യാപകര്‍, ഉപദേഷ്ടാക്കള്‍, ഗ്രന്ഥങ്ങൾ വിശിഷ്യാ ഗ്രന്ഥ പാരായണം എന്നീ മദ്ധ്യമങ്ങളിലൂടെയാണ് തിരുവചനം പഠിപ്പിക്കപ്പെടുന്നത്. എന്നാലും അത് അവരിലൂടെ കര്‍ത്താവാണ് ചെയ്യുന്നത്. അവര്‍ തനിയെ അല്ല ഈ സത്യംഅറിയാവുന്ന ഉപദേഷ്ടാക്കള്‍ പ്രസംഗിക്കുമ്പോള്‍ അത് അവരുടെ സ്വന്തമായിട്ട് അവര്‍ പറയുന്നതല്ലെന്നും. പ്രത്യുത ദൈവത്തിന്‍റെ ആത്മാവില്‍നിന്നാണ് അവര്‍ അത് പറയുന്നതെന്നും എല്ലാസത്യങ്ങളും. എല്ലാ നന്മകളെയും പോലെതന്നെ ദൈവത്തില്‍നിന്നാണെന്നും പ്രസ്താവിക്കുന്നതാണ്. അവര്‍ക്ക് അങ്ങനെ പ്രസംഗിക്കുവാനും അനേകരുടെ പരിജ്ഞാനത്തിലേക്ക് അതിനെ കൊണ്ടു പോകുവാനും കഴിയും എങ്കിലും അത് അവരുടെ ഹൃദയങ്ങളിലേക്ക് എത്തിക്കുവാന്‍ കഴിയുകയില്ല. ഹൃദയത്തില്‍ എത്തിയിട്ടില്ലാത്തവ പരിജ്ഞാനത്തില്‍ നിന്നും നീങ്ങിപ്പോകുന്നു. ഹൃദയയാഗമായിഎന്നുപറഞ്ഞാല്‍ ഒരുവന്‍റെ ഇഷ്ടത്തിലേക്ക് അഥവാ സ്നേഹത്തിലേക്ക് എന്നാണ് അര്‍ത്ഥം. ഇതില്‍നിന്ന് വ്യക്തമാകുന്നത്. മനുഷ്യന്‍ കര്‍ത്താവിനാല്‍ മാത്രമാണ് നയിക്കപ്പെടുകയും പഠിപ്പിക്കപ്പെടുകയും ചെയ്യുന്നത് എന്ന് ആകുന്നു.

അതുപോലെ തന്നെ തിരുവചനത്തില്‍ നിന്ന് പഠിപ്പിക്കപ്പെടുന്ന ക്ഷണത്തില്‍ത്തന്നെ കര്‍ത്താവ് അവനെ പഠിപ്പിക്കുന്നു. ഇത് ദൂതജ്ഞാനത്തിന്‍റെ സുപ്രധാനമായൊരു രഹസ്യമാകുന്നു.