From Swedenborg's Works

 

ദിവ്യ സ്നേഹവും ജ്ഞാനവും #11

Study this Passage

  
/ 432  
  

11. ദൈവം തികഞ്ഞ മനുഷ്യന്‍

ദൈവം മനുഷ്യനാണെന്നുള്ള ആശയത്തിനേക്കാള്‍ അപ്പൂറമായി മറ്റൊരു ആശയം സ്വര്‍ഗ്ഗങ്ങളില്‍ എവിടെയും ഇല്ല. ഇതിനു കാരണം സ്വര്‍ഗ്ഗം മുഴുവനായും ഭാഗീകമായും ഒരു മനുഷ്യനെ പോലെയുള്ള രൂപത്തിലാണു. ദൂതന്മാരില്‍ നിറയുന്ന ദിവ്യത്വത്തില്‍ സ്വര്‍ഗ്ഗം നിലനില്‍ക്കുമ്പോള്‍ സ്വര്‍ഗ്ഗത്തിന്‍റെ പ്രകൃതത്തില്‍ നിന്ന് അഥവാ ഭാവത്തില്‍നിന്ന് സംക്രമിക്കപ്പെടുന്ന ചിന്തകളില്‍ ദൂതന്മാർക്ക് ദൈവത്തെ വേറിട്ടൊരുഭാവത്തില്‍ കാണുവാന്‍ സാധിക്കുന്നില്ല. പ്രപഞ്ചത്തില്‍ കഴിയുന്നവരില്‍ സ്വര്‍ഗ്ഗവുമായി സജീവ സംസര്‍ഗ്ഗത്തില്‍ ആയിരിക്കുന്നവര്‍ക്ക് അവരുടെ അന്തര്‍ഭാവത്തില്‍ അതായത് അവരുടെ ആത്മാവില്‍ ഇപ്പറഞ്ഞപോലെ മാത്രമെ ദൈവത്തെ മനസ്സിലാക്കുവാന്‍ സാധിക്കുകയുള്ളു.

അങ്ങനെയെങ്കില്‍, അതായത് ദൈവം മനുഷ്യനാണെങ്കില്‍ ദൂതന്മാരും ആത്മാക്കളും അവരുടെ പൂര്‍ണ്ണഭാവത്തില്‍ മനുഷ്യര്‍ തന്നെയാണ്. സ്വര്‍ഗ്ഗത്തിന്‍റെ വലുതും ചെറുതും ആയ എല്ലാ ഭാവങ്ങളുടേയും പ്രകൃതങ്ങളുടെയും തല്‍ഫലം തന്നെയാണ് മേല്‍പറഞ്ഞവ. 'സ്വര്‍ഗ്ഗവും നരകവും' എന്ന ഗ്രന്ഥം (സ്വർഗ്ഗവും നരകവും 59-87) സ്വര്‍ഗ്ഗം അതിന്‍റെ പൂര്‍ണ്ണതയിലും ഭാഗികതയിലും മനുഷ്യഭാവം വെച്ചുപുലര്‍ത്തുന്നതിനെപ്പറ്റി വിശദീകരിക്കുന്നത് വായനക്കാര്‍ക്ക് ശ്രദ്ധിക്കാവുന്നതാണ്. ചിന്തകളുടെ സംക്രമണം സ്വര്‍ഗ്ഗത്തിന്‍റെ ഭാവങ്ങള്‍ക്ക് അനുസൃതമായിട്ടാണ് എന്നും ഈ ഗ്രന്ഥം വ്യക്തമാക്കുന്നു. (സ്വർഗ്ഗവും നരകവും 203, 204).

ഉല്‍പത്തി പുസ്തകം (ഉൽപത്തി 1:26, 27 ഭാഗത്ത് മനുഷ്യര്‍ സൃഷ്ടിക്കപ്പെട്ടത് ദൈവസാദൃശ്യത്തിലും ദൈവസ്വരൂപത്തിലും ആണെന്ന് സ്പഷ്ടമാകുന്നുണ്ട്. അബ്രഹാമിനും അതുപോലെ മറ്റുള്ളവര്‍ക്കും ദൈവം മനുഷ്യരൂപത്തില്‍ പ്രത്യക്ഷനായിട്ടുണ്ട്.

ജ്ഞാനികളും സാധാരണക്കാരും അടക്കമുള്ള പൗരാണികവിശ്വാസികള്‍ മനുഷ്യരൂപത്തിലല്ലാതെ ദൈവത്തെ സങ്കല്‍പിച്ചിട്ടുപോലുമില്ല. പിന്നീട് ആരാധനാ സമ്പ്രദായങ്ങള്‍ ഏഥന്‍സിലും റോമിലും ഒക്കെ ബഹുദൈവ വിശ്വാസം പ്രചരിപ്പിക്കുമ്പോഴും ഈ ദൈവങ്ങളെയൊക്കെ പൊതുവില്‍ മനുഷ്യഭാവത്തിലാണ് കണ്ടിരുന്നത്. മേല്‍പറഞ്ഞ സംഗതികള്‍ കുറച്ചുകൂടെ വ്യക്തമായി വിശദീകരിക്കുവാന്‍ നേരത്തെ പ്രസിദ്ധീകരിച്ചിട്ടുള്ള ഒരു ലഘുപ്രബന്ധത്തെ ആശ്രയിക്കുന്നത് ആശാസ്യമെന്ന് കരുതട്ടെ.

പുറജാതികള്‍, വിശേഷിച്ചും ആഫ്രിക്കയില്‍ ഉള്ളവര്‍ ഏകദൈവ വിശ്വാസികളായിരുന്നു; പ്രപഞ്ചസൃഷ്ടാവായ ദൈവത്തെ അവര്‍ ആരാധിച്ചുപോന്നു. അവരെ സംബന്ധിച്ചിടത്തോളം ദൈവം ഒരു മനുഷ്യന്‍ തന്നെ ആയിരുന്നു; ഇതിനു വിരുദ്ധമായ ഒരു സങ്കല്‍പം ആര്‍ക്കും ഉണ്ടാവുകയില്ല എന്ന പ്രഖ്യാപനവും അവര്‍ നടത്തി. അതെസമയം, ദൈവത്തെ രൂപരഹിതനായി ഒരു മൂടല്‍പോലെയോ, മേഘസാദൃശ്യമായോ കരുതുന്ന ക്രൈസ്തവര്‍ ഉണ്ട് എന്ന് മനസ്സിലാക്കിയ ഇവര്‍ അത്തരം ചിന്തകള്‍ സാദ്ധ്യമല്ലായെന്ന് ഉറക്കെ പ്രഖ്യാപിച്ചു. ഈ ആശയത്തിന്‍റെ ഉദ്ഭവം ദൈവം ആത്മാവാണ് എന്ന് വചനം പറയുന്നതിനാലാണ് എന്ന് അവര്‍ക്ക് വിശദീകരിച്ചു കൊടുത്തും ആത്മാവ് രൂപരഹിതമോ, മേഘസദൃശമോ ഒക്കെ ആകാമല്ലൊ. അങ്ങനെ ചിന്തിക്കുന്നവര്‍ക്ക് ഓരോ ദൂതനും ഓരോ ആത്മാവും മനുഷ്യനാണ് എന്ന തിരിച്ചറിവ് ഉണ്ടായിരുന്നില്ല. ഇതെക്കുറിച്ച് വിശദമായ പഠനം തന്നെ നടത്തി. അവരുടെ ആത്മീയ ആശയങ്ങള്‍ സ്വാഭാവികമായ ഭൗമിക ആശയങ്ങള്‍ക്കു സമാനമാണോ എന്ന് മനസ്സിലാക്കുവാന്‍ ശ്രമിച്ചു. കര്‍ത്താവിനെ തങ്ങളുടെ ആന്തരികഭാവത്തില്‍ സ്വര്‍ഗ്ഗത്തിന്‍റെയും ഭൂമിയുടെയും ദൈവമായി മനസ്സിലാക്കുന്നവരുടെ ചിന്തകള്‍ അങ്ങനെയല്ല എന്ന് തിരിച്ചറിയുവാന്‍ സാധിച്ചു. മനുഷ്യന്‍റെ ദിവ്യത്വം എന്ന ഒരു ആശയം ഒരിക്കലും ഉണ്ടാകുകയില്ല എന്ന് മുതിര്‍ന്ന ഒരു

ക്രൈസ്തവ സഹോദരന്‍ പറയുന്നത് കേള്‍ക്കുവാന്‍ എനിക്ക് സംഗതിയായി. വിവിധ പുറജാതി ദേശങ്ങളിലേക്ക് അയാള്‍ക്ക് പോകണ്ടതായി വന്നു. തുടര്‍ന്ന് കൂടുതല്‍ ഉള്‍പ്രദേശങ്ങളിലേക്കും തുടര്‍ന്ന് അവരുടെ സ്വര്‍ഗ്ഗങ്ങളിലേക്കും ഒടുവില്‍ ക്രിസ്തീയ സ്വര്‍ഗ്ഗത്തിലേക്കും അയാള്‍ എത്തിപ്പെട്ടു. ഇവിടെയെല്ലാം ദൈവത്തെക്കുറിച്ചുള്ള ആന്തരികഭാവ ചിന്തകള്‍ അയാള്‍ക്ക് മനസ്സിലാക്കിക്കൊടുത്തു. ചുരുക്കത്തില്‍, അവര്‍ക്കൊക്കെ ദൈവം ഒരു മനുഷ്യന്‍ എന്നതല്ലാതെ മറ്റൊരു ചിന്തയും അവരുടെയുള്ളില്‍ ഇല്ല എന്ന് അയാള്‍ക്കു മനസ്സിലായി. മനുഷ്യന്‍റെ ദിവ്യത്വം എന്ന ആശയം തന്നെയാണിത്.

  
/ 432  
  

From Swedenborg's Works

 

ദിവ്യ സ്നേഹവും ജ്ഞാനവും #256

Study this Passage

  
/ 432  
  

256. ഉയര്‍ന്ന പരിമാണത്തിന്‍റെ ഇതുവരേയും അറിവില്ലാത്തവരാണ് കഷ്ടിച്ച് ഗ്രഹിക്കാമെന്നു വരികിലും അത് വെളിപ്പെടുത്തേണ്ടിയിരിക്കുന്നു, കാരണം അത് ദൂതജ്ഞാനത്തിന്‍റെ ഒരു ഭാഗമാണ്. ദൂതന്മാര്‍ ചെയ്യുന്നപോലെ സമാനവഴയില്‍ ഈ ജ്ഞാനത്തെ കുറിച്ച് പ്രാകൃത മനുഷ്യന് ചിന്തിക്കുവാന്‍ കഴിവില്ലാതിരിക്കുമ്പോള്‍ തന്നെ അവന്‍റെ അവബോധത്താല്‍ ഗ്രഹിക്കുന്നതിന് കഴിയുന്നതാണ്. അത് സാധിക്കുന്നത് ദൂതന്മാര്‍ ആയിരിക്കുന്നതായ വെളിച്ചത്തിന്‍റെ തലത്തിലേക്ക് ഉയര്‍ത്തിയിരിക്കുമ്പോളാണ്. അതിനാല്‍ അത്രത്തോളം അവന്‍റെ അവബോധത്തെ ഔന്നിത്യപ്പെടുത്തുവാനും ഔന്നിത്യത്തിനനുസരിച്ച് പ്രകാശദീപ്തമാകുവാനും കഴിയുന്നതാണ്. എന്നാല്‍, പ്രകൃതമനസ്സിന്‍റെ ഈ പ്രകാശ ദീപ്തി വിഭിന്ന പരിമാണങ്ങളാല്‍ ഉയരപ്പെടുന്നില്ല. എന്നാല്‍ ഒരു തുടര്‍മാന പരിമാണത്തില്‍ വര്‍ദ്ധിക്കുന്നു. അത് വര്‍ദ്ധിക്കുന്നതിനനുസരിച്ച്, ഉയര്‍ന്ന രണ്ടു പരിമാണങ്ങളുടെ പ്രകാശത്താല്‍ അതില്‍നിന്നും മനസ്സ് പ്രകാശദീപ്തമാകുന്നു.

ഇത് എങ്ങനെ സംഭവിക്കുന്നുവെന്നത് ഉയര്‍ന്ന പരിമാണങ്ങളുടെ ഒരു വീക്ഷണത്തില്‍ നിന്നും ഗ്രഹിക്കുവാന്‍ കഴിയുന്നതായിരിക്കും. ഒന്നു മറ്റൊന്നിനു മുകളില്‍ ആയിരിക്കുന്നതുപോലെ, ഏറ്റവും താഴ്ന്ന പ്രാകൃതീക പരിമാണം രണ്ടു ഉയര്‍ന്ന പരിമാണങ്ങള്‍ക്ക് ഒരു രീതിയിലുള്ള പൊതു ആവരണം ആകുന്നു. പ്രാകൃതിക പരിമാണം, ഒരു ഉയര്‍ന്ന പരിമാണത്തോളം ഉയര്‍ത്തുന്നതുപോലെ ഉയര്‍ന്ന പരിമാണം ബാഹ്യപ്രാകൃതികത്തിന്മേല്‍ അതില്‍ നിന്നു പ്രവര്‍ത്തിച്ചിട്ട് അതിനെ പ്രകാശമാനമാക്കുന്നു. ഈ ഉജ്ജ്വലനം പ്രഭാവപ്പെട്ടത് തീര്‍ച്ചയായും ഉയര്‍ന്ന പരിമാണങ്ങളുടെ വെളിച്ചത്താലാണ്. എന്നാല്‍ ഉയര്‍ന്ന പരിമാണത്തെ ചുറ്റി പൊതിയുന്ന പ്രാകൃതിക പരിമാണം അതിനു ലഭിക്കുന്ന ഊജ്ജ്വലനം നിരന്തരത്വത്താലാണ്. അതിന്‍റെ ഉയര്‍ച്ചയുടെ അനുപാതത്തില്‍ കൂടുതല്‍ സ്പഷ്ടമായും ശുദ്ധമായും ജ്വലിക്കുന്നു. അതായത് ഉയര്‍ന്ന പരിമാണത്തിന്‍റെ ഉള്ളിലെ വെളിച്ചത്തിനാല്‍ പ്രാകൃതിക പരിമാണം വിത്യസ്ഥമായി പ്രകാശദീപ്തമാകുന്നു. എന്നാല്‍ ഇത് നിര്‍ബാധമായി പ്രകാശ ദീപ്തമാകുന്നത് സ്വയം തന്നെയാണ്.

മനുഷ്യന്‍ ലോകത്തില്‍ ജീവിക്കുന്ന കാലത്തോളം പ്രാകൃതീക പരിമാണത്തില്‍ ദൂതന്മാര്‍ക്ക് ഉള്ളതായ അത്രത്തോളം ജ്ഞാനത്തിലേക്ക് അവന് ഔന്നിത്യപ്പെടുവാന്‍ കഴിയുന്നതല്ല, എന്നാല്‍ ഉയര്‍ന്ന വെളിച്ചത്തിലേക്ക് മാത്രമാണ്, ദൂതശാളം, അതായത് അവരുടെ ഉള്ളില്‍ നിന്നും പ്രവഹിക്കുന്ന അവരുടെ വെളിച്ചത്തില്‍ നിന്നും ഉള്ള പ്രകാശദീപ്തിയെ സ്വീകരിക്കുവാന്‍ കഴിയുന്നതാണ്.

എന്നാല്‍ ഈ കാര്യങ്ങള്‍ ആയിരിക്കുന്നതുപോലെ കൂടുതല്‍ വ്യക്തമായി വിവരിക്കുവാന്‍ കഴിയുന്നതല്ല. അവയെ മെച്ചമായി ഗ്രഹിക്കാന്‍ കഴിയുന്നത് ഫലങ്ങളില്‍ നിന്നാണ്. കാരണങ്ങളുടെ ചില മുന്നറിവുകള്‍ അവിടെയുള്ളപ്പോള്‍ തെളിഞ്ഞ പ്രകാശത്തില്‍ അവയില്‍ സ്വയം തന്നെ ഫലങ്ങള്‍ കാരണങ്ങളെ അവതരിപ്പിക്കയും അങ്ങനെ അവയെ സ്പഷ്ടമാക്കുകയും ചെയ്യുന്നു.

  
/ 432