3. കര്‍ത്താവിന്‍റെ കാലം മുതല്‍ വര്‍ത്തമാന കാലം വരേയും അത്തരത്തിലുള്ള വൈശിഷ്ട്യമുള്ള ക്രിസ്ത്യാനികളേയും ജാതികളേയും കൊണ്ട് രൂപികരിച്ചിട്ടുള്ള സ്വര്‍ഗ്ഗമാണതെങ്കിലും കര്‍ത്താവിന്‍റെ നാഴികയില്‍ ഇതുവരേയും ലോകത്തില്‍ നിന്നും മണ്മറഞ്ഞിട്ടുള്ള എല്ല കുഞ്ഞുങ്ങളേയും കര്‍ത്താവു സ്വീകരിക്കയും അവരെ അവിടെ വെച്ചു ദൂതന്മാരാല്‍ ശിക്ഷണം നല്‍കുകയും പഠിപ്പിക്കയും പരിരക്ഷിക്കുകയും അവരെ ശേഷമുള്ളവരോട് ആകമാനമായി ചേര്‍ത്ത് രൂപികരിക്കുന്ന ഒന്നാണ് പുതിയ സ്വര്‍ഗ്ഗം. കുട്ടികളായി മരിക്കുന്നവരെല്ലാം സ്വര്‍ഗത്തില്‍ ശിക്ഷണം നേടി ദൂതരായി മാറുന്നുവെന്നത് ’സ്വര്‍ഗ്ഗവും നരകവും’ എന്ന രചനയിലും കാണാവുന്നതാണ്, ഖണ്ഡിക 329 മുതല്‍ 345 വരെ. ക്രൈസ്തവരുടേതെന്നപോലെ ജാതികളെക്കൊണ്ടും കൂടിയാണ് സ്വര്‍ഗം സൃഷ്ടിക്കപ്പെട്ടിരിക്കുന്നതെന്നതും അതില്‍ പറയുന്നുണ്ട്, ഖണ്ഡിക 318 മുതല്‍ 328 വരെ.