അന്ത്യന്യായവിധി #33

Door Emanuel Swedenborg

Bestudeer deze passage

  
/ 74  
  

33. VI. സഭയുടെ അന്ത്യം എന്നത് വിശ്വാസം ഇല്ലാതാവുമ്പോഴാണ്. കാരണം അവിടെ സാര്‍വത്രിക സ്നേഹം ഇല്ല.

സഭയുടെ അന്ത്യമാകുമ്പോള്‍ അന്ത്യന്യായവിധി സംഭവിക്കുന്നതു പലകാരണങ്ങള്‍ കൊണ്ടാണ്. മുഖ്യകാരണ മെന്തെന്നാല്‍ സ്വര്‍ഗ്ഗത്തിനും നരകത്തിനും ഇടയിലെ സന്തുലിതാവസ്ഥ നശിക്കാന്‍ തുടങ്ങുന്നു. അതുപോലെ സന്തുലിതത്വമുള്ള മനുഷ്യന്‍റെ സ്വാതന്ത്ര്യം തന്നെയും നശിക്കുന്നു. മനുഷ്യന്‍റെ സ്വാതന്ത്ര്യം നശിക്കുമ്പോള്‍ അവന് രക്ഷിക്കപ്പെടുവാന്‍ കഴിയുന്നതല്ല. കാരണം അസ്വാതന്ത്ര്യ ത്തില്‍ അവനെ സ്വര്‍ഗ്ഗത്തിലേക്ക് നയിക്കാന്‍ കഴിയില്ല. എന്നാല്‍ സ്വാതന്ത്ര്യത്തില്‍ നിന്നും അവന്‍ നരകത്തിലേക്ക് കൊണ്ടുപോകുന്നു. കാരണം ഏതൊരു മനുഷ്യനും സ്വാതന്ത്ര്യം കൂടാതെ നവീകരിക്കപ്പെടാന്‍ കഴിയുന്നതല്ല. മാത്രവുമല്ല എല്ലാ മനുഷ്യരുടെയും സ്വാതന്ത്ര്യം സ്വര്‍ഗ്ഗത്തിനും നരകത്തിനും ഇടയിലുള്ള സന്തുലിതാവസ്ഥയില്‍ നിന്നാണ്. അത് അങ്ങനെയാണെന്നുള്ളത് സ്വര്‍ഗ്ഗവും നരകവും എന്ന ഗ്രന്ഥത്തിന്‍റെ രണ്ട് പ്രബന്ധങ്ങളില്‍ നിന്നും സ്വര്‍ഗ്ഗത്തിനും നരകത്തിനും ഇടയിലുള്ള സന്തുലിതാവവസ്ഥയെക്കുറിച്ച് പരാമര്‍ശിക്കുന്നിടത്ത് കാണാവുന്നതാണ്. (589-596). സ്വര്‍ഗ്ഗത്തിനും നരകത്തിനും ഇടയിലുള്ള ആ സന്തുലിതാ വസ്ഥ മുഖാന്തിരമാണ് മനുഷ്യന്‍ ആ സ്വാതന്ത്ര്യത്തിലായിരിക്കുന്നത് (ഖണ്ഡിക 597-603), അതിലുമുപരി സ്വാതന്ത്ര്യത്തെക്കൂടാതെ ഒരു മനുഷ്യനും നവീകരിക്കപ്പെടാനും കഴിയുന്നതല്ല.

  
/ 74