From Swedenborg's Works

 

ദിവ്യ സ്നേഹവും ജ്ഞാനവും #11

Study this Passage

  
/ 432  
  

11. ദൈവം തികഞ്ഞ മനുഷ്യന്‍

ദൈവം മനുഷ്യനാണെന്നുള്ള ആശയത്തിനേക്കാള്‍ അപ്പൂറമായി മറ്റൊരു ആശയം സ്വര്‍ഗ്ഗങ്ങളില്‍ എവിടെയും ഇല്ല. ഇതിനു കാരണം സ്വര്‍ഗ്ഗം മുഴുവനായും ഭാഗീകമായും ഒരു മനുഷ്യനെ പോലെയുള്ള രൂപത്തിലാണു. ദൂതന്മാരില്‍ നിറയുന്ന ദിവ്യത്വത്തില്‍ സ്വര്‍ഗ്ഗം നിലനില്‍ക്കുമ്പോള്‍ സ്വര്‍ഗ്ഗത്തിന്‍റെ പ്രകൃതത്തില്‍ നിന്ന് അഥവാ ഭാവത്തില്‍നിന്ന് സംക്രമിക്കപ്പെടുന്ന ചിന്തകളില്‍ ദൂതന്മാർക്ക് ദൈവത്തെ വേറിട്ടൊരുഭാവത്തില്‍ കാണുവാന്‍ സാധിക്കുന്നില്ല. പ്രപഞ്ചത്തില്‍ കഴിയുന്നവരില്‍ സ്വര്‍ഗ്ഗവുമായി സജീവ സംസര്‍ഗ്ഗത്തില്‍ ആയിരിക്കുന്നവര്‍ക്ക് അവരുടെ അന്തര്‍ഭാവത്തില്‍ അതായത് അവരുടെ ആത്മാവില്‍ ഇപ്പറഞ്ഞപോലെ മാത്രമെ ദൈവത്തെ മനസ്സിലാക്കുവാന്‍ സാധിക്കുകയുള്ളു.

അങ്ങനെയെങ്കില്‍, അതായത് ദൈവം മനുഷ്യനാണെങ്കില്‍ ദൂതന്മാരും ആത്മാക്കളും അവരുടെ പൂര്‍ണ്ണഭാവത്തില്‍ മനുഷ്യര്‍ തന്നെയാണ്. സ്വര്‍ഗ്ഗത്തിന്‍റെ വലുതും ചെറുതും ആയ എല്ലാ ഭാവങ്ങളുടേയും പ്രകൃതങ്ങളുടെയും തല്‍ഫലം തന്നെയാണ് മേല്‍പറഞ്ഞവ. 'സ്വര്‍ഗ്ഗവും നരകവും' എന്ന ഗ്രന്ഥം (സ്വർഗ്ഗവും നരകവും 59-87) സ്വര്‍ഗ്ഗം അതിന്‍റെ പൂര്‍ണ്ണതയിലും ഭാഗികതയിലും മനുഷ്യഭാവം വെച്ചുപുലര്‍ത്തുന്നതിനെപ്പറ്റി വിശദീകരിക്കുന്നത് വായനക്കാര്‍ക്ക് ശ്രദ്ധിക്കാവുന്നതാണ്. ചിന്തകളുടെ സംക്രമണം സ്വര്‍ഗ്ഗത്തിന്‍റെ ഭാവങ്ങള്‍ക്ക് അനുസൃതമായിട്ടാണ് എന്നും ഈ ഗ്രന്ഥം വ്യക്തമാക്കുന്നു. (സ്വർഗ്ഗവും നരകവും 203, 204).

ഉല്‍പത്തി പുസ്തകം (ഉൽപത്തി 1:26, 27 ഭാഗത്ത് മനുഷ്യര്‍ സൃഷ്ടിക്കപ്പെട്ടത് ദൈവസാദൃശ്യത്തിലും ദൈവസ്വരൂപത്തിലും ആണെന്ന് സ്പഷ്ടമാകുന്നുണ്ട്. അബ്രഹാമിനും അതുപോലെ മറ്റുള്ളവര്‍ക്കും ദൈവം മനുഷ്യരൂപത്തില്‍ പ്രത്യക്ഷനായിട്ടുണ്ട്.

ജ്ഞാനികളും സാധാരണക്കാരും അടക്കമുള്ള പൗരാണികവിശ്വാസികള്‍ മനുഷ്യരൂപത്തിലല്ലാതെ ദൈവത്തെ സങ്കല്‍പിച്ചിട്ടുപോലുമില്ല. പിന്നീട് ആരാധനാ സമ്പ്രദായങ്ങള്‍ ഏഥന്‍സിലും റോമിലും ഒക്കെ ബഹുദൈവ വിശ്വാസം പ്രചരിപ്പിക്കുമ്പോഴും ഈ ദൈവങ്ങളെയൊക്കെ പൊതുവില്‍ മനുഷ്യഭാവത്തിലാണ് കണ്ടിരുന്നത്. മേല്‍പറഞ്ഞ സംഗതികള്‍ കുറച്ചുകൂടെ വ്യക്തമായി വിശദീകരിക്കുവാന്‍ നേരത്തെ പ്രസിദ്ധീകരിച്ചിട്ടുള്ള ഒരു ലഘുപ്രബന്ധത്തെ ആശ്രയിക്കുന്നത് ആശാസ്യമെന്ന് കരുതട്ടെ.

പുറജാതികള്‍, വിശേഷിച്ചും ആഫ്രിക്കയില്‍ ഉള്ളവര്‍ ഏകദൈവ വിശ്വാസികളായിരുന്നു; പ്രപഞ്ചസൃഷ്ടാവായ ദൈവത്തെ അവര്‍ ആരാധിച്ചുപോന്നു. അവരെ സംബന്ധിച്ചിടത്തോളം ദൈവം ഒരു മനുഷ്യന്‍ തന്നെ ആയിരുന്നു; ഇതിനു വിരുദ്ധമായ ഒരു സങ്കല്‍പം ആര്‍ക്കും ഉണ്ടാവുകയില്ല എന്ന പ്രഖ്യാപനവും അവര്‍ നടത്തി. അതെസമയം, ദൈവത്തെ രൂപരഹിതനായി ഒരു മൂടല്‍പോലെയോ, മേഘസാദൃശ്യമായോ കരുതുന്ന ക്രൈസ്തവര്‍ ഉണ്ട് എന്ന് മനസ്സിലാക്കിയ ഇവര്‍ അത്തരം ചിന്തകള്‍ സാദ്ധ്യമല്ലായെന്ന് ഉറക്കെ പ്രഖ്യാപിച്ചു. ഈ ആശയത്തിന്‍റെ ഉദ്ഭവം ദൈവം ആത്മാവാണ് എന്ന് വചനം പറയുന്നതിനാലാണ് എന്ന് അവര്‍ക്ക് വിശദീകരിച്ചു കൊടുത്തും ആത്മാവ് രൂപരഹിതമോ, മേഘസദൃശമോ ഒക്കെ ആകാമല്ലൊ. അങ്ങനെ ചിന്തിക്കുന്നവര്‍ക്ക് ഓരോ ദൂതനും ഓരോ ആത്മാവും മനുഷ്യനാണ് എന്ന തിരിച്ചറിവ് ഉണ്ടായിരുന്നില്ല. ഇതെക്കുറിച്ച് വിശദമായ പഠനം തന്നെ നടത്തി. അവരുടെ ആത്മീയ ആശയങ്ങള്‍ സ്വാഭാവികമായ ഭൗമിക ആശയങ്ങള്‍ക്കു സമാനമാണോ എന്ന് മനസ്സിലാക്കുവാന്‍ ശ്രമിച്ചു. കര്‍ത്താവിനെ തങ്ങളുടെ ആന്തരികഭാവത്തില്‍ സ്വര്‍ഗ്ഗത്തിന്‍റെയും ഭൂമിയുടെയും ദൈവമായി മനസ്സിലാക്കുന്നവരുടെ ചിന്തകള്‍ അങ്ങനെയല്ല എന്ന് തിരിച്ചറിയുവാന്‍ സാധിച്ചു. മനുഷ്യന്‍റെ ദിവ്യത്വം എന്ന ഒരു ആശയം ഒരിക്കലും ഉണ്ടാകുകയില്ല എന്ന് മുതിര്‍ന്ന ഒരു

ക്രൈസ്തവ സഹോദരന്‍ പറയുന്നത് കേള്‍ക്കുവാന്‍ എനിക്ക് സംഗതിയായി. വിവിധ പുറജാതി ദേശങ്ങളിലേക്ക് അയാള്‍ക്ക് പോകണ്ടതായി വന്നു. തുടര്‍ന്ന് കൂടുതല്‍ ഉള്‍പ്രദേശങ്ങളിലേക്കും തുടര്‍ന്ന് അവരുടെ സ്വര്‍ഗ്ഗങ്ങളിലേക്കും ഒടുവില്‍ ക്രിസ്തീയ സ്വര്‍ഗ്ഗത്തിലേക്കും അയാള്‍ എത്തിപ്പെട്ടു. ഇവിടെയെല്ലാം ദൈവത്തെക്കുറിച്ചുള്ള ആന്തരികഭാവ ചിന്തകള്‍ അയാള്‍ക്ക് മനസ്സിലാക്കിക്കൊടുത്തു. ചുരുക്കത്തില്‍, അവര്‍ക്കൊക്കെ ദൈവം ഒരു മനുഷ്യന്‍ എന്നതല്ലാതെ മറ്റൊരു ചിന്തയും അവരുടെയുള്ളില്‍ ഇല്ല എന്ന് അയാള്‍ക്കു മനസ്സിലായി. മനുഷ്യന്‍റെ ദിവ്യത്വം എന്ന ആശയം തന്നെയാണിത്.

  
/ 432  
  

From Swedenborg's Works

 

ദിവ്യ സ്നേഹവും ജ്ഞാനവും #52

Study this Passage

  
/ 432  
  

52. ദൈവ-മനുഷ്യന്‍റെ ദിവ്യസ്നേഹത്താലും ദിവ്യജ്ഞാനത്താലും സൃഷ്ടിക്കപ്പെട്ടവയാണ് പ്രപഞ്ചത്തില്‍ ഉളവായിരിക്കുന്ന സര്‍വ്വതും. അതിന്‍റെ പാരമ്യതയിലും അതിന്‍റെ പരിമിതിയിലും, അതുപോലെതന്നെ പ്രാഥമിക വസ്തുക്കളിലും അന്തിമവസ്തുക്കളിലും, ഈ പ്രപഞ്ചം ദിവ്യസ്നേഹത്തിന്‍റെയും ദിവ്യജ്ഞാനത്തിന്‍റെയും നിറവാണ്; ദിവ്യസ്നേഹവും ദിവ്യജ്ഞാനവും ഒരു സാദൃശ്യമെന്നോണം ഇവിടെ പ്രകടമാണ്. പ്രപഞ്ചത്തിലുള്ള സര്‍വ്വ വസ്തുക്കള്‍ക്കും മനുഷ്യന്‍റെ എല്ലാ വസ്തുതകളുമായുള്ള ബന്ധം ഇപ്പറഞ്ഞവയെ സ്പഷ്ടതയോടെ തന്നെ വ്യക്തമാക്കുകയാണ്. രൂപപ്രകൃതത്തോടെയുള്ളതായ എല്ലാ പ്രാപഞ്ചികവസ്തുക്കള്‍ക്കും മനുഷ്യനുള്ള സര്‍വ വസ്തുക്കളുമായി സജിവ ബന്ധം നിലനില്‍ക്കുന്നതിനാല്‍ ഏറെക്കുറെ മനുഷ്യന്‍തന്നെയാണ് പ്രപഞ്ചം എന്ന് ഒരുവിധത്തില്‍ നമുക്ക് പറയാവുന്നതാണ്. മനുഷ്യന്‍റെ സ്നേഹഭാവങ്ങളും അനുബന്ധ ചിന്തകളും പക്ഷി മൃഗാദി സമൂഹത്തോട് ബന്ധം പുലര്‍ത്തുന്നു; മനുഷ്യന്‍റെ ഇച്ഛാശക്തിയും അനുബന്ധ തിരിച്ചറിവുകളും സസ്യവൃക്ഷലതാദി സമൂഹത്തോട് ബന്ധം പുലര്‍ത്തുന്നു; അതുപോലെതന്നെ മനുഷ്യജീവിതത്തിന്‍റെ ബാഹ്യപ്രകൃതം പ്രപഞ്ചത്തിലെ ധാതു ഇത്യാദി സമ്പത്തുക്കളുമായും ബന്ധം പുലര്‍ത്തുന്നു,

ഈ ദൃശ്യബന്ധങ്ങള്‍ ഭൗതീക ജീവിത വ്യാപാരങ്ങളുമായി താദാത്മ്യം പുലര്‍ത്തുന്നവരില്‍ ആര്‍ക്കും മനസ്സിലാക്കുവാന്‍ സാധിക്കുന്നില്ലായെങ്കിലും ആത്മീയ ലോകവുമായി താദാത്മ്യം പ്രാപിക്കുന്ന ആര്‍ക്കും മനസ്സിലാക്കുവാന്‍ സാധിക്കുന്നുണ്ട്. ഭൗതികലോകത്തിലെ ത്രിവിധ രാജ്യങ്ങളില്‍ രൂപം എടുക്കുന്ന ഏതൊരു വസ്തുവും ആത്മീയലോകത്ത് ഉള്ളതുതന്നെയാണ്. അവ സ്നേഹഭാവങ്ങളുടെയും ചിന്തകളുടെയും ബന്ധങ്ങളായി കാണപ്പെടുന്നു. അതായത് ജീവിതത്തിന്‍റെ അങ്ങേയറ്റത്തെ ബാഹ്യഭാവങ്ങളില്‍ നിന്നുപോലും ആകാവുന്ന ഇച്ഛയില്‍ നിന്നുള്ള സ്നേഹഭാവങ്ങളും തിരിച്ചറിവില്‍ നിന്നുള്ള ചിന്താശകലങ്ങളും തന്നെ. ആത്മീയ ലോകത്തുള്ളവരെ സംബന്ധിച്ചിടത്തോളം ഇപ്പറഞ്ഞ വസ്തുതകള്‍ അവരുടെ ചുറ്റുപാടും, സൃഷ്ടിക്കപ്പെട്ട പ്രപഞ്ചത്തിന്‍റെ പ്രത്യകതയെന്നവണ്ണം, പ്രകടമാണ്; ഒരുപക്ഷെ പരിമിതമായ രൂപഭാവത്തിലത്രെ എന്ന ഒരു വ്യതിയായനം ഉണ്ടായേക്കാം.

ഇവയില്‍നിന്ന് ദൂതന്മാർക്ക് ഒരു കാര്യം വളരെ വ്യക്തമാകുന്നുണ്ട്; സൃഷ്ടിക്കപ്പെട്ട പ്രപഞ്ചം ദൈവ മനുഷ്യനെ പ്രതിനിധാനം ചെയ്യുന്ന ഒരു ഛായയാകുന്നുവെന്നതാണ്, ദൈവ-മനുഷ്യന്‍റെ സ്നേഹവും ജ്ഞാനവുമാണ് ഒരു സാദൃശ്യമെന്നവണ്ണം പ്രപഞ്ചത്തില്‍ പ്രതിനിധാനം ചെയ്യപ്പെടുന്നത്. സൃഷ്ടിക്കപ്പെട്ട പ്രപഞ്ചം ദൈവം-മനുഷ്യന്‍ ആണ് എന്നല്ല വിവക്ഷ, എന്നാല്‍ അത് ദൈവ-മനുഷ്യനില്‍ നിന്ന് ആണ്. കാരണം സൃഷ്ടിക്കപ്പെട്ട പ്രപഞ്ചത്തില്‍ ഉള്ളതായ യാതൊന്നും തന്നെ അതില്‍ തന്നെ പദാര്‍ത്ഥമയമോ രൂപപ്രകൃതമോ അല്ല, അത് അതില്‍ തന്നെ ജീവനല്ല, അതില്‍ തന്നെ സ്നേഹമൊ ജ്ഞാനമൊ അല്ല; തന്നെയുമല്ല, ഒരു മനുഷ്യന്‍ അവനില്‍ തന്നെ മനുഷ്യനുമല്ല. എന്നാല്‍ സര്‍വ്വവും ദൈത്തില്‍ നിന്നാണ്, ദൈവം മനുഷ്യനാണ്, ജ്ഞാനമാണ്, സ്നേഹമാണ്, അതില്‍തന്നെ സത്തയായിരിക്കുന്നത് ഏതോ അത് സൃഷ്ടിക്കപ്പെട്ടതല്ല, അനന്തമാണ്. എന്നാല്‍ സത്തയില്‍ നിന്നുള്ളത് ഏതായാലും അതില്‍ സത്തയെന്ന് ഒന്ന് ഉള്‍ക്കൊളളുന്നില്ല എന്നതുകൊണ്ട് അത് സൃഷ്ടിയാണ്. അതിന് ആദിയും അന്ത്യവും ഉണ്ട്. അതിന് എവിടെയാണോ സത്ത, എവിടെയാണോ രൂപഭാവം എന്നതിന്‍റെതായ സാദൃശ്യമാണ് ഇവിടെ പ്രകടമാകുന്നത്.

  
/ 432