From Swedenborg's Works

 

ദിവ്യ സ്നേഹവും ജ്ഞാനവും #199

Study this Passage

  
/ 432  
  

199. എല്ലാ പരിപൂര്‍ണ്ണതകളും വര്‍ദ്ധിക്കുന്നതും ഉയരുന്നതും പരിമാണങ്ങളെ കൊണ്ടും അതിനനുസരിച്ചുമാണു. മുകളില്‍ കാനിച്ചിട്ടുള്ളതു പോലെ പരിമാണങ്ങള്‍ രണ്ടുവിധമാണു ഒന്നു വിസ്താര പരിമാനം മറ്റൊന്നു ഉത്കൃഷ പരിമാണം, വിസ്താര പരിമാണം നിഴലിലേക്കു ചായുന്ന പ്രകാശത്തെ പോലെയാണു, ഉത്കൃഷ പരിമാണം അജ്ഞതയിലേക്കു ചായുന്ന ജ്ഞാനത്തെ പോലെയാണു, എന്നാല്‍ ഉത്കൃഷയുടെ പരിമാണം ലക്ഷ്യം, കാരണം, ഫലം എന്നിവയെപോലെയാണു. അല്ലെങ്കില്‍ പൂര്‍വ്വം, മധ്യം അന്ത്യം. ഇവയുടെ പിന്നീടുള്ള പരിമാണങ്ങള്‍ ഉയരുകയും താഴുകയും ചെയ്യുന്നു എന്നു പറയപ്പെട്ടിരിക്കുന്നു, കാരണം അവ ഉത്കൃഷതയുടെതാണു. മുമ്പേയുള്ള പരിമാണങ്ങള്‍ വര്‍ദ്ധിക്കയും കുറയുകയും ചെയ്യുന്നു കാരനം അവ വിസ്തൃതിയുടെ പരിമാണത്തിന്‍റേതാണു.

ഈ രണ്ടു പരിമാണങ്ങള്‍ പൊതുവായി ഒന്നുമില്ലാതെ വളരെയധികം വിത്യാസപ്പെട്ടിരിക്കുന്നു, ആയതിനാല്‍ അവയെ വ്യതിരിക്തമായി വീക്ഷിക്കേണ്ടതും ഏതെങ്കിലും മുഖാന്തരങ്ങളാല്‍ അവ നശിയുന്നുമില്ല.

  
/ 432  
  

From Swedenborg's Works

 

ദിവ്യ സ്നേഹവും ജ്ഞാനവും #34

Study this Passage

  
/ 432  
  

34. ദിവ്യസ്നേഹത്തിന്‍റേതാണു ദിവ്യജ്ഞാനം, ദിവ്യ ജ്ഞാനത്തിന്‍റേതാണു ദിവ്യസ്നേഹം. ദൈവമനുഷ്യനില്‍ ദിവ്യസത്തയും ദിവ്യപ്രകൃതവും വേര്‍തിരിക്കാവാനാവാത്ത ഒന്നു തന്നെയാണ് (ദിവ്യസ്നേഹവും ജ്ഞാനവും 14-16) ഭാഗത്ത് ഇത് വിശദമാക്കിയിട്ടുണ്ട്). ദിവ്യസത്ത ദിവ്യസ്നേഹവും ദിവ്യപ്രകൃതം ദിവ്യജ്ഞാനവും ആണെന്നതിനാല്‍ ഇവ രണ്ടും വേര്‍തിരിക്കാവാനാവാത്ത ഒന്നുതന്നെ.

ഇവ വേര്‍തിരിക്കാവാനാവാത്ത ഒന്നുതന്നെ എന്നു പറയുവാന്‍ കാരണം സ്നേഹവും ജ്ഞാനവും വ്യക്തമായി രണ്ടു സംഗതികള്‍ തന്നെയാണെന്നു വരികിലും അവ രണ്ടും, സ്നേഹം ജ്ഞാനത്തില്‍ നിന്നും ജ്ഞാനം സ്നേഹത്തില്‍ നിന്നും എന്നപോലെ, പരസ്പരം സംയോജിതമത്രെ. കാരണം, സ്നേഹം ജ്ഞാനത്തിലും ജ്ഞാനം സ്നേഹത്തിലും നിലനില്‍ക്കുന്നു. ജ്ഞാനം അതിന്‍റെ രൂപഭാവം ആര്‍ജ്ജിക്കുന്നത് സ്നേഹത്തില്‍ നിന്നാണ് (ദിവ്യസ്നേഹവും ജ്ഞാനവും 15) ല്‍ സൂചിപ്പിച്ചിരിക്കുന്നതുപോലെ). അപ്പോള്‍ ദിവ്യജ്ഞാനവും സത്ത തന്നെയത്രെ. അതായത് സ്നേഹവും ജ്ഞാനവും സംയോജിതമായി ദിവ്യസത്തയാണ്, എന്നാല്‍ വ്യതിരക്തമായി അവയെ കാണുമ്പോള്‍ സ്നേഹം ദിവ്യസത്തയും ജ്ഞാനം ദിവ്യപ്രകൃതവും ആണെന്ന് മനസ്സിലാക്കാം. അത്തരത്തിലുള്ളതാണു ദിവ്യസ്നേഹത്തേയും ദിവ്യജ്ഞാനത്തേയും സംമ്പന്ധിച്ച ദൂതാശയം.

  
/ 432