From Swedenborg's Works

 

ദിവ്യ സ്നേഹവും ജ്ഞാനവും #302

Study this Passage

  
/ 432  
  

302. അദ്ധ്യായം 3ല്‍ (ദിവ്യസ്നേഹവും ജ്ഞാനവും 173-176) പറഞ്ഞിരിക്കുന്ന ഒരു കാര്യം ഇവിടെ ശ്രദ്ധിക്കേണ്ടതുണ്ട്. ആത്മീയ ലോകത്തും സ്വാഭാവികലോകത്തും മൂന്ന് അന്തരീക്ഷങ്ങള്‍ ഉണ്ട്. ലംബതല വ്യതിരക്തതയില്‍ അവ ഒന്നില്‍നിന്ന് മറ്റൊന്ന് വ്യത്യസ്തമായി അനുഭവപ്പെടുന്നു. താഴ്ന്ന തലങ്ങളിലേക്ക്, തിരശ്ചീനമായ അവയുടെ ക്രമാനുഗത നീക്കത്തില്‍, അവയുടെ ചാലകശക്തി ലഘൂകരിക്കപ്പെടുകയും ചെയ്യുന്നു. അങ്ങനെ ക്രമാനുഗതമായി താഴ്ന്ന തലങ്ങളിലേക്ക് മാറി മാറിപ്പോകുമ്പോള്‍ അന്തരീക്ഷങ്ങള്‍ ചുരുങ്ങിവരികയും ചലനാത്മകത തീരെ ഇല്ലാതാകുകയും ഒടുവില്‍ ഏറ്റവും ബാഹ്യതലത്തെത്തുന്നതോടെ അന്തരീക്ഷങ്ങള്‍ വെറും നിശ്ചലമായ പദാര്‍ത്ഥങ്ങള്‍ ആയി മാറുകയുമാണ് സംഭവിക്കുന്നത്. സ്വാഭാവിക ലോകത്ത് അവ വെറും പദാര്‍ത്ഥങ്ങള്‍ മാത്രമായി രൂപപ്പെടുന്നു. പദാര്‍ത്ഥങ്ങളുടേയും വസ്തുക്കളുടേയും ഉത്ഭവം ഇങ്ങനെയാണ്.

വസ്തുക്കളും പദാര്‍ത്ഥങ്ങളും ആരംഭത്തില്‍ മൂന്നു തലങ്ങളില്‍ ആയിരിക്കും; പിന്നീട് അവ പരസ്പരം, അന്തരീക്ഷത്തിന്‍റെ ചുരുങ്ങലില്‍, ബന്ധിതമാകുന്നു. അതെ തുടര്‍ന്ന് അവയുടെ രൂപഭാവത്തില്‍ എല്ലാ പ്രവൃത്തികള്‍ക്കും സജ്ജമാകുന്നു.

  
/ 432  
  

From Swedenborg's Works

 

ദിവ്യ സ്നേഹവും ജ്ഞാനവും #371

Study this Passage

  
/ 432  
  

371. ഇച്ഛാശക്തി ഹൃദയത്തോടും ഗ്രഹണശക്തി ശ്വാസകോശത്തോടും താദാത്മ്യപ്പെട്ടാണ് ഇരിക്കുന്നത്. ഇത് വിശദീകരിക്കേണ്ടത് താഴെപ്പറയുന്ന ക്രമത്തില്‍ ആയിരിക്കേണ്ടതുണ്.

1. ഒരുവന്‍റെ മനസ്സില്‍ ഉള്ള സര്‍വ്വ സംഗതികളും ഇച്ഛാശക്തിയോടും തിരിച്ചറിവിനോടും ബന്ധപ്പെട്ടാണ് ഇരിക്കുന്നതെങ്കില്‍ ശരീരത്തില്‍ ഉള്ളവ ഹൃദയത്തോടും ശ്വാസകോശത്തോടും ബന്ധപ്പെട്ട് ഇരിക്കുന്നു.

2. ഇച്ഛാശക്തി, തിരിച്ചറിവ് ഇവ ഹൃദയം, ശ്വാസകോശം എന്നിവയുമായി സംവേദനം പുലര്‍ത്തുന്നുണ്ട്; അങ്ങനെ ഒരുവന്‍റെ മനസ്സില്‍ എന്തൊക്കെയുണ്ടോ അവയെല്ലാം ശരീരത്തില്‍ ഉള്ളവയുമായി സംവദിക്കുന്നുണ്ട്.

3. ഇച്ഛാശക്തി ഹൃദയത്തോട് സംവദിക്കുന്നു.

4. തിരിച്ചറിവ് ശ്വാസകോശത്തോട് സംവദിക്കുന്നു

5. സംവേദനം കൊണ്ട് ഇച്ഛാശക്തിയോടും തിരിച്ചറിവിനോടും ബന്ധപ്പെട്ടതും അതുകൊണ്ടുതന്നെ സ്നേഹത്തോടും ജ്ഞാനത്തോടും ചേര്‍ന്നു പോകുന്നതുമായ വിവിധ മര്‍മ്മങ്ങള്‍ വെളിവാക്കപ്പെടുന്നു.

6. മനുഷ്യന്‍റെ മനസ്സ് ആത്മാവാണെങ്കില്‍ ആത്മാവ് മനുഷ്യനാകുന്നു; മനസോ ആത്മാവോ അനുഭവിക്കുന്നവയും അവയുടെ ഈ ലോക പ്രവൃത്തികളും ശരീരം എന്ന ബാഹ്യതലത്തില്‍ കൂടി ആയിരിക്കും.

7. മനുഷ്യന്‍റെ ആത്മാവ് ശരീരത്തോട് ഒന്നാകുന്നത് അവന്‍റെ ഇച്ഛാശക്തിയും തിരിച്ചറിവും ഹൃദയവുമായും ശ്വാസകോശവുമായും നടത്തുന്ന സംവേദനം അനുസരിച്ചാണ്; സംവേദനം ഇല്ലായെങ്കില്‍ അവ വേര്‍പിരിയുന്നു.

  
/ 432